💝ഇഷാനിദ്💝: ഭാഗം 26

ishanid

രചന: SINU SHERIN

ഞമ്മളെ കണ്ണുനീർ ഇക്ക കണ്ടു എന്ന് ബോധ്യമായത് എന്റെ കണ്ണുനീർ ഇക്കാന്റെ കൈകൾ കൊണ്ട് ഒപ്പി എടുത്തപ്പോൾ ആണ് ... അത് തുടച്ചു തന്നു എന്റെ ഇരു കണ്ണിലും ഇക്കാന്റെ അധരങ്ങൾ ചേർത്തു ചുംബിച്ചു .... ആ മനോഹര നിമിഷത്തിൽ കൂടി കടന്നു പോകുമ്പോൾ ആണ് ഡോറിൽ തുരു തുരെയുള്ള മുട്ടു കേട്ടത് ....ഒപ്പം ഏതാനും വാക്കുകളും ... "ഷാനു....വാതിൽ തുറക്ക്‌ ...നിനക്ക് ഇപ്പോഴും എണീക്കാൻ ആയില്ലേ ..." ആ വാക്കുകൾ കേട്ടപ്പോൾ തന്നെ ആ വെക്തിയേ കാണാതെ തന്നെ ആ ശബ്ദത്തിന്റെ ഉടമ ദിയയാണെന്ന്‌ ഊഹിച്ചു എടുക്കാൻ എനിക്ക് അതിക സമയം വേണ്ടി വന്നില്ല ... അവളുടെ വാക്കുകൾ കാതിൽ വന്നു പതിഞ്ഞപ്പോൾ തന്നെ ഞമ്മൾ ബെഡിൽ നിന്നും ചാടി എണീറ്റിരുന്നു .. 'പടച്ചോനെ ....അവൾ എന്നെ ഇവിടെ വെച്ചു കണ്ടാൽ അത് കൂടുതൽ പ്രശ്നം ആകൂലെ ....ഞാൻ പറഞ്ഞത്‌ മുഴുവൻ കളവാണ് എന്ന് തെളിയില്ലേ ....ഇനി ഇപ്പൊ എന്താ ചെയ്യാ.... ഡോറിൽ മുട്ടുന്നത്തിന്റെ ശബ്ദം കൂടുന്നതിനു അനുസരിച്ച് എന്റെ ഹൃദയ മിടിപ്പിന്റെ താളവും കൂടാൻ തുടങ്ങി ....

ഞമ്മൾ നഖം കടിച്ചു റൂമിന്റെ തലങ്ങും വിലങ്ങും നടക്കാൻ തുടങ്ങി...ഡോർ എങ്ങാനും തുറന്ന് എന്നെ കണ്ടാൽ എന്താകും അവസ്ഥ ....പടച്ചോനെ ...ആലോചിക്കാൻ കൂടി വയ്യ .... ഇഷാ ...ട്രൈ യുവർസെല്ഫ് ...എന്താ ചെയ്യാ...ഇപ്പോയാണെങ്കിൽ ഒരു ഐഡിയയും വരുന്നുമില്ല ....ഇനി ഇപ്പൊ എന്താ ചെയ്യാ എന്നാലോചിച്ചു ടെൻഷൻ ഭാവത്തോടെ ഞമ്മൾ മൂപ്പരെ നോക്കിയപ്പോൾ ..ഒരു ഇരുമ്പിന്റെ ഒലക്ക കിട്ടിയാൽ മൂപ്പരെ തലയ്ക്കു ഞാൻ അടിച്ചിരുന്നു ...അമ്മാതിരി ലുക്കിൽ ആണ് മൂപ്പര് ഇരിക്കുന്നത് ... രണ്ടു കൈ കൊണ്ടും വായ പൊത്തിപിടിച്ചു ഞമ്മളെ കാട്ടികൂട്ടൽ കണ്ട്‌ മൂപ്പര് ഹലാക്കില്ലേ ചിരിയാണ് ...😂 ഞമ്മക്ക് ഇത് കണ്ടപ്പോൾ ശെരിക്കും ദേഷ്യം വന്നു ...എങ്ങനെ ദേഷ്യം വരാതെ ഇരിക്കും ...മനുഷ്യൻ ഇവിടെ കിടന്നു കഷ്ട്ടപ്പെട്ടു ഐഡിയ ആലോചിക്കുമ്പോൾ ഒരു പേടിയും ഇല്ലാതെ എന്നെ നോക്കി കളിയാക്കി ചിരിച്ചാൽ ആർക്കായാലും ദേഷ്യം വരില്ലേ ....😠 ഞമ്മൾ അപ്പൊ തന്നെ ഞമ്മളെ രണ്ടു ഉണ്ട കണ്ണ് കൊണ്ട് മൂപ്പരെ തുറിച്ചു നോക്കി ...

. ഞമ്മളെ പേടിച്ചിട്ടാണോ അതോ മൂപ്പരെ ചിരിയുടെ ചാർജ് കയ്യാറായത്‌ കൊണ്ടാണോ എന്നറിയില്ല മൂപ്പര് ചിരി എല്ലാം അടക്കി പിടിച്ചു എന്നെ നോക്കി പറഞ്ഞു .... "എന്താ എന്റെ വൈഫി...രാവിലെ തന്നെ ഇത്ര ടെൻഷൻ ....?" കേട്ടില്ലേ മൂപ്പര് ചോദിക്കുന്നത് നിനക്ക് എന്താ ഇത്രയും ടെൻഷൻ എന്ന് ....എന്താ ഇതിനോട് ഒക്കെ പറയാ....മൂപ്പറും കേട്ടിട്ട് ഉണ്ടാവില്ലേ വാതിലിൽ അവൾ മുട്ടുന്നതും തുറക്കാതെ ഇരുന്നിട്ട് ഓരോന്ന് വിളിച്ചു കൂവുന്നത് ... എന്നിട്ട് ഇപ്പൊ ഒന്നും കേട്ടിട്ടില്ല എന്ന രൂപത്തിൽ ഇരിക്കുന്നത് കാണുമ്പോൾ തൂക്കി എടുത്തു പൊട്ട കിണറ്റിൽ കൊണ്ട് പോയി ഇടാൻ ആണ് തോന്നുന്നത് ... "എന്താ ...ഞാൻ ചോദിച്ചത് നീ കേട്ടില്ലേ...വീണ്ടും ഓരോ ആലോജനയിൽ ആണല്ലോ ...." ഇതും പറഞ്ഞു മൂപ്പര് ഞമ്മളെ അടുത്തേക്ക് വന്നു .... "എന്താ ആലോചിക്കുന്നത് എന്നോ....അവിടെ ഒരുത്തി ഇപ്പൊ ആ ഡോർ തല്ലി പൊളിക്കാൻ ആയിട്ടുണ്ട് ...എന്നിട്ടും ഒരു ബോധവും ഇല്ലാതെ ഇവിടെ കിടന്നു ചിരിക്കുന്നത് കണ്ടീലെ ... " "ഓഹ്ഹ് ...അതാണോ ...നീ ഡോർ ക്ലോസ് ചെയ്തിട്ടില്ലേ ...

പിന്നെ എന്താ പ്രശ്നം ...ഞമ്മൾ ഇവിടെ കിടന്നു റോമൻസ് കളിച്ചാലുo ആരും കാണൂലാ ....പിന്നെ എന്താ ഇക്കാന്റെ മുത്തിന് ഇത്രയും വലിയ ടെൻഷൻ " എന്നും പറഞ്ഞു തട്ടത്തിനുള്ളിലൂടെ വെളിയിയിലേക്ക് വന്ന എന്റെ മുടി ഇക്കാന്റെ കൈ കൊണ്ട് ഒതുക്കി വെച്ചു തരാണ്.... "അയ്യട ...റോമൻസ് കളിക്കാൻ പറ്റിയ ഒരു സമയം ....അവൾ ഇവിടെ എന്നെ കണ്ടാൽ എന്താകും എന്നാലോജിച്ചിട്ടുണ്ടോ ....മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചു ചാവാൻ ആയി നിൽക്കുമ്പോൾ ആണ് നിങ്ങളെ ഒലക്കമലെ റൊമാൻസ് ...ഹും ..." ഇതും പറഞ്ഞു ഞമ്മളെ മുഖത്ത് ഉണ്ടായിരുന്ന മൂപ്പരെ കൈ തട്ടി മാറ്റി ... "എടി ...നീ എന്താ റോമൻസിനെ വിളിച്ചേ ...ഒലക്ക എന്നോ ..... നിനക്ക് എങ്ങനെ സാധിക്കുന്നു ഇങ്ങനെയൊക്കെ പറയാൻ .. ...റോമൻസിന്റെ പിതാവ് അറിഞ്ഞാൽ നിന്നെ ഗുണ്ടകളെ അയച്ചു തല്ലിക്കും ട്ടാ ...."

"പടച്ചോനെ ....ഇവിടെ ജീവൻ ഇപ്പൊ പോവും എന്ന് വിചാരിച്ചു നിൽക്കുമ്പോൾ ആണ് നിങ്ങളെ ഒടുക്കതെ ചളി .... " അപ്പൊ മൂപ്പര് എന്നെ നോക്കി ഒരു അവിഞ്ഞ ചിരി പാസ്‌ ആക്കി ...ഞമ്മൾ അതിനു തിരിച്ചു ഒന്ന് തുറിച്ചു നോക്കി കൊടുത്തു .... "ഷാനു.....ഇത്രയും നേരം ഞാൻ ഇവിടെ കിടന്നു അലറിയീട്ടും നീ എന്താ വാതിൽ തുറക്കാതെ ഇരിക്കുന്നത് ....ഞാൻ വിളിക്കുന്നത് കേട്ടിട്ടും കേൾകാത്ത പോലെ കിടക്കാണോ ...." ഞങ്ങൾ രണ്ടു പേരും ഇവിടെ തര്ക്കിച്ചു നിൽക്കുമ്പോൾ ആണ് പിന്നെയും ദിയയുടെ വാക്കുകൾ കേട്ടത് .... ഇപ്പോൾ വിളിയിൽ കുറച്ചു ഗൌരവം ഏറിയത് കൊണ്ടാണ് എന്ന് തോന്നുന്നു മൂപ്പര് ഡോറിന്റെ ഭാഗതേക്ക് ഒന്ന് നോക്കി പിന്നെ എന്തോ ഓർത്ത പോലെ എന്റെ കൈ പിടിച്ചു ബാത്‌റൂമിനെ ലക്ഷ്യമാക്കി നടന്നു .... എന്നെ അതിനുള്ളിൽ ആക്കി ഡോർ ക്ലോസ് ചെയ്തു മൂപ്പര് ഡോർ തുറക്കാൻ വേണ്ടി പോയി ...

പുറത്തു നടക്കുന്ന കാഴ്ച എനിക്ക് കാണുന്നില്ല എങ്കിലും അവർ സംസാരിക്കുന്നത് വെക്തമായി തന്നെ എനിക്ക് കേള്ക്കാൻ കഴിയുന്നുണ്ട് .... "ഷാനു ....നീ എന്താ ഞാൻ ഇത്രയും നേരം ഇവിടെ കിടന്നു ഒച്ച ഉണ്ടാക്കിയീട്ടും വന്നു വാതിൽ തുറക്കാതെ ഇരുന്നത് ....നിനക്ക് ഞാൻ വിളിച്ചത് ഇഷ്ട്ടമായില്ലേ ..." "ഹേയ് ..ഇല്ല ദിയാ ...എനിക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു ...അതാണ്‌ ഞാൻ നീ വിളിച്ചപ്പോൾ അറിയാതെ ഇരുന്നത് ...." "ഹ്മ്.. എന്നാൽ ഇനി മതി ഉറങ്ങിയത്...വേഗം ഫ്രഷ്‌ ആയി വന്നു നിസ്കരിക്കാൻ നോക്ക് ...." എന്നും പറഞ്ഞു അവൾ പോയി ... ഞമ്മക്ക് ഇതൊക്കെ കേട്ടിട്ട് ബാത്‌റൂമിന്റെ ഉള്ളിൽ കിടന്നു ഞെരി പിരി കൊല്ലാണ്.... ഷാനു....ഹും ....അവൻ എണീക്കാതെ ഇരുന്നാൽ അവൾക്കു എന്താ ....എന്നിട്ട് അതിനുള്ള ഓരോ പരിഭവം പറച്ചിലും ....ഞാൻ വിളിച്ചത് നിനക്ക് ഇഷ്ട്ടമായില്ലേ .... ഇഷ്ട്ടമായില്ലടി ....നീ എന്നാ പണ്ണും....😠

അവള്ടെ ഒലക്കമേലെ ഒരു ഒലിപ്പീരു ....കോഫി കൊണ്ടുവരാൻ ഓൾ ആരാ ...ഞാൻ ഇവിടെ ഇല്ലേ .... ഇഷാ ...കണ്ട്രോൾ യുവർ സെല്ഫ് ....അവൾക്കു അറിയില്ലല്ലോ നീ മൂപ്പരെ ഭാര്യ യാണ് എന്ന് ...അത് അറിഞ്ഞാൽ അവൾ ഇങ്ങനെ ചെയ്യുമോ ...ഇല്ലല്ലോ .... പക്ഷെ ഇപ്പോൾ തന്നെ അവൾ ഓവർ സ്വാതന്ത്ര്യം എടുത്തു കഴിഞ്ഞു ...ഇനിയും വൈകിയാൽ അത് ആപതാണ്....അതുകൊണ്ട് ഇത്രയും പെട്ടന്ന് അവളോട്‌ എല്ലാ സത്യവും പറയണം ... ശാനുക്കാന്റെ ഭാര്യയാണ് ഞാൻ എന്നും ...നീ എന്നോട് ക്ഷമിക്കണം ....നീ തിരിച്ചു വരില്ല എന്ന് കരുതിയാണ് ഇക്ക ഈ കല്യാണത്തിന് സമ്മതിച്ചത്‌ എന്നും ...എല്ലാം പറയണം ....ഇന്ന് ഈ ഷാനുക്കാന്റെ മഹറിന് അവകാശി ആയതു പോലെ സ്നേഹത്തിനും അവകാശി ഞാൻ തന്നെയാണ് എന്ന് പറയണം ...😍 ഇനിയും വൈകികൂടാ ...

അതെന്തോ ആപത്തിലേക്കുള്ള വഴിയാണ്‌ എന്ന് മനസ്സ് പറയും പോലെ ....അതുകൊണ്ട് ഇത്രയും പെട്ടന്ന് തന്നെ എനിക്കവളെ പറഞ്ഞു മനസ്സിലാക്കാൻ പറ്റുമോ അത്രയും പെട്ടന്ന് അവളോട്‌ എല്ലാം തുറന്ന് പറയണം ....പറഞ്ഞാൽ അവൾക്കു മനസ്സിലാവും എന്നെനിക്കു തോന്നുന്നു .... പെട്ടന്ന് മുഖത്തേക്ക് തണുപ്പ് വെള്ളതുള്ളികൾ തട്ടിയപ്പോൾ ആണ് ഞാൻ ചിന്തകൾക്ക് വിരാമം ഇട്ടതു ... ഇതിപ്പോ എവിടുന്ന ഒരു വെള്ള തുള്ളി എന്ന് കരുതി ഞമ്മൾ ചുറ്റും നോക്കിയപ്പോൾ ആണ് ഞമ്മളിപ്പോൾ ബാത്‌റൂമിൽ ആണെന്ന ഭോധം വന്നത്.... കണ്ണ് തുറന്ന് ചുറ്റും നോക്കിയപ്പോൾ ആണ് ഞമ്മളെ മുന്പിൽ മുപ്പത്തി രണ്ടു പല്ലും കാട്ടി ഇളിച്ചു കൊണ്ട് നിൽക്കുന്ന എന്റെ കെട്ടിയോനെ ഞമ്മൾ കണ്ടത് ....ഞമ്മളും തിരിച്ചു ഒരു ചിരി പാസ് ആക്കി അവിടുന്ന് പോരാൻ നിന്നതും ബാക്കിൽ നിന്നും ഞമ്മളെ കെട്ടിയോൻ ഞമ്മളെ കൈ പിടിച്ചു വെച്ചു ...ഞമ്മൾ തിരിഞ്ഞ് എന്തെ എന്നുള്ള രീതിയിൽ മൂപ്പരെ നോക്കി ....അപ്പൊ മൂപ്പര് ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു ...

" ഞാൻ ഇവിടെ വന്നു ഇപ്പൊ പല്ല് തേപ്പ് ഒക്കെ കഴിഞ്ഞിട്ടും നിന്റെ ചിന്താ കഴിഞ്ഞിട്ടില്ല ....ഇത്രമാത്രം നിനക്ക് എന്താ ഇപ്പൊ ചിന്തിക്കാൻ ..." "ഒന്നുല്ല ..." എന്നും പറഞ്ഞു ഞമ്മൾ മൂപ്പരെ കൈ വിടുവിക്കാൻ നോക്കി ...പക്ഷെ ...പറ്റുന്നില്ല .... "അയ്യോ ...അങ്ങനെ അങ്ങ് പോവല്ലേ ...ഇനി ഇപ്പൊ ഏതായാലും ഇക്ക പല്ല് ഒക്കെ തേച്ചു കഴിഞ്ഞില്ലേ ...പോരാത്തതിന് കോഫീ ദിയ കൊണ്ട് വന്നു തരാം എന്നും പറഞ്ഞു ... അപ്പൊ നീ ചൂടായിട്ട് വേറെ എന്തെങ്കിലും തന്നാള ..." എന്നും പറഞ്ഞു മൂപ്പര് വീണ്ടും വീണ്ടും അരികിലേക്ക്‌ വന്നു ...ഞമ്മൾ പേടിച്ചു ബാക്കിലേക്കും പോയി കൊണ്ടിരുന്നു ....

മൂപ്പരെ കണ്ണ് കൊണ്ടുള്ള ആ നോട്ടവും ആ ചുണ്ടിൽ വിരിയുന്ന കള്ള ചിരിയും കാണുമ്പോൾ ഇന്നിവിടെ പലതും നടക്കും എന്നൊരു തോന്നൽ ... പക്ഷെ ആ തോന്നൽ മാത്രേ ഒള്ളു ...ഞമ്മൾ ആരാ മോൾ ...ഞമ്മൾ മൂപ്പരെ തള്ളി മാറ്റി കൊണ്ട് റൂമിൽ നിന്നുo ഓടി .... മൂപ്പര് അവിടെ വീണുക്ക്ണോ എന്തെങ്കിലും പറ്റീക്ക്ണോ എന്നൊന്നും ഞമ്മക്ക് അറിയില്ല ..... ഞമ്മൾ താഴെ എത്തി ഉമ്മാനെ ഹെൽപ് ചെയ്തു .... അങ്ങനെ ദിവസങ്ങൾ കടന്നു പോയി അതിനിടയിൽ ദിയയോട് പലതവണ പറയാൻ ശ്രമിച്ചു വെങ്കിലുo ഒരിക്കൽ പോലും എനിക്ക് അതിനു കഴിഞ്ഞില്ല ...അതിനു പറ്റിയ ഒരു സഹാജര്യം കിട്ടിയില്ല എന്നു വേണം പറയാൻ ... അതിനിടക്ക് ആണ് എന്റെ മനസ്സിൽ ആയതിൽ പതിഞ്ഞ ആ സംഭവം ഉണ്ടായത് ......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story