💘 ഇഷയുടെ സൗഹൃദവും പ്രണയവും 💘: ഭാഗം 11

ishayude sauhrdavum pranayavum

രചന: സഫ്‌ന കണ്ണൂർ

കോളേജിൽ പോകാൻ ബസ്സ് കാത്തു നിൽക്കുമ്പോഴാണ് അജാസ് വന്നത്. പെൺകുട്ടികളായാൽ കുറച്ചൊക്കെ തന്റേടം വേണമെടോ. ഫെമിനിസ്റ്റ് ആണെന്ന് ഒക്കെ കേട്ടപ്പോൾ ഞാൻ കരുതി പുലികുട്ടി ആണെന്ന്. ഇത് ഒരുമാതിരി... സാർ എന്താ ഉദ്ദേശിക്കുന്നെ ഞാൻ കണ്ടു ഇന്നലെ ബസ്റ്റോപ്പിൽ നടന്നത്. ഇത്രേം മോശായി കമെന്റൊക്കെ പറഞ്ഞിട്ടും ഒന്നും റിയാക്ട് ചെയ്തില്ലല്ലോ ഇയാൾ. പോരാത്തതിന് അങ്ങോട്ട്‌ സോറിയും പറഞ്ഞിരിക്കുന്നു. കുറച്ചൊക്കെ പ്രതികരിക്കാൻ പടിക്കണമെടോ. നമുക്ക് പറയാൻ ഉള്ളത് ആരുടെ മുഖത്തു നോക്കിയും പറയണം. അല്ലാതെ ഒഴിഞ്ഞു മാറുകയല്ല വേണ്ടത്. ഇഷ അജാസിനെ നോക്കി ആദ്യമായി പുഞ്ചിരിച്ചു. പിന്നെ കയ്യിലെ ചരടും ഒന്ന് നോക്കി. പക്ഷേ അവൾ ഒന്നും മിണ്ടിയില്ല. ബസ്സ് വന്നു. അവൾ ഇടക്കിടക്ക് അവനെ നോക്കുണ്ടായിരുന്നു. പ്രായമുള്ളവർക്ക് സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നതും മറ്റുള്ളവരെ സഹായിക്കുന്നതും ഒക്കെ കാണുന്നുണ്ടായിരുന്നു അവൾ. അവൾക്ക് അവനോട് ബഹുമാനം തോന്നി.

എന്തായെടോ വല്ലതും നടക്കുമോ ജാസി അജാസിനോട് ചോദിച്ചു എന്താവാൻ. ഇന്ന് ചിരിച്ചു എന്നോട്. നല്ല സൂചനയാ അതെന്ന് തോന്നുന്നു. എന്നെ പറ്റി പൊക്കി പറയാൻ രണ്ടു കാന്താരികളെ ഏൽപ്പിച്ച വകയിൽ സിൽക്ക് പോയത് മിച്ചം. ആ സാരമില്ല അവർ എന്തൊക്കെയോ ബസ്സിൽ വെച്ച് പറഞ്ഞിന് എന്ന് തോന്നുന്നു. നോക്കുന്നുണ്ടായിരുന്നു എന്നെ അവൾ. കഷ്ടപ്പാടിന് ഫലം ഉണ്ടാവോ ഉണ്ടായ മതിയാരുന്നു. അവൾക്ക് വേണ്ടി ഉറക്കൊഴിഞ്ഞ ഓരോ ദിവസവും എടുക്കണ്ട ക്ലാസ്സ്‌ പ്രിപർ ചെയ്യുന്നേ. ഈ പഠിപ്പ് കോളേജ് ടൈം പഠിച്ചിരുന്നേൽ ശരിക്കും മാഷ് ആയേനെ. അല്ലെടാ വീട്ടിന് പുറത്ത് അവളെ കാണാൻ വഴിയുണ്ടോ. കോളേജിൽ നിന്നും ഒന്നും നടക്കുമെന്ന് തോന്നുന്നില്ല. അങ്ങനെ പുറത്ത് കറങ്ങാൻ പോകുന്ന ടൈപ്പ് ഒന്നും അല്ല അവൾ. ആ പിന്നെ അവളുടെ റിലേറ്റീവ് ഒരു ഓർഫനേജിൽ മാനേജിങ് അംഗം ആണ്.

അവൾ ഇടക്കൊക്കെ അവിടെ പോകാറുണ്ട്. എപ്പോഴാ ഇനി അവിടെ പോവുക. അന്വേഷിക്ക് നിനക്ക് ചോദിക്കറാ Mm അജാസ് ആർക്കോ ഫോൺ വിളിച്ചു ചോദിച്ചു. ഭാഗ്യം ഉണ്ടെടാ നാളെ പോകുന്നുണ്ടെന്ന്. അതും തനിച്ചു. മാമയുടെ കൂടെ ആയിരുന്നു ഇഷ ഓർഫനേജിൽ പോകാറുള്ളത്. സുമിയെ വിളിച്ചെങ്കിലും അവൾ പോയില്ല. സജിയോട് പിന്നെ പറഞ്ഞും ഇല്ല. മാമ പോകാൻ പറഞ്ഞതരുന്നു. കുറച്ചു പേപ്പേഴ്സ് ഉണ്ടായിരുന്നു കൊടുക്കാൻ. അതാണ്‌ തനിച്ചു ഇറങ്ങിയേ. അവിടെ എല്ലാർക്കും അവളെ നല്ല പരിജയം ആണ്. ഇഷ പോകുമ്പോൾ അവിടുള്ള കുട്ടികൾ ഫുഡ്‌ കഴിക്കുകയാരുന്നു. അവിടത്തെ മാനേജരെ കണ്ടു. ഇന്നെന്താ പരിപാടി എന്തോ സ്പെഷ്യൽ പോലെ. കുറച്ചു പിള്ളേരെ വകയാ ഇന്നത്തെ ഫുഡ്‌. അവർ തന്നെയാ വിളമ്പിക്കൊടുക്കുന്നതും. ഇന്നത്തെ കാലത്ത് ഇത് പോലുള്ള പിള്ളേരെ കാണാനും വേണം ഭാഗ്യം.

അവൾ അവരെ ശ്രദ്ധിച്ചു. അജാസ്. അജാസും അവളെ കണ്ടു. ഇഷ എന്താ ഇവിടെ ചെറിയൊരു ആവിശ്യത്തിന് വന്നതാ. കൂടുന്നോ ഞങ്ങളുടെ കൂടെ. അവൾ എന്തെങ്കിലും പറയുന്നതിന് മുന്നേ അജാസ് ചോറും പാത്രം അവളുടെ കയ്യിൽ വെച്ച് കൊടുത്തു. വിളമ്പിക്കൊടുക്ക്. അവൾ അത് അനുസരിച്ചു. എല്ലാവരും കഴിച്ചു കഴിഞ്ഞപ്പോൾ അജാസ് കൂടെ ഉള്ളവരെ പരിചയപ്പെടുത്തി. അവന്റെ ഫ്രണ്ട്സ് ആണ്. എല്ലാവരും നല്ല ബഹുമാനത്തോടെയാരുന്നു അവളോട്‌ പെരുമാറിയത്. പെങ്ങളെന്ന് ആയിരുന്നു അവർ വിളിച്ചത്. അജാസ് അവളെ നിർബന്ധപൂർവ്വം ഒന്നിച്ചു ഇരുത്തി ഫുഡ്‌ കഴിക്കാൻ. അവൾക്ക് വല്ലായ്മ തോന്നുന്നുണ്ടായിരുന്നെങ്കിലും എന്തോ ഒന്നിനും എതിർത്തില്ല. പോകുമ്പോൾ അവൾക്ക് ഒപ്പം അജാസും പോയി. ഇഷ ഇവിടെ സ്ഥിരമായി വരാറുണ്ടോ മാമയുടെ കൂടെ ചിലപ്പോഴൊക്കെ സാർ ഇവിടെ വരാറുണ്ടോ ഈ സാർ വിളി വേണ്ടാട്ടോ ക്ലാസ്സിൽ മതി അത്.

എന്നെ പേര് വിളിച്ചാൽ മതി. അല്ലേൽ എല്ലാരും വിളിക്കുന്നത് പോലെ അജുന്ന വിളിച്ചോ. അവൾ തലയാട്ടി. എന്നെ ഒരു ഫ്രണ്ട് ആയി കണ്ടുടെടോ അജാസ് ചോദിച്ചു ശ്രമിക്കാം അജാസിനെ ഒഴിവാക്കാൻ ഒരു സാധനം വാങ്ങാൻ ഉണ്ടെന്നും പറഞ്ഞു അവൾ ഒരു കടയിലേക്ക് കയറി. വീട്ടിൽ എത്തിയിട്ടും അവൾക്ക് അജാസിനെ തന്നെ ഓർമ വന്നു. അവൾ സുമിയെ വിളിച്ചു എല്ലാം പറഞ്ഞു. നിന്റെ സാർ പൊളിയാടി. നല്ല ആൾക്കാരും ഉണ്ടെന്നു മനസ്സിലായില്ലേ. അവൾ ഒന്നും പറയാതെ മൂളി. ആണുങ്ങളെ പറ്റി നല്ലത് എന്തെങ്കിലും ഒക്കെ പറഞ്ഞാൽ നഖശികാന്തം എതിർക്കുന്നവൾ ആയിരുന്നു. ഇന്ന് ഒന്നും എതിർ പറഞ്ഞില്ല. സുമിക്ക് ഒരുപാട് സന്തോഷം തോന്നി. അവൾ മനസ്സിൽ അജാസിന് നന്ദി പറഞ്ഞു. ** ഇഷ പോയത് മുതൽ വീട് ഉറങ്ങിയത് പോലെ തോന്നി സജീറിന്. മറ്റുള്ളവരെ മുന്നിൽ അഭിനയിക്കുകയായിരുന്നുവെങ്കിലും സജീറിന്റെ എല്ലാ കാര്യങ്ങളും അവളായിരുന്നു നോക്കൽ.

അവന് ഓരോ നിമിഷവും അവളെ പറ്റി മാത്രമായി ചിന്ത.നാസിയുടെ മുന്നിൽ നിന്നും പരമാവധി അവൻ ഒഴിഞ്ഞു മാറാൻ തുടങ്ങി. അവൾക്കും മനസ്സിലാവുന്നുണ്ടായിരുന്നു അത്. ഇഷയെ കാണാൻ അവൻ ഒരുപാട് ആഗ്രഹിച്ചു.അവന് ഉറക്കം പോലും വരാതായി. . അവളെ എന്നും എന്റെ ഭാര്യയായി കിട്ടിയിരുന്നെങ്കിൽ.. . അവളെ കാണാതിരിക്കുമ്പോൾ മനസ്സ് പിടക്കുന്നു. എവിടെ നോക്കിയാലും അവളെ മുഖം മാത്രേ കാണുന്നുള്ളൂ. ഞാൻ അവളെ പ്രണയിക്കാൻ തുടങ്ങിയോ ഇനി. അവൾക്ക് തന്നോട് വെറുപ്പ് മാത്രേ ഉള്ളുവെന്ന് അറിഞ്ഞിട്ടും തനിക്ക് അവളോട് ഒരിക്കൽ പോലും ദേഷ്യം തോന്നിയിട്ടില്ല.എങ്ങനെ തോന്നും അമ്മാതിരി പണിയല്ലേ അവളോട്‌ ഞാൻ കാട്ടിയത്. ഉപ്പയും ഉമ്മയും സുമിയും അവളെ വിളിക്കുന്നതും സംസാരിക്കുന്നതും അവൻ കണ്ടു. അവനും വിളിക്കണം എന്നുണ്ടായിരുന്നു അവൾ ആ പേരും പറഞ്ഞു പിന്നേം അവിടെ നിന്നാലൊന്ന് കരുതി. അവൾ വേഗം വന്നെങ്കിലെന്ന് അവൻ അതിയായി ആഗ്രഹിച്ചു. രണ്ടു ദിവസം എന്ന് പറഞ്ഞെങ്കിലും പിന്നേം ഒരു ദിവസം കൂടി അവൾ അവിടെ നിന്നു.

സുമി അവളുടെ വീട്ടിൽ പകൽ മുഴുവൻ പോകുന്നത് കൊണ്ട് അവൾക്ക് പ്രശ്നം ഇല്ലായിരുന്നു. ഉപ്പയും ഇടക്ക് ഒരു പ്രാവിശ്യം പോയി. ഉമ്മ അവളുടെ പേരും പറഞ്ഞു സുമിയെ എപ്പോഴും വഴക്ക് പറയൽ തുടങ്ങി. എന്തു ജോലി ചെയ്താലും അവളെ കണ്ടുപടിക്കെടി എന്നസ്ഥിരം ഡയലോഗ്. അത് കേൾക്കുമ്പോൾ സജിക്ക് എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നി. സുമിക്ക് അത് കേൾക്കുമ്പോൾ ദേഷ്യം വരും. എന്നാ പോയി കൂട്ടിട്ട് വാ മരുമോളെ. എന്ത് ചെയ്താലും കുറ്റം. ഇഷയെ പോലെ ആയില്ലെന്നും പറഞ്ഞു. അതേടി അവളെ പോലെ ആകാൻ നീ പഠിക്ക്.നാളെ നീയും ഇത് പോലെ വേറെ വീട്ടിൽ പോകേണ്ട പെണ്ണാ. അതേതായാലും ഉണ്ടാകില്ല. ഇഷക്ക് ഇല്ലാത്ത ഒരു ലൈഫ് എനിക്കും വേണ്ട. അവൾ മനസ്സിൽ പറഞ്ഞു. സത്യം പറയാലോ അവളെ കാണാഞ്ഞിട്ട് ഒരു വല്ലായ്മ. അവളെ വിളിച്ചു നാളെ വരാൻ പറയ്. അല്ലേൽ വേണ്ട സജിയോട് പോയി കൂട്ടിട്ട് വരാൻ പറ. എനിക്ക് വയ്യ ഉമ്മാ. നടന്നു വരേണ്ട ദൂരം അല്ലേ ഉള്ളൂ. അവൾ വന്നോളും. അവന് പോകണം എന്നുണ്ടായിരുന്നു.

പേടിച്ചിട്ടായിരുന്നു അങ്ങനെ പറഞ്ഞത്. ഇവരോട് പറയാൻ പറ്റില്ലല്ലോ നോ എൻട്രി ബോർഡ് ആണ് അവിടെ എന്ന്. അവൾ ചീത്ത വിളിക്കുന്നു പേടിച്ചല്ല പൊകാതെ. ആ പേരും പറഞ്ഞു വീണ്ടും അവിടെ നിന്നാലൊന്ന് പേടിച്ചാണ്. ഇപ്പൊ തന്നെ അവളെ കാണാതെ ഇരിക്കുന്ന അവസ്ഥ എനിക്കെ അറിയു. വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു അവളെ. ആരും വഴക്ക് ഇടേണ്ട. അവൾ നാളെ ക്ലാസ്സ്‌ കഴിഞ്ഞു ഇങ്ങോട്ട് വരും എന്നെ ഫോൺ വിളിച്ചു പറഞ്ഞിന് സുമി പറഞ്ഞു. *** ഇന്റർവെൽ സമയത്ത് സ്റ്റാഫ്‌ റൂമിലേക്ക്‌ പോകുമ്പോഴായിരുന്നു അന്ന് ഉടക്കിയ സീനിയർസ് മുന്നിൽ വന്നത്. അവരിൽ ഒരാൾ ഇഷയോട് പ്രണയം ആണെന്ന് പറഞ്ഞു പ്രൊപ്പോസ് ചെയ്തതാരുന്നു ഉടക്കിന് കാരണം. അവൾ താല്പര്യം ഇല്ലന്ന് പറഞ്ഞു ഒഴിവാക്കി. കുറച്ചു തരികിടയാരുന്നു കക്ഷി. അവൻ അവളുടെ കയ്യിൽ കേറി പിടിച്ചു. അവൾ തല്ലി. സോറി പറഞ്ഞതോടെ പ്രോബ്ലം തീർന്നൂന്ന് കരുതിയതാരുന്നു. ഇഷ കാണാത്ത ഭാവത്തിൽ പോകാൻ നോക്കിയെങ്കിലും അവർ വഴി തടഞ്ഞു നിന്നു.

യെസ് പറഞ്ഞിട്ട് പോയാൽ മതി ഞാൻ പറഞ്ഞാൽ മതിയോ യെസ്. എല്ലാവരും തിരിഞ്ഞു നോക്കി അജാസ്. സോറി സാർ ഞങ്ങൾ തമാശക്ക്..... പ്രണയം തമാശയാണോടോ . ഇഷ്ടമല്ലെങ്കിൽ വിട്ടേക്കെടോ. പെണ്ണിന്റെ ശരീരവും സൗന്ദര്യവും കണ്ടല്ല പ്രണയിക്കേണ്ടത്. അവളുടെ മനസ്സ് അറിയണം. അവളുടെ മനസ്സിലെ സ്വപ്‌നങ്ങളെയും പ്രതീക്ഷകളെയും അറിഞ്ഞു പ്രണയിക്കണം. അപ്പോൾ താനേ അവൾ ഇങ്ങോട്ട് പ്രണയിച്ചോളും. അല്ലാതെ ഭീഷണിപെടുത്തിയല്ല പ്രണയിക്കേണ്ടത്. പ്രണയം ഒരു തമാശയുമല്ല. പിന്നെ ഈ പ്രശ്നം ഇവിടെ അവസാനിക്കണം. ഇനി എന്തെങ്കിലും ഉണ്ടാക്കിയാൽ കംപ്ലൈന്റ് വേണം എന്നില്ല. ഞാൻ ആക്ഷൻ എടുത്തിരിക്കും മനസ്സിലായല്ലോ. അവസാനത്തെ വാക്കുകളിൽ ഒരു ഭീഷണി യുടെ സ്വരം ഉണ്ടായിരുന്നു. എല്ലാവരും പോയി ഇഷയും അജാസും മാത്രമായി. പ്രണയത്തെ പറ്റി ഉള്ള കൺസപ്റ്റ് കൊള്ളാം സർ.

താങ്ക്സ്. തന്നെപ്പറ്റി ഇങ്ങനൊന്നും അല്ലല്ലോ കേട്ടത്. തനിക്ക് എന്തു പറ്റി. എന്താ കേട്ടത് എന്നെ പറ്റി ഝാൻസിറാണിയാണെന്ന കേട്ടത് അവൾ ഒന്ന് പുഞ്ചിരിച്ചു. എന്ത് ചോദിച്ചാലും ഈ ചിരിമാത്രേ ഉള്ളൂ അവൾ കയ്യിലെ ചരട് കാണിച്ചു കൊണ്ട് പറഞ്ഞു ഇത് കണ്ടോ സാർ. എന്റെ ചൂടൻ സ്വഭാവം കാരണം സഹിക്കാൻ പറ്റാതെ ഒരാൾ കെട്ടിയതാ. എല്ലാരോടും പുഞ്ചിരിക്കാൻ ശ്രമിക്കുകയാ ഇപ്പൊ കൊള്ളാലോ ആരാ ആൾ മദർ ആണോ അതോ ലവർ ആണോ ലവർ ആണേൽ പോണേൽ പോട്ടെന്നു വെച്ചേനെ. ഇത് ചങ്ക് ഫ്രണ്ട് ആയി പോയി തന്റെ ആ ഫ്രണ്ടിനെ ഒന്ന് കാണണല്ലോ. അത്രക്ക് പേടിയാണോ ആളെ അല്ല അത്രക്ക് ഇഷ്ടമാണ്. എന്നേക്കാൾ കൂടുതൽ. എന്നേം കൂട്ടഡോ ഫ്രണ്ടായിട്ട്. ഇതുപോലെ കെട്ടിയിടൊന്നും ഇല്ല. അവളൊന്നും മിണ്ടിയില്ല.

ക്ലാസിനു ടൈമായി അവൾ പോയി. ക്ലാസ്സിൽ എത്തുന്ന വരെ അവൾ ആലോചിക്കുകയാരുന്നു അജാസിനെ എന്താ അവോയ്ഡ് ചെയ്യാൻ പറ്റാതെ. . അവനോട് എന്തിനാ ഞാൻ ഈ ചരടിന്റെ കാര്യം പറഞ്ഞെ. അവനോട് സംസാരിക്കുമ്പോൾ മനസ്സ് ഒന്ന് ചാഞ്ചാടുന്ന പോലെ ഹായ് നിമിഷ എനിക്ക് ഒരു ഹെൽപ് ചെയ്യോ. നിമിഷ ഇഷയുടെ ക്ലാസ്സ്‌മേറ്റ്‌.കോളേജിലെ ന്യൂസ്‌പേപ്പർ. പലരുടെയും ഹംസം. ചിലവ് ചെയ്താൽ പകരം എന്തും റെഡി. അത് ബോഡിയിൽ നല്ല വണ്ണം കാണാനും ഉണ്ട്. അവളറിയാതെ ഈച്ച പോലും കോളേജിൽ കയറില്ലെന്ന പറയുക. അത് പിന്നേ ചോദിക്കണോ ഞാൻ റെഡി എന്റെ ഫീസ് അറിയാലോ. അതൊക്കെ ചെയ്യാടോ പറ എന്താ കാര്യം നമ്മുടെ പുതിയ സർ ഇല്ലേ അജാസ്. മൂപ്പരുടെ ഫുൾ ഡീറ്റെയിൽസ്. ഫുൾ എന്ന് വെച്ചാൽ ഫാമിലി ബാഗ്രൗണ്ട് അല്ല. മനസ്സിലായല്ലോ എന്താന്ന്. Mm അതെന്തിനാടാ. വേക്കൻസി ഉണ്ടോന്ന് അറിയാനാനോ ഒന്ന് പോടീ ആവിശ്യം ഉണ്ട് നീ അന്വേഷിക്ക് Kk എന്റെ ഫീസ് തയ്യാറാക്കി വെച്ചോ. ടു ഡേയ്‌സ് ഞാൻ തരാം....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story