💘 ഇഷയുടെ സൗഹൃദവും പ്രണയവും 💘: ഭാഗം 20

ishayude sauhrdavum pranayavum

രചന: സഫ്‌ന കണ്ണൂർ

നെറ്റിയിൽ നല്ല തണുപ്പ് അനുഭവപെട്ടാണ് ഉറക്ക് ഞെട്ടിയത്. അത് സജിയുടെ കൈ ആണെന്ന് അറിഞ്ഞപ്പോൾ കണ്ണ് തുറന്നില്ല. കൈ തട്ടി മാറ്റാനും തോന്നിയില്ല.അവൻ പതിയെ. നെറ്റിയും തലയും തടവികൊടുത്തു. ചെറിയ തലവേദന ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ നല്ല ആശ്വാസം തോന്നുന്നുണ്ടായിരുന്നു അവൾക്ക് . കുറച്ചു സമയം കഴിഞ്ഞു അവൻ പറഞ്ഞു മതി മോളേ സുഖിച്ചത്. എനിക്ക് കൈ വേദന എടുക്കുന്നു. എണീറ്റു പോകാൻ നോക്ക് ടാ കുറച്ചൂടെ തടവിതന്നിട്ട് പോയിക്കോ. തലവേദന ഉണ്ടോ നിനക്ക്. ചെറുതായിട്ട്. തോന്നി. അല്ലേൽ ചവിട്ടി താഴെ ഇടേണ്ട സമയം കഴിഞ്ഞു. സ്വന്തം കാര്യത്തിന് ഒരു പ്രശ്നവും ഇല്ല അല്ലേ. വല്ലാത്ത ജന്മം തന്നെ. ഞാൻ കൈ വെച്ച സമയം നിന്റെ ഉറക്കം ഞെട്ടിയത് ഞാൻ അറിഞ്ഞിരുന്നു. റിയാക്ഷൻ ഒന്നും ഇല്ലാത്തോണ്ട് നീ അത് ആഗ്രഹിക്കുന്നുണ്ടുന്ന തോന്നി.

രാവിലെ എണീക്കുന്ന ആളല്ലേ. എഴുന്നേൽക്കാത്ത കണ്ടപ്പോൾ തൊട്ട് നോക്കിന്നെ ഉള്ളൂ. ഇനി അതിന് തെറ്റിദ്ധരിക്കണ്ട. താങ്ക്സ് വെൽക്കം മൈ ലൈഫ് Tnx തിരിച്ചെടുത്തു ഞാൻ പറഞ്ഞത് കാര്യത്തിലാ തിരിച്ചെടുക്കില്ല.നീ എന്റെ ജീവിതത്തിലേക്ക് എന്റേത് മാത്രമായി വരുന്നതും കാത്തിരിക്കുകയാണ് ഞാൻ. തന്റെ ജീവിതത്തിലേക്ക് വന്നില്ലെങ്കിലോ വരുന്നത് വരെ വെയിറ്റ് ചെയ്തോളും. ഒരിക്കലും വരാൻ പറ്റാത്ത ലോകത്തേക്ക് ഞാൻ പോയാലോ രാവിലെതന്നെ തുടങ്ങിക്കോളും. നിന്റെ വായിൽ നിന്ന് നല്ലതൊന്നും വീഴില്ലേ പിശാചേ എണീറ്റു പോകാൻ നോക്ക്. പോക്കാണോ. അപ്പോൾ തല തടവി തരുന്നില്ലേ. തലവേദന മാറാനാണെങ്കിൽ നല്ലൊരു മരുന്ന് ഞാൻ വേറെ തരാം എന്നാ അത് തന്നിട്ട് പോ പറഞ്ഞു കഴിയും മുന്പേ അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു. എനിക്ക് വേണ്ട ഈ മരുന്ന് തെണ്ടീ എന്നാ തിരിച്ചു തന്നേക്ക് അവൾ ദേഷ്യത്തോടെ

അവനെ നോക്കി അവനും അവളുടെ കണ്ണിലേക്കു തന്നെ നോക്കി പേടിപ്പിക്കല്ലേ ഉണ്ടക്കണ്ണി. അവന്റെ നോട്ടം തന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ തോന്നി. അവന്റെ നോട്ടം നേരിടാനാവാതെ അവൾ താഴേക്ക് നോക്കി. അവൻ പോയിട്ടും കുറച്ചു സമയം അവൾ അവിടത്തന്നെ കിടന്നു. കണ്ണടക്കും തോറും അവൻ തന്ന മുത്തം തന്നെയായിരുന്നു മനസ്സിൽ തെളിഞ്ഞത്. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. സുമി ഞാൻ ഇന്നും കോളേജിലെക്ക് വരുന്നില്ല. എന്തു പറ്റി ചെറിയ തലവേദന. മൈഗ്രേന്റെ ആയിരിക്കും. എന്നാ നീ റസ്റ്റ്‌ എടുത്തോ. എനിക്ക് പോയെ പറ്റു. നിനക്ക് മരുന്ന് എന്തേലും വേണോ എന്റെൽ ഉണ്ട് മരുന്ന് ഞാൻ കൊടുത്തോളം നീ പോയിക്കോ സജി വിളിച്ചു പറഞ്ഞു. അത് നിന്റെൽ തന്നെ വെച്ചോ എനിക്ക് വേണ്ട എന്നാ നേരത്തെ തന്നത് തിരിച്ചു താ മതി നിർത്ത് ഞാൻ പോയിട്ട് തല്ലു കൂടിക്കോ. രണ്ടും കണക്കാ.

ഇള്ള കുട്ടികളെന്ന വിചാരം. സുമി പോയി. ഒരു കണക്കിന് ഇഷ വരാഞ്ഞതും നന്നായി. അജാസിനോട് സംസാരിക്കുമ്പോൾ അവൾ ഇല്ലാത്തത് തന്നെയാ നല്ലത്. അജുവിനോട് മെസ്സേജ് അയച്ചു ലൈബ്രറിയിൽ വരാൻ പറഞ്ഞു. എന്താടോ വീണ്ടും തല്ലാൻ വിളിച്ചതാണോ. ഇഷയെ കാണാതായ ടെൻഷനിൽ പെട്ടെന്നുള്ള ദേഷ്യത്തിന് പറ്റി പോയി സോറി നിന്റെ ജീവനല്ലെടോ അവൾ. അവൾക്ക് എന്തേലും പറ്റിയ എന്റെ ജീവനല്ലേ പോവ്വുക. ഞാനവളെ എന്തു ചെയ്യുന്ന. എനിക്കും ഇപ്പൊ അവളെ ഇഷ്ടടോ. അവളെ പരിചയപ്പെട്ടപ്പോ മനസ്സിലായി നീ എന്താ അവളെ ഇത്രക്ക് സ്നേഹിക്കുന്നതെന്ന്. നീ അവളെ എവിടെക്കാ കൂട്ടി പോയത്. അവൾക്ക് വല്ലാത്ത സങ്കടം ഉണ്ടായിരുന്നു മുഖത്ത്. അത് കൊണ്ട് അവളോട്‌ ഒന്നും ചോദിച്ചില്ല. അവളുടെ സന്തോഷം നിറഞ്ഞ പഴയ കാലത്തേക്ക്. ആദ്യം പോയത് നിങ്ങൾ പഠിച്ച സ്കൂളിൽ.

പ്ലസ് ടു ലൈഫ് നീ പറഞ്ഞു കുറച്ചൊക്കെ എനിക്കറിയാലോ .അവളെ ഏറ്റവും കൂടുതൽ സ്വാധീനിച്ചതും അതായിരിക്കും എന്ന് തോന്നി. വെറുതെ അവിടെ വരെ പോകാനുണ്ട് എന്നും പറഞ്ഞു പോയി. അവൾ നന്നായി പഠിക്കും അല്ലെ. സ്കൂളിൽ പ്ലസ് two ഹൈ മാർക്ക് അവൾക്കാണ്. അവിടെ എത്തിയപ്പോൾ എനിക്കത് മനസ്സിലായി.എല്ലാ മാഷിനും ടീച്ചർക്കും അവളെ കണ്ടപ്പോൾ തന്നെ മനസ്സിലായിന്.അഭിമാനത്തോടെ അവർ അവളെ എല്ലാവർക്കും പരിചയപ്പെടിത്തുന്ന കണ്ടു. പഴേ കാര്യങ്ങൾ ഒക്കെ പറഞ്ഞു കുറേ അവിടിരുന്നു. പഠിച്ച ക്ലാസ്സിൽ ഒക്കെ പോയിരുന്നു അവൾ. നിങ്ങൾ ഒന്നിച്ചുള്ള ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. മിസ്സ്‌ ചെയ്യുന്നു അതൊക്കെ എന്ന് പറഞ്ഞു. പിന്നെ അതിൽ പിടിച്ചു കയറി ഓരോന്നായി ചോദിച്ചു കൊണ്ടിരിന്നു. ആദ്യം ഒന്നും പറഞ്ഞില്ല ഒഴിഞ്ഞു മാറി. പിന്നെ ഒരു പാട് കഷ്ടപ്പെട്ട് അവളെ പഴേ കാര്യങ്ങൾ ഒക്കെ പറയിപ്പിച്ചു. അന്നത്തെ ദിവസം മുഴുവൻ അവളെ പഴയ കാലത്തിലൂടെ നടത്തിച്ചു. അത്രേം അറിഞ്ഞ മതി. അവൾ ഹാപ്പിയല്ലേ. അത് മതി.

ഇപ്പൊ നീയും ഹാപ്പി ആയില്ലേ ഇല്ല അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി. നീ ഉള്ളിടത്തോളം എനിക്ക് സന്തോഷമായി ഇരിക്കാൻ പറ്റില്ല. നീ തിരിച്ചു പോണം. ഇഷ ഒരിക്കലും നമ്മുടെ റിലേഷൻ അറിയാൻ പാടില്ല ഞാൻ എവിടേക്കും പോകില്ല. ഇഷയോട് എല്ലാം തുറന്നു പറയാൻ പോവ്വുകയാ. എനിക്ക് നീയില്ലാതെ പറ്റില്ല. ഇഷ ഒന്നും അറിയാൻ പാടില്ല. അതോർത്താവും പിന്നെ ആ പാവം വേദനിക്കുക. എനിക്ക് ഇഷയില്ലാതെയും പറ്റില്ല. അവൾക്ക് ഇല്ലാത്ത സന്തോഷം ഒന്നും എനിക്കും വേണ്ട. നിന്നെ വേണ്ടെന്ന് വെക്കാൻ എനിക്ക് പറ്റില്ല . പാതി വഴിയിൽ ഇട്ടിട്ട് പോകാൻ അല്ല സ്നേഹിച്ചത്. എനിക്ക് നിന്നെ വേണ്ട. ഇനി കാണുകയും വേണ്ട. ഒഴിഞ്ഞു പൊയ്ക്കൂടേ. എന്തിനാ ഇങ്ങനെ ശല്യപെടുത്തുന്നെ. എത്ര വട്ടം പറഞ്ഞു എനിക്ക് നിന്നെ ഇഷ്ടമല്ലെന്ന്. എന്നോട് കുറച്ചെങ്കിലും ഇഷ്ടമുണ്ടെങ്കിൽ ദയവു ചെയ്തു ഇനി മുന്നിൽ വരരുത്.

നിന്നെ കാണുന്നത് പോലും എനിക്കിഷ്ടമല്ല. ഞാൻ നിന്നെ സ്നേഹിച്ചത് തെറ്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. ഞാൻ നിന്നെ സ്നേഹിച്ചത് വെറുതെ ഒരു നേരമ്പോക്കായിട്ടും അല്ല. മറിച് മരണം വരെ നെഞ്ചോടു ചേർക്കാൻ ആണ്.നിന്നോട് ഇപ്പോഴും ഇഷ്ടം കൂടിട്ടെ ഉള്ളൂ.കാരണം എന്താന്ന് അറിയോ എന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് നീ ഇങ്ങനെയൊക്കെ പറയുന്നതെന്ന് എനിക്കറിയാം. കാത്തിരുന്നോളാം ഞാൻ. അജു പ്ലീസ്. സ്വന്തം ജീവിതം ഇങ്ങനെ നശിപ്പിക്കരുത്. എനിക്കൊരിക്കലും നിന്നെ ഇനി സ്നേഹിക്കാൻ കഴിയില്ല. എന്റെ മനസ്സിൽ ഇപ്പൊ നീയില്ല. മതി നിർത്ത് സുമി. നിനക്ക് ഞാൻ ഇപ്പൊ പോകണം അത്രയല്ലേ വേണ്ടു.അതിന് ഇങ്ങനെ ചങ്കിൽ കൊള്ളുന്ന വാക്കൊന്നും പറയണ്ട. പോയിക്കൊള്ളാം വരില്ല ഇനി നിങ്ങളുടെ മുന്നിൽ. പിന്നൊരു കാര്യം കള്ളം ഒരുപാട് തവണ പറഞ്ഞാലും സത്യമാവില്ല.എനിക്കറിയാം നിന്റെ മനസ്സിൽ ഞാനുണ്ടെന്ന്. നിനക്ക് ഇല്ലാത്ത ജീവിതം എനിക്കും വേണ്ട. കാത്തിരിക്കും നീ മറ്റൊരാളുടേത് ആവുന്നത് വരെ.

അവന്റെ കണ്ണ് നിറഞ്ഞത് അവൾ കണ്ടു. അവൻ പോയതും അവൾ പൊട്ടികരഞ്ഞു. അവന്റെ ജീവിതം എങ്കിലും രക്ഷപെടട്ടെന്ന് കരുതിയ അങ്ങനൊക്കെ പറഞ്ഞത്. അവനെ മറക്കാനോ വെറുക്കാനോ ഒരിക്കലും എനിക്കാവില്ല. എന്റെ ജീവിതത്തിൽ അവനല്ലാതെ മറ്റാരും ഉണ്ടാവുകയും ഇല്ല. എന്താടാ മുഖമൊക്കെ വല്ലാതെ. സുമി എന്താ പറഞ്ഞെ. അവളെ ഇനി കാണരുതെന്ന് നിനക്ക് ഇഷയോട് കാര്യങ്ങൾ ഒക്കെ പറയാമായിരുന്നില്ലേ. എനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട് സജിക്ക് അവൾ മാപ്പ് കൊടുക്കുമെന്ന്. അവളോട്‌ ഞാൻ സംസാരിക്കുമ്പോഴൊക്കെ അവസാനിച്ചത് സജിയിലാണ്. ഒരു കാലത്ത് ജീവനെപ്പോലെ സ്നേഹിച്ചവരല്ലേ എത്ര നാൾ പരസ്പരം കണ്ടില്ലെന്ന് നടിക്കും. ഞാൻ കുറച്ചു നാൾ മാറി നിക്കുകയാ. ഇവിടെ നിന്നാൽ സുമിയെ കാണാതിരിക്കാനും മിണ്ടാതിരിക്കാനും എനിക്ക് പറ്റില്ല. അത് സുമിക്ക് എന്നോടുള്ള ദേഷ്യം കൂട്ടുകയേ ഉള്ളൂ. *** സജി ഹോസ്പിറ്റലിൽ പോകാമെന്ന് പറഞ്ഞെങ്കിലും പോയില്ല. ചെറിയ വേദനയെ ഉള്ളൂ കിടന്നാൽ മാറുമെന്ന് പറഞ്ഞു അവൾ കിടന്നു. സജിക്ക് പുറത്തു പോകേണ്ട ഒരാവശ്യം ഉണ്ടായത് കൊണ്ട് അവൻ പോയി. സജി ഇടക്കിടക്ക് ഫോൺ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു വേദന കുറവുണ്ടോ ന്ന്. അറ്റൻഡ് ചെയ്താലും അവളൊന്നും മിണ്ടില്ല.

കുറച്ചു കഴിയുമ്പോൾ അവൻ ഫോൺ കട്ട് ചെയ്യും. ഓരോ മെസ്സേജും കോളും വരുമ്പോൾ അവൾ എടുത്തു നോക്കും. സജിയാണെങ്കിൽ മാത്രേ അറ്റൻഡ് ചെയ്തുള്ളു. അജാസ് ഇഷക്ക് msg അയച്ചു. ബാഗ്ലൂർക്ക് ഇന്ന് വൈകുന്നേരം പോവുകയാണ്. ഒരു മാസം കഴിഞ്ഞിട്ടേ വരൂ. വന്നിട്ട് കാണാം ഇനി. ഇഷ msg കണ്ടതും തിരിച്ചു വിളിച്ചു. എന്താ പെട്ടെന്ന് ഒരു യാത്ര അത്യാവശ്യം ആണ് പോയെ പറ്റു എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു. പറഞ്ഞോളൂ ഫോണിൽ പറ്റില്ല. നേരിട്ട് സംസാരിക്കാം. അവൾ അടുത്തുള്ള കോഫി ഷോപ്പിൽ വരാൻ പറഞ്ഞു. അവൾക്ക് എഴുന്നേൽക്കുമ്പോൾ തല കറങ്ങുന്നത് പോലെ തോന്നി. വേദനയാണെകിൽ സഹിക്കാനും പറ്റുന്നില്ല. ഇന്ന് അവൻ പോയാൽ പിന്നെ എനിക്ക് പറയാനുള്ളത് ഒന്നും പറയാൻ സാധിക്കില്ല.ഒരു ടെൻഷൻ എങ്കിലും കുറഞ്ഞു കിട്ടും. അത് കൊണ്ട് തന്നെ അവനെ ഇന്ന് കണ്ടേ പറ്റു.തീരെ വയ്യാഞ്ഞിട്ടും കാണാൻ പോകുന്നത് അത് കൊണ്ട് തന്നെയാണ്. ഇഷ എത്തി കുറച്ചു കഴിഞ്ഞാണ് അജാസ് വന്നത്.

അവൻ വരുമ്പോൾ അവൾ നെറ്റിക്ക് കയ്യും വെച്ച് ഇരിക്കുകയാരുന്നു. എന്താടോ ഇത്ര അത്യാവശ്യം. നിന്റെ മുഖമെന്താ വയ്യാത്ത പോലെ ചെറിയ തലവേദന. കാണിച്ചില്ലേ ഇല്ല. മൈഗ്രേൻ ആണ്. ഇപ്പൊ ഇടക്ക് വരൽ ഉണ്ട്. വയ്യാത്ത അവസ്ഥയിലും കാണാൻ വന്നെങ്കിൽ കാര്യായിട്ട് ആണല്ലോ പറയാനുള്ളത്. Mm. പറയെടോ അവൾ പറയാൻ തുടങ്ങുമ്പോൾ അവന് ഒരു കാൾ വന്നു. അവന്റെ മുഖത്ത് പരിഭ്രമം അവൾ കണ്ടു. ഞാൻ ഇപ്പൊ തന്നെ വരാം. അജു എന്താ കാര്യം ഉമ്മ ഒന്ന് വീണു. കൈക്ക് ചെറിയ പൊട്ടൽ ഉണ്ട്. ഹോസ്പിറ്റലിൽ അഡ്മിറ്റാണ്.സോറി ഇഷ നമുക്ക് പിന്നെ കാണാം. ഈ അവസ്ഥയിൽ അവനോടു എന്തു പറയണം എന്നറിയാതെ അവൾ നിന്നു. ഇനി ഇന്ന് ബാംഗ്ലൂർക്ക് പോവാൻ പറ്റോ. എന്റെ ഉമ്മാനെ ഇങ്ങനെ ഇട്ടിട്ടോ. നല്ല കാര്യായി. അത് ക്യാൻസൽ ചെയ്തു. ഇഷ നീ കൂടി വാ അവിടെ കാണിക്കുകയും ചെയ്യാം. വേണ്ട ഞാൻ ടാബ് കഴിച്ചോളാം. നീ പോയിക്കോ. നിന്നോട് അല്ലെ വരാൻ പറഞ്ഞെ. മുഖം കണ്ടാൽ അറിയാം നല്ല വേദനയുണ്ടെന്ന്. അവൻ അവളുടെ കൈ പിടിച്ചു നടന്നു.

കാറിന്റെ അടുത്ത് എത്തുന്ന വരെ കൈ വിട്ടില്ല. നീ പോയിക്കോ അജു. ചെറിയ ദേഷ്യത്തോടെ അവൻ പറഞ്ഞു വരാൻ പറഞ്ഞ വന്നോണം. അവൻ കാറിന്റെ ഡോർ തുറന്നു അവളോട്‌ കയറാൻ പറഞ്ഞു. ഇഷ വേറെ നിവർത്തിയില്ലാതെ കയറി. ഇതൊക്കെ കണ്ടു കൊണ്ട് സജി പിറകേ ഉള്ളത് രണ്ടുപേരും കണ്ടില്ല. അവന്റെ മുഖം ദേഷ്യം കൊണ്ട് വിറച്ചു. അജാസിന്റെ കൂടെ ഇഷയും ഉമ്മാനെ കാണാൻ പോയി. കല്യാണത്തിന് കണ്ടത് കൊണ്ട് അവർക്ക് ഇഷയെ പെട്ടെന്ന് മനസ്സിലായി. റൂമിലുള്ള മറ്റുള്ളവർക്ക് അജാസിന്റെ ഫ്രണ്ട് ആണെന്നും പറഞ്ഞു പരിചയപ്പെടുത്തി.അവരോടൊന്നും സംസാരിക്കാൻ പറ്റിയ അവസ്ഥ അല്ലാത്തത് കൊണ്ട് പിന്നെ വരാം എന്നും പറഞ്ഞു അവൾ പെട്ടെന്ന് തന്നെ ഇറങ്ങി. അജാസ് ഡോക്ടറെ കാണിക്കുന്നത് വരെ കൂടെ നിന്നു. ലേറ്റ് ആയിരുന്നു ഡോക്ടറെ കാണിച്ചു ഇറങ്ങാൻ.

അവൾ ഓട്ടോയിൽ പോകാമെന്ന് പറഞ്ഞെങ്കിലും അവൻ തന്നെ കാറിൽ വീട്ടിൽ കൊണ്ട് വിടുകയും ചെയ്തു. സജി സിറ്റൗട്ടിൽ തന്നെ ഉണ്ടായിരുന്നു. അവൾ അവനെ നോക്കാതെ റൂമിലേക്ക്‌ നടന്നു. സജിക്ക് സഹിക്കാൻ കഴിഞ്ഞില്ല അജാസിന്റെ കൂടെ വന്നതും അവൻ അവളുടെ കയ്യിൽ പിടിച്ചതൊന്നും. നീ എവിടെയാ പോയത് ഡോക്ടറെ കാണാൻ. ഞാൻ വിളിച്ചതല്ലേ. എന്നിട്ട് വരാതെ അവന്റെ കൂടെ പോയത് എന്തിനാ. സജി നമുക്ക് പിന്നെ സംസാരിക്കാം. എനിക്ക് തീരെ വയ്യ. ഞാൻ എന്തു പറഞ്ഞാലും ഇത് തന്നെയല്ലേ മറുപടി. സജി പ്ലീസ്. പിന്നെ സംസാരിക്കാന്ന് പറഞ്ഞില്ലേ. എനിക്ക് തല പൊട്ടുന്ന പോലെ തോന്നുകയാ. നേരത്തെ ഫോൺ വിളിച്ചു അവൾ മിണ്ടാത്ത സങ്കടവും ദേഷ്യവും ഒക്കെ ക്കൂടി അവന് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവന്റെ കൂടെ കറങ്ങാൻ പോകാൻ ഒരു അസുഖവും ഇല്ലല്ലോ.

ഞാൻ എന്ത് ചോദിച്ചാലും സുഖമില്ല എന്ന മറുപടിയും. ഞാൻ പറഞ്ഞതല്ലേ അവനോടു മിണ്ടുന്നതു എനിക്കിഷ്ടമില്ലെന്ന്. ഇഷക്കും ദേഷ്യം വന്നു. തല വേദന കൂടുന്നത് പോലെ തോന്നി. അവന്റെ കൂടെ പോകണം എന്ന് തോന്നി. പോയി. ആദ്യായിട്ടൊന്നും അല്ലല്ലോ ഇത്. ഇതിനു മുന്പും പോയിട്ടില്ലേ അവന്റെ കൂടെ കറങ്ങാൻ. സജി സൂക്ഷിച്ചു സംസാരിക്കണം. അവനെ കാണാനോ സംസാരിക്കാനോ ഇനി പോവ്വരുത്. എനിക്കിഷ്ടമല്ല അത്. കാണുകയും ചെയ്യും സംസാരിക്കുകയും ചെയ്യും. അവളും വാശിയോടെ പറഞ്ഞു. അപ്പോഴാണ് സുമി റൂമിലേക്ക്‌ കയറി വന്നത്. അവർ അവളെ കണ്ടില്ല നിന്റെ ആരാടി അവൻ.അവനുമായിട്ട് നിനക്കെന്താടി ബന്ധം എനിക്കിഷ്ടമാണ് അജാസിനെ.അവനും ഇഷ്ടമാണെങ്കിൽ കൂടെ പോവുകയും ചെയ്യും. നിനക്ക് എന്താ ചെയ്യാൻ പറ്റുകയെന്ന് വെച്ചാൽ ചെയ്യ്. സുമിയും സജിയും ഒരു പോലെ ഞെട്ടി നിന്നു സുമി അവർ കാണാതെ റൂമിന് പുറത്തിറങ്ങി. ഇഷ അജാസിനെ സ്നേഹിക്കുന്നുണ്ടോ. അവൾക്ക് ചുറ്റും കറങ്ങുന്നത് പോലെ തോന്നി... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story