💝ഇഷാനിദ്💝: ഭാഗം 29

ishanid

രചന: SINU SHERIN

 " ഉപ്പ പറഞ്ഞത് പോലെ എനിക്കത് കണ്ട്‌ നിൽക്കാൻ കഴിയില്ല. എന്തിനെറെ എന്റെ ഷാനുക്ക മറ്റൊരു പെണ്ണിന്റെത്‌ ആവുന്നത് ആലോചിക്കാൻ കൂടി എനിക്ക് കഴിയില്ല അത് കണ്ട്‌ ജീവിക്കാൻ എനിക്ക് കഴിയാത്തത് കൊണ്ടാണ് മരണം എന്ന മൂന്നക്ഷരത്തേ കൂട്ടുപിടിക്കാൻ ഞാൻ തയ്യാർ ആയതു.... ഈ ഇഷു പോവാണ്....എന്റെ ഉമ്മയുടെയും ഉപ്പയുടെയും അടുത്തേക്ക്... അവിടെ എനിക്ക് സങ്കടം ഇല്ലാതെ ജീവിക്കണം... അവരുടെ കല്യാണം കഴിഞ്ഞു അവർക്കൊരു പുഞ്ചിരിയും സമ്മാനിച്ചു ഞാനും പോകും ഒരിക്കലും തിരിച്ചു വരാത്ത മരണമെന്ന യാത്രയിലൂടെ..... മനസ്സിൽ തട്ടുന്ന ഓരോ പ്രതിക്ഞയും എടുത്തു നിറഞ്ഞു തുളുമ്പിയ കണ്ണുനീർ തുള്ളികളെ എന്റെ വലതു കരം കൊണ്ട് ഒപ്പിഎടുത്തു ഞാൻ തട്ടത്തിൻ ഉള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്ന എന്റെ ഷാനുക്കാന്റെ പേരെയുതിയ മഹർ പുറത്തെടുത്തു അതിനെ തുരുത്തുരാ ഉമ്മ വെച്ചു... അത്രയൊക്കെ ചെയ്തിട്ടും എന്റെ സങ്കടം കൂടുകയല്ലാതെ കുറയുന്നുണ്ടായിരുന്നില്ല.. ഇനിയും എന്തിനാ ഞാൻ ഇങ്ങനെ കരയുന്നത്....

ഒന്നും എനിക്ക് അര്ഹിക്കുന്നില്ല... എന്തിനേറെ ഷാനുക്കാന്റെ പേരിൽ ഒഴുക്കുന്ന ഈ കണ്ണുനീർ പോലും എനിക്ക് അര്ഹിച്ചതല്ല.... ഇഷാ നീ കരുതിയത് പോലെ എല്ലാം നടക്കണം എന്നുണ്ടെങ്കിൽ ഒരിക്കലും നീ കരയരുത്.... നിന്റെ പൂവിന് ഇതൾ പോലെയുള്ള ഹൃദയത്തേ കുറച്ചു നാളത്തേക്ക് നീ കല്ലായി മാറ്റിയെ പറ്റൂ... എല്ലാം ശുഭം ആയിതീരുമ്പോൾ ഞാൻ ആഗ്രഹിച്ച ആ യാത്ര.... അതിലൂടെ എനിക്കും പോകണം.... എങ്കിലേ എല്ലാം അവസാനിക്കൂ..... മനസ്സിനെ പലതും പറഞ്ഞു പഠിപ്പിച്ചു ഞാൻ മുഖമെല്ലാം ശെരിയാക്കി ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി. .. സ്റ്റെപ് ഇറങ്ങാൻ നിന്ന ഞാൻ കണ്ടത് സ്റ്റെപ് കേറി വരുന്ന ഷാനുക്കാനെയാണ്... ഷാനുക്കാനെ കണ്ടതും ഉള്ളിലെ സങ്കടം വീണ്ടും പുറത്തേക്ക് വരാൻ തുടങ്ങി.... എത്രയൊക്കെ അകറ്റാൻ ശ്രമിച്ചാലുo എന്റെ ഇക്കയല്ലേ ..... അത്ര പെട്ടന്ന് മാഞ്ഞു പോകുമോ ഇക്കയോട് ഉള്ള എന്റെ സ്നേഹം... ഇല്ല ഇഷാ.... മതി...ഇപ്പോൾ തന്നെ നിന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചില്ലെങ്കിൽ നിന്റെ മനസ് കൈ വിട്ടു പോകും ....

പിന്നെ നീ ദിയക്ക് കൊടുത്ത വാക്ക് തെറ്റിപോകും .... വേണ്ടാ.... അവൾക്കു കൊടുത്ത വാക്ക് എനിക്ക് പാലിക്കണം... ഞാൻ നേരെ നോക്കാതെ താഴേക്കുo നോക്കി ഇറങ്ങാൻ നിന്നപ്പോഴേക്കും ഇക്ക മേലെ ഞാൻ നിൽക്കുന്നതിന്റെ താഴെയുള്ള സ്റ്റെപ്ല്ൽ വന്നു നിന്നിരുന്നു.... എന്റെ അടുത്താണ് ഇക്ക നിൽക്കുന്നത് എന്ന് ഞാൻ അറിഞ്ഞിട്ടുണ്ട് എങ്കിൽ പോലും തല ഉയർത്തി നോക്കാതെ ഇക്ക നിൽക്കുന്നതിന്റെ മറു സൈഡിലൂടെ പോകാൻ ഞാൻ തുനിഞ്ഞപ്പോൾ ഇക്ക എന്റെ മുന്പിലെക്ക് കയറി നിന്നു.... എന്നിട്ടും തല ഉയർത്തി നോക്കാനുള്ള ദൈര്യം എനിക്ക് ഇല്ലായിരുന്നു... "ഇഷു.... നീ നിന്റെ ഇക്കാനെ തോല്പ്പിച്ചു അല്ലേ ..... എന്നോട് ഇത്തിരി എങ്കിലും സ്നേഹം ഉണ്ടായിരുന്നു എങ്കിൽ നീ എന്നെ മറ്റൊരാൾക്ക് വിട്ടുകൊടുക്കില്ലായിരുന്നു.... നീ ഉപ്പയോട് പറഞ്ഞ ഓരോ വാക്കുകളും കേട്ടപ്പോൾ ഞാൻ മനസ്സിലാക്കി പെണ്ണെ.... നീ സ്വന്തം ഭർത്താവായ എന്നെ സ്നേഹിക്കുന്നതിൽ കൂടുതൽ ദിയയേ സ്നേഹിക്കുന്നു എന്ന്... എന്തിനാ പിന്നെ എന്നെ സ്നേഹിച്ചേ... അല്ല സ്നേഹം അഭിനയിച്ചെന്നെ പറ്റിച്ചേ....

നിന്റെ ആ സ്നേഹത്തിൽ ശെരിക്കും ഈ ഷാനിദ് ജീവിക്കുകയായിരുന്നു....അപ്പോയെക്കും നീ.... വേണ്ടാ.... നിനക്ക് എന്നോടില്ലാത്ത സ്നേഹം എന്തിനാ എനിക്ക് നിന്നോട് ... ഒരു പെണ്ണിന്റെ കരച്ചിൽ കണ്ടപ്പോഴേക്കും നീ എന്നെ അവൾക്കു വിട്ടു കൊടുക്കാൻ തയ്യാർ ആയില്ലേ..... അവളുടെ കരഞ്ഞ മുഖം മാത്രം ഓര്ക്കുന്ന നീ ഒരിക്കൽ എങ്കിലും എന്നെ പറ്റി ഓർത്തോ .... ആദ്യം നിന്നെ എനിക്ക് ഒരു തരo വെറുപ്പായിരുന്നു....പിന്നെ നിന്റെ കുട്ടിതരങ്ങൾ കാണുമ്പോൾ പതിയെ ഈ ചൂടൻ ഷാനിദ്ന്റെ ചുണ്ടിലും പുഞ്ചിരി വിരിയാൻ തുടങ്ങി.... പിന്നെ... നീ നിന്റെ പാസ്റ്റു പറഞ്ഞപ്പോൾ നിന്നോട് എനിക്ക് ഒരു തരo സഹതാപം ആയിരുന്നു... പിന്നെ എപ്പോയാണത് പ്രണയത്തിലേക്ക്‌ വഴി മാറിയത് എന്നെനിക്കറിയില്ല..... ഇനി ഒരിക്കലും നിന്റെ മിഴികളിൽ നിന്നും ഒരിറ്റു കണ്ണുനീർ പൊഴിക്കില്ല എന്ന് കരുതിയിട്ടുണ്ട് എങ്കിലും... നീ ഈ ജീവിതത്തിൽ അത് മാത്രേ സമ്പാധിച്ചിട്ടൊല്ലു... അന്ന് മുതൽ ഈ നിമിഷം വരെ ഈ ഖൽബിൽ നീ മാത്രേ ഉണ്ടായിരുന്നോള്ളൂ.... നിനക്ക് മാത്രേ ഞാൻ എന്റെ സ്നേഹം നൽകിയിട്ട് ഒള്ളു.....

ഒത്തിരി സ്നേഹിച്ചു പോയി ഞാൻ നിന്നെ.... പക്ഷെ അതെല്ലാം ഒറ്റ നിമിഷം കൊണ്ട് തകരും എന്ന് അറിയുമായിരുന്നു വെങ്കിൽ ഒരിക്കലും ഞാൻ..... ഇല്ല.... ഇനി "ഷാനിദ്ന്റെ" ജീവിതത്തിൽ "ഇഷാ" എന്നൊരു പെണ്ണില്ല.... അവൾക്കു ഈ ഹൃദയത്തിൽ സ്ഥാനം ഇല്ല .... സ്നേഹo അറിഞ്ഞു കൊടുക്കേണ്ടത് അല്ലേ .. പിടിച്ചു വാങ്ങേണ്ടതല്ലല്ലോ..... നീ എന്നും മറ്റുള്ളവരെ സന്തോഷത്തിനെ സ്ഥാനം കൊടുത്തിട്ടൊല്ലു .... ഒരാൾക്ക്‌ സന്തോഷം ഉണ്ടാകുന്ന കാര്യം നീ ചെയ്യുമ്പോൾ വേറൊരാൾക്ക് അത് എത്ര ത്തോളം സങ്കടം നൽകും എന്നും കൂടി നീ ചിന്തിക്കണം ട്ടോ... " എന്നും പറഞ്ഞു ഇക്ക പോയപ്പോൾ ഒരു പ്രതിമ കണക്കെ നിൽക്കാൻ മാത്രേ എന്നെ കൊണ്ട് ആയൊള്ളൂ... അല്ലേലും ഇക്ക പറഞ്ഞതിൽ എന്താ തെറ്റ്..... എല്ലാം ശേരിയല്ലേ.... ഒരിക്കൽ എങ്കിലും ഇക്കാന്റെ ഭാഗത്ത് നിന്ന്‌ ഞാൻ ചിന്തിച്ചിട്ടുണ്ടോ... ?? ഇല്ലാ..... പിന്നെ എന്താ ഇക്ക പറഞ്ഞതിൽ തെറ്റ് ... കൊടും പാപിയാണ് ഞാൻ.... അല്ല... എന്നെ ഇങ്ങനെ ആക്കിയതാണ്....ജീവിതത്തിന്റെ സുഖമധുരം അറിയിക്കാതെ കൈപ്പ് ഏറിയ ജീവിതം തന്നു എന്നെ ഇങ്ങനെ ആക്കിയതല്ലേ....

ഇത്രയൊക്കെ പരീക്ഷണങ്ങൾ തന്ന പടചോനോട് എനിക്ക് നന്ദി മാത്രേ ഒള്ളു.... കാരണം ഓരോ പരീക്ഷണത്തിലും ഞാൻ കൂടുതൽ ക്ഷമ യുള്ളവളായി മാറുന്നു.... പക്ഷെ ഇതോട് കൂടി എന്റെ പരീക്ഷണങ്ങൾ അവസാനിക്കണ്ണം.....ഇതാവണം എന്റെ അവസാന പരീക്ഷണം... ഇനിയും താങ്ങാൻ ഈ ശരീരതിനോ മനസ്സിനൊ ആവില്ല റബ്ബേ.... അത്രക്കും തളര്ന്നു പോയി എന്റെ മനസ്.... ഇക്ക സമ്മതിക്കില്ല എന്നറിയാവുന്നത് കൊണ്ടാണ് " ഈ കല്യാണം നടന്നില്ലെങ്കിൽ ഇഷയുടെ ചലനമറ്റ ശരീരം ആയിരിക്കാം നിങ്ങൾക്ക് ഒരുപക്ഷേ ലഭിക്കുന്നത് " എന്ന് ഉപ്പയോട് പറഞ്ഞത് എന്റെ ഈ വാക്കിനാല് ഉപ്പയും ഇക്കയും സമ്മതിക്കും എന്നെനിക് പൂര്ണ വിശ്വാസം ഉണ്ടായിരുന്നു.... എന്തായാലും ആ വാക്കിൽ തന്നെയാണ് ഇക്കയും സമ്മതിച്ചത് എന്ന് എനിക്ക് ഇക്കാന്റെ വാക്കുകലിൽ കൂടി മനസ്സിലായി... അവര്ക്ക് അറിയില്ലല്ലോ ഇത് നടന്നാലും ഇല്ലെങ്കിലും ഇഷയുടെ മയ്യത്ത് ആയിരിക്കും അവര്ക്ക് ലഭിക്കുക എന്ന്.... 

ദിവസങ്ങൾ എത്ര പെട്ടന്നാണ് കഴിഞ്ഞു പോകുന്നത്..... ദിയയുടെയും ഷാനുക്കാന്റെയും കല്യാണതിന് ഇനി ഏതാനും ദിവസം കൂടി മാത്രേ ഒള്ളു.... ആരും അറിയാതെ നടത്തുന്ന കല്യാണം ആയതിനാൽ ഈ വീട്ടിൽ വെച്ചു തന്നെ നടത്താൻ ആണ് ഉദ്ദേശം....ഉമ്മ ഉപ്പ ഇത്താ ഞാൻ ശാനുക്ക ദിയ സുബൈദുമ്മ.... ഇത്രയും ആളുകൾ ആണ് കല്യാണത്തിൽ പങ്കെടുക്കാൻ ഉള്ളത്.... ഉപ്പാന്റെ അടുത്ത കൂട്ടുകാരാനായ ഉസ്മാൻ ഉസ്താദ് ആണ് നിക്കാഹ് ചെയ്യുന്നത്....ഏറെ കുറെ കാര്യങ്ങൾ അദ്ദേഹത്തിനും അറിയാം.... എന്റെ വീട്ടിൽ അറിയിക്കണ്ട എന്ന എന്റെ ഉറച്ച തീരുമാനത്തിൽ പിന്നീട് ഉപ്പാക്ക് എതിർ വാക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.... ഇത്രയും ദിവസം ഞാൻ എങ്ങനെയാ കഴിച്ചു കൂട്ടിയത് എന്ന് എനിക്ക് മാത്രേ അറിയൂ.... ഉള്ളിലെ സങ്കടം മറച്ചു വെച്ചു പുറത്തു പുഞ്ചിരിക്കാൻ ഞാൻ നന്നേ കഷ്ട്ടപ്പെട്ടു..... ഈ ദിവസങ്ങളിൽ എല്ലാം ഞാൻ മുൻപത്തെ ദിവസങ്ങളെക്കാൾ ഞാൻ പടച്ചവനോട് നന്ദി ചെയ്തിരുന്നു ....

അർഹിക്കാത്തത്‌ ആണേലും കുറച്ചു ദിവസതെക്ക് എങ്കിലും എന്റെ ഷാനുക്കന്റെ ബീവിയായി ന്റെ ഉമ്മന്റെയും ഉപ്പാന്റെയും മോളായി ജീവിക്കാൻ കഴിഞ്ഞല്ലോ... അതിനു ഞാൻ പടച്ച റബ്ബിനോട്‌ എത്ര നന്ദി പറഞ്ഞാലും തീരില്ല .... ഈ കഴിഞ്ഞ കുറച്ചു നാളിൽ ഞാൻ അനുഭവിച്ച ഏറ്റവും വലിയ വേദന എന്റെ ഷാനുക്കാന്റെ പെരുമാറ്റം ആയിരുന്നു.... അതും എന്നോട്... ഞാൻ എന്നൊരാൾ ആ വീട്ടിൽ ഇല്ലാ എന്ന പോലെയാണ് ഇക്കാന്റെ പെരുമാറ്റം.... എന്നെ ശെരിക്കും അവൊഇട് ചെയ്യുന്ന പ്പോലെ ..... എന്നോട് സംസാരിക്കണ്ട... എന്നെ ഒന്ന് അറിയാതെ ആണേലും നോക്കി കൂടെ.... ഇല്ലാ.... ഒരിക്കൽ പോലും അറിയാതെ പോലും എന്നെ നോക്കുന്നതായി ഞാൻ കണ്ടിട്ടില്ലാ.... ഇത്രക്കും അന്യയായോ ഞാൻ ഷാനുക്കാക്ക് എന്ന് പലതവണ തോന്നിയിട്ടുണ്ട് എങ്കിലും... ഷാനുക്ക ചെയ്യുന്നത് തന്നെയല്ലേ ശെരി.... അതിൽ ഒരു തെറ്റും ഇല്ലാ എന്ന് അതെ മനസ് തന്നെ എന്നോട് മന്ത്രിക്കും.... കല്യാണത്തിന് വേണ്ട ഒരുക്കങ്ങൾ ഒന്നും ഇല്ലെങ്കിലും ദിയയേ പുതുമണവാട്ടി ആയി തന്നെ ഒരുക്കി നിർത്തേണ്ടെ...

അവൾക്കു വേണ്ടാ കോസ്റ്റുoസ് എല്ലാം ഇന്നു ഞാനും ദിയയും കൂടി പര്ചെസ് ചെയ്യാൻ പോവാണ്.... അവളുടെ മുഖം പുറം ലോകത്തെ കാണിക്കുന്നത് അപകട സൂജന യായതിനാൽ പർദ്ദയും ഹിജാബും ആണ് അവളുടെ വേഷം.... എനിക്ക് പിന്നെ ആ വക കുഴപ്പങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ലെഗ്ഗിനും ടോപ്പും അതിലേക്കു സ്കാഫും ചെയ്തു ഞാനും ഒരുങ്ങി.... ഒരുങ്ങി താഴെ എത്തിയപ്പോൾ ഞാൻ കണ്ടത് ഉപ്പയോട് എന്തോ പറഞ്ഞു ദേഷ്യതാൽ മുകളിലേക്ക് കയറി പോയ ഷാനുക്കാനെ യാണ്.... ഇവിടെ എന്താ ഇപ്പൊ സംഭവിച്ചേ എന്ന് കരുതി ഞാൻ ഒരു സംശയരൂപെണ ഉപ്പയെ നോക്കിയപ്പോൾ അതിനുള്ള ഉത്തരം പറയാതെ ഉപ്പാന്റെ മറുപടിയിൽ ഉണ്ടായിരുന്നു..... "മോളെ.... അത് പിന്നെ... ഷാനുന് നല്ല ക്ഷീണം ഉണ്ടെന്ന് അതുകൊണ്ട് അവൻ നിങ്ങളെ ഡ്രോപ്പ് ചെയ്യാൻ പറ്റില്ലാ.... അത് സാരല്ല്യ .... നിങ്ങൾ വാ... ഞാൻ ഡ്രോപ്പ് ചെയ്യാം.... " എന്നും പറഞ്ഞു ഉപ്പ മുന്നിൽ നടന്നു.... ഉപ്പയോട് മറുത്ത് ഒന്നും പറയാതെ ഞാനും പോയി കയറി... കുറച്ചു കഴിഞ്ഞപ്പോൾ ദിയയും... യാത്രയിലുടനീളം മൗനം ആയിരുന്നു....

ആരും ഒന്നും സംസാരിക്കുന്നില്ല.... ഒന്നും മിണ്ടാനുള്ള മൂഡ്‌ എനിക്ക് ഇല്ലാത്തതിനാൽ ഞാനും ഒന്നും മിണ്ടിയില്ല.... ഷാനുക്ക വരാതെ ഇരുന്നത് എന്നോടുള്ള ദേഷ്യം കൊണ്ടായിരിക്കാം.... ഞാൻ ഉള്ളത് കൊണ്ടായിരിക്കാം ഇക്ക ഷോപ്പിങ്ങിനു വരാതെ ഇരുന്നത്.... " നിങ്ങൾ പോയി പര്ചെസ് ചെയ്യില്ലേ..... ഒക്കെ കഴിഞ്ഞിട്ട് എന്നെ വിളിച്ചാൽ മതി .... ഞാൻ വന്നു പിക്ക് ചെയ്തോണ്ട്..." എന്ന ഉപ്പാന്റെ വാക്കുകൾ കേട്ടപ്പോയാണ് ഞാൻ ചിന്തകലിൽ നിന്നും ഉണർന്നത്.... ഉപ്പാക്ക് നേരെ ശെരി എന്ന രൂപത്തിൽ തലയും ആട്ടി ഞങ്ങൾ കാറിൽ നിന്നും ഇറങ്ങി.... ഫസ്റ്റ് തന്നെ പോയത്‌ വെടടിംഗ് സെക്ശനിലേക്ക്‌ ആയിരുന്നു..... അവൾക്കു നന്നായി ചേരുന്ന ഒരു ലഹങ്കയും സെലക്ട്‌ ചെയ്തു അതിന് വേണ്ട ഫാൻസി ഐറ്റംസ് സെലക്ട്‌ ചെയ്യുമ്പോൾ ആണ് ബാക്കിൽ നിന്നും അപ്രതീക്ഷിതമായി ഒരു വിളി.....

" ഇഷാ.... " ശബ്ദം കേട്ടപ്പോൾ തന്നെ എന്റെ മനസ്സിലൂടെ ഒരു കൊള്ളിയാൽ മിന്നി.... അതെ.. ഞാൻ നല്ല കേട്ട് പരിജയം ഉള്ള ശബ്ദം.... ഞാൻ കരുതിയ ആൾ തന്നെയാണോ എന്നറിയാൻ വേണ്ടി ഞാൻ പിന്തിരിഞ്ഞു നോക്കി ..... ആളെ കണ്ടതും നെഞ്ചിലൂടെ ഒരു കാളൽ അനുഭവപ്പെട്ടു ..... അതെ.... ഇതവൻ തന്നെ ഷിഹാബ്...... പുഞ്ചിരിച്ച് കൊണ്ട് അവൻ ഞങ്ങൾക്കരികിലേക്ക്‌ വന്നു...ദിയാ എന്നെ സംശയ രൂപത്തിൽ നോക്കുന്നുണ്ടായിരുന്നു. ഞാൻ അവളെയും അവനെയും മാറി മാറി നോക്കി ..... അവളോട്‌ അവനെ കുറിച്ച് പറയാൻ ഒരുങ്ങുമ്പോഴേക്കും അവൻ ഞങ്ങളുടെ അടുത്തു സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു...... "ഇഷാ.... നീയെന്താ ഇവിടെ.... എത്രയായി കണ്ടിട്ട്.... അല്ല.... ഇദാര... ??" എന്ന് ചോദിച്ചു അവൻ ദിയാക്ക് നേരെ തിരിഞ്ഞ്... "ഞാൻ ഇവളുടെ ഫ്രണ്ട് ആണ്....നിങ്ങൾ ആരാ... ??" എന്ന് ദിയാ മറുപടി കൊടുത്തു തിരിച്ചു ചോദിച്ചു.... അവൻ അതിനു കൊടുത്ത മറുപടി കേട്ട് ശെരിക്കും ഞാൻ ഞെട്ടിപ്പോയി ... "ഞാൻ ഷിഹാബ്.... ഇവളുടെ ബ്രോ ആയി വരും.... ഇതെന്റെ സ്വീറ്റ്യ് സിസ്റ്റർ ആണ്.... "

എന്നും പറഞ്ഞു അവൻ എന്റെ കവിളിൽ പിടിച്ചു നുള്ളിയപ്പോൾ എനിക്ക് ശെരിക്കും അറപ്പ് തോന്നി... പക്ഷെ അതിലേറെ അവന്റെ സംസാരത്തിൽ ആണ് ഞാൻ ഞെട്ടിയത്‌... സിസ്റ്ററോ... ?? എന്നെ ആ രൂപത്തിൽ ഇവൻ പണ്ട് കൂടി കണ്ടിട്ടില്ലാ.... പിന്നെയല്ലേ... ഇപ്പോൾ ... "ഓഹ്.....ഇവളുടെ ബ്രോ ആണോ ..... അപ്പൊ സുബൈദന്റിയുടെ relative ആയിരിക്കും ല്ലേ..... " "ഹാ... അതെ..... " എന്നവൻ എന്നെ നോക്കി ഒരു പുച്ഛം ത്തോടെ പറഞ്ഞപ്പോൾ എനിക്കെന്തോ അപകടം വരാൻ പോകുന്നു ഇന്നെന്റെ മനസ്സ് എന്നോട് പറഞ്ഞു കൊണ്ടേ ഇരുന്നു... "എനിക്ക് എന്റെ പെങ്ങളോട് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു..... തനിക്ക് കുഴപ്പം ഇല്ലേൽ....ഞങ്ങൾ രണ്ടുപേരും അങ്ങോട്ട്‌.... " "ഓ.... അതിനെന്തിനാ എന്റെ സമ്മധം... നിങ്ങൾ ആങ്ങളയും പെങ്ങളും എത്ര വേണേലും സംസാരിച്ചോ.... ഞാൻ ഇവിടെ ഉണ്ടാകും.... "

"അയ്യോ... വേണ്ടാ.... നിങ്ങൾക്ക് എന്താ പറയാനുള്ളത് എന്ന് വെച്ചാൽ ഇവിടെ വെച്ചു പറഞ്ഞോളു.... എന്തിനാ മാറി നിന്നും സംസാരിക്കുന്നെ.... " എനിക്കറിയാം ഒന്നും കാണാതെ ഷിഹാബ് ഒന്നും സംസാരിക്കില്ല എന്ന്.... അതുകൊണ്ട് തന്നെയാണ് ഇടയ്ക്കു കയറി ഞാൻ പറഞ്ഞത്.... "എന്താ ഇഷാ ഇത്... നിന്റെ ബ്രോക്ക് നിന്നോട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞിട്ട്... നീ പോകാതെ ഇരിക്കുന്നത് ശെരിയാണോ.... നീ പോയി സംസാരിച്ചു വാ ... ഞാൻ ഇവിടെ ഉണ്ടാകും.... " എന്നും പറഞ്ഞു അവൾ എന്നെ അവന്ടെ കൂടെ നിര്ബന്ധിച്ചു പറഞ്ഞയച്ചപ്പോൾ എനിക്ക് അവന്റെ കൂടെ പോരുകയല്ലാതെ വേറെ നിവര്ത്തി ഇല്ലായിരുന്നു... അവൻ എന്നെ അപകടത്തിലേക്ക്‌ ആണ് കൊണ്ട് പോകുന്നത് എന്ന് അവളോട്‌ പറയാൻ തോന്നിയതാണ്.... ഞാൻ അത് പറഞ്ഞാൽ ചിലപ്പോൾ ഷിഹാബ് എല്ലാ സത്യങ്ങളും വിളിച്ചു പറഞ്ഞേക്കാം.....

അതുകൊണ്ടാണ് ഒന്നും മിണ്ടാത്തെ അവന്റെ കൂടെ പോയത്‌... ഇവന്ടെ കൂടെ പോയാൽ എന്റെ മരണം അതുറപ്പാണ്...... മരണതെ ഞാൻ ഏറ്റവും കൂടുതൽ കൊതിച്ച ദിനങ്ങൾ ആയതിനാൽ ഒരു ഭയവും കൂടാതെ ഞാൻ അവന്ടെ കൂടെ ഇറങ്ങി പോന്നത്... ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ആളെ കൈ കൊണ്ടാവുമല്ലോ എന്റെ മരണം എന്നോർക്കുമ്പോൾ സങ്കടം ഉണ്ടെങ്കിലും.... സ്വന്തം കൈ കൊണ്ട് മരിക്കണ്ടല്ലോ എന്നാലോജിച്ചപ്പോൾ സന്തോഷം തോന്നി..... *************** ഇഷുനോടുള്ള സ്നേഹം കൂടിപോകുമോ എന്ന് ഭയന്നുകൊണ്ടാണ് അവളോട്‌ അകൽച്ച പാലിച്ചത്‌..... എന്തിന് വേണ്ടിട്ട അവൾ മറ്റുള്ളവരെ ഇഷ്ട്ടങ്ങൾക്ക് വേണ്ടി സ്വന്തം ഇഷ്ട്ടങ്ങൾ ഉപേക്ഷിക്കുന്നെ..... ഉപ്പ എന്നോട് അവരെ ഷോപ്പിംഗ്‌ മാളിൽ ഡ്രോപ്പ് ചെയ്യാൻ പറഞ്ഞപ്പോൾ പറ്റില്ല എന്ന് പറഞ്ഞു ദേഷ്യം പിടിച്ചു പോന്നത്...

ഒരുപക്ഷേ ഇഷുനെ കണ്ടാൽ ഞാൻ ചിലപ്പോൾ സത്യങ്ങൾ എല്ലാം വിളിച്ചു പറയും.... അങ്ങനെ സംഭവിച്ചാൽ എന്റെ ഇഷു ഈ ലോകത്ത് നിന്നും തന്നെ പോകും.... അങ്ങനെ സംഭവിച്ചു കൂടാ.... ഞാൻ അല്ലേ അവളെ പ്രശ്നം... അപ്പൊ ഞാൻ അവളുടെ വഴിയിൽ നിന്നും മാറിയാൽ മതി.... ഓരോന്ന് ആലോചിച്ചു റൂമിൽ ഇരിക്കുമ്പോൾ ആണ് ടൂറിൽ തുരുതുരെയുള്ള മുട്ടു കേട്ടത്.... പോയി വാതിൽ തുറന്ന് നോക്കിയപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുമായി മുന്പിൽ ദിയാ നില്ക്കുന്നു... "എന്താ.... എന്തിനാ ദിയാ നീ കരയുന്നെ.... " "ശ.... ശാ... ഷാനു....ഇഷാ... " "ഇഷക്ക് എന്താ.... ??" "ഇ.... ഇഷാ ..... " "നീ ആദ്യം ഒന്ന് ഈ കരച്ചിൽ നിർത്.... എന്നിട്ട് പറ ഇഷക്ക് എന്താ.... " അവൾ കരച്ചിൽ പിടിച്ചു വെച്ചു കൊണ്ട് എന്നോട് പറഞ്ഞു... "ഞങ്ങൾ രാ... രണ്ടാളും ഷോപ്പിംഗ്‌ ചെയ്യുമ്പോൾ ഒരാൾ വന്നു ഇഷയേ വിളിച്ചു.... അയാള് വന്നു എന്നോട് പറഞ്ഞു അയാള് ഇഷയുടെ ബ്രദർ ആണെന്ന്.... അയാൾക്ക്‌ അവളോട്‌ എന്തോ സംസാരിക്കാൻ ഉണ്ടെന്ന്.... ഞാൻ അവളെ നിര്ബന്ധിച്ചു അവന്റെ കൂടെ പറഞ്ഞയച്ചു....

കുറെ നേരം വെയിറ്റ് ചെയ്തിട്ടും അവൾ തിരിച്ചു വന്നില്ലാ... ആ മാൾ മുഴുവൻ ഞാൻ അവളെ തപ്പി... പക്ഷെ... എ...നിക്ക് അവളെ കണ്ടെത്താൻ കഴിഞ്ഞില്ലാ.... അവളെ കാണാത്തെ ആയപ്പോൾ എനിക്ക് പേടി കൂടി വരാൻ തുടങ്ങി.... ഞാൻ വേഗം ഒരു ഓട്ടോ പിടിച്ചു വന്നതാണ് ഷാനു.. ... അവൾ... ഇഷാ... അവളെ കാണാൻ ഇല്ലാ.... " "നോ.....!!!!" എന്നൊരു അലർച്ച യായിരുന്നു ഞാൻ.... "ഇല്ലാ.... നീയൊന്നും കൂടി ഓർത്തു നോക്....അവൻ അവളെ എങ്ങോട്ടാ കൊണ്ട് പോയത്‌ എന്ന്.... " "ഇല്ല ഷാനു.....എന്നോട് സംസാരിക്കാൻ കുറച്ചു മാറിനിൽക്കണം എന്നെ പറഞ്ഞതോള്ളൂ... സ്ഥലം പറഞ്ഞില്ലാ... " എന്നും പറഞ്ഞു വീണ്ടും അവൾ കരയാൻ തുടങ്ങി... "പ്ലീസ്.... ദിയ...നീ ഒന്നും കൂടി ആലോചിച്ചു നോക്ക്... " "ഇല്ല... അവൻ.... അവന്റെ പേര് ..... ശി.... ഷിഹാബ്.... ഷിഹാബ് എന്നാണു.... "

"എന്ത്... ?? ഷിഹാബോ....അതവളുടെ ബ്രദർ ഒന്നുമല്ല..... അവൾക്കു ബ്രദർ ഇല്ലാ.... നീ ഒന്നും അറിയാതെ അവളെ ആപത്തിലേക്ക്‌ ആണ് പറഞ്ഞയച്ചത്‌.... " എന്നും പറഞ്ഞു ഞാൻ പോയി ബെഡിൽ ഇരുന്നു.... തലയ്ക്കു അകത്തു വല്ലാത്ത ടെൻഷൻ.... എന്റെ ഇഷു .......എന്റെ പെണ്ണ്.... അവള്ക്കെന്തെങ്കിലും.... ഓർക്കാൻ പോലും എനിക്ക് വയ്യാ.. "ഷാനു.... നിനക്ക് എന്താ അവളെ കാര്യത്തിൽ ഇത്ര ടെൻഷൻ.... നിന്നെ ഇത്രയതികം ടെൻഷൻ ആയി ഞാൻ കണ്ടിട്ടില്ലാ .... " "പിന്നെ.... സ്വന്തം ഭാര്യയെ ഒരുത്തൻ തട്ടികൊണ്ട് പോയാൽ ഏത് ഭര്ത്താവ് ആടി ടെൻഷൻ അടിക്കാതെ ഇരിക്കാ....." "എന്ത്.... ?? എന്താ ഷാനു നീ പറഞ്ഞെ.... ". അവളുടെ ചോദ്യം കേട്ടപ്പോൾ ആണ് ഞാൻ എന്താ പറഞ്ഞെ എന്ന് ബോധം ഉണ്ടായത്.... പക്ഷെ ഏകദേശം കാര്യങ്ങൾ ഇവൾക്ക് മനസ്സിലായ സ്ഥിതിക്ക് ഇവളോട്‌ എല്ലാം തുറന്ന് പറയാം...

"അതെ.... ഇഷ, അവൾ എന്റെ ഭാര്യയാണ്.... നീ പോയതിനു ശേഷം ആകെ തകിടം മറിഞ്ഞു കിടന്ന എന്റെ ജീവിതം നേരെയാക്കി കൊണ്ട് വന്നവൾ... ആദ്യം വെറുപ്പായിരുന്നു... പിന്നീട് ഇഷ്ട്ടമായി.... നീ വന്നു നിനക്ക് എന്നെ വേണം എന്ന് വാശി പിടിച്ചപ്പോൾ എന്നെ നിനക്ക് വിട്ടു തരാൻ തയാർ ആയവൾ.... പിന്നീട് അവൾക്കു മുന്നിൽ അവൾ പോയതിനു ശേഷമുള്ള ഞാനെന്റെ ജീവിതം പറഞ്ഞു കൊടുത്തു... എല്ലാം കേട്ട് ഒന്നും മിണ്ടാതെ കണ്ണീർ വാർത്തിരിക്കാണ് അവൾ..... അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കാൻ നിന്നപോഴേക്കും എന്റെ ഫോൺ റിംഗ് ചെയ്യൽ തുടങ്ങിയിരുന്നു .. ഞാൻ അതെടുത്തു കാതിൽ വെച്ചതും മറുതലക്കൽ ഉള്ള ശബ്ദം കേട്ടതും എന്റെ കണ്ണുകളും നനവ്‌ പടർന്നിരുന്നു... ...... ( തുടരും ) 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story