💘 ഇഷയുടെ സൗഹൃദവും പ്രണയവും 💘: ഭാഗം 10

ishayude sauhrdavum pranayavum

രചന: സഫ്‌ന കണ്ണൂർ

കുളി കഴിഞ്ഞു ടവൽ ഉടുത്ത് കണ്ണാടിയുടെ മുന്നിൽ നിന്നും മുടി തോർത്തുന്ന ഇഷയെ ആയിരുന്നു അവൻ കണ്ടത്. അറിയാതെ ഒന്നൂടി നോക്കി പോയി അവൻ അപ്സരസ്സാണോ ഇവൾ. ടവൽ മുട്ടിന് വരെയേ ഉണ്ടായിരുന്നുള്ളൂ. വേറൊരു ടവൽ ചുമലിന് മുകളിലൂടെ ഇട്ടിട്ടുണ്ട്. ഇവൾ എന്താ ഫാഷൻ ഷോ നടത്താനോ. റൂമിലേക്ക്‌ കയറണോ വേണ്ടയോ എന്നറിയാതെ അവൻ അവിടെ നിന്നു. അവൻ വാതിലിൽ മെല്ലെ മുട്ടി. ഇഷ തിരിഞ്ഞു നോക്കി. അവനെ കണ്ടു. പക്ഷേ അവളുടെ മുഖത്ത് യാതൊരു കൂസലും ഉണ്ടായിരുന്നില്ല. എന്താടോ ഒന്നൂല്യെ ഒരു ആതിഥ്യ മര്യാദ കാട്ടിത അവളുടെ മുഖത്ത് ഒരു പുച്ഛം കലർന്ന ഭാവം ആയിരുന്നു. സ്വന്തം റൂം ആണെങ്കിലും ഞാൻ ഇവിടെ ഇപ്പൊ വാടകക്കാരൻ അല്ലേ എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്. കയറിവാ. എന്താ കാര്യം അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.ഈ കോലത്തിലോ എന്നർത്ഥത്തിൽ എന്താടോ ഇങ്ങനെ എന്നെ കണ്ടു സംസാരിക്കാൻ പറ്റില്ലേ. ഈ കോലത്തിൽ എന്നെ കാണാൻ എങ്ങനെ.

നിന്റെ ഭാഷയിൽ പറഞ്ഞ നല്ല ചരക്കാണോ. അവൻ തലതാഴ്ത്തി നിന്നു. പറയെടോ ഇപ്പൊ എന്നെ കാണാൻ എങ്ങനുണ്ട്. അവൾ അവന്റെ അടുത്തേക്ക് വന്നു. അവന് തന്റെ ഹൃദയമിടിപ്പ് നിന്നത് പോലെ തോന്നി. Sexy ഗേൾ അല്ലേ ഞാൻ. അവൾ പറയുന്ന ഓരോ വാക്കും അവന്റെ നെഞ്ചിൽ തറച്ചു കയറുന്നുണ്ടായിരുന്നു. അവനൊന്നും മിണ്ടിയില്ല. എന്താ ആലോചിക്കുന്നെ ഇനി വല്ല ഡ്യൂയറ്റും പാടാൻ തോന്നുന്നുണ്ടോ. ഇല്ലാതില്ലാതില്ല അവൻ ചെറുചിരിയോടെ പറഞ്ഞു നടുവിന്റെ വേദന മാറിയിനെങ്കിൽ, നെറ്റിയിലെ ആറു സ്റ്റിച്ചിന്റെ കാര്യം മറന്നെങ്കിൽ നീ വാ ഞാൻ റെഡി അതിനെ പറ്റി തന്നെയാ പറയാൻ ഉള്ളത്. ക്ഷമിച്ചൂടെ എന്നോട്. ഓഹ് !ക്ഷമിച്ചിരിക്കുന്നു.

ഒരായിരം വട്ടം ഇനിയെന്തെലും വേണോ ഒന്നും വേണ്ടാവേ ഇതിൽ തന്നെ മനസ്സിലാവുന്നുണ്ട് ഒരു ആക്കൽ മനസ്സിലായല്ലോ അപ്പൊ മോൻ വിട്ടോ. എനിക്ക് പറയാനുള്ളത് കേൾക്കണം പ്ലീസ് എന്റെ ഫ്രെണ്ട്സിൽ ആരോ അന്ന് തമാശക്ക് ചെയ്തതായിരുന്നു അങ്ങനൊന്നും സംഭവിക്കുമെന്ന്..... ബാക്കി കേൾക്കാൻ നിക്കാതെ അവൾ ഡ്രെസ്സും എടുത്തു ബാത്റൂമിലേക്ക് പോയി. അവൻ നിരാശയോടെ കുറച്ചു സമയം കൂടി അവിടെ നിന്നു. അപ്പോഴാണ് സജിക്ക് ഒരു ഫോൺ വന്നത്. ഇഷയുടെ ഉപ്പയാരുന്നു. രാത്രി വീട്ടിൽ സൽക്കാരത്തിന് ക്ഷണിക്കാൻ ആയിരുന്നു വിളിച്ചത്. ഞങ്ങൾ വന്നോളാം. എവിടെ വന്നോളാണെന്ന നിന്റെ വീട്ടിൽ നിന്റെ ഉപ്പ രാത്രി ചെല്ലാൻ പറഞ്ഞു. അവൾ ഒന്ന് മൂളുക മാത്രം ചെയ്തു. അവൾ മാമയുടെ അടുത്തേക്ക് ചെന്നു. കാര്യം പറഞ്ഞു. അതിനു എന്നോട് ചോദിക്കണോ മോളേ നിന്റെ വീട്ടിലേക്കു അല്ലേ പോണേ.

ഞാൻ രണ്ടുദിവസം കഴിഞ്ഞേ വരൂ. പിന്നെ പറഞ്ഞില്ലാന്നു വേണ്ട. അത് ശരി മുങ്ങാൻ നോക്കാനല്ലേ പറച്ചിൽ കേട്ടാൽ തോന്നും അങ്ങ് അമേരിക്കയിലാ പോണെന്നു. ഇവിടുന്ന് ഉറക്കെ വിളിച്ചാൽ കേൾക്കുന്ന ദൂരത്തേക്കല്ലേ. രാവിലെയും വൈകുന്നേരവും എന്നെ കാണാൻ വരണം അതും നടന്ന്. അത് പറയാനാ വന്നത്. അല്ലാതെ സമ്മതം ചോദിക്കാനല്ല. കുറച്ചു സമാധാനം കിട്ടീന്നാ കരുതിയെ. ഇല്ല അല്ലേ. സ്വയം തിരഞ്ഞെടുത്തത് അല്ലേ അനുഭവിച്ചോ സുമി ഇടക്ക് കേറി വന്നു. അങ്ങനെ പറഞ്ഞു കൊടുക്ക് സുമീ. അല്ല ഉപ്പാ ഇവളെ സ്ഥിരായിട്ട് അവിടെ നിർത്തിയാലോ. ശല്യം ഒഴിഞ്ഞു കിട്ടുവല്ലോ. ഓഹോ നമ്മൾക്കിട്ട് താങ്ങാൻ വന്നതാണല്ലേ. എനിക്ക് സമ്മദാണെ പിന്നെ പോകുമ്പോ എന്റെ കെട്ടിയോനെയും ഞാൻ അങ്ങ് കൊണ്ട് പോകും. പിന്നെ കിടന്നു നിലവിളിച്ചിട്ട് കാര്യം ഇല്ല. ഒറ്റ മോൻ ആണ് ഓർത്തോണം.

നീ കൊണ്ട് പോയിക്കോടി അങ്ങനേലും രണ്ടിന്റെയും ശല്യമില്ലാതെ എനിക്ക് ഇവിടെ സുഗമായി ജീവികമലോ. അതേ പോകുന്നെങ്കിൽ മൂന്നും കൂടി പോയിക്കോനം. എന്നിട്ട് വേണം ഞങ്ങൾക്ക് സുഖമായി ജീവിക്കാൻ അമ്മായി അതും പറഞ്ഞോണ്ട് കേറി വന്നു അയ്യടാ രണ്ടു വയസ്സന്മാരുടെ പൂതി കൊള്ളാലോ. അങ്ങനിപ്പോ സുഗിക്കണ്ട. ഞങ്ങൾ എവിടേക്കും പോണില്ലേ. പരസ്പരം തമാശ പറഞ്ഞും ചിരിച്ചും സന്തോഷത്തോടെ നിക്കുന്ന തന്റെ ഫാമിലിയെ സജി വാതിൽ വിടവിലൂടെ നോക്കി കണ്ടു. എതോരാണും കൊതിക്കും ഇങ്ങനൊരു കാഴ്ച. എന്നും ഇങ്ങനെ ഉണ്ടായിരുന്നെങ്കിൽ. ഇവരുടെ കൂടെ എനിക്കും നിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ. ഓർത്തപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു. കണ്ണും തുടച്ചു റൂമിലേക്ക്‌ പോകുന്ന സജിയെ നാസില കാണുന്നുണ്ടായിരുന്നു . *** രാത്രി വീട്ടിലേക്കുപോകുമ്പോൾ അവൾ സജിയോട് പറഞ്ഞു.

അവിടെ എത്തി കുറച്ചു കഴിയുമ്പോൾ എന്തെങ്കിലും തിരക്ക് പറഞ്ഞു തിരിച്ചു വന്നേക്കണം. എന്റെ വീട്ടിൽ താമസിക്കുന്നത് എനിക്കിഷ്ടമല്ല. അവൻ ഒന്നും മിണ്ടിയില്ല. സജി അവിടുന്ന് മുങ്ങാൻ ഒരു പാട് ശ്രമിച്ചെങ്കിലും പറ്റിയില്ല. ഇഷയുടെ ഉപ്പ പോകാൻ സമ്മതിച്ചില്ല. ഇഷക്ക് അവരുടെ മുന്നിൽ നിന്നും ഒന്നും പറയാനും പറ്റിയില്ല. രാത്രി കിടക്കാൻ നേരം അവൾ പറഞ്ഞു നിലത്ത് അല്ലെങ്കിൽ പുറത്ത് ബാൽക്കണിയിൽ എവിടേലും കിടന്നോണം എന്റെ ബെഡിൽ കിടക്കാൻ പറ്റില്ല. ഇത് എന്റെ അമ്മായിയപ്പൻ എനിക്ക് വേണ്ടി തയ്യാറാക്കിയ റൂം. ഇവിടെ എവിടെ കിടക്കണോന്ന് ഞാൻ തീരുമാനിക്കും. പറ്റില്ലെങ്കിൽ നീ പോയി പുറത്തു കിടന്നോ. നമ്മുടെ എഗ്രിമെന്റിൽ ഈ ഒരു കാര്യം നീ പറഞ്ഞിരുന്നില്ല അതോണ്ട് ഞാൻ ഈ ബെഡിൽ കിടക്കാൻ പോവ്വാണ്. കിടന്നോ. എത്ര മണിക്കൂർ കിടക്കുന്നുവോ അത്രയും ദിവസം ഞാൻ ഇവിടെ നിക്കും. പിന്നെ കാലുപിടിക്കാൻ വന്നിട്ട് കാര്യം ഒന്നും ഉണ്ടാവില്ല. നിന്റെ ഉപ്പ വിടഞ്ഞിട്ടല്ലേ പിന്നെ ഞാൻ എന്തു ചെയ്യാനാ. എനിക്ക് അതൊന്നും അറിയണ്ട.

എന്റെ ബെഡിൽ പോയിട്ട് നീ ഈ റൂമിൽ കയറിയത് പോലും എനിക്ക് ഇഷ്ടായില്ല. അത്രക്ക് വെറുപ്പാ നിന്നോട്. നിറഞ്ഞു വന്ന കണ്ണുകൾ അവൾ കാണാതിരിക്കാൻ അവൻ പുറത്തേക്കു പോയി. കുറച്ചു കഴിഞ്ഞു ഉപ്പയോട് സജി സംസാരിക്കുന്ന ശബ്ദം അവൾ കേട്ടു. ഫ്രണ്ട് ഹോസ്പിറ്റലിൽ ആണ്. പോയേ പറ്റു.കാർ സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദവും കേട്ടു. വീട്ടിൽ പോകാൻ പറ്റില്ല. ഉപ്പയോട് എന്തു മറുപടി പറയും. ഇഷയുടെ വീട്ടിലും പറ്റില്ല. എവിടെക്കാ പോകുവാന്നു അറിയാതെ അവന് വട്ടു പിടിക്കുന്നു തോന്നി . അവസാനം സുമിയെ വിളിച്ചു അവൾക്കേ എന്നെ സഹായിക്കാൻ പറ്റു.അവളോട്‌ കാര്യം പറഞ്ഞു. എല്ലാരും ഉറങ്ങിയ ശേഷം വാതിൽ തുറന്നു തരാമെന്ന് അവൾ പറഞ്ഞു

. കാർ റോഡിൽ വെച്ച് അവൻ വീട്ടിലേക്ക് പോയി. സുമി ഒന്നും ചോദിച്ചില്ല അവൻ ഒന്നും പറഞ്ഞും ഇല്ല. റൂമിലേക്ക്‌ കയറാൻ നേരം അവൻ സുമിയോട് പറഞ്ഞു ഇച്ചുസിനോട്‌ പറയണം ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുന്നതിനു പകരം എന്നെ ഒറ്റയടിക്ക് കൊല്ലാൻ. അവൾക്ക് പറയണം എന്നുണ്ടായിരുന്നു ഇച്ചുസ് എന്നെ മരിച്ചു. ഇപ്പൊ വേറൊരാളാ അതെന്ന്. സുമിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു അവന്റെ സങ്കടം. ആരുടെ ഭാഗത്താണ് നിൽക്കേണ്ടത് എന്നറിയാതെ അവളും വിഷമിക്കുന്നുണ്ടായിരുന്നു. ഒരു ഭാഗത്ത്‌ സ്വന്തം സഹോദരൻ. മറുഭാഗത് ജീവനും ജീവിതവും അവൾക്ക് വേണ്ടി സമർപ്പിക്കാൻ പോലും തയ്യാറുള്ള ചങ്ങാതി. ഇവരിൽ ആരെയാ അല്ലാഹ് ഞാൻ വെറുപ്പിക്കുക. ആരുടെ കൂടെയാ നിൽക്കുക........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story