💝ഇഷാനിദ്💝: ഭാഗം 8

ishanid

രചന: SINU SHERIN

പിന്നീടുള്ള ദിവസം എല്ലാം ഞങ്ങൾ ഇതുപോലെ തന്നെയായിരുന്നു... കണ്ടാൽ കീരിയും പാമ്പും... അതുകൊണ്ട് തന്നെ മൂപ്പരുടെ കൂടെയുള്ള കൂടികാഴ്ച ഞാൻ പരമാവധി ഒഴിവാക്കി.... അതിനിടയിൽ ഉമ്മാന്റെയും ഉപ്പാന്റെയും നിര്ബന്ധo കാരണം ഞമ്മളോട് കോളേജിലേക്ക്‌ പോവാന് മൂപ്പര് പറഞ്ഞു... ഒരു മാസം ആയി ഞാൻ കോളേജിൽ പോക്ക് തുടങ്ങീട്ടു... ഇതുവരെ ഞമ്മളെ ഒന്ന് കോളേജിലെക്ക് മൂപ്പര് കൊണ്ട് വിട്ടു തന്നിട്ടില്ല....എന്തുകൊണ്ടാണ് എന്നറിയോ... ?? ഈഗോ കൊണ്ട് തന്നെ... പലപ്രാവിശ്യം ഞാൻ നല്ലപോലെ മിണ്ടാൻ പോയതാണ്... അപ്പോഴൊക്കെ എന്നെ ഒന്ന് നോക്ക് കൂടി ചെയ്യില്ല.... എന്നോട് മിണ്ടാൻ തന്നെ വരില്ല.... പിന്നെ പോത്തിനോട് വേദം ഓതിയീട്ട് കാര്യം ഇല്ലല്ലോ... എന്ന് കരുതി മൂപ്പരെ ഞമ്മൾ അതികം വെറുപ്പിക്കാറില്ല.... നാളെ ഞമ്മളെ കെട്ടിയോന്റെ കുടുംബത്തിൽ ഒരു engagement ഉണ്ട്... വയനാട്ടിൽ ആണ് അവരുടെ വീട്.... ഞമ്മക്ക് ആണെങ്കിലോ ദൂരേക്ക്‌ പോകുന്നത് ഒത്തിരി ഇഷ്ട്ടാണ്....ഇന്ന് പോയാൽ കുറച്ചു ദിവസം അവിടെ താമസിച്ചിട്ടെ തിരിച്ചു ഇങ്ങോട്ട് വരുന്നോള്ളൂ...

അതിനിടയിൽ ഞമ്മളെ ഞെട്ടിച്ചു കൊണ്ട് ഞമ്മളെ കെട്ടിയോൻ വരുന്നില്ല എന്ന് പറഞ്ഞു.... മൂപ്പർക്ക് എന്തോ ജോലി തിരക്ക് ഉണ്ട് എന്ന്.... അതോടെ പോകാനുള്ള ഞമ്മളെ ഇന്റെരെസ്റ്റ്‌ പോയി..... മൂപ്പര് ഇവിടെയും ഞാൻ അവിടെയും ആണെങ്കിൽ ഒരു രസവും ഉണ്ടാകില്ല... കാണുമ്പോൾ എല്ലാം കീരിയും പാമ്പും ആണെങ്കിലും മൂപ്പര് എന്റെ അടുത്തു ഉള്ളത് ഒരു സമാധാനം ആണ്... എനിക്ക് ക്ലാസ്സ്‌ ഉണ്ട് അത്കൊണ്ട് ഞാൻ ഇല്ല എന്ന് ഉമ്മാനോടും ഉപ്പാനോടും പറഞ്ഞു...അപ്പൊ ഞമ്മളെ കെട്ടിയോന്റെ മുഖം ഒന്ന് കാണണം ആയിരുന്നു.... ഒരു ഒലക്ക കൊടുത്താൽ എന്റെ തലമണ്ട അടിച്ചു പൊട്ടിച്ചു തന്നേനെ.... അത്രക്കും ദേഷ്യം ഉണ്ട്... എങ്ങനെ ഇല്ലാതിരിക്കും കുറച്ചു ദിവസമെങ്കിലും എന്റെ ശല്യം ഇല്ലാതെ സുഖിച്ചു ജീവിക്കാം എന്ന് ഒരു നിമിഷം എങ്കിലും മൂപ്പര് സ്വപ്നം കണ്ടിട്ടുണ്ടാവും... ഞാൻ ആരാ മോൾ....

അങ്ങനെ എന്നെ വയനാട്ടിലേക്ക്‌ പറഞ്ഞയച്ചു മൂപ്പര് ഇവിടെ സുഖിച്ചു ജീവികണ്ട.... കുറച്ചു കഴിഞ്ഞപ്പോൾ ഉമ്മയും ഉപ്പയും പോകാൻ തയാർ ആയി... ഇത്തയും കൂടെ പോകുന്നുണ്ട്.... അവർ പോയി ഗേറ്റ് കടന്നതും ഞമ്മളെ കെട്ടിയോൻ റൂമിലേക്ക്‌ പോയി ഡോർ ഒറ്റ അടക്കൽ... ഞമ്മൾ ഇന്ന് പുറത്ത്... പിന്നെ രാത്രി പോലും ഞമ്മക്ക് ആ റൂം തുറന്ന് തന്നില്ല....ഇതിന്റെ ഒന്നും ആവിശ്യം ഇല്ലായിരുന്നു... ഉമ്മന്റെയും ഉപ്പാന്റെയും കൂടെ വയനാട്ടിലേക്ക്‌ പോയാൽ മതിയായിരുന്നു... ഞാൻ ഞങ്ങളെ റൂമിന് ചാരിയുള്ള റൂമിൽ പോയി കിടന്നു..... പിറ്റേന്ന് ഞമ്മളെ വിളിച്ചുണർത്തിയത്‌ മൂപ്പരെ നല്ല ഐറ്റം ഇംഗ്ലീഷ് തെറികൾ കൊണ്ട് ആയിരുന്നു.... അതിലേറെ ഞമ്മളെ ഞെട്ടിച്ചത്‌ ഇന്ന് ഈ വീട്ടിലേ ജോലികൾ മുഴുവൻ ഞമ്മൾ ഒറ്റയ്ക്ക് ചെയ്യണം എന്ന് പറഞ്ഞപ്പോൾ ആണ്.... ഇതിന്റെ ഒന്നും ആവിശ്യം ഇല്ലായിരുന്നു....

അവരുടെ കൂടെ പോയാൽ മതിയായിരുന്നു.... ഇനി ഇപ്പൊ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.... "എന്താടി ആലോചിച്ചു ഇരിക്കുന്നത്.... ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ നീ തോൽക്കാൻ പോവുകയാണ് എന്ന്...അതിന്റെ ആദ്യ സ്റ്റെപ് ആണ് ഇത്.... " "എനിക്ക് ഒരു കുഴപ്പവും ഇല്ല.... ഞാൻ എല്ലാം ചെയ്തോളാം.... " *************** അവൾക്കു ഇങ്ങനെ ഒരു പണി കൊടുത്തപ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷം.... ഒരിക്കലും അവൾക്കു ഒറ്റയ്ക്ക് ഈ വീട്ടിലേ പണി മുഴുവൻ ചെയ്യാൻ കഴിയില്ല.... ഇതിൽ എന്തായാലും ഞാൻ ജയിക്കും.... രാവിലെ എന്റെ എല്ലാ പണിയും കഴിഞ്ഞു വന്നപ്പോൾ ടേബിലിൽ ബ്രേക്ക്‌ഫാസ്റ്റ് റെഡി ആയിട്ടുണ്ട്.... ഇത്ര പെട്ടന്ന് ഇവൾ ഇതൊക്കെ ചെയ്തോ.... ഞമ്മൾ കുറ്റം ഒന്നും പറയണ്ട എന്ന് കരുതിയിരുന്നു.... പക്ഷെ അവളെ മുഖവും എന്നിൽ നിന്നും നല്ല വാക്ക് പ്രതീക്ഷിച്ചുള്ള നില്പ്പും കണ്ടപ്പോൾ ഞാൻ അവളെ ഫുഡിനെ നന്നായി കളിയാക്കി....

പിന്നെ പുറത്തേക്ക് പോയി ഉച്ചക്ക് വീട്ടിലേക്കു തന്നെ തിരിച്ചു പോന്നു.... അപ്പോയെക്കും അവൾ ബിരിയാണി റെഡി ആക്കിയിരുന്നു.... ബിരിയാണി ഞമ്മളെ വീക്ക്നെസ് ആണ്... പക്ഷെ അവളോടുള്ള ദേഷ്യം കൊണ്ട് എനിക്ക് അതിനെയും കുറ്റം പറയാതിരിക്കാൻ കഴിഞ്ഞില്ല... "അയ്യേ... നിന്നോട് ആരാ ബിരിയാണി ഉണ്ടാക്കാൻ പറഞ്ഞെ... എനിക്ക് ബിരിയാണി ഒന്നും വേണ്ട.... " "ഉമ്മ പറഞ്ഞിട്ട് ഉണ്ടല്ലോ ഇങ്ങൾക്ക് നല്ല ഇഷ്ട്ടം ആണ് ബിരിയാണി എന്ന്..." "ഇഷ്ട്ടം ഒക്കെ തന്നെയാ... പക്ഷെ എനിക്ക് ഇപ്പൊ ബിരിയാണി വേണ്ട... ഇപ്പൊ തന്നെ എനിക്ക് സാധ ചോറും കറിയും വേണം... " "ഹ്മ്....എന്നോടുള്ള ദേഷ്യമാണ് ഈ കാണിക്കുന്നത് എന്നെനിക്കു അറിയാം.... എന്നാലും സാരമില്ല ഞാൻ ഇപ്പൊ ഉണ്ടാക്കി കൊണ്ട് വരാo" എന്നും പറഞ്ഞു അവൾ അടുകളയിലേക്ക്‌ പോയി.... പാവം... അങ്ങനെ ഒന്നും പറയേണ്ടി ഇരുന്നില്ല.....

അവളോടുള്ള ദേഷ്യം കൊണ്ട് പറഞ്ഞത് തന്നെയാണ്...ഇപ്പൊ തന്നെ സമയം 2:00 ആയിട്ടുണ്ട് ഇനി എപ്പോ ആവാൻ ആണാവോ... ഒരു മൂന്നര ആവന് ആയപ്പോൾ അവൾ ചോറും കൂട്ടാനും എല്ലാം റെഡിയാക്കി കൊണ്ട് വന്നു.... അവളോട്‌ കഴിക്കാന് ഇരിക്കാൻ പറഞ്ഞു... "വേണ്ട.... ഞാൻ കുളിച്ചിട്ടില്ല.... ഞാൻ കുളിച്ചു വന്നിട്ട് കഴിച്ചോണ്ട് "എന്നും പറഞ്ഞു അവൾ മുകളിലേക്ക് കയറി പോയി.... ഞാൻ ഫുഡ്‌ കഴിച്ചു കഴിഞ്ഞിട്ടും അവളെ കാണാൻ ഇല്ല... ഒരുപാട് നേരം കാത്തിരുന്നിട്ടും അവളെ കാണാത്തത് കൊണ്ട് ഞാൻ അവളെ തിരക്കി റൂമിലേക്ക്‌ പോയി... ബാത്‌റൂമിൽ നിന്നുo വെള്ളം ഒഴുകുന്ന ശബ്ദം കേട്ടൂ.... എത്ര നേരം കാത്തിരുന്നിട്ടും അവൾ പുറത്തേക്ക് ഇറങ്ങാതത് കൊണ്ട് ഞാൻ പോയി വാതിലിൽ മുട്ടി... "ഇഷാ.... നിന്റെത് കഴിഞ്ഞില്ലേ.... എത്ര നേരം ആയി കയറീട്ട്... " ഞാൻ ചോദിക്കുന്നതിനു ഒന്നും അവൾ മറുപടി തരാത്തത് കൊണ്ട് എനിക്ക് ആകെ പേടി തോന്നി തുടങ്ങി.... ഞാൻ പോയി വാതിൽ ഉറക്കനെ മുട്ടി.... പ്രതികരണം ഒന്നും കേൾക്കാത്തത്‌ കൊണ്ട് അവസാനം ഞാൻ വാതിൽ ചവിട്ടി തുറന്നു.... തുറന്നതും അവിടെയുള്ള കാഴ്ച കണ്ട്‌ ഞാൻ ഞെട്ടി.... ഞാൻ " ഇഷാ.... " എന്ന് വിളിച്ചു അവളുടെ അടുത്തേക്ക് ഓടി........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story