💝ഇഷാനിദ്💝: ഭാഗം 6

ishanid

രചന: SINU SHERIN

പിറ്റേന്ന് വേഗം നേരം വെളുത്തത്‌ തന്നെ ഞമ്മളെ പ്രാർത്ഥനകൊണ്ടാണ് എന്ന് തോന്നിപ്പോയി.... രാത്രി ഉറക്കം ഞമ്മളെ തിരിഞ്ഞ് നോക്കീട്ടു കൂടിയില്ല... എങ്ങനെ ഉറങ്ങാൻ ആണ്... അമ്മാതിരി ഞമ്മളെ ഹൃദയം വേദനിക്കുന്ന രീതിയിൽ അല്ലേ മൂപ്പര് ഞമ്മളോട് കെഞ്ചിയത്.... അങ്ങേര് ഇപ്പോഴും സ്നേഹിക്കുന്നത് ദിയയേ തന്നെയാണ്... അപ്പൊ ഞമ്മൾ അയാളെ വേദനിപ്പിക്കാൻ ഇനിയും ഇവിടെ കൂടണ്ട..... എന്താ എന്നറിയില്ല.... ഭാഗ്യം ഇല്ലായ്മ ഞമ്മൾ എവിടെ ചെന്നാലും ഞമ്മളെ കൂടെ തന്നെയുണ്ട്.... എങ്ങനെ ഇല്ലാതെ ഇരിക്കും ചെറുപ്പം മുതൽ ഞമ്മളെ കൂട്ടുകാരിയല്ലേ നിർഭാഗ്യം.... എന്ത് തന്നെ വന്നാലുo വേണ്ടില്ല ഇന്നു തന്നെ വീട്ടിലെക്ക് മടങ്ങണo.... അങ്ങനെ ഞാൻ ഓരോ ധൃട പ്രതിക്ക്ഞ എടുത്തു താഴെ അടുക്കളയിലേക്ക്‌ ചെന്നു.... ഈ രണ്ടു ദിവസം കൊണ്ട് തന്നെ ഇവിടുത്തെ ഉമ്മാനെ ഞമ്മക്ക് പെരുത്ത് ഇഷ്ട്ടം ആയിട്ടുണ്ട്..... എന്തും തുറന്ന് പറയാൻ പറ്റുന്ന ഒരു പ്രകൃതിയാണ് ഉമ്മാന്റെത്‌.... അതുകൊണ്ട് തന്നെ ഒരു ഉമ്മ എന്നതിൽ ഉപരി അവർ എനിക്ക് നല്ലൊരു ഫ്രണ്ട് കൂടിയാണ്...

എന്തോ... ഇത്രക്കും ഞാനും ഉമ്മയും അടുത്തത് കൊണ്ടാണ് എന്ന് തോന്നുന്നു ഞാൻ പോലും അറിയാതെ എന്റെ വായിൽ നിന്നും ഇന്നലെ രാത്രി നടന്നത് എല്ലാം പുറത്ത് ചാടി... അത് കേട്ട് ഉമ്മ തന്ന മറുപടിയാണ് എനിക്ക് ഏറ്റവും ഇഷ്ട്ടം ആയതുo.... "മോളെ.... എനിക്ക് അറിയാം നീയും ഷാനുവും തമ്മിൽ ഒന്നും നടന്നിട്ടില്ല എന്ന്... നിങ്ങൾ തമ്മിൽ അത്ര നല്ല അടുപ്പത്തിൽ അല്ല എന്നും എനിക്ക് അറിയാം.... ഇതിന് എല്ലാം കാരണം ദിയയോട് ഉള്ള അമിത സ്നേഹം തന്നെയാണ്.... പക്ഷെ ഒരു കാര്യം കൂടി ഞാൻ പറയാം അവൻ നിന്നോട് അവന്റെ ജീവിതത്തിൽ നിന്നും പോകാൻ പറഞ്ഞു എന്ന് കരുതി... നീ എടുത്തു ചാടി പോകല്ല വേണ്ടത്.... അവൻ നിന്നെ സ്നേഹിക്കും അതെനിക്ക് ഉറപ്പാണ്.... വന്നു രണ്ടു ദിവസത്തിനുള്ളിൽ നീ എന്നെയും ഉപ്പയെയും കൈകളിൽ ആക്കി എങ്കിൽ തീർച്ചയായും അവന് നിന്നെ ഇഷ്ട്ടപ്പെടും...

.എനിക്കറിയാം അവന്റെ ചൂടൻ സ്വഭാവത്തിനു പറ്റിയ ആൾ തന്നെയാണ് നീ.....നീ ഒരിക്കലും അവനെ വെറ്തെ വിടരുത്... സ്നേഹിച്ചു സ്നേഹിച്ചു സ്നേഹിപ്പിക്കണം.... നിനക്ക് അതിനു കഴിയും.... " അത് കേട്ടതും ഞമ്മൾ ഉമ്മാനെ കെട്ടിപിടിച്ചു തുരുതുരെ ഉമ്മ വെച്ചു.... "ഉമ്മാ... ഇങ്ങൾ ആണ് ഇന്റെ വിജയം.... ഇങ്ങളുടെ വാക്കുകൾ മതി എനിക്ക് എന്തും നേടാൻ... " എന്നും പറഞ്ഞു ഞമ്മൾ വീണ്ടും ഉമ്മാനെ കെട്ടിപിടിച്ചു കൊണ്ട് നിന്നു.... അപ്പോഴാണ്‌ ഉപ്പ അടുക്കളയിലേക്ക്‌ കയറി വന്നത്.... ഞങ്ങളെ സ്നേഹ പ്രകടനം കണ്ട്‌ ഞങ്ങളെ തന്നെ കണ്ണിമ വെട്ടാതെ ഉപ്പ നോക്കികൊണ്ട്‌ ഇരിക്കാണ്.... ഉമ്മ അപ്പൊ തന്നെ ഉപ്പയോട് ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞു... ദിയയുടെയും ഞമ്മളെ കെട്ടിയോൻറ്റെയും ബന്ധം എല്ലാവർക്കും അറിയുന്നത് കൊണ്ട് ഉപ്പ ആദ്യം ഒന്നും മിണ്ടിയില്ല.... പിന്നെ കുറച്ചു നേരത്തെ ചിന്തകൾക് ശേഷം ഉപ്പയും പറഞ്ഞു ഉമ്മ പറഞ്ഞത് പോലെ ചെയ്യാൻ... അവരുടെ എല്ലാ വിധ സപ്പോർട്ടും ഞമ്മക്ക് ഉണ്ടാകും എന്ന്.... അപ്പൊ ഞമ്മൾ ശരിക്കും പടചോനോട് നന്ദി പറഞ്ഞു...

ഇത്രക്കും നല്ല ഒരു ഉമ്മയെയും ഉപ്പയെയും കിട്ടാൻ ഞമ്മൾ എന്ത് പുണ്യം ആണാവോ ചെയ്തത്.... അതൊക്കെ ആലോചിച്ചപ്പോൾ തന്നെ ഞമ്മളെ കണ്ണിൽ നിന്നും കണ്ണുനീർ വരാൻ തുടങ്ങി.... ഞമ്മൾ വേഗം അത് അവർ കാണാതെ തുടച്ചു.... പക്ഷെ അവര് രണ്ടാളും അത് കണ്ടിട്ടുണ്ട്... ഞമ്മളെ ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചു.... അപ്പോഴാണ്‌ ഞമ്മളെ ഉപ്പ ഞമ്മൾ ക്ക് ഏറ്റവും വലിയ സന്തോഷം ഉണ്ടാക്കുന്ന കാര്യം ഞമ്മളോട് പറഞ്ഞത്..... ഇന്ന് വീട്ടിൽ നിന്നും ഉമ്മയും ഉപ്പയും നജ്മയും ഉമ്മുമ്മയും ഒക്കെ വരുന്നുണ്ട്.... ഞമ്മക്ക് അത് കേട്ടിട്ട് സന്തോഷം കൊണ്ട് നിൽക്കാൻ വയ്യ... ഈ രണ്ടു ദിവസം തന്നെ ഞമ്മൾ അവരെ ഒരുപാട് മിസ്സ്‌ ചെയ്തിരുന്നു... ഉമ്മ ഞമ്മളെ കെട്ടിയോൻക്ക് തന്ന കോഫിയും ആയി ഞമ്മൾ റൂമിലേക്ക്‌ പോയി... റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറിയതും അവിടെയുള്ള കാഴ്ച കണ്ട്‌ ഞമ്മൾ അറിയാതെ കണ്ണ് പൊത്തി തിരിഞ്ഞ് നിന്നു.... "അയ്യേ... " "എന്താടി... " "ഞാൻ കോഫി തരാൻ വന്നതാ... " ഞമ്മൾ തിരിയാതെ തന്നെ പറഞ്ഞു.. "എന്നാൽ ഇങ്ങോട്ട് തന്നേക്ക്‌ " "അത് എങ്ങനയാണ് ഞാൻ തരാ... ഇങ്ങൾ ഏതെങ്കിലും ഷർട്ട്‌ എങ്കിലും ഇടുത്തു ഇടി... " "ഓ... അപ്പൊ നിനക്ക് എന്നെ ഈ വേഷത്തിൽ നോക്കാൻ മടിയാണ് എന്ന് അല്ലേ... " "ആ.. "

"എന്നാലേ നീ ഞാൻ ഈ വേഷത്തിൽ നിൽക്കുമ്പോൾ തന്നെ എനിക്ക് കോഫി തരണം..." "അയ്യേ.... ഞാൻ തരില്ല... " "എന്തോന്ന് അയ്യേ.... ഇങ്ങോട്ട് നോക്കടി... " "ഞാൻ നോക്കൂല... " "ഓഹോ.... അപ്പൊ നീ നോക്കൂല എന്ന് തന്നെ അല്ലേ... " എന്നും പറഞ്ഞിട്ട് പിന്നെ ഒച്ചയൊന്നും കേള്ക്കാൻ ഇല്ലാ... ഇങ്ങേരു ഇതെവിടെ പോയി എന്നാവോ.... തിരിഞ്ഞ് നോക്കിയാലോ... ഏയ്... വേണ്ടാ... മൂപ്പര് ഞമ്മൾ തിരിയാൻ വേണ്ടി മിണ്ടാതെ ഇരിക്കുകയാണെങ്കിലൊ... അങ്ങനെ ഓരോന്ന് ആലോചിച്ചു ഞമ്മൾ ആ നിർത്തo തുടർന്ന്... പെട്ടന്നാണ് ഞമ്മളെ അടുത്തു ആരോ ചേർന്ന് നിൽക്കുന്നതായി തോന്നിയത്... അത് എന്നോട് കൂടുതൽ അടുത്തപ്പോൾ ഒരു ചുടു നിശ്വാസം ഞമ്മളെ പിൻ കഴുത്തിൽ വന്നു പതിഞ്ഞു.... അപ്പൊ ഓട്ടോമാറ്റിക്ക് ആയി ഞമ്മൾ തിരിഞ്ഞ്... അപ്പൊയുണ്ട് ഞമ്മളെ കെട്ടിയോൻ നേരത്തെ ഞാൻ കണ്ടപ്പോലെ ഒരു ഷർട്ട്‌ പോലും ഇടാതെ കുളി കഴിഞ്ഞു ഇറങ്ങി ഒരു ടവൽ ഉടുത് നില്ക്കുന്നു.... മൂപ്പര് ഞമ്മളെ കണ്ണിലേക്കു തന്നെ ഉറ്റുനോക്കുകയാണ്.... ആ നോട്ടത്തിൽ മതി മറഞ്ഞു ഞമ്മളും നിന്നു....

ഒരുപാട് നേരത്തെ നോട്ടത്തിനു ഒടുവിൽ പെട്ടന്ന് എന്തോ ബോധം വന്ന പോലെ എന്നെ പിടിച്ചു ഒരു തള്ള് ആയിരുന്നു പിന്നിലേക്ക്‌... അതോടെ ഞമ്മളെ കയ്യിലുള്ള കോഫീ ചെരിഞ്ഞു ഞമ്മളെ കയ്യിലൂടെ ഒലിച്ചു ഇറങ്ങി.... "ആാഹ്... " അതിന്റെ ചൂട് കൊണ്ട് ഞമ്മൾ പറഞ്ഞു.... അപ്പൊ തന്നെ മൂപ്പര് എന്റെ അടുത്തേക്ക് ഓടി വന്നു എന്റെ കൈ പിടിച്ചു ബാത്‌റൂമിലേക്ക്‌ കൊണ്ട് പോയി വെള്ളം കൊണ്ട് കഴുകി തന്നു... കഴുകുന്നതിനു ഒപ്പം തന്നെ ആം സോറി... ഞാൻ അറിയാതെ... എന്നൊക്കെ എന്നോട് പറയുന്നുണ്ടായിരുന്നു.... ഒപ്പം മൂപ്പരെ മുഖത്ത് ഞമ്മക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് നിഴലിക്കുന്ന പേടി അതെന്നെ തെല്ലു ഒന്നുമല്ല സന്തോഷിപ്പിച്ചത്‌... അപ്പൊ മൂപ്പർക്ക് ഉമ്മ പറഞ്ഞ പോലെ ഞമ്മളോട് സ്നേഹം ഒക്കെയുണ്ട്.... ഇങ്ങനെ ഒക്കെ സ്നേഹം കൂടുകയാണെങ്കിൽ ഗ്ലാസ്സിലെ മാത്രം അല്ല ഫ്ലാസ്ക്കിലെ തന്നെ ചൂട് വെള്ളം ഞമ്മൾ ഞമ്മളെ കയ്യിൽ കൂടി ഒഴുക്കും.... അങ്ങനെ ഞമ്മൾ ഓരോന്ന് ചിന്തിച്ചു ഇരിക്കുന്നതിനു ഇടയിലാണ്‌ ഞമ്മളെ ഞെട്ടിച്ചു കൊണ്ട് ഞമ്മളോട് മൂപ്പര് അത് ചോദിച്ചത്‌...

"എന്തായി നിന്റെ തീരുമാനം... എപ്പോഴാ പോകുന്നത്... " "ആരു പോകുന്ന കാര്യം ആണ് നിങ്ങൾ പറയുന്നത്... ഇവിടുന്നു ആരും എവിടേക്കും പോകുന്നില്ല... പകരം ഇന്നിവിടെക്ക് എന്റെ വീട്ടിൽ നിന്നും എല്ലാവരും വരുന്നുണ്ട്.. " ഞമ്മൾ ഒട്ടും പതർച്ച തോന്നാതെ തന്നെ പറഞ്ഞു... അപ്പൊ മൂപ്പര്ക്ക് നല്ലം ദേഷ്യം വന്നിട്ടുണ്ട് എന്ന് മൂപ്പരെ അടുത്ത ഡയലോഗിൽ നിന്നും ഞമ്മക്ക് മനസ്സിലായി... "അപ്പൊ നീ പോകില്ല എന്ന് തന്നെയാണോ... വല്ലാത്ത ഒരു ശല്യം ആയിപോയല്ലോ ഇത്... " എന്നും പറഞ്ഞു മൂപ്പര് ബാത്‌റൂമിൽ നിന്നും ഇറങ്ങി... "ആരാ നിങ്ങളോട് എന്നെ കല്യാണം കഴിക്കാന് പറഞ്ഞെ... അപ്പൊ ശല്യം സഹിച്ചേ പറ്റൂ... " എന്നും പറഞ്ഞു ഞമ്മൾ റൂമിൽ നിന്നും ഇറങ്ങി പോയി... കുറച്ചു കഴിഞ്ഞപ്പോൾ വീട്ടിൽ നിന്നും എല്ലാവരും വന്നു... നജ്മയാണെങ്കിലൊ മൂപ്പരെ കുറിച്ച് ചോദിച്ചു ഞമ്മളെ ചെവിക്കു ഒരു സുഖവും തരുന്നില്ല.... അതിലേറെ രസം ഞമ്മളെ കെട്ടിയോന്റെ ആക്ടിംഗ് ആണ്... ഉപ്പാക്കും ഉമ്മാക്കും ഉമ്മുമ്മക്കും നജ്മക്കും ഇടയിൽ തകർത്തു അഭിനയിക്കുന്നുണ്ട് ഞമ്മളെ കെട്ടിയോൻ...

ഞമ്മളെ ചേർത്തു പിടിച്ചു എന്താ ആക്ടിംഗ്.... ഒരു നിമിഷം ഇതൊക്കെ യാദാർത്യം ആയെങ്കിൽ എത്ര നാന്നായിയേനെ എന്ന് ഞമ്മക്ക് തോന്നിപോയി... കുറച്ചു കഴിഞ്ഞു അവർ പോയി... ഞമ്മളെ സന്തോഷവും ഒപ്പം പോയി... ഞമ്മൾ ബാൽകണിയിൽ പോയിരുന്നു വിദൂരതയിലേക്ക്‌ കണ്ണും നട്ടു ഇരുന്നു... പെട്ടന്ന് പുറകിൽ നിന്നും കേട്ട ശബ്ദം ആണ് എന്നെ സ്വപ്‌നങ്ങലിൽ നിന്നും ഉണർത്തിയത്‌... "എന്തെ... നിനക്കും അവരെ കൂടെ പോയികൂടായിരുന്നോ... അങ്ങനെ എങ്കിലും തീരുമായിരുന്നു ഈ ശല്യം.." തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് ഫോണിൽ നിന്നും തല ഉയർത്താതെ തന്നെ ഞമ്മക്ക് നേരെ ചോദ്യം ഉയർത്തിയ ഞമ്മളെ കെട്ടിയോനെ ആണ്... മൂപ്പരെ വാക്കുകൾ ഞമ്മളെ ഹൃദയത്തിൽ ആയതിൽ പതിച്ചുവെങ്കിൽ പോലും അത് പുറത്ത് കാട്ടാതെ ചിരിച്ചു കൊണ്ട് ഞാൻ അതിനു മറുപടി കൊടുത്തു... "നിങ്ങൾ പേടിക്കണ്ട..... അങ്ങനെയൊന്നും ഈ ശല്യം ഇങ്ങളെ വിട്ടു പോവില്ല... പോവാണെങ്കിൽ തന്നെ പരമാവധി വെറുപ്പിച്ചിട്ട്‌ മാത്രേ ഈ ഇഷ ഈ നിൽക്കുന്ന ഷാനിദിനെ ഉപേക്ഷിച്ചു പോവോള്ളൂ... "

" ഡീീീ.... എന്ത് അഹങ്കാരത്തിൽ ആണ് നീയീ സംസാരിക്കുന്നത്.... നീ ഇപ്പോഴും ഓർത്തോ നീയൊരു യതീം ആണ് എന്ന്... " "അതൊക്കെ എനിക്ക് അറിയാം.... ഇത് വരെ ഇങ്ങളെ മാക്സിമം വെറുപ്പിച്ചു ഇങ്ങൾക്ക് സ്വാതന്ത്ര്യം തന്നു നിങ്ങളെ വിട്ടു പോകണം എന്നുണ്ടായിരുന്നു... ഇനി ഇപ്പൊ എന്ത് സംഭവിച്ചാലുo...ഞാൻ ഇങ്ങളെ വിട്ടു പോവില്ലാട്ടോ... ഇങ്ങൾ പേടിക്കണ്ട... " എന്ന് പറഞ്ഞു ഞമ്മൾ മൂപ്പർക്ക് നേരെ ഒരു സൈറ്റ് അടിച്ചു കൊടുത്തു... അപ്പൊ തന്നെ മൂപ്പര് "ഡീീീ... " എന്ന് പറഞ്ഞു ഒരു അലർച്ചയായിരുന്നു... അപ്പോഴാണ്‌ ഉമ്മ വന്നു ഞങ്ങളെ രണ്ടു പേരെയും ഉപ്പ വിളിക്കുന്നുണ്ട് എന്ന് പറഞ്ഞത്.... അത് കേട്ടതും ഞമ്മൾ വേഗം ജീവനും കൊണ്ട് താഴേക്കു ഒരു ഓട്ടം ആയിരുന്നു... ഓട്ടം എന്ന് പറയാൻ പറ്റില്ല... പെരുo ഓട്ടം... താഴെ ഉപ്പാന്റെ അടുത്തു എത്തിയപ്പോൾ ആണ് ഞമ്മൾ നിന്നത്... കുറച്ചു കഴിഞ്ഞപ്പോൾ ഞമ്മളെ കെട്ടിയോനും വന്നു... ഉപ്പ വിളിപ്പിച്ചത്തിന്റെ കാര്യം പറഞ്ഞപ്പോൾ ഞമ്മളെ മുഖത്ത് ആയിരം വാട്ട്സ്സിന്റെ ബൾബ്‌ കത്തി..

ഞമ്മളെ കെട്ടിയോന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ആ പ്രകാശം കറന്റ്‌ പോയത്‌ പോലെ ആവാൻ അതികം സമയം വേണ്ടി വന്നില്ല... ഞമ്മൾ പാവത്തിന്റെ പോലെ നിന്നു മൂപ്പരെ മുഖത്തേക്ക് നോക്കി... അപ്പോയും എന്നെ തുറിച്ചു നോക്കുകയായിരുന്നു.... ഉപ്പ പറഞ്ഞത് എന്റെ പഠിപ്പിന്റെ കാര്യം ആണ്... അതും ഡിഗ്രിക്ക്... ഞമ്മക്ക് അത് കേട്ടപ്പോൾ പെരുത്ത് സന്തോഷം ആയി... പക്ഷെ... "ഏയ്... ഇനി ഇവൾ പഠിക്കാൻ ഒന്നും പോകേണ്ട... അവൾ പഠിച്ച വിവരം മതി അവൾക്കു... അല്ലെങ്കിലെ ബുദ്ധി കുറച്ചു കൂടുതൽ ആണ് ഇവൾക്ക്... " ആ പറഞ്ഞത് ഞമ്മളെ ഡയലോഗിനെയാണ് എന്നെനിക്കു മനസ്സിലായി.... ദേഷ്യം വന്നെങ്കിലും അതെല്ലാം സഹിച്ചു പാവത്തിന്റെ പോലെ നിന്നു... കുറച്ചു കഴിഞ്ഞപ്പോൾ മൂപ്പര് അവിടുന്ന് എണീറ്റു സ്റ്റെപ് കേറി പോയി... ഞമ്മൾ സങ്കടത്തോടെ ഉപ്പനെയും ഉമ്മാനെയും നോക്കി... അവർ രണ്ടാളും അവന്റെ പിറകെ പോയി സമ്മതിപ്പിച്ചു വാ എന്ന് പറഞ്ഞപ്പോൾ ഞമ്മല്ക്കും തോന്നി അത് ശെരിയാണ് എന്ന്... കാര്യം കാണാൻ കഴുത കാലും പിടിക്കണം അല്ലോ..

എന്ന് കരുതി ഞമ്മൾ റൂമിലേക്ക്‌ പോയി... ഡോർ തുറന്നതും അവിടെ കണ്ട കാഴ്ച കണ്ട്‌ മൂപ്പരെ കൊല്ലാൻ തോന്നി... ഞങ്ങളെ കല്യാണ ഫോട്ടോ ഫ്രെയിം ചെയ്തതിൽ എന്നെ നോക്കി ഓരോന്ന് പറയാൻ... അതും ഞമ്മളെ പഠിപ്പ് മൂപ്പര് പറഞ്ഞതോണ്ട് ഇനി നടക്കില്ലല്ലോ.... എന്നെ കളിയാക്കി ഓരോന്ന് പറഞ്ഞു തിരിഞ്ഞപ്പോൾ ആണ് എന്നെ കണ്ടത്... എന്നെ കണ്ടതും ആദ്യം ഒന്ന് ഞെട്ടി പിന്നെ റൂമിന് ഡോറിന് അരികിൽ വന്നു പുറത്തേക്ക് പോവാന്ന് നിന്നു... അപ്പൊ തന്നെ ഞമ്മൾ മൂപ്പരെ പിടിച്ചു ഒറ്റ വലി... വലിയുടെ ശക്തിയിൽ ഞാനും ഞമ്മളെ കെട്ടിയോനും ബാലൻസ് കിട്ടാതെ നിലത്തേക്ക് വീണു... വീണപ്പോൾ മൂപ്പരെ ചുണ്ട് അപ്രതീക്ഷിതമായി ഞമ്മളെ കവിളിൽ വന്നു പതിയുകയും ചെയ്തു.... പടച്ചോനെ.... അങ്ങനെ അതും ആയി....... ഫസ്റ്റ് കിസ്സ്‌........... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story