💘 ഇഷയുടെ സൗഹൃദവും പ്രണയവും 💘: ഭാഗം 18

ishayude sauhrdavum pranayavum

രചന: സഫ്‌ന കണ്ണൂർ

 ടാ പിശാചേ ഇങ്ങനൊരു പണി തരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. സമ്മതിച്ചേ എന്റെ ബുദ്ധി എത്രത്തോളം ഉണ്ടെന്ന് ബുദ്ധിയല്ല ഇത് കുരുട്ടുബുദ്ധി. നിനക്ക് എവിടുന്നാ ഇത് കിട്ടിയത്. അതൊക്കെ ഒപ്പിച്ചു. ഭാര്യയുടെ മനസ്സറിയുന്നവനാ നല്ല ഭർത്താവ്. അതിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല. ഇവൻ എന്തായിരിക്കും എന്നോട് ആവിശ്യപെടുക. ഇനി മാപ്പ് കൊടുത്തു ഇവന്റെ കെട്ടിയോൾ ആകണം എന്നായിരിക്കുമോ. അതോ ഞാൻ ഇവനെ വേദനിപ്പിച്ചതിനെല്ലാം പകരം വീട്ടുമോ. പ്രോമിസ് ചെയ്ത സ്ഥിതിക്ക് എന്ത് പറഞ്ഞാലും അനുസരിച്ചേ പറ്റു.പോരാത്തതിന് ഒറ്റ വാക്കേ ഉള്ളൂ എന്നും പറഞ്ഞു ഡയലോഗും അടിച്ചു. ഇനി വേണ്ടാത്ത ചിന്ത വല്ലതും മനസ്സിൽ ഉണ്ടാവുമോ. ചെറിയൊരു പേടി അവളുടെ മനസ്സിൽ ഉടലെടുത്തു. താൻ ഒരു വാക്ക് പറഞ്ഞിരുന്നു. ഗിഫ്റ്റ് സ്വീകരിച്ചാൽ ഞാൻ പറയുന്ന എന്തും ചെയ്യുമെന്ന് വാക്ക് തന്നിനെങ്കിൽ പാലിക്കുകയും ചെയ്യും.

ഉള്ളിൽ പേടി ഉള്ളത് കൊണ്ടായിരിക്കണം ശബ്ദത്തിൽ കനം കുറഞ്ഞു പോയത്. എന്തും ചെയ്യോ Mm എന്തും യാ അല്ലാഹ് ഇവന്റെ സംസാരത്തിൽ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടോ. പറയെടോ എന്ത് പറഞ്ഞാലും അനുസരിക്കാൻ തയ്യാറാണോ. അവൻ അവളുടെ അടുത്തേക്ക് വന്നു. അവൻ മുന്നോട്ട് കാല് വെക്കുംതോറും അവൾ പിറകോട്ട് വെച്ചു. ചുമരിൽ മുട്ടി അവൾ നിന്നു. അവളുടെ ചുമലിന് മുകളിലായി കൈ വെച്ചു അവളുടെ മുന്നിൽ അവളോട്‌ ചേർന്നു നിന്നു. അവന്റെ ശ്വാസം തന്റെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. ഇനി പറ തയ്യാറാണോ. വിറയൽ കൊണ്ടായിരിക്കണം അവൾക്ക് വാക്കുകൾ പുറത്തു വന്നില്ല. അന്നത്തെ സംഭവത്തിന്‌ ശേഷം ഇവന്റെ മുഖത്ത് നോക്കി സംസാരിക്കാനുള്ള കോൺഫിഡൻസ് പോയിരുന്നു. കണ്ണുകളിൽ നോക്കാൻ പറ്റാത്ത പോലെ. എന്ത് വാക്കിന്റെ പുറത്താണേലും അവന്റെ വിരൽ പോലും ദേഹത്ത് സ്പർശിക്കാൻ സമ്മതിക്കില്ല. അവൾ ഒരു മിനുറ്റ് കണ്ണടച്ച് മനസ്സ് റിലാക്സ് ആക്കി. പ്രതികരിച്ചേ പറ്റു. കണ്ണ് തുറക്കേടോ . ഞാൻ ഒന്നും ചെയ്യില്ല.

നിന്റെ സമ്മതമില്ലാതെ ദേഹത്ത് സ്പർശിക്കുകയും ഇല്ല. അവൻ കട്ടിലിൽ പോയി ഇരുന്നു. ഞാൻ അങ്ങനെ ചിന്തിച്ചൊന്നും ഇല്ല. ഉവ്വ്. എനിക്ക് മനസ്സിലായി. എന്ത് മനസ്സിലായിന്ന് നിന്റെ ഹൃദയതിൽ പെരുമ്പറ കൊട്ടുന്ന ശബ്ദവും ശ്വാസോച്ഛാസം കൂടിയതും നീ പറയാതെ തന്നെ പറഞ്ഞു എന്താ ചിന്തിച്ചെന്ന്. ഫ്രീയായിട്ട് ഒരുപദേശം തരാം. ഇനിയെങ്കിലും ആർക്കും ചിന്തിക്കാതെ പ്രോമിസ് ചെയ്യരുത്. പണി കിട്ടുന്ന വഴി പറയാൻ പറ്റില്ല. അവളൊന്നും മിണ്ടിയില്ല. എന്താണാവോ മനസ്സിൽ. ചിന്തിച്ചു കാട് കയറേണ്ട. എനിക്കൊന്നും വേണ്ട. ഞാൻ എന്ത് പറഞ്ഞാലും നീ അനുസരിക്കും. അത് ഇഷ്ടം കൊണ്ടല്ല. പ്രോമിസ് ചെയ്ത് പോയത് കൊണ്ട് മാത്രമായിരിക്കും. നിനക്ക് ഇഷ്ടമില്ലാതെ ഒന്നും ചെയ്യണ്ട. ചെയ്യാൻ പറയുകയും ഇല്ല. ഞാനൊരു ഗിഫ്റ്റ് വാങ്ങിയിന് നിനക്ക്. ഷെൽഫിൽ വെച്ചിട്ടുണ്ട്. അതും ഇപ്പൊ വാങ്ങണമെന്ന് പറയുന്നില്ല. എന്നെങ്കിലും എന്നോടുള്ള ഇഷ്ടക്കേട് മാറുംമ്പോൾ എന്നെ ഭർത്താവായി അംഗീകരിക്കുമ്പോൾ സ്വീകരിച്ച മതി. I love u. Love u so much ഗുഡ് നൈറ്റ്‌. ഉറങ്ങുന്ന അവനെയും നോക്കി ഇഷ കുറച്ചു സമയം നോക്കി നിന്നു.

ഞാൻ ചെയ്തതിനെല്ലാം പകരം വീട്ടാൻ ഇവന് കിട്ടിയ നല്ല അവസരമായിരുന്നു. എന്നിട്ടും ഒന്നും ചെയ്തില്ല. ഇവൻ ശരിക്കും എന്നെ ഇനി സ്നേഹിക്കുന്നുണ്ടോ. അതോ ചെയ്ത തെറ്റിനുള്ള പ്രയച്ഛത്തമോ. അവൾക്കെന്തോ പിന്നെ ഉറക്കം വന്നില്ല. ** മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേ മുത്തേ. വാതിൽ മുട്ടുകേട്ട് തുറന്നതും ഇതും പറഞ്ഞു സുമി അവളെ കെട്ടിപിടിച്ചു. സത്യം പറയാലോ ഇന്നലെ ഒരു പോള കണ്ണടച്ചില്ല. ഇവൻ എന്ത് ഗിഫ്റ്റാ നിനക്ക് തരിക. ബെറ്റിൽ ഇവൻ വിജയിക്കോ എന്നൊക്കെ ഓർത്ത്. ആരാ ജയിച്ചേ ആരായിരിക്കും അത് പറയാനുണ്ടോ ചാൻസ് കൂടുതൽ നിനക്ക് തന്നെയായിരിക്കും. എന്താ തന്നെ. ഇഷ ഗിഫ്റ്റ് എടുത്തു അവൾക്ക് കൊടുത്തു. കയ്യിൽ ഒരു കഷ്ണം കേക്ക് പിടിച്ചു ഇഷ അവളുടെ ഉമ്മാക്ക് മുത്തം കൊടുക്കുന്ന ഫോട്ടോ. അരികിൽ അവളെ തലയിൽ കൈ വെച്ചു അവളുടെ ഉപ്പ.ഒരു ബർത്ത്ഡേയ്ക്ക് സജി എടുത്തതായിരുന്നു അത്. അതിന്റെ മുകളിൽ എഴുതിയിരിക്കുന്നു. ബെസ്റ്റ് മൊമെന്റ് ഓഫ് മൈ ഡിയർ ഇച്ചുസ് ലൈഫ്.

ഈ നിധിയെ എനിക്ക് സമ്മാനിച്ച എന്റെ സ്വീറ്റ് ഉപ്പാക്കും ഉമ്മാക്കും ഒരായിരം ആശംസകൾ. അവൾ പൊട്ടിച്ചിരിച്ചു. അടിപൊളി. അവന് ബുദ്ധിയുണ്ട്. അതല്ലെടാ രസം ഇങ്ങനെ കുരുട്ടുബുദ്ധി ഉപയോഗിച്ച് എന്നെ കൊണ്ട് ഗിഫ്റ്റ് വാങ്ങിപ്പിച്ചിട്ടും തിരിച്ചു ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ഇഷ്ടമില്ലാതെ ഒന്നും ചെയ്യണ്ടാന്ന്. അവൻ എണീറ്റില്ലേ കുംഭകർന്നണ് നേരത്തെ എണീക്കാനോ നല്ല കാര്യായി. ഇന്നെന്താ പരിപാടി. അടിച്ചു പൊളിക്കല്ലേ ഒന്നും ഇല്ല മോളു.എല്ലാ ദിവസത്തെയും പോലെ ഒരു ദിവസം അത്രന്നെ. വേഗം ജോലി തീർത്തു കോളേജിൽ പോകാൻ റെഡിയാവാൻ നോക്ക്. പിന്നെ ഉപ്പാനോടും ഉമ്മനോടും ബർത്ഡേ ആണെന്ന് പറയണ്ട. ഒരു സ്‌പെഷ്യലും ഉണ്ടാക്കാൻ നോക്കുകയും വേണ്ട ഇഷ റൂമിലേക്ക്‌ പോയി. സുമി ആ ഫോട്ടോയിലേക്ക് നോക്കി. സന്തോഷം നിറഞ്ഞു തുളുമ്പുന്ന ഇഷയുടെ മുഖത്തേക്ക് അവളുടെ കണ്ണുനീർ അടർന്നു വീണു. അവസാനമായി അവൾ ആഘോഷിച്ചത് ആ പിറന്നാളാണ്. ഒരു പായസം പോലും പിന്നെ ഇതുവരെ ഉണ്ടാക്കാൻ സമ്മതിച്ചിട്ടില്ല. സജിക്ക് ഈ ഫോട്ടോയുടെ വില അറിയാതെ പോയി.

അത്ര മാത്രം സന്തോഷത്തോടെ ആയിരിക്കും അവളിത് സ്വീകരിച്ചിട്ട് ഉണ്ടാവുക. അവളുടെ ജീവിതത്തിലെ മറന്നു പോയ ഒരേടാണ് ഇത്. കോളേജിൽ പോകാൻ ഇറങ്ങുമ്പോഴേക്കും സജി എണീറ്റിരുന്നു. ഇഷയെ കാത്തുനിക്കുമ്പോഴാണ് സജി വന്നത്. സമ്മതിച്ചു ഇക്കാക്ക. നിനക്ക് എവിടുന്നാ അത് കിട്ടിയത്. ആ ഫോട്ടോ നഷ്ടപ്പെട്ടതിൽ അവൾക്ക് ഒരുപാട് സങ്കടം ഉണ്ടായിരുന്നു. അന്ന് നാസില തന്ന ഡയറിയിൽ ഒരു പേജിൽ കണ്ടിരുന്നു വണ്ടർ ഫുൾ മൊമെന്റ് ഓഫ് ദി ഡേ എന്ന ക്യാപ്ഷൻ. അതിൽ ഒട്ടിച്ച ഫോട്ടോ ആകെ മോശമായി തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ ആണെങ്കിലും .ആ ഫോട്ടോ എന്റെ ലാപ്പിൽ കണ്ട ഓർമയുണ്ടായിരുന്നു. അന്നേ തപ്പി പിടിച്ചതാ അത്. ഇന്നലെ ഒരുപാട് ആലോചിച്ചപ്പോൾ അത് കൊടുക്കാന്നു തോന്നി. എന്തായാലും ഉപ്പന്റെയും ഉമ്മന്റേയും ഫോട്ടോ വെസ്റ്റിൽ ഇടില്ലല്ലോ.

ആ ഫോട്ടോക്ക് പകരമായി എന്ത് ആവശ്യപ്പെട്ടാലും അവൾ ചെയ്യുമായിരുന്നു. സ്നേഹം പിടിച്ചു വാങ്ങേണ്ടതല്ല. മനസ്സറിഞ്ഞു തരേണ്ടതാ.എനിക്ക് അവളുടെ സന്തോഷം മാത്രം മതി. ഇന്നത്തെ ദിവസം അവൾക്ക് ഇഷ്ടമല്ലാത്തത് ഒന്നും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. * ഹായ് ഇഷ യാ അല്ലാഹ് അജു. സുമിക്ക് ഇവനോട് മിണ്ടുന്നതു ഇഷ്ടല്ലാത്തോണ്ട് കാണാത്ത ഭാവത്തിൽ വന്നെ. ഇങ്ങോട്ട് വന്നു വിളിക്കുന്ന കരുതിയില്ല. മെല്ലെ സുമിയെ നോക്കി.മുഖത്ത് കലിപ്പ് ഭാവം ആണ്. സോറി സുമി രണ്ടു മിനിറ്റ്. പെട്ടെന്ന് ഒഴിവാക്കിയിട്ട് വന്നോളാം. അവൾ ഒന്നും മിണ്ടാതെ പോയി. കക്ഷിയെന്താ പെട്ടെന്ന് പോയെ സുമിയെ നോക്കി ചോദിച്ചു എന്തോ തിരക്കുണ്ട്. താൻ ഇപ്പൊ സ്ഥിരം കുറ്റിയാണല്ലോ കോളേജിൽ പറയുന്ന കേട്ടാൽ തോന്നും വല്ലവരുടെയും കോളേജ് ആണെന്ന്. എന്റെ ബ്രോയുടെ കോളേജ് ആ ഇത്. ബ്രോയെ ഹെല്പ് ചെയ്യാന്ന് കരുതി. ഓഹ് പിന്നേ. ഞാൻ കോളേജിൽ സെക്കൻഡ്ഇയർ ആണ്. ഇതിന് മുൻപ് നിന്നെ കണ്ടിട്ടില്ല ഇവിടെ.

നിനക്ക് ഇവിടെ വരുന്നൊരെയും പോകുന്നൊരെയും നോക്കലാണോ പണി ചൂടാവാതെ മാഷേ എന്റെ ഊഹം ശരിയാണെങ്കിൽ നിനക്ക് മറ്റെന്തോ തരികിട പരിപാടി ഉണ്ട്. നീ കണ്ടുപിടിച്ചു കളഞ്ഞല്ലോ. അപാര കഴിവ് തന്നെ അവൻ കളിയാക്കികൊണ്ട് പറഞ്ഞു. ആക്കണ്ട മോനെ. സത്യം അതാണ്‌ ഹാപ്പി ബർത്ത്ഡേ ഇഷ നിനക്ക് എങ്ങനെയാ അറിയുക.... നിന്റെ സിർട്ടിഫിക്കറ്റ് കണ്ടിരുന്നു ഇന്നലെ. അതിൽ കണ്ടതാ. കൊള്ളാല്ലോ Party എപ്പോഴാ ഞാൻ ആഘോഷിക്കാരൊന്നും ഇല്ല. അത് കൊണ്ട് നോ പാർട്ടി പിശുക്കി. എന്നാ ഇന്ന് എന്റെ വകയായിക്കോട്ടെ പാർട്ടി. നോ താങ്ക്സ് അതെന്താ എന്നെ ഫ്രണ്ടായിട്ടല്ലേ കാണുന്നെ അതോ വിശ്വാസം ഇല്ലാത്തോണ്ട് ആണോ അതൊന്നും അല്ലെടോ. എനിക്ക് താല്പര്യം ഇല്ലാത്തോണ്ടാ. പ്ലീസ് നിർബന്ധിക്കരുത് പാർട്ടി വേണ്ടേൽ വേണ്ട ഒരു ഐസ്ക്രീം കഴിക്കുന്നത് കൊണ്ട് പ്രോബ്ലം ഇല്ലല്ലോ. സോറി അജു. എനിക്ക് തിരക്കുണ്ട് ക്ലാസ്സ്‌ തുടങ്ങാറയി. ഞാൻ പോട്ടെ. ഒഴിവാക്കാനല്ലേ. ഞാൻ എന്താടോ തന്നോട് ചെയ്തത്. അവോയ്ഡ് ചെയ്യുന്ന പോലെ.

അങ്ങനൊന്നും ഇല്ലടാ. എനിക്ക് ബർത്ഡേയ് സെലിബ്രേഷൻ ഇഷ്ടമല്ല അത് കൊണ്ടാ. ഇഷ്ടല്ലേൽ വിട്ടേക്കേടോ. നമ്മളാരാ അല്ലെ ഒരു വഴിപോക്കൻ. . അവോയ്ഡ് ചെയ്യന്ന മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ ഉണ്ട്. നല്ലൊരു ഫ്രണ്ടായിട്ടേ കണ്ടിട്ടുള്ളു. അതാ ഐസ്ക്രീം കഴിക്കാൻ വിളിച്ചെ. അല്ലാതെ ദുരുദ്ദേശം ഒന്നും ഇല്ല . അറിഞ്ഞോ അറിയാതെയോ വല്ലതും പറഞ്ഞു പോയിട്ടുണ്ടെങ്കിൽ സോറി. ബുദ്ധിമുട്ടിക്കാൻ ഇനി വരില്ല. അവൾക്ക് ഒരു നിമിഷം എന്താ പറയേണ്ടെന്ന് മനസ്സിലായില്ല. എന്തോ അവൻ പറഞ്ഞതൊക്കെ വല്ലാതെ ഫീൽ ചെയ്ത പോലെ. അജു നീ എന്തൊക്കെയാ ഈ പറയുന്നേ.വിഷമം തോന്നിയെങ്കിൽ സോറി. ഐസ്ക്രീം എങ്കിൽ ഐസ്ക്രീം വാ പോകാം. ഇഷ്ടം ഉണ്ടായിട്ട് തന്നെയാണോ. അതേടോ. പെട്ടെന്ന് വരണം. ആദ്യത്തെ പിരീഡ് ഇന്ന് ഗോപി. പെട്ടെന്ന് തിരിച്ചു വരാം. പിന്നെ എവിടെ നിന്ന്. എന്താ കഴിക്കേണ്ടത് എല്ലാം എന്റെ ഇഷ്ടമായിരിക്കും. സമ്മതമാണേൽ കൈ താ. പെട്ടന്ന് സജിയെ ഓർമ വന്നു.എന്റെ താൽപര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും യോജിക്കുന്നതാണേൽ ok ദീർഘവീക്ഷണം.

അല്ലേ. അങ്ങനെയാണെങ്കിൽ അങ്ങനെ. എഗ്രിഡ്. Mm. സുമി അറിഞ്ഞാൽ അതാലോചിച്ചു ചെറിയ ടെൻഷൻ തോന്നി. ആദ്യായിട്ട അവളറിയാതെ ഇങ്ങനെ. അവളെ വാക്ക് ധിക്കരിക്കാൻ മാത്രം ഇവനെന്റെ ആരാ. എന്താടോ ആലോചിക്കുന്നേ നതിങ് ടൗണിൽ പോകാന്നു പറഞ്ഞപ്പോൾ എതിർക്കാൻ കഴിഞ്ഞില്ല. അതിൽ കാര്യം ഉണ്ടെന്ന് അവക്കും തോന്നി.കോളേജിന് അടുത്തുള്ളതാകുമ്പം ആരെങ്കിലും കണ്ടാൽ പ്രോബ്ലം ആകും. അവൾക്ക് ഉള്ളിൽ വല്ലാത്ത കുറ്റബോധം തോന്നി. സുമി അറിഞ്ഞാൽ പുകിലായിരിക്കും മിണ്ടുന്നതു തന്നെ ഇഷ്ടമല്ല. അപ്പോഴാ ഐസ് ക്രീം കഴിക്കാൻ വന്നത്. കൂൾ ബാറിൽ കേറി. അവൻ ഐസ് ക്രീം വാങ്ങാൻ പോയപ്പോഴാ ഓർഫനേജിലെ മാനേജർ വന്നത്. ഒരായിരം ജന്മദിനാശംസകൾ ഇഷക്കുട്ടി. ഇക്കാക്ക് എങ്ങനെയാ അറിയുക. അവൾക്ക് അത്ഭുതം തോന്നി. സജി പറഞ്ഞു. സജിയോ ഭാര്യയുടെ പിറന്നാൾ വക ഓർഫനേജിൽ ഇന്നത്തെ മുഴുവൻ ഫുഡും അവന്റെ വകയാണ്.ഇങ്ങനൊരു കെട്ടിയോനെ കിട്ടാനും വേണം ഭാഗ്യം അല്ലെ ഇഷ.

അവൾ അവരെ നോക്കി ഒന്ന് ചിരിച്ചു. ആരാ കൂടെ ഉള്ളെ സജിയാണോ അല്ല ഫ്രണ്ടാണ്. പോട്ടെ മോളേ. മാമയോട് സലാം പറയണം. അവൾ തലയാട്ടി. സജി ഒരിക്കൽ പോലും അവിടെ പോയിട്ടില്ല. അങ്ങനെയുള്ള അവൻ എനിക്ക് വേണ്ടി അവിടെ പോയെന്നോ. അതും എല്ലാവർക്കും ഫുഡും അവൾ വിശ്വസിക്കാനാവാതെ നിന്നു. ** ജാസി അജാസ് എവിടെയാ പോയെ എനിക്കറിയില്ല സുമി നീ അറിയാതെ ഒന്നും നടക്കില്ല. എവിടെക്കാ ഇഷയെ കൂട്ടി പോയെ സത്യാ സുമി. ഞാൻ കണ്ടിട്ടില്ല അവരെ എന്തിനാ അജാസ് ഇഷയുടെ പിറകേ നടക്കുന്നെ. എന്നെ ഇങ്ങനെ ദ്രോഹിക്കുന്നത് കൊണ്ട് അവന് എന്താ കിട്ടുന്നെ. പറഞ്ഞു കഴിഞ്ഞതും അവളുടെ കണ്ണ് നിറയുന്നത് ജാസി കണ്ടു. താൻ എന്തിനാ ഇങ്ങനെ പേടിക്കുന്നെ. അവൻ വേണ്ടാത്തതൊന്നും ചെയ്യില്ല. അവന് ഇഷയെ ഒരുപാട് ഇഷ്ടടോ.

നല്ല ഫ്രണ്ടായിട്ട് തന്നെയാ കാണുന്നെ. ഇഷ്ട്ടം അവൻ അവസാനായി പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട്. ഇഷ നിന്റെ ജീവിതത്തിൽ നിന്നും പോയ പ്രശ്നം തീരുമല്ലോന്ന്. അത് അന്ന് പെട്ടെന്നുള്ള ദേഷ്യത്തിന് പറഞ്ഞതാടോ. ഇഷയുടെ കണ്ണിൽനിന്ന് ഒരു തുള്ളി വെള്ളം വീണാലുണ്ടല്ലോ അവനെ വെറുതെ വിടില്ലെന്ന് പറഞ്ഞേക്ക്. അവളുടെ കണ്ണിൽ അവനോട് ഉള്ള ദേഷ്യം ജാസി കണ്ടു. സുമി പോയി. *** വൈകുന്നേരം കോളേജ് വിടുന്ന സമയമായിട്ടും ഇഷ വരാത്തത് കണ്ടു. അവൾക്ക് പേടിയാവാൻ തുടങ്ങി. ഇഷയാണേൽ കോളേജിൽ വരുമ്പോൾ ഫോൺ എടുക്കാറും ഇല്ല. അവൾ അജാസിന്റെ ഫോണിൽ വിളിച്ചു. ഇഷ എവിടെ കുറച്ചു മയത്തിൽ ഒക്കെ സംസാരിക്കേടോ. തന്റെ ഇഷയെ ഞാൻ തിന്നിട്ടൊന്നും ഇല്ല. അവളുടെ കയ്യിൽ ഫോൺ കൊടുക്ക് അവൾ കുറച്ചു ദൂരെയാ ഉള്ളെ. വന്നിട്ട് വിളിക്കാൻ പറയാം. മുത്തേ ഒരു ഹെല്പ് നീ വീട്ടിലേക്കു പോയിക്കോ. വരാൻ ലേറ്റ് ആകും. എന്തേലും കള്ളം പറഞ്ഞു അഡ്ജസ്റ്റ് ചെയ്യ്.

അവൾക്ക് തിരിച്ചു എന്തെങ്കിലും പറയാൻ പറ്റുന്നതിന് മുന്നേ ഫോൺ കട്ട്‌ ചെയ്തു. പിന്നെ വിളിച്ചിട്ട് എടുത്തും ഇല്ല. അവൾക്ക് ദേഷ്യവും സങ്കടവും ഒക്കേ വന്നു. വീട്ടിൽ ഇഷക്ക് സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ട്. അവളുടെ വീട്ടിലും പോയിട്ടേ തിരിച്ചു വരുന്ന് പറഞ്ഞു. സജിയോട് അങ്ങനെ പറയുമ്പോൾ പേടി കൊണ്ട് ചെറുതായി വിറകുന്നുണ്ടെന്ന് അവൾക്ക് തോന്നി. 6മണിയായിന് ഇഷ തിരിച്ചു വരുമ്പോൾ. കാർ വരുന്ന കണ്ടു അവൾ റോഡിലേക്ക് ചെന്നു. സോറി സുമി പറയാൻ പറ്റിയില്ല. നീ അകത്തേക്ക് പോ. സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടെന്ന പറഞ്ഞിന്. ഉപ്പ തിരക്കുന്നുണ്ടായിരുന്നു. ബായ് അജു. അവൾ പോയി. ഒടുക്കത്തെ സ്നേഹം ആണല്ലോ ഇഷയോട്. എന്താടോ അതിന് കാരണം കുറ്റബോധം ആണോ. അവൾ അതിന് മറുപടി പറഞ്ഞത് അവന്റെ മുഖത്ത് തല്ലിയായിരുന്നു. ഇനി നിന്റെ നിഴൽ പോലും അവളുടെ മേലെ പതിയരുത്.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story