💘 ഇഷയുടെ സൗഹൃദവും പ്രണയവും 💘: ഭാഗം 1

ishayude sauhrdavum pranayavum

രചന: സഫ്‌ന കണ്ണൂർ

തൊട്ട് പോകരുതെന്നെ എന്ന ഡയലോഗ് പാൽ ഒറ്റക്ക് കുടിക്കൽ കരച്ചിൽ പിഴിച്ചിൽ നിന്നെ ഇഷ്ടല്ല. റൂമിൽ കിടക്കില്ല കട്ടിലിൽ കിടക്കില്ല. സെന്റി ഡയലോഗ്. Etc....... തുടങ്ങിയതൊക്കെ സിനിമേലും കഥയിലും ഒക്കെ വായിച്ചിന്. ബോറടിച്ചു. വെറൈറ്റി വല്ലോം ഉണ്ടേൽ പറയ്. ഒന്നും പറയാൻ ഇല്ലേൽ വാ നമുക്ക് ഈ രാത്രി വെറൈറ്റി ആക്കി മാറ്റാം. തെറ്റിദ്ധരിക്കണ്ട എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്. ആയിക്കോട്ടെ സജീർക്കാ കൊഞ്ചലോടെ അവളത് പറഞ്ഞപ്പോൾ അവൻ വാ പൊളിച്ചു നിന്നു പോയി ഇക്കയോ.... ഇക്കാ വായടക്ക് ഈച്ച കേറും. ഇക്കാ പാല് യാന്ത്രികമെന്നോണം അവനത് വാങ്ങി. ഇനി ഇതിൽ വല്ലതും ഇവൾ കലക്കിയോ ?

എനിക്ക് പാൽ ഇഷ്ടല്ല നീ കുടിച്ചോ അങ്ങനെ പറയല്ലേ സജീർക്ക കുറച്ചു കുടിക്ക് ബാക്കി എനിക്കും അങ്ങനല്ലേ ചടങ്ങ് അവൻ അവളെതന്നെ നോക്കി ഇവക്ക് ബാധവല്ലതും കേറിയോ മുട്ടൻ തെറി വിളിക്കണ്ട അവസരത്തിൽ ഒരു സ്നേഹപ്രകടനം. എന്താ ഇവളുടെ മനസ്സിൽ പാൽ കുടിക്കുന്നില്ലേ. എനിക്ക് വേണ്ടാഞ്ഞിട്ടാ നീ കുടിച്ചോ അങ്ങനെ പറയല്ലട്ടോ കുറച്ചു കുടിക്ക് എനിക്ക് വേണ്ടി പ്ലീസ് അവളത് അവന്റെ കയ്യിൽ നിന്ന് വാങ്ങി.വായിൽ വെച്ച് കൊടുക്കാൻ നോക്കി. അവളെ കയ്യിൽ നിന്നും ഗ്ലാസും പാലും അവന്റെ ദേഹത്തേക്ക് മറിഞ്ഞു. സോറി സോറി ഇക്കാ പെട്ടെന്ന് കൈ വഴുക്കി പോയി. ഞാൻ തുടച്ചു തരാം. അവൾ അവന്റെ ദേഹം തുടക്കാൻ നോക്കി. അവന് വല്ലായ്മ തോന്നി. ഞാൻ കഴുകിയിട്ട് വരാം അവൻ ബാത്‌റൂമിൽ കയറി. ഇവക്ക് എന്താ പറ്റിയെ എന്തായിരിക്കും ഇവളെ മനസ്സിൽ.

അവൻ ഡ്രസ്സ്‌ കഴുകി വാതിൽ തുറക്കാൻ നോക്കിയെങ്കിലും പറ്റിയില്ല പുറത്തുനിന്ന് ലോക്ക് ആണെന്ന് മനസ്സിലായി. അവൾ പണി തന്നുവെന്ന് അവന് മനസ്സിലായി പിശാച് വാതിൽ തുറക്കെടി വെറൈറ്റി ആദ്യരാത്രി വേണ്ടേ പൊന്നുമോന് നീ ബാത്‌റൂമിൽ കിടക്ക് ഞാൻ ഇവിടെയും. കാര്യങ്ങൾ ഏകദേശം മനസ്സിലായല്ലോ. അപ്പൊ ഗുഡ് നൈറ്റ്. വാതിൽ മുട്ടിപൊളിച്ചു എല്ലാരേം അറീക്കാനാണേൽ അങ്ങനെ ചെയ്തോ അപ്പൊ കൂടുതൽ വെറൈറ്റി ഫസ്റ്റ്നൈറ്റ് ആകും. ഇഷാ വാതിൽ തുറക്ക് പ്ലീസ് കളിക്കല്ലേ. എനിക്ക് നല്ല ക്ഷീണം ഉണ്ട് ഇന്നലെ മുതൽ ഒരു പോള കണ്ണടക്കാൻ പറ്റിയിട്ടില്ല. ആണോ അപ്പൊ നന്നായി വേഗം ഉറങ്ങാൻ നോക്ക്. എവിടെ ഉറങ്ങാൻ എവിടെയാണോ ഉള്ളെ അവിടെ. വിളിച്ചോണ്ട് ഇരിക്കണ്ട ഞാൻ തുറക്കില്ല. ബാക്കിയെല്ലാം നിന്റെ ഇഷ്ടം. ഇതിന് പകരം വീട്ടിയില്ലേൽ എന്റെ പേര് മാറ്റിവിളിച്ചോ ഓ ആയിക്കോട്ട്. ഒറ്റ ചവിട്ടിനെ ഉള്ളൂ വാതിൽ. ആരേലും ശബ്ദം കേട്ട് വന്നാലോ അതെ ഉള്ളൂ പേടി. എന്നാലും ഇങ്ങനൊരു പണി സ്വപ്നത്തിൽ കരുതിയില്ല. ആ പന്നിയോട് ഇരന്നിട്ട് ഒരു കാര്യവും ഇല്ല. എന്താ ഇനി ഒരു വഴി. യാ അല്ലാഹ് ആരേലും ഒന്ന് വന്നിരുന്നേൽ.....

ആര് വരാൻ എവിടെ വരാൻ.ഈ ബാത്റൂമിലേക്കോ. ഇന്ന് എന്റെ ഫസ്റ്റ് നൈറ്റ് അല്ലേ. ഒന്നൂടി ട്രൈ ചെയ്തു നോക്കാം. മുത്തേ പൊന്നുസേ ഒന്ന് തുറക്കെടി. ഇത്രേം പതപ്പിച്ചു വിളിച്ചതല്ലേ ആ ലൈറ്റ് കൂടി ഓഫ് ആകണോ ജീവിതേ ഇരുട്ടിലായി പിന്നെന്തിനാടി ലൈറ്റ് അതും കൂടി ഓഫ് ആക്ക്. പറയാൻ നേരം ഇല്ലാത്ത പോലെ അവൾ ഓഫ് ആക്കി. എന്തു ജന്മടി നീ. ഒന്നും റിപ്ലൈ കിട്ടിയില്ല അരിശം ബക്കറ്റിനോട് തീർത്തു ബാത്ത് ടബ്ബിൽ പോയി ഇരുന്നു. ഇവരുടേതാണീ കഥ. ഒരു പ്രത്യേക സാഹചര്യത്തിൽ വിവാഹം കഴിക്കേണ്ടി വന്ന രണ്ടുപേരുടെ കഥ. എങ്ങനപ്പോ തുടങ്ങല്ലേ. കഥാനായകൻ സജീർ 25വയസ്സ് മൂസഹാജിയുടെ 3മക്കളിൽ രണ്ടാമത്തെ സന്തതി. ഇവർ ഒരാണും രണ്ടു പെണ്ണുമാണ്. സുമയ്യ ആണ് ഏറ്റവും ഇളയത്. പിന്നെ ഇത്തയും. തല്ലികൊള്ളിത്തരവും മറ്റും ഉണ്ടെന്നേ ഉള്ളൂ ആൾ പാവമാണ്. കാണാൻ സുന്ദരൻ. സ്വഭാവം നിങ്ങൾ തീരുമാനിച്ചോളൂ.

സജീറിന്റെ ഉപ്പാന്റെ പെങ്ങളുടെ മോളെ മകളാണ് ഇഷാ എന്ന് എല്ലാരും വിളിക്കുന്ന ഇഷ മെഹ്‌റിൻ .18 വയസ്സ്. പഠിപ്പിലും സൗന്ദര്യത്തിലും എല്ലാ കാര്യത്തിലും ഒന്നാമത് തന്നെ. ഇരട്ടപേര് ഫൂലൻദേവി അപ്പൊ സ്വഭാവം എങ്ങനാന്ന് പറയണ്ടല്ലോ ? ഇഷക്ക് ഒരു അനിയത്തിയും അനിയനും. ഇവർക്ക് ഇവരുടെ വീട്ടുകാർ ഇട്ട് കൊടുത്ത പേരാണ് ടോം ആൻഡ് ജെറി. പരസ്പരം കണ്ടാൽ പിന്നെ വഴക്കായിരിക്കും. ഇന്നുവരെ ഇവരെ സ്നേഹത്തോടെ പെരുമാറുന്നത് ആരും കണ്ടിട്ടില്ല. ഇഷക്ക് സജീറിനെ കണ്ണെടുത്ത കണ്ടുകൂടാ ഇതിന്റെ കാരണം ആർക്കും അറിയില്ല. എല്ലാവരും അതിന്റെ ഉത്തരം കണ്ടുപിടിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതാണ്. എന്താ കാരണം എന്നൊക്കെ വഴിയേ പറയാം. സജീറിന്റെ അനിയത്തി സുമയ്യ ആണ് ഇഷയുടെ ഫ്രണ്ട്. ഫ്രണ്ട് എന്ന് വെച്ചാൽ പരസ്പരം ജീവൻ വേണേൽ വരെ കൊടുക്കും.

രണ്ട് ശരീരവും ഒരു മനസ്സും ആണ് ഇവർക്ക്. കാണുന്നവർക്ക് പോലും അസൂയ ഉണ്ടാകുന്ന തരം സൗഹൃദം. ഇപ്പൊ ഇവരുടെ വഴക്കിലേക്ക് തിരിച്ചു പോകാം. ക്ഷീണം കൊണ്ടായിരിക്കണം സജീർ ഉറക്കിലേക്ക് വീണു. ഉറക്കിനെന്ത് ബെഡ് എന്ത് ബാത്‌റൂം. കണ്ണടച്ചേ ഉള്ളൂ ഇഷയുടെ വിളികേട്ടാണ് എണീറ്റത് സജീ നിനക്ക് ഫോൺ. നിന്റെ ഫ്രണ്ടിന് ആർക്കോ എന്തോ അപകടം പറ്റിയെന്ന്. അത്യാവശ്യമായി പോകാൻ പറഞ്ഞു നിന്റെ ഫ്രണ്ട് വിളിച്ചിന്.അവളുടെ മുഖത്തു പരിഭ്രമം കണ്ടു. അവൻ ഫോൺ വാങ്ങി നോക്കി തിരിച്ചു വിളിച്ചു. എന്താടാ പറ്റിയെ. ഒന്നൂല്യ ചെറുതായൊന്ന് വീണു നീ പെട്ടെന്ന് വാ. Mm അവൻ ഫോൺ എടുത്ത് wp നോക്കി ആക്‌സിഡന്റ് പറ്റിയവൻ ഓൺലൈനിൽ. ഒരു msg അയച്ചു അവന്.മരിച്ചാലും മറക്കില്ല മുത്തേ. അവന് ആദ്യായി പണി തന്ന ചങ്കിനോട് നന്ദി തോന്നി. ഇവൻ വിളിച്ചില്ലായിരുന്നെങ്കിൽ ബാത്‌റൂമിൽ കിടക്കേണ്ടി വന്നേനെ.

ഇത്രേം നേരായി ഓർക്കായിരുന്നു എല്ലാവർക്കും ഞാൻ പണി കൊടുത്തിന് എന്നിട്ടും എനിക്ക് എന്താ തരത്തിരുന്നെന്ന്. അവൻ വേഗം എണീറ്റ് ബെഡിൽ പോയി കിടന്നു. നീ പോകുന്നില്ലേ ഇല്ല മോളു. മോള് കിടന്നോ ഇതൊന്നും പറഞ്ഞാ നിനക്ക് മനസ്സിലാവില്ല.ഒന്ന് മനസ്സിലാക്കിക്കോ ഞാൻ കിടക്കേണ്ടത് ഇവിടെയ. അവളുടെ മുഖത്തു ദേഷ്യം ഇരച്ചു കയറുന്നത് അവൻ കണ്ടു. എല്ലാം വെള്ളത്തിലായി അല്ലെ ഇഷു. ദിവസം കിടക്കല്ലേ ഇനിയും. കാണിച്ചു തരാം. അവൻ കിടന്ന പാടെ ഉറക്കവും തുടങ്ങി. അവൾ കുറച്ചു സമയം അവനെ തന്നെ നോക്കി നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. എന്നാലും ഇവന്റെ കൂടെ ഇവന്റെ പെണ്ണായിട്ട്....... അവൾക്ക് ഒന്ന് ഉറക്കെ പൊട്ടികരയണം എന്ന് തോന്നി. ഇല്ല കരയില്ല കരഞ്ഞാ ചിലപ്പോ ഇവനോടുള്ള വെറുപ്പ് കുറഞ്ഞു പോയാലോ..

Share this story