💝ഇഷാനിദ്💝: ഭാഗം 27

ishanid

രചന: SINU SHERIN

അതിനിടയിൽ പല തവണ ഞാൻ അവളോട്‌ സത്യങ്ങൾ എല്ലാം തുറന്ന് പറയാൻ ശ്രമിച്ചുവെങ്കിലുo എനിക്കതിന് കഴിഞ്ഞില്ല... ദിവസങ്ങൾ പെട്ടന്ന് കടന്നു പോയി....ഇപ്പോൾ ദിയയേ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്... അവൾക്കെന്നെയും.... പക്ഷെ സത്യങ്ങൾ എല്ലാം തിരിച്ചറിയുമ്പോൾ അവൾ ക്കെന്നോട് ഈ പഴയ സ്നേഹം ഉണ്ടാകുമൊ എന്നെനിക്കറിയില്ല..... ഇനി ആ സ്നേഹം ഉണ്ടായില്ലേങ്കിലും എനിക്കവളോട് എല്ലാം തുറന്ന് പറയണം.... ഒരുപക്ഷേ അത് ഞാൻ മറച്ചു വെച്ചാൽ എനിക്കെന്റെ ഇക്കയെ എന്നെന്നെക്കുമായി നഷ്ട്ടമായേക്കാം.... അതിനൊരിക്കലുo ഞാൻ സമ്മതിക്കില്ല.... ഇന്ന്‌ ഞാനൊരു തീരുമാനം എടുത്തിട്ടുണ്ട്... പലതവണകളായി ഞാൻ അവളോട്‌ പറയാൻ ആഗ്രഹിച്ചിരുന്ന സത്യങ്ങൾ ഇന്ന്‌ എന്ത് തന്നെ വന്നാലും ഞാൻ പറഞ്ഞിരിക്കും...

അവളോട്‌ പതിയെ പതിയെ സത്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കാം എന്നാണ് കരുതിയത് എങ്കിലും ഇനിയും വൈകിയാൽ അത് ആപത്തിലേക്കാണ് എന്നെന്റെ മനസ് പറയുന്നു.... ഇപ്പോൾ ഇക്കാന്റെ എല്ലാ കാര്യങ്ങളുടെയും ചുമതല അവൾ ഏറ്റുഎടുത്തിരിക്കുകയാണ്.....എനിക്കിപ്പോൾ ഇക്കാന്റെ ജീവിതത്തിൽ വലിയ റോൾ ഒന്നുമില്ല എന്ന് പറയുന്നതാവും കൂടുതൽ ശെരി.... അതുമാത്രമല്ല അവൾക്കു മുന്നിൽ ഞാനൊരു വീട്ടുജോലി കാരിയുടെ വേഷമണിഞതിനാൽ ആ വേഷത്തിൽ തകർത്തു അഭിനയിക്കൽ എന്റെ ജോലിയായതിനാൽ എനിക്ക് ഇപ്പൊ ഇക്കാന്റെ അടുത്തു പോകാനോ ഇക്കാനോട് കൂടുതൽ നേരം സംസാരിച്ചു ഇരിക്കാനോ ഒന്നും കഴിയാറില്ല... എങ്കിലും ഒഴിവ് കിട്ടുമ്പോൾ അവൾ കാണാതെ ഒളിഞ്ഞും പാത്തുo ഞമ്മൾ ഇക്കയെ കാണാൻ ചെല്ലുമ്പോൾ എന്നെകാളെറെ കഷ്ട്ടപെട്ടു ഒളിഞ്ഞു നോക്കുകയായിരിക്കും ദിയ ഞങ്ങളുടെ റൂമിന് മുന്പിൽ....

അത് കാണുമ്പോൾ ദേഷ്യം വരുമെങ്കിലും ഒരിക്കൽ എല്ലാം ശെരിയാകും എന്ന് കരുതി സമാധാനിക്കും .. ഇപ്പോൾ എനിക്ക് മനസ്സിലായി തുടങ്ങിയിരിക്കുന്നു ഞാൻ എത്രത്തോളം അവളിൽ നിന്നും സത്യം മറച്ചു വെക്കാൻ ശ്രമിക്കുന്നുവോ... അത്രത്തോളം എനിക്കെന്റെ ഇക്കയെ നഷ്ട്ടപ്പെടും എന്ന്.... അതിന് ഞാൻ അനുവദിക്കില്ല... അതുകൊണ്ട് അവളോട്‌ എനിക്ക് എല്ലാം തുറന്ന് പറയണം.... ഉള്ളിലെ പേടിയും ഇനി എന്താകും എന്ന ആശങ്കയും എല്ലാം മനസ്സിൽ തന്നെ വെച്ചു ഒന്നും പുറത്തേക്ക് കൊണ്ട് വരാതെ ഞാൻ ഈ രാവിലെ തന്നെ ദിയയേ തപ്പിയിറങ്ങി.... താഴെ മുഴുവൻ ഞാൻ അവളെ അന്വേഷിച്ചു എങ്കിലും എനിക്ക് അവളെ കണ്ടെത്താൻ കഴിഞ്ഞില്ല... അപ്പൊ ഇനി ഇക്കയുടെ റൂമിൽ എങ്ങാനും കാണോ ...പടച്ചോനെ....ഇല്ല....അവിടെ ഉണ്ടാകാൻ സാധ്യതയില്ല... കാരണം ഇപ്പൊ ഇക്ക ഓഫീസിലേക്ക്‌ പോകാൻ ഒരുങ്ങുകയായിരിക്കും...

അപ്പൊ എന്തായാലും അവൾ അവിടെ കാണില്ല... പക്ഷെ... ഇല്ല... അത് പൂർണ്ണമായി വിശ്വസിക്കാൻ കഴിയില്ല... ചിലപ്പോൾ അവൾ അവിടെ തന്നെ കാണും... എന്നൊക്കെ പലതരം ചിന്തകൾ എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു... അതിനെല്ലാം ഫുൾ സ്റ്റോപ്പ്‌ ഇട്ടു ഞമ്മൾ വേഗം സ്റ്റെപ് കേറി റൂo ലക്‌ഷ്യമാകി നടന്നു.... ഓരോ അടി മുന്ബോട്ടു നടക്കുമ്പോയും എനിക്കെന്തോക്കെയോ മനസ്സിന് നല്ല സുഖം തോന്നിയില്ല....ദിയ ഇക്കാന്റെ അടുത്ത് തന്നെ ഉണ്ടാകുമൊ അതോ അവിടെ ഉണ്ടാവില്ലേ... എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു.... അവസാനം റൂമിന് മുന്പിൽ എത്തിയപ്പോൾ തികച്ചും വെപ്രാളത്തോടെ മുന്നും പിന്നും നോക്കാതെ ഞാൻ ഡോർ തുറന്ന് അകത്തേക്ക് കേറി.... അവിടെയുള്ള കാഴ്ച കണ്ടതും എനിക്ക് തന്നെ എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല...

ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ ദിയ അവിടെ ഉണ്ടായിരുന്നു.... അതിലേറെ എന്നെ സങ്കടപ്പെടുതിയത്‌ അവർ രണ്ടുപേരുടെയും കാഴ്ച കണ്ടിട്ടാണ്... ഇക്ക താഴെയും ദിയ ഇക്കാന്റെ മുകളിലുമായി ബെഡിൽ വീണ് കിടക്കുന്നു.... പെട്ടന്ന് കേറി ചെന്നപ്പോൾ കണ്ട കാഴ്ച്ചയായതിനാൽ അറിയാതെ തന്നെ അവരെ രണ്ടുപേരെയും അന്തം വിട്ടു കൊണ്ട് ഞാൻ നോക്കി... ഞാൻ റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടിട്ടാണ് എന്ന് തോന്നുന്നു അവർ രണ്ടു പേരും എന്നെയും നോക്കി..... എന്നെ കണ്ടതും ദിയ ഇക്കാന്റെ മുകളിൽ നിന്നും എണീറ്റു... ശേഷം ഇക്കയും.... ഞാൻ കണ്ണിമ വെട്ടാതെ ഇക്കാനെ തന്നെ നോക്കി നിന്നു....ഇക്ക എന്നെയും..... "ഇഷാ.... ഞാൻ പലപ്പോഴായി ശ്രദ്ധിക്കുന്നു... ഞാനും ഷാനുവും എവിടെ ഉണ്ടെങ്കിലും അവിടെ നീയും ഉണ്ടാകുമല്ലോ.... ?? ഇപ്പോൾ തന്നെ നോക്ക്, ഒരാളുടെ റൂമിലെക്ക് കയറി വരുമ്പോൾ അയാളുടെ അനുവാദം ഇല്ലാതെ കയറി വരരുത്...

അറ്റ്ലീസ്റ്റ് ആ ടോറിൽ എങ്കിലും ഒന്നു തട്ടിയീട്ട് കേരണം.... പിന്നെ നിനക്ക് എന്താ ഇവിടെ കാര്യം... ജോലിക്കാരിക്ക് ജോലികൾ തന്നെ ധാരാളം ചെയ്യാൻ ഉണ്ടാകും.... അതുമാത്രമല്ല നീ ഈ ജോലികൾ ഒക്കെ ചെയ്യുന്നതിനിടയിൽ ഷാനു വിന്റെ കാര്യങ്ങളിൽ പ്രതേകമായ ഒരു നോട്ടം ഞാൻ പലപ്പോൾ ആയി ശ്രദ്ധിച്ചിട്ടുണ്ട്.... നിന്റെ ഉദ്ദേശം എന്താ... കാശ് ഉള്ള വീട്ടിലെ ചെക്കമ്മാറെ പ്രേമിച്ചു കാശ് ഉണ്ടാക്കാം എന്നാണോ.... എങ്കിൽ ഇവിടേക്ക് വെച്ചിട്ടുള്ള മോളുടെ ആ വെള്ളം അങ്ങ് വാങ്ങി വെച്ചേരെ.... ഇനി ഒരിക്കലും ഇമ്മാതിരി പിഴവുകൾ നിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ല....കേട്ടല്ലോ.... നീ ആയതു കൊണ്ടാണ് ഞാൻ ഇതെല്ലാം ക്ഷമിക്കുന്നത് എന്നുകരുതി ഇനിയൊരു പിഴവു കൂടി നിന്റെ ഭാഗത്ത് നിന്നും ഉണ്ടായാൽ പിന്നെ ഈ ദിയ ആരാ എന്ന് നീ അറിയുo....ഉം... പൊക്കൊ... "

ഇക്കയുടെ മുഖത്തേക്ക് തന്നെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്നതിനിടയിൽ ആണ് ദിയയുടെ ഗർജ്ജനo എന്റെ കാതിൽ വന്നു പതിച്ചത്‌..... ആദ്യം ഒന്നും ഞെട്ടിഎങ്കിലും പിന്നീട് അവൾ പറയുന്ന ഓരോന്നും എന്റെ മനസ്സിൽ തട്ടിയതായിരുന്നു... ഒരിക്കലും ദിയയിൽ നിന്നും ഇങ്ങനെ ഒന്ന്‌ ഞാൻ പ്രതീക്ഷിച്ചതല്ല.... അവള്ടെ ഓരോ വാക്കും എന്റെ ഹൃദയതിൽ വന്നു തട്ടിയപ്പോയും ഞാൻ ഒന്നും മിണ്ടാതെ എല്ലാം കേട്ട് കൊണ്ട് നിന്നു..... ഈ നിൽക്കുന്ന ആളിൽ നിനക്കുള്ള അവകാശo എത്രയാണോ അതിലേറെ ഇരട്ടി അവകാശം എനിക്കുണ്ട് എന്ന് പറയണം എന്നുണ്ട്... പക്ഷെ എന്റെ വാക്കുകൾ ഒന്നും പുറത്തേക്ക് വരാതെ ഉള്ളിൽ തന്നെ തടഞ്ഞു നിൽക്കാണ്..... ഇനിയും ഇവിടെ നിന്നാൽ അവളുടെ കൂടുതൽ അഭമാനങ്ങൾ സഹിക്കേണ്ടി വരും എന്നറിയാവുന്നത് കൊണ്ട് ഞാൻ തല ഉയർത്തി ഇക്കയുടെ മുഖത്തേക്ക് ഒന്നു നോക്കി....

ഇക്കയുടെ ആ ദയനീയമായ നോട്ടം കണ്ടതും ഞാൻ ഇതുവരെ ഉള്ളിൽ പിടിച്ചു നിർത്തിയ കണ്ണുനീർ പുറത്തേക്ക് ധാരയായി ഒഴുകുമോ എന്ന ഭയം കൊണ്ട് ഞാൻ വേഗം ആ മുറി വിട്ടിറങ്ങി..... എന്റെ റൂമിനെ ലക്ഷ്യമാക്കി എന്റെ കാലുകൾ ചലിച്ചപ്പോയേക്കും ഒഴുകാൻ വെമ്പിയ എന്റെ കണ്ണുനീർ തുള്ളികൾ ഒരു മഴ കണക്കെ പെയ്തിരുന്നു... *********** പടച്ചോനെ.... എന്റെ ഇഷു .. അവൾ എന്നെ കുറിച്ച് എന്താ കരുതിയീട്ടുണ്ടാവുക.... അവള്ടെ സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും കൂടെ ഉണ്ടാകുമെന്നും എന്തിനും ഏതിനും ഒപ്പമുണ്ടാകുമെന്നും ഞാൻ എന്റെ ഇഷുന് വാക്ക് കൊടുത്തിട്ട്.... ഇന്നവളെ ഇത്രയതികം ദിയ അഭമാനിചപ്പോയും ഞാൻ ഒന്നും മിണ്ടാതെ എല്ലാം കേട്ട് നിന്നു..... ഈ ഷാനിദിന്റെ ഭാര്യ ഒരു രാജകുമാരിയാണ് എന്നറിഞ്ഞിട്ടും അവളെ ഇന്ന്‌ ദിയ ഒരു ജോലിക്കാറി എന്ന് വിളിച്ചു ആക്ഷേപിച്ച പോയും ഒന്നും പറയാതെ ഞാൻ നിന്നല്ലോ എന്നോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുകയാണ്...

ഓരോ വാക്കുകൾ എന്റെ ബീവിക്ക് നേരെ ദിയ തുടുത്ത് വിടുമ്പോയും അവളുടെ മനസ്സിൽ അത് എത്ര ത്തോളം വേദന നൽകിയോ അതുപോലെ തന്നെ എന്റെ മനസ്സിലുo അതോതിരി സങ്കടം നൽകി.... എന്നിട്ടും എല്ലാം കേട്ട് കൊണ്ട് നിന്നതും പലപ്രാവിശ്യം നാവിൻ തുമ്പിൽ വന്നതാണ് ഈ നിൽക്കുന്നത് ഷാനിദിന്റെ ഭാര്യയാണ് എന്ന് പറയാൻ... എന്നിട്ടും അവൾ എന്റെ ഇഷുവിനെ നേരെ ഗർജ്ജിചപ്പോളും ഒന്നും മിണ്ടാതെ ഇരുന്നത് ആഗ്രഹിച്ചത് നേടാൻ എന്തും ചെയ്യുന്നവളാണ് ദിയ എന്നെനിക്കറിയാവുന്നത് കൊണ്ടാണ്.... ഒരുപക്ഷേ എന്റെ ഭാര്യയാണ് ഇഷു എന്നറിഞ്ഞാൽ എന്തും ചെയ്യാൻ മടിക്കില്ല അവൾ... ചെരുപത്തിലെ പലതിനും വാശിയായിരുന്നു അവൾക്കു.... പക്ഷെ ആ വാശികാരിയേ തന്നെ ഞാൻ പണ്ട് സ്നേഹിച്ചത് ആ വാശിപോലെ തന്നെ സ്നേഹിക്കാനുള്ള ഒരു മനസ് ദിയകുണ്ട് എന്നുള്ളത് കൊണ്ടാണ്....

അതുകൊണ്ട് തന്നെയാണ് ഒന്നും മിണ്ടാതെ നിറഞ്ഞു തുളുമ്പാന് വെമ്പി നിൽക്കുന്ന എന്റെ ഇഷുവിന്റെ കണ്ണിലേക്കു നോക്കി ഞാൻ നിന്നത്....ആ കണ്ണുകൾ കൊണ്ട് തന്നെ എന്നെ വല്ലായ്മയോടെ നോക്കിയപ്പോൾ ഒരു ദയനീയമായ നോട്ടം മാത്രമേ എന്നെ കൊണ്ട് നല്കാൻ കഴിഞ്ഞൊള്ളൂ.... അവൾ ഇവിടെ നിന്നും ഇറങ്ങി പോയതും അവളുടെ കൂടെ ഇറങ്ങി പോകാൻ മനസ് വല്ലാതെ വെമ്പൽ കൊണ്ട്... പക്ഷെ സഹാജര്യം എനിക്ക് നേരെ ശത്രുവായി വന്നതിനാൽ അവിടെയും എനിക്ക് തോൽക്കെണ്ടി വന്നു.... "എപ്പോ നോക്കിയാലും വന്നോളും ശവം.... കുറെ ആയി ക്ഷമിക്കാൻ തുടങ്ങിയീട്ട്.... പിന്നെയും പിന്നെയും ദേഷ്യം പിടിപ്പിക്കാൻ ആയി ഓരോ ജന്മങ്ങൾ.... " ഇഷു ഇറങ്ങി പോയതിനു ശേഷം വീണ്ടും ഇഷുവിനെ കുറിച്ച് ദിയയുടെ പിറു പിറുക്കൽ കേട്ടപ്പോൾ മനസ്സിൽ അത്രയും നേരം ക്ഷമയായി നിന്നിരുന്ന ദേഷ്യം പുറത്തേക്ക് വന്നു....

ഞാൻ ദിയക്ക് നേരെ തിരഞ്ഞു.... "നിനക്ക് തൃപ്തിയായോ... ഒരാളെ സങ്കടപ്പെടുതിയപ്പോൾ നിനക്ക് തൃപ്തിയായോ എന്ന്.... നീ എന്താ പറഞ്ഞെ... ക്ഷമിക്കുന്നതിനു ഒരതിരില്ലേ എന്നോ....അറിയാതെ വന്നു ഡോർ തുറന്നതിനാണോ നീ ആ പാവത്തിനോട്‌ ഇങ്ങനെ എല്ലാം പെരുമാറിയത്‌.... ഇത്രയും നേരം നീ അതിനോട് എത്രയോ മനസ്സിൽ ആയതിൽ പതിയുന്ന വാക്കുകൾ പറഞ്ഞിട്ട് കൂടി ആ പാവം ഒന്നും മിണ്ടിയില്ല... അപ്പൊ അതിനല്ലേ ക്ഷമ എന്ന് പറയാൻ പറ്റുക.... ദിയ....ഡോണ്ട് സേ സച് ടൈപ്പ്സ് ഓഫ്‌ വെർട്സ് ടു എനിവണ്ണ്ൺ....കാൻ യു ഗെറ്റ് ഇട്ട്..... " എന്നും അവൾക്കു നേരെ പറഞ്ഞു നിർത്തികൊണ്ട് ഞാൻ റൂo വിട്ടിറങ്ങി.... റൂം വിട്ടിറങ്ങി യതിനു ശേഷം ഇഷു കരഞ്ഞിട്ട് ഉണ്ടാകും എന്നെനിക്കറിയാവുന്നത് കൊണ്ട് അവൾ താഴേക്കു പോകാൻ ചാൻസ് കുറവാണ്.... അതുകൊണ്ട് തന്നെ അവളെ അന്വേഷിച്ചു ഞാൻ അവളുടെ റൂമിലേക്ക്‌ ചെന്നു....

വാതിൽ ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല... ഞാൻ റൂമിൽ കേറി നോക്കിയപ്പോൾ അവിടെ ഒന്നും അവളെ കാണാൻ ഉണ്ടായിരുന്നില്ല.... തിരിച്ചു പോരാൻ നിന്നപ്പോൾ ആണ് ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്തം കേട്ടത്.... ഞാൻ വേഗം ബാത്‌റൂമിന്റെ അടുത്തേക്ക് ചെന്നു... ഭാഗ്യതിന് ബാത്‌റൂമും ലോക്ക് ചെയ്തിട്ടില്ലായിരുന്നു.... ഞാൻ വേഗം വന്നു ഡോർ ലോക്ക് ചെയ്തു ബാത്‌റൂമിൽ കയറി അതിന്റെ വാതിലും ലോക്ക് ചെയ്തു.... അപ്പൊയാണ് ഷവർന്റെ ചുവട്ടിൽ തലയും താഴ്ത്തി പുറം തിരിഞ്ഞ് നിൽക്കുകയായിരുന്ന എന്റെ ബീവി തിരിഞ്ഞ് നോക്കിയത്‌.... അവൾ തിരിഞ്ഞ് നോക്കിയതും എന്റെ ഉള്ളോന്നു കാളി....അത്രക്കും കരഞ്ഞു കണ്ണ് ചുവന്നിട്ടുണ്ട്.... എന്നെ കണ്ട പാടെ വീണ്ടും ആ ചുണ്ടുകൾ വിതുമ്പി... കൊച്ചു കുട്ടികളെ പോലെയുള്ള അവളുടെ ആ കരച്ചിൽ കേട്ടതും ശെരിക്കും സഹിച്ചില്ല....

ഞാൻ അവളുടെ മുന്പിൽ പോയി അവൾക്കുനേരെ ഇരുന്നു.... എന്നിട്ട് താഴ്ത്തിയിരുന്ന ആ തല മെല്ലെ പൊക്കി... ഞാൻ പൊക്കിയതും പെണ്ണ് എന്റെ നെഞ്ചിൽ വീണു പൊട്ടി കരഞ്ഞു... അവളുടെ കരച്ചിലിന്റെ തേങ്ങൽ കൂടുന്നതിനു അനുസരിച്ച് അവൾ എന്നെ ഇറുക്കി പിടിച്ചു കൊണ്ടിരുന്നു.... എന്റെ ഇരു കൈ കൊണ്ടും ഞാൻ അവളെയും വാരി പുണർന്നു കൊണ്ട് അവളുടെ തലയിൽ തലോടി..... ഒരുപാട് നേരം ആ നില്പ്പ് തുടർന്നു..... അവളുടെ തേങ്ങൽ കുറഞ്ഞു വന്നപ്പോൾ ഞാൻ അവളുടെ മുഖം എന്റെ ഇരു കൈകളിലുo കോരി എടുത്തു കൊണ്ട് അവളോടായി ചോദിച്ചു... "അവൾ പറഞ്ഞതെല്ലാം സങ്കടം ആയോ പെണ്ണെ.... " അവൾ ഇല്ലാ എന്ന് തലകൊണ്ട് കാണിച്ചു .... "പിന്നെ എന്തിനാ നീ കരഞ്ഞേ..... " അപ്പൊ വീണ്ടും ആ ചുണ്ടുകൾ വിതുമ്പാൻ തുടങ്ങി..... "ഇല്ലടാ.... അത് പോട്ടെ.... " അപ്പൊ പെട്ടന്ന് അവൾ എന്റെ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു...

"നിങ്ങൾ എന്നോട് മിണ്ടണ്ട... ഞാൻ വരുമ്പോൾ എന്തായിരുന്നു രണ്ടു പേരും റോമൻസ്... " എന്നും പറഞ്ഞു പെണ്ണ് മുഖം തിരിച്ചിരുന്നു... ഞമ്മൾ വീണ്ടും പോയി അവളുടെ അടുത്ത് തന്നെ ഇരുന്നു.. . "അത് പെണ്ണെ... റോമൻസ് ഒന്നുമല്ല.... രാവിലെ ഷർട്ട്‌ ഏതാ ഇടുന്നത് .... ഞാൻ ഐയേണ് ചെയ്യാം എന്നും പറഞ്ഞു അവൾ വന്നു.... അപ്പൊ ഞാൻ അവളോട്‌ പറഞ്ഞു നീ ചെയ്യേണ്ട ആവിശ്യം ഒന്നുമില്ല ... ഇഷാ ചെയ്തോളും എന്ന്... അപ്പൊ അവളെന്നോട് ചോദിച്ചു... അതെന്താ ഞാൻ ചെയ്‌താൽ ഇനി എല്ലാ കാര്യവും ഞാൻ നോക്കി കോളാം എന്ന്.... അവൾ ആ പറഞ ദേഷ്യത്തിന് റൂമിൽ നിന്നും ഇറങ്ങി പോരാൻ നിന്ന എന്റെ കൈ പിടിച്ചു അവൾ വലിച്ചു.... അങ്ങനെയാണ് ഞങ്ങൾ രണ്ടുപേരും ബെഡിൽ വീണത്‌... ആ കറക്റ്റ് ടൈമിൽ ആണ് നീയും വന്നത്.... " അപ്പൊ അവളെന്നെ ഇടo കണ്ണിട്ടു ഒന്നു നോക്കി ....ഞാൻ അവള്ക്ക് നേരെ സത്യം എന്നു പറഞ്ഞു കൊടുത്തു...

അപ്പൊ അവൾ എന്നെ നോക്കി ഹലാക്കിലെ ചിരി.... "അയ്യേ.... ഷാനുക്ക പെടിച്ചേ.... ഇത്രേ ഒള്ളു നിങ്ങൾ.... ഞാൻ ഒന്നു പേടിപ്പിച്ചപ്പോഴേക്കും പേടിച്ചല്ലോ....അയ്യേ... " എന്നും പറഞ്ഞു അവൾ മുട്ടു കുത്തി ഇരുന്നു എന്റെ ഇരുതോളിലൂടെയും അവൾ കയ്യിട്ടു എന്നോട് ചേർന്ന് നിന്നു...... ഞമ്മൾ അപ്പൊ തന്നെ അവളെ അരയിലൂടെ കയ്യിട്ടു ഒന്നും കൂടി എന്നോട് അവളെ ചേർത്തി നിർത്തി.... അവളെ ചുണ്ടുകലിൽ എന്റെ അധരങ്ങൾ ചേർത്തു.... പെട്ടന്ന് കിട്ടിയ ഷോക്ക്‌ ആയതു കൊണ്ടാണോ എന്നറിയില്ല പെണ്ണിന്റെ കണ്ണ് രണ്ടും ഇപ്പൊ പുറത്തേക്ക് ചാടും എന്നായിട്ടുണ്ട്....പതിയെ ആ വിടര്ത്തിയിരുന്ന കണ്ണുകൾ അവൾ അടച്ചു . പക്ഷെ ഞമ്മൾ അതൊന്നും ശ്രദ്ധിക്കാതെ അതിൽ ലയിച്ചു നിന്നു.....കുറച്ചു കഴിഞ്ഞു പതിയെ ഞാൻ അവളെ എന്നിൽ നിന്നും അകറ്റി നിർത്തി... അപ്പോയും അവൾ കണ്ണടച്ച് നിൽക്കുകയായിരുന്നു.......

ഞാൻ അവളുടെ ഇരു കണ്ണിലും മാറി മാറി ചുംബിച്ചു.... അപ്പോയെക്കും അവൾ കണ്ണ് തുറന്നു....എന്നിട്ട് എന്നെ നോക്കാതെ താഴേക്കു നോക്കി നിൽക്കാണ്.... "താഴെ എന്താ നിന്റെ കളഞ്ഞു പോയത്‌... കുറെ നേരം ആയല്ലോ തായേക്ക് നോക്കി നിൽക്കാൻ തുടങ്ങിയീട്ട്.... " അപ്പൊ പെണ്ണ് ഞമ്മളെ മുകത്തെക്ക് പതിയെ നോക്കി ഒന്നു പുഞ്ചിരിച്ച് കൊണ്ട് ഞമ്മളെ നെഞ്ചിലെക്ക് ചാഞ്ഞു .... "ഹലോ.... കുറെ നേരം ആയി ഈ കിടത്തം തുടങ്ങിയീട്ട്..... ഇനിയും നീ എണീറ്റില്ലേൽ നാളെ എനിക്ക് ജലദോഷവും തുമ്മലും പനിയുo എല്ലാം ഉണ്ടാകുവേ...." അപ്പൊ പെണ്ണ് ഞമ്മളെ നെഞ്ചിൽ നിന്നും എണീറ്റു ഞമ്മളെ നോക്കി ചിരിച്ചു... ഞമ്മൾ അവളെയും നോക്കി ഒന്നും ഇളിച്ചു കാണിച്ചു കൊടുത്തു അവിടെ നിന്നും ഇറങ്ങി... ഭാഗ്യം.... ദിയ യേ ഇവിടെ എങ്ങും കാണുന്നില്ല... ഞമ്മൾ വേഗം ഓടി ഞമ്മളെ റൂമിൽ കേറി ഡോർ ലോക്ക് ചെയ്തു.... **********

' ച്ചെ.... എന്തൊക്കെയാ ഇപ്പൊ ഇവിടെ നടന്നേ.. ആലോചിക്കുമ്പോൾ അറിയാതെ തന്നെ ചുണ്ടിൽ പുഞ്ചിരി വിരിയാണ്.... ' ഞമ്മൾ വേഗം ഡ്രസ്സ്‌ മാറി താഴേക്കു ചെന്നു... കുറച്ചു നേരം ഉമ്മയോട് വര്ത്തമാനം പറഞ്ഞിരുന്നു .. അപ്പൊയൊന്നും ദിയയേ കണ്ടില്ല..... ഇവൾ ഇതെവിടെ പോയി എന്ന് അന്വേഷിച്ചു ഞമ്മൾ വീണ്ടും മുകളിലേക്ക് കയറി .... അപ്പോയുണ്ട് അവൾ ബാൽകണിയിൽ വിദൂരതയിലേക്ക് കണ്ണും നട്ട് ഇരിക്കുന്നു ..... ഞമ്മൾ എടുത്തു ചെന്നു ഒന്ന്‌ ചുമച്ചു കാണിച്ചു... അപ്പൊ അവളുടെ നോട്ടം തെറ്റിച്ചു എന്നെ നോക്കി....എന്നെ കണ്ടതും എന്നെ നോക്കി പുഞ്ചിരിച്ചു.... ഞാൻ തിരിച്ചും പുഞ്ചിരിച്ച് കൊടുത്തു.... അപ്പൊ എന്നെ അവൾ അവളുടെ അടുത്തേക്ക് വിളിച്ചു... ഞാൻ അവളുടെ അരികിൽ പോയി നിന്നു... "ഹാ... ഇവിടെ ഇരിക്കടോ..." "വേണ്ട... ഞാൻ ഇവിടെ നിന്നോളാം... " "ഞാൻ നേരത്തെ അങ്ങനെ ഒക്കെ പറഞ്ഞതിന് പകരം വീട്ടാണോ... " "ഏയ്‌... അല്ല... " എന്നും പറഞ്ഞു ഞമ്മൾ അവിടെ ഇരുന്നു.... "തനിക്ക് ഞാൻ നേരത്തെ അങ്ങനെ പറഞ്ഞപ്പോൾ സങ്കടം വന്നോ... " "ഇല്ലാ.... "

"നീ കളവു പറയണ്ട... നിനക്കത്‌ സങ്കടം ആയി എന്നെനിക്ക് മനസ്സിലാക്കാൻ പിന്നീട് എന്നെ ഷാനു വയക്കു പറയേണ്ടി വന്നു... ആദ്യമായിട്ടാണ് ഷാനു എന്നെ വഴക്ക് പറയുന്നത്.... അപ്പൊ എനിക്ക് എത്രത്തോളം സങ്കടം ഉണ്ടായോ അതിലേറെ സങ്കടം നിനക്ക് ഉണ്ടായി എന്നെനിക് മനസ്സിലായി.... രാവിലെ ഞാൻ ഷാനുവിന്റെ ഷർട്ട്‌ ഐയേണ് ചെയ്തുതരാം എന്ന് പറഞ്ഞപ്പോൾ അവൻ അത് പറ്റിയില്ല.... ഇപ്പോയുള്ള ഷാനുവിന്റെ സ്വഭാവതിൽ പലമാറ്റങ്ങളും വന്നിട്ടുണ്ട്... പഴേ ഷാനു അല്ല അവൻ .... എന്നെ വെറ്തെ അവൊഇട് ചെയ്യുന്ന പോലെ.... അതെല്ലാം ആലോചിച്ചു ദേഷ്യവും സങ്കടവും വന്നു നിൽക്കുന്ന സമയത്താണ് നീ അവിടേക്ക് വന്നത്....

അപ്പൊ അതെല്ലാം നിന്നോട് തീർത്തു.... സോറിട്ടോ .. ഇനി ഒരിക്കലും ഞാൻ അങ്ങനെ ഒന്നും പറയില്ല... ട്ടോ.... " എന്നും പറഞ്ഞവൾ ചിരിച്ചു.... ഇപ്പൊ പറ്റിയ സമയം ആണ് അവളോട്‌ എല്ലാം തുറന്ന് പറഞ്ഞാലോ..... അതെ.... ഇത് തന്നെയാണ് അതിന് പറ്റിയ സമയം.... "ദിയ... എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്... അത്... എങ്..." "അതിനു മുൻപ് എനിക്ക് വേറൊരു കാര്യം പറയാനുണ്ട്.... " എന്നെ പറഞ്ഞു പൂര്ത്തിയാക്കാൻ സമ്മതിക്കാതെ അവൾ പറഞ്ഞ വാക്കുകൾ കേട്ട് ഞാൻ പറയാൻ വന്നത് എല്ലാം എന്റെ ഉള്ളിൽ തന്നെ നിന്നു..... 'പടച്ചോനെ.... ഇനിയും എന്തിനാ എനിക്കിങ്ങനെ പരീക്ഷണം.... ??' ........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story