💝ഇഷാനിദ്💝: ഭാഗം 28

ishanid

രചന: SINU SHERIN

" ദിയാ..... എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.... അത് പിന്നെ.... ഞാനും.... " എന്നും പറഞ്ഞു സത്യങ്ങൾ എല്ലാം അവൾക്കു മുന്നിൽ തുറക്കാൻ ശ്രമിച്ചപോയേക്കും അവൾ ഇടയ്ക്കു കയറി പറഞ്ഞു... "അതിന് മുൻപ് എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്... " "എന്താ നിനക്ക് പറയാൻ ഉള്ളത്.... പെട്ടന്ന് പറ.... " "അത് പിന്നെ.... ഞാൻ എത്ര കാലം എന്നുവെച്ചാണ് ഇങ്ങനെ പേടിച്ചു കഴിയാ....ആ അലി സാഹിബിൽ നിന്നും രക്ഷപ്പെട്ട് ഞാൻ ഇവിടേക്ക് വന്നിട്ടിപ്പോ ഒരുപാട് ദിവസം ആയില്ലേ.... ഇത്രയും നാളായിട്ടും ഞാൻ പുറം ലോകം കണ്ടിട്ട് കൂടിയില്ല. എന്തിന് പറയുന്നു ഈ വീടിന്റെ മുറ്റത്തേക്ക് പോലും ഞാൻ ഇറങ്ങിയിട്ടില്ല. ഞാൻ എന്ന ഒരു മനുഷ്യൻ ഈ വീട്ടിൽ ഉണ്ടെന്ന് ഈ വീട്ടിൽ ഉള്ളവർക്ക് ഒഴിച്ച് വേറെ ആർക്കും അറിയില്ല... എന്തിന് നിന്റെ വീട്ടുകാർക്ക് പോലും.... ഈ വീട്ടിലെ ബെല്ലിന്റെ ശബ്ദം കാതിൽ വന്നു പതിയുമ്പോഴേക്കും എനിക്ക് ഭയമാണ്. വന്നവർ പോകുന്ന വരേയ്ക്കും റൂമിന്റെ ഉള്ളിൽ ഒളിച്ചു നിൽക്കുമ്പോൾ ഒക്കെ ഒരുനാൾ എന്തൊക്കെയോ സംഭവിക്കാൻ പോവുകയാണ് എന്നെന്റെ മനസ്സ് പറഞ്ഞുകൊണ്ടിരിക്കുകയാണ്.... എനിക്ക് വയ്യ , ഇങ്ങനെ പേടിച്ചു ജീവിക്കാൻ.

എത്ര എന്നു വെച്ച ഇങ്ങനെ പേടിച്ചു ജീവികുക. മരണം മുന്പിൽ കണ്ടിട്ടും എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്‌ എന്റെ ഷാനുനോടുള്ള അതിയായ സ്നേഹം കൊണ്ടാണ്. ഇന്നോ നാളെയോ പിടിക്കപ്പെടും എന്ന് മനസ് മന്ത്രിക്കുമ്പോഴും അതെ മനസ്സ് തന്നെ എനിക്ക് ധൈര്യം തന്നത് ഇതെ ഷാനുവിനോടുള്ള സ്നേഹം കൊണ്ട് മാത്രമാണ്. പക്ഷെ ദിവസം കൂടുംതോറും എന്നിലുള്ള ആ ദൈര്യം കുറഞ്ഞു വരുകയാണ്... അവൻ എന്റെതാവില്ലാ...അവൻക്ക് എന്നോട് സ്നേഹമില്ല... ഞാൻ ഒറ്റകാണ് എന്നൊക്കെയുള്ള ഒരുപാട് ചിന്തകൾ എന്നിൽ ഉടലെടുക്കുകയാണ്.എനിക്കറിയില്ല, എന്ത് കൊണ്ടാണ് ഇങ്ങനെയേല്ലാം തോന്നുന്നത് എന്ന്.... പക്ഷെ എനിക്കെന്റെ ഷാനുവിന്റെ സ്നേഹവും കരുതലും എന്നും വേണം. അവനുണ്ട് എന്നുള്ള ആ ധൈര്യം എന്നിൽ കൂടുതൽ അടിയുറക്കണമെങ്കിൽ എനിക്കിനി ഒരു കാര്യം മാത്രേ ചെയ്യാൻ കഴിയൂ... "

നിറഞ്ഞു തുളുമ്പിയ കണ്ണുകളാൽ അവൾ ഇത്രയും പറഞ്ഞു നിർത്തിയപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു... പക്ഷെ അവൾ അവസാനമായി പറഞ്ഞ കാര്യം അതെന്തായിരിക്കും എന്നറിയാനുള്ള ആകാംഷ എന്നിൽ വല്ലാതെ ഉയർന്നു.. "എന്ത് ? എന്താണാ കാര്യം?" കുറച്ചു ആകാംഷയോട് കൂടി തന്നെ ഞാൻ അവളോട്‌ അത് ചോദിച്ചു. അവളുടെ ഇരു മിഴികളും അവളുടെ കൈ കൊണ്ട് തുടച്ചു എന്നോടായി പറഞ്ഞു... "കല്യാണം... എന്റെയും ഷാനുന്റെയും കല്യാണം.. അതല്ലാതെ വേറെ ഒന്നിനും എന്റെ ധൈര്യതെ അടിയുറപ്പിക്കാൻ കഴിയില്ല " ഒരു ഞെട്ടൽ മാത്രമായിരുന്നു എന്റെ മുഖത്ത് പ്രകടമായത്‌. ഒപ്പം മിഴികൾ നിറഞ് ഒഴുകുന്നുണ്ടായിരുന്നു... 'കല്യാണം.. അതും എന്റെ ഷാനുക്കയുമായി.... അതിനര്ത്ഥം ഞാനെന്റെ ഷാനുക്കാനെ അവൾക്കു വിട്ടു കൊടുക്കണം എന്നല്ലേ... ഇല്ലാ.... അതിനൊരിക്കലുo ഈ ഇഷാ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല...

"ഇഷാ... നീയെന്താ ഒന്നും മിണ്ടാത്തെ... ഞാൻ പറഞ്ഞത് ശരിയല്ലേ. ഞങ്ങളുടെ രണ്ടുപേരുടെയും കല്യാണം കഴിയാതെ എനിക്ക് സന്തോഷത്തോടെ ജീവിക്കാൻ കഴിയുമെന്നു എനിക്ക് തോന്നുന്നില്ല... നീ പറ ... ഇതിലെന്തേങ്കിലും തെറ്റുണ്ടോ ?? നീ മാത്രമാണ് എനിക്കിപ്പോഴുള്ള കൂട്ട്... ആ നീ പറയ് ഇത് ശരിയല്ലേ. ഞാൻ എടുത്ത തീരുമാനം ശരിയല്ലേ... " എന്നും ചോദിച്ചു അവളെന്നെ പിടിച്ചു കുലുക്കിയപ്പോൾ അതിന് മറുപടിയായി എന്ത് നല്കുമെന്ന് എനിക്കറിയില്ലായിരുന്നു. വീണ്ടും വീണ്ടും അവളെന്നെ പിടിച്ചു കുലുക്കിയപ്പോൾ അവളുടെ കരഞ്ഞു തളര്ന്ന മുഖത്തേക്ക് ഞാൻ തല ഉയർത്തി നോക്കി. അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും വിതുമ്പുന്ന ചുണ്ടുകളുമായി വീണ്ടും വീണ്ടും അവളെന്നെ പിടിച്ചു കുലുക്കി കൊണ്ട് ഓരോന്ന് പറയുന്നുണ്ടെങ്കിലുo യാതൊന്നും എനിക്ക് കേള്ക്കുന്നുണ്ടായിരുന്നില്ല. നിരന്തരമായി അവളുടെ ഈ പ്രവർത്തി തന്നെ തുടർന്നപ്പോൾ എന്റെ തല കൊണ്ട് ഞാൻ മേലെക്കും താഴേക്കുo ആട്ടി കൊണ്ട് 'ആ ' എന്ന് ആഗ്യം കാണിച്ചു.

കാരണം എന്റെ മനസ്സിന് അതൊരിക്കലും ഉള്ക്കൊള്ളാൻ കഴിയില്ല. പിന്നെ അവിടെ നില്ക്കാതെ അവളോട്‌ ഒന്ന് പുഞ്ചിരിച്ചു എന്ന് വരുത്തി വേഗം റൂം ലക്ഷ്യമാക്കി നടന്നു. ഓരോ ചുവടുവെക്കുമ്പോഴും ഞാൻ വീഴുമോ എന്ന് ഞാൻ ഭയപ്പെട്ടു...അനുസരണ ഇല്ലാതെ മിഴികൾ നിറഞ്ഞു തുളുമ്പിയതിനാൽ മുന്പിലെ കാഴ്ച ഒന്നും വെക്തമാവുന്നില്ല. റൂമിലേക്ക്‌ കയറി ഡോർ ലോക്ക് ചെയ്തു ഞാൻ ബെഡിലേക്ക്‌ കമിഴ്ന്നു കിടന്നു തലയണയിൽ മുഖം പൂഴ്ത്തി കരഞ്ഞു. 'എന്തിനാ പടച്ചോനെ എന്നെ മാത്രം ഇങ്ങനെ പരീക്ഷിക്കുന്നെ.... ഇത്രയും കാലം ഞാൻ അനുഭവിച്ചതെല്ലാം പോരാഞ്ഞിട്ടാണോ......എന്നും എനിക്ക് മാത്രം എന്താ ഇങ്ങനെ.... അതിനുമാത്രം എന്ത് തെറ്റാണ് ഞാൻ ചെയ്തത്.... അറിഞ്ഞു കൊണ്ട് ഒരാളെയും ഞാൻ വിഷമിപ്പിച്ചിട്ടില്ല.... ആ എനിക്ക് തന്നെ എന്നും വേദനയാണല്ലോ.... ഇനിയും എന്നെ പരീക്ഷിചു മതിയായില്ലേ... മതി... ജീവിതം മടുത്തു....

ഈ ലോകത്തിലെ തന്നെ ഭാഗ്യവതി ഞാനാണ് എന്ന് ചിന്തിക്കാൻ പോലും അര്ഹതയില്ലേങ്കിലും എന്റെ ഷാനുക്കാന്റെ ബീവി ആയപ്പോൾ എന്റെ ഉമ്മയുടെയും ഉപ്പയുടെയും മകളായപ്പോൾ ഒരു നിമിഷം ഞാൻ അറിയാതെ അങ്ങനെ ചിന്തിച്ചുപോയി. എന്നാൽ വീണ്ടും വീണ്ടും നീ എനിക്ക് മനസ്സിലാക്കി തരുകയാണ് ഞാനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ നിർഭാഗ്യവതി എന്നു... മതി... ഇനി വയ്യ... ഈ നശിച്ച ജീവിതത്തോട് അറപ്പ് തോന്നുകയാണ്. ദിയ പറഞ്ഞപ്പോലെ അവൾക്കു ഷാനുക്കാനെ നല്കണം. അവൾക്കു അവകാശ പ്പെട്ടതാണത്‌. ഒരിക്കലും ഞാൻ അത് അര്ഹിക്കുന്നില്ല. അർഹിക്കാത്തതും വിധിക്കാത്തതുമായതിനെ സ്വന്തമാക്കിയിട്ട് ഒരു കാര്യവും ഇല്ല. മറ്റൊരു വിധി വന്നു എല്ലാം ഒറ്റ നിമിഷം കൊണ്ട് തട്ടിപറിച്ചു കൊണ്ട് പോകും. പിന്നെ എന്തിനാണ് മറ്റൊരാൾക്ക് അവകാശപെട്ടതിനെ തട്ടിതെറിപ്പിക്കുന്നത്‌. ഇല്ലാ.... ഒരിക്കലും വേണ്ടാ.... അർഹിക്കാത്തത്‌ ഒന്നും എനിക്ക് വേണ്ട... എന്റെ ഷാനുക്കയേ എനിക്ക് വേണ്ട....പക്ഷെ കഴിയുന്നില്ലല്ലോ പടച്ചോനെ.

സ്വന്തമാണെന്ന്‌ കരുതിയതിനെ എങ്ങനെയാണ് ഞാൻ മറ്റൊരാൾക്ക് നൽകുക. എനിക്ക് കഴിയുന്നില്ല. മറ്റെന്തും ഞാൻ നൽകാം. പക്ഷെ എന്റെ ജീവന്റെ ജീവനെ എന്തിനാ എന്നിൽ നിന്നും നീ തട്ടിതെറിപ്പിക്കുന്നത്‌... എനിക്ക് വയ്യ.... ഈ ചുരുങ്ങിയ കാലത്ത് തന്നെ ഞാൻ രണ്ടു ജന്മങ്ങളിൽ അനുഭവിക്കാൻ ഉള്ള കഷ്ട്ടപാട് അനുഭവിച്ചു. ഇനി വയ്യാ.... മനസ്സിൽ ചില ഉറച്ച തീരുമാനങ്ങൾ എടുത്തു ഞാൻ ബാത്‌റൂമിൽ നിന്നും മുഖം കഴുകി റൂമിൽ നിന്നും ഇറങ്ങി താഴേക്കു ചെന്നു. അവിടെ അടുക്കളയിൽ ഉമ്മയും സുബൈധുമ്മയും ആയിരുന്നു ഉണ്ടായിരുന്നത്... അപ്പോൾ എനിക്ക് മനസ്സിലായി ദിയ അവളുടെ റൂമിൽ ആയിരിക്കും എന്ന്. ഞാൻ പോയി പിന്നിൽ നിന്നും ഉമ്മയെ കെട്ടിപിടിച്ചു... "അല്ലാ... എന്തോ സോപ്പിങ്ങിന് വന്നതാനല്ലൊ... എന്താ ഉമ്മാടെ മോൾക്ക്‌ വേണ്ടേ... പറ.... എനിക്ക് സാധിച്ചു തരാൻ പറ്റുന്നതാണോ എന്ന് നോക്കട്ടെ... " എന്നും പറഞ്ഞു ഉമ്മ ചിരിച്ചു ഒപ്പം സുബൈധുമ്മയും.... ഒരു തേങ്ങൽ മാത്രമാണ് എന്റെ ഉള്ളിൽ അപ്പൊ ഉണ്ടായത്....അത് പുറത്തേക്ക് ഒരു പൊട്ടികരച്ചിലായി വരാൻ അധിക സമയം വേണ്ടി വന്നില്ല...

"എന്താ.... എന്തിനാ മോൾ കരയുന്നെ.... ഉമ്മ ഒരു തമാശ പറഞ്ഞതാണ്.... നീ അത് കാര്യം ആക്കിയോ.... " എന്നും ചോദിച്ചു ഉമ്മ എന്നെ ഉമ്മാക്ക് നേരെ തിരിച്ചു..... അപ്പോയും മുഖം താഴ്ത്തി ഞാൻ കരയുകയായിരുന്നു.... "ഇങ്ങനെ കരയാതെ എന്താ കാര്യം എന്ന് പറ പെണ്ണെ... " "അത് പിന്നെ... ഞാൻ എന്ത് ആവിശ്യപ്പെട്ടാലുo ഇങ്ങൾ ചെയ്യോ ... " "എന്നെകൊണ്ട്‌ കഴിയുന്നത്‌ ആണേൽ ഞാൻ ചെയ്യാം.... " "അങ്ങനെ ആണേൽ ഉമ്മ...അത്.... ഞമ്മക്ക് ഷാനുക്കാനെയും ദിയയെയും ഒന്നിപ്പിക്കണം. അവരാണ് ഒന്നിക്കേണ്ടത്‌... " എന്റെ ശോൾടെറിൽ വെച്ചിരുന്ന ഉമ്മാന്റെ കൈ ഉമ്മ എടുത്തിട്ട് ഒരു ഞെട്ടലോടെ എന്നെ നോക്കി... "എന്ത്... എന്താ നീ പറഞ്ഞെ... " "ഉമ്മ... ഞാൻ... ഞാൻ പറഞ്ഞത് തന്നെയാണ് ശരി... അവർ രണ്ടാളും ആണ് ഒന്നിക്കേണ്ടത്.... ഇങ്ങൾ ഇതിന് എതിരോന്നും പറയരുത്... അവരുടെ രണ്ടുപേരുടെയും കല്യാണം നടത്തണം... ഉമ്മ പറ്റില്ല എന്ന് പറയരുത്... " "ഇല്ലാ... നീയിതു എന്തൊക്കെയാ പറയുന്നത്..... ഇതൊന്നും നടക്കില്ല.... നീ എന്താ പറയുന്നത് എന്ന് നിനക്ക് വല്ല നിശ്ചയവും ഉണ്ടോ.... "

"ഉണ്ട് ഉമ്മ.... എന്താ പറയുന്നത് എന്ന് എനിക്ക് നല്ല നിശ്ചയം ഉണ്ട്. ഇത് തന്നെ നടക്കണം. എല്ലാവരും ഒരുപാട് ആഗ്രഹിച്ചത് അല്ലേ അവർ ഒന്നിക്കണം എന്ന്. അതിനിടയിൽ ഞാൻ ഒരു ഭാരമായി... ഇനി അതുകൊണ്ട് നടക്കാതെ ഇരിക്കരുത്.... ഞാൻ എന്ത് ആവിശ്യപെട്ടാലുo ഇങ്ങൾ നടത്തി തരാം എന്ന് പറഞ്ഞതല്ലേ...ഇത് മാത്രമാണ് ഇപ്പൊ എന്റെ ആഗ്രഹം... ഉപ്പനോട് ഞാൻ പറഞ്ഞോളാം. ഇങ്ങൾ ഇതിന് എതിർ നിൽക്കരുത്.... " "ഇല്ലാ....ഇതിന് ഒരിക്കലും ഞാൻ സമ്മതിക്കില്ല.... നിന്നെ ഷാനുന് ഇപ്പൊ ഒത്തിരി ഇഷ്ട്ടാണ്. അവന് ഇപ്പൊ ദിയയോട് ആ പഴയ സ്നേഹം ഒന്നുമില്ല... അവൻ ഇപ്പൊ അവന്റെ ഭാര്യയേയാണ് സ്നേഹിക്കുന്നത്... " "പക്ഷെ ആ പഴയ സ്നേഹം ദിയക്ക് ഇപ്പോയും ഷാനുക്കാനോട്‌ ഉണ്ടെങ്കിലോ.... " "എന്ന് നിന്നോട് ആരു പറഞ്ഞു... " "ദിയ തന്നെ പറഞ്ഞു. അവൾ പാവാണ്‌. അവൾ എന്റെ ഷാനുക്കയേ ഒത്തിരി സ്നേഹിക്കും എന്നെനിക് ഉറപ്പാണ്... അതുകൊണ്ട് ഉമ്മ ഇതിന് എതിർ നിൽക്കരുത്... " എന്നും പറഞ്ഞു ഉമ്മയുടെ മറുപടിക്ക് പോലും കാത്തു നില്ക്കാതെ ഞാൻ ഉപ്പയെ ലക്ഷ്യമാക്കി നടന്നു...

അവിടെയും എനിക്ക് ഇതെ വിഷയം തന്നെ പറയാൻ ഉണ്ടായിരുന്നത്..... ഉപ്പയോട് എന്ത് പറഞ്ഞിട്ടും ഉപ്പ സമ്മതിച്ചില്ല.... പക്ഷെ ഉപ്പാന്റെ പ്രതികരണതിനെക്കാൾ ശക്തി എന്റെ വാക്കുകൾക്ക് ഉണ്ടായതിനാൽ ഉപ്പാക്കും എന്റെ മുൻപിൽ തോൽക്കേണ്ടി വന്നു.... എല്ലാ സങ്കടങ്ങളും ഉള്ളിൽ മറക്കാൻ പണ്ടേ ശീലിച്ചത്‌ കൊണ്ട് ഒരിറ്റു കണ്ണുനീർ പുറത്തേക്ക് വരാതെ ഞാൻ സൂക്ഷിച്ചു.... മുകളിലേക്ക് ചെന്നു ദിയയുടെ റൂമിൽ തട്ടി വിളിച്ചു... "ദിയാ... വാതിൽ തുറക്...." അവൾ അപ്പോൾ തന്നെ വാതിൽ തുറന്ന് തന്നു.... ഞാൻ അവളുടെ കൈ പിടിച്ചു താഴേക്കു ചെന്നു... ഷാനുക്ക ഒഴിച്ച് ഉമ്മയും ഉപ്പയും എല്ലാം ഡൈനിങ്ങ്‌ ഹാളിൽ ഉണ്ടായിരുന്നു.... "ദിയാ.... നീ പോയി ഷാനുക്കയേ വിളിച്ചു വാ..." എന്നും പറഞ്ഞു ദിയാ യേ വീണ്ടും മുകളിലേക്ക് പറഞ്ഞയച്ചു ഞാൻ ഉമ്മക്കും ഉപ്പാക്കും നേരെ തിരിഞ്ഞു ... "ഞാൻ പറഞ്ഞത് പോലെ തന്നെ നിങ്ങൾ രണ്ടു പേരും ചെയ്യണം.... ഈ ഇഷുനെ നിങ്ങൾക്ക് ഇഷ്ട്ടമാണെങ്കിൽ ഞാൻ പറഞ്ഞത് പോലെ ചെയ്യണം.... " എന്നും പറഞ്ഞു തീർന്നപ്പോഴേക്കും ദിയ ഷാനുക്കാനെയും കൂട്ടി താഴെ എത്തിയിരുന്നു....

ഷാനുക്കയേ കാണുമ്പോൾ തന്നെ ഉള്ളിൽ ഒരു വിങ്ങൽ ആണ്.... കൂടുതൽ നേരം ഇക്കാന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നാൽ ഞാൻ എല്ലാം മറന്നു ഇക്കയെ ദിയക്ക് വിട്ടുകൊടുക്കാൻ തയാരാവില്ല... അതുകൊണ്ട് തന്നെ ഞാൻ ഇക്കയിൽ നിന്നും മുഖം തിരിച്ചു.... "എന്താ ഇന്നു പതിവില്ലാതെ എല്ലാവരും കൂടി ഈ രാവിലെ തന്നെ.... എന്തെങ്കിലും കാര്യം ഉണ്ടോ... " എന്ന് ചോദിച്ചു കൊണ്ട് ഇക്ക താഴേക്കു ഇറങ്ങി വന്നു സോഫയിൽ പോയിരുന്നു. "ഹാ... ഉണ്ട്... ഒരു ചെറിയ കാര്യം ഉണ്ട്.... " എന്നും പറഞ്ഞു ഉപ്പ എന്റെ മുഖത്തേക്ക് നോക്കി.... ഞമ്മൾ അപ്പൊ തന്നെ താഴേക്കു നോക്കി നിന്നു.... "എന്ത് കാര്യം... ??" "ഒരു ചെറിയ കല്യാണകാര്യം....അതും ദിയയുടെ ചെക്കൻ നീയും.... " "ഓ.... എന്ത്..... ഞാൻ.... ദിയാ..... നോ...ഇത് നടക്കില്ല...... " എന്നും ചോദിച്ചു ഇക്ക സോഫയിൽ നിന്നും എണീറ്റു.... ഞാൻ പിന്നെ തല ഉയർത്തി നോക്കിയതെ ഇല്ലാ....

"അതെ.... നീയുമായി തന്നെ.... എന്ത് കൊണ്ട് നിനക്ക് പറ്റില്ല.... നീ അവളെ കല്യാണം കഴിക്കുക തന്നെ ചെയ്യും..... " "ഇല്ല ഉപ്പ..... ഇത് നടക്കാതിരി കാനുള്ള കാരണം എന്താണ് എന്ന് എന്നെക്കാൾ കൂടുതൽ ഉപ്പാക്ക് അറിയില്ലേ... പിന്നെയും എന്തിനാ....". "ഷാനു.....ഈ എനിക്ക് ഒരു വാക്കേ ഒള്ളു.... നീ അവളെ കല്യാണം കഴികുക തന്നെ ചെയ്യും. ഇനി മറുത്ത് ഒന്നും നീ സംസാരിക്കാൻ നില്ക്കണ്ട.... " "ഇല്ല ഉപ്പ... എനിക്കതിന് കഴിയില്ല ... ഞാൻ ഇപ്പോൾ ഇഷ്...." "ഷാനു....മതി നിർത്.... നീ എന്റെ കൂടെ വാ.... എനിക്ക് നിന്നോട് തനിച്ചോന്ന്‌ സംസാരിക്കണം.... " എന്നും പറഞ്ഞു ഇക്കയേ കൂട്ടികൊണ്ട് ഉപ്പ പോയി... ഇക്കയെന്നെ ഇടയ്ക്കിടയ്ക്ക് ദയനീയതനയോടെ നോക്കുന്നത് ഞാൻ അറിയുന്നുണ്ടെങ്കിലും തലയും താഴ്ത്തി നിൽക്കാൻ മാത്രേ എന്നെ കൊണ്ട് കഴിഞ്ഞൊല്ലു.... അവർ പോയെന്നു ഉറപ്പു വരുത്തി ഞാൻ ദിയക്ക് നേരെ തിരിഞ്ഞു

"ദിയാ..... നീ ആഗ്രഹിച്ചത് എല്ലാം നിനക്ക് കിട്ടും " എന്നും പറഞ്ഞു ഞാൻ അവൾക്കു നേരെ ഒരു പുഞ്ചിരി സമ്മാനിച്ചു അവിടെ നിന്നും പോന്നു... റൂമിലേക്ക്‌ കടന്നു ഡോർ ലോക്ക് ചെയ്തു..... ഡോർ ലോക്ക് ചെയ്യാൻ കാത്തിരുന്ന പോലെ എന്റെ മിഴികൾ നിറഞ്ഞു തുളുമ്പി... മിഴിനീര് കണങ്ങളെക്കാളും എന്റെ നെഞ്ചിൽ ആയിരുന്നു വേദന..... എന്റെ ഇഷ്ട്ടം നോക്കി ഇന്നേവരെ ഞാൻ തീരുമാനം എടുത്തിട്ടില്ല.... മറ്റുള്ളവരെ സങ്കടം കാണാൻ ആവാതെ എന്റെ ഇഷ്ട്ടങ്ങൾ പലപോയും ഞാൻ വേണ്ട എന്ന് വെച്ചിട്ടുണ്ട്... പക്ഷെ... ഇത്.... എന്നെ ഒത്തിരി നൊമ്പരപ്പെടുത്തുന്നു... എല്ലാം ഞാൻ തന്നെ ചെയ്‌തതാണ്.....അന്ന് തന്നെ അവളോട്‌ സത്യങ്ങൾ എല്ലാം തുറന്ന് പറയണമായിരുന്നു.... അത് വൈകിയത് കൊണ്ടാണ് എന്റെ കൈവെള്ളയിൽ ഉണ്ടായത് വരെ ഇന്നെനിക്കു നഷ്ട്ടമായത്‌.... റൂമിന്റെ മൂലയിലേക്ക്‌ ഒന്നും കൂടി ചുമരിനോട്‌ ചാരി ഇരുന്നു ഞാൻ രണ്ടു മുട്ടിനു മേലെയുo എന്റെ കൈകൾ വെച്ചു കിടന്നു കരഞ്ഞു... ആർക്കു വേണ്ടിയാണ്...? എന്തിന് വേണ്ടിയാണ് ?

എന്നൊന്നും എനിക്കറിയില്ല.... എല്ലാം ഞാൻ തന്നെ വരുത്തി വെച്ചതല്ലേ ...... ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോഴും ഉപ്പ പറഞ്ഞ വാക്കുകൾ ആണ് എന്റെ മനസ്സിലേക്ക് വീണ്ടും ഓടി എത്തിയത്.... "ഇഷു.... നീ ഈ ചെയ്യുന്നത് ഒന്നും നല്ലതിനല്ല.... അവളോട്‌ ഒന്നും തുറന്ന് പറയാതെ നിനക്ക് അവകാശപ്പെട്ടതെല്ലാം നീ അവൾക്കു നൽകുമ്പോൾ നിനക്ക് നഷ്ട്ടപെടുന്നത് നിന്റെ സന്തോഷവും ജീവിതവുമാണ്.... അവരെ രണ്ടു പേരെയും ഒരുമിപ്പിച്ചു നിനക്ക് അത് നോക്കി നിൽക്കാൻ കഴിയോ... ? നീ എങ്ങനെയാ അത് കണ്ട്‌ ജീവിക്കുക .... ? " ഉപ്പ എന്നോട് അത് പറഞ്ഞപ്പോൾ ഞാൻ യാതൊരു മറുപടിയും നല്കാതെ ഇരുന്നത്... എന്റെ മനസ്സിൽ ഞാൻ ചിലത് കൂട്ടി വെച്ചത് കൊണ്ടാണ്.... അതെല്ലാം നടപ്പിൽ വരുത്തിയാൽ എല്ലാം ശരിയാവും എന്ന തോന്നൽ എന്നിൽ ഉള്ളത് കൊണ്ടാണ്... "ഉപ്പ പറഞ്ഞത് പോലെ എനിക്കത് കണ്ട്‌ നിൽക്കാൻ കഴിയില്ല... എന്തിന് എന്റെ ഷാനുക്ക മറ്റൊരു പെണ്ണിന്റെത്‌ ആവുകയാണ് എന്ന് ആലോചിക്കാൻ കൂടി എനിക്ക് കഴിയില്ല....

അതൊന്നും കാണാനും അവരുടെത്‌ കണ്ട്‌ ജീവിക്കാനും എനിക്ക് കഴിയാത്തത് കൊണ്ടാണ് മരണം എന്ന മൂന്നാക്ഷരത്തേ കൂട്ടുപിടിക്കാൻ ഞാൻ തയ്യാർ ആയതു..... അതെ.....ഞാൻ എന്റെ ഉപ്പയുടെയും ഉമ്മയുടെയും അടുത്തേക്ക് പോകാൻ തീരുമാനിച്ചു....അവരുടെ കൂടെ ജീവിക്കണം ഈ ഇഷക്ക്..... അവരുടെ കല്യാണം കഴിഞ് അവർക്കൊരു പുഞ്ചിരി സമ്മാനിച്ചു എനിക്കും പോകണം തിരിച്ചു വരാത്ത മരണം എന്ന ആ യാത്രയിലേക്ക്‌....... ( തുടരും ) 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story