💘 ഇഷയുടെ സൗഹൃദവും പ്രണയവും 💘: ഭാഗം 12

ishayude sauhrdavum pranayavum

രചന: സഫ്‌ന കണ്ണൂർ

ഇഷയുടെയും സുമിയുടെയും ബഹളം കേട്ടാണ് സജീറിന് ഉറക്കം ഞെട്ടിയത്. ഫോണും നോക്കി ഹാളിൽ സോഫയിൽ ഇരുന്നത് ആയിരുന്നു. ഉറങ്ങിപോയി.ഇഷ വന്നെന്ന് അവന് മനസ്സിലായി. അന്ന് ഗെറ്റ് ഔട്ട്‌ അടിച്ച ശേഷം കണ്ടിട്ടില്ല. രാത്രിയിൽ ഇവളുടെ വീട്ടിലേക്ക് എന്ന് പറഞ്ഞു ഇറങ്ങും. എല്ലാരും ഉറങ്ങിയ ശേഷം വരും. അതായിരുന്നു പതിവ്. അവൻ അവളെ കാണാനുള്ള ആകാംക്ഷയിൽ പെട്ടന്ന് എഴുന്നേറ്റു. അല്ലേൽ വേണ്ട വന്നപാടെ അവളുടെ വായിൽ ഇരിക്കുന്നത് കേൾക്കണ്ട. സോഫയിൽ തന്നെ കാൽ നീട്ടിവെച്ചു ഇരുന്നു. ഇഷ വരുമ്പോഴാണ് അവൻ കാൽ നീട്ടിയത്. അവൾ അത് കണ്ടില്ല അവൾ കാല് തടഞ്ഞു മലർന്നു അടിച്ചു നിലത്ത് വീണു. അവൻ തലക്ക് കൈ വെച്ചു നിന്നു. അവൾക്ക് സങ്കടവും ദേഷ്യവും ചമ്മലും എല്ലാം കൂടി ഒന്നിച്ചു വന്നു.നാസിലയും സുമിയും ഒരു നിമിഷം എന്ത് വേണം എന്നറിയാതെ നിന്നു., നാസിലാക്ക് ചിരി വന്നെങ്കിലും അവൾ പിടിച്ചു നിന്നു. അവനെ കൊല്ലാനുള്ള ദേഷ്യത്തോടെ അവൾ അവന്റെ അടുത്തേക്ക് വന്നെങ്കിലും മോള് വന്നോ എന്ന ചോദ്യം അവളുടെ ദേഷ്യത്തെ പിടിച്ചു കെട്ടിയപോലെ നിന്നു.

ഉമ്മയാണ്. ഉമ്മയെ കണ്ടപ്പോൾ മകനെ രക്ഷിക്കാൻ വന്ന മാലാഖയെ പോലെയാണ് സജീറിന് തോന്നിയത്. കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നി. പടച്ചോനെ എന്റെ കാര്യത്തിൽ ഒരു തീരുമാനവും ആയി. ഇവളെ എങ്ങനേലും വളച്ചു കുപ്പിയിൽ ആക്കണം എന്നു കരുതിയതാ. ഇനി ഇവൾ എന്നെ പെട്ടിയിൽ ആകാതിരുന്നാൽ മതിയാരുന്നു. ഇതെന്താ ചുണ്ടിൽ നിന്നും ചോര വരുന്നുണ്ടല്ലോ. അപ്പോഴാ എല്ലാവരും അത് ശ്രദ്ധിച്ചത്. വീഴ്ചയിൽ എവിടെയോ തട്ടി മുറിഞ്ഞതരുന്നു. അത് എവിടെയോ മുട്ടി. ചെറിയമുറിവേ ഉള്ളൂ. സജി മെല്ലെ ഒളികണ്ണിട്ട് ഇഷയെ നോക്കി. ചുണ്ടിലൂടെ ബ്ലഡ്‌ വരുന്നുണ്ടായിരുന്നു. ആ മുഖത്തെ കലിപ്പ് ഭാവം കണ്ടു അവന് തന്നെ പേടി തോന്നി. അവന് കാളിയങ്കാട്ട് നീലിയെ ഓർമ വന്നു. ദംഷ്ട്ര കൂടി ഉണ്ടായിരുന്നല് സീരിയൽ കണ്ട അതെ രൂപമാണെമന് അവന് തോന്നി. ഇതിന് എങ്ങനെയാണാവോ പകരം വീട്ടുക. അവൻ മെല്ലെ അവളുടെ അടുത്ത് ചെന്നു പറഞ്ഞു സോറി . അബദ്ധത്തിൽ പറ്റിയതാ. സത്യായിട്ടും നീ വരുന്നത് കണ്ടില്ല.

അവൾ ദേഷ്യവും അമർത്തിപ്പിടിച്ച് ഒന്നും മിണ്ടാതെ പോയി. സുമി അനുഭവിച്ചോ എന്നും പറഞ്ഞു പോയി. അവൾക്ക് ഇത് കിട്ടേണ്ടത നാസില പറഞ്ഞു. അത് കേട്ടപ്പോൾ സജിക്ക് ദേഷ്യം വന്നു. അവൻ ദേഷ്യത്തോടെ അവളെ നോക്കി. നാസിലാക്ക് ഒന്ന് മനസ്സിലായി ഇഷയെ പറയുന്നത് അവന് ഇഷ്ടമല്ല. അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നു സജിയിൽ വന്ന മാറ്റം. അവൾ സുമിയുടെ അടുത്തേക്ക് ചെന്നു. സുമി നോട്ട്സ് എഴുതുകയാരുന്നു. എന്താ നാസി ഇഷയും സജിയും തമ്മിൽ എന്താ. ഇഷക്ക് ഇഷ്ടാണോ അവനെ സുമി ഒന്നും മിണ്ടിയില്ല. സുമി പ്ലീസ്. ഇനിയും മൗനം പാലിക്കരുത്. എന്റെ ലൈഫിന്റെ കാര്യമാണ്. ഞാനും നിങ്ങളെ പോലെ ഒരു പെണ്ണാണ്. നിങ്ങൾ കരുതുന്ന പോലെ ഞങ്ങൾ പ്രേമിച്ചിട്ടൊന്നും ഇല്ല . നല്ല സുഹൃത്തുക്കൾ . ആയിരുന്നു.വിവാഹം ആലോചിക്കാൻ തുടങ്ങിയപ്പോൾ ഉപ്പ സജിയെ ആലോചിച്ചു. സജിയോട് ചോദിച്ചപ്പോൾ . വീട്ടിൽ എല്ലാർക്കും സമ്മദാണെൽ എനിക്കും സമ്മതാണെന്ന പറഞ്ഞെ. നിന്റെ ഉമ്മാക്ക് സമ്മതമാണെന്ന് പറഞ്ഞു.

ഉപ്പ അന്നൊന്നും എതിർ പറഞ്ഞും ഇല്ല. അവൻ നാട്ടിൽ വന്നു ആലോചിക്കന് പറഞ്ഞെ. അതോണ്ട് തന്നെ പിന്നെ ഞങ്ങൾ ഫോൺ വിളിയിലൂടെയും ചാറ്റിങിലൂടെയും കൂടുതൽ അടുത്തു . ഞാൻ എന്താ വേണ്ടേ ഇനി. സജിയെ കാത്തിരിക്കണോ വേണ്ടയോ എന്നറിയാതെ വട്ട് പിടിക്ക എനിക്ക്. ഏതൊരു പെണ്ണിനേയും പോലെ എനിക്കും ഉണ്ട് ആഗ്രഹങ്ങളും സ്വപ്‌നങ്ങളും. ഇനിയെങ്കിലും പറ ഇഷക്ക് ഇഷ്ടാണോ സജിയെ. അവരുടെ ജീവിതത്തിലെ വില്ലത്തിയാണോ ഞാൻ. സുമി ഒരു ഡയറി എടുത്തു അവൾക്ക് കൊടുത്തു. നാസില അത് തുറന്നു നോക്കി. ഇഷയുടെ ഡയറി. ഞാൻ ഇഷ മെഹറിൻ. ഉപ്പച്ചീടെ സ്വന്തം ഇച്ചുസ്. ഉപ്പ മാത്രല്ലാട്ടോ അങ്ങനെ വിളിക്ക ഉമ്മയും സുമിയും പിന്നെ സജിയും. എപ്പോഴാ ഇവർ വിളിക്കാന്ന് അറിയോ. വല്ല കുരുത്തക്കേടും ഒപ്പിക്കുമ്പോൾ. അപ്പോഴുള്ള ആ വിളിയിൽ സ്നേഹം മാത്രമല്ല കുറച്ചു ദേഷ്യവും ഉണ്ടാവും.ആ വിളി കേൾക്കാനും ഉണ്ട് രസം. ഞാൻ ഒരു പാവമായത് കൊണ്ടാകണം അങ്ങനെയാ കൂടുതലും വിളിക്കൽ.അങ്ങനെ വിളിക്കുന്നത് കേൾക്കാൻ ആണ് എനിക്കും ഇഷ്ടം.

ഒരാൾ ഒഴിച്ച് സജി. അവൻ ഇച്ചു ലൂസേ എന്ന വിളിക്ക. മറ്റുള്ളോർക്ക് അത് മനസ്സിലാവില്ലേലും എനിക്ക് അത് അറിയുന്നുണ്ട്‌ അവൻ വിളിക്കുമ്പോൾ എനിക്ക് ദേഷ്യം വരും.എന്റെ ദേഷ്യം കാണാൻ ആയിരിക്കും അവൻ അങ്ങനെയെ വിളിക്കൂ. സജി സുമിടെ ബ്രോ ആണ്. വല്ലപ്പോഴും മാത്രമേ അവനെ കാണു. കണ്ടാലോ ഒടുക്കത്തെ തല്ലുമായിരിക്കും. അവനോട് വഴക്കിടാൻ എന്തോ എനിക്കും ഒരു പ്രത്യേക ഇഷ്ടാണ്. എനിക്ക് ഈ ഡയറിയുടെ ആവിശ്യം ഒന്നും ഇല്ല. എഴുതാത്ത ഒരു ഡയറി കൂടെ ഉണ്ട്. സുമി. അവൾ ഉള്ളപ്പോ എന്തിനാ ഞാൻ കഷ്ടപ്പെട്ട് ഈ ഡയറി എഴുതുന്നെ. ആരെക്കാളും എന്നെ അറിയുന്നത് അവൾക്കാണ്. ഞങ്ങളെ എല്ലാരും സയാമീസ് എന്ന വിളിക്കുക. ഒന്നിച്ചല്ലാതെ കാണില്ല. അവൾക്ക് ഞാനും എനിക്ക് അവളും അതാണ്‌ എന്റെ ലോകം. അതിലേക്ക് ഇടക്ക് കയറി വന്ന ആളാ എന്റെ ടോം.

Tom ആരാന്നല്ലേ സജിക്ക് എല്ലാരും കൂടി itta പേര് ആണ്. എന്റേം അവന്റെയും തല്ല് കാരണം ആണ് അവന് ആ പേര് കിട്ടയത്. അവൾ സ്ഥിരമായി ഡയറി എഴുതൽ ഇല്ലന്ന് നാസിലാക്ക് മനസ്സിലായി. വല്ലപ്പോഴെ എഴിതിയിട്ടുള്ളു അതിൽ. ആ എഴുതിയതിൽ തന്നെ എല്ലാം അവസാനിക്കുന്നത് സജിയിലാണ്. കുറച്ചു പേജുകൾ മറിച്ചപ്പോൾ കണ്ടു. മനോഹരമായി ഡെക്കറേറ്റ് ചെയ്തു അതിൽ എഴുതിയിരിക്കുന്നു my ഹീറോ സജി. റെഡ് കളർ കൊണ്ട് മുഴുവൻ വരച്ചിട്ടിനെങ്കിലും വായിക്കാൻ കഴിയുന്നുണ്ടായിരുന്നു. സജി പഠിച്ചതും വളർന്നതും അവന്റെ ഉമ്മാന്റെ നാട്ടിലാണ്. സജി എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവർ വീടെടുത്ത് ഞങ്ങളുടെ നാട്ടിൽ വന്നത്. അവൻ പക്ഷെ വരില്ലെന്ന് ഒരേ വാശിയായിരുന്നു. അവന്റെ കൂട്ടുകാരും അവൻ പഠിച്ച സ്കൂളും നഷ്ടപ്പെടും എന്നായിരുന്നു പറയൽ. ഒറ്റ മോന്റെ പിടിവാശിക്ക് മുന്നിൽ മാമ സമ്മതിക്കുകയും ചെയ്തു. ലീവിന് മാത്രേ അവൻ അത് കൊണ്ട് വരൽ ഉള്ളൂ. ഞാൻ തറവാട്ടിൽ ആയിരുന്നു താമസിക്കൽ. സുമിയുടെ വീടിനടുത്തായി സ്വന്തം വീടെടുത്തു താമസം മാറി.തറവാട്ടിൽ ഒരുപാട് പേരുണ്ടായിരുന്നു.

അത് കൊണ്ട് തന്നെ വല്ലാത്ത ഒറ്റപെടലായിരുന്നു പുതിയ വീട്ടിൽ. മാമ അടുത്തുള്ളതാണ് ഏക ആശ്വാസം. ഞങ്ങളുടെ വീടിന് മുന്നിൽ നെൽപ്പാടമാണ്. അതിന്റെ മറുകരയിലാണ് സുമിടെ വീട്. റോഡ് മാർഗമാണെങ്കിൽ കുറച്ചു ദൂരം ഉണ്ട് ചുറ്റി വരണം. ഉപ്പ ഗൾഫിലേക്ക് പോയപ്പോൾ ശരിക്കും തനിച്ചായ പോലെ തോന്നി. ഞാനും അനിയനും അനിയത്തിയും ഉമ്മയും മാത്രമായി. ഉപ്പ പോയതോടെ തനിച്ചു നിക്കില്ലെന്ന് പറഞ്ഞു ഉമ്മ ബഹളം തുടങ്ങി. സുമിയുടെ ഇത്താത്ത രാത്രി ഞങ്ങളുടെ വീട്ടിലായി താമസം. അവളുടെ വിവാഹം ഉറപ്പിച്ചതോടെ അവൾ വരാതായി. ഞാൻ പിന്നെ മാമനെ സോപ്പിട്ടു സുമിയെ കൂട്ടി വരും. ആയിടക്കാന് സജി സ്കൂൾ ലൈഫ് കഴിഞ്ഞു വന്നത് . അതോടെ താമസം വീട്ടിൽ തന്നെയായി. എന്റെ വീട്ടിൽ രാത്രി ഒരു മോഷണശ്രമം നടന്നു. ഉമ്മാക്ക് പേടി കൂടി.അതോടെ എല്ലാവരും കൂടി തീരുമാനിച്ചു കുറച്ചു കാലം സജി എന്റെ വീട്ടിൽ താമസിക്കട്ടെയെന്ന്.

സുമിക്ക് പകരം അവൻ വരുന്നത് എനിക്ക് ഇഷ്ടായില്ലെങ്കിലും വീട്ടിൽ ഒരു ആൺ തുണ വേണമെന്ന അഭിപ്രായത്തിൽ എന്റെ എതിർപ്പ് ആരും പരിഗണിച്ചില്ല. ആദ്യമൊക്കെ രാത്രിയെ വരാറുള്ളുവെങ്കിലും പിന്നെ പിന്നെ ഞങ്ങളുടെ വീട്ടിലെ ഒരംഗം തന്നെയായി അവൻ മാറി. എന്റെ ഉമ്മാക്ക് അവൻ മൂത്ത മകനായിരുന്നു. . അവനോട് ഉള്ളിൽ കുശുമ്പും ഉണ്ടായിരുന്നു എന്നെക്കാൾ സ്ഥാനം ഉമ്മ അവന് കൊടുക്കുന്നത് കൊണ്ടായിരുന്നു അത്. എന്തിനും എന്നോട് ഉടക്കി സംസാരിക്കുക അവന്റെ പതിവായിരുന്നു.അവന്റെ പ്രധാന വിനോദം തന്നെ എന്നെ ദേഷ്യം പിടിപ്പിക്കൽ ആണ്. എങ്ങനൊക്കെ എനിക്ക് പണി തരാൻ കഴിയോ അതൊക്കെ അവൻ ചെയ്യും. ഞാൻ തിരിച്ചും ചെയ്യും. ഞങ്ങളെ വഴക്ക് കാരണം ടോം ആൻഡ് ജെറി എന്ന വിളിക്കൽ. എല്ലാവർക്കും മുന്നിൽ ഞങ്ങൾ ശത്രുക്കളെ പോലെ ആണെങ്കിലും ഞങ്ങൾ ശരിക്കും അത് എൻജോയ് ചെയ്യുകയായിരുന്നു.

എത്ര വഴക്കിട്ടു പിരിഞ്ഞാലും അധിക സമയം മിണ്ടാതിരിക്കാൻ കഴിയുമായിരുന്നില്ല. എന്നെ പറ്റി ആര് ചോദിച്ചാലും കുറ്റമല്ലാതെ നല്ലത് ഒന്നും ഉണ്ടാകില്ല. അതേ സമയം മറ്റെരെങ്കിലും തിരിച്ചു കുറ്റം പറയുന്നത് ഇഷ്ടമല്ല അത് ഉമ്മയാണെങ്കിൽ പോലും എന്നെയേ അവൻ സപ്പോർട്ട് ചെയ്യൂ. എത്ര വഴക്കിട്ടാലും അതിൽ ഒരു സഹോദരന്റെ കരുതലും സ്നേഹവും എനിക്ക് അവൻ തന്നിരുന്നു. സുമിയെയും എന്നെയും വേർതിരിച്ചു ഇതുവരെ കണ്ടിട്ടില്ല. അവൾക്ക് എന്തു വാങ്ങിയാലും എനിക്കും ഉണ്ടാകും. ഇങ്ങനെ തുടങ്ങി സജിയെ പറ്റി മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളൂ. ഓരോ വാക്കിലും നിറഞ്ഞു നിന്നിരുന്നു അവനോട് ഉള്ള സ്നേഹം. അവന് ബാംഗ്ലൂരിൽ പഠിക്കാൻ അഡ്മിഷൻ കിട്ടി പോകുമ്പോൾ സങ്കടം കൊണ്ട് കരയുകയായിരുന്നു. ഇനിയൊരു ജന്മമുണ്ടെങ്കിൽ അവനെ സ്വന്തം ഇക്കാക്കയായി കിട്ടിയിരുന്നെങ്കിൽ........ ബാക്കി പേജ് കീറിയെടുത്തിരുന്നു. ഇതിന്റെ ബാക്കി എവിടെ സുമി അത് എനിക്കും അറിയില്ല പിന്നെ എന്താ അവർക്കിടയിൽ സംഭവിച്ചെന്ന് ഇഷ ഇതുവരെ പറഞ്ഞിട്ടും ഇല്ല.

എനിക്ക് ഇതിൽ കൂടുതൽ ഒന്നും പറയാനുമില്ല. നീ സജിയോട് ചോദിച്ചു ഒരു തീരുമാനത്തിൽ എത്തുനത നല്ലേ. നാസി ആ ഡയറിയും എടുത്തു റൂമിലേക്ക്‌ പോയി. സുമി കീറിയെടുത്ത പേജുകൾ ഒന്ന് കൂടി വായിച്ചു. സജി ബാംഗ്ലൂരിൽ നിന്നും തിരിച്ചു വന്നു. ഏറെ സന്തോഷത്തോടെയാ അവനെ കാണാൻ ഓടി ചെന്നേ. അവനാകെ മാറിയിരുന്നു. പാവത്താൻ ലുക്ക്‌ ഒക്കെ പോയി തികച്ചും മോഡേൺ ആയി. അവന്റെ സ്വഭാവത്തിലും മാറ്റം ഉണ്ടായിരുന്നത് അവനോട് ഉള്ള സ്നേഹക്കൂടുതൽ കാരണം എനിക്ക് മനസ്സിലായില്ല. .എന്റെ കാര്യത്തിൽ ഒക്കെ അനാവശ്യമായി ഇടപെടാൻ തുടങ്ങി അവൻ. അവന്റെ നോട്ടത്തിൽ പോലും അത് മനസ്സിലാവാൻ തുടങ്ങി. അവൻ താമസിക്കാറില്ലെങ്കിലും ഇടക്കൊക്കെ വീട്ടിൽ വരും. പഴയ തമാശയും കളിയും ഒക്കെ ഉണ്ടായിരുന്നെങ്കിലും ആ വഴക്കിടലിന് പകരം ഉള്ള സ്നേഹപ്രകടനം എനിക്ക് ഉൾകൊള്ളാൻ സാധിച്ചിച്ചില്ല. എനിക്ക് അവനോട് ഇടപെടുമ്പോൾ ഒരു അകൽച്ച വരാൻ തുടങ്ങി. അവന്റെ രീതികളുമായി പൊരുത്തപ്പെടാൻ പറ്റാത്ത പോലെ. .

ഒരു ദിവസം ഒന്നിച്ചു ഫുഡ്‌ കഴിക്കാൻ ഇരിക്കുമ്പോൾ കാലുകൾ തമ്മിൽ ഉരസിയപ്പോൾ ഒരു ഞെട്ടലോടെ ടേബിളിന് അടിയിലേക്ക് നോക്കി അവന്റെ കാൽ എന്റെ കാലിനോട് അടുപ്പിച്ചു വെച്ചിരിക്കുന്നു. അവന്റെ മുഖത്തേക്ക് നോക്കി യാതൊരു ഭാവവും ഇല്ല അവനറിയാതെ ആയതാണോ . ഇതിപ്പോ കുറെയായി കയ്യുടെ മുകളിൽ അറിയാത്ത ഭാവത്തിൽ കൈ വെക്കുക കാലുകൾ തമ്മിൽ ഉരസുക മുട്ടി നടക്കുക. നോട്ടത്തിൽ ഭാവ പകർച്ചയുണ്ടോ. എനിക്ക് മതി തല വേദനിക്കുന്നു കുറച്ചു കിടക്കണം എന്നു പറഞ്ഞു റൂമിലേക്ക്‌ പോയി. ബാം വേണോ അവന്റെ ചോദ്യം കേട്ടപ്പോൾ നീയാ എന്റെ തലവേദന എന്ന് പറയാൻ തോന്നിയെങ്കിലും ഉമ്മ അടുത്തുള്ളത് കൊണ്ട് ഒന്നും മിണ്ടിയില്ല. . അവന് ഞാൻ പെങ്ങളുടെ സ്ഥാനത്തു നിന്ന് എപ്പോഴാ മാറിത്തുടങ്ങിയത്.അവന്റെ നോട്ടം പലപ്പോഴും എന്റെ ശരീരത്തിൽ ആയിരുന്നു എന്നു പോലും തോന്നി തുടങ്ങി. . എല്ലാം എന്റെ തോന്നലാണോ. എനിക്ക് ആകെ വട്ട് പിടിക്കാൻ തുടങ്ങി. ആരോടും പറയാനും പറ്റുന്നില്ല. ഉമ്മ അറിഞ്ഞാൽ ഒരു വീട് പോലെ കഴിഞ്ഞ എല്ലാരും തമ്മിൽ തല്ലി പിരിയും.

ഞാൻ കാരണം അത് ഓർക്കാൻ കൂടി വയ്യ. സുമിയോട് പറയാന്നു വെച്ചാൽ അവളെ എനിക്ക് നഷ്ടപ്പെടുമോന്ന് ഉള്ള പേടി. എത്രയൊക്കെ ആയാലും അവളുടെ ഇക്കാക്കയല്ലേ. എന്നേക്കാൾ അവൾക്കു വലുത് അവനായിരിക്കും. അവൾ എന്റെ ഫ്രണ്ട്ഷിപ് വേണ്ടാന്നു വെച്ചാലോ. എല്ലാം ഓർത്തപ്പോൾ കരച്ചിൽ വന്നു. വേണ്ട ആരും അറിയണ്ട. ഏതായാലും കുറച്ചു നാൾ കൂടി അല്ലെ . അവന് ഗൾഫിലേക്ക് വിസ വന്നിരുന്നു ഇനി പോകാൻ കുറച്ചു ദിവസം കൂടി. അത് വരെ സഹിക്കുകയേ നിവർത്തിയുള്ളൂ അവന്റെ മുന്നിൽ നിന്നും പരമാവധി ഒഴിഞ്ഞു മാറാൻ തുടങ്ങി ഞാൻ. അവൻ ഗൾഫിൽ പോകുന്നതിന്റെ തലേന്ന് സുമിയുടെ വീട്ടിൽ ഒരു ഫങ്ക്ഷൻ വെച്ചു.വീട്ടിൽ ഉമ്മാക്ക് സുഖമില്ലാത്തത് കൊണ്ട് ഉമ്മ പോയില്ല. ഞാൻ വരുന്നില്ലെന്ന് പറഞ്ഞെങ്കിലും സുമിയുടെ നിർബദ്ധം കാരണം പോകേണ്ടി വന്നു. ബാക്കിയുള്ള പേജ് മുഴുവൻ റെഡ് മഷി കൊണ്ട് എഴുതിയതാരുന്നു. എല്ലാത്തിലും ഒന്ന് മാത്രം i hate u. ചിലതിൽ ബ്ലഡ്‌ കൊണ്ടും എഴുതിയിരുന്നു. പിന്നെ ഇഷ ഇതുവരെ ഡയറി എഴുതിയിട്ടില്ല.

അവൾ ആ കടലാസുകൾ വേസ്റ്റ് ബക്കറ്റിൽ ഇട്ടു. ** രാത്രി അവൾ ഉറങ്ങിയിട്ട് പോകാന്നു കരുതി ഫ്രെണ്ട്സുമായി കത്തിയടിച്ചു ഇരുന്നു. വൈകിയാണ് വീട്ടിലേക്കു പോയത്. റൂമിൽ എത്തിയതും അമ്പരന്ന് പോയി. ഇരുട്ടത്ത് പുതപ്പും മൂടി പുതച്ചു ഇഷ ഇരിക്കുന്നു. ഫാൻ പോലും ഇട്ടിട്ടില്ല. അവൻ ഫാൻ ഇടാൻ നോക്കിയതും. അവൾ തടഞ്ഞു എനിക്ക് തണുക്കുന്നു ഫാൻ ഇടണ്ട. യാ അല്ലാഹ് ഈ കൊടും ചൂടത്തു തണുപ്പോ. ഫാൻ ഇട്ടിട്ടു തന്നെ എവിടേം ഏശുന്നില്ല. Ac ഇട്ട് കിടക്കലായിരുന്നു. ഇവൾ വന്നതോടെ Ac ഇഷ്ടല്ലന്നും പറഞ്ഞു അത് നിർത്തലാക്കി .ഇപ്പൊ ഫാനും. എനിക്ക് ഫാൻ ഇല്ലാതെ കിടക്കാൻ പറ്റില്ല എന്നാ പുറത്ത് പോയി കിടന്നോ എനിക്ക് ഫാൻ ഇടാൻ പറ്റില്ല. നിനക്ക് പനിക്കുന്നുണ്ടോ തണുക്കാൻ. ഉണ്ടെങ്കിൽ...... ഫാൻ ഇടാൻ പറ്റില്ലെന്ന് പറഞ്ഞാൽ പറ്റില്ല . ഇവളോട് എതിർത്ത് സംസാരിച്ചു വായിലെ വെള്ളം വറ്റന്നല്ലാതെ വേറൊന്നും സംഭവിക്കില്ല. അവൻ അവന്റെ പുതപ്പ് കൂടി എടുത്തു അവളെ മേലെ ഇട്ടു. തണുപ്പല്ലേ ഇതുടെ പുതച്ചോ. അവൾ അതെടുത്തു അവന്റെ നേർക്ക് വലിച്ചെറിഞ്ഞു.

അവൻ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ആണ് ഓർമ വന്നേ വീണതിന് പകരം തന്ന ശിക്ഷയാണിത്. ഇന്നത്തോടെ തീരുമോ അതോ എല്ലാ ദിവസവും ഉണ്ടാവോ. അങ്ങനെയാണേൽ നാട് വിടുന്നതാ നല്ലേ. അവൾ സുഗായി കിടന്നു ഉറങ്ങുന്നുണ്ട്. അവന് അവളുടെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു. എന്ത് ശാന്തമായ ഉറക്കം. എങ്ങനെ കഴിയുന്നു ഈ ചൂടത്ത്. എന്റെ ഉറക്കം കളയാൻ കഴിഞ്ഞുന്ന് ഉള്ള സമാദാനം ആയിരിക്കും. എങ്ങനേലും ഇവളുടെ ദേഷ്യം മാറ്റി എന്റെ പഴയ ഇച്ചൂസാക്കി മാറ്റണം തന്റെ കൈവെള്ളയിൽ ആയിരുന്നപ്പോൾ ഒരിക്കലും ഇവളുടെ സ്നേഹം അറിഞ്ഞിരുന്നില്ല. ഇവൾ എന്റെ ജീവിതത്തിൽ നിന്നും അകന്നപ്പോൾ ശരിക്കും വിരഹം എന്താന്ന് അറിഞ്ഞു. ഇപ്പൊ അകന്ന് പോകുംതോറും അറിയുന്നു ഇവൾ എനിക്ക് ആരൊക്കെയോ ആയിരുന്നു.ഇത്രേം നാൾ ഞാൻ അനുഭവിച്ച വേദന എനിക്ക് ഇവളോടുള്ള കുറ്റബോധം മാത്രം ആയിരുന്നില്ല. എനിക്ക് ഇവളോട് മുൻപ് പ്രണയമായിരുന്നോ ഉണ്ടായിരുന്നത്.ആണെങ്കിൽ അതെന്താ എനിക്ക് അന്ന് മനസ്സിലാവാഞ്ഞത്.

അത് മനസ്സിലാക്കാൻ കഴിഞ്ഞത് ഇപ്പോഴാണ്. ഇവൾ ഇല്ലാതെ എനിക്ക് പറ്റില്ല. അല്ലേലും കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലെന്ന് പറയുന്നത് സത്യമാണ്. ഉറക്കം വരാതെ കിടന്നുവെങ്കിലും അവൻ ഒരുപാട് തീരുമാനങ്ങൾ എടുത്തിരുന്നു നേരം വെളുക്കുമ്പോഴേക്കും. നാസില ആയിരുന്നു ആദ്യത്തേത്. എനിക്ക് ഒരിക്കലും ഇനി മറ്റൊരാളെ ഭാര്യയായി കാണാൻ പറ്റില്ല. ഇഷ സമ്മതിച്ചാലും ഇല്ലെങ്കിലും അവളായിരിക്കും എന്റെ ഭാര്യ. വെറുതെ നാസിലാക്ക് കൂടി മോഹങ്ങൾ കൊടുത്തു പാപഭാരം കൂട്ടാൻ വയ്യ. അവളോട്‌ എല്ലാം തുറന്നു പറയണം. രണ്ടാമത്തേത് എന്തു വഴിയിലൂടെ ആണേലും എനിക്ക് പറയാനുള്ളത് ഇഷയോട് പറയണം. അവളുടെ കാൽ പിടിച്ചാണെലും മാപ്പ് ചോദിക്കണം. *** നാസിലയോട് സംസാരിക്കണം എന്ന് പറഞ്ഞെങ്കിലും അവന് ഒന്നും മിണ്ടാൻ പറ്റിയില്ല. എന്ത് പറയണം എന്നറിയാതെ അവൻ നിന്ന് ഉരുകി. ഹെലോ പത്തുമിനിറ്റായി എന്തോ പറയാനുണ്ടെന്നും പറഞ്ഞു ഇവിടെ കൊണ്ട് നിറുത്തിയിട്ട്. എന്താ കാര്യം എങ്ങനെയാ പറയേണ്ടത് എന്നറിയില്ല.......

ഞാൻ തിരിച്ചു പോകണം അല്ലെ സജീ ഇതല്ലേ പറയാൻ പോകുന്നത്. മം അവൻ അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു. ഞാനിത് പ്രതീക്ഷിച്ചതാ. മനസ്സ് കൊണ്ട് പൊരുത്ത പെടുകയും ചെയ്തു.തന്നെ മനസ്സിലാക്കാൻ കുറച്ചൊക്കെ എനിക്ക് കഴിഞ്ഞിട്ടുണ്ടെടോ. പൊറുക്കണം എന്നോട് അവളൊന്നും മിണ്ടിയില്ല. പോകുന്നതിനു മുൻപ് ഒന്ന് അറിയണം എന്നുണ്ട്. അവൻ ചോദിച്ചോളൂ എന്നർത്ഥത്തിൽ അവളെ നോക്കി. നിന്നെ ഒരുപാട് ഇഷ്ടമായിരുന്നില്ലേ ഇഷക്ക്. പിന്നെന്താ നിങ്ങൾക്കിടയിൽ സംഭവിച്ചേ നിന്നെ ഇഷ ഇത്ര മാത്രം വെറുക്കുന്നത് എന്ത് കൊണ്ടാ. ഇതിന് മാത്രം എന്താ നീ അവളോട്‌ ചെയ്തേ. എവിടുന്നാ ഇത്രേം അറിഞ്ഞത്. അവൾ ഡയറി അവനു നേരെ നീട്ടി. അവനത് വാങ്ങി തുറന്നുനോക്കി. ഇഷയുടെ ഡയറി. അതിൽ എഴുതിയതിലൂടെ ഒന്ന് കണ്ണോടിച്ചു. സുമി വേസ്റ്റ് ബക്കറ്റിൽ ഇട്ട പേജുകൾ കൂടി ഉണ്ടായിരുന്നു അതിൽ ............ ... തുടരും...🥂

 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story