💘 ഇഷയുടെ സൗഹൃദവും പ്രണയവും 💘: ഭാഗം 21

ishayude sauhrdavum pranayavum

രചന: സഫ്‌ന കണ്ണൂർ

അങ്ങനെ നിന്നെയാർക്കും വിട്ട് കൊടുക്കുന്നു കരുതണ്ട. നീ എന്റെയാ എന്റെ മാത്രം. അത് നീ മാത്രം തീരുമാനിച്ച മതിയോ. അവൻ ജീവനോടെ ഉണ്ടെങ്കിലല്ലേ നിനക്ക് അവന്റെ കൂടെ പോകാൻ പറ്റു. അവൾ ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി. അവന്റെ കണ്ണിൽ തീ ആളിക്കത്തുന്ന പോലെയാ അവൾക്ക് തോന്നിയത്. അവളൊന്നും മിണ്ടാതെ റൂമിൽ നിന്നും പുറത്തേക്ക് പോവാൻ നോക്കി. സജി അവളുടെ കയ്യിൽ ബലമായി പിടിച്ചു. പറയാനുള്ളത് മുഴുവനും പറഞ്ഞിട്ട് പോയാൽ മതി. എനിക്ക് ഒന്നും പറയാൻ ഇല്ല. നീ കയ്യിൽ നിന്ന് വിട് അവൻ വിട്ടില്ല. കൂടുതൽ മുറുക്കെ പിടിച്ചു സജീ കയ്യിൽ നിന്ന് വിട് വേദനിക്കുന്നു. അത് പറയുമ്പോൾ അവൾ കരയുന്ന പോലെ കണ്ടു അവളുടെ കൈ നോക്കി. കയ്യിലുള്ള കുപ്പിവള പൊട്ടി തറച്ചു കയറിയത് കൊണ്ടായിരിക്കണം ബ്ലഡ്‌ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

അവൻ പിടി വിട്ടു. അവൾ റൂമിൽ നിന്നും പുറത്തേക്ക് പോയി. സജിക്ക് ആകെ വട്ടു പിടിക്കുന്ന പോലെ തോന്നി. അവൻ റൂമിൽ കയ്യിൽ കിട്ടിയതൊക്കെ വലിച്ചെറിഞ്ഞു പൊട്ടിച്ചു. അവസാനം തളർന്നത് പോലെ നിലത്ത് കുത്തിയിരുന്നു. റൂമിൽ പോയി കുറേ നേരം പൊട്ടിക്കരഞ്ഞപ്പോൾ കുറച്ചു ആശ്വാസം കിട്ടിയത് പോലെ തോന്നി സുമിക്ക്. പിന്നെ എന്തൊക്കെയോ തീരുമാനിച്ചിറപ്പിച്ച പോലെ കരച്ചിൽ നിറുത്തി. സജിയുടെ റൂമിലേക്ക്‌ ചെന്നു. സജി പുറത്തേക്ക് പോവ്വാൻ ഇറങ്ങുകയായിരുന്നു. റൂമിന്റെ കോലവും അവന്റെ മുഖത്തെ ദേഷ്യവും ഒക്കെ കണ്ടപ്പോൾ അവൾക്കു വല്ലാത്ത പേടി തോന്നി. നീ എവിടെക്കാ അവൻ ഒന്നും മിണ്ടിയില്ല. അവളെ നോക്കാതെ പോകാൻ നോക്കി. അജാസിനെ കാണാനാണോ പോകുന്നെ നീയും കൂടി അറിഞ്ഞിട്ടാണല്ലേ ഇത് അവനെന്നല്ല ഒരുത്തനും വിട്ട് കൊടിക്കില്ല ഇഷയെ.

എനിക്ക് വേണം അവളെ അത് പറയാൻ എന്ത് യോഗ്യതയാ നിനക്ക് ഉള്ളത് തെറ്റു പറ്റി. അതിന് മാപ്പും ചോദിച്ചു. ചെയ്ത തെറ്റിൽ പക്ഷതാപവും ഉണ്ട്. ഇതിൽ കൂടുതൽ വേറെ എന്താ വേണ്ടേ നിനക്ക് എന്തെളുപ്പത്തിലാ ഇത് പറയാൻ കഴിഞ്ഞേ. അവൾക്ക് നഷ്ടപ്പെട്ട അവളുടെ ജീവിതം. സന്തോഷം സമാധാനം ഇതൊക്കെ തിരിച്ചു കൊടുക്കാൻ പറ്റോ. അജാസിനോട് എങ്ങനെയാ നന്ദി പറയേണ്ടെന്ന് അറിയാതെ നിക്കുവാ ഞങ്ങളൊക്കെ . അവൻ നല്ലവനും ഞാൻ ചീത്തയും അതല്ലേ നീയും പറഞ്ഞു വരുന്നേ. അല്ലെങ്കിലും നിനക്ക് എന്നേക്കാൾ വലുത് അവളെന്ന് അറിയാം. നീ അവളുടെ കൂടെയേ നിക്കു. അവളുടെ മുഖത്ത് ഒരു പുച്ഛം കണ്ടു. നിന്നെക്കാൾ വലുത് അവള് തന്നെയാ. നിന്നോടുള്ള സ്നേഹം കൊണ്ട് കൂടിയ അത്. നീ ചെയ്ത പ്രവർത്തിക്ക് അവൾക്ക് കിട്ടിയ സമ്മാനംഎന്താന്ന് അറിയോ..... അവനെ ന്യായീകരിക്കാൻ നിക്കണ്ട .അതിനു മാത്രം അവനെന്താ ചെയ്തേ അതിനു മറുപടിയായി കട്ടിലിന്റെ അടിയിൽ നിന്നും ഒരു പെട്ടി തുറന്നു കുറെ കടലാസുകൾ എടുത്തു അവന്റെ മുഖത്തേക്ക് അവൾ വലിച്ചെറിഞ്ഞു.

വായിച്ചു നോക്ക്. അവൻ അതെടുത്തു നോക്കി. സൈക്കാട്രിസ്റ് അർജുന്റെ ട്രീറ്റ്മെന്റ് ഷീറ്റ്. അവൻ ഒന്നും മനസ്സിലാകാതെ സുമിയെ നോക്കി. ഇത്.... ഓർമ്മയുണ്ടോ നിനക്ക് അന്ന് ബീച്ചിൽ ഒരാളെ കണ്ടു അവൾ പെട്ടന്ന് തിരിച്ചു വന്നത്. അയാളാണ് ഡോക്ടർ അർജുൻ. സിറ്റിയിലെ ഏറ്റവും നല്ല സൈക്കാട്രിസ്റ്. ഇഷ അവരുടെ പേഷ്യന്റ് ആണ്. നീ എന്തൊക്കെയാ പറയുന്നേ. അവൾ..... ബാക്കി പറയാൻ ആവാതെ അവൻ നിന്നു അന്നത്തെ സംഭവത്തിന്‌ ശേഷം ഇഷ ആകെ തളർന്നു പോയി.സമനില തെറ്റിയപോലെ ആയിരുന്നു അവൾ. അവളുടെ മനസ്സിന് അത് വലിയൊരു ആഘാതമായിരുന്നു. റൂമിൽ തന്നെയായിരുന്നു എപ്പോഴും.ഒരേ കിടത്തം ആരോടും മിണ്ടില്ല. എന്തു ചോദിച്ചാലും മൗനം മാത്രം. അവളുടെ ഉമ്മ മോൾക്ക്‌ എന്തു പറ്റിയെന്ന് അറിയാതെ കരച്ചിലും പിഴിച്ചലും.

എനിക്ക് ആണേൽ ഇതൊന്നും ആരോടും പറയാനും ആവില്ല .അവർക്ക് അറിയില്ലല്ലോ മകനെ പോലെ നെഞ്ചിൽ കൊണ്ട് നടന്നവനാ മോളുടെ ഈ അവസ്ഥക്ക് കാരണമെന്ന്. സുഖമില്ലെന്ന് കരുതി ഡോക്ടറെ അടുത്ത് ഒരുപാട് കാണിച്ചു. ഒരു മാറ്റവും ഉണ്ടായില്ല. ഞാൻ ഒരുപാട് നിർബന്ധിച്ചും കരഞ്ഞും കാണിക്കുമ്പോൾ വല്ലപ്പോഴും കോളേജിലേക്ക് വരും. ക്ലാസ്സിൽ വന്നാലും ഒരേ കിടത്തം തന്നെയാരുന്നു. നോട്ടിലും ബുക്കിലും എല്ലാം വരച്ചിട്ടത് ഉപദ്രവിക്കാൻ വരുന്ന ഒരാളുടെ ചിത്രം.ഒരിക്കൽ സാർ അവളുടെ കയ്യിൽ പിടിച്ചപ്പോൾ അവൾ കോമ്പസ് എടുത്തു കുത്തി. അന്നാണ് മനസ്സിലായത് അവളുടെ മനസ്സ് പൂർണമായും കൈ വിട്ടു പോകാൻ തുടങ്ങുകയാണെന്ന്. അർജുന്റെ അടുത്ത് ട്രീറ്റ്മെന്റ് തുടങ്ങി. നീയാണ് അവളുടെ അവസ്ഥക്ക് കാരണം എന്നറിയുന്നത് കൊണ്ട് തന്നെ നീറി നീറി മരിക്കുകയായിരുന്നു ഞാനും ഉപ്പയും.

ചികിത്സയിലൂടെ അവളുടെ മനസ്സ് നോർമൽ ആക്കാൻ കഴിഞ്ഞെങ്കിലും. അവളുടെ ശരീരം മാത്രമേ ഞങ്ങൾക്ക് തിരിച്ചു കിട്ടിയുള്ളൂ.കളിയില്ല ചിരിയില്ല ആരോടും മിണ്ടുകയും ഇല്ല. ചോദിച്ചതിന് മാത്രം വല്ലതും മറുപടി കിട്ടിയാൽ ആയി.കോളേജും നിർത്തി. പുരുഷന്മാരോട് മൊത്തം വെറുപ്പ്. പകുതിക്ക് വെച്ച് അവൾ ട്രീറ്റ്മെന്റ് നിർത്തി. അല്ലെങ്കിലും മനസ്സിന് ഏറ്റ മുറിവിന് ശരീരത്തിൽ ചികിൽസിച്ചിട്ട് കാര്യം ഇല്ലല്ലോ. ഡോക്ടറും അത് തന്നെയാ പറഞ്ഞെ.പുരുഷ വിദ്വേഷം കൊണ്ട് നടക്കുന്ന അവൾക്ക് ഇനി ഒരു വിവാഹജീവിതം പോലും സംശയമാണെന്ന് ഡോക്ടറും പറഞ്ഞപ്പോൾ ഞങ്ങൾ ആകെ തളർന്നു പോയി. അവളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാൾക്ക് അവളുടെ അവസ്ഥയൊക്കെ അറിഞ്ഞു മാറ്റിയെടുക്കാൻ സാധിക്കുമെന്ന് ഡോക്ടർ ഒരു പ്രതീക്ഷ പറഞ്ഞിരുന്നു. നിന്നെ കൊണ്ട് അതിന് സാധിക്കുമെന്ന് കരുതിയാണ് ഉപ്പ അവളെ കല്യാണം കഴിക്കാൻ പറഞ്ഞത്. നേരായ വഴിയിലൂടെ അവൾ സമ്മതിക്കില്ലെന്ന് അറിഞ്ഞത് കൊണ്ടാണ് ഹോസ്പിറ്റലിൽ വെച്ച് അങ്ങനെ പറഞ്ഞത്.

പക്ഷേ ഒരു മാറ്റവും ഉണ്ടായില്ല. കൂടുതൽ ആവുകയാണ് ചെയ്തത്. അവൾ ബാംഗ്ലൂർക്ക് പോകുന്നതും ശരിക്കും പറഞ്ഞാൽ ഒളിച്ചോട്ടം തന്നെയാണ്. എനിക്കറിയാം പിന്നെ അവൾ നാട്ടിലേക്ക് തിരിച്ചു വരില്ലെന്ന്. അതാ ഞാനും കൂടെ പോകുമെന്ന് പറഞ്ഞത്. അവളുടെ കളിയും ചിരിയും ഒക്കെ ഞങ്ങൾക്ക് ഒരോർമ മാത്രമായി. ബർത്ഡേക്ക് ആ ഫോട്ടോയിൽ കണ്ട സന്തോഷം നിറഞ്ഞ മുഖമുണ്ടല്ലോ അത് പിന്നെ കണ്ടത് ഇപ്പോഴാണ്. കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ അവൻ നിലത്ത് തളർന്നിരുന്നു. ഞാൻ ഇതൊന്നും അറിഞ്ഞിരുന്നില്ല. പറയരുന്നില്ലേ എന്നോട്. എന്റെ ഇഷ ഞാൻ കാരണം... അവൾക്ക് എന്നോട് പൊറുക്കാൻ പറ്റാത്തതും ഇതായിരിക്കും അല്ലേ. ശപിക്കുന്നുണ്ടാവും അല്ലേ എന്നെ അവൾ. അവളുടെ ജീവിതം നശിപ്പിച്ച മഹാപാപിയാ ഞാൻ. അവൻ പൊട്ടിക്കരഞ്ഞു. മനസ്സ് തകർന്നു നിക്കുന്ന അവന്റെ അവസ്ഥ കണ്ടു അവളും ആകെ വല്ലാണ്ടായി. ഇല്ലെടാ അവൾ ഒരിക്കലും നിന്നെ ശപിക്കുന്നത് കണ്ടിട്ടില്ല. ആരോടും ഇതുവരെ നിന്റെ പേരും പറഞ്ഞിട്ടില്ല. മനസ്സിൽ എവിടെയോ ഇപ്പോഴും നീ ഉണ്ടായിരിക്കും.

അത്രക്ക് ഇഷ്ടായിരുന്നെടാ നിന്നെ അവൾക്ക്. അത് കൊണ്ട നിന്റെ ഭാഗത്ത്‌ നിന്നും അങ്ങനെയൊക്കെ ഉണ്ടായപ്പോൾ തകർന്നു പോയത്. ഇപ്പൊ നിനക്ക് അജാസിനോട് ദേഷ്യം തോന്നുന്നുണ്ടോ ഇല്ല എന്നർത്ഥത്തിൽ അവൻ തലയാട്ടി. അവന്ന് അവളെ കൊടുക്കാൻ മാത്രം പറയരുത്. എനിക്ക് അവളില്ലാതെ പറ്റില്ല. അവളെ എനിക്ക് തന്നെ വേണം. അവളുടെ സന്തോഷം അല്ലേടാ നമുക്ക് വേണ്ടേ. നമ്മുടെ പഴയ ഇച്ചുസായി അവൾ മാറുമെങ്കിൽ നീ അവളെ അവളുടെ ഇഷ്ടത്തിന് വിട്ട് കൊടുത്തൂടെ. അവളുടെ ഉമ്മ പറഞ്ഞു നിന്നോട് എങ്ങനെയാ നന്ദി പറയേടന്ന് അറിയില്ലാന്ന്.അവർക്ക് അറിയില്ലല്ലോ അജാസാണ് ഇതിന് കാരണം എന്ന്. അവരൊക്കെ ഇപ്പൊ എത്ര സന്തോഷത്തിലെന്ന അറിയോ. അവൾ വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെ പോയാൽ തകർന്നു പോകുമെടാ എല്ലാരും. നീ തന്നെ ആലോചിച്ചു ഒരു തീരുമാനം എടുക്ക്.

നിനക്ക് സമ്മതമാണെങ്കിലും ഇല്ലെങ്കിലും ഞാൻ ഇഷയുടെ ഇഷ്ടത്തിന് ഒപ്പമേ നിക്കു. എനിക്ക് ഇനിയും അവളെ നഷ്ടപ്പെടാൻ വയ്യ. അത് പറയുമ്പോൾ ഹൃദയം കീറി മുറിയുന്ന വേദന തോന്നി അവൾക്ക്. അവൾ പോയി. അവന് എന്തു ചെയ്യണമെന്നോ പറയണമെന്നോ അറിയാതെ ഷോക്കിൽ തന്നെ ആയിരുന്നു. ഇഷ ടെറസിലേക്ക് പോയി. എന്തൊക്കെയാ ഞാൻ പറഞ്ഞത്. പെട്ടെന്ന് എന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന പോലെ തോന്നിയപ്പോൾ ദേഷ്യം കൊണ്ട് പറഞ്ഞു പോയതാ. സജി ഇനി അജാസിനെ എന്തെങ്കിലും ചെയ്യോ. ഒരിക്കലും അജാസിനെ വേണ്ടാത്ത രീതിയിൽ കണ്ടിട്ടില്ല. അവനോട് എനിക്ക് വെറും സൗഹൃദം മാത്രമേ ഉള്ളൂ. എനിക്ക് ഇപ്പൊ എങ്ങനെയെങ്കിലും ഈ നാട്ടിൽ നിന്ന് പോകണം എന്നെ ഉള്ളൂ. അവൾക്ക് തലവേദന കൂടുന്നത് പോലെ തോന്നി. ചെറിയ മഴ പെയ്യാൻ തുടങ്ങി. ആ മഴയത്ത് അവൾ അങ്ങനെ തന്നെ നിന്നു.

ശരീരത്തോടൊപ്പം മനസ്സും തണുക്കുന്നത് പോലെ അവൾക്ക് തോന്നി. എത്ര സമയം ആ നിൽപ്പ് നിന്നെന്ന് അവന് തന്നെ ഓർമയില്ല. ഇടക്ക് ഇഷയെ പറ്റി ഓർമ വന്നതും അവൻ ചുറ്റും നോക്കി. ഇഷ ഇതുവരെ വന്നിട്ടില്ല. അവൾ ഇതെവിടെ പോയി. അവൻ റൂം ഒക്കെ വൃത്തിയാക്കി. ടെറസിലേക്ക് ഉള്ള വാതിൽ തുറന്നു കിടക്കുന്നത് കണ്ടു അവൻ പോയി നോക്കി. അവൾ ആ മഴയത്ത് ചാരു ബെഞ്ചിൽ ഇരിക്കുന്നത് കണ്ടു. അവൻ മുഖമൊക്കെ തുടച്ചു . അവളുടെ അടുത്തേക്ക് പോയി. അവൾ ഈ ലോകത് ഒന്നും അല്ലാന്നു അവന് തോന്നി. അവൻ അവളുടെ ചുമലിൽ തൊട്ടു. അവൾ തിരിഞ്ഞു നോക്കി. താൻ എന്താ മഴ കൊണ്ട് പനി കൂടി വരുത്തനുള്ള പരിപാടിയാണോ. അവൾ ഒന്നും മിണ്ടിയില്ല. ഞാൻ അന്നേരത്തെ ദേഷ്യത്തിന് എന്തൊക്കെയോ പറഞ്ഞു പോയി സോറി. ഇപ്പൊ ദേഷ്യം ഒക്കെ പോയോ.

അജാസിനെ എപ്പോഴാ കൊല്ലാൻ പോവുന്നെ. അവൻ അവളുടെ മുന്നിൽ മുട്ട് കുത്തിയിരുന്നു. മാപ്പ് തന്നുടെ ഇനിയെങ്കിലും. അന്ന് അറിയാതെ പറ്റിപോയതാ. സജി നീ എന്താ കാണിക്കുന്നേ. എഴുന്നേൽക്ക് അവൾ ഞെട്ടിപ്പിടിച്ചു എഴുന്നേറ്റു നിന്നു. . മാപ്പ് തന്നുടെ ഇഷ. . അജാസിനോട് എനിക്ക് ദേഷ്യം ഒന്നും ഇല്ല. നിങ്ങളുടെ ഇടയിലേക്ക് ശല്യമായി ഞാൻ വരില്ല. നിന്റെ സന്തോഷം മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു. നീ എഴുന്നേൽക്ക് ആദ്യം. എന്നിട്ട് സംസാരിക്കാം. അവൾക്ക് വല്ലായ്മ തോന്നി. നമുക്ക് പിന്നെ സംസാരിക്കാം. എനിക്ക് വല്ലാത്ത ക്ഷീണം തോന്നുന്നു. അവൾ നടക്കുമ്പോൾ തല കറങ്ങുന്ന പോലെ തോന്നി. വീഴാൻ നോക്കിയതും സജി പിടിച്ചു. അവൾക്ക് തീരെ വയ്യെന്ന് അവന് മനസ്സിലായി. ഞാൻ കൊണ്ടാക്കി തരാം റൂമിൽ. അവൾ എതിരൊന്നും പറഞ്ഞില്ല. അവളെ ചേർത്തു പിടിച്ചു നടക്കുമ്പോഴും അവൻ ഉള്ളിൽ കരയുന്നുണ്ടായിരുന്നു. അവൻ തന്നെ ഡ്രസ്സ്‌ എടുത്തു കൊടുത്തു. പോയി നനഞ്ഞ ഡ്രസ്സ്‌ മാറ്റി വാ. അവൾ വരുമ്പോഴേക്കും അവനും ഡ്രസ്സ്‌ മാറിയിരുന്നു.

അവളുടെ ബാഗിൽ നിന്നും ഗുളികയും വെള്ളവും കൊടുത്തു. അവൻ അവളുടെ കൈ പിടിച്ചു നോക്കി. നേരത്തെ മുറിഞ്ഞിടത്ത് മരുന്ന് വെച്ചു കൊടുത്തു. അവൾ അവനെ തന്നെ നോക്കി. നേരത്തെ കണ്ട ദേഷ്യഭാവം ഒക്കെ മാറിയിരുന്നു.മുഖത്ത് വിഷാദഭാവം ആയിരുന്നു. കണ്ണുകൾ പരസ്പരം ഇടഞ്ഞതും അവൾ നോട്ടം മാറ്റി. അവൾ പോയി കിടന്നു. സജി കുറച്ചു സമയം അവളെത്തന്നെ നോക്കി നിന്നു. പിന്നെ പോയി കിടന്നു. ഉറക്കം വന്നില്ല. അവൻ അവളെത്തന്നെ നോക്കി കിടന്നു.അവൾ വിറക്കുന്നപോലെ കണ്ടു അവൻ തൊട്ട് നോക്കി. ചുട്ടുപൊള്ളുന്ന പോലെ തോന്നി അവന്. മഴ കൊണ്ടത് ആയിരിക്കും പനി വന്നത്. ആദ്യം ഒന്ന് പകച്ചെങ്കിലും അവളെ എഴുന്നേൽപ്പിച്ചു പനിയുടെ ഗുളിക കൊടുത്തു. അടുത്ത് തന്നെ ഇരുന്നു നെറ്റിയിൽ തുണി നനച്ചിട്ടുകൊണ്ടിരു ന്നു. അവൻ അവളുടെ അടുത്ത് തന്നെ ബെഡിൽ ചാരി ഇരുന്നു.

ഇടക്ക് ഒന്ന് കണ്ണ് പൂട്ടിയെങ്കിലും ദേഹത്ത് ചൂട് തട്ടിയപ്പോൾ ഉറക്കം ഞെട്ടി. അവൾ അവനെ മുറുക്കെ കെട്ടിപിടിച്ചു കിടന്നിരുന്നു.അവന് അടർത്തി മാറ്റാൻ തോന്നിയില്ല. അങ്ങനെതന്നെ കിടന്നു. ഇഷ കണ്ണ് തുറന്നു നോക്കിയതും കണ്ടത് സജിയെ ആയിരുന്നു. അവന്റെ നെഞ്ചിൽ തല വെച്ച ഞാൻ കിടന്നിട്ടുള്ളതെന്ന് അവൾക്ക് മനസ്സിലായി. പോരാത്തതിന് കൈ കൊണ്ട് മുറുകെ പിടിച്ചിട്ടുമുണ്ട് അവനെ. . നെറ്റിയിൽ ഉള്ള തുണി അവൾ എടുത്തു മാറ്റി മെല്ലെ എഴുന്നേറ്റു. ഇതൊക്കെ എപ്പോ സംഭവിച്ചു. ഒന്നും ഓർമയും ഇല്ല.സജിയെ അവൾ നോക്കി. നല്ല ഉറക്കമാണ്. ഉണർത്താൻ തോന്നിയില്ല. വാതിൽ മുട്ട് കേട്ട് അവൾ എഴുന്നേൽക്കാൻ നോക്കിയതും സജി എണീറ്റു. വേണ്ട കിടന്നോളൂ. ഞാൻ തുറക്കാം സുമിയായിരുന്നു വന്നത്. ടൈം എന്തായിന്ന് അറിയോ എഴുന്നേൽക്കുന്നില്ലേ. ഇഷക്ക് നല്ല പനി. ലേറ്റ് ആയ കിടന്നേ അവൾ വന്നു തൊട്ട് നോക്കി. നല്ല പനിയുണ്ടല്ലോ. Mm കുറച്ചു കഴിഞ്ഞു കാണിക്കാൻ പോകണം. ഇഷ ഒന്നും മിണ്ടിയില്ല. അവൾ വീണ്ടും കിടന്നു.

സജിയുടെ മുഖത്തെ സങ്കടം കാണുമ്പോൾ അവൾക്ക് ആകെ അസ്വസ്ഥത തോന്നുന്നുണ്ടായിരുന്നു. മനസ്സ് വല്ലാണ്ട് പിടക്കുന്ന പോലെ.അവനോട് ഇപ്പൊ ദേഷ്യം ഒന്നും തോന്നുന്നില്ല. ഇഷയുടെ ഫോൺ റിങ് ചെയ്യുന്ന കണ്ടു സജി എടുത്തു കൊടുത്തു. അജാസിന്റെ പേര് കണ്ടതും അവന് മുഖം വല്ലാണ്ടായി. ഇഷയുടെ മുന്നിൽ അത് കാണിച്ചില്ല. ചിരിച്ചു കൊണ്ട് അവൻ അവൾക് ഫോൺ കൊടുത്തു. പക്ഷേ ഇഷ ശ്രദ്ധിച്ചിരുന്നു അവന്റെ മുഖം മാറിയത്. അവൾ കാൾ കട്ട് ചെയ്തു . Msg അയച്ചു. സുഖമില്ല പനിക്കുന്നു. പിന്നെ വിളിക്കാം. അജാസിന് ഇഷക്ക് എന്താണ് തന്നോട് പറയാനുള്ളത് എന്നറിയാതെ ടെൻഷൻ ഉണ്ടായിരുന്നു. അന്ന് തിരക്കിനിടയിൽ ചോദിക്കാനും പറ്റിയില്ല. അവൻ സുമിയെ ഒരുപാട് തവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ** രണ്ടു ദിവസത്തേക്ക് സുമി കോളേജിൽ പോയില്ല. ഇഷയുടെ പനിയും സുഖമായി. സജി ഫുൾ ടൈം അവളുടെ കൂടെ തന്നെ നിന്നു. അവൾ കുറച്ചൊക്കെ സജിയോട് സംസാരിക്കൽ തുടങ്ങി.

സുമി അജാസിന് msg അയച്ചു ബീച്ചിൽ വരാൻ പറഞ്ഞു. എത്ര പ്രാവിശ്യം വിളിച്ചു എന്താ ഫോൺ എടുക്കാഞ്ഞേ. ഇഷയും ഫോൺ എടുത്തില്ല. കോളേജിലും വരൽ ഇല്ല. എത്ര ടെൻഷൻ അടിച്ചൂന്ന് അറിയോ. ഞാൻ ഒരു കാര്യം പറഞ്ഞാൽ കേൾക്കോ. പറയ് ഇഷയെ നിനക്ക് വിവാഹം കഴിച്ചൂടെ അവൻ പൊട്ടിച്ചിരിച്ചു. തമാശ പറയുകയാ നീ. അജു ചിരി നിർത്ത് തമാശയല്ല സീരിയസ് ആണ്. അവന് അവളുടെ മുഖഭാവം കണ്ടപ്പോൾ ചിരി നിർത്തി. എന്താ ഇപ്പൊ അങ്ങനെ പറയാൻ. അവൾക്ക് നിന്നെ ഇഷ്ടമാണ്. നീ അവളെ സ്വീകരിക്കണം. അവന് കേട്ടത് വിശ്വസിക്കാനാവാത്ത പോലെ അവളെ തന്നെ നോക്കി നിന്നു. എനിക്ക് ഈ ജന്മത്തിൽ ഒരു പെണ്ണെ ഉള്ളൂ അത് നീയാണ്. നിന്റെ സ്ഥാനത് വേറെയാരെയും കാണുവാനും പറ്റില്ല. ഇഷയെ ഞാനൊരിക്കലും മറ്റൊരു കണ്ണോടു കൂടി നോക്കിട്ട് പോലും ഇല്ല. നീ സമ്മതിച്ചില്ലെങ്കിൽ പിന്നെ എന്നെ നീ ജീവനോടെ കാണില്ല.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story