💝ഇഷാനിദ്💝: ഭാഗം 30 || അവസാനിച്ചു

ishanid

രചന: SINU SHERIN

 അവളെ സമാധാനിപ്പിക്കാൻ നിന്നപ്പോഴാണ് എന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങിയെ.... നോക്കിയപ്പോൾ unknown നമ്പർ ആയിരുന്നു.... അതെടുത്തു ചെവിയിൽ വെച്ചതും മറുതലക്കൽ ഉള്ള ശബ്തം കേട്ട് പെരുവിരൽ മുതൽ അങ്ങ് തരിച്ചു കയറി... അതെ... അവൻ തന്നെ ഷിഹാബ്... അവനോടുള്ള ദേഷ്യവും എന്റെ ഇഷ ഇപ്പൊ അവന്റെ കയ്യിൽ ആണല്ലോ എന്ന് ചിന്തിച്ചപ്പോൾ ദേഷ്യത്തെ എനിക്ക് പിടിച്ചു നിർത്താൻ ആയില്ല.... അത് അവനോടു തീര്ക്കുകയും ചെയ്യും .... "ഡാാാ..... എവിടെഡാാാ എന്റെ ഇഷാ.... അന്ന് നിന്നെ ഇവിടെ നിന്നും ഞാൻ ഇറക്കി വിട്ടപ്പോൾ എനിക്ക് അന്നേ ഉറപ്പായിരുന്നു നീ ഷിഹാബ് ആണെങ്കിൽ ഇതിന് പകരം വീട്ടും എന്ന്. പക്ഷെ നീ ഇത്ര പെട്ടന്ന് കഥ അവസാനിപ്പിക്കുo എന്ന് കരുതിയില്ല ... പറയടാ.... എവിടെയാ നീ.... എവിടെക്കാ നീ എന്റെ ഇഷയേ കൊണ്ട് പോയത്‌ ..... "

അവന് നേരെ ഇത്രയും അലറി ഞാൻ ബെഡിൽ നിന്നും എണീറ്റു..... ദേഷ്യം കൊണ്ട് എനിക്ക് എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല..... "കൂൾ ഡൌൺ മിസ്റ്റർ ഷാനിദ്.... എന്തിനാ ഇങ്ങനെ ചൂടാവുന്നെ.... നിന്റെ ഇഷക്ക് എന്തെങ്കിലും സംഭവിക്കും എന്ന് കരുതിയിട്ടാണോ...അതോർത്തു നീ ഒരിക്കലും പേടിക്കേണ്ട.... എന്റെ ഇഷയേ ഞാൻ എന്തേലും ചെയ്യോ... അവൾ എന്റെ ജീവൻ ആണെന്ന് നിനക്ക് അറിഞ്ഞൂടെ ... ഇനി ഇപ്പൊ ഞാൻ എന്തേലും അവളെ ചെയ്യാണെങ്കിൽ തന്നെ അത് സ്നേഹത്താൽ ഉള്ളതായിരിക്കും.... ഇവളുടെ ഈ അതിക സൌധര്യം കാണുമ്പോൾ അവളോടുള്ള എന്റെ സ്നേഹം കൂടുകയാണ്...." "ച്ചി.... നിർത്തടാ.... എന്റെ ഇഷയേ പറ്റി ഇനി നീ ഒരക്ഷരം പറഞ്ഞാൽ.... നീ നോക്കിക്കോ.... കുറച്ചു സമയം... അതിനുള്ളിൽ ഞാൻ അവിടെ എത്തിയിരിക്കുo....ഇനി അവള്ക്കെന്തേങ്കിലും സംഭവിച്ചു എന്ന് ഞാൻ അറിഞ്ഞാൽ നിന്നെ കൊല്ലാനും ഈ ഷാനിദ് മടിക്കില്ല " എന്നും പറഞ്ഞു ഫോൺ കട്ട്‌ ചെയ്യാൻ നിന്നപോൾ ആണ് അതിനുള്ളിൽ നിന്നും ഇഷയുടെ ശബ്ദം ഞാൻ കേട്ടത്....

"ഷാനുക്കാ..... എന്നെ രക്ഷിക്കാനായി നിങ്ങൾ ഇങ്ങോട്ട് വരരുത്... അത് വലിയ ആപത്ത് ആണ്.... ഞാൻ മരിച്ചാലുo വേണ്ടില്ല... ഒരിക്കലും എടുത്തു ചാടി ഇങ്ങോട്ട് വരല്ലേ .... നിങ്ങളെ കൂ...." എന്ന് പറഞ്ഞപ്പോയേക്കും കാൾ കട്ട്‌ ആക്കിയിരുന്നു.... എന്റെ ഇഷുന്റെ ശബ്തം കാതിൽ വന്നു പതിഞ്ഞപ്പോയെക്കുo കണ്ണിൽ നിന്നും കണ്ണുനീർ വന്നു കഴിഞ്ഞിരുന്നു..... ഞാൻ ബെഡിൽ ഇരുന്നു തേങ്ങി കരഞ്ഞു.... "ഷാനു....ഞാനാ.... ഈ പിഴച്ചവൾ കാരണം ആണ് ഇന്നു ഇങ്ങനെ ഒക്കെ ഉണ്ടായത്... ഞാൻ വന്നില്ലായിരുന്നു വെങ്കിൽ... ഒരുപക്ഷേ നിങ്ങൾക്ക് ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാമായിരുന്നു.... എല്ലാം എന്റെ പിഴച്ച ചിന്തകൾ കൊണ്ട് ഉണ്ടായതാണ്.... ഒന്നും വേണ്ടായിരുന്നു.... അന്ന് ആ അലിസാഹിബിന്റെ കൈ കൊണ്ട് തന്നെ തീർന്നാൽ മതിയായിരുന്നു.... " "എന്തൊക്കെ ദിയാ നീയീ പറയുന്നേ.... നീ കാരണം ഒന്നുമല്ല... ഒരിക്കൽ ഇങ്ങനെ എല്ലാം സംഭവിക്കും എന്ന് എനിക്ക് അറിയാമായിരുന്നു.... അവൻ... ആ ഷിഹാബ്... അവൻ മരിച്ചാൽ മാത്രേ ഞങ്ങൾക്ക് സുഗമായി ജീവിക്കാൻ കഴിയൂ....

അതിനു ഇനി നിന്നെ കുറ്റപെടുത്തിയിട്ട് ഒരു കാര്യവും ഇല്ല... " "അതല്ല ഷാനു... ഞാൻ അല്ലേ അവളെ... " "ഇല്ല ദിയാ നീയിപ്പോ അതൊന്നും ഓർത്ത് ടെൻഷൻ അടിക്കേണ്ട....ചിലതൊക്കെ ഞാൻ മനസ്സിൽ കണക്കു കൂട്ടി വച്ചിട്ടുണ്ട്.... അതെ പോലെ എല്ലാം നടന്നാൽ എനിക്കെന്റെ ഇഷുനെ രക്ഷിക്കാൻ കഴിയും..... അതിനുമുനബ് അവൻ എവിടെയാണ് എന്ന് എനിക്ക് കണ്ട്‌ പിടിക്കണം .... " "ഞാനും വരാം.... " "വേണ്ട.... നീയും കൂടി വന്നാൽ ചിലപ്പോൾ അത്‌ ആപത്ത് ആകും... വേണ്ട... " "പ്ലീസ്‌ ഷാനു....ഞാനും കൂടി വരാം... പ്ലീസ്‌.... സമ്മതിക്കാതെ ഇരിക്കല്ലേ... " "ഉം.... ഓക്കേ... നിന്നെയും കൊണ്ട് പോകാം... പോരെ...." അതിനു എനിക്ക് നേരെ അവൾ തലകൊണ്ട് ആ എന്ന് ആഗ്യം കാണിച്ചു....റൂമിൽ നിന്നും ഫോണുമായി ഞാൻ ഇറങ്ങി... ചിലതെല്ലാം മനസ്സിൽ കണക്കു കൂട്ടി.... *****************************

മരണതിനു കീഴടങ്ങാൻ ആഗ്രഹിച്ചിരുന്ന എനിക്ക് അപ്പൊ അവന്റെ കൂടെ പോകാൻ യാതൊരു ഭയവും തോന്നിയില്ല.... ഈ വൃത്തികേട്ടവന്റെ കൈ കൊണ്ട് മരിക്കണമല്ലോ എന്നോർത്തപ്പോൾ സങ്കടം തോന്നിയെങ്കിലും സ്വയം മരിക്കേണ്ടല്ലോ എന്നോർത്തപ്പോൾ അതിലുപരി സന്തോഷവും തോന്നി.... കുറച്ചു മാറി നിന്നു സംസാരിക്കാം എന്നും പറഞ്ഞവന് എന്നെ കൊണ്ട് പോയത്‌ വണ്ടികൾ പാർക്ക്‌ ചെയ്യുന്ന ഭാഗത്തെക്കാണ്....അവന് മനസ്സിൽ കണ്ടതെല്ലാം ഞാൻ മാനത് കണ്ടതായിരുന്നു....അതുകൊണ്ട് തന്നെ യാതൊരു കൂസലും കൂടാതെ ഞാൻ അവന്റെ പിന്നാലെ പോയി.... ചുറ്റിലും കുറച്ചു കാറുകൾ അല്ലാതെ മറ്റൊന്നും ആ ഭാഗത്ത് ഉണ്ടായിരുന്നില്ല.... എന്തിന് ഒരു മനുഷ്യ കുഞ്ഞു പോലും..... ഒരു കാറിൻ മുന്പിൽ പോയി നിന്നു അതിലെ ഡോർ തുറന്ന് എന്നെ അതിലേക്കു അവൻ വലിച്ചു കയറ്റി....

കൂടെ അവനും കയറി.... മുന്പിൽ അവന്റെ അതെ പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പകാരാൻ ഡ്രൈവർ സീറ്റിൽ ഉണ്ടായിരുന്നു... എന്നെ അതിലേക്കു വലിച്ചിട്ടതും രണ്ടും കൂടി മുഖം നോക്കി എന്നെ നോക്കി ഒരു പരിഹാസ രൂപേണ ചിരിച്ചു. ഒട്ടും താമസിയാതെ ആ കാർ ചലിച്ചു തുടങ്ങിയിരുന്നു.... എന്നെ കൊണ്ട് ആവും വിധം ഞാൻ അവനെ ഉപദ്രവിച്ചു.... ഇത്രയും കാലം എന്നെ അവൻ ഉപദ്രവിച്ചില്ലേ .. അതിനുള്ള പ്രതികാരം തന്നെ... എന്റെ ഉപദ്രവo സഹിക്കാൻ കഴിയാതെ ഒരു സ്പ്രേ തുണിയിൽ അടിച്ചു എന്റെ മൂക്കിൽ പൊത്തി പിടിച്ചു.... അതിന്റെ ഗന്ധം മൂക്കിലേക്ക്‌ അടിച്ചു കയറിയപ്പോൾ അറിയാതെ തന്നെ എന്റെ മിഴികൾ അടഞ്ഞു കഴിഞ്ഞിരുന്നു..... പതിയെ കണ്ണ് തുറന്ന് നോക്കിയപ്പോൾ ഒന്നും വെക്തമായിരുന്നില്ല.... തലയ്ക്കു ഭയങ്കര ഭാരം പോലെ.... കണ്ണുകൾ വീണ്ടും അടഞ്ഞു പോവുകയാണ്.... കണ്ണ് തിരുമ്മാനായി കൈ ഉയർത്താൻ നിന്നപ്പോൾ എത്രയായിട്ടും കൈ ഉയരുന്നില്ല... എന്റെ സർവ ശക്തിയും എടുത്തു കൈ വലിച്ചപ്പോൾ കൈയിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു....

മുന്പിലെ കാഴ്ചയിലേക്ക്‌ കണ്ണ് പായിച്ചിരുന്ന ഞാൻ അവിടെ നിന്നും നോട്ടം തെറ്റിച്ചു എന്റെ കൈകലിലേക്ക്‌ നോക്കി.... ഞാൻ ഇപ്പോൾ ഇരിക്കുന്നത് ഒരു കസേരയിലാണ് എന്നും അതിൽ എന്റെ കൈ രണ്ടും കെട്ടിയിരിക്കാണ് എന്നും ഇപ്പോൾ ആണ് എനിക്ക് മനസ്സിലായത്‌.... ഒരുപാട് തവണ ഞാൻ അതിൽ നിന്നും ഊരാൻ ശ്രമം നടത്തി എങ്കിലും നിരാശയായിരുന്നു ഫലം..... കൈ ആണേൽ നീറിയിട്ട് വയ്യ..... ഞാൻ വേദനയെല്ലാം കടിച്ച മർത്തി വീണ്ടും കൈ വലിക്കാൻ നിന്നപോഴാണ് ഷിഹാബ് ആരോടോ ഫോണിൽ സംസാരിക്കുന്നത്‌ കേട്ടത്.... അതും loud speakerൽ.... ആ ശബ്തം കേട്ടപ്പോൾ തന്നെ ഷാനുക്കയാണ് എന്ന് മനസ്സിലാക്കാൻ എനിക്ക് അധിക സമയം വേണ്ടി വന്നില്ല.... ഇക്കാന്റെ ശബ്ദം കേട്ടപ്പോൾ തന്നെ മനസ്സിലായി... ഇക്ക നല്ല ചൂടിൽ ആണെന്ന്.... ഇക്കാന്റെ ഓരോ വരികലിലുo വെക്തമായിരുന്നു എന്നോടുള്ള സ്നേഹം....

പക്ഷെ അതിലേറെ എന്നിൽ ഭീതി ഉണർത്തിയത്‌ ഇക്ക ഇങ്ങോട്ട് വരാം എന്ന് പറഞ്ഞപ്പോൾ ആണ്.... ഒരിക്കലും ഇക്കയേ ഇങ്ങൊട്ടെക്ക് വരാൻ ഞാൻ സമ്മതിക്കില്ല.... അത്‌ കൂടുതൽ ആപത്താണ്.... അതിനു വേണ്ടിയാണ് ഉള്ള സർവ ശക്തിയും എടുത്ത്‌ ഞാൻ ഉച്ചത്തിൽ ഇക്ക കേള്ക്കാൻ വേണ്ടി ഓരോന്ന് വിളിച്ചു പറഞ്ഞത്..... പക്ഷെ എന്നെ മുഴുവൻ പറയാൻ സമ്മതിക്കാതെ ആ ഷിഹാബ് വന്നെന്റെ വായ പൊത്തിപിടിച്ചു..... അവൻ ഫോൺ കട്ട്‌ ചെയ്തു എന്റെ ചുണ്ടിൽ നിന്നും അവന്റെ കൈ എടുത്തു എന്റെ അടുത്ത് മുട്ടുകുത്തിയിരുന്നു.... "എന്റെ സ്വീറ്റ് ഡാർലിംഗ് എഴുന്നേട്ടോ..... നീ എഴുന്നേൽക്കാൻ വേണ്ടി ഇക്ക കാത്തിരിക്കായിരുന്നു.... " എന്നും പറഞ്ഞു അവന്റെ കൈ എടുത്ത്‌ എന്റെ മുഖത്ത് വെച്ചു... അപ്പോൾ തന്നെ ഞാൻ തല തിരിച്ചു കളഞ്ഞു.... "ഓഹ്.... ആയികോട്ടെ.... നിന്റെ രാജകുമാരാൻ ഇപ്പോയും ആ നാറി ഷാനിദ് ആണല്ലോ അല്ലേ....

ഇപ്പൊ വരും നിന്നെ രക്ഷിക്കാൻ ആയിട്ട്... ആ രക്ഷിക്കൽ അവന്റെ അവസാനതെത്‌ ആയിരിക്കാം.... ഈ കൈ കൊണ്ടാണ് അവന്റെ മരണം.... അവനുണ്ട് എന്ന ധൈര്യമല്ലേ നിനക്ക്... ആ ധൈര്യം ഈ ലോകത്ത് നിന്നും ഇന്നു വിടപറയും......നീ കണ്ടോ... അത്‌ കഴിഞ്ഞാൽ നീ ഈ ഷിഹാബ്ന്റെ കാൽചുവട്ടിൽ ആയിരിക്കും.... ഹ.... ഹ.... ഹ.... " എന്നും പറഞ്ഞു അവൻ ചിരിക്കുന്നത് കണ്ടപ്പോൾ എന്റെ കാലുയർത്തി അവന്റെ നെഞ്ചിലെക്ക് ഒരു ചവിട്ടി വെച്ചു കൊടുത്തു.... ബാക്കിലേക്ക്‌ മറിഞ്ഞു വീണു. അവൻ വീണിടത്ത് നിന്നും എണീറ്റു എന്നെ രൂക്ഷമായി നോക്കിയപ്പോൾ ഞാൻ അവന് നേരെ പുച്ഛം കലർന്ന ഒരു ചിരി ചിരിച്ചു കൊടുത്തു..... "ഹൌ.... എനിക്ക് കുറച്ചൊക്കെ വേദനയായിട്ടോ ഇഷ....പക്ഷെ സാരമില്ല.... കുറച്ചു കഴിഞ്ഞാൽ ഇതിലേറെ വലിയ തിരിച്ചടിയാണല്ലോ നിനക്ക് കിട്ടാൻ പോകുന്നെ. .

അതൊർത്തപ്പോൾ എന്റെ സങ്കടം എല്ലാം എവിടെക്കോ പോയി....." എന്നും പറഞ്ഞവന് ചിരിച്ചു കൊണ്ട് അവിടെ നിന്നും എണീറ്റു.... അവനെ നോക്കുമ്പോൾ തന്നെ ഒരു തരo വെറുപ്പാണ്....വീണ്ടും ഒരു വശ്യമായ ചിരിയാലെ അവൻ എന്റെ അടുത്തേക്ക് നടന്നു അടുതത്‌ കൊണ്ടിരുന്നു.... നേരത്തെ അവൻ മുട്ടു കുത്തിയിരുന്ന സ്ഥലത്ത് അതുപോലെ ഇരുന്നു.....പതിയെ എന്റെ മുഖം അവന്റെ കൈകുള്ളിൽ കോരി എടുത്ത്‌ അവന്റെ മുഖം അടുപ്പിക്കാൻ നിന്നു.... ഉള്ള ദേഷ്യം മുഴുവൻ പുറത്തെടുത്തു അവന്റെ മുഖത്തേക്ക് കാര്ക്കിച്ചു തുപ്പി..... അവൻ അപ്പോൾ തന്നെ മുഖം തുടച്ചു.... "ഡീീീ..... " എന്നും പറഞ്ഞു അവൻ എന്റെ കഴുത്തിൽ പിടിച്ചമർത്തി.... മരണതെ മുഖ മുഖം കണ്ട നിമിഷം... ശ്വാസം കിട്ടാതെ ആവുന്ന പോലെ.... അതെ.... ഇഷയും മരണത്തിനു കീഴടങ്ങുന്ന പോലെ ...... പെട്ടന്ന് എന്തോ സ്വഭോധം വന്ന പോലെ അവൻ എന്നെ വിട്ടു.... ഞാൻ ആണേൽ ശ്വാസം കിട്ടാതെ ചുമച്ച് കൊണ്ടിരുന്നു.... "സോറി ഇഷാ... ഞാൻ.... നിനക്ക് എന്തേലും പറ്റിയോ... നിനക്ക് അറിയില്ലേ ഞാൻ ഭയങ്കര വാശികാരാൻ ആണ് എന്ന്....നീ വേണ്ടാത്ത ഓരോന്ന് കാണിച്ചിട്ട് അല്ലേ.... നിനക്ക് അടങ്ങി ഒതുങ്ങി ഞാൻ പറയുന്ന പോലെ അനുസരിച്ചാൽ എന്താ..... "

എന്നും ചോദിച്ചു അവൻ എന്റെ മുഖത്തേക്ക് അവന്റെ കൈ കൊണ്ട് വന്നതും ഞാൻ മുഖം തിരിച്ചു അവന് നേരെ രൂക്ഷമായി നോക്കി... "വേണ്ട വേണ്ടാ എന്ന് വെക്കുമ്പോൾ നീ തലേൽ കേറി കളിക്കാണോ.... എന്തിനാടി പുല്ലേ... നിനക്കിത്ര അഹങ്കാരം..... അവൻ ഹീറോ മാതിരി വന്നു നിന്നെ രക്ഷിക്കും എന്ന് കരുതിയിട്ടാണോ.... ഇല്ല... അവൻ ഈ സ്ഥലം കണ്ട്‌ പിടിച്ചു വരുമ്പോഴേക്കും അവന്റെ ഭാര്യയായ നിന്നെ ഞാൻ നഷ്ട്ടപെടുത്തിയിരിക്കും.... അവന്റെ ആഗമനത്തോടെ അവനെയും കൊന്നു അവന്റെ മുന്പിൽ നിന്നെ ഞാൻ ഇട്ടു കൊടുക്കും.... ഒന്നിനും കഴിയാതെ ജീവച്ചവമായി രണ്ടും കൂടി.... " എന്നും പറഞ്ഞു എന്നെ പരിഹാസ രൂപേണ അവൻ നോക്കിയപ്പോൾ ഒന്നും മിണ്ടാതെ തലതാഴ്ത്തി ഞാൻ നിന്നു.... കുറച്ചു കഴിഞ്ഞപ്പോൾ ആരോ ഡോറിൽ ശക്തിയായി മുട്ടുന്നത് കേട്ടു....

. "ഹാ.... എന്റെ അടുത്ത ഇര വന്നു എന്ന് തോന്നുന്നു.... " എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് ഷിഹാബ് ഡോർ തുറക്കാൻ ആയി പോയി... പടച്ചോനെ.... ഷാനുക്കയാവോ....എല്ലാം ആപത്തിലേക്ക്‌ ആണല്ലോ.... വയ്യ.... എന്റെ ദുആ നീ കേള്ക് റബ്ബേ.... ഷാനുക്കാക്ക് ഒന്നും വരുത്തരുത്.... എന്ന് ഞാൻ മനമുരുകി പ്രാർത്ഥിച്ചപ്പോഴേക്കും വാതിൽ തുറന്ന് കഴിഞ്ഞിരുന്നു.... "ഹാ... വരണം മിസ്റ്റർ ഷാനിദ്.... അകത്തേക്ക് വരണം.... അല്ല.... എന്താ ഈ വഴിക്ക് ഒക്കെ... ഓഹ് ഞാൻ മറന്നു പോയി നിന്റെ ജീവൻ ഇതിനകത്ത് ആണല്ലോ ല്ലേ... അപ്പൊ വരാതെ ഇരിക്കാൻ കഴിയില്ലല്ലോ... " എന്നും പറഞ്ഞവൻ നിർത്തിയപ്പോൾ ഇക്ക അവനെ തള്ളി മാറ്റി അകത്തേക്ക് കയറി.... എന്നെ കണ്ടതും ഇക്കാന്റെ ഭാവം മാറുന്നത് ഞാൻ കണ്ടു.... ഒരു തരo ദയനീയതയോടെ ഇക്ക എന്നെ നോക്കിയപ്പോൾ തിരിച്ചു അതുപോലൊരു നോട്ടം നല്കാനെ എനിക്കും കഴിഞ്ഞൊള്ളൂ..... "അല്ല... എവിടെ പോലീസ് ഒക്കെ.... ഞാൻ കരുതി നീ വരുമ്പോൾ പോലീസ് ഒക്കെയുണ്ടാകും കൂടെ എന്ന്....എന്തെ... ഒരു ഭയവും തോന്നിയില്ലേ നിനക്ക് തനിച്ചു വരാൻ.... " "ഞാൻ നിന്നെപോലെയല്ല...നല്ല ധൈര്യമുളള തന്തക്ക് പിറന്നത്‌ ആണ് ഈ ഷാനിദ്... അതുകൊണ്ട് തന്നെ ധൈര്യം ആവിശ്യത്തിൽ ഏറെ ഉണ്ട്.... ഇനി എന്താ... ഇവളെ അങ്ങ് വിട്ടുതന്നേക്ക്‌..... "

"അല്ല ആരിത്‌... നേരത്തെ ആ മാളിൽ വെച്ചു കണ്ട കൊച്ചല്ലേ നീ... എന്താ നിന്റെ പേര്.... ഹാ... ദിയാ.... " ഇക്ക പറഞ്ഞത് ശ്രദ്ധിക്കാതെ ഷിഹാബ് ദിയക്ക് നേരെ തിരിഞ്ഞപ്പോൾ ഇക്കാക്ക് ശെരിക്കും ദേഷ്യം വന്നിട്ടുണ്ട് എന്ന് ഇക്കാന്റെ അടുത്ത പ്രവർത്തനത്തിൽ നിന്നും എനിക്ക് മനസ്സിലായി..... "ഡാാാ.. " എന്നും വിളിച്ചു അവന്റെ കോളറിൽ കേറി പിടിച്ചു ഇക്ക... "ഹേയ് കൂൾ ഡൌൺ ഷാനിദ്.... എന്തിനാ ഇത്രയ്ക്കു ധൃതി.... ഒരാൾ കൂടി വരാൻ ഉണ്ട് ഈ അങ്കത്തിന്...ദേ... ഇപ്പൊ അയാള് എത്തും... ഹാ വന്നല്ലോ... " എന്നും പറഞ്ഞു ഇക്കയുടെ കൈ വിടുവിച്ചു ഷിഹാബ് ഡോറിന് നേരെ കൈ ചൂണ്ടിയപ്പോൾ ഞങ്ങൾ എല്ലാവരും ഒരുമിച്ചു അങ്ങോട്ടേക്ക് നോക്കി... അതിലൂടെ കോട്ടുo സൂട്ടും ഇട്ടു കുറച്ചു പ്രായം തോന്നിക്കുന്ന ഒരാൾ. അതാരാണ് എന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും ദിയയുടെ വായിൽ നിന്നും ആ പേര് വീണപ്പോൾ അതാരാണ് എന്ന് എനിക്ക് മനസ്സിലായി.... "അലി സാഹിബ് " അതെ അയാള് ആയിരുന്നു അത്.... ഇക്കയും ഒരു ഞെട്ടലോഡ് കൂടെ അയാളെ നോക്കുന്നത് കണ്ടപ്പോൾ ഇച്ചിരി ഭയം എന്നിലും വരാതെ ഇരുന്നില്ല....

"ഓർമ്മയുണ്ടോ ഷാനിദ് മോനെ എന്നെ..... മറക്കാൻ വഴിയില്ല നീയീ മുഖം.... നീ മറന്നാലും ഈ നിൽക്കുന്ന ദിയ മറക്കില്ല... ഒന്നുമില്ലേലുo അവളുടെ ഉമ്മയെയും ഉപ്പയെയും കൊന്നത് ഈ തലയിൽ ഉദിച്ച ബുദ്ധി കൊണ്ടല്ലേ... " എന്നും പറഞ്ഞു അയാള് ചിരിച്ചപ്പോൾ കൂടെ ചിരിക്കാൻ ഷിഹാബ് എന്ന വൃത്തികേട്ടവനും... "അപ്പൊ ഓക്കേ... നിങ്ങൾ മൂന്നു കുടുംബക്കാരും വര്ത്തമാനവും പ്രതികാരവും ഒക്കെ വീട്ടി ഇരിക്ക്... ഞാനും എന്റെ ഇഷyum കൂടി വര്ത്തമാനം പറഞ്ഞിരിക്കട്ടെ.." എന്നും പറഞ്ഞു അവൻ എന്നിലെ കെട്ടഴിക്കാൻ തുടങ്ങി.... അവൻ കേട്ടഴിച്ച് കഴിഞ്ഞതും ഞാൻ ഇക്കയെ ലക്ഷ്യമാക്കി ഓടാൻ നിന്നതും ആ ഷിഹാബ് എന്നെ പിടിച്ചു വലിച്ചു... "അവന്റെ അടുത്തേക്ക് പോകാനല്ല നിന്നെ ഇത്രയും കഷ്ട്ടപ്പെട്ട് ഞാൻ തട്ടി കൊണ്ട് വന്നത്.... ഇനി ഈ ഷിഹാബ് പറയുന്ന പോലെ കേട്ട് ജീവിച്ചെക്കണം... മനസ്സിലായോ ഡി..." എന്നും ചോദിച്ചു അവൻ എന്നെ പിടിച്ചു കൊണ്ട് പോകാൻ നിന്നതും ഇക്ക വന്നു അവനെ ഒരു തട്ടായിരുന്നു... എന്നിട്ട് എന്നെ ഇക്കാന്റെ അടുത്തേക്ക് വലിച്ചു....

ആ നെഞ്ചിൽ ചെന്നു വീണതും ഇത്രയും നേരം ഞാൻ അനുഭവിച്ച വേദനയെല്ലാം പോകും പോലെ.... പെട്ടന്നാണ് ഷിഹാബ് അവിടെനിന്നും എണീറ്റു ഇക്കയുടെ അടുത്തേക്ക് വന്നതും അപ്പോൾ തന്നെ ഇക്ക എന്നോട് ദിയയുടെ അടുത്തേക്ക് പോകാൻ പറഞ്ഞു .... ഇക്കയും ഷിഹാബും തമ്മിൽ പൊരിഞ്ഞ fight നടന്നു കൊണ്ടിരുന്നു... പല തവണ ഇക്കാന്റെ അടുത്തേക്ക് പോകാൻ നിന്നതും ദിയ എന്നെ തടഞ്ഞു.... എന്നോട് അവളെ പിറകെ വരാൻ പറഞ്ഞു കൊണ്ട് അവൾ മുന്പിൽ നടന്നു... ഇക്കയെ വിട്ടു പോവാൻ തോന്നിയില്ലേങ്കിലും അവർ എന്തെങ്കിലും പ്ലാൻ ചെയ്തിട്ടുണ്ടാവുമോ എന്ന് കരുതി അവളെ പിന്നാലെ ഞാനും നടന്നു .... പെട്ടന്നാണ് ഞങ്ങൾക്ക് മുന്പിലെക്ക് അലി സാഹിബ്‌ പ്രതീക്ഷിക്കാതെ വന്നത്.... അയാള് അയാളുടെ കയ്യിലുള്ള മൂർച്ചയുള്ള കത്തിയിലേക്കും ദിയയിലെക്കും മാറി മാറി നോക്കികൊണ്ട്‌ ചിരിച്ചു കൊണ്ട് ദിയക്ക് അരികിലേക്ക്‌ വന്നു.... പടച്ചോനെ... ഇനി എന്ത് ചെയ്യും... എവിടെയും പരാജയം ആണല്ലോ എനിക്ക് നീ നല്കുന്നെ....ഇയാലിൽ നിന്നും ഞങ്ങൾ എങ്ങനെയാ രക്ഷപ്പെട....

ഞാൻ ഇക്കാനെ നോക്കിയപ്പോൾ ഇക്കയും ഷിഹാബും ഇപ്പോയുo തല്ലു നടക്കാണ്.... അപ്രതീക്ഷിതമായിയാണ് അയാള് കത്തി ദിയക്ക് നേരെ ഉയർത്തിയത്‌.... "ആാാഹ്..... " എന്നുള്ള ശബ്തം ഉയർന്നതും "ഇഷു....... " എന്നും പറഞ്ഞു ഇക്ക എനിക്ക് നേരെ ഓടി എത്തിയപ്പോഴേക്കും ഒരു ഭാരമില്ലാത്ത വസ്തുവായി ഞാൻ നിലം പതിച്ചിരുന്നു..... അപ്പോയാണ് ഈ കുറച്ചു സമയത്തിന് ഉള്ളിൽ എന്താ സംഭവിച്ചേ ഇന്നെന്റെ ഉള്ളിലേക്ക് വന്നത്.... ദിയക്ക് നേരെ അയാള് കത്തി ഉയർത്തിയതും പടച്ചോനെ വിളിച്ചു അവളെ തള്ളി മാറ്റി ആ സ്ഥാനത്തെക്ക് ഞാൻ നിന്നപ്പോഴേക്കും ആ കത്തി എന്റെ വയറ്റിലേക്ക്‌ ആഴ്ന്ന്‌ ഇറങ്ങിയിരുന്നു... ഇക്ക ഓടി വന്നെന്നെ ആ മടിയിൽ കിടത്തി എന്റെ കവിളിൽ തട്ടി എന്നെ വിളിക്കുന്നുണ്ടെങ്കിലുo മറുപടി കൊടുക്കാൻ മനസ് മന്ത്രിക്കുന്നുണ്ടെങ്കിലുo എന്റെ നാവു അതിനു പൊങ്ങുന്നില്ല.....

"ഇഷു.... നീയെന്താടാ ഈ കാണിച്ചേ... എന്തിനു വേണ്ടിയിട്ടാ.... ഇക്കയാ വിളിക്കുന്നെ... കണ്ണ് തുറക്കടാ.... പ്ലീസ്..... ഇഷു.... " എന്നും പറഞ്ഞു ഇക്ക ആർത്തു കരഞ്ഞപ്പോൾ ആ കണ്ണുനീർ തുള്ളി എന്റെ മുഖത്തേക്ക് ഉറ്റി..... ആ തുള്ളികളെ തുടച്ചു കളയാൻ പോലും സമ്മതിക്കാതെ എന്റെ കണ്ണുകൾ രണ്ടും അടഞ്ഞു കഴിഞ്ഞിരുന്നു.... ***************************** പെണ്ണിനേയും താങ്ങി എടുത്ത്‌ പുറത്തേക്ക് പോകാൻ നിന്നപ്പോൾ ആണ് അലി സാഹിബ്നെ അതെ കത്തി കൊണ്ട് ഷിഹാബ് കുത്തിയത്‌ എന്റെ ശ്രദ്ധയിൽ പെട്ടത്... "എത്ര കഷ്ട്ടപെട്ടാണ് അവളെ ഇവിടെ എത്തിച്ചത്‌ എന്നറിയോ.... നിനക്ക് വേണ്ടത് ദിയയേyum ഷാനിദ്നെയും ആയിരുന്നില്ലേ.... അവരെyum നിനക്ക് ഞാൻ എത്തിച്ചു തന്നില്ലേ... എന്നിട്ട് ഇപ്പൊ എന്റെ ഇഷയേ നീ.... " എന്നും പറഞ്ഞു വീണ്ടും വീണ്ടും ഒരു പ്രാന്തനെ പോലെ ഷിഹാബ് അയാളെ കുത്തി കൊണ്ടിരുന്നു...

അപ്പോയെക്കും എന്റെ കൂട്ടുകാരാൻ S i ആദിൽ റസാക്ക് അവിടെ എത്തിയിരുന്നു... ഏതായാലും ഇപ്പോൾ ഒരു കുറ്റവും ആയി... ഷിഹാബ് നെ കൊല കുറ്റത്തിന് അറസ്റ്റ് ചെയ്യുകയും ചെയ്തു.... അപ്പോയെക്കും ഞാൻ ഹോസ്പിറ്റലിൽ എത്തിയിരുന്നു.... അവളെ icu വിലെക് മാറ്റി.... എല്ലാം ഞാൻ പ്രതീക്ഷിച്ച പോലെ നടന്നെങ്കിലുo എന്റെ ജീവനായാ ഇഷുന് ഒന്നും സംഭവിക്കാതിരിക്കാൻ ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു വെങ്കിൽ പോലും എനിക്കതിനു കഴിഞ്ഞില്ല..... ------------------------------- ദിവസങ്ങൾ പെട്ടന്ന് കടന്നു പോയി... ഇന്നേക്ക് ഇഷു ഈ വയറിന് മേലും കെട്ട് കെട്ടി ഇരിക്കാൻ തുടങ്ങിയിട്ട് രണ്ടു മാസം ആയി.... ഇന്നു അത് അഴിക്കാo എന്നാണു ഡോക്ടർ പറഞ്ഞത്.... അതിന്റെ ഒരു ഒരിതിൽ ഞമ്മൾ ഇന്നു ഒത്തിരി ഹാപ്പി യാണ്..... 😉 ഇതിനിടക്ക്‌ ഇഷുന്റെ ഉപ്പുമ്മയും ഉപ്പുപ്പyum അവളെ കാണാൻ വന്നിരുന്നു..

. ഒപ്പം അവളുടെ റിയാസ് ഇക്കയും.... പിന്നെ റിയാസ് ഇവിടുത്തെ സ്ഥിരം കസ്റ്റമർ ആയി... കാരണം വേറെ ഒന്നുമല്ല ഞമ്മളെ റിയാസ് ആദ്യമായി ഇവിടെ വന്നു പോയപ്പോൾ ഞമ്മളെ ദിയ ഓന്റെ ഹൃദയം ഇവിടെ വെച്ചു പൂട്ടിയിട്ടാണ് പറഞ്ഞയച്ചത്‌ ..... 😜 ചെക്കൻ പിന്നെ എന്നും ഇവിടെ തന്നെ... അതുകൊണ്ട് അവരെ കല്യാണം ഞങ്ങൾ അങ്ങ് ഉറപ്പിച്ചു... നിക്കാഹ് കഴിച്ചു കൊടുത്തു ഒരു വർഷം കഴിഞ്ഞിട്ട് കല്യാണം എന്ന വാക്കും നൽകി.... അതോടെ അവരു ഒന്നായി..... ബീവിയുടെ റസ്റ്റ്‌ എല്ലാം കഴിഞ്ഞു ഒക്കെ ശെരിയാക്കി ഇപ്പോ എതിയതെ ഒള്ളു...... രാത്രി ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞു അവളുടെ ഇഷ്ട്ടപെട്ട സീരിയൽ കാണായിരുന്നു ഞങ്ങൾ രണ്ടുപേരും.... അവളുടെ ഈ രണ്ടു മാസത്തെ റെസ്റ്റിൽ ഞമ്മളുo പഠിച്ചിരുന്നു പകുതി മുക്കാൽ ഹിന്ദി സീരിയളുകളും..... അതിലുള്ള റൊമാന്റിക്‌ മൂഡ്‌ ഒക്കെ കാണുമ്പോൾ ഞമ്മളും അത്പോലെ ചെല്ല്മെങ്കിലും ഞമ്മളെ ബീവിയുടെ ഉണ്ട കണ്ണ് കാണുമ്പോൾ എല്ലാ ശ്രമവും അവിടെ അവസാനിപ്പിക്കും.... അല്ലെങ്കിലും ഇതൊക്കെ സീരിയലിൽ ഒക്കെ നടക്കോള്ളൂ.... 😆

അങ്ങനെ സീരിയൽ പരസ്യമായപ്പോൾ ഞങ്ങൾ ചാനൽ മാറ്റി കളിക്കുമ്പോൾ ആണ് ആ വാർത്ത ഞങ്ങളെ ശ്രദ്ധയിൽ പെട്ടത്.... "അലി സാഹിബ് എന്ന കോടീശ്വരനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്ത ഷിഹാബ് എന്ന യുവാവ് ജയിലിൽ നിന്നും ചാടിയത്‌ ഒരു ആസ്സിഡെന്റൽ കൂടി ഈ ലോകത്തോട്‌ വിട പറയാൻ.... " അത് കേട്ടതും ഞങ്ങൾ രണ്ടാളും മുഖത്തൊട് മുഖം നോക്കി.... പിന്നെ ആദിക്ക് വിളിച്ചു ചോദിച്ചപ്പോൾ എല്ലാം സത്യമാണ് എന്നറിയാൻ കഴിഞ്ഞു.... അതിന്റെ ത്രില്ലിൽ ഇന്നു തന്നെ ഞമ്മളെ ഫസ്റ്റ് നൈറ്റ്‌ എന്ന് ഞമ്മളെ ബീവിയോട് അവളുടെ കാതിൽ ചെന്നു പറഞ്ഞതും ഓൾ നാണം കൊണ്ട് മുഖം താഴ്ത്തി.... ശോ.... ഇത്ര മതിയായിരുന്നു ഞമ്മക്ക്.... 😉😉 റൂമിൽ ചെന്നു ഒരു കൂസലും ഇല്ലാതെ കിടക്കാൻ പോകുന്ന അവളെ വലിച്ചു എന്നിലേക്ക്‌ അടുപ്പിച്ചു അവളുടെ അരയിലൂടെ കയ്യിട്ടു എന്നിലേക്ക്‌ ചേർത്തു നിർത്തി.... അവളുടെ നാണം കലങ്ങിയ മുഖം കണ്ടതും ഞമ്മൾ അവളുടെ ഇരു കവിളിലും നെറ്റിയിലുo തുരു ത്തുരാ ഉമ്മ വെച്ചു .... പിന്നീട് അവളുടെ പുഞ്ചിരിയാർന്ന തുടുത്ത അധരങ്ങലിലേക്ക്‌ എന്റെ അധരങ്ങളെ ചേർത്തു..... ( അവസാനിച്ചു ) 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story