💘 ഇഷയുടെ സൗഹൃദവും പ്രണയവും 💘: ഭാഗം 15

ishayude sauhrdavum pranayavum

രചന: സഫ്‌ന കണ്ണൂർ

 ഇഷ എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്. എനിക്ക് കേൾക്കാൻ താല്പര്യം ഇല്ലെങ്കിലോ താല്പര്യം ഉണ്ടായാലും ഇല്ലെങ്കിലും കേട്ടിട്ട് പോയാൽ മതി. അവൾ റൂമിൽ നിന്ന് പുറത്തിറങ്ങാൻ നോക്കിയതും അവൻ വാതിൽ ലോക്ക് ചെയ്തു. വാതിൽ ചാരി നിന്നു. സജി കളിക്കാതെ വാതിൽ തുറക്ക് ഒരഞ്ചു മിനിറ്റ് പ്ലീസ് നാസിലയോട് നടത്തിയ കുമ്പസാരം ഞാൻ കേട്ടിന് അതിൽ കൂടുതൽ പറയാനുണ്ടോ അവളോട്‌ കള്ളം പറഞ്ഞു വിശ്വസിപ്പിക്കാൻ നിനക്ക് കഴിഞ്ഞു. എന്നെ അത് പോലെ പൊട്ടിയാക്കാൻ നോക്കണ്ട കള്ളം അല്ല പറഞ്ഞതൊക്കെ സത്യാണ് ബോധപൂർവ്വം അല്ല. മദ്യത്തിന്റെ ലഹരിയിൽ പറ്റിപോയതാ. മാപ്പ് തന്നുടെ എനിക്ക് അവൾ പുച്ഛത്തോടെ മുഖം കോട്ടി ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റ് തന്നെയാ ചെയ്തത്. ഇനി എനിക്ക് മാപ്പ് ചോദിക്കാനല്ലേ പറ്റു.പൊറുത്തൂടെ എന്നോട്. നീ വാതിൽ തുറക്ക് എനിക്ക് പോകണം. വെറുതെ ഒരു ഇഷ്യു ആകല്ല നീ. എന്നെ സ്നേഹിക്കണം എന്നില്ല. വെറുക്കാതിരുന്നോടെ. സഹിക്കുന്നില്ലെടി ഈ അവോയ്ഡ്.

ഓരോ നിമിഷവും നീറി നീറി മരിക്കുകയാ ഞാൻ. ആ സംഭവത്തിന്റെ പേരിൽ ഒരിക്കലും ഞാൻ കരഞ്ഞിട്ടില്ല എന്ത് കൊണ്ടന്നു അറിയോ. കരഞ്ഞാൽ നിനക്ക് മാപ്പ് തന്ന് പോയാലോന്നു ഓർത്ത്. ഒരു നീറ്റലായി മനസ്സിൽ കൊണ്ട് നടക്കുകയാ . നിന്നെ പോലൊരുത്തനെ ജീവനുതുല്യം സ്നേഹിച്ചതിന് ഞാൻ എനിക്ക് തന്നെ കൊടുക്കുന്ന ശിക്ഷയാ അത്. അതും പറഞ്ഞു അവനെ തള്ളി മാറ്റി വാതിൽ തുറന്നു അവൾ പോയി. * ടാ അജാസെ നിനക്കറിയാമായിരുന്നോ അവർ വരുന്ന് mm സജിയുടെ ഉപ്പയും കല്യാണപ്പെണ്ണിന്റെ ഉപ്പയും സുഹൃത്തുക്കളാണ്. സജിന്റെ ഉപ്പാക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ കാണാൻ പോയിരുന്നു. ഇവരുടെ ഡ്രൈവറായി ഞാനും. ഇവരാരും എന്നെ കണ്ടിട്ടില്ല. അന്നല്ലേ എന്റെ ഹൃദയവും കൊണ്ട് അവൾ പോയെ. പിന്നെ സാഹചര്യം അങ്ങനെ ആയത് കൊണ്ട് പ്രൊപ്പോസ് ചെയ്യാൻ പറ്റിയില്ല. അവളുടെ പിറകെയുള്ള അന്വേഷണത്തിലാണ് നമ്മടെ കോളേജിൽ ആണ് പഠിക്കുന്നെന്ന് അറിഞ്ഞേ. എന്നിട്ട് എന്താ ആക്ടിംഗ് പട്ടീ.

അറിയാത്ത പോലെ ഇവരെ പരിചയപ്പെടലും പരിചയപ്പെടുത്തലും. നിന്റെ ഉമ്മാനോട് പറഞ്ഞു കൊടുക്കുന്നുണ്ട് ഞാൻ. വേണ്ടടാ ചിലപ്പോൾ നടന്നില്ലെങ്കിലോ. ആ പാവത്തിനെയും സങ്കടപ്പെടുത്തണ്ട. ഒരിക്കൽ ഞാൻ ബ്രോക്കർ വഴി മുട്ടി നോക്കിയതാ. അതിലും തോറ്റപ്പോഴാ ഈ മാഷെ വേഷം കെട്ടിയത്. അഥവാ ഇതും ചീറ്റിയാലോ കൊല്ലും ഞാൻ. കരിനാക്ക് വെച്ച് പറയല്ലടാ തെണ്ടീ. ഇത് നടക്കും. നടത്തും. ** ഇഷ കോളേജിൽ പോകാൻ ഇറങ്ങുമ്പോഴായിരുന്നു നാസി വിളിച്ചത്. എന്താ നാസി ഞാൻ ഇന്ന് ഗൾഫിലേക്ക് തിരിച്ചു പോവും.നീ വരുന്നതിനു മുന്പ അതോണ്ട് യാത്ര ചോദിക്കാൻ പറ്റിന്ന് വരില്ല. നീ എന്താ പെട്ടെന്ന് പോകുന്നെ. സജിയുടെ ഒന്നിച്ചു പോകുന്നല്ലേ പറഞ്ഞത് അവളുടെ മുഖത്ത് സങ്കടത്തോടെയുള്ള ഒരു ചിരി കണ്ടു. കല്യാണം കഴിഞ്ഞു ഒന്നിച്ചു പോകന്നല്ലേ കരുതിയിരുന്നത്. ഇനിയിപ്പോ അത് നടക്കില്ല.

പിന്നെ ഇനിയും ഇവിടെ നിന്ന എല്ലാർക്കും ഒരു ബുദ്ധിമുട്ടാവുകയും ചെയ്യും. ഇല്ലട നീ ആർക്കും ഇവിടെ ബുദ്ധിമുട്ടൊന്നും അല്ല. നീ എവിടേക്കും പോവ്വുകയും വേണ്ട. സജിയുമായുള്ള കല്യാണം കഴിഞ്ഞു പോയാൽ മതി.എന്റെ കാര്യം ഓർത്ത് പേടിക്കണ്ട ഞാൻ സജിയെ ചൂടാക്കാൻ ഓരോന്ന് ചെയ്തുന്നെ ഉള്ളൂ. ഞങ്ങൾ തമ്മിൽ ഒന്നും ഇല്ല. അത് വിചാരിച്ചാണെൽ നീ പോകരുത്. ഞാൻ ഒരു ബുദ്ധിമുട്ടായി ഇടയിൽ വരില്ല. വിശ്വസിക്കാം. ഇഷ്ടം പിടിച്ചു വാങ്ങേണ്ടത് അല്ല ഇഷ . സ്വയം തോന്നേണ്ടത. സജിയുടെ മനസ്സിൽ ഇപ്പൊ ഞാനില്ല. നീ ഉള്ളു അവിടെ. നാസി നീ തെറ്റിധരിച്ചതാ..... അവന് ഇഷ്ടാടോ തന്നെ. അത് അവൻ പറയാതെ തന്നെ ഞാൻ മനസ്സിലാക്കിയതാ.ഇപ്പൊ അവൻ നേരിട്ട് പറയുകയും ചെയ്തു. നിന്റെ തോന്നലാ അത്. നീ എവിടേക്കും പോവ്വുന്നില്ല. തടയണ്ട ഇഷ നീ വരുമ്പോഴേക്കും ഞാൻ പോകും. അവന് മാപ്പ് കൊടുക്കണം. അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റാണെങ്കിലും അവൻ ഇപ്പൊ അതോർത്തു പക്ഷത്തപിക്കുന്നുണ്ട്. അവൻ നിന്നെ സ്നേഹിക്കുന്നുണ്ട് ഒരുപാട്. ഇത് ഇന്നോ ഇന്നലെയോ ഉണ്ടായതല്ല.

അവന് നിന്നോട് ഉള്ള ഇഷ്ടം പ്രണയമായിരുന്നുന്ന് മനസ്സിലാക്കാൻ വർഷങ്ങൾ വേണ്ടി വന്നുന്നെ ഉള്ളൂ. അവിടെയിനി ആർക്കും സ്ഥാനവും ഉണ്ടാവില്ല. അത് പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറുന്നത് ഇഷ അറിഞ്ഞു. നാസി അവളെ നോക്കാതെ പോയി. ഇഷക്ക് സഹതാപം തോന്നി അവളോട്‌ പാവം. ഉള്ളിൽ ഒരു ചോദ്യവും ഉയർന്നു നാസി പറഞ്ഞത് പോലെ സജി എന്നെ സ്നേഹിക്കുന്നുണ്ടോ. പുതിയ വല്ല അടവുമായിരിക്കും. * കാര്യായിട്ടാണല്ലോ ആലോചന. അവൾ തിരിഞ്ഞു നോക്കി. അജാസ് സർ ഇന്ന് ലീവായിരിക്കുന്ന കരുതി. എന്തിന് മാര്യേജ് കഴിഞ്ഞ ക്ഷീണം കാണില്ലേ. അങ്ങനെ. അതൊക്കെ ഉറങ്ങി തീർത്തിട്ട വന്നത്. നിനക്ക് ഈ സർ വിളി നിർത്തിക്കൂടെ പഠിപ്പിക്കുന്ന മാഷേ പേര് വിളിക്കാൻ പറ്റോ ഫ്രണ്ടായി കണ്ടുടെടോ എന്നെ അവൾ ചിരിച്ചു. അവന് നേരെ കൈ നീട്ടി ഫ്രണ്ട് അവന് സ്വപ്നം കാണുകയാണോന്ന് തോന്നി.സന്തോഷം കൊണ്ട് തുള്ളി ചാടണമെന്ന് തോന്നി. അവൻ കൈ കൊടുത്തു ഫ്രണ്ട്സ്. ഇപ്പോഴേലും ഫ്രണ്ടാക്കിയല്ലോ താങ്ക്സ്. ഈ സന്തോഷത്തിന്റെ വകയായി ഒരു ഗുഡ്ന്യൂസ്‌.

അവൾ അവനെ തന്നെ നോക്കി. പുതിയ സർ ചാർജ്ടുത്തു. ഇന്നുകൂടിയെ എന്റെ ശല്യമുള്ളൂ. അടിപൊളിയായി. ഫ്രണ്ട് റിക്വസ്റ്റ് തരുമ്പോഴേക്കും ബായ് പറയാനോ. അവൻ ചിരിച്ചു. ഞാനൊരു സത്യം പറഞ്ഞാൽ ഞെട്ടരുത് . മാഷ് ഒന്നും അല്ല ഞാൻ. പഠിപ്പിക്കാൻ മാഷ് ഇല്ലാത്തോണ്ട് തല്ക്കാലം ആ വേക്കന്സിയില് കേറീതാ. ചീറ്റിങ്ങ് ആണല്ലേ. ഞാൻ റിപ്പോർട്ട്‌ ചെയ്യും. പ്രോബ്ലം ഇല്ല മോളെ. എന്റെ ബ്രോയുടെ കോളേജ് ആണിത്. അത് ശരി മുതലാളി ആണല്ലെ. നിന്നെ കണ്ടപ്പോഴേ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയതാ. ക്ലാസ്സ്‌ ആണെങ്കിൽ പരമ ബോറും. ആക്കല്ല മോളെ. എന്റെ ക്ലാസ്സിനു ഇതുവരെ ആരും കുറ്റം പറഞ്ഞിട്ടില്ല. എന്റെ ഫാനായി മാറിയ ചെയ്തിനു കുട്ടികൾ പെണ്കുട്ടിയോൾ അല്ലേ. അത് ക്ലാസ്സ്‌ കണ്ടല്ല. ഇപ്പോഴത്തെ ട്രെൻഡാ കാണാൻ മൊഞ്ചില്ലാത്തവരെ പുകഴ്ത്തി സംസാരിക്കൽ. അതിലും താങ്ങി അല്ലേ.

നിന്നെക്കാളും മൊഞ്ചുണ്ട് ഞാൻ കണ്ണാടി ഇടക്കൊക്കെ ഒന്ന് നോക്കിയാൽ കൊള്ളാം. ക്ലാസ്സിന് ടൈമായി പിന്നെ കാണാം. ടീ തീപ്പട്ടി കൊള്ളി. ശരിക്കും ഞാനും ക്ലാസും ബോറാണോ അത് പറഞ്ഞിട്ട് പോ ആ മോശമില്ല. ശല്യം ഇന്നുകൂടിയല്ലേ ഉള്ളൂ. അതോണ്ട് പറഞ്ഞതാ. പിന്നേ ഞാൻ എവിടേക്കും പോകില്ല. ഇവിടെത്തന്നെ കാണും. പ്യുണിന്റെ ഒഴിവുണ്ടോ ഇനി ഞാൻ മാനേജർ ആയിട്ട് ചാർജ് എടുക്കാൻ പോവ്വാ. കോളേജ് പൂട്ടാൻ സമയായി നീ പോടീ പോയേക്കവേ അവൾക്ക് സജിയെ ഓർമ വന്നു. അവനോടും ഇത് പോലെയാ സംസാരിക്കൽ. കണ്ണിൽ നനവ് പടർന്നു. . അപ്രതീക്ഷിതമായി പരിചയപ്പെടുന്നവരുടെ കടന്നു വരവായിരിക്കും ജീവിതം തന്നെ മാറ്റി മറിക്കുന്നത്. ഞാൻ ഒരുപാട് മാറിപോയെന്ന് അവൾക്ക് തോന്നി. ** വീട്ടിലേക്ക് കയറുമ്പോൾ തന്നെ നല്ല പായസത്തിന്റെ മണം മൂക്കിൽ അടിച്ചു കയറുന്നുണ്ടായിരുന്നു.

അവൾ നേരെ അടുക്കളയിലേക്ക് പോയി. സുമി പായസമുണ്ടാക്കുന്നതിന്റെ തിരക്കിലായിരുന്നു. ടീ പിശാചേ ആ നാസിലയെ ഓടിച്ചതിന്റെ സന്തോഷമാണോ ആഘോഷിക്കുന്നെ. ആര് ഓടിച്ചു അവൾ സ്വന്തം ഇഷ്ടപ്രകാരം പോയതല്ലേ. ഒലക്കാണ് നിന്റെ ഇക്കാക്ക തേച്ചിട്ട് പോയതാ. അവന് അതെന്നല്ലേ പണി. വളഞ്ഞു കഴിഞ്ഞാൽ ത്രില്ല് പോകുമല്ലോ. എന്തിന്. ഞാനറിഞ്ഞില്ല ഒന്നും. ഇങ്ങനൊക്കെ നടന്നോ ഇവർ തമ്മിൽ. മോളെ പൊട്ടൻ കളിക്കല്ലേ. നീ അറിയാതെ ഒന്നും നടക്കില്ല ഇവിടെ. സത്യാടി ഇക്കാര്യത്തിൽ എനിക്ക് ഒരു പങ്കും ഇല്ല. എന്താ സംഭവിച്ചേ സുമി അവൾക്ക് പായസം കൊടുത്തു. നിന്റെ ഇക്കാക്കക്ക് എന്നോട് പ്രേമമാണെന്ന്. അത് കേട്ട് സെന്റി അടിച്ചു അവൾ പോയി. നല്ല തേപ്പല്ലേ അവൾക്ക് കിട്ടിയത്. സജി നിന്നെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞോ. നാസി പറഞ്ഞു. അവൾ പോയപ്പോൾ ഒരു സങ്കടം. എന്റെ പേരും പറഞ്ഞല്ലേ

ആ പന്നി അവളെ ഒഴിവാക്കിയത്. വേറൊരു കള്ളവും പറയാൻ കിട്ടിയില്ലേ അവന് കള്ളമല്ലെങ്കിലോ. അവന് നിന്നെ പ്രേമിച്ചു കൂടന്നൊന്നും ഇല്ലല്ലോ. ആരെ വേണമെങ്കിലും പ്രേമിച്ചോട്ടെ എന്നെ വേണ്ട. സൂപ്പർ പായസം. എന്താ സ്പെഷ്യൽ ഇന്ന് അവൾ വിഷയം മാറ്റിയതാണെന്ന് സുമിക്ക് മനസ്സിലായി. ഇന്നെന്താ പ്രത്യേകത ആലോചിച്ചു നോക്ക്. അവൾ ഒന്ന് ആലോചിച്ച ശേഷം ആ പായസം വാഷ് ബേസിൽ ഒഴിച്ചു. സജിയുടെ പിറന്നാൾ. വേണ്ടായിരുന്നെടി ടീ പന്നീ ഉണ്ടാക്കിയത് ഞാൻ. സാധനങ്ങൾ വാങ്ങിയത് ഉപ്പ. പിന്നെ കുടിക്കുന്നതിന് എന്താ. ആർക്ക് വേണ്ടിയാ ഉണ്ടാക്കിയത്. എനിക്ക് വേണ്ടിയല്ലല്ലോ. സോറി. ഇതിന്റെ പേരിൽ മുഖം വീർപ്പിക്കല്ല. ഇനി ചെയ്യില്ല. അല്ല എവിടെ ബർത്ത്ഡേ ബോയ്. നാസിലയെ കൊണ്ട് വിടാൻ പോയി. പത്തു മണിയാവും വരാൻ. നിന്റെ ബർത്ത് ഡേക്ക് കുറച്ചു ദിവസം കൂടിയല്ലേ ഉള്ളൂ.

Mm ഒന്ന് മൂളികൊണ്ട് ഇഷ റൂമിലേക്ക്‌ പോയി. സജീടെ പിറന്നാളിന് എപ്പോഴും ഗിഫ്റ്റ് കൊടുക്കൽ ഉണ്ട്. അവന് ആഘോഷിക്കുന്നത് ഇഷ്ടമല്ലെങ്കിലും ഞങ്ങളുടെ ഇഷ്ടത്തിന് എതിർ നിക്കൽ ഇല്ല. അത് കൊണ്ട് നന്നായി ആഘോഷിക്കും. എന്നിട്ട് അവസാനം ഒരു ഭീഷണിയും മുഴക്കും എന്റെ ബർത്ത് ഡേയ്ക്ക് ഇതിന്റെ ഇരട്ടി ചെലവ് ചെയ്യണമെന്നും പറഞ്ഞു. രാത്രി പതിനൊന്ന് മണിയായിട്ടും സജി വന്നില്ല. ഫോൺ ആണേൽ സ്വിച് ഓഫ്‌. സുമിയും മാമനും മാമിയും ടെൻഷൻ അടിച്ചു ഇരിക്കുന്നത് ഇഷ കണ്ടു. ബ്ലോക്ക്‌ ആയതോണ്ട് വരാൻ ലേറ്റ് ആകും. എന്നെ വിളിച്ചു പറഞ്ഞിരുന്നു. ഫോൺ സ്വിച് ഓഫ്‌ ആയതോണ്ട് ആരുടെയോ ഫോണിൽ നിന്ന വിളിച്ചിന്. നിങ്ങൾ പോയി കിടന്നോ. ഉറക്കം ഒഴിയണ്ട. അവർ പോയി. എന്തിനാ കള്ളം പറഞ്ഞെ. സജി എവിടെയാ ഉള്ളെ അവർ പോയി കിടക്കാൻ പറഞ്ഞതാ.

നിന്റെ ഉപ്പാക്ക് ടെൻഷൻ അടിച്ച ബിപി കൂടും. എന്നാലും ഇവൻ എവിടെയാ പോയത്. എന്നോടാണോ ചോദിക്കുന്നെ. എവിടേലും വായി നോക്കി നിക്കുന്നുണ്ടാവും. ഇഷ കൂടുന്നുണ്ടേ. മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചു ഇരിക്കുമ്പോഴാ ഒരു തമാശ. ഒന്നും പറയുന്നില്ലേ. ഞാൻ ഉറങ്ങാൻ പോക്കാ. ഇഷ പോയി കിടന്നു. ഇടക്ക് ഉറക്കം ഞെട്ടി എണീറ്റപ്പോൾ സജിയെ നോക്കി കണ്ടില്ല. ടൈം നോക്കി. രണ്ടു മണി. അവൻ വന്നില്ലേ ഇതുവരെ. എവിടെയാ പോയത്. എന്തേലും പറ്റിയോ. അവൾ വീണ്ടും കിടന്നെങ്കിലും ഉറക്കം വന്നില്ല.മനസ്സിൽ വല്ലാത്ത വീർപ്പുമുട്ടൽ പോലെ. സുമയോട് ചോദിച്ചാലോ. രണ്ടു പ്രാവിശ്യം റൂമിന്റെ വാതിൽക്കൽ വരെ പോയെങ്കിലും ചോദിക്കാൻ ഒരു മടി പോലെ തോന്നി തിരിച്ചു വന്നു. അല്ലേലും ഞാൻ എന്തിനാ നോക്കുന്നെ വരുമ്പോൾ വരട്ടെ... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story