💝ഇഷാനിദ്💝: ഭാഗം 7

ishanid

രചന: SINU SHERIN

 വലിയുടെ ശക്തിയിൽ ബാലൻസ് കിട്ടാതെ ഞാനും ഞമ്മളെ കെട്ടിയോനും കൂടി നിലത്തേക്ക് വീണു... വീണപ്പോൾ അപ്രതീക്ഷിതമായി ഞമ്മളെ കെട്ടിയോന്റെ ചുണ്ടുകൾ ഞമ്മളെ കവിളിൽ വന്നു പതിഞ്ഞു... പടച്ചോനെ... അങ്ങനെ അതും ആയി....ഫസ്റ്റ് കിസ്സ്‌... കിസ്സ്‌ കിട്ടിയ ഷോക്കിൽ ഞമ്മൾ അന്തംവിട്ടു മൂപ്പരെ നോക്കി കിസ്സ്‌ തന്ന ഷോക്കിൽ മൂപ്പര് ഞമ്മളെയും... എന്താ ഇപ്പൊ ഇവിടെ നടന്നത്...ഇളം കാറ്റിൽ ഞമ്മളെ മുടികൾ പാറി പറക്കുമ്പോൾ കിളികളുടെ കലപില ശബ്ദം കേൾക്കുമ്പോൾ ആവണം ഞമ്മളെ ഫസ്റ്റ് കിസ്സ്‌ എന്ന് ഞമ്മൾ അതിയായി ആഗ്രഹിച്ചിരുന്നു.. ഒരു കിസ്സ്‌ കിട്ടാൻ പൂതി വെച്ചപ്പോൾ ഇത്ര പെട്ടന്ന് നടക്കും എന്ന് ഞമ്മൾ കരുതീല... അതും പ്രതീക്ഷിക്കാതെ... അതിലേറെ ഞമ്മക്ക് മനസ്സിലാവാത്തത്‌ എപ്പോ ഞാനും എന്റെ കെട്ടിയോനും കൂടി നിലത്തേക്ക് വീണാലും ഞമ്മളെ കണ്ണിൽ ഏതോ സിനിമ നടക്കുന്ന പോലെ എന്റെ കണ്ണിലേക്കു തന്നെ നോക്കി കിടക്കും..... ആ നോക്കി കിടക്കുന്ന നേരം ഒരു കിസും കൂടി തന്നൂടെ.....

കിസ്സ്‌ ഒക്കെ കിട്ടിയിരുന്നെങ്കിൽ ഒരു കാര്യം ആയേനെ... ഇത് വെറ്തെ ഞമ്മളെ കണ്ണിന്റെ ചൊർക്ക് നോക്കി കിടക്കാണ്.. കണ്ണും കണ്ണും എങ്കിൽ അതെങ്കിലും....ഇടക്കെ ഇങ്ങനെയുള്ള സീൻ ഒക്കെ ഉണ്ടാകൂ.... അപ്പൊ ഞമ്മൾ അത് മാക്സിമം ഉപയോകിക്കേണ്ടേ...... അങ്ങനെ ഞാനും മൂപ്പരെ കണ്ണിലേക്കു തന്നെ നോക്കി കിടന്നു... പെട്ടന്ന് എന്തോ ബോധം വന്ന പോലെ "ദിയ " എന്ന് അലറി കൊണ്ട് എണീറ്റു.... ഇതാണ് ഞമ്മക്ക് പറ്റാത്തത്‌... എപ്പോ നോക്കിയാലും ഒരു ദിയ....ഈ ദിയ നെ ഓർമ വരുമ്പോൾ ആണ് മൂപ്പരെ ചൂടൻ സ്വഭാവം പുറത്തേക്ക് വരുന്നത് എന്ന് തോന്നുന്നു.... ഞമ്മൾ മനസ്സിൽ ഓരോന്ന് പിറുപിറുത്ത് നിലത്ത് നിന്നും എണീറ്റു.... "അതെയ്....ഞാനൊരു കാര്യം ചോദിക്കാൻ വന്നതാണ്.... ഞാൻ കോളേജിലേക്ക്‌ പഠിക്കാൻ പോയികോട്ടെ... " "വേണ്ട എന്ന് ഞാൻ പറഞ്ഞില്ലേ.... ഇനി ആ പേരും പറഞ്ഞു നീ എന്റെ പിന്നാലെ നടക്കണ്ട... ഞാൻ സമ്മതിക്കാൻ പോകുന്നില്ല... " "അതെന്താ ഞാൻ പോയാൽ... ഉമ്മയും ഉപ്പയും ഒക്കെ സമ്മതിച്ചത് ആണല്ലോ... "

"നിന്നോട് ഞാൻ പോകേണ്ട എന്ന് പറഞ്ഞില്ലേ....ഈ ഷാനിദിന് ഒരു വാക്കേയൊള്ളൂ... അത് അനുസരിച്ചാൽ മതി നീ... " "ഞാൻ പോകും.. " "നീ പോവില്ല... " "വിടമാട്ടെ... എന്നെ വിടമാട്ടെ.... എന്നെ കോളേജിലേക്ക്‌ പോകാൻ നിങ്ങൾ വിടമാട്ടെ.... ഇന്നേക്ക് ദുർഗാഷ്ട്ടമി... ഉന്നെ കൊന്നു ഉന് രക്തത്തെ കുടിച്ചു.... " "ഇഷാ....... " "ഷാനുക്ക... എനിക്ക് എന്താ പറ്റിയത്..??" "അയ്യോ... ഇനി അധികം നീ അഭിനയിച്ചു കുളമാക്കേണ്ട... " "കൊച്ചു കള്ളാ.... അപ്പൊ നിങ്ങൾ മണിച്ചിത്രതാഴ് സിനിമ ഒക്കെ കണ്ടിട്ടുണ്ട് ല്ലേ.... ഇങ്ങളെ ചൂടൻ സ്വഭാവം കണ്ടപ്പോൾ ഞാൻ കരുതി ഇങ്ങൾ സിനിമ ഒന്നും കാണൂല എന്ന്..." "ചൂടൻ നിന്റെ കെട്ടിയോൻ ആണെടി.... " "അതന്നെ അല്ലേ ഞാനും പറഞ്ഞെ.... പിന്നെ ഇതിൽ നിന്നും എനിക്ക് ഒരു കാര്യം മനസ്സിലായി.... ഇങ്ങൾക്ക് നന്നായി അഭിനയിക്കാൻ അറിയാം എന്ന്...

എനിക്ക് ആ സിനിമയിലെ ' ഒരു മുറൈ വന്ത് പാർത്തായ ' എന്ന സോങ്ങ് നല്ല ഇഷ്ട്ടാണ്... ഇനി ഞമ്മക്ക് അത് അഭിനയിച്ചാലൊ... " "ഞാൻ ഒരു കാര്യം ചോദിക്കട്ടെ.... നിനക്ക് ശെരിക്കും വട്ടാണോ... അതോ വട്ടുള്ള പോലെ അഭിനയിക്കാണോ... " "എനിക്ക് ശെരിക്കും വട്ടാണ്... അതുകൊണ്ടല്ലേ ഒരു വട്ടനെ കൊണ്ട് എന്നെ കെട്ടിച്ചത്.... " എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് ഞമ്മൾ അവിടെ നിന്നും ഓടി... പക്ഷെ എത്ര ഓടിട്ടും ഞമ്മൾ റൂമിന്റെ ഡോറിന്റെ അടുത്തു എത്തുന്നില്ല... ഇത് ഇപ്പൊ എന്താ കഥ എന്ന് കരുതി ഞമ്മൾ തിരിഞ്ഞ് നോക്കിയപ്പോൾ അല്ലേ കാര്യം മനസ്സിലായത്... ഞമ്മളെ ഷാള്ളിന്റെ അറ്റം പിടിച്ചു വെച്ചിരിക്കുകയാണ് പഹയൻ... വെറ്തെ അല്ല ഞമ്മല്ക്ക് ഓടാൻ പറ്റാതെ... പെട്ടു ഇഷാ... നീ പെട്ടു.... മൂപ്പരെ വട്ടന് എന്നൊക്കെ വിളിച്ചു ഓടാൻ നോക്കിയതല്ലേ ... ആ എനിക്ക് ഈ ഗതി തന്നെ വരണം..... എങ്ങനെ എങ്കിലും രക്ഷപ്പെട്ടെ മതിയാകൂ ... ഞമ്മൾ മൂപ്പര്ക്ക് ഒരു വളിഞ്ഞ ചിരി പാസ്സാക്കി കൊടുത്തു .... തിരിച്ചു മൂപ്പര് ഇപ്പൊ നീ കുടുങ്ങിയില്ലേ എന്ന രീതിയിൽ പുരികം പൊക്കി കളിക്കാണ്...

. സത്യം പറയാലോ.... ഞമ്മക്ക് ഈ പുരികം പൊക്കി കളിക്കാൻ അറിയില്ല.... അടാർ ലവ്വ് ല്ലേ സോങ്ങ് ഇറങ്ങിയത്‌ മുതൽ ഞമ്മൾ കുറെ ട്രൈ ചെയ്തു നോക്കി അങ്ങനെ പുരികം പൊക്കി പഠിക്കാൻ... പക്ഷെ ഞമ്മളെ കൊണ്ട് പറ്റണ്ടേ.... മൂപ്പര് ഞമ്മളെ ഷാൾ പിടിച്ചു അടാർ ലവിലെ റോഷൻ പൊക്കുന്നത് പോലെ പുരികം പൊക്കുന്നുണ്ട്... തിരിച്ചു പ്രിയയേ പോലെ കാണിച്ചു കൊടുക്കാൻ എനിക്ക് അറിയാഞ്ഞിട്ടാണ്...എന്തിനാ വെറ്തെ വേണ്ടാത്തേ പണിക്ക് പോണേ... മൂപ്പരെ മാറി മാറിയുള്ള പുരികം പൊക്കലുo ഞമ്മക്ക് അറിയില്ലല്ലോ എന്ന സങ്കടവും എല്ലാം ഓർത്തപ്പോൾ എനിക്ക് ദേഷ്യം വന്നു.... എന്തിനും ഏതിനും ഞമ്മക്ക് പെട്ടന്ന് ദേഷ്യം വരും.... അത്രയ്ക്ക് പാവാണ്‌ ഞാൻ..... "ഒന്ന് ഈ പുരികം പൊക്കിയുള്ള കളിയൊന്നു നിർതൊ... മറ്റുള്ളവര്ക്ക് അറിയില്ലെന്ന് കരുതി ഇങ്ങനെയൊക്കെ ചെയ്യണോ.... ഞമ്മൾ എല്ലാത്തിനും ത്യാഗം ചെയ്യൽ നല്ല കാര്യം ആണ്... ഫോർ എക്സാബ്ൾ....എനിക്ക് പുരികം പൊക്കി കാണിക്കാൻ അറിയില്ല... അപ്പോ എനിക്ക് അറിയാത്തത് കൊണ്ട് നിങ്ങളും ചെയ്യരുത്... അതാണ്‌ ത്യാഗം... "

"ഓഹോ....അപ്പൊ അതാണ്‌ കാര്യം... നിനക്ക് പറ്റാത്തത് ഒന്നും ഞാൻ ചെയ്യരുത്....ഞാനും കരുതി ഞാൻ ഇത്രയൊക്കെ നേരം പുരികം പൊക്കി കാണിച്ചിട്ടും നീ എന്താ തിരിച്ചു കാണിക്കാതെ എന്ന്.... അല്ലെങ്കിൽ ഞാൻ ഒന്ന് പറഞ്ഞാൽ തിരിച്ചു നാലെണ്ണം പറയുന്ന ആളാണ്‌.... അയ്യേ ഇത്രയും വലുപ്പം ആയിട്ടും പുരികം പൊക്കി കാണിക്കാൻ അറിയില്ലേ.... ഷെയിം.... വെരി ഷെയിം ഓണ് യു... " "അയ്യെടാ... പുരികം പൊക്കി കാണിക്കാൻ അറിയില്ലെങ്കിലും ഞാൻ നന്നായി സൈറ്റ് അടിക്കും.... കണ്ണുമായി ബന്ധപ്പെട്ട ഒരു കോപ്രായം ഒക്കെ പഠിച്ചാൽ മതി.... " "ഹൌ.... എന്നാലും തോറ്റു എന്ന് സമ്മതിച്ചു തരില്ല എന്നു തന്നെ അല്ലേ......" "ഈ ഇഷാ മെഹറൂഫ് എവിടെയും തോല്ക്കില്ല.... " "ഓഹോ... അങ്ങനെയാണോ... എന്നാൽ നീ നോക്കി വെച്ചോ... ഈ ഷാനിദിന്റെ ജീവിതത്തിൽ ഇഷ എന്നും പരാജയം മാത്രം ആയിരിക്കും....

ഇനി ഇഷ തോൽക്കുന്നത് എങ്ങനെ എന്ന് ഈ ഷാനിദ് കാണിച്ചു തരും.... " "വെല്ലുവിളിയാണോ.... അത് സ്വീകരിക്കാൻ ഞാൻ തയാറാണ്...ഞാൻ അല്ല തോല്ക്കുക അതിനു പകരം നിങ്ങളാണ് തോല്ക്കുക... " "ഇല്ല മോളെ... നിന്റെ ആഗ്രഹം വെറുതെയ....നിന്നെ എത്ര വേദനിപ്പിക്കാൻ പറ്റും അത്രയും ഈ ഷാനിദ് നിന്നെ വേദനിപ്പിക്കും...." "വേദനയോ.... നിങ്ങൾ എന്നെ നിങ്ങളുടെ പരമാവധി വേദനിപ്പിച്ചാലുo ഞാൻ ഒരിക്കലും വേദനിക്കാൻ പോകുന്നില്ല....കാരണം അതിലേറെ വലിയ വേദന ഞാൻ അനുഭവിച്ചതാണ്...." "നിന്റെ വലിയ വേദനയുടെ കണക്ക് ഒന്നും നീ പറയണ്ട.... നിനക്കല്ല വേദന നിന്നെ സഹിക്കുന്ന എനിക്കാണ് വേദന.....

ഇത്രയും കാലം ഉപ്പയും ഉമ്മയും ഇല്ല എന്ന് പറഞ്ഞു നിന്റെ ഉമ്മന്റെ ആങ്ങളയേ നീ ബുദ്ധിമുട്ടിച്ചു... ഇപ്പൊ തെ... എന്നെയും.... " ആ വാക്കുകൾ എന്റെ ഹൃദയത്തിൽ ആയത്തിൽ തന്നെ പതിഞ്ഞു..ഒരിക്കലും ഞാൻ കേള്ക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ ആണിത്.... പക്ഷെ ഞമ്മൾ ഒട്ടും പതറാതെ തന്നെ അതിനു മറുപടി കൊടുത്തു.... "ഞാൻ ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ല. ഞാൻ എന്നും ഒറ്റയ്ക്ക് തന്നെയാണ്.... ആരും ഇല്ലാത്തവർക്ക് പടച്ചോൻ ഉണ്ടാകും കൂടെ..." എന്നും പറഞ്ഞു ഞമ്മൾ ആ മുറിവിട്ടിറങ്ങി.... ഇനിയും പറയാൻ അറിയാഞ്ഞിട്ടല്ല... ഇനി എന്തെങ്കിലും പറഞ്ഞാൽ ഞാൻ കരയുമോ എന്ന പേടിയാണ്.... മുഖം വാഷ്‌ബാസിൽ നിന്നും കഴുകി ഉമ്മാന്റെ അടുത്തേക്ക് പോയി......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story