💘 ഇഷയുടെ സൗഹൃദവും പ്രണയവും 💘: ഭാഗം 22

ishayude sauhrdavum pranayavum

രചന: സഫ്‌ന കണ്ണൂർ

നീ എന്തൊക്കെയാ പറയുന്നേ. ഇഷയെ ഞാൻ കല്യാണം കഴിക്കാനോ. ഇഷയെ എനിക്ക് ഇഷ്ടമാണ്. അത് പക്ഷേ സുഹൃത്തായി മാത്രം. അതിനപ്പുറത്തേക്ക് ഞാൻ ചിന്തിച്ചിട്ടില്ല. ഇനി ചിന്തിക്കാനാ പറഞ്ഞെ ദേ സുമി തമാശ കൂടുന്നുണ്ട് കേട്ടോ എനിക്ക് എന്റെ ഇഷയെ തിരിച്ചു വേണം നിനക്ക് മാത്രേ ഇനി അതിന് കഴിയൂ. അവൾ ഇപ്പൊ എത്ര സന്തോഷവതിയാന്ന് അറിയോ. അവളുടെ ജീവിതകാലം മുഴുവൻ അവൾക്ക് അത് കിട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നത് തെറ്റാണോ. നിനക്ക് വേണ്ടേ ഈ പറയുന്ന ലൈഫ്.അതൊക്കെ പോട്ടെ സജി അവളെ വേണ്ടെന്ന് വെക്കോ. അവന്റെ ഭാര്യയല്ലേ അവൾ. അവൾ സജിയോട് തന്നെയാ പറഞ്ഞത് നിന്നെ ഇഷ്ടമാണെന്ന്. അവൾക്ക് അവനുമായുള്ള വിവാഹത്തിന് താല്പര്യം ഉണ്ടായിരുന്നില്ല. ഞങ്ങൾക്ക് വേണ്ടി സമ്മതിച്ചതാ. അവർ തമ്മിൽ അങ്ങനെയൊരു ബന്ധവും ഇല്ല.

അവളുടെ ജീവിതം നശിച്ചതിന് ഉത്തരവാദി ഇപ്പൊ ഞാനും കൂടിയാ. നീ അവളെ സ്വീകരിക്കുകയാണെങ്കിൽ എന്റെ കുറ്റബോധം കുറച്ചെങ്കിലും കുറയും. അവളുടെ സന്തോഷം മാത്രേ ഇപ്പൊ ഞങ്ങൾ ആഗ്രഹിക്കുന്നുള്ളു. അത് കൊടുക്കാൻ നിനക്ക് കഴിയും. ഇഷയോട് ഞാൻ സംസാരിച്ചോളാം. അവൾക്ക് മനസ്സിലാവും എന്നെ. എന്നോട് ഉണ്ടെന്ന് പറയുന്ന ഇഷ്ടം സത്യമാണെങ്കിൽ നീ ഇനി അവളോട്‌ നമ്മുടെ കാര്യം പറയരുത്. അവളെ വിവാഹം കഴിക്കാൻ സമ്മതിക്കുകയും വേണം. നീ സമ്മതിച്ചില്ലെങ്കിൽ പിന്നെ എന്നെ നീ ജീവനോടെ കാണില്ല. അവൻ അവളുടെ മുഖത്തേക്ക് നിസ്സഹായാവസ്ഥയോടെ നോക്കി. ഇതിലും ഭേദം എന്നെ അങ്ങ് കൊല്ലുകയാരുന്നു. നിന്റെ കാല് വേണേൽ ഞാൻ പിടിക്കാം . അവൾ അവന്റെ കാല് പിടിക്കാൻ എന്ന പോലെ കുനിഞ്ഞതും അവൻ പിടിച്ചെഴുന്നേല്പിച്ചു.

സ്വന്തം ജീവിതം നശിപ്പിച്ചിട്ട് വേണോ ഇതൊക്കെ. നിനക്ക് എന്നെ മറന്നു മറ്റൊരാളെ വിവാഹം കഴിക്കാൻ പറ്റുമോ. അതിന് നിനക്ക് സാധിക്കുമോ അവൾ ഒന്ന് ഞെട്ടി. പിന്നെ പതിയെ അതെ എന്നർത്ഥത്തിൽ തലയാട്ടി. അവന്റെ കണ്ണ് നിറഞ്ഞത് അവൾ കണ്ടു. അവൾ അത് കാണാത്ത ഭാവത്തിൽ നിന്നു. നിനക്ക് തീരുമാനിക്കാം ഇനി എന്തു വേണമെന്ന്. നീ ആദ്യം മറ്റൊരു വിവാഹം കഴിക്കണം. അതിന്‌ ശേഷം ഞാൻ സമ്മതിചോളം. എനിക്ക് സമ്മതമാണ് വിവാഹത്തിന്. അവൾ പിന്നെ ഒന്നും പറയാതെ പോയി. അവൻ ആർത്തിരമ്പുന്ന കടലിലേക്ക് നോക്കി അവിടത്തന്നെ ഇരുന്നു. തിരയടിക്കുന്നത്. അവന്റെ നെഞ്ചിലാണെന്ന് അവന് തോന്നി. * ഫ്രണ്ട്‌സ് കിടന്നിടത്തു നിന്നും എഴുന്നേൽക്കാതെ അവൾ അവനെത്തന്നെ മിഴിച്ചു നോക്കി. അവൻ നീട്ടിയ കൈ നിരാശയോടെ പിൻ വലിച്ചു.

പഴയത് പോലെ മുഖത്ത് ദേഷ്യമൊന്നും കാണാത്തത് കൊണ്ട് ആണ്. സജി അവളോട് പ്രതീക്ഷയോടെ കൈ നീട്ടിയത്. ഫ്രണ്ട്‌സ്. അവൾ കൈ നീട്ടി. അവൻ സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടെന്ന് തിരിഞ്ഞില്ല. കൈ കൊടുത്തു. . അവളുടെ കൈ അവൻ രണ്ടു കൈ കൊണ്ടും പൊതിഞ്ഞു പിടിച്ചു. അവളെ മുഖത്തേക്ക് തന്നെ നോക്കി. അവൾ കൈ പിൻ വലിക്കാൻ നോക്കിയെങ്കിലും സജി വിട്ടില്ല.അവൾ പിന്നെ ശ്രമിച്ചും ഇല്ല അവന്റെ കണ്ണിൽ കണ്ണുനീർ ഊറികൂടുന്നത് അവൾ കണ്ടു. ഇപ്പൊ എന്നോട് ദേഷ്യം ഉണ്ടോ അവൾ ഒന്നും മിണ്ടിയില്ല. ഇന്ന് കോളേജിൽ പോകണം. ലേറ്റ് ആയി എഴുന്നേൽക്കാൻ. അവൻ കയ്യിൽ നിന്നും വിട്ടു. എഴുന്നേൽക്കുമ്പോൾ അവൾ പറഞ്ഞു നിന്നെ നഴ്സിങ്ങിന് അയച്ചാൽ മതിയാരുന്നു. വെറുതെ പഠിപ്പിച്ചു ക്യാഷ് കളഞ്ഞു. നല്ല എക്സ്പീരിയൻസ് ട്രീറ്റ്മെന്റ് ആണ്. നന്ദി വേണോടി രണ്ടു ദിവസായി ബോധം കഥയും ഇല്ലാത്ത നിന്നെ ഈ കോലത്തിൽ ആക്കിയെടുത്തില്ലേ. അതല്ലേ ബെസ്റ്റ് നഴ്സിങ് അവാർഡ് തന്നത്. ഇനി നേഴ്സ് എന്ന് കൂടി വിളിച്ചോ.

അല്ലേൽ തന്നെ ഒരുപാട് പേരുണ്ട്. ഇത് കൂടി ഇരിക്കട്ടെ ഇതൊന്നും വേണ്ട. നിനക്ക് കോഴീന്ന് തന്നെയാ ചേരുക. അല്ലേൽ എയ്റ്റീൻ പ്ലസ്. നിന്റെ അജാസിനെ പോയി വിളിയെടി പിശാചേ അവന് ദേഷ്യം വരുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി. അത് ശരി ഞാൻ ദേശ്യയോണ്ട് ഇങ്ങനെ വിളിക്കുമ്പോൾ മിണ്ടാതിരുന്നതാണല്ലേ. ദേഷ്യം ഒന്നൂല്യ പൊന്നു ചുമ്മാ പറഞ്ഞതാ Da കോഴീ സത്യത്തിൽ എത്രയുണ്ട് ഇപ്പൊ ലവർ 99.നിന്നെയും കൂട്ടി 100തികച്ചതാ. എന്തു ചെയ്യാനാ മിസ്സ്‌ ആയില്ലേ. എന്നാ ഒന്നൂടി ട്രൈ ചെയ്യ്. വീഴൊന്ന് നോക്കാലോ. 100തികക്കാന്നെ. ചെറു ചിരിയോടെ അവൾ പറഞ്ഞു. വേണ്ടായേ ഇനി താങ്ങാൻ കെല്പില്ല. അങ്ങനെ പറയല്ലേ കോഴീ എന്നാ നിന്നെ തന്നെ നോക്കട്ടെ അവൻ കണ്ണടിച്ചോണ്ട് തമാശയായാണ് പറഞ്ഞതെങ്കിലും അവന്റെ കണ്ണിൽ പ്രതീക്ഷയുടെ കിരണം അവൾ കണ്ടു. നിന്നോട് സംസാരിച്ചിരുന്ന് ടൈം പോയതറിഞ്ഞില്ല.

എനിക്ക് അജാസിന്റെ ഉമ്മനെയും ഒന്ന് കാണണം. സുഖമില്ലാതെ കിടക്കുകയല്ലേ അവന്റെ മുഖം വാടി. അവൾ താഴേക്കും പോയി. ഇഷ അജാസിന്റെ വീട്ടിൽ പോയി. അജാസും ഉണ്ടായിരുന്നു അവിടെ. നിന്റെ ഫോൺ എന്താ സ്വിച് off. ഇന്നലെ മുതൽ വിളിക്കുന്നതാ കിട്ടുന്നില്ല. ഫോൺ കേടായി. അജുവിനെന്താ സുഖമില്ലേ മുഖമൊക്കെ വല്ലാതെ. ഏയ്‌ ഒന്നുമില്ല. മോളെ കാണാത്തത് കൊണ്ട് ഞാൻ ഇവനോട് ചോദിക്കുകയാരുന്നു. പനിയാണ് പറഞ്ഞിരുന്നു. പിന്നെ ചോദിച്ചിട്ട് ഒന്നും മിണ്ടുന്നില്ല. സുഖമില്ലെന്ന് അറിഞ്ഞാൽ കാണാൻ വരുന്ന് കരുതി. വല്ലാത്ത ജന്മം തന്നെ. വിളിച്ചിട്ട് കൂടി ഇല്ല പിന്നെ. തിരക്കായിരുന്നു അതാ. അതോ കാണാം വരുമ്പോൾ ഫ്രൂട്ട് കൊണ്ട് വരണംന്ന് കരുതി മുങ്ങിയതോ. അവൻ ചിരിച്ചു ചിരിക്ക് വോൾടേജ് പോരല്ലോ അജു നിങ്ങൾ സംസാരിക്ക് ഞാൻ പുറത്തുണ്ടാവും.

അജു നിൽക്ക്. ഞാൻ നിന്നെ കൂടി കാണാനാ വന്നേ. എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്. നമുക്ക് പുറത്തേക്ക് പോയാലോ. അവൻ തലയാട്ടി. *** രാത്രി ഫുഡ്‌ കഴിക്കാൻ ഇരിക്കുമ്പോൾ മാമ പറഞ്ഞു. സുമിക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട്. അവൾക്ക് കൂടി ഇഷ്ടമാവുകയാണെങ്കിൽ ഇത് നടത്തിയാലൊന്ന. സുമിക്ക് ഇപ്പൊ വേണ്ടന്നല്ലേ പറയുന്നേ. അവൾക് ഇഷ്ടമല്ലെങ്കിൽ നിർബന്ധിക്കണ്ട. ഇഷ പറഞ്ഞു തീരും മുന്പേ സുമി പറഞ്ഞു എനിക്ക് സമ്മതമാണ്. കേട്ടത് വിശ്വസിക്കാനാവാതെഎല്ലാവരും അവളെ തന്നെ നോക്കി. അവൾ ഫുഡ്‌ കഴിക്കുന്നിടത് നിന്നും നോട്ടം മാറ്റിയില്ല. അപ്പൊ അതിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. അവർ ഇവളെ കണ്ടിട്ടുണ്ട്. അവർക്ക് എല്ലാവർക്കും ഇഷ്ട്ടമായിന്. എന്റെ ഫ്രണ്ടിന്റെ മകനായതോണ്ട് കൂടുതൽ ഒന്നും അന്വേഷിക്കുകയും വേണ്ട. എനിക്ക് നേരിട്ടറിയുന്നതാണ് അവരെ. അവർ നാളെ വരട്ടെയെന്ന് ചോദിച്ചിരുന്നു . ഉറപ്പിക്കാൻ.ഞാൻ സമ്മതം പറയാ. കോഴ്സ് കഴിഞ്ഞിട്ട് മതി കല്യാണം. ഇവളുടെ ആഗ്രഹവും നടക്കട്ടെ.

അവർക്ക് ആണെങ്കിൽ തിരക്ക് ഒന്നും ഇല്ല. പിന്നെ എന്റെ കാര്യം അറിയാല്ലോ. അതിനു മുൻപ് എല്ലാം ഉറപ്പിച്ചു വെക്കാം. ഇഷാ നീ അജാസിനോട് സംസാരിച്ചു ബാക്കി തീരുമാനിക്ക്. അവർ നാളെ വരുന്ന് പറഞ്ഞിന. നിന്റെ ഇഷ്ടം കൂടി ഇനി നോക്കിയില്ലന്ന് വേണ്ട. എനിക്ക് സുമിയും നീയും ഒക്കെ ഒരുപോലെ തന്നെയാ. അതും പറഞ്ഞു മാമ എണീറ്റു പോയി. സജിയും സുമിയും ഞെട്ടി എഴുന്നേറ്റു പോയി. അവർ ഇഷയെ നോക്കി. ഉപ്പാക്ക് അറിയോ ഇത്. നമ്മൾ അന്ന് സംസാരിച്ചത് മാമ കേട്ടിരുന്നു. ഞാൻ എല്ലാം തുറന്നു പറഞ്ഞു. മാമക്ക് എതിർപ്പ് ഒന്നും ഇല്ല. കല്യാണം ഇപ്പോഴൊന്നും ഇല്ലല്ലോ. എൻഗേജ്മെന്റ് നടത്താന് പറഞ്ഞു. അവൾ റൂമിലേക്ക്‌ പോയി. ഉപ്പ എതിർപ്പ് പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ അവൾ സമ്മതിച്ചേനെ അല്ലേ. അവസാന പ്രതീക്ഷയും കൈ വിട്ട പോലെ അവൻ പറഞ്ഞു സുമിക്ക് എന്താ പറയേണ്ടെന്ന് തന്നെ മനസ്സിലായില്ല. ഞാൻ തന്നെ ഹൃദയം നുറുങ്ങിയ നിൽക്കുന്നെ. ഇവന്റെ വേദനയും അത് പോലെ ആവില്ലെന്ന് അവൾ ഓർത്തു.

എന്ത് പരീക്ഷണമാ റബ്ബേ ഇത്.അവൾക്ക് കരച്ചിൽ വന്നു. സജി കാണാതിരിക്കാൻ അവൾ വേഗം റൂമിലേക്ക്‌ പോയി. സജിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. അവൻ എഴുന്നേറ്റു ടെറസ്സിലേക്ക് പോയി. അവൾ അജാസിന്റെ ആണെന്ന് അറിയാം. തിരിച്ചു കിട്ടില്ലെന്ന് അറിയാമെങ്കിലും മനസ്സ് കൊണ്ട് അത് അംഗീകരിക്കാൻ വയ്യ. അവളെ പൂർണ്ണമായും തനിക്ക് നഷ്ടപ്പെട്ടുവെന്ന് അവന് മനസ്സിലായി. ഹലോ മാനത്തു എത്ര നക്ഷത്രമുണ്ടെന്ന് എന്നി നോക്കുകയാണോ. അവൻ തിരിഞ്ഞു നോക്കി ഇഷ. നീ എന്താടി ഉറങ്ങിയില്ലേ. നാളെ എന്റെ കല്യാണം ഉറപ്പിക്കൽ അല്ലെ. അതിന്റെ ഒരു ടെൻഷൻ. ഉറക്ക് വരുന്നില്ല. അവൾ അവന്റെ അടുത്ത് പോയി ഇരുന്നു. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ എന്താടാ കാര്യം ഒരിക്കൽ പോലും നിനക്ക് എന്നോട് ഇഷ്ടം തോന്നിയിട്ടില്ലേ. അവൾ ഒന്നും മിണ്ടിയില്ല. ഇപ്പൊ ഇതറിഞ്ഞിട്ട് എന്താടാ കാര്യം. നാളെ എന്റെ.... നിനക്ക് ദേഷ്യം ഉണ്ടോ എന്നോടും അജാസിനോടും ചുമ്മാ ചോദിച്ചതാടാ നീ ടെൻഷൻ ആവണ്ട.

നിനക്ക് ഞാൻ കാരണം ഒരു പ്രോബ്ലം ഉണ്ടാകില്ല. പ്രിയപ്പെട്ടവർക്ക് വേണ്ടിയുള്ള വിട്ട കൊടുക്കൽ കൂടിയാണ് സ്നേഹം.നിന്നെ സന്തോഷത്തോട് കൂടിയ അജാസിന് കൊടുക്കുന്നെ. എന്നാലും അറിയാൻ ഒരാഗ്രഹം. അവൾ എണീറ്റു പോകാൻ നോക്കിയതും അവൻ പറഞ്ഞു പ്രണയിക്കാൻ വേണ്ടി ഒന്നും അല്ല ഇങ്ങനൊക്കെ പറഞ്ഞത്. എന്തോ നീ നഷ്‌ടപ്പെടുന്ന തോന്നുമ്പോൾ മനസ്സ് കീറി മുറിയണ പോലെ. സോറി. അവൾ എണീറ്റു പോയി. അവന് വട്ടു പിടിക്കുന്ന പോലെ തോന്നി. വയ്യ അവൾ മറ്റൊരാളുടേത് ആകുന്നത് കാണാൻ. അവൻ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച കൊണ്ട് ഉപ്പയുടെ റൂമിലേക്ക്‌ പോയി. എന്താ സജി ഉറങ്ങിയില്ലേ ഉപ്പ വർക്ക്‌ ചെയ്യുന്ന കമ്പനിയിൽ നിന്ന് വിളിച്ചിരുന്നു. മറ്റന്നാൾ ജോലിക്ക് കേറണം. നിർബന്ധം ആണ്. ഞാൻ രാവിലെ പോകും. നിനക്ക് വട്ടുണ്ടോ സജി.

നാളെ പെങ്ങളെ പെണ്ണ് കാണാൻ വരികയാണ്. ഞാൻ അവരെ വീട്ടിൽ പോയി കണ്ടിട്ട് പോയി കൊള്ളാം. പോയെ പറ്റു ഉപ്പ. ബാക്കി പറയുന്നത് കേൾക്കാൻ നിക്കാതെ അവൻ പോയി. സുമി നിനക്ക് എല്ലാം അറിയാലോ. കാണാൻ വയ്യെടി അത് കൊണ്ടാ. നീ എന്നോട് ക്ഷമിക്ക്. സാരമില്ലെടാ അതാ ഒരു കണക്കിന് നല്ലത്. നീ പോയിക്കോ. ഇഷയോട് മാത്രം ഒന്നും പറഞ്ഞില്ല. അവൾ ഉറങ്ങുന്നത് നോക്കി നിന്നു അവൻ. അവൾ ഉണരാതിരിക്കാൻ ശബ്ദം ഇല്ലാതെ ഡ്രസ്സ്‌ പാക്ക് ചെയ്തു. രാവിലെ ഇഷ എണീറ്റതും കണ്ടത് ബാഗൊക്കെ തയ്യാറാക്കി വെച്ചതാണ്. എവിടെക്കാനാവോ യാത്ര. ഞാൻ കുറച്ചു കഴിഞ്ഞു പോകും. പെട്ടെന്ന് പോകാൻ പറഞ്ഞു കമ്പനിയിൽ നിന്ന് ഫോൺ വന്നിരുന്നു. അവൾ ഒന്നും മിണ്ടിയില്ല. അവൻ പോകാൻ ഇറങ്ങിയതും ഇഷയുടെ അടുത്തേക്ക് ചെന്നു. ഇനിയൊരു ജന്മമുണ്ടെങ്കിൽ ജനിക്കുമോ എനിക്ക് മാത്രമായി.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story