💝ഇഷാനിദ്💝: ഭാഗം 9

ishanid

രചന: SINU SHERIN

അവിടെ അവൾ ബോധം കേട്ട് കിടക്കായിരുന്നു... ഞാൻ " ഇഷാ " എന്ന് വിളിച്ചു അവളുടെ അടുത്തേക്ക് ഓടി... അവളുടെ തല എടുത്തു ഞാൻ എന്റെ മടിയിൽ വെച്ചു.... അവളുടെ കവിളിൽ തട്ടി ഒരുപാട് തവണ വിളിച്ചു... പക്ഷെ പ്രതികരണം ഒന്നും കേൾക്കാത്തത്‌ കൊണ്ട് എനിക്ക് പേടി കൂടി വരാൻ തുടങ്ങി.... ഞാൻ അവളെ എന്റെ ഇരുകൈ കൊണ്ടും വാരി എടുത്തു ബെഡിൽ കൊണ്ട് പോയി കിടത്തി.... പെട്ടന്ന് തന്നെ ഞങ്ങളുടെ ഫാമിലി ഡോക്ടർ ആയ ഫാത്തിമ ആന്റിയേ വിളിച്ചു വരുത്തി... പരിശോധനക്ക് ശേഷം ആന്റി പറഞ്ഞ കാര്യം എന്നെ വല്ലാതെ തളർത്തി.... " അവൾ തലകറങ്ങി വീണതാണ്....ആ കുട്ടി ഇന്ന് ഒന്നും കഴിച്ചിട്ടില്ല എന്ന് തോന്നുന്നു.... ആ ക്ഷീണം കൊണ്ടാവാം തല കറങ്ങി വീണത്‌.. " ഡോക്ടറുടെ ആ വാക്കുകൾ എന്നെ വല്ലാതെ തളർത്തി.... രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല എന്നോ....അങ്ങനെ വരാൻ വഴിയില്ലല്ലോ.... ഡോക്ടർ പോയപ്പോൾ സുബൈദാന്റി എന്റെ അടുത്തേക്ക് വന്നു... രാവിലെ മുതൽ അവൾക്കു കൂട്ടായ് സുബൈദാന്റി തന്നെയാ ഇവിടെ ഉണ്ടായിരുന്നത്.....

പക്ഷെ അവളെ ജോലിയിൽ സഹായിക്കരുത് എന്നും ഇന്നേല്ലാ ജോലിയും അവൾ ഒറ്റയ്ക്ക് ചെയ്യും എന്നും ഞാൻ സുബൈദാന്റിയോട് പറഞ്ഞിരുന്നു... " മോനെ..... എന്തിനാ നീയാ കുട്ടിയെ ഇങ്ങനെ കഷ്ട്ടപെടുത്തുന്നത്‌....അതുകൊണ്ട് നിനക്ക് എന്താണ് കിട്ടുന്നത്.... ഇന്നലെ അവർ പോയതിനു ശേഷം നീ പോയി വാതിൽ അടച്ചത് അല്ലേ.... അതുകൊണ്ട് തന്നെ ആ കുട്ടി ഇന്നലെ രാത്രി ഒന്നും കഴിച്ചിട്ടില്ല... ഇന്ന് രാവിലെ എണീറ്റത് മുതൽ ആ കുട്ടി ഒരു നേരം പോലും റസ്റ്റ്‌ എടുക്കാതെ ഇവിടെയുള്ള മുഴുവൻ പണിയും ചെയ്തു....കൊറേ ഞാൻ പറഞ്ഞതാണ് രാവിലെ ചായ കുടിക്കാൻ.... ചായ കുടിക്കാൻ നിന്നാൽ ഉച്ചയ്ക്ക് ലഞ്ച് ആവാൻ ലേറ്റ് ആവും എന്ന് പറഞ്ഞു രാവിലെ ഒരു തുള്ളി വെള്ളം പോലും അത് കുടിച്ചിട്ടില്ല... അത്രയും കഷ്ട്ടപെട്ടു നിനക്ക് ഇഷ്ട്ടപെട്ട ബിരിയാണി ഉണ്ടാക്കി തന്നപ്പോൾ അതിനെ കൊണ്ട് നീ മനപ്പൂർവം ചോർ ഉണ്ടാക്കിച്ചു... എന്തിനാണ് അതിനെ ഇങ്ങനെ വേദനിപ്പിക്കുന്നെ.... അത് ഒരു പാവം ആയതു കൊണ്ട് എല്ലാം സഹിക്കുന്നു....

എനിക്കറിയാം നീ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു നിനക്ക് എന്ന്... അതും നീ ജീവനെക്കാൾ ഏറെ സ്നേഹിച്ച നിന്റെ ദിയയുടെ കൂടെ.... പക്ഷെ ഇപ്പൊ അതെല്ലാം കഴിഞ്ഞു... നിന്റെ ജീവിതത്തിന്റെ രണ്ടാം ഭാഗം ആണിത്.... ആദ്യത്തെ ഭാഗം നിനക്ക് നോവ്‌ തന്നെന്ന് കരുതി രണ്ടാമത്തെ ഭാഗത്തിൽ അങ്ങനെ ആവണം എന്നില്ല... ഞാൻ പറഞ്ഞത് എല്ലാം നിനക്ക് ഇഷ്ട്ടം ആവണം എന്നില്ല... പക്ഷെ നീ ഒന്ന് മനസ്സ് ഇരുത്തി ചിന്തിച്ചു നോക്ക്... " എന്നും പറഞ്ഞു അവളുടെ അടുത്തേക്ക് സുബൈദാന്റി പോയി... അതെ.... സുബൈദാന്റി പറഞ്ഞത് എത്രയോ ശെരിയാണ്.... എന്തിനാണ് ദിയക്ക് വേണ്ടി ഇവളെ ഇങ്ങനെ സങ്കടപ്പെടുത്തുന്നത്.... അതെല്ലാം കഴിഞ്ഞു പോയതല്ലേ.... ഞാൻ എപ്പൊയൊ ഇവളെയും സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു...

അല്ലെങ്കിൽ എന്തുകൊണ്ടാണ് അവൾ ബോധം കെട്ടപ്പോൾ ഞാനിത്ര സങ്കടപ്പെട്ടത്‌... അവളിൽ നിന്നും പ്രതികരണം ഒന്നും ഇല്ലാതെ ആയപ്പോൾ എന്തിനാണ് എന്റെ മനസ്സ് വല്ലാതെ വേദനിച്ചത്‌... എനിക്ക് അവളെ വേണം എന്ന് ഓരോ നിമിഷവും തോന്നി തുടങ്ങിയിരിക്കുന്നു.... ************** കണ്ണ് തുറന്നപ്പോൾ തലയ്ക്കു എന്തോ ഭാരം പോലെ.... അപ്പോഴാണ്‌ പുഞ്ചിരിച്ചു കൊണ്ട് എന്റെ മുന്നിൽ നിൽക്കുന്ന എന്റെ കെട്ടിയോൻ മഹാനെ ഞമ്മൾ കണ്ടത്... ഏ.... ഇങ്ങേരു ചിരിക്കേ.... അതിനു വഴിയില്ലല്ലോ.....ഇനി ഞമ്മൾ ഇപ്പോഴും സ്വപ്നത്തിൽ തന്നെയാണോ... ഏയ്‌.... അതിനും വഴിയില്ലല്ലോ.... ഞമ്മൾ അല്ലേ ഇപ്പൊ കണ്ണ് തുറന്നത്... ഇനി ഇപ്പൊ സ്വപ്നത്തിൽ ആയിരിക്കോ കണ്ണ് തുറന്നത്.... നേരിട്ട് ഇയാൾ ചിരിക്കുന്നത് ഞമ്മൾ ഇതുവരെ കണ്ടിട്ടില്ല.... അപ്പൊ ഇത് സ്വപ്നം തന്നെയാണ്.... എന്തായാലും ആ ചിരി പൊളിയാണ്....പ്രേമത്തിൽ നിവിൻ ച്ചിരിക്കുന്ന പോലെ.... അല്ലേ വേണ്ട.......ചാർളിയിൽ ദുല്കർ ച്ചിരിക്കുന്ന പോലെ.... ഹരേ വാ.... "എന്താ നിനക്ക് ഇത്ര മാത്രം ആലോചിക്കാൻ... ??"

ഞമ്മളെ ചിന്തകൾക്ക് ഒക്കെ വിരാമം ഇട്ടുകൊണ്ടാണ് മൂപ്പര് ഞമ്മളോട് അത് ചോദിച്ചത്.... "സൗകര്യം ഇല്ല പറയാൻ..... ഞമ്മളെ ജീവിതത്തിൽ ഇങ്ങൾ ഞമ്മക്ക് ഒരു സുഗവും തരില്ല... ഇനി ഇപ്പൊ ഞമ്മളെ സ്വപ്നത്തിലുo ഒരു സുഖം തരില്ലേ.... " "എന്തൊക്കെയാ നീ വിളിച്ചു കൂവുന്നത്.... " "കൂവാൻ ഞാൻ പൂവൻ കോഴിയല്ല... ഇത് ഇഷയാ.... ഇഷാമതി.... ഒരേ ഒരു പീസ്... രണ്ടു ജാതി രണ്ടു മതം .... ഒരു കളിയും ഇവിടെ നടക്കില്ല മോനെ.... " "ഇഷാ.... " പെട്ടന്നുള്ള ആ വിളിയിൽ ആണ് ഞമ്മക്ക് സ്വബോധം വന്നത്.... അപ്പൊഴാണ് ഞമ്മക്ക് പറ്റിയ അമളി മനസ്സിലായത്... അപ്പൊ സ്വപ്നം അല്ലായിരുന്നോ.... എന്തൊക്കെയ പടച്ചോനെ ഞാൻ വിളിച്ചു കൂവിയത്.... "ഹാ.... ഹാ... ഹാ... എന്തൊക്കെയാ നീ വിളിച്ചു പറഞ്ഞെ.... ഇഷാമതി... ഒരേ ഒരു പീസ്... രണ്ട് ജാതി... രണ്ടു മതം.... എന്തൊരു കോമഡിയാണ് നീ.... " ഇഷാ.... നാണം കെട്ടു.... ഇനി ഇങ്ങേർക്ക് ഇത് പറഞ്ഞു ചിരിക്കൽ ആവും പണി... "ഹഹ... വെരി ഫണ്ണി.... " എന്നും പറഞ്ഞു ഞമ്മൾ മുഖം തിരിച്ചു... "അല്ലാഹ്... എനിക്ക് ചിരി കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല....

നീ ആൾ കോള്ളാലോ... എവിടുന്ന ഇത്രയധികം സിനിമ ഡയലോഗ് ഒക്കെ പഠിച്ചേ... " "എന്തിനാ അവിടേക്ക് ടുഷൻ പോവാനാണോ... " ഞമ്മളെ ഇട്ട് പരിഹസിക്കുകയാണ് മൂപ്പര്... പക്ഷെ ഞമ്മൾ ആരാ മോൾ... അതിനു കറക്റ്റ് ആയ മറുപടി തന്നെ തിരിച്ചു കൊടുത്തു... പക്ഷെ ഞമ്മളെക്കാൾ വലിയ സംഭവം ആണ് മൂപ്പര് എന്ന് മൂപ്പരെ നെക്സ്റ്റ് ഡയലോഗിൽ നിന്നും ഞമ്മക്ക് മനസ്സിലായി.... "ഏയ്‌... അല്ല... ടുഷൻ പോവാനാണെങ്കിൽ നിന്റെ അടുത്തു നിന്നും പഠിച്ചാൽ പോരെ... നീ ഇഷാമതിയല്ലേ... " ഹും.... എന്നെ ഇട്ട് വാരാണ് മൂപ്പര്... ഏത് നേരത്ത് ആണാവോ ഫിദയിലെ ബാനുമതിയേ ഞമ്മക്ക് ഇഷാമതിയാക്കി ട്രാൻസ്ലേറ്റ് ചെയ്യാൻ തോന്നിയത്.... "എന്തെ... എന്റെ വൈഫിയുടെ നാവ് ഇറങ്ങിപോയോ... " "ഇങ്ങൾ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നേ... " "എന്റെ റൂമിലേക്ക്‌ എനിക്ക് ഇപ്പോഴും കയറി വരാൻ ആരുടേയും അനുവാദം വേണ്ട ആവിശ്യമില്ല... " "ഓഹോ... എന്നാൽ ഞാൻ പോയിക്കോളാം.... " "അയ്യോ... വേണ്ട... വയ്യാത്ത ആളല്ലേ... അപ്പൊ ഫുഡ്‌ തരാൻ വന്നതാണ് അടിയൻ....

ഈ കഞ്ഞി കുടിച്ചാൽ അടിയൻ അങ്ങോട്ട്‌ പോയികോളാം... " "ഓ... എങ്കിൽ ആ കഞ്ഞി ഇങ്ങ് തന്നേക്ക്‌.... ദേവസേന കുടിച്ചിട്ട് തരാം... " "ഓ... എന്തൊരു തള്ളാടി ഇത്.... നിനക്ക് എല്ലാ സിനിമ ഡയലോഗും അറിയാലോ ariyaalo...നീ ഏതെങ്കിലും സിനിമ കാണാത്തത് ഉണ്ടോ... " "എന്തിനാ.... ഞാൻ കാണാത്ത സിനിമ എനിക്ക് കാണിച്ചു തരാൻ ആണോ... " "മരിയാതക്ക് ഈ കഞ്ഞി കുടിച്ചു മിണ്ടാത്തെ ഇരുന്നോ .... അവള്ടെ ഒരു ഫിലിം കാണാൻ പൂതി.... നീ കണ്ട ഫിലിം കൊണ്ട് തന്നെ ഞാൻ നിന്നെ കൊണ്ട് തോറ്റു.... ഇനി ഇപ്പൊ ഓൾക്ക് ഇനിയും പുതിയ സിനിമ കാണാൻ ഒരു പൂതി... മിണ്ടാതെ ഇരുന്നോ ... " "മൊരടൻ.... " "നീ എന്തെങ്കിലും എന്നെ വിളിച്ചോ... " "ഇല്ലാ... " "അപ്പൊ ഞാൻ കേട്ടതോ... " "അത് നിങ്ങളുടെ ചെവിന്റെ പ്രശ്നം ആയിരിക്കും.... " "അല്ലാതെ നിന്റെ വായയുടെ കുഴപ്പം അല്ല... " അങ്ങനെ ഓരോന്ന് തര്കിച്ചു ഇരുന്നു... ഇപ്പൊ ഞമ്മക്ക് കുറച്ചു റിലേക്ക്‌സെഷൻ ഉണ്ട്... കാരണം ആ പഴേ ചൂടൻ സ്വഭാവം ഒന്നും വല്ലാതെ മൂപ്പര് പുറത്ത് എടുത്തിട്ടില്ല.... *************

പിറ്റേന്ന് അവളോട്‌ കുറെ കോളേജിൽ പോകേണ്ട എന്ന് പറഞ്ഞെങ്കിലും അവളുടെ നിര്ബന്ധം കൊണ്ട് ഞാൻ കോളേജിലേക്ക്‌ പോകാൻ സമ്മതിച്ചു.... ഞാൻ ഏതായാലും അവള്ടെ കോളേജിന്റെ മുന്പിലൂടെയാണ് പോകുന്നത്... അതുകൊണ്ട് തന്നെ അവളെ ഞാൻ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു.... അവളെ കോളേജിൽ ഇറക്കി ഓഫീസിലേക്ക്‌ പോയി.... ഓഫീസിൽ എത്തിയിട്ട് ഒന്നും ഒരു സമാധാനവും കിട്ടുന്നില്ല..... അവളെ ഇപ്പോഴും കണ്ടിരിക്കാന് കൊതിയാവുകയാണ്.... അങ്ങനെ ഞമ്മളെ നീണ്ട നേരത്തെ കാത്തിരിപ്പിന് ശേഷം വൈകുന്നേരമായി.... ഓഫീസിൽ നിന്നിറങ്ങി അവളുടെ കോളേജ് ലക്ഷ്യമാക്കി കാർ ഡ്രൈവ് ചെയ്തു... കൊറേ നേരം അവളെ വെയിറ്റ് ചെയ്തെങ്കിലുo അവളെ കണ്ടില്ല... അങ്ങനെ നിരാശനായി ഞാൻ വീട്ടിലേക്കു പോയി.... അവിടെ എത്തിയപ്പോൾ അവൾ വീട്ടിൽ എത്തിയിട്ട് ഇല്ലായിരുന്നു.... എന്റെ എല്ലാ പണിയും കഴിഞ്ഞിട്ടും അവളെ വരവ് കാണാനില്ല... അപ്പൊ തൊട്ട് എനിക്ക് പേടിയാവാൻ തുടങ്ങി.... ഇവൾ ഇതെവിടെ പോയി കിടക്കാണ്.... ഇനി അവൾക്കു എന്തെങ്കിലും.... അങ്ങനെ ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആണ് വീട്ടിലേക്കു ഒരു കാർ വരുന്നത് കണ്ടത്.... അതിൽ നിന്നും അവൾ ഇറങ്ങി....

അവളുടെ കൂടെ ഒരു പയ്യനെയും കണ്ടപ്പോൾ എനിക്കെന്തോ ദേഷ്യം വന്നു.... ഇവന് ആരായിരിക്കും.... ഇവൾ ഇത്ര ധൈര്യത്തിൽ അവന്റെ കൂടെ പോകണം എന്നുണ്ടെങ്കിൽ ഒന്നെങ്കിൽ ഇവളുടെ കുടുംബത്തിൽ പെട്ട പയ്യൻ ആവണം.... പക്ഷെ ഞാനിവനെ കല്യാണത്തിന്റെ അന്നൊന്നും കണ്ട ഓർമ എനിക്കില്ല... പിന്നെ ഇവന് ആരാണ്... ഇനി ഇഷ എന്നെ ചതിക്കുകയാണോ.... ഇല്ല..... എനിക്കിനി അതും കൂടി താങ്ങാൻ കഴിയില്ല.... അവരെ പറ്റി ഓരോന്ന് ആലോജിച്ചിരുന്ന്‌ ചിന്തകളിൽ നിന്നും ഉണർന്നപ്പോഴേക്കും അവൻ പോയിക്കഴിഞ്ഞിരുന്നു..... "ഇഷാ... ആരാ അവൻ.... " ഞമ്മളെ ഉള്ളിലുള്ള ചോദ്യം ഞാൻ പോലും അറിയാതെ പുറത്തേക്ക് ചാടി.... "അത്.... അത്... പിന്നെ.... " "എന്താ നിനക്ക് ഒരു കള്ളത്തരം.... " "അത്... ഒന്നുമില്ല... " "എങ്കിൽ പറ... അത് ആരാ... " "അത് പിന്നെ.... " "നിനക്ക് പറയാൻ ബുദ്ധിമുട്ട് ഉണ്ടോ... " അതിനവൾ ഉണ്ട് എന്ന് തല കൊണ്ട് കാണിച്ചു.... അത് കണ്ടതും എനിക്കെന്റെ ദേഷ്യതെ നിയന്ത്രിക്കാൻ ആയില്ല... ഞാൻ അപ്പൊ തന്നെ അവിടെ നിന്നും ഇറങ്ങി കാർ സ്റ്റാർട്ട്‌ ചെയ്തു...

എങ്ങോട്ട് എന്നില്ലാതെ ഞാൻ കാർ ഓടിച്ചു.... എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല അവൾ എന്നെ ചതിക്കുകയാണ് എന്ന്.... ഞാൻ അവളെ ഇഷ്ട്ടപ്പെട്ടു തുടങ്ങുകയാണ്... അതിനു മുന്പേ... എനിക്ക് മാത്രം എന്താ ഇങ്ങനെ... ഇല്ലാ.... എല്ലാം മുളയിലെ നുള്ളികളയണം.... ഒരിക്കലും ചതിക്കുന്നവളെ സ്നേഹിച്ചു കൂടാ... രാത്രി ഒരുപാട് നേരം ആയിട്ടും ഞാൻ തിരിച്ചു വീട്ടിലേക്കു പോയില്ല.... അവൾ ഒറ്റയ്ക്കാണ് എന്നറിയാം... പക്ഷെ എനിക്ക് എന്തോ അങ്ങോട്ടേക്ക് പോകാൻ തോന്നിയില്ല..... നല്ല ഇടിയും മഴയും എല്ലാം ഉണ്ട്.... കാറിൽ തന്നെ ഇരുന്നു ഞാൻ ഓരോന്ന് ആലോചിച്ചു ഇരുന്നു... മഴയുടെ ശക്തി കൂടി വരുകയാണ്...ഞാൻ വേഗം വീട്ടിലേക്കു വിട്ടു.... വാതിൽ തുറന്ന് തന്നത് അവളാണ്... ഞാൻ അവളെ മൈൻഡ് ചെയ്യാതെ മുകളിൽ റൂമിലേക്ക്‌ പോയി... വാതിൽ അടക്കാൻ നിന്നതും അവൾ വന്നു റൂമിൽ കയറി ഡോർ അടച്ചു..

. "ഇഷാ... ഞാൻ ഇപ്പൊ നല്ല മൂഡിലല്ല... നീ ഇപ്പൊ ഇവിടുന്നു ഇറങ്ങി പോവുന്നത് ആവും നല്ലത്.... " "ഇല്ല.... ഞാൻ പോവില്ല.... എന്നെ ഇത്രയും നേരം എന്തിനാ ഈ വീട്ടിൽ തനിച്ചാക്കി പോയത്‌ എന്നെനിക്കു അറിയണം.... ഞാൻ ഒറ്റയ്ക്ക് ആയിരുന്നു.... ഞാൻ എന്തോരം പേടിച്ചു എന്നറിയോ... " അത് പറയുമ്പോൾ എല്ലാം അവളുടെ ശബ്ദം ഇടറിയിരുന്നു.... അവളുടെ മുഖം കണ്ടാൽ അറിയാം ആകെ പേടിച്ചിട്ടുണ്ട് എന്ന്... മാത്രമല്ല കരഞ്ഞിട്ടുo ഉണ്ട്... പക്ഷെ അതുകൊണ്ട് ഒന്നും എന്റെ മനസ്സ് അലിഞ്ഞില്ല... "നീയല്ലേ പറയാറ്... ആരും ഇല്ലാത്തവർക്ക് പടച്ചോൻ ഉണ്ടാകും കൂട്ടിനു എന്ന്... അപ്പൊ ഞാൻ കരുതി നിന്നെ പോലെ യതീം ആയ ഒരു കുട്ടിക്ക് പടച്ചോൻ ഉണ്ടാകും കൂട്ടിനു എന്ന്... "

"എന്തിനാ ഇപ്പോഴും എന്നെ യതീം എന്ന് വിളിക്കുന്നെ... " "നിയൊരു യതീം ആയതു കൊണ്ട്... " "അങ്ങനെ ആണേൽ.. നിങ്ങളുടെ ദിയയും ഒരു യതീം തന്നെയല്ലേ... " അത് കേട്ടതും എനിക്കെന്റെ ദേഷ്യതെ പിടിച്ചു നിർത്താൻ ആയില്ല... ഞാൻ "ഡീീീ.. " എന്നു വിളിച്ചു അവളെ കഴുത്തിൽ പിടിച്ചു ചുവരിനോട്‌ അടുപ്പിച്ചു.... എന്റെ ദിയയേ ഒരു യതീം എന്ന് വിളിക്കുന്നത് എനിക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ല... അതുകൊണ്ട് തന്നെ ഇവൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നു ഞാൻ ഞാനല്ലാതെ ആയി... അവളുടെ കഴുത്തിലെ പിടി മുറുകുന്നതിനു അനുസരിച്ച് അവൾ കിടന്നു ഞെരുങ്ങാൻ തുടങ്ങി... ഓരോ നിമിഷം കൂടും തോറും അവൾ ശ്വാസതിനു വേണ്ടി എന്നെ പിടിക്കുന്നുണ്ടായിരുന്നു....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story