💘 ഇഷയുടെ സൗഹൃദവും പ്രണയവും 💘: ഭാഗം 19

ishayude sauhrdavum pranayavum

രചന: സഫ്‌ന കണ്ണൂർ

ഇനി ശല്യം ചെയ്യാൻ വരില്ല സോറി. ഇഷയെ കാണുകയും ഇല്ല. അറിഞ്ഞോ അറിയാതെയോ വല്ല തെറ്റും ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ്. ഇങ്ങനൊക്കെ പറയുമെന്ന് കരുതിയെങ്കിൽ സോറി. അജാസ് ഒരു കാര്യം ആഗ്രഹിച്ചുവെങ്കിൽ ഏതു വഴിയിലൂടെ ആണെങ്കിലും നേടിയിരിക്കും. ഈ തല്ല വരവ് വെച്ചിരിക്കുന്നു. എപ്പോഴെങ്കിലും മറക്കാതെ തിരിച്ചു തന്നോളം. പോട്ടെ അവൾക്ക് തിരിച്ചെന്തെങ്കിലും പറയാൻ കഴിയുന്നതിനു മുന്നേ അവൻ പോയി. എവിടെയാരുന്നു മഹാറാണി ഇത്രേം സമയം ഫ്രണ്ടിന്റെ കൂടെ കറങ്ങാൻ പോയി. അവന്റെ മുഖത്ത് ഒരു ഞെട്ടൽ കണ്ടു. ഏത് ഫ്രണ്ട് അതവിടെ നിക്കട്ടെ നീ എന്തിനാ ഇന്ന് ഓർഫനേജിൽ പോയെ. ചെയ്ത തെറ്റിനുള്ള പ്രായച്ഛിത്തം ആണോ എയ്റ്റീൻ പ്ലസ്സേ അല്ല എന്റെ കെട്ടിയോളോടുള്ള സ്നേഹം. ചെയ്തത് തെറ്റ് തന്നെയാ. എപ്പോഴും അത് തന്നെ പറഞ്ഞു എന്തിനാ കുത്തി നോവിക്കുന്നെ.

ചുമ്മാ ഒരു രസം. ഇനിയും പറയും വേണേൽ ചെവി പൊത്തിക്കോ. ഞാൻ പറഞ്ഞുകൊണ്ടേ ഇരിക്കും. ഏറ്റവും വലിയ ശിക്ഷ എന്താന്ന് അറിയോ ജീവനോളം സ്നേഹിക്കുന്നവർ നമ്മളെ മനസ്സിലാക്കാത്തപ്പോഴാണ്. അതിനോളം വരില്ല നിന്റെ കുത്തിനോവിക്കുന്ന വാക്കുകൾ സെന്റി വിട് മുത്തേ. ഏൽക്കില്ല ഞാൻ വേദനിച്ചാലും നീ ഹാപ്പിയല്ലേ എനിക്ക് അത് മതി. ഞാൻ അത് സഹിച്ചോളാം. അവനത് പറയുമ്പോൾ മുഖത്ത് നല്ല വിഷമം തോന്നിപ്പിച്ചു. അത് കണ്ടപ്പോൾ പിന്നെ അവൾക്ക് ഒന്നും പറയാൻ തോന്നിയില്ല. സുമി ഇഷയെ നോക്കി വന്നു. ഇഷ കിടക്കുകയായിരുന്നു. എവിടെയായിരുന്നു ഇത്രേം നേരം. എവിടേക്കാ അജാസിന്റെ കൂടെ പോയെ. നിന്നോട് പറഞ്ഞതല്ലേ അവനുമായുള്ള കമ്പനി വേണ്ടെന്ന്. അവൻ പാവാടോ. നിനക്ക് എന്താ അവനോട് ഇത്ര ദേഷ്യം. .

ഇത്രയും നേരം മുള്ളിൽ ചവിട്ടിയ പോലെയാണ് നിന്നത്. ആരെങ്കിലും അറിഞ്ഞിരുന്നെങ്കിൽ നീ അത് ആലോചിച്ചിട്ട് ഉണ്ടോ.ക്ലാസ്സ്‌ കട്ട് ചെയ്തു അറിയാത്ത ഒരുത്തന്റെ കൂടെ..... എനിക്ക് കുറച്ചു നേരം കിടക്കണം. തലവേദന എടുക്കുന്നു. പിന്നെ സംസാരിക്കാം. എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു അവളുടെ മുഖം കണ്ടപ്പോൾ എന്തോ സങ്കടം അവളെ അലട്ടുന്നത് പോലെ തോന്നി. ഒന്നും പറഞ്ഞില്ല. ഇനി എന്റെ കാര്യം പറഞ്ഞിട്ട് ഉണ്ടാകുമോ. അവൻ എന്തെങ്കിലും പറഞ്ഞോ ഇനി അവളെ. സുമി എണീറ്റു പോകാൻ നോക്കിയതും ഇഷ അവളുടെ കയ്യിൽ പിടിച്ചു. എന്താടാ ഞാൻ കാരണം എല്ലാരും ഒരുപാട് വിഷമിക്കുന്നുണ്ടല്ലേ അവളുടെ കണ്ണ് നിറഞ്ഞിരുന്നു. ഒന്ന് പോടീ. വേണ്ടാത്ത പറഞ്ഞാലുണ്ടല്ലോ ഇപ്പൊ എന്താ ഇങ്ങനെയൊക്കെ തോന്നാൻ. അവൾ ഒന്നും ഇല്ല എന്നർത്ഥത്തിൽ തലയാട്ടി. എനിക്ക് വീട്ടിൽ പോകണം. എല്ലാവരെയും കാണണം. ഇപ്പോഴോ. നാളെ പോകാം. നീ കുറച്ചു സമയം കിടന്നോ. വേണ്ടാത്തതൊന്നും ചിന്തിക്കേണ്ട.

ഇതെല്ലാം കേട്ടുകൊണ്ട് സജി പുറത്തുണ്ടെന്ന് രണ്ടുപേരും അറിഞ്ഞില്ല. അജസുമായി ഇവൾക്കെന്താ.ക്ലാസ്സ്‌ കട്ട് ചെയ്തു പോകാൻ മാത്രം ഇവര് തമ്മിൽ റിലേഷൻ എന്താ. അവന്റെ പേര് കേൾക്കുമ്പോൾ തന്നെ ദേഷ്യാ വരുന്നേ. നീ ആരെ കൂടെയാ കറങ്ങാൻ പോയത് ഇഷ അവനെത്തന്ന നോക്കി. സുമി പറഞ്ഞത് കേട്ടിട്ടുണ്ടാകും. അജാസിന്റെ കൂടെ ഒരു സ്ഥലം വരെ പോയി. എവിടെ എന്തിനാ അറിയുന്നേ എനിക്കിഷ്ടമല്ല അവനുമായുള്ള ഫ്രണ്ട്ഷിപ്. നിന്റെ ഇഷ്ടം ഞാനെന്തിനാ നോക്കുന്നെ എന്റെ ഭാര്യ എന്റെ ഇഷ്ടം നോക്കിയാൽ മതി. അത് പറയുമ്പോഴുള്ള അവന്റെ മുഖത്തെ ദേഷ്യം കണ്ടപ്പോൾ അവൾക്ക് കുസൃതി തോന്നി. അജാസ് തന്നെപോലെ എയ്റ്റീൻ പ്ലസ് അല്ല. നല്ല പേഴ്സണാലിറ്റി.കാണാനും മൊഞ്ചൻ. പോരാത്തതിന് ജോളി ടൈപ്പ്. എനിക്ക് പറ്റിയ കമ്പനിയാ. അവൻ ദേഷ്യത്തോടെ എണീറ്റു പോയി. അവളുടെ മുഖത്ത് ഒരു പുഞ്ചിരി വന്നു. ** രാവിലെ കോളേജിൽ പോകാൻ ഇഷയെയും കാത്തിരുന്ന സുമി അവളെ കണ്ടപ്പോൾ അറിയാതെ എണീറ്റു നിന്നു.

വെള്ള കളർ ചുരിദാർ ഇട്ടു നന്നായി അണിഞ്ഞൊരുങ്ങി വന്നു നിൽക്കുന്ന അവളെ കണ്ടപ്പോൾ മാലാഖയെ പോലെ തോന്നിപ്പിച്ചു. അവളുടെ കണ്ണിലെ തിളക്കവും മുഖത്തെ സന്തോഷവും കണ്ടപ്പോൾ അത്ഭുതത്തോടെ നോക്കി. മൊഞ്ചത്തിയായിരിക്കുന്നല്ലോ മുത്തേ. എന്റെ തന്നെ കണ്ണ് കിട്ടുമെന്ന തോന്നുന്നേ ഇച്ചുസേ . എവിടെക്കാനാവോ. ഇന്ന് കോളേജിൽ പോകുന്നില്ലേ. നമുക്ക് ഒന്ന് കറങ്ങാൻ പോയാലോ ഇപ്പോഴോ ഞാൻ കോളേജിലേക്കാ ഇന്ന് പോകുന്നില്ല നമ്മൾ രണ്ടാളും അവളുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ സുമിക്ക് എതിർക്കാൻ തോന്നിയില്ല. നിക്ക് 5മിനിറ്റ്. ഇപ്പൊ വരാം. അവൾ വരുമ്പോൾ സ്കൂട്ടിയുമായി നിക്കുന്ന ഇഷയെ കണ്ടു അവൾക്ക് താൻ സ്വപ്നം കാണുകയാണോന്ന് തോന്നി. എന്താടി ഇങ്ങനെ മിഴിച്ചു നോക്കുന്നെ. എവിടെക്കാ പോകുന്നേ. ഈ കുന്ത്രാണ്ടo ഓടിച്ചിട്ട്‌ എത്രയായിന്ന് അറിയോ. പണി കിട്ടോ എവിടേക്കെങ്കിലും പോകാന്നേ. എന്താ പേടിയുണ്ടോ കൂടെ വരാൻ. നിന്റെ കൂടെ നരകത്തിലേക്ക് വരാനും ഞാൻ റെഡി. എന്നാ വാ പോകാം.

ഉപ്പാനോട് പറഞ്ഞിട്ട് വരാം അതൊന്നും വേണ്ട ഞാൻ പറഞ്ഞിന്. ഹോ പ്ലാനിങ് ആണല്ലേ. ബേക്കറിയിൽ കയറി കേക്ക് വാങ്ങി. വീട്ടിലേക്ക് പോയി.പിറന്നാളിന് വിഷ് ചെയ്യാത്തതിന് പരിഭവം പറഞ്ഞും.കേക്ക് മുറിച്ചു എല്ലാർക്കും കൊടുത്തു. അനിയത്തിയുമായി കൊച്ചു കൊച്ചു വഴക്കുണ്ടാക്കിയും ഉപ്പയുമായി തല്ലുകൂടുകയും തമാശകൾ പറഞ്ഞു പൊട്ടിചിരിക്കുകയും ചെയ്യുന്ന ഇഷയെ സുമി നോക്കി നിന്നു. വൈകുന്നേരം എല്ലാവരെയും കൂട്ടി ഷോപ്പിങ്ങിന് എന്നും പറഞ്ഞു കുറേ കടയിൽ കയറി ഇറങ്ങി. ബീച്ചിൽ പോയി അവിടെയുള്ള പാർക്കിൽ കുട്ടികളുമായി അവരുടെ കൂടെ ഇരുന്നു. എല്ലാം കഴിഞ്ഞു ലേറ്റ് ആയി വീട്ടിൽ എത്തിയത്. അവളുടെ ഉമ്മ സുമിയോട് പറഞ്ഞു. സജിയോട് എങ്ങനെയാ നന്ദി പറയേണ്ടന്ന് അറിയില്ല. എന്റെ മോളെ തിരിച്ചു തന്നതിന്. എല്ലാവരും പറഞ്ഞതാ വിവാഹം കഴിഞ്ഞാൽ അവള് പണ്ടത്തെ പോലെ ആകുന്നു. അന്ന് ഇവിടെ വന്നപ്പോഴും മുറിയടച്ചു ഇരിക്കൽ തന്നെയാരുന്നു. വല്ലതും ചോദിച്ചാൽ മിണ്ടിയാൽ ആയി. പ്രതീക്ഷ ഒക്കെ വിട്ടതാണ്.

മനസ്സ് നീറിയാ ഇത്രേം നാൾ ഞങ്ങൾ ജീവിച്ചത്. ഇപ്പൊ ഇവളെ ഇങ്ങനെ കാണുമ്പോ സന്തോഷം കൊണ്ട് കണ്ണ് നിറയുകയാ. അവൾക്ക് ഇഷ്ടപ്പെട്ട പായസം ഉണ്ടാകട്ടെ അവളുടെ പിറന്നാലിനോ ഉണ്ടാക്കാൻ കഴിഞ്ഞില്ല.അത് കൂടി കഴിച്ചിട്ട് പോയ മതി രണ്ടാളും. സുമിയുടെ കണ്ണും നിറഞ്ഞു വന്നു. അവളും കാണുകയാരുന്നു തന്റെ നഷ്ടപ്പെട്ടുപോയ കൂട്ടുകാരിയെ. സുമിക്ക് അജാസിനെ തല്ലിയതിൽ കുറ്റബോധം തോന്നി. ഇഷയുടെ മാറ്റത്തിന് കാരണം സജിയല്ല അവനാണ്. നന്ദി പറയേണ്ടത് അവനോടാണ്. സുമിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. അജാസിനെ കാര്യമറിയാതെ വെറുതെ സംശയിച്ചു. ഇഷയുടെ മാറ്റംആണ് അവനും ആഗ്രഹിച്ചിട്ടുണ്ടാവുക. ഞാൻ ഇഷയുടെ സന്തോഷം ആഗ്രഹിച്ചപ്പോൾ അവൻ എന്റെ സന്തോഷം ആഗ്രഹിച്ചു. അത് മനസ്സിലാകാതെ അവനെ ശത്രുവിനെ പോലെ കണ്ടു. അജാസിനെ ആദ്യമായി കണ്ടത് അവൾ ഓർത്തു.

ഉപ്പാക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു.ഉപ്പാന്റെ ഫ്രണ്ടിന്റെ ക്കൂടെ ഹോസ്പിറ്റലിൽ വന്നതായിരുന്നു പോകുന്ന വരെ തന്നെ നോക്കിനിൽക്കുന്നത് കണ്ടപ്പോൾ ദേഷ്യം ആയിരുന്നു വന്നത്. കോളേജിലും ബസ്സ്സ്റ്റോപ്പിലും പിന്നെ ദിവസവും വരൽ തുടങ്ങി.ദിവസവും ഫോൺ വിളിച്ചും പിറകേ നടന്നും പ്രൊപ്പോസ് ചെയ്തു കൊണ്ടേ ഇരുന്നു. എപ്പോഴോ ചെറിയ ഒരിഷ്ടം എനിക്കും തോന്നിത്തുടങ്ങിയിരുന്നു. ഒരിക്കലും അവനോട് അത് തുറന്നു പറഞ്ഞിരുന്നില്ല.പ്രണയിക്കാൻ പറ്റിയ ഒരു സാഹചര്യം ആയിരുന്നില്ല അപ്പോൾ. ഇഷയുടെ ലൈഫിലും മറക്കാൻ പറ്റാത്ത പല കാര്യങ്ങളും നടന്നു. സജി ഗൾഫിലേക്കും പോയി. ഇഷയുടെ സ്വഭാവവും ആകെ മാറിയിരുന്നു. എല്ലാത്തിൽ നിന്നും അവൾ അകന്നു മാറാൻ തുടങ്ങി. കോളേജ് വരൽ പോലും നിർത്തിയിരുന്നു. ആ ടൈമിലായിരുന്നു അജാസിന്റെ വരവും. കുറച്ചെങ്കിലും മനസ്സമാധാനം ആഗ്രഹിച്ചു നടന്നിരുന്ന സമയത്ത് അജാസിൽ അത് കണ്ടത്താൻ തുടങ്ങി. ഫ്രണ്ട്ഷിപ് ആണെന്നും പറഞ്ഞു തുടങ്ങിയ ബന്ധം അതിനേക്കാളും മുകളിൽ എത്തി.

അജാസില്ലാതെ ജീവിക്കാൻ പറ്റില്ല എന്നുവരെ എത്തി.അജാസിനോട് ഇഷയുടെ കാര്യം അപ്പോൾ പറഞ്ഞിരുന്നില്ല. ഇഷയോട് ആണെങ്കിൽ ഇതിനെ പറ്റി പറയാനും പറ്റിയില്ല. അത് പറയാനോ കേൾക്കാനോ പറ്റിയ സാഹചര്യം ആയിരുന്നില്ല അവളുടേത്. ഇഷ ട്രീറ്റ്മെന്റ് അവസാനിപ്പിച്ചു. അവൾ ആണുങ്ങളെ മൊത്തം വെറുക്കാൻ തുടങ്ങി. പുരുഷ വിരോധവും വെച്ചു നടക്കുന്ന അവളോട്‌ പിന്നെ ഇതിനെ പറ്റി പറയാൻ പേടിയാരുന്നു. അവളുടെ ജീവിതത്തിൽ ഇനി ഒരു പുരുഷനും കടന്നു വരില്ലെന്നും വിവാഹം കഴിക്കില്ല എന്നും അറിഞ്ഞപ്പോൾ ഷോക്ക് ആയിരുന്നു. ഡോക്ടർ കൂടി അത് അടിവരയിട്ട് പറഞ്ഞപ്പോൾ ആകെ തകർന്നു പോയി. അവൾക്ക് ഇല്ലാത്ത ജീവിതം എനിക്കും കൂടി വേണ്ടാന്ന് ഞാനും തീരുമാനിച്ചു. സജി കാരണം ആണ് ഇത് സംഭവിച്ചെന്നുള്ള കുറ്റബോധം കൂടി ഉണ്ടായിരുന്നു എന്റെ ഉള്ളിൽ. ഇഷയെക്കാൾ വലുതായിരുന്നില്ല അജാസ്. പക്ഷേ അജാസിനെ മറക്കാനും പറ്റുമായിരുന്നില്ല. അവനെ അവോയ്ഡ് ചെയ്യാൻ തുടങ്ങി. മനസ്സ് നുറുങ്ങുന്ന വേദനയോടെ അവനിൽ നിന്നും അകന്നു.

ഇല്ലാത്ത ഓരോ കാരണങ്ങൾ ഉണ്ടാക്കി അവനോട് വെറുപ്പാണെന്ന് വരെ വരുത്തി തീർത്തു. ഇനി എന്റെ മുന്നിൽ കാണരുതെന്നും അവനെ ഇഷ്ടമല്ലെന്നും പറഞ്ഞു അവസാനമായി അവന് മെസ്സേജ് അയച്ചു. അതിന് അവൻ മറുപടി അയച്ചത് ഇഷ കാരണം അല്ലേ എന്നെ വേണ്ടാതായത്. അവൾ നിന്റെ ജീവിതത്തിൽ നിന്നും പോയ പ്രശ്നം തീരുമല്ലോ എന്നായിരുന്നു. പിന്നെ അവനുമായി കോൺടാക്ട് ഉണ്ടായിരുന്നില്ല. അവൻ പിന്നെ അവതരിച്ചത് ഇഷയുടെ മുന്നിൽ ആയിരുന്നു. അവൻ അവളോട് സത്യം എല്ലാം പറഞ്ഞാൽ ഇഷ എങ്ങനെ പ്രതികരിക്കുന്നുള്ള പേടിയാരുന്നു. അവളോട്‌ എല്ലാം മറച്ചു വെച്ചുന്നുള്ള തോന്നലിൽ അവൾ എന്നെയും സജിയെ പോലെ വെറുക്കുമെന്ന് തോന്നലിൽ ആണ് അവനോട് ദേഷ്യം വന്നത്. അവളെ കാണാതിരുന്ന ടെൻഷനും എല്ലാം കൂടി വന്നപ്പോൾ അവനെ തല്ലി പോയി. അവനോട് മാപ്പ് ചോദിക്കണം. തിരിച്ചു പോകാൻ പറയണം. അവന്റെ ജീവിതം എനിക്ക് വേണ്ടി നശിപ്പിക്കരുതെന്ന് പറയണം. ഇഷ സജിക്ക് ഒരിക്കലും മാപ്പ് കൊടുക്കില്ല. അവൾക്കില്ലാത്ത ജീവിതം എനിക്കും വേണ്ട. ***

ഇഷ ആലോചിച്ചു കിടന്നതും അജാസിനെ പറ്റി തന്നെ ആയിരുന്നു. എവിടെയോ നഷ്ടപ്പെട്ട് പോയ എന്റെ സന്തോഷം സമാധാനം എല്ലാം നേടി തന്നത് അജസാണ്. അജാസ് പറഞ്ഞതും ചെയ്തതും എല്ലാം എന്റെ നന്മക്ക് വേണ്ടി തന്നെയാണ്. . അജാസിന്റെ ചിന്തകൾക്കും അപ്പുറമാണ് കാര്യങ്ങൾ .അജാസിനോട് സംസാരിക്കണം അവനോട് സത്യം തുറന്നു പറയണം. അവനെ ഞാൻ ഒരിക്കലും ഫ്രണ്ടായി കണ്ടിരുന്നില്ല. അവന്റെ മുന്നിൽ അഭിനയിക്കുകയായിരുന്നെങ്കിലും മനസ്സിൽ എവിടെയോ അവന് ഒരു സ്ഥാനം കൊടുത്തിരുന്നു. പിന്നെ സജി അവനിപ്പോഴും ഒരു ചോദ്യചിഹ്നമായി തന്നെ മനസ്സിൽ കിടക്കുന്നു. അവനോട് പൊറുക്കാൻ മാത്രം എനിക്ക് പറ്റുന്നില്ല... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story