💘 ഇഷയുടെ സൗഹൃദവും പ്രണയവും 💘: ഭാഗം 14

ishayude sauhrdavum pranayavum

രചന: സഫ്‌ന കണ്ണൂർ

 പെട്ടന്ന് ഒരു ദിവസം സജിയെ എനിക്ക് വേണ്ട ഡിവോഴ്സ് വേണം എന്നും പറഞ്ഞു എല്ലാരുടെയും മുന്നിൽ പോവ്വാൻ പറ്റോ. ആരേലും എന്റെ കൂടെ നിക്കുവോ ഒരിക്കലും ഇല്ല. എന്നെ മനസ്സിലാക്കാനും എന്റെ ഭാഗത്ത്‌ നിക്കാനും ആരും ഉണ്ടാവില്ല. കുടുംബങ്ങൾ തമ്മിൽ തെറ്റുകയും ചെയ്യും. ഇതാകുമ്പോ എനിക്ക് കിട്ടിയ നല്ലൊരു ചാൻസ് ആണ്. ബാംഗ്ലൂരിൽ ഒരു കോളേജിൽ അഡ്മിഷൻ കിട്ടിയിട്ടുണ്ട്. ഹോസ്റ്റൽ സൗകര്യവും ഉണ്ട്. അതിനടുത്തായി ഉപ്പാന്റെ കുറച്ചു കസിന്സും അവിടെ ഉണ്ട്.ആരും ഇല്ലാത്ത അറിയാത്ത നാട് എന്നുള്ള പേടിയും വേണ്ട. വിവാഹം കഴിഞ്ഞും എനിക്ക് പഠിക്കണം എന്ന് പറഞ്ഞു ആദ്യമേ ഞാൻ വീട്ടിൽ പറഞ്ഞതോണ്ട് ആരും സംശയിക്കുകയും ഇല്ല. ഞാൻ പിന്നെ നാട്ടിലേക്കു വരില്ല. കുറെ കാലം കഴിയുബോൾ എല്ലാവരും ഇതുമായി പൊരുത്തപ്പെടുകയും ചെയ്യും. നീയായിട്ട് എതിർ നിക്കരുത്.

എല്ലാരുടെയും നന്മക്ക് വേണ്ടിയാണെന്ന് കരുതിയാ മതി. എനിക്ക് പറ്റണില്ലാ സുമി ഇവിടെ നിക്കാൻ. ഓരോ നിമിഷവും നീറി നീറിയാ ഇവിടെ കഴിയുന്നെ. സജിയെ കാണും തോറും ഞാൻ എന്നെ തന്നെ വെറുത്ത് പോവുകയാ. സുമി ഒന്നും മിണ്ടാതെ പോയി. ഇതൊക്കെ കേട്ട് കൊണ്ട് സജി പിറകിൽ ഉണ്ടായിരുന്നു. നീ എവിടേക്കും പോകില്ല. ഞാൻ വിട്ടാലല്ലേ പോകാൻ പറ്റു നിന്റെ സമ്മതം എനിക്ക് വേണ്ട. ഇഷ ഒരു കാര്യം തീരുമാനിച്ചാൽ അത് ചെയ്തിരിക്കും ഒരു വാശിയോടെ അവൾ പറഞ്ഞു അതും പറഞ്ഞു പോകാൻ നോക്കിയതും .അവൻ അവളുടെ കൈ പിടിച്ചു പിറകോട്ടു വലിച്ചു . പെട്ടെന്നായൊണ്ട് അവൾ അവന്റെ ദേഹതേക്ക് വീണു .വെറും ഇഷയല്ല ഇഷ സജീർ. നിന്നെ എവിടേക്കും വിടില്ല ഞാൻ. എനിക്ക് വേണം നിന്നെ എന്റേതു മാത്രമായി . പഴയ ഇച്ചുസ് ആയി. ഇതും പറഞ്ഞു അവളെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു.

അവൻ അവളെ കയ്യിൽ നിന്ന് പിടി വിട്ടു. അവനിൽ നിന്നും ഒരിക്കലും ഇങ്ങനെ പ്രതീക്ഷിക്കാത്തത് കൊണ്ട് ആ ഷോക്കിൽ അവൻ പോയി കഴിഞ്ഞും ഇഷ അവിടത്തന്നെ നിന്നു. ഇവൻ എന്താ പെട്ടെന്ന് ഇങ്ങനെ. എന്നോട് ഇങ്ങനെ പെരുമാറാൻ ഇവനെവ്ട്ന്നാ ധൈര്യം കിട്ടിയേ. എന്താ ആലോചിക്കുന്നേ ഇഷ കുട്ടി. അവൾ തിരിഞ്ഞു നോക്കി മാമയാണ്. കാശിക്ക് പോയാലോന്ന് ഒരാലോചന എന്നാലേ ഇപ്പൊ റൂട്ട് ഒന്ന് മാറ്റിയാലോ. ഓഹ് റെഡി എവിടെക്കാണാവോ എന്റെ കൂട്ടുകാരന്റെ മകളുടെ വിവാഹം ആണ്. നീയും സജിയും പോകണം. സജിയോട് ഞാൻ പറഞ്ഞിട്ടുണ്ട്. അവൻ പറഞ്ഞില്ലേ നിന്നോട്. എന്റെ അള്ളോഹ് പണി കിട്ടയല്ലോ. സജി തനിച്ചു പോയാൽ പോരെ പോര എനിക്ക് അത്രയും വേണ്ടപ്പെട്ടവരാ രണ്ടാളും പോണം. ഒഴിവാക്കാൻ കഴിയില്ലെന്ന് അവൾക്ക് മനസ്സിലായി.

എനിക്ക് അവിടെ ആരും അറിയില്ല. എന്നാ സുമിയെയും കൂട്ടട്ടെ. കൂട്ടിക്കോ അതും പറഞ്ഞു മാമ പോയി. എങ്ങനെയാ ഒന്ന് മുങ്ങുക. സജീടെ ഭാര്യയായി പോകുന്നത് ചിന്തിക്കാൻ വയ്യ. * നീയെന്താ പറഞ്ഞെ എന്തു പറഞ്ഞു. മൊബൈലിൽ നിന്നും മുഖം ഉയർത്താതെ അവൻ പറഞ്ഞു. നേരത്തെ കുറച്ചു ഡയലോഗ് അടിച്ചല്ലോ അത് എന്താന്ന്. ഞാൻ മറന്നു പോയി. എന്താ പറഞ്ഞത് പൊട്ടൻ കളിക്കല്ലേ. അവൻ ഒന്നും മിണ്ടാതെ ചിരിച്ചു. ഇനി അതും പറഞ്ഞു തല്ല് വേണ്ട വേഗം പോയി മൊഞ്ചത്തിയായി ഒരുങ്ങി വാ മാരേജ് കഴിഞ്ഞു എനിക്ക് വേറേം പോകാനുണ്ട്. അതും പറഞ്ഞു അവൻ റൂമിൽ നിന്നും പോയി. സുമി ഒരുപാട് സമയമായി നീ പോയി ഇഷയെ വിളിച്ചു വാ. റെഡിയാവാനെന്നും പറഞ്ഞു പോയിട്ട് സമയമെത്രയായി. ഞങ്ങൾ പെൺകുട്ടികൾക്ക് ഒരുങ്ങാൻ ഇത്തിരി ടൈം വേണം. കുറച്ചു കാത്തിരിക്ക്.വരാന് പറഞ്ഞതെ ഭാഗ്യ. ദാ വരുന്നു ഇഷ.സജി തിരിഞ്ഞു നോക്കി ഇഷയെ കണ്ടതും അവൻ സുമിയെ ദയനീയമായി നോക്കി. നീ എന്താ ഈ വേഷത്തിൽ ഇതിനെന്താ കുഴപ്പം.

സാധാരണ ഗതിയിൽ നീ പോകുമ്പോൾ ഹിജാബ് കെട്ടൽ ഇല്ലല്ലോ. ഇന്നെന്താ ഇന്ന് മുതൽ നന്നായി. പോയി ഡ്രസ്സ്‌ മാറ്റി വാ. അലെൽ ഞാൻ പോയി മാറ്റികൊള്ളാം. നിന്നെയും എന്നെയും ഈ കോലത്തിൽ കണ്ടാ ആൾ ചിരിക്കും. ഒന്ന് പോടീ എന്റെ മൊഞ്ചത്തിനെ ഈ ഡ്രെസ്സിൽ കാണാൻ സൂപ്പറാ. ആരേലും കണ്ണ് വെക്കാതിരുന്ന മതിയാരുന്നു. പോടീ പിശാജെ . നീ ഫർദ്ധയും ഇട്ട് ഹിജാബും ധരിച്ചു. ഞാനാണേലോ ചുരിദാറും. അലവലാതി പറഞ്ഞിരുന്നെങ്കിൽ ഞാനും ഇടില്ലാരുന്നോ ഫർദ. സത്യം പറയെടി നീ എന്താ ഈ കോലത്തിൽ. നിന്റെ ഇക്കാക്കക്ക് ഞാൻ മൊഞ്ചത്തിയായി വരണോന്ന് ഒരാഗ്രഹം. കെട്ടിയോൾ ആകുമ്പോൾ അത് സാധിച്ചു കൊടുക്കണ്ടേ. ഈ ഡ്രെസ്സിൽ കിട്ടുന്ന സുരക്ഷിതത്വവും മൊഞ്ചും വേറെ ഒരു ഡ്രെസ്സിലും കിട്ടില്ല. അത് പക്ഷേ അതിന്റെ മഹത്വം അറിഞ്ഞു ധരിക്കണം. അല്ലാതെ കോലം കെട്ടുകയല്ല വേണ്ടെ. എനിക്ക് അറിയാം നീ ഇന്ന് ഇങ്ങനെ വന്നത് എനിക്കിട്ട് താങ്ങിയതാന്ന്. അല്ല കണ്ണ് എന്തിനാ ബാക്കി വെച്ചേ അതുടി മറച്ചു വന്നൂടെ.

പറയാൻ കാത്തു നിന്നപോലെ അവൾ അതും തട്ടം കൊണ്ട് മറച്ചു. ഓര്മപെടുത്തിത് നന്നായി. കണ്ണും കാണൽ ഹറാമാണ്. എവിടേലും തട്ടി വീഴണേ റബ്ബേ എന്നിട്ട് വേണം ഈ സിനിമേൽ കാണുന്ന പോലെ നിനക്ക് വന്ന് എന്നെ പിടിക്കാനും കണ്ണും കണ്ണും നോക്കി റൊമാൻസ് കളിക്കാനും കെട്ടിപിടിച്ചു താഴെ വീഴാനും അല്ലേ. എനിക്ക് അതിനു പോലും ഒരു ചാൻസ് കിട്ടുന്നില്ലല്ലോ ചാൻസ് ഞാൻ ഉണ്ടാക്കിത്തരാം ഒന്ന് നിർത്തുന്നുണ്ടോ രണ്ടും നിങ്ങളെ കൂടെ വന്ന എന്നെ പറഞ്ഞ മതിയല്ലോ നിർത്തി എന്നോട് ഉടക്കാൻ വരണ്ടന്ന് അവനോടും പറഞ്ഞേക്ക്. അവൻ പിന്നെ ഒന്നും പറഞ്ഞില്ല പോകുന്ന വഴിക്ക് പെണ്ണിന് ഗിഫ്റ്റ് വാങ്ങാൻ ഉണ്ടെന്നും പറഞ്ഞു ഒരു ഷോപ്പിൽ കേറി. ഇഷ കണ്ണ് മറച്ചിരുന്നില്ല. കടയിലേക്ക് കയറുമ്പോൾ സജി ഇഷയോട് മെല്ലെ പറഞ്ഞു. ഈ കണ്ണുകളാടോ നിന്റെ മൊഞ്ജ്.

മുഖം മറച്ചാലും ഈ കണ്ണുകൾ നിന്റെ ഭംഗി എടുത്തു കാണിക്കും. അതോണ്ട് അതുടെ നേരത്തെ പോലെ മറച്ചോ. അവൾ കേൾക്കാത്ത ഭാവത്തിൽ പോയി. ഗിഫ്റ്റ് വാങ്ങി സ്റ്റെപ് വഴി ഇറങ്ങി വരുമ്പോഴാണ് ഏതോ ഒരാൾ പിറകിൽ നിന്നും തള്ളി ധൃതിയിൽ ഓടി പോയത്.മുന്നിലായിരുന്നു സജി ഉണ്ടായിരുന്നത്. ഇഷ ബാലൻസ് കിട്ടാതെ വീഴാൻ നോക്കി. സജി തിരിഞ്ഞു നോക്കിയതും അവന്റെ മേലെ ആയിരുന്നു അവൾ വീണത്. സജി ഒരു കൈ കൊണ്ട് സ്റ്റെപ്പിലെ കൈ വരിയിൽ പിടിച്ചത് കൊണ്ട് താഴെ വീണില്ല. ഇഷ സജിയെ കെട്ടിപ്പിടിച്ച പോലെ നിന്നു.ഇത്ര പെട്ടെന്ന് ആഗ്രഹം നിറവേറ്റി തരുന്ന കരുതിയില്ല. അവൾ അവനെ തള്ളി മാറ്റി നേർക്ക് നിന്നു. സുമി പൊട്ടിച്ചിരിച്ചു എന്താടി ഇളിക്കുന്നെ രണ്ടാൾക്കും കരിനാക്ക് ഉണ്ടെന്നു ഓർത്തു ചിരിച്ചതാ. ഇഷ ഇക്കാര്യത്തിൽ എനിക്ക് ശിക്ഷ തരരുത്. നീ എന്റെ മേലെയാണ് വീണത്. അവൾ ഒന്നും പറയാതെ വേഗം പോയി കാറിൽ ഇരുന്നു. കല്യാണവീട്ടിൽ എത്തി. സ്വീകരിക്കാൻ നിക്കുന്ന ആളെ കണ്ടു ഇഷ തിരിച്ചു പോയാലോന്നു വിചാരിച്ചു.

അജാസായിരുന്നു അത്. അവൾ പോവാൻ മടിച്ചു നിന്നു. എന്താടി അവൾ അജാസിന് നേരെ കൈ നീട്ടി. അതാ അജാസ്. ഇവനോ എന്താ നിനക്ക് അറിയോ ഇല്ല. കണ്ടിട്ട് സാർ ആണെന്ന് തോന്നിയില്ല നീ എന്താ ഫേസ് ചെയ്യാൻ മടിക്കുന്നെ ഒന്നൂല്യ മുത്തേ. അവൾ അങ്ങനെ പറഞ്ഞെങ്കിലും ഉള്ളിൽ ഒരു പേടിണ്ടാരുന്നു. സജിയെ കണ്ടാൽ എന്താ പറയുക. ഇവനറിഞ്ഞാൽ കോളേജ് മൊത്തം എന്റെ കല്യാണം കഴിഞ്ഞത് അറിയില്ലേ. അവൾ മുഖം മറച്ചിരുന്നില്ല. ഹായ് ഇഷ എന്താ ഇവിടെ ചെറിയ ഒരു ഷോപ്പിങ് ആകിത അല്ലേ അല്ല പിന്നെ കല്യാണവീട്ടിൽ എന്തിനാ ആൾ വരിക. എന്റെ പൊന്നൂ വിട്ടേക്ക്. എന്റെ കസിന്റെയാ മാര്യേജ്. ഇതാരാ കൂടെ ഉള്ളവർ. ഇത് സുമി എന്റെ കസിന്. ഇതാണെന്റെ ബെസ്റ്റ് ഫ്രണ്ട്. ഓഹ് ഇതാണോ ചരട് കെട്ടിയ കക്ഷി ഇത്...... സജിയെ ചൂണ്ടിയാരുന്നു പറഞ്ഞത്. സജി പറയാൻ നോക്കിയതും ഇഷ ഇടക്ക് കേറി പറഞ്ഞു സുമിയുടെ ബ്രദർ.

സജി അജാസിന് കൈ കൊടുത്തു സലാം ചൊല്ലി. അവന് പറയണം എന്നുണ്ടായിരുന്നു. ഇത് എന്റെ ഭാര്യ ആണെന്ന്. സജിക്ക് മനസ്സിൽ ഒരു നീറ്റൽ പടർന്നിരുന്നു. വാ അകത്തേക്ക് പോകാം അജാസ് കല്യാണപെണ്ണിനെ പരിചയപ്പെടുത്തി കൊടുത്തു. അപ്പോഴാ ഒരു സ്ത്രീ വന്ന് അജാസിനെ വിളിച്ചത്. ഇതാരാ അജാസ് ഫ്രണ്ട്സ് ആണ് ഉമ്മാ. അകത്തേക്ക് കൂട്ടി എല്ലാരേം പരിജയപ്പടുത്തി കൊടുക്ക്. എന്താ നിങ്ങളുടെ പേര് ഇഷ മെഹറിന് ഇത് സുമയ്യ. ഇഷയുടെ പേര് കേട്ടതും അവർ അജാസിനെ നോക്കി. അവന് മനസ്സിലായി കാര്യം. പുലിവാൽ ആകോ. ഉമ്മ വേണ്ടാതെ എന്തേലും പറഞ്ഞു കോളാക്കിയാലോ. ഇത്രേം നാളത്തെ കഷ്ടപ്പാട് വെള്ളത്തിൽ വരച്ച വര പോലാകും. ഉമ്മ ഒരു മിനിറ്റ് ഒന്നിങ്ങു വന്നേ അവൻ ഉമ്മയെയും കൂട്ടി മാറി നിന്നു. ദയവുചെയ്തു ഒന്നും പറയരുത് അവളോട്‌.

Mm നടക്കട്ടെ കാര്യങ്ങൾ . എന്തയാലും ഞാനൊന്നു പരിചയപെടറ്റ് രണ്ടാളെയും. നിനക്ക് ഉള്ളത് രാത്രി തരാം. നിങ്ങൾ എന്റെ പുന്നാരഉമ്മയല്ലേ അവൻ കവിളിൽ ഒരു മുത്തം കൊടുത്തു. സോപ്പിങ്ങിന് നിന്നെ കഴിഞ്ഞേ വേറാരും ഉള്ളൂ. ഇഷ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അവരെ. സുമി നോക്കിയേ എന്താ സ്നേഹം അല്ലെ ഉമ്മയും മോനും തമ്മിൽ. അജാസ് സജിയേയും കൂട്ടി പുറത്തേക്കു പോയി. അജാസിന്റെ ഉമ്മ അവരുടെ അടുത്തേക്ക് പോയി. അവരെ പറ്റി മുഴുവൻ ഡീറ്റെയിൽസ് ചോദിച്ചു. ഇഷക്കും സുമിക്കും അവരെ വല്ലാതെ ഇഷ്ടായി. ഒരു പാവം സ്ത്രീ. അജാസ് ഇഷയോട് സംസാരിക്കുന്നത് കാണുമ്പോൾ സജിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.

എങ്ങനെയെങ്കിലും പോയാൽ മതീന്ന് തോന്നി. അവർ യാത്ര ചോദിച്ചു മടങ്ങിയതും അജാസിന്റെ ഉമ്മ അവനോട് പറഞ്ഞു നല്ല തങ്കം പോലുള്ള കുട്ടികള് എനിക്ക് രണ്ടു പേരെയും ഒരുപാട് ഇഷ്ടായി. ഉമ്മാന്റെ മോന്റെ സെലെക്ഷൻ എപ്പോഴെങ്കിലും തെറ്റിയിനോ അല്ല അതിൽ ആരാ എന്റെ മരുമോൾ അത് പിന്നെ പറഞ്ഞുതരാട്ടോ. ചിലപ്പോൾ നടന്നില്ലെലോ. അവന്റെ വാക്കുകളിൽ നിരാശ പടർന്നിരുന്നു. എന്റെ മോനെ ആർക്കാ ഇഷ്ടവാണ്ടിരിക്ക. ഇയ്യ് മുത്തല്ലേ അവൻ ഒന്നും പറഞ്ഞില്ല. വീട്ടിൽ എത്തുന്ന വരെ സജി ഒന്നും മിണ്ടിയില്ല. ഇഷ സജിയെ അജാസിന് പരിചയപ്പെടുത്തിയത് വല്ലാത്ത ഫീൽ ചെയ്തിരുന്നു. അവളോട്‌ ഇന്നെങ്കിലും സംസാരിക്കണം എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. ദിവസം കഴിയുന്തോറും അവൾ അകന്ന് പോകുന്നത് പോലെ അവന് തോന്നി... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story