💘 ഇഷയുടെ സൗഹൃദവും പ്രണയവും 💘: ഭാഗം 13

ishayude sauhrdavum pranayavum

രചന: സഫ്‌ന കണ്ണൂർ

 അന്ന് ഇഷ എനിക്ക് ആരായിരുന്നുവെന്ന് ചോദിച്ചാൽ..... പെങ്ങൾ ........ ഫ്രണ്ട്....... . ലവർ .......സത്യം പറഞ്ഞാൽ എനിക്ക് അവളോട് എന്തായിരുന്നുവെന്ന് അറിയില്ല. എനിക്ക് ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു ഇത്.ഇന്ന് എനിക്ക് അറിയാം അതിനുത്തരം എന്റെ പെണ്ണ്. അവളെ ഞാൻ സ്നേഹിക്കുന്നു. ആരെക്കാളും. ഒരു പക്ഷേ എന്റെ ജീവനേക്കാളേറെ. പിന്നെന്താ നീ അവളോട്‌ മോശമായി പെരിമാറിയെ. അതിനു ഉത്തരം പറയണമെങ്കിൽ നീ ആദ്യം എന്നെ പറ്റി അറിയണം. ഇഷയെയും. ആരാടാ എന്ന് ചോദിച്ചാൽ ഞാനാടാ എന്ന് പറയുന്ന ഒരു പൊട്ടിത്തെറി . പുറമെ അങ്ങനെയുള്ളൂ . ശരിക്കും അവളെപറ്റി പറഞ്ഞാൽ മനസ്സിൽ കളങ്കമൊന്നും ഇല്ലാത്ത ആരെയും കണ്ണടച്ച് വിശ്വസിക്കുന്ന ഒരു പൊട്ടി. മുന്നും പിന്നും നോക്കാതെയുള്ള സംസാരം. എല്ലാവരുമായി പെട്ടെന്ന് അടുക്കും. അവളുടെ നിഷ്കളങ്കത ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടവും. അവളുടെ ദേഷ്യം കാണാൻ വേണ്ടി വെറുതെ അവളെ വട്ടാക്കി കൊണ്ടിരിക്കും.

എത്ര പിണങ്ങി പോയാലും ഒന്നും നടന്നിട്ടില്ലെന്ന ഭാവത്തിൽ പെട്ടെന്ന് തന്നെ വീണ്ടും മിണ്ടാൻ വരും. എല്ലാവരെയും സ്നേഹിക്കാൻ മാത്രേ അതിന് അറിയൂ. കൊള്ളാലോ അപ്പൊ പ്രണയമായിരുന്നല്ലേ അവളോട്‌. അറിയില്ല .ഒരുപാട് പേരെ പ്രേമിച്ചിട്ടുണ്ട്. പത്തിൽ പഠിക്കുമ്പോ ആത്മാർത്ഥമായി ഒരുത്തിയെ പ്രേമിച്ചു. അവൾ അസ്സലായി തേച്ചിട്ട് പോയി. കുറെ നാൾ അതിന്റെ വിരഹദുഃഖത്തിൽ ആയിരുന്നു. പിന്നെയും ഒരുപാട് പേരെ പ്രേമിച്ചു ആദ്യത്തെ തേപ്പ് മനസ്സിൽ ഉള്ളതോണ്ട് പിന്നെയുള്ള തേപ്പും തെക്കലും ഒക്കെ ഒരു തമാശ ആയിരുന്നു. ഇഷക്ക് അറിയാം ഇതൊക്കെ അവൾ പറയൽ ഉണ്ട് അസ്സൽ കോഴിയാന്ന് . ബാംഗ്ലൂർ പഠിക്കാൻ പോയ മുതലായിരുന്നു സോഷ്യൽ മീഡിയയിൽ സജീവമായത്. തനിചായപ്പൊൾ ഫോണിൽ തന്നെയായി മുഴുവൻ സമയവും. എന്റെ ജീവിതം തന്നെ മാറി മറിഞ്ഞു.

fb sc wtsp ഇൻസ്റ്റാഗ്രാം തുടങ്ങി എല്ലാത്തിലും ആക്ടിവായി മാറി. കൂട്ടിന് ഒരുപാട് ഗേൾഫ്രണ്ട്സിനേം കിട്ടി. പരിചയപ്പെടുന്നവരോടൊക്കെ ഫോട്ടോയും ഫോൺ നമ്പർ വാങ്ങിച്ചു. അവരോടൊക്കെയുള്ള ചാറ്റിങ്ങും ഫോൺ വിളിയും എല്ലാം തലക്ക് പിടിക്കാൻ, തുടങ്ങി.അങ്ങനെ തേപ്പും തേക്കലും ഒക്കെയായി നടക്കുമ്പോഴാ എന്റെ എല്ലാ തെണ്ടിത്തരവും അറിഞ്ഞു എന്നെ ഒരുത്തി പ്രേമിച്ചത് . പ്രേമിച്ചതല്ല വീഴ്ത്തി എന്ന് പറയുന്നതാവും നല്ലേ. അവളെയും ഇടക്ക് വെച്ച് മടുത്തപ്പോൾ തേച്ചു.അല്ലേലും തലേൽ ആവുന്നു തോന്നിയ മുങ്ങൽ തന്നെയാ പണി.അവരുടെയൊക്കെ ശാപവും ആയിരിക്കും ഇപ്പൊ അനുഭവിക്കുന്നെ . ഉറക്കമില്ലാത്ത രാത്രികളിൽ പിന്നെയെപ്പൊഴോ മനസ്സ് എയ്റ്റീൻ പ്ലസ്സ് ലേക്ക് തിരിഞ്ഞു. രാത്രി കാലങ്ങളിൽ സെക്‌സ് വീഡിയോ കാണൽ പതിവായി. കാണുന്ന പെൺകുട്ടികളുടെ മുഖത്തു നിന്നും ശ്രദ്ധ മാറാൻ തുടങ്ങി.

പലപ്പോഴും അവരുടെ ശരീരത്തിലായി കണ്ണ്. ഹൃദയത്തിന്റെ മൊഞ്ചു നോക്കി പ്രേമിക്കണംന്ന് സ്റ്റാറ്റസ് വെക്കുമ്പോഴും നോക്കിയത് മുഖത്തെ മൊഞ്ചും ബോഡി ലാംഗ്വേജ് ആയിരുന്നു.പ്രേമിച്ചതും അങ്ങനെ നോക്കി തന്നെയാരുന്നു. . ഇങ്ങനെയൊക്കെ ആണെങ്കിലും പരിധി വിട്ട് ഒന്നും ചെയ്തിട്ടില്ല ആരോടും. മോശം ചുറ്റുപാടിൽ പോയിട്ടും ഇല്ല. നാട്ടിൽ വന്ന് ഇഷയെ കണ്ടത് മുതൽ എന്റെ ഉറക്കം കെടുത്തിയ സുന്ദരിമാർക്ക് എപ്പോഴോ ഇഷയുടെ മുഖമായി മാറി. അവളോട്‌ അങ്ങനെയൊക്കെ പെരുമാറുമ്പോഴും ഒരിക്കലും കുറ്റബോധം തോന്നിയിരുന്നില്ല. എന്ത് കൊണ്ട് എന്ന് വെച്ചാൽ അതിനും ഉത്തരമില്ല. ചിലപ്പോൾ ഉള്ളിൽ എവിടെയോ എന്റെ പെണ്ണാണെന്ന തോന്നൽ കൊണ്ടായിരിക്കും. അവൾ പക്ഷേ എന്നിൽ നിന്നും അകലാൻ തുടങ്ങി. അത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

അവളോട്‌ മാപ്പ് പറയാൻ ഒരുപാട് തവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഗൾഫിൽ പോകുന്നതിന്റെ തലേ ദിവസം വീട്ടിൽ ഒരു ഫങ്ക്ഷൻ വെച്ചിരുന്നു. അന്ന് ഇഷ വരുമ്പോൾ മാപ്പ് ചോദിക്കാൻ കരുതി. അന്നായിരുന്നു ഫ്രണ്ട്സും എനിക്ക് ഒരു ട്രീറ്റ് ഒരുക്കിയത്.അത് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൂട്ടത്തിൽ ചിലർ ഡ്രിങ്ക്സ് കഴിക്കുമായിരുന്നു. അന്നും അവർ പാർട്ടിക്ക് ഡ്രിങ്ക്സ് വാങ്ങിയിരുന്നു. കൂട്ടത്തിൽ ഒരുത്തൻ ഞാൻ കഴിക്കുന്ന പെപ്സിയിൽ ഡ്രിങ്ക്സ് കലർത്തി.തമാശക്ക് ചെയ്തതാണെലും എനിക്ക് ആ സംഭവം എന്റെ ലൈഫ് തന്നെ നഷ്ടപ്പെടുത്തി. ബോധോം കഥയും ഇല്ലായിരുന്നു അപ്പോൾ. എങ്ങനൊക്കെയാ വീട്ടിൽ എത്തിയെന്നു തന്നെ അറിയില്ല.വീട്ടിലെ ഫങ്ക്ഷൻ കഴിഞ്ഞു എല്ലാരും പോയിരുന്നു. ഇഷ മാത്രേ ഉണ്ടായിരുന്നുള്ളു ബാക്കി. അവളുടെ ഉമ്മാക്ക് സുഖമില്ലാത്തത് കൊണ്ട് വീട്ടിലേക്കു പോവ്വാൻ നിക്കുകയാരുന്നു സുമിയും ഇഷയും.

എന്നെ കണ്ടപ്പോൾ സുമിയാ പറഞ്ഞത് അവളെ കൊണ്ട് വിടാൻ. എന്റെ കൂടെ വരുന്നതിൽ നിന്നും ഒഴിഞ്ഞു മാറാൻ ഒരുപാട് ശ്രമിച്ചതായിരുന്നു ഇഷ . പക്ഷേ സുമിക്ക് അപ്പൊ കാര്യമൊന്നും അറിയാത്ത കൊണ്ട് നിർബന്ധിച്ചു എന്റെ കൂടെ അയച്ചു. നടന്ന് ആയിരുന്നു പോയത്.അവളോട്‌ ഒരുപാട് പ്രാവിശ്യം എനിക്ക് സംസാരിക്കണം എന്ന് പറഞ്ഞെങ്കിലും അവൾ കേൾക്കാൻ നിന്നില്ല. പിന്നെ എനിക്ക് വാശി കയറി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു.ബാലൻസ് തെറ്റി അവളും ഞാനും നിലത്ത് വീണു. എന്റെ മേലെ വീണ അവൾ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ഞാൻ വിട്ടില്ല. . നിന്നോട് അല്ലെ നിക്കാൻ പറഞ്ഞെ. സജി എന്നെ വിട് എനിക്ക് പോകണം. എന്നെ തള്ളി മാറ്റി പോകാൻ ശ്രമിക്കുന്തോറും ഞാനും ബലം പിടിക്കുകയാരുന്നു. അവളെ ചേർത്ത് പിടിച്ചു നിർത്തിയ ആ നിമിഷം എന്നെ ഞാനല്ലാതാക്കി മാറ്റുകയാരുന്നു.

മദ്യത്തിന്റെ ലഹരി ഉള്ളിൽ അടിച്ചമർത്തിയിരുന്ന വികാരത്തെ പുറത്തെടുത്തു. എന്നെ ഒരു മൃഗമാക്കി മാറ്റുകയായിരുന്നു മദ്യം. എന്നെ ഒന്നും ചെയ്യരുതെന്നുള്ള അവളുടെ കരച്ചിൽ ഒന്നും എനിക്ക് കേൾക്കാൻ കഴിഞ്ഞിരുന്നില്ല. ഞാൻ കേട്ടതും കണ്ടതും അവളുടെ ശരീരത്തിൽ ആയിരുന്നു. സ്വന്തം മാനം രക്ഷിക്കുവാനുള്ള അവളുടെ ശ്രമത്തിന് ഫലം കണ്ടു. അവൾ കയ്യിൽ കിട്ടിയ കല്ല് കൊണ്ട് എന്റെ തലക്ക് അടിച്ചു. നെറ്റി പൊട്ടി ചോര ഒലിച്ചു കിടക്കുന്ന എന്നെ നോക്കി ഭ്രാന്തിയെ പോലെ പൊട്ടിക്കരയുകയായിരുന്നു അവൾ. അവളുടെ ദേഹത്തേക്കും ബ്ലഡ്‌ തെറിച്ചിരുന്നു. എന്റെ ലഹരി വിട്ട് മാറാൻ അത് തന്നെ ധാരാളമായിരുന്നു.എന്താ സംഭവിച്ചെന്ന് മനസ്സിലാക്കുമ്പോഴേക്കും ഇഷ എന്റെ വീട്ടിലേക്ക് ഓടിയിരുന്നു. അവളുടെ പിറകേ വീട്ടിലേക്ക് കയറിച്ചെന്ന രക്തത്തിൽ കുളിച്ചു നിക്കുന്ന എന്നെ കണ്ട് ഉപ്പയും ഉമ്മയും പേടിച്ചുള്ള കരച്ചിലും ബഹളത്തിലും കണ്ടു എന്നെ കൊല്ലാനുള്ള ദേഷ്യത്തിൽ രൗദ്ര ഭാവത്തോടെ നിക്കുന്ന സുമിയെ. അവളുടെ മുഖത്ത് നിന്നും എനിക്ക് മനസ്സിലായി

ഇഷ അവളോട്‌ എല്ലാം പറഞ്ഞു വെന്ന്. എല്ലാവരോടും കാലുതെറ്റി വീണുവെന്ന് കള്ളം പറഞ്ഞു. അവളുടെ നന്മയും ഞാൻ ചെയ്ത മുൻജന്മ പുണ്ണ്യമാണോന്ന് അറീല അവൾക്ക് അന്ന് അരുതാത്തതൊന്നും സംഭവിക്കാഞ്ഞത്. പെങ്ങളെ തന്നെ കാമം തീർക്കാൻ വേണമായിരുന്നെങ്കിൽ ഞാൻ ഇവിടെ ഉണ്ടായിരുന്നില്ലേ ഇക്കാക്കാന് സുമി എന്റെ മുഖത്ത് നോക്കി ചോദിച്ചപ്പോൾ മരിച്ച മതിന്ന തോന്നിയെ. പൊട്ടിക്കരയുകയായിരുന്നു ഞാൻ. മദ്യത്തിന്റെ പുറത്ത് പറ്റി പോയതന്ന് പറഞ്ഞു അവളോട്‌ മാപ്പ് ചോദിക്കാനേ എനിക്ക് പറ്റിയുള്ളൂ. കുറ്റബോധം കൊണ്ട് നീറി കഴിയുകയായിരുന്നു പിന്നെ. പിറ്റേന്ന് ഞാൻ ഗൾഫിലേക്ക് പോയി. മനസ്സ് മുഴുവൻ ഇവിടെയാരുന്നു ഇഷയെ പറ്റി മാത്രേ ചിന്തയുണ്ടായിരുന്നുള്ളൂ. അവളോട്‌ മാപ്പ് ചോദിക്കാൻ ഒരുപാട് പ്രാവിശ്യം കോൺടാക്ട് ചെയ്തു. കഴിഞ്ഞില്ല.

ഓരോ പ്രാവിശ്യം ലീവ് കിട്ടുമ്പോഴും ക്യാൻസൽ ചെയ്യുകയാരുന്നു. ഇഷയെ ഫേസ് ചെയ്യാൻ മാത്രം ധൈര്യം ഉണ്ടായിരുന്നില്ല. അവൾ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. ഇത്രയൊക്കെ ആയിട്ടും നീ എന്താ അവളെ കല്യാണം കഴിക്കാൻ ശ്രമിക്കാതിരുന്നത്. എന്റെ പ്രൊപോസൽ എന്താ accept ചെയ്തേ ശ്രമിച്ചിരുന്നു. സുമിയോട് ഒരിക്കൽ സൂചിപ്പിച്ചു അവൾ പറഞ്ഞു മാപ്പ് ചോദിക്കാൻ ആണെങ്കിലും പോലും ഇഷയെ കാണാനോ സംസാരിക്കാനോ ശ്രമിക്കരുതെന്ന്. അവൾ എല്ലാം മറക്കാനുള്ള ശ്രമത്തിലാണെന്ന്. നീറുന്ന നെഞ്ചുമായി മനസ്സ് കൊണ്ട് അവളോട്‌ ഒരുപാട് പ്രാവിശ്യം മാപ്പിരന്നു.പിന്നെയാ നിന്റെ ഉപ്പ പ്രൊപ്പോസലും കൊണ്ട് വന്നേ. ഉമ്മാക്ക് ആണേൽ പൂർണ സമ്മതം ആയിരുന്നു.സഹോദരനോട് ഉള്ള സ്നേഹം കൊണ്ട് എന്നെ നിർബന്ധിച്ചു കൊണ്ടിരുന്നു. സുമിയും പറഞ്ഞു കല്യാണത്തിന് സമ്മതിക്കണമെന്ന്. ഉപ്പ മാത്രം ഒന്നും മിണ്ടിയില്ല. ചിലപ്പോൾ ഇങ്ങനെ ഒരാഗ്രഹം മനസ്സിൽ ഉണ്ടായത് കൊണ്ടാവും. പെട്ടെന്ന് ഒരു ദിവസം നാട്ടിൽ നിന്ന് കാൾ വന്നു

ഉപ്പാക്ക് അറ്റാക്ക് ആണെന്നും icu വിൽ ആണെന്നും. അങ്ങനെയാ നാട്ടിൽ വന്നേ. ഓപ്പറേഷൻ കഴിഞ്ഞു icu വിൽ കിടക്കുമ്പോഴാ എന്നോട് ഇഷയെ കെട്ടാൻ പറഞ്ഞെ. കുഴിച്ചു മൂടിയ ആഗ്രഹങ്ങൾ മുള പൊട്ടുകയാരുന്നു. ഇഷക്ക് ആലോചിക്കാൻ കൂടി ഉണ്ടായില്ല മറുപടി പറയാൻ. എനിക്ക് കല്യാണത്തിന് സമ്മതം അല്ല. പിന്നെ അവളുടെ വീട്ടുകാർക്കും എങ്ങനേലും ഇത് നടന്ന മതിന്നരുന്നു. കാരണം വരുന്ന ആലോചനയെല്ലാം അവൾ മുടക്കിയിരുന്നു. എനിക്ക് കല്യാണം വേണ്ടാന്ന് ഒറ്റ കാലിൽ നിക്കുകയാരുന്നു അവൾ. എന്റെ ഉപ്പാന്റെ സ്ഥിതി വളരെ മോശമായിരുന്നു. സുമിക്ക് വേണ്ടിയും അവസാന ആഗ്രഹമാണെന്നും ഒക്കെ പറഞ്ഞു അവളെ സമ്മതിക്കുകയാരുന്നു. ഇടക്ക് ഞാനും പോയി അവളോട്‌ മാപ്പ് പറഞ്ഞു. കല്യാണത്തിന് സമ്മതിക്കാൻ കാലു പിടിക്കാന്ന് വരെ പറഞ്ഞു. കുറച്ചു ഡിമാൻഡ് വെച്ചു അവൾ ഉപ്പാക്ക് ഒരു മേജർ ഓപ്പറേഷൻ കൂടി വേണമായിരുന്നു അത് കഴിഞ്ഞാൽ ഡിവോഴ്സ് ചെയ്യാനും. ഞാൻ അവളുടെ അടിമയായി അത്രേം ദിവസം കഴിയണമെന്നും എന്നൊക്കെ.

ഞാൻ അതൊക്കെ സമ്മതിച്ചു. അടുത്ത കുറച്ചു പേരെ മാത്രം വിളിച്ചു നിക്കാഹ് കഴിച്ചു. അത് കൊണ്ട് അധികമാർക്കും അറിയില്ല വിവാഹം കഴിഞ്ഞെന്ന്. ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ കള്ളം പറയൽ നിർത്തി. എന്താ കാര്യം ഞാനും നിനക്ക് ഈ പറഞ്ഞ ഗേൾസിന്റെ കൂട്ടത്തിൽ ആയിരുന്നോ. ഞാൻ എപ്പോഴേലും നിന്നോട് മോശമായി പെരുമാറിയിരുന്നോ അതില്ല എന്നാലും...... ആ സംഭവത്തിന്‌ ശേഷം എനിക്ക് ആരോടും കോൺടാക്ട് ഉണ്ടായിരുന്നില്ല. ഏത് പെണ്ണിനെ കണ്ടാലും ഇഷയുടെ മുഖമായിരുന്നു ഓർമ വരൽ അതോണ്ട് തന്നെ മോശം കണ്ണോടെ ഒരു പെണ്ണിനേം നോക്കിട്ടുമില്ല. ആത്മാർത്ഥമായി തന്നെയാ പശ്ചാത്തപിച്ചത്. ഇനിയെന്താ പ്ലാൻ എങ്ങനെയെങ്കിലും അവളുടെ മനസ്സിൽ കേറി പറ്റണം അത് തന്നെ പ്ലാൻ. എന്നോട് വെറുപ്പ് തോന്നുന്നുണ്ടോ

ഇപ്പൊ Ey ഇല്ല ഇപ്പോഴെൻകിലും തുറന്നു പറഞ്ഞല്ലോ പശ്ചാത്താപം ആത്മാർത്ഥമായിട്ടാണേൽ ചെയ്ത തെറ്റ് പൊറുക്കപെടും. കൗമാരപ്രായത്തിൽ മിക്ക ബോയ്സും ചെയ്യുന്ന തെറ്റേ നീയും ചെയ്തുള്ളു. പിന്നെ ഇഷയോട് ചെയ്തത് ബോധപൂർവ്വം അല്ലെങ്കിൽ കൂടിയും പൊറുക്കാൻ പറ്റാത്ത തെറ്റാ. നീ മാപ്പ് പറയേണ്ടതും അവളോടാ. ഞാൻ നാളെ തിരിച്ചു പോകും.മറുപടിക്ക് കാക്കാതെ നാസി പോയി. *** ഇഷാ അതൊരു അലർച്ചയായിരുന്നു എന്താടി വിളിച്ചു കൂക്കുന്നെ നിന്റെ മൊഞ്ജ് കാണാൻ ആണോ എന്നാ കണ്ടോളു മുത്തേ സുമി കുറച്ചു പേപ്പേഴ്സ് അവൾക്ക് നേരെ നീട്ടി. എന്താ ഇത് വായിച്ചു നോക്ക് ഇഷ ആ പേപ്പേഴ്സ് നോക്കി. അവളുടെ മുഖത്ത് ഒരു ഞെട്ടൽ സുമി കണ്ടു നിനക്ക് ഇത്....... നോ മോർ എസ്പ്ലനേഷൻ സോറിടാ ഞാൻ നിന്നോട് പറയാൻ ഇരിക്കരുന്നു ഇത്രേം ദിവസായിട്ട് പറ്റിയില്ലേ എന്നിട്ട്. ഞാനാരാ അല്ലേ ഇതൊക്കെ അറിയാൻ നിനക്ക് ഇതെവിടുന്നാ കിട്ടിയേ പറയാൻ മനസ്സില്ല. ഒന്ന് അറിഞ്ഞോ എവിടേം പോകില്ല നീ.ഞാൻ വിടുകേം ഇല്ല.

അവൾ ആ പേപ്പർ കീറി ഇഷയുടെ മുഖത്തേക്ക് എറിഞ്ഞു. ഇഷ ആ കീറിയ പേപ്പർ ഓരോന്നായി പെറുക്കിയെടുക്കുമ്പോൾ ഓർക്കുകയാരുന്നു. ആരും അറിയാതെ ഞാൻ ചെയ്ത കാര്യം ഇവളെങ്ങനെയാ അറിഞ്ഞേ. കോളേജ് അഡ്രെസ്സ് ആണ് എല്ലായിടത്തും കൊടുത്തത്. ആ അപ്ലിക്കേഷൻ ഫോം എങ്ങനെ ഇവളുടെ കയ്യിൽ എത്തി. കോളേജിൽ ആരാ എനിക്ക് ശത്രു. സോറി സുമി ഞാൻ ഒരുപാട് ആലോചിച്ചു എടുത്ത തീരുമാനം ആണ്. എനിക്ക് പോകണം. എന്തിനാ രണ്ടുമാസം കഴിഞ്ഞു പോകുന്നെ ഇപ്പോഴേ പൊയ്ക്കൂടേ പഠിക്കാൻ വേണ്ടിയാണെന്ന് ദയവു ചെയ്തു കള്ളം പറയരുത്. ഞങ്ങളെയൊക്കെ ശല്യം കാരണം ആണെങ്കിൽ പറഞ്ഞാൽ മതി ഒഴിഞ്ഞു പോയി കൊള്ളാം. അവൾ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു. സുമി അവളുടെ മുഖം പിടിച്ചു ഉയർത്തി. മുഖത്ത് നോക്കി സംസാരിക്കെടി ഇഷയുടെ കണ്ണ് നിറഞ്ഞത് കണ്ടു അവളും വല്ലാണ്ടായി. എന്താടാ ഇതൊക്കെ എനിക്ക് പോകണം സുമി തടയരുത്. .. തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story