💘 ഇഷയുടെ സൗഹൃദവും പ്രണയവും 💘: ഭാഗം 17

ishayude sauhrdavum pranayavum

രചന: സഫ്‌ന കണ്ണൂർ

 ഞാൻ എന്തു കൊടുത്താലും അവൾ സ്വീകരിക്കില്ല. പ്രോമിസ് ചെയ്തത് കൊണ്ട് ഒരു നേരിയ പ്രതീക്ഷ പോലും വേണ്ട.അവൾ ഇഷ്ടപ്പെട്ടാലും വാങ്ങികില്ല. പെട്ടെന്നുള്ള വാശിക്ക് പറഞ്ഞും പോയി. ഇനി എന്താ ചെയ്യാ.ആലോചനകളിക്കിടയിൽ എപ്പോഴോ ഉറക്കത്തിലേക്ക് വീണു. ഇഷയും അത് തന്നെയായിരുന്നു ആലോചിച്ചത്. എന്ത് ഗിഫ്റ്റായിരിക്കും തരിക.എന്ത് തന്നാലും ഞാൻ അത് സ്വീകരിക്കില്ല. പിന്നെന്താ. ** അല്ല മാമ സുമിയെ കെട്ടികൊന്നുന്നും ഇല്ലേ. രാവിലത്തെ ചായ കുടിക്കാൻ എല്ലാരും ഒന്നിച്ചു ഇരുന്ന സമയത്ത് ഇഷ പറഞ്ഞു. എല്ലാവരും അവളെതന്നെ നോക്കി. സുമിയുടെ മുഖത്ത് ദേഷ്യം വരുന്നത് ഇഷ കണ്ടു. അവൾ കണ്ണ് കൊണ്ട് പറയല്ലേ എന്ന് കാണിച്ചത് അവൾ കാണാത്തപോലെ ആക്കി. എന്താ എല്ലാരും ഇങ്ങനെ നോക്കുന്നെ. ഞാൻ വേണ്ടാത്തതൊന്നും പറഞ്ഞില്ലല്ലോ വായെടുത്താൽ വിഡ്ഢിത്തം മാത്രം പറയുന്ന നീ പെട്ടെന്ന് ഇങ്ങനെ ഭാരിച്ച കാര്യങ്ങളൊക്കെ പറഞ്ഞാൽ എല്ലാരും ഞെട്ടിപോകില്ലേ.

സജി കളിയല്ല. കാര്യായിട്ടാ അതിന് ഇവൾക്ക് ഇപ്പൊ വേണ്ടാന്ന് അല്ലെ പറയുന്നേ മോളേ പിന്നേ അവളുടെ സമ്മതവും നോക്കിയിരുന്നാൽ മൂക്കിൽ പല്ല് വരും. എനിക്ക് പഠിക്കണം. വിവാഹ ശേഷവും പഠിക്കാമല്ലോ. എനിക്ക് ഇപ്പൊ വിവാഹം വേണ്ട. എന്നെ കെട്ടിക്കാൻ നിനക്ക് എന്താ ഇത്ര തിരക്ക്. നീ പോയിട്ട് വേണം തനിച്ചു ഇവിടെ വിലസാൻ ആ പൂതി അങ്ങ് മാറ്റിവെച്ചേക്ക്‌. പതിപ്പ് കഴിഞ്ഞിട്ടേ എന്റെ വിവാഹത്തെ പറ്റി ആലോചിക്കണ്ടൂ. അത് തീരുമാനിക്കാൻ വലിയ ആൾക്കാർ ഇവിടുണ്ട്. ആരാ നീയാണോ എന്താ എനിക്ക് പറ്റില്ലേ. മാമ നല്ല ചെറുക്കനുണ്ടേൽ നോക്കിക്കോ ഇവൾ സമ്മതിക്കും. അല്ലേൽ സമ്മതിപ്പിക്കും. അവൾ ഇഷയെ ദേഷ്യത്തോടെ നോക്കി എണീറ്റു പോയി. റൂം വാതിൽ വലിച്ചടക്കുന്ന ശബ്ദം കേട്ടു. പിന്നാലെ ഇഷയും പോയി എന്താടി ഇത്ര ദേഷ്യം. നിന്നെ കൊല്ലാനോന്നും അല്ലല്ലോ പറഞ്ഞത്. നിന്നോട് ഞാൻ പറഞ്ഞോ എനിക്ക് കല്യാണം ആലോചിക്കാൻ. എനിക്ക് നല്ലൊരു ജോബ് കിട്ടാതെ മാര്യേജ് പറ്റി ആലോചിക്കുകയെ ഇല്ല.

ഇക്കാര്യത്തെ പറ്റി ഇനി സംസാരിക്കണ്ട. സംസാരിക്കുകയും ചെയ്യും. നടത്താനും തീരുമാനിച്ചു. ഇനി നിനക്ക് ആരോടെങ്കിലും പ്രേമം ഒന്നും ഇല്ലല്ലോ. ഇനി അങ്ങനെ ഊഹിച്ചു കൂട്ട്. ഞാൻ ആരെയും പ്രണയിക്കുന്നൊന്നും ഇല്ല. നിങ്ങൾ പറയുന്ന ആളെ തന്നെ കല്യാണവും കഴിച്ചോളാം. അത് പക്ഷേ എനിക്ക് നല്ലൊരു ജോലി കിട്ടിയ ശേഷം. എനിക്ക് ഇന്ന് ക്ലാസ്സ്‌ ഉണ്ട്. റെഡിയാവണം. നിനക്ക് മാത്രമല്ല എനിക്കും ഉണ്ടേ ഞാൻ പോയിക്കൊള്ളാം ഉണ്ടെങ്കിൽ പോയി റെഡിയാവ്.ഇന്ന് കുറച്ചു നേരത്തെ ഇറങ്ങണം. എനിക്ക് കോളേജിൽ കുറച്ചു പണിയുണ്ട്. കോളേജിൽ എത്തിയിട്ടും സുമിയുടെ മുഖത്ത് ചെറിയ ദേഷ്യത്തിന്റെ ഭാവം ഉണ്ടായിരുന്നു. ഇഷ അത് മൈന്റ് ആക്കിയില്ല. ചോദിക്കാൻ പോയാൽ കല്യാണക്കാര്യത്തിൽ തിരശീല ഇവൾ ഇടിക്കും. എങ്ങനെയെങ്കിലും കല്യാണം നടത്തിയേ പറ്റു.ഇത് മാത്രമേ ബാംഗ്ലൂരിൽ വരുന്നതിൽ നിന്നും അവളെ തടയാൻ മാർഗ്ഗം ഉള്ളൂ അജാസ് വരുന്നത് കണ്ടു. മോർണിംഗ് ഇഷ. ഇന്ന് ഫ്രണ്ടും ഉണ്ടല്ലോ ആ ഇവൾക്ക് ഇന്ന് മുതൽ ക്ലാസ്സ്‌ തുടങ്ങി.

ഇയാൾ ഒന്നും മിണ്ടൂലെ. അത് മിണ്ടാപ്പൂച്ച ആണ് അജു. മിണ്ടാപ്പൂച്ച കലം ഉടക്കുമെന്ന പറയാറ്. സുമി അവനെ തന്നെ നോക്കി. ആ കണ്ണുകളിൽ തന്നെ ദഹിപ്പിക്കാനുള്ള അഗ്നിയുണ്ടെന്ന് അജാസിന് തോന്നി. മിണ്ടില്ലെന്നല്ലേ ചോദിച്ചുള്ളൂ. അതിന് നോക്കി പേടിപ്പിക്കണോ ഇതെന്റെ തൊട്ടാവാടിയാടോ. എന്നെപോലെയല്ല. പാവമാ. അയാളെന്താ ചൂടിലാണല്ലോ Mm ഒന്ന് ഉടക്കി. അതിന്റെ ദേഷ്യാ പോയി മാറ്റെടോ പിണക്കം. ഈ പിണക്കത്തിന് ഒരു സുഖം ഉണ്ട്. ഇണങ്ങി കഴിഞ്ഞാൽ അത് പോകും. രാവിലെ തന്നെ കടിച്ചാൽ പൊട്ടാത്ത ഫിലോസഫി പറയല്ല. താങ്ങാൻ കെല്പില്ല. ഇഷ പോകാം. സുമി പോകാൻ നോക്കി. ഞാനും വരുന്നു. ഒരു മിനുട്ട് അതൊക്കെ പോട്ടെ. നീ എന്താ രാവിലെ തന്നെ മൊഞ്ചനായി കോളേജിൽ ഒരു കറക്കം ഒരുപാട് മൊഞ്ചത്തിമാരുള്ള സ്ഥലല്ലേ.ഒന്ന് കറങ്ങാൻ തോന്നി.

മലയാളത്തിൽ പറഞ്ഞാ വായിനോട്ടം. പറയുന്ന കേട്ടാൽ നിങ്ങൾ പാവങ്ങൾ ആരുടെയും വായിനോക്കൽ ഇല്ലല്ലോ ഇല്ല. അതൊക്കെ നിന്നെ പോലുള്ള കോഴികളുടെ ജോലിയാ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യസന്ധമായി ഉത്തരം പറയണം. ഇയ്യ് ചോദിക്ക്. അറിയാവുന്നതാണേൽ പറയാം. മൊഞ്ചന്മാരെ കാണുമ്പോൾ നിങ്ങൾ പറയൽ ഇല്ലേ. നല്ല ഗ്ലാമർ ഇല്ലേ കാണാൻ. സൂപ്പർ ബോഡി. സൂപ്പർ താടി എന്ന് തുടങ്ങി എന്തോരം കമന്റ് പറയൽ ഉണ്ട്.അത് തന്നെയല്ലേ ഞങ്ങളും പറയൽ. എന്നിട്ടോ നിങ്ങൾ ഡീസന്റ്. ഞങ്ങൾ കോഴിയും. ഇതിൽ എന്തേലും ന്യായം ഉണ്ടോ. നീ കോഴിയല്ല. അതല്ലേ സ്ഥാപിക്കുന്നത്. ഞാൻ വിശ്വസിച്ചു പോരെ. നീ പോയി പ്രേമിച്ചോ കോഴീ മൊഞ്ചുള്ള പെൺപിള്ളേർ ക്യു നിക്കുന്നുണ്ടാവും ചെല്ല് ടീ പോത്തേ ഒരാളെ ഗ്ലാമർ കണ്ടാ നോക്കുന്നെങ്കിൽ അത് വെറും അട്ട്രാക്ഷൻ ആണ്. സ്മാർട്നെസ്സും പേഴ്സണാലിട്ടയും കണ്ടിട്ട് ആണേൽ റെസ്‌പെക്ട് ആയിരിക്കും. ഒരു കാരണം ഇല്ലാതെ എന്ത് കൊണ്ടാണ് നോക്കുന്നത് എന്ന് പോലും അറിയില്ലെങ്കിൽ അതാണ്‌ പ്രണയം.

ഈ പ്രണയം എന്ന് പറയുന്നത് മനസ്സിൽ നിന്ന് വരുന്നതാ. അത് ആർക്കും എപ്പോഴും വരാം. ഒരു നിമിഷം മതി പ്രണയം തോന്നാൻ. അങ്ങനെ ഒരുത്തി മനസ്സിൽ കേറിയാൽ പിന്നെ എത്ര മൊഞ്ചത്തി വന്നാലും നോ എൻട്രി. ആത്മാർത്ഥമായുള്ള പ്രണയത്തിലാ ഈ പറഞ്ഞത്. ആത്മാർത്ഥമായ പ്രണയം എങ്ങനെയാ മനസ്സിലാവുക. അവരുടെ കണ്ണുകളിൽ നോക്കിയാ മതി മനസ്സിലാവും. കണ്ണട ഇട്ടിനെങ്കിലോ കക്ഷി ആകിയതെന്ന് മനസ്സിലായി. ടീ നീ വേണ്ടന്ന് വെച്ചിട്ടും ഒരാൾ നിന്നെ തേടി വരുന്നു എങ്കിൽ നിന്നെ സ്നേഹിക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിൽ നീ ഓർത്തോ നിന്റെ സൗന്ദര്യം കണ്ടിട്ടോ നിന്റെ പണം കണ്ടിട്ടോ അല്ല നേരെ മറിച്ഛ് അയാൾ നിന്നെ ഒരുപാട് സ്നേഹിക്കുന്നത് കൊണ്ടാണ്. അയാളുടെ ജീവിതത്തിൽ നീ എല്ലാമായിരുന്നത് കൊണ്ടാണ് അത് തിരിച്ചറിയുമ്പോളാണ് യഥാർത്ഥ സ്നേഹം ഉണ്ടാകുന്നത്.

ഡയലോഗ് അടിക്കാൻ ആർക്കും പറ്റും.അത് ജീവിതത്തിൽ പ്രവർത്തികമാക്ക്. ആക്കികൊള്ളവേ.നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. ഈ പഠിപ്പ് പഠിപ്പ് എന്ന് പറഞ്ഞു ടൈം കളയാതെ പ്രണയത്തെ പറ്റി കുറച്ചു പഠിക്കാൻ നോക്ക്. കൂട്ടിന് ഫ്രെണ്ടിനെയും കൂട്ടിക്കോ. ഏത് കോളേജിലാ അത് പഠിപ്പിക്കുന്നെ അഡ്മിഷൻ തുടങ്ങിയോ നിന്നോട് ഞാനൊന്നും പറഞ്ഞില്ലേ മോനെ അജു പ്രണയത്തേക്കാൾ സുന്ദരമായ ചില സൗഹൃദങ്ങൾ ഉണ്ട്. നഷ്ടമാക്കാൻ മനസുവരാതെ എന്തിനും ഞാൻ കൂടെ ഉണ്ടെന്ന് പറയാതെ പറഞ്ഞ് ഒന്നുചേർത്തു നിർത്തുന്ന ഒരു സുഖമുണ്ടല്ലോ അതിനോളം വരില്ല ഒരു പ്രണയവും.ദേ ഇവളെ പോലെ നീ വരുന്നുണ്ടോ ഇഷ. പറയാൻ വിട്ടു ഞാൻ സ്റ്റാഫ്‌ റൂമിലേക്കാ. നീ ക്ലാസ്സിലേക്ക് പോയിക്കോ വൈകുന്നേരം ബസ്റ്റോപ്പിൽ നിന്ന മതി. പോട്ടെ അജു പിന്നെ കാണാം. ഇഷ പോയി. അജാസും സുമിയും മാത്രമായി.

എന്തൊക്കെയുണ്ട് മുത്തേ വിശേഷം. സുഖല്ലേ നിനക്ക്. വീട്ടിനുള്ളിലെ അടയിരിപ്പ് ഒക്കെ കഴിഞ്ഞോ. ദേഷ്യം ഉണ്ടെങ്കിൽ അത് എന്നോട് തീർക്കണം. അല്ലാതെ ഇഷയോട് അല്ല.അവളെ വെറുതെ വിട്ടേക്ക്. നീ എന്താ കരുതിയെ കോളേജിൽ വരാതിരിക്കുകയും ഫോണിൽ ബ്ലോക്ക്‌ ചെയ്യുകയും ചെയ്താൽ വെറുതെ വിടുമെന്നോ. അതിന് പകരം വീട്ടേണ്ടത് ഇഷയോടല്ല. അവളൊരു പാവമാ. ദയവുചെയ്ത് ഇനി അവളെ കാണരുത്. ഇഷയോട് ദേഷ്യം ഉണ്ടായിരുന്നു. അവളുമായി ഒരു ഫ്രണ്ട്ഷിപ് ഉണ്ടാക്കുന്നത് വരെ. ഇപ്പൊ ഇല്ല. ഷി ഈസ് സ്വീറ്റ് ലവ്‌ലി ടൈപ്പ്. എനിക്ക് അവളെ ഇപ്പൊ ഒരുപാടിഷ്ടായി. ഫ്രണ്ട്ഷിപ്...... അവൾ പുച്ഛത്തോടെ ചിരിച്ചു. നീ ആരാന്നു അറിഞ്ഞാൽ അവിടെ തീരും നീയുമായുള്ള ഫ്രണ്ട്ഷിപ്. എന്നാ പറയെടീ അവളോട്‌ ഞാൻ ആരാണെന്ന്.പിന്നെ എന്റെ മാത്രമല്ല നിന്റെയും കൂട്ടുകെട്ട് അവിടെ തീരും . ചിലപ്പോൾ ഇഷ എനിക്ക് മാപ്പ് തരും. നിനക്കോ. അവളെ നീ ചീറ്റ് ചെയ്യുകയല്ലേ. ഞാൻ കാട്ടിയത് ഫ്രോടത്തരം തന്നെയാണ്.

പക്ഷേ നീയോ ഞാൻ ആരാന്ന് അറിഞ്ഞിട്ടും അവളോട്‌ പറഞ്ഞോ. നീയാണെന്ന് ഞാൻ അറിഞ്ഞത് മാരേജിനു കണ്ടപ്പോഴാണ്. ഡിഗ്രി പഠിച്ചവന് മാഷ് ആകാൻ പറ്റുമെന്നു ആലോചിക്കാനുള്ള ബുദ്ധി ഇല്ലാതെ പോയി. ഇനി നീ ഇഷയുടെ ജീവിതത്തിലേക്ക് വരാൻ പാടില്ല റിക്വസ്റ്റ് ആണ് വരുന്നില്ല. പകരം ഞാൻ ചെറിയൊരു ആഗ്രഹല്ലേ ചോദിച്ചുള്ളൂ. അത് നടത്തി തന്നേക്ക് അത് ഒരിക്കലും നടക്കില്ല. എന്നാ ഇതും പറ്റില്ല.ഇഷയുടെ ലൈഫിന്ന് നീ പുറത്തും ഞാൻ അകത്തും അത് നിന്റെ സ്വപ്നം മാത്രമാണ്. നിനക്ക് ഒരിക്കലും ഞങ്ങളെ തമ്മിൽ പിരിക്കാൻ കഴിയില്ല. എല്ലാം അറിഞ്ഞോണ്ട് തന്നെയാ ഈ കളിക്ക് ഇറങ്ങിയേ മോളു. മുന്നോട്ട് വെച്ച കാല് അജു പിറകോട്ട് എടുക്കില്ല. ഇവിടെ നിർത്തിക്കോണം എല്ലാം. ഇഷയെ ഇനി കാണാനോ സംസാരിക്കാനോ പാടില്ല. വാണിംഗ് ആണെന്ന് കൂട്ടിക്കോ. ഇന്ന് തന്നെ ഇഷയോട് ഞാൻ എല്ലാം തുറന്നു പറയാൻ പോവ്വുകയാ. എന്ത് പറയും നീ. നീ പറഞ്ഞതെല്ലാം അവൾ വിശ്വസിക്കോ. ഇത്രേം കാലം എന്താ എന്നെ പറ്റി പറയതെന്ന് ചോദിച്ചാൽ....

. എല്ലാം പോട്ടെ ഞാൻ അവളെ കോമാളി വേഷം കെട്ടിക്കുകയാണെന്ന് അറിഞ്ഞാൽ.... സഹിക്കുമോ അവൾ. അജു പ്ലീസ് അവളൊന്നും അറിയണ്ട. ഇനി അവളെ കാണരുത്. എനിക്ക് അവളില്ലാതെ പറ്റില്ല.ഉപദ്രവിക്കരുത്. ഇഷയെ അവളുടെ വഴിക്ക് വിട്ടേക്ക്. ഒന്ന് നിന്നെ. അവൾ തിരിഞ്ഞു നോക്കാതെ പോയി. വൈകുന്നേരം കോളേജ് വിട്ടു വീട്ടിൽ എത്തിയപ്പോൾ സുമി പറഞ്ഞു ഇഷ അവനുമായുള്ള കമ്പനി അധികം വേണ്ട. എന്താ കാര്യം ഒന്നും ഉണ്ടായിട്ടല്ല. എനിക്കെന്തോ അവനെ അത്ര പിടിച്ചില്ല. പാവാടോ അവൻ. വിടുവായിത്തരം ഉണ്ടന്നെ ഉള്ളൂ. എന്നാലും അവനുമായുള്ള കമ്പനി ഇനി വേണ്ട. എനിക്കിഷ്ടമല്ല അത്. കൂടുതൽ ചോദ്യം ഒന്നും വേണ്ട. സുമി റൂമിലേക്ക്‌ പോയി. ഇവക്കെന്താ പറ്റിയെ. *** Happy birthday ഇച്ചുസേ അവൾ ടൈം നോക്കി. 12മണി. ഇവനിത് വരെ ഉറങ്ങാതിരിക്കുകയാരുന്നോ വരവ് വെച്ചു.

ഇക്കൊല്ലം മൊത്തം പോക്കാണല്ലോ. നിന്റെ മോന്തയല്ലേ കണി. എന്റെ മുഖം കണികണ്ടാൽ സന്തോഷിച്ചിരുന്ന ഒരു കാലവും ഉണ്ടായിരുന്നു. എന്റെ ഗിഫ്റ്റ് എവിടെ. അതുടി തന്നിരുന്നെങ്കിൽ വേസ്റ്റിൽ ഇട്ടിട്ട് സുഖമായി ഉറങ്ങാമായിരുന്നു. ആയിക്കോട്ടെ അവൻ ഷെൽഫിൽ വെച്ച ഗിഫ്റ്റ് പൊതി. അവൾക്ക് കൊടുത്തു. അവളത് വാങ്ങി റൂമിന്റെ മൂലയിലേക്ക് വലിച്ചെറിഞ്ഞു. ഗ്ലാസ് പൊട്ടിയ ശബ്ദം അവൾ കേട്ടു. അവന്റെ മുഖത്ത് പുഞ്ചിരി കണ്ടു. എനിക്ക് നൂറു രൂപയെ ആയുള്ളൂ അതിന്.എന്നാലും എന്താന്ന് നോക്കിയിട്ട് എറിയാമായിരുന്നു. അപ്പൊ ഗുഡ് നൈറ്റ്‌ അവന് യാതൊരു കൂസലും ഇല്ലാതിരുന്നത് അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇനി അത് വെറും ഗ്ലാസ്‌ ആയിരുന്നോ. ഇച്ചുസേ അത് എന്താണെന്നല്ലേ ആലോചിക്കുന്നേ ഞാനെന്തിന് ആലോചിക്കണം.

നീ തരുന്നതൊന്നും എനിക്ക് വേണ്ട. കള്ളം പറയണ്ട മുത്തേ. നിന്റെ മുഖത്ത് ഉണ്ട് ക്യുരിയോസിറ്റി. ഇന്ന് നിനക്ക് അതെന്തായിരുന്നുവെന്ന് ആലോചിച്ചു ഉറങ്ങാൻ പറ്റില്ല.ബർത്ഡേയ് ആയിട്ട് ഉറക്കം കളഞ്ഞുന്ന വേണ്ട. ഞാൻ കാണിച്ചു തരാം അതെന്താന്ന്. അവൻ പോയി പൊതിയഴിച്ചു ചില്ല് ഒന്ന് തട്ടി കളഞ്ഞിട്ട് അവളുടെ കയ്യിൽ കൊടുത്തു. ഇനിയും ഇത് വേണ്ടെങ്കിൽ എറിഞ്ഞോ. അവൾ അവനെ നോക്കി ചിരിച്ചു. സമ്മതിക്കാതിരിക്കാൻ വയ്യ തെണ്ടീ. ഒടുക്കത്തെ ബുദ്ധി തന്നെ. നിന്റെ തലേൽ ഉദിച്ചത് തന്നെയാണോ ഇത്. വെയിസ്റ്റിൽ കൊണ്ട് പോയി ഇടുന്നില്ലേ അത്. സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു. ഇനി പറ നിന്റെ ഡിമാൻഡ് ... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story