💝ഇഷാനിദ്💝: ഭാഗം 3

ishanid

രചന: SINU SHERIN

"ഇനിയെങ്കിലും ഒന്ന് നോക്കി നടക്ക് പെണ്ണെ... " എന്നും പറഞ്ഞു ഞമ്മളെ കവിളിൽ ഒരു നുള്ളും തന്നു ഞമ്മക്ക് നേരെ ഒരു സൈറ്റ് അടിച്ചു മൂപ്പര് പോയി... ഇപ്പൊ കയ്യടിയും കൂകിവിളിക്കലുo ഒന്നും കൂടെ ഏറി.. ഞമ്മൾ ആണെങ്കിലോ ലൈൻ കമ്പിയിൽ കുടുങ്ങിയ കാക്കയുടെ അവസ്ഥ കണക്കെ നിന്നു.... അങ്ങനെ ഞമ്മൾ റൂമിൽ പോയി ഫ്രഷ്‌ ആയി... രാത്രി ഫുഡ്‌ ഒക്കെ കഴിച്ചു എല്ലാവരെയും പാത്രം ഞാൻ അടുക്കളേൽ കൊണ്ട് വെക്കാൻ വേണ്ടി എടുത്തതും ആരോ ഞമ്മളെ കൈ തടഞ്ഞു. നോക്കുമ്പോൾ ഇവിടുത്തെ ഉമ്മാന്റെ അതെ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ.. "മോൾ അതെവിടെ വെച്ചെ... ഇതൊക്കെ ചെയ്യാനല്ലേ ഞങ്ങൾ കുറച്ചു ആളുകൾ ഇവിടെ... മോൾ പോയി കിടന്നോ.. " "അത് വേണ്ടുമ്മ..... ഇതൊക്കെ ഞാൻ കൊണ്ട് പോയി വെച്ചോളാം. " "മോളെ ഞാനിവിടുത്തെ വേലക്കാരിയാണ്... ഇതൊക്കെ ചെയ്യൽ ഞങ്ങളെ ജോലിയ...ഇവിടുത്തെ സാറിന്റെ നല്ല മനസ്സ് കൊണ്ട് സ്വപ്നം പോലും കാണാൻ പറ്റാത്ത അത്ര ശമ്പളം തരുന്നുണ്ട്....

പിന്നെ... ഇവിടുത്തെ മക്കൾ എന്നെ സുബൈതാന്റി എന്ന വിളിക്കുന്നത്... മോളും അങ്ങനെ വിളിച്ചോ... " അവർ അത് പറഞ്ഞതും ഞാനവരെ കൈ പിടിച്ചു പറഞ്ഞു.. "എന്ന ശെരി... ഇനി ഇങ്ങളെ ജോലിക്ക് ഞാനൊരു തടസ്സവും വെക്കുന്നില്ല ചെറുപ്പത്തിലെ ഉമ്മ നഷ്ട്ടപ്പെട്ട എനിക്ക് കാണുന്നവർ എല്ലാം ഉമ്മയാണ്... അതുകൊണ്ട് ഞാൻ ഇങ്ങളെ സുബൈദുമ്മ എന്ന് വിളിച്ചോട്ടെ... " ഞമ്മളിത്‌ പറഞ്ഞു സുബൈദുമ്മാന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു. ഇത് കണ്ട്‌ കൊണ്ടാണ് ഉമ്മ ഹാളിലേക്ക്‌ വന്നത്... "സുബൈദുമ്മാക്ക് മാത്രമൊള്ളൂ ഉമ്മ... എനിക്കില്ലേ... " ഞമ്മളെ ഉമ്മ അത് പറഞ്ഞതും ഉമ്മാക്കും കൊടുത്തു ഒരു ചക്കരയുമ്മ... "മോൾ റൂമിൽക്ക് ഈ ജ്യൂസ്‌ കൊണ്ട് പോയിക്കോ... ഷാനുന് പാൽ ഇഷ്ട്ടമല്ല..." എന്നും പറഞ്ഞു ഉമ്മ ഞമ്മളെ കയ്യിൽ ജ്യൂസ്‌ വെച്ചു തന്നു. ഞമ്മൾ മനസ്സില്ല മനസ്സോടെ റൂമിലേക്ക്‌ പോയി...

വാതിൽ ചാരിയീട്ട് ഒള്ളു... തുറക്കണോ.. ഞമ്മളോട് ദേഷ്യപെടോ... ഇത്രയും ദിവസതെ എല്ലാ ദേഷ്യവും എന്നോട് തീർക്കോ.... "പടച്ചോനെ... ഇന്നേ കാക്കണേ... " എന്നും പറഞ്ഞു ഞമ്മൾ റൂമിന്റെ ഡോർ തുറന്നു.... മൂപ്പര് ഫോണിൽ തോണ്ടികളിക്കാണ്... ഞമ്മൾ മെല്ലെ റൂം ലോക്ക് ചെയ്തു തിരിഞ്ഞതും.. "ഡീീ.... " എന്നൊരു അലർച്ചയായിരുന്നു... ഞമ്മൾ പേടിച്ചു വിറച്ചു ഞമ്മളെ കയ്യിലുള്ള ജ്യൂസ്‌ ഗ്ലാസ്‌ താഴെ വീണു പൊട്ടി... എങ്ങനെ പൊട്ടാതിരിക്കും അമ്മാതിരി അലറൽ അല്ലേ പഹയൻ അലറിയത്...ഇത്രയൊക്കെ ഒച്ചയുണ്ടോ മൂപ്പർക്ക്... ഇപ്പൊ ഞമ്മളെ ഉള്ള ധൈര്യവും ചോര്ന്നു പോയി.... "ഹോ... ഓരോ ശൈത്താന്മാർ വീട്ടിലേക്ക്‌ വന്നതിന്റെ തെളിവാണ് ഇത്.. ആദ്യം വെറുതെ കള്ളത്തരം അഭിനയിച്ചു ആ സ്റ്റെപ് മുഴുവൻ നീ എന്നെ കൊണ്ട് എടുപ്പിച്ചു എന്റെ നടുവൊടിഞ്ഞു...

പിന്നെ ദേ ഇപ്പൊ ഈ ഗ്ലാസും ഉടച്ചു... നീ ഇവിടെ വന്നപ്പോത്തിന് ഇങ്ങനെയാണെങ്കിൽ ഇനി എന്തൊക്കെ കാണേണ്ടി വരും... " ഞമ്മൾ ഒന്നും മിണ്ടാതെ താഴത്തെക്ക് നോക്കി നിന്നു.... "എനിക്കറിയാടി നീ എന്തിനാ ഇങ്ങനെ മിണ്ടാതിരിക്കുന്നത് എന്ന്... അന്ന് ഞാൻ പെണ്ണ് കാണാൻ വന്നപ്പോൾ നിന്നോട് പറഞ്ഞതല്ലേ എനിക്ക് നിന്നെ സ്നേഹിക്കാൻ കഴിയില്ല എന്ന്... പിന്നെ നീ എന്തിനാ ഈ കല്യാണത്തിന് സമ്മതിച്ചേ... അന്ന് നീ മിണ്ടാതെ ഇരുന്നപ്പോൾ ഞാൻ കരുതി നിനക്ക് ഈ കല്യാണത്തിന് സമ്മതം ആയിരിക്കില്ല എന്ന്... പക്ഷെ എന്റെ എല്ലാ പ്രതീക്ഷകളും നീ തകിടം മറിച്ചില്ലേ... ". മൂപ്പര് ഞമ്മളോട് അത് പറഞ്ഞതും ഞമ്മൾ ഉള്ള ധൈര്യം ഒക്കെ സംഭരിച്ചു മൂപ്പരോട് പറഞ്ഞു.. "നിങ്ങൾ എന്റെ ഇഷ്ട്ടം പോലെ ചെയ്യാൻ അല്ലേ പറഞ്ഞെ... എനിക്ക് നിങ്ങളെ കല്യാണം കഴിക്കുന്നതിനു യാതൊരു എതിർപ്പും ഇല്ലാ... അതുകൊണ്ട്...

" ഞമ്മളെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ മൂപ്പര് തുടർന്ന്... "നിർത്ത്... മതി നിന്റെ അതിക പ്രസംഗം... അപ്പൊ നിനക്ക് നാവ് ഒക്കെ ഉണ്ടല്ലേ... നീ നോക്കിക്കോ... ഏറിപ്പോയാൽ ഏഴു ദിവസം... അത്രേയുള്ളൂ നിനക്കീ വീട്ടിൽ ആയുസ്സ്.. നിന്നെ എങ്ങനെ ഒഴിവാക്കാo എന്ന് എനിക്കറിയാടി... " എന്നും പറഞ്ഞു മൂപ്പര് ബെഡിൽ പോയി കിടന്നു... ഞമ്മളും ബെഡിൽ കിടക്കാൻ വേണ്ടി നിന്നതും "എവിടെക്കാ.... ആ കളഞ്ഞ ജ്യൂസ്‌ ആരാ തുടക്ക.... ആദ്യം പോയി ഇവിടെ കളഞ്ഞ ജ്യൂസ്‌ ഒക്കെ വൃത്തിയാക്കി തുടച്ചു ശെരിയാക്കി വേണേൽ ആ സോഫയിൽ കിടന്നോ... പിന്നെ എന്നെ കല്യാണം കഴിച്ചു സുഗായി ജീവിക്കാം എന്ന് വിജാരിച്ചത് അല്ലേ....ഇനി നീ ചെയ്യുന്ന ഓരോ പ്രവര്ത്തിക്കും ദേ... ഇതുപോലെ ആയിരിക്കും ശിക്ഷ....ഇവിടെന്നു ഞാൻ നിന്നെ എത്ര അലറി വിളിച്ചാലും നീ കരഞ്ഞു ശബ്ദം ഉണ്ടാക്കിയാലും ആരും അത് പുറത്തേക്ക് കേള്ക്കാൻ പോകുന്നില്ല...

അതുകൊണ്ട് എനിക്ക് നിന്നോട് സ്നേഹം കൂടുമ്പോൾ എല്ലാം ഞാൻ ഇങ്ങനെ ചെറിയ ചെറിയ പ്രതികാരം തന്നു കൊണ്ടിരിക്കും... " ഞമ്മൾ വേഗം ആ ജ്യൂസ്‌ എല്ലാം തുടച്ചു വൃത്തിയാക്കി ബാത്രൂമിൽ പോയി ഒരുപാട് നേരം കരഞ്ഞു.. ഇത്രയും നേരം അയാള് ഓരോന്ന് അലറി വിളിച്ചു പറഞ്ഞെങ്കിലും അതൊന്നും ഞമ്മളെ മനസ്സിലേക്ക് വന്നില്ല.... ഞമ്മളെ മനസ്സിലേക്ക് ഓടി എത്തിയത് ഉമ്മുമ്മാന്റിo ഉമ്മച്ചിയുടെയും ഉപ്പച്ചിയുടെയും മുഖവും അവർ പറഞ്ഞ വാക്കുകളുമാണ്... 'ജീവിതത്തിൽ ഒരു സുഖവും അനുഭവിക്കാൻ ഭാഗ്യം ഇല്ലാത്തവളാണ് ഞാൻ.... ഇത്രയും ഭാഗ്യമില്ലാത്ത എന്നെ എന്തിനാ പടച്ചോൻ ഈ ഭൂമിയിൽ പടച്ചത്... എന്നും ഒറ്റക്കായിരുന്നു ഞാൻ...എല്ലാവരും പറയും എന്റെ കുട്ടി കല്യാണം കഴിഞ്ഞാൽ ഒരു ഭാഗ്യം ഉള്ളവൾ ആയി തീരുo എന്ന്... പക്ഷെ പടച്ചോൻ അവിടെയും എന്നെ കൈ വിട്ടു.....

ഇത്രക്കും ഭാഗ്യമില്ലാതെ ഇരിക്കാൻ എന്ത് തെറ്റാണ് ഞാൻ ചെയ്തത്.... എപ്പോഴും നന്മയുടെ മാർഗതിൽ മാത്രേ ഞാൻ പ്രവേശിച്ചിട്ടോള്ളൂ.... നല്ലത് എന്ന് തോന്നുന്നത് മാത്രേ ഞാൻ ചെയ്തിട്ടോള്ളൂ... ഇല്ലാ... എന്റെ ഉപ്പച്ചിക്ക് വേണ്ടി ഞാൻ ഇവിടെ പിടിച്ചു നിന്നെ പറ്റൂ.... എനിക്ക് നല്ലൊരു ജീവിതo കിട്ടിയതിൽ വളരെ സന്തോഷവാനാണ് എന്റെ ഉപ്പച്ചി... ഞാൻ എത്ര നരക തുല്യമായ ജീവിതം നയിച്ചാലുo എന്റെ ഉപ്പച്ചിയുടെ സന്തോഷം ഞാൻ ആയിട്ട് കെടുത്തില്ല.... ' ഇങ്ങനെ ഞാൻ ഓരോ ദ്രിട പ്രതിക്ഞ എടുത്തു സോഫയിൽ പോയി കിടന്നു. Ac യുടെ തണുപ്പ് കൊണ്ട് എനിക്കാണേൽ കിടക്കാനും കഴിയുന്നില്ല. ബെഡിൽ ഉണ്ടായിരുന്ന പുതപ്പ് എന്റെ കെട്ടിയോൻ പുതച്ചു കിടന്നിട്ടുണ്ട്.. ഷെൽഫിൽ ഉണ്ടോ എന്നാവം... ? നോക്കിയാലോ... ! വേണ്ട... ഇനി അതിനുo കൂടി ചീത്ത കേള്ക്കാൻ വയ്യ.. Ac യുടെ കൊടും തണുപ്പും രാത്രി കേട്ട ചീത്തയും ആലോചിച്ചു ഞമ്മൾ നല്ല സുഗായിട്ട് ഉറങ്ങി..... ************

പെട്ടന്ന് ഞാൻ ഞെട്ടി എണീറ്റു ഫോൺ എടുത്തു നോക്കിയപ്പോൾ സമയം 1:30 ആവാൻ ആയിട്ടുണ്ട്... 'പടച്ചോനെ... എന്താ ഞാൻ കണ്ട സ്വപ്നത്തിന്റെ അർത്ഥം.... എനിക്കൊന്നും മനസ്സിലാവുന്നില്ല...എന്തോ... ആ സ്വപ്നവുമായി എന്റെ ജീവിതത്തിന് ഒരുപാട് സാമ്യം ഉള്ളത് പോലെ... എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല... എന്താണത്‌.... ' ഞാൻ തിരിഞ്ഞ് കിടക്കാൻ നിന്നതും ഒരു നിമിഷം അവളെ പറ്റി ഓർമ വന്നു... ഞാൻ ടേബിൾ ലൈറ്റ് ഓണ് ചെയ്തു സോഫയിലേക്ക്‌ നോക്കി... അവളുടെ തട്ടം കൊണ്ട് തന്നെ അവൾ പുതച്ചിരിക്കുന്നു. അതും അവളുടെ ശരീരം മുഴുവനായും പുതഞ്ഞിട്ടില്ല... തണുപ്പ് സഹിക്കാൻ കഴിയാത്തത് കൊണ്ടാണെന്ന് തോന്നുന്നു അവൾ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി തിരിഞ്ഞ് കിടക്കുന്നുണ്ട്.... കണ്ടപ്പോൾ പാവം തോന്നി... ഞാൻ പുതച്ചിരുന്ന പുതപ്പെടുത് അവൾക്കു പുതച്ചു കൊടുത്തു...

പുതച്ചു കൊടുത്തതും പത്ത് പതിനഞ്ചു ദിവസം പട്ടിണി കിടന്നവന്റെ മുന്പിൽ ബിരിയാണി വെച്ചു കൊടുത്ത പോലെ ആക്രാന്തത്തോടെ പുതപ്പ് കെട്ടിപിടിച്ചു കിടക്കുന്നുണ്ട്... ഞാൻ ഷെൽഫിൽ പോയി വേറെ പുതപ്പ് എടുത്തു വന്നു കിടന്നു.... രാവിലെ ഞാൻ എണീക്കുമ്പോൾ അവൾ നിസ്കരിച്ചു ദുആ ചെയ്യുകയായിരുന്നു... ദുആ ചെയ്യുമ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഉതിർന്നു വീഴുന്നുണ്ടായിരുന്നു.. ആ തുള്ളികൾ അവളുടെ അധരങ്ങളെ സ്പർശിച്ചിട്ടും അവൾ അത് തുടച്ചു കളയാതെ ആ അധരങ്ങൾ കൊണ്ട് പടച്ച റബ്ബിനോട്‌ എന്തൊക്കെ മൊഴിയുന്നുണ്ടായിരുന്നു. കുറച്ചു നേരം ഞാനത് വീക്ഷിചിരുന്നു. പിന്നെ എന്റെ നിസ്കാരം കളാ ആകുമല്ലോ എന്നോർത്ത് ഞാൻ വേഗം ബാത്രൂമിൽ പോയി ഫ്രഷ്‌ ആയി വന്നു... ഞാൻ വരുമ്പോൾ അവൾ നിസ്കരിച്ചു എണീറ്റു ബെഡ് ശേരിയാക്കുകയായിരുന്നു...

എന്നെ കണ്ടതും.... "ഞാൻ വിളിക്കണം എന്ന് വിജാരിച്ചിരുന്നു... അതിനു മുൻപ് എണീറ്റു ല്ലേ.. " "എന്നെ ആരും വിളിക്കോന്നും വേണ്ട. സമയം ആകുമ്പോൾ എണീക്കാൻ എനിക്കറിയാം.. ആരുടേയും സഹായം എനിക്ക് ആവിശ്യമില്ല... " "ഓക്കേ.... ന്നാലെ ഇനി മുതൽ ഞാൻ സഹായിക്കുന്നില്ല... " എന്നും പറഞ്ഞു അവൾ ഒരു കൂസലും ഇല്ലാതെ റൂമിൽ നിന്നിറങ്ങി... ഇവൾ എന്താ ഓന്ത് വല്ലതും ആണോ... ഇന്നലെ രാത്രി എന്തൊരു പാവം ആയിരുന്നു... ഇപ്പൊ കണ്ടില്ലേ.... ************* ഇനിയും ഞമ്മളിങ്ങനെ പൂച്ചകുട്ടിയെ പോലെ ജീവിച്ചാൽ മൂപ്പര് ഇനിയും ഞമ്മളെ മെക്കട്ട് കേറും... അതുകൊണ്ട് ഇനി പ്രതികരിച്ചെ മതിയാകൂ... എത്രയൊക്കെ പുറത്തു ചൂടൻ സ്വഭാവം കാണിച്ചാലും ഉള്ളിൽ സ്നേഹം ഉള്ള ആളാണ്‌ എന്ന് ഇന്നു രാവിലെ പുതപ്പ് ഞമ്മളെ മേത്ത് കണ്ടപ്പോഴേ മനസ്സിലായി... അപ്പൊ പൊന്ന് മോനെ അന്നേ ഞമ്മൾ എടുത്തോളാട്ടാ... എന്ന് മനസ്സിൽ കരുതി ഞമ്മൾ അടുക്കളയിലേക്ക്‌ പോയി... അവിടെ ചെന്നപ്പോൾ ഉമ്മ ഞമ്മക്ക് ചായ തന്നു ഞമ്മൾ അത് കുടിച്ച് തീർന്നില്ല അപ്പോയെക്കും ആ പഹയൻ ഉള്ളതും തന്നു....

ഞാൻ ആ കോഫിയും പിടിച്ചു റൂമിലേക്ക്‌ പോയി... മൂപ്പര്ക്ക് ഇഷ്ട്ടം കോഫി ആണോത്രെ... എനിക്കാണെങ്കിലൊ നല്ല നാടൻ കട്ടൻ ചായയും... ഈ കോഫി എന്ന് പറയുന്ന സാധനം തന്നെ എനിക്ക് അലർജിയാണ്.. ഞമ്മൾ റൂമിൽ എത്തിയപ്പോൾ മൂപ്പര് ഫോണിൽ കളിക്കാണ്....ഇയാള്ക്കു ഇത് തന്നെ പണി... ആ പണ്ടാരം എടുത്തു ഞാൻ കിണറ്റിൽ കൊണ്ട് പോയി ഇടും.... ഹും... എന്നെ ഇന്നലെ സോഫയിൽ കിടത്തി ഞെളിഞ്ഞു കിടക്കുന്നത് കണ്ടില്ലേ... ജന്തു ചൂടൻ.... "ഓ വന്നോ.. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എനിക്കെന്തെങ്കിലും ആവിശ്യം വന്നാൽ ഞാൻ ഉമ്മാനോട് ചോദിച്ചോണ്ട് എന്ന്... എന്റെ കാര്യങ്ങൾ നീ നോക്കണ്ട ആവിശ്യം ഇല്ല... മനസ്സിലായല്ലോ... " ഞമ്മളിങ്ങനെ കോഫിയും പിടിച്ചു മൂപ്പരെ പറ്റി ആലോചിക്കുമ്പോൾ ആണ് മൂപ്പരുടെ അണ് സഹിക്കബ്ബ്ൾ ഡയലോഗ് നമ്മുടെ കാതിൽ വന്നു പതിയുന്നത്...

അപ്പൊ തന്നെ ഞമ്മൾ അന്തം വിട്ടു മൂപ്പരെ നോക്കി... "ഹാ.... ഇനിയിപ്പോ നീ ഏതായാലും ആ സ്റ്റെപ് ഒക്കെ കേറി കൊണ്ട് വന്നത് അല്ലേ.... അതുകൊണ്ട് ആ കോഫി ഇങ്ങോട്ട് തന്നേക്ക്‌ ഞാൻ കുടിച്ചോളം.." അതും പറഞ്ഞു മൂപ്പര് എന്റെ നേരെ കൈ നീട്ടി. അപ്പൊ തന്നെ ഞമ്മൾ ആ കോഫി മൂപ്പര്ക്ക് കൊടുക്കുന്ന പോലെ കാട്ടി. കപ്പിന് വേണ്ടി മൂപ്പര് കൈ നീട്ടിയതും ഞാൻ ആ കപ്പ്‌ വലിച്ചു ആ ചായ ഒറ്റയടിക്ക് കുടിച്ചു... അയ്യേ... ഇതാണോ കോഫി... ചേ...വല്യ ജാടക് കുടിച്ചതാ... ഒരു രസവും ഇല്ലാ... "ടി... നീയെന്താപ്പോ കാണിച്ചേ... " "എന്താ കണ്ടീലെ... ചായ കുടിച്ചു.. " "എനിക്ക് കൊണ്ട് വന്ന ചായ അന്നോട് ആരാ കുടിക്കാൻ പറഞ്ഞെ.. " "ഇങ്ങൾക്ക് കൊടുന്നതോ....ഏതു വകയിൽ... ഇത് ഞാൻ എനിക്ക് കുടിക്കാൻ വേണ്ടി കൊടുന്നതാ...ഇങ്ങൾക്ക് എന്ത് ആവിശ്യം ഉണ്ടെങ്കിലും ഉമ്മാനോട് ചോദിച്ചോ... "

എന്നും പറഞ്ഞു ഞമ്മൾ വല്യ ജാഡയിൽ നിന്നു... അപ്പൊ മൂപ്പര് പോയി വാതിൽ അടച്ചു എന്റെ നേരെ വരാൻ തുടങ്ങി. "നീ ആൾ കോള്ളാലോ.... എനിക്ക് നിന്നെ ഒത്തിരി ഇഷ്ടായി... നിന്നെ എന്ത് ചെയ്താലും ആരും ചോദിക്കാനും വരില്ല... കാരണം നീ എന്റെ ഭാര്യയല്ലേ... " എന്നും പറഞ്ഞു മൂപ്പര് ഒരു കള്ളചിരിയും ചിരിച്ചു ഞമ്മളെ അടുത്തേക്ക് വരാൻ തുടങ്ങി... അതിനനുസരിച്ച് ഞമ്മൾ ബാക്കിലേക്കും... പടച്ചോനെ... പണി പാളി... വല്യ ജാഡ അഭിനയിച്ചു കുടിച്ചതാ... വേണ്ടിയിരുന്നില്ല..... ഇനി ഇന്നേ എന്തേലും ചെയ്യോ... പുറത്തു കാണുന്ന ഈ ധൈര്യം മാത്രേ ഒള്ളു... ശെരിക്കും ഞമ്മൾ ഒരു പാവാണ്‌.......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story