💘 ഇഷയുടെ സൗഹൃദവും പ്രണയവും 💘: ഭാഗം 23

ishayude sauhrdavum pranayavum

രചന: സഫ്‌ന കണ്ണൂർ

ഇനിയൊരു ജന്മമുണ്ടെങ്കിൽ ജനിക്കുമോ എനിക്ക് മാത്രമായി. അവൾ ഒന്നും മിണ്ടാതെ ഏത് ഡ്രെസ്സണ് ഇടേണ്ടത് എന്ന രീതിയിൽ കുറേ ഡ്രെസ്സ് എടുത്തു കണ്ണാടിയിൽ നോക്കി ദേഹത്ത് വെച്ച് മാറ്റി കൊണ്ടിരുന്നു. അവന് മനസ്സിലായി അവോയ്ഡ് ആക്കുകയാണെന്ന്. നിന്നെ വിട്ട് ഞാൻ പോകുന്നത് നിന്നോട് സ്നേഹമില്ലാഞ്ഞിട്ടല്ല . ഈ ജന്മത്തിൽ നിന്റെ സ്നേഹം എനിക്ക് വിധിയില്ലാത്തത് കൊണ്ടാണ്. നിന്നെ മറക്കാനോ വെറുക്കാനോ എനിക്കൊരിക്കലും കഴിയില്ല. മറക്കില്ലൊരിക്കലും മരിക്കുന്നത് വരെ . കഴിഞ്ഞതെല്ലാം മറന്നു പുതിയൊരു ജീവിതം ഉണ്ടാവാൻ നിനക്ക് കഴിയട്ടെ. എന്നും അതിനു വേണ്ടി പ്രാർത്ഥിച്ചോളാം. നിറ കണ്ണുകളോടെ അവൻ റൂമിൽ നിന്ന് ഇറങ്ങാൻ നേരവും ഒന്ന് തിരിഞ്ഞു നോക്കി അവൾ ഡ്രെസ്സ് സെലക്ട്‌ ചെയ്യുന്ന തിരക്കിൽ തന്നെ ആയിരുന്നു നോക്കിയത് പോലും ഇല്ല

ടാ കോഴീ അവൻ പ്രതീക്ഷയോടെ തിരിഞ്ഞു നോക്കി. നിനക്ക് പോകാൻ സമയമായില്ലെങ്കിൽ കുറച്ചു മുല്ലപ്പൂ വാങ്ങി വരുമോ. കൊടുത്തയക്കാം. അവൻ വേദനയോടെ ആണെങ്കിലും പുഞ്ചിരിച്ചു. അവളുടെ സന്തോഷം നിറഞ്ഞ മുഖം കണ്ടപ്പോൾ അവൻ ഓർത്തു അജാസ് ഇതിന് മാത്രം എന്തു ഭാഗ്യമ ചെയ്തേ. ഈ സന്തോഷം എന്നും ഉണ്ടാവട്ടെ ** നീ എന്താ ഒരുങ്ങുന്നില്ലേ. സുമി ഇഷയെ താഴെ മുതൽ മുകളിലോളം നോക്കി. അവളുടെ കണ്ണുകൾ വിടർന്നു.റോസ് കളർ സാരി. അതിന് മേച്ചാക്കി ഒർണമെന്റ്സ്. തലയിൽ മുല്ലപ്പൂ. ഒരു പുതു മണവാട്ടിയെ തോന്നിച്ചു അവൾക്ക്. എന്തായി കാണുന്നെ എന്റെ റബ്ബേ മാനത്തമ്പിളി താഴെ ഇറങ്ങി വന്നോ. വന്നോ എന്നിട്ട് എവിടെ. അവൾ ചുറ്റും പരതുന്ന പോലെ നോക്കി. ആക്കല്ലേ പൊന്നെ. എന്തായിത് കഥ. ഈ മൊഞ്ചക്കെ എവിടെ കൊണ്ട് വെച്ചിരുന്നതാ. നമ്മളാല് ഇനി എന്നെ വേണ്ട നിന്നെ മതീന്ന് പറഞ്ഞു പോവോ. സാധ്യത ഉണ്ട്. അതോണ്ട് നന്നായി മേക്കപ്പ് ഒക്കെ ഇട്ട് നിന്നോ. അല്ലേലും കാക്ക കുളിച്ചാൽ കൊക്കാകില്ല. മേക്കപ്പ് വേസ്റ്റ് ആക്കണ്ട.

അതിന് എന്തേലും ബാക്കിയുണ്ടോ. ഉള്ളതെല്ലാം നിന്റെ മുഖത്തല്ലെ നാച്ചുറൽ ബ്യൂട്ടിയാ മോളെ ഇത്. സജിക്ക് മേക്കപ്പ് ഇഷ്ടല്ലാത്തോണ്ട് പണ്ടേ ഞാൻ ഉപയോഗിക്കാറില്ല. കോലം കെട്ടുകന്ന അവൻ പറയൽ. സജിടെ ഇഷ്ടമോ ഞാൻ അറിയാതെ പറഞ്ഞു പോയതാ. അവൾ വിഷയം മാറ്റാനെന്ന പോലെ പറഞ്ഞു. സാരി എങ്ങനെയുണ്ട് എനിക്ക് ചേരുന്നുണ്ടോ. ഇത് ആരാ വാങ്ങിയത്. നിനക്ക് വേണ്ടി ഉണ്ടാക്കിയത് പോലെ ഉണ്ട്. ആരായാലും നിന്നെ മനസ്സിൽ കണ്ടൊണ്ട ഇത് വാങ്ങിയത്. നിനക്ക് നല്ലവണ്ണം ചേരുന്നുണ്ട്. ഇതിൽ നിന്നെ കാണാൻ ഹൂറിയെ പോലുണ്ട്. മതി പൊക്കിയത്.ഇനിയും പൊങ്ങിയാ വാർപ്പിന് തല മുട്ടും. നീ ഒരുങ്ങാൻ നോക്ക് അവർ ഇപ്പൊ എത്തും. അവളുടെ മുഖം മങ്ങി. എന്താടാ നിനക്ക് ഇഷ്ടമല്ലേ ഈ വിവാഹത്തിന്. മുഖത്ത് ഒരു സന്തോഷമില്ലാത്തെ. അവൾ കൃത്രിമമായി ചിരിച്ചു. പിന്നെ ഒരുങ്ങാതെ.

നിന്റത്ര ആയില്ലേലും എന്റെ ചെക്കന് ഇഷ്ടവാൻ ഒരുങ്ങാതെ പറ്റില്ലല്ലോ. എന്നാ ഞാൻ ഒരുക്കി തരാം. നീ ഒരുങ്ങിയാൽ എന്നെക്കാളും സുന്ദരി ആയാലോ ഇഷ സുമിയെ അണിയിച്ചൊരുക്കിയുമ്പോഴും അവൾ ഒരു പ്രതിമയെ പോലെ നിന്നു കൊടുത്തു. നീ എന്തെങ്കിലും എന്നിൽ നിന്ന് മറച്ചുപിടിക്കുന്നുണ്ടോ. നിന്നെ കാണുബോൾ എന്തോ പോലെ സുമിയുടെ നെഞ്ചിടിപ്പ് കൂടി.യാ അല്ലാഹ് ഇവൾക്ക് സംശയം തോന്നിയ എല്ലാം കൈ വിട്ടു പോകും. അവൾ സന്തോഷം അഭിനയിച്ചു. ചെറിയ ടെൻഷൻ അതാ. ഞാനില്ലേ മുത്തേ കൂടെ. പിന്നെ ഇയ്യെന്തിനാ പേടിക്കുന്നെ. അതാ പേടി. നിന്നെക്കാണുമ്പോഴേ നെഞ്ചിനകത്ത് എന്തോ ഒരു വല്ലായ്മ. മുഖത്ത് കുറച്ചു കരി തേച്ചാലോന്ന് തോന്നുകയാ ചെറു ചിരിയോടെ സുമി പറഞ്ഞു. ഇതിനാടി മലയാളത്തിൽ അസൂയ എന്ന് പറയുക. ഇതിന് മരുന്നില്ല മോളേ.

ഇഷാ ഒരുക്കങ്ങൾ കഴിഞ്ഞില്ലേ അജാസ് എത്തി. അവർ വിളിക്കുന്നുണ്ട്. .സുമി മുഖത്ത് എങ്ങനെയൊക്കെയോ പുഞ്ചിരി വരുത്തി. വാ പോകാം. അജാസും ഉപ്പയും ഉമ്മയും ജാസിയും വേറെ രണ്ടുമൂന്നു സ്ത്രീകളും ഉണ്ടായിരുന്നു. സുമി അജാസിനെ നോക്കി. അവൻ അവളെ നോക്കി പുഞ്ചിരിച്ചു. സുമിയുടെ നെഞ്ചിൽ വല്ലാത്ത നീറ്റൽ പടർന്നു. . ഇനി ഇവൻ ഇഷയുടെ സ്വന്തമാണ് എന്ന സത്യം ഉൾക്കൊള്ളാൻ അവൾക്ക് ആവുന്നുണ്ടായിരുന്നില്ല. മനസ്സറിഞ്ഞു സ്നേഹിക്കുന്ന ഒരാളെ വേറൊരാൾ സ്നേഹിക്കുന്നുണ്ട് എന്നറിഞ്ഞാൽ സഹിക്കാൻ പറ്റില്ല എന്ന സത്യം അവൾക്ക് മനസ്സിലായി.ഇഷയുടെ മുഖത്തെ ചിരി കാണുമ്പോൾ മാത്രമാണ് ആകെയൊരു സമാധാനം. അത് മാത്രേ എനിക്ക് വേണ്ടു. ഇഷ വന്നവരോട് സംസാരിച്ചു കൊണ്ടിരുന്നു. സുമി എല്ലാവരെയും നോക്കി പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളു. .

എല്ലാവരുടെ മുഖത്തെ കളിയും ചിരിയും സംസാരവും കാണുമ്പോൾ വല്ലാത്ത വീർപ്പുമുട്ടൽ. അവൾക്ക് അവിടുന്ന് എങ്ങനേലും പോയ മതീന്ന് തോന്നി. എല്ലാവർക്കും പരസ്പരം ഇഷ്ടപ്പെട്ട സ്ഥിതിക്ക് സമയം കളയുന്നില്ല.ഞാനിത് എന്റെ മരുമോൾക്ക് കൊടുക്കുകയാണ്. അജാസിന്റെ ഉമ്മ ഒരു വള കയ്യിൽ എടുത്തു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു. സുമി മുഖം താഴ്ത്തി നിന്നു . അജാസിന്റെ ഉമ്മ വള സുമിയുടെ കയ്യിൽ ഇട്ട് കൊടുത്തു. അന്താളിപോടെ അവൾ കൈ വലിച്ചു. ഇവർക്ക് ആളുമാറിയോ . അവൾ ഒന്നും മനസ്സിലാകാതെ എല്ലാവരെയും നോക്കി. ആർക്കും ഒരു ഭാവമാറ്റവും ഇല്ല. ഇഷയും അജാസും പുഞ്ചിരിയോടെ നോക്കി നിക്കുന്നു. എന്താ സുമി കിളിപോയ പോലെ നിക്കുന്നെ. അജാസിനെ ഇഷ്ടയില്ലേ. ഇല്ലെങ്കിൽ ഇപ്പൊ പറയണം. വേറെ മൊഞ്ചുള്ള ചെക്കനെ നോക്കാനാ. മോളെ ഇഷ അതിന് വെച്ച വെള്ളം മാറ്റി വെച്ചേക്ക്‌. എന്താ സുമി ഒന്നും മിണ്ടാതെ. ഇനി ഇഷ്ടായില്ല എന്ന് ഉണ്ടോ. അജാസ് കുസൃതിയോടെ ചോദിച്ചു. സുമിക്ക് ചുറ്റും കറങ്ങുന്ന പോലെയാണ് തോന്നിയത്.

എന്തൊക്കെയാ ഇവിടെ നടക്കുന്നെ. അജാസ് ഇഷയെ ഉറപ്പിക്കാൻ അല്ലെ വന്നത്. ഞാൻ കാണുന്നതും കേൾക്കുന്നതും എല്ലാം സത്യമാണോ. അതോ സ്വപ്നം കാണുകയോ. അവൾ ഇഷയെ നോക്കി. ഇഷ അവളെ ശ്രദ്ധിച്ചത് പോലും ഇല്ല. ഇനി ചെറുക്കനും പെണ്ണിനും എന്തെങ്കിലും തനിച്ചു സംസാരിക്കണോ ജാസി ചോദിച്ചു പിന്നേ.... ആദ്യായിട്ടല്ലേ കാണുന്നെ സംസാരിക്കാൻ. ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ആവോ സംസാരിക്കാൻ. എന്റെ പൊന്നു ഇഷാ വിട്ടേക്ക്. ഒന്നുല്ലെലും ഉപ്പയും ഉമ്മയും കൂടെ ഉണ്ട്. പ്രേമിക്കുമ്പോ ഇല്ലാരുന്നോ മോനെ ഈ നാണം അവളോട്‌ തർക്കികണ്ട മോനെ എത്തില്ല. സുമിക്ക് സർപ്രൈസ് ആയിക്കോട്ടെ എന്നും പറഞ്ഞു ചെയ്തതാ ഇതെല്ലാം. കൂടെ നിക്കാനോന്നും പറഞ്ഞു എന്റെ പിറകേ ആയിരുന്നു. ഇവളുടെ സന്തോഷം അല്ലെന്ന് കരുതി. മൂളി കൊടുത്തു. എന്നെ ഇവരുടെ നാടകത്തിലെ കോമാളി ആക്കിതല്ലേ എല്ലാരും കൂടെ. അപ്പൊ ചെറിയ പണി തിരിച്ചു കൊടുക്കണ്ടേ പൊട്ടികരച്ചിൽ കേട്ട് എല്ലാരും തിരിഞ്ഞു നോക്കി. സുമി ഓടി പോകുന്നതാ കണ്ടത്.

അജു ഇഷയെ നോക്കി. അത് ആരും കാര്യമാക്കണ്ട. സന്തോഷക്കരച്ചിലാ. ഞാനിപ്പോ വരാം. ഇഷ പിറകേ പോയി. സുമി റൂമിൽ ഇരുന്നു കരയുകയായിരുന്നു. എന്തിനാവോ കരയുന്നെ. സുമി ഓടി വന്നു അവളെ കെട്ടിപിടിച്ചു. സോറി എല്ലാം തുറന്നു പറയാണോന്ന് പലപ്പോഴും കരുതിയതാ. പറ്റിയില്ല. നിന്നെ കോമാളിയാക്കിത് ഒന്നും അല്ലടാ. താനൊക്കെ എന്നെ പറ്റി എന്താ കരുതിയത്. നിങ്ങൾ അഭിനയിച്ചു ഓസ്കാർ വാങ്ങിക്കുമ്പം ഞാൻ ചെറിയ മെഡൽ എങ്കിലും വാങ്ങിക്കണ്ടേ. ദേഷ്യം ഉണ്ടോടാ എന്നോട്. ഉണ്ടെങ്കിൽ. ആരേലും ചെയ്യുന്ന പണിയാണോ നീ ചെയ്തേ. സ്നേഹിക്കുന്ന ചെക്കനെ കൊണ്ട് എന്നെ കെട്ടിക്കാൻ തീരുമാനിച്ച പാർട്ടി അല്ലേ. നിനക്ക് അജാസിനെ ഇഷ്ടന്ന് പറഞ്ഞപ്പോൾ. നിന്റെ സന്തോഷമേ ആഗ്രഹിച്ചിട്ടുള്ളു. അതാ അങ്ങനെയൊക്കെ ചെയ്തേ. മാപ്പ്. . എന്റെ സന്തോഷം ആണ് നിനക്ക് വേണ്ടതെങ്കിൽ നീ എന്നും സന്തോഷത്തോടെ ഇരുന്നാൽ മാത്രം മതി.

അതിന് പ്രേമിക്കുന്ന ചെക്കനെ ദാനം ചെയ്യുന്നു കരുതിയില്ല വേണേൽ എന്റെ ജീവൻ തന്നെ തരും. അപ്പോഴാനോ അജാസ്. എന്നും കണ്ടാൽ മതിയേ ഈ സ്നേഹം. നിനക്ക് അജാസിന്റെ കാര്യമൊക്കെ അറിയാമായിരുന്നോ ആ എങ്ങനെ അജാസിനെ കണ്ടപ്പോൾ തന്നെ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയതാ.അതോണ്ട് അവനെ പറ്റി അന്വേഷിച്ചു. റിസൾട്ടും കിട്ടി. രണ്ടു ഇണക്കുരുവികളുടെ കഥ. നീയാണ് നായിക എന്നറിഞ്ഞപ്പോൾ ആദ്യം ദേഷ്യം തോന്നി. പിന്നേ ആലോചിച്ചപ്പോൾ തെറ്റൊന്നും തോന്നിയില്ല. എന്റെ മോൾക്ക്‌ അവൻ പെർഫെക്ട് ആണെന്ന് തോന്നി. അജാസ് എന്തിനാ എന്റെ പിറകേ നടക്കുന്നത് എന്നറിയാനാണ് അവനുമായി ഫ്രണ്ട്ഷിപ് കൂടിയത്. നിന്നെ കിട്ടാനുള്ള അവന്റെ അവസാനത്തെ വഴിയാണ് ഞാൻ എന്ന് മനസ്സിലയപ്പോ എവിടം വരെ പൊകുന്ന അറിയാൻ അറിയാത്ത പോലെ നിന്നു. മാമനോട് അജാസിനെ പറ്റി സംസാരിച്ചു.

മാമന് എതിർപ്പൊന്നും ഇല്ലന്ന് പറഞ്ഞു. അപ്പോഴാ അവൻ ബാംഗ്ലൂർക്ക് പോകുന്ന കേട്ടെ.അവന്റെ യാത്രക്ക് പിന്നിൽ നീയാണെന്ന് അറിയുന്നോണ്ട അവനെ കാണാൻ പോയെ. എനിക്ക് എല്ലാം അറിയാം എന്ന് പറയാനാ പോയെ. അത് കയ്യിന്ന് പോയി.തലവേദനയെടുത്ത് സഹിക്കാൻ പറ്റാതെ നിക്കുന്ന സമയാ സജി ചൊറിയാൻ വന്നെ. വേദനയും ടെൻഷനും കൂടാതെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകന്നൊക്കെ ഓർത്തപ്പോൾ ദേഷ്യം വന്ന് പറഞ്ഞു പോയതാ. നീയും സജിയും അന്ന് റൂമിൽ നിന്ന് സംസാരിക്കുന്നത് കേട്ടപ്പോൾ നിങ്ങൾ തെറ്റിധരിച്ചുവെന്ന് മനസ്സിലായി. അപ്പൊ കുറച്ചു കളിപ്പിക്കന്ന് എനിക്കും തോന്നി. ഇന്നലെ അജാസിനെ കണ്ടു എല്ലാം സംസാരിച്ചു. അവനെ കൊണ്ട് പ്രോമിസ് ഇടീച്ചു. നിന്നോട് ഒന്നും പറയരുതെന്ന്. നിനക്ക് സർപ്രൈസ് ആകട്ടേന്ന് കരുതി. . എന്നാലും ഇതിത്തിരി കൂടിപ്പോയി. നിന്നെ കെട്ടണ്ട കാര്യം ഓർത്ത് ടെൻഷൻ അടിച്ചു ഞാൻ വടിയാവാത്തത് ഇവളുടെ ഭാഗ്യം. അജാസ് അതും പറഞ്ഞു റൂമിലേക്ക്‌ കയറി.

എനിക്കെന്താടാ കുഴപ്പം. കുഴപ്പമോ എന്തോന്ന് കുഴപ്പം. രണ്ടു കെട്ടിയോന്മാർ ഇപ്പൊ ഫാഷനല്ലേ. സജി നിന്നെ വിട്ട് തരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. സജിയോട് ഇപ്പൊ ദേഷ്യം ഉണ്ടോ. അവൾ പുഞ്ചിരിച്ചു. എനിക്ക് കുറച്ചു ജോലിയുണ്ട് അടുക്കളേൽ. നിങ്ങൾ സംസാരിക്ക്. പറഞ്ഞിട്ട് പോടീ പിന്നേ പെട്ടെന്ന് വന്നേക്കണം കെട്ട് കഴിഞ്ഞില്ല. വേണ്ടാത്തൊന്നും പാടില്ല. അവൾ വിളിച്ചു പറഞ്ഞു. നീ പോടീ കൊരങ്ങെ സുമിയുടെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തിരുന്നു. ഇനി മുടന്തൻ ന്യായം പറഞ്ഞു വരില്ലല്ലോ. എന്നെ വേണ്ടാന്ന് വെക്കാൻ. സജി അവൻ ......... അവൾ മുഴുവനും പറയാൻ അജാസ് അനുവദിചില്ല. ഹലോ ഞാൻ ഒന്നും കണ്ടില്ലെട്ട. അതൊക്കെ ഇനി മാര്യേജ് കഴിഞ്ഞിട്ട് മതീ. സുമി അവനെ തള്ളിമാറ്റി. മിസ്സ്‌ ആയി അല്ലേ അജു ഇഷ കളിയാക്കികൊണ്ട് ചോദിച്ചു നീ ഒരു ദുരന്തം ആണല്ലേ നിന്റെ അത്രേം വരില്ല നീ മഹാദുരന്തല്ലേ സുമി പോകാൻ നോക്കിതും ഇഷ പറഞ്ഞു ടീ നിക്ക്. ഒരു കാര്യം പറയാൻ മറന്നു അതാ വന്നെ. മാമക്ക് എന്റെയും സജിന്റെയും ഇടയിലുള്ള പ്രോബ്ലം ഒന്നും അറിയില്ല.

അറിയാതെ പോലും വായിന്നു വീണു പോകരുത്. ഇഷ പോയി. എന്താടാ ഇവർ ഒരുമിക്കാൻ വഴി. ഇഷയുടെ മനസ്സിൽ എന്താന്ന് ഒരുപിടിയും ഇല്ലല്ലോ. ഇവൾ ഇനി ബാംഗ്ലൂർക്ക് പോകോ. വിഷമിക്കാതെ നിന്റെ കൂടെ ഞാനില്ലേ. നമുക്ക് വഴിയുണ്ടാക്കാം. ഞാനൊന്ന് സംസാരിച്ചു നോക്കട്ട് അവളോട്‌. ഇഷാ എന്താടാ എന്താ ഇനി നമ്മുടെ പ്ലാൻ. എന്ത് പ്ലാൻ. സജി അവനോട് മുത്തേ അത് വിട്ടേക്ക്. നമുക്ക് വേറെന്തെങ്കിലും സംസാരിക്കാം. വേറെന്ത് സംസാരിക്കാൻ അടുത്ത പ്രാവിശ്യം നിന്നെ അമേരിക്കൻ പ്രെസിഡന്റ് ആക്കിയാലോ. വേണേൽ ഇപ്പൊ പറയണം നോമിനേഷൻ കൊടുക്കാനാ. ചളി അടിക്കല്ലേ അജു പോയി സുമിടെ കയ്യിന്ന് നേരത്തേതിന്റെ ബാക്കി കിട്ടോന്ന് നോക്ക്. സ്വർഗ്ഗത്തിലെ കട്ടുറുമ്പ് പോലെ കേറി വന്നതും പോര എന്നിട്ട് കളിയാക്കുന്നോ തെണ്ടീ. ഇഷ തമാശ ഒക്കെ വിട് സീരിയസ് ആണ്. എന്താ ഇനി നിന്റെ പ്ലാൻ കുറച്ചു സമയത്തിനുള്ളിൽ റിസൾട്ട്‌ നേരിട്ട് കണ്ടോ. പറയാതെ തന്നെ മനസ്സിലാകും നിനക്ക്. എന്താ എന്റെ പ്ലാൻ എന്ന്. ഒന്നും മനസ്സിലാകാതെ സുമിയും അജാസും മുഖത്തോട് മുഖം നോക്കി.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story