💘 ഇഷയുടെ സൗഹൃദവും പ്രണയവും 💘: ഭാഗം 24

ishayude sauhrdavum pranayavum

രചന: സഫ്‌ന കണ്ണൂർ

സജി ഇപ്പോ എവിടെയാ ഉള്ളെ അവനെ എയർപോർട്ട് റോഡ് അളക്കാൻ പറഞ്ഞയച്ചു. എന്തെലൊക്കെ പണി കൊടുക്കണ്ടേ. അത് കുറച്ചു കൂടി പോയി. അവൻ അതുവഴി പോകുമ്പോൾ തിരിയും നിനക്ക്. പാസ്പോർട്ട്‌ ഇല്ലാതെ എവിടെ പോകാനാ.... ഇങ്ങോട്ട് തന്നെ വന്നോളും. പാസ്‌പോർട്ട് ...... ഞാൻ അടിച്ചു മാറ്റി അവൾ ചിരിച്ചോണ്ട് പറഞ്ഞു. അടിപൊളി. അവൻ തിരിച്ചു വരുമോ. അവനിട്ടു പണിതത് അറിയുമ്പോ കണ്ടം വഴി ഓടോ അത് അതിന്റെ പിറകേ നടന്നോളും. നിങ്ങൾ അതാലോചിച്ചു ടെൻഷൻ അടിക്കണ്ട. കിട്ടിയ ടൈം വേസ്റ്റ് ആക്കണ്ടട്ടോ മതി മോളെ വെച്ചത്. അവൾ ചിരിച്ചോണ്ട് പോയി. ** സജിയുടെ മനസ്സ് മുഴുവൻ ഇഷയായിരുന്നു. അവൻ ഫോൺ എടുത്തു അവളുടെ ഫോട്ടോ നോക്കി ഇരുന്നു. അവളറിയാതെ എടുത്ത ഒരു പാട് ഫോട്ടോസ് ഉണ്ടായിരുന്നു അതിൽ.

ഒരു വാക്ക് ഉറപ്പിക്കൽ പോലും കണ്ടു നിക്കാൻ കഴിയാതെ വീട് വിട്ട് വന്ന എനിക്ക് അവളെ എങ്ങനെയാ റബ്ബേ മൊഴി ചൊല്ലാൻ കഴിയുക. അത് ഓർത്തതും അവന്റെ നെഞ്ച് പിടയുന്ന പോലെ തോന്നി. ഈ യാത്ര തിരിച്ചു വരാൻ പറ്റാത്ത ലോകത്തേക്ക് പോയിരുന്നെങ്കിൽ. എന്റെ നാവ് കൊണ്ട് എനിക്ക് ഒരിക്കലും അവളെ വേണ്ടാന്ന് പറയാൻ പറ്റില്ല. ഓരോന്ന് ഓർത്ത് എയർപോർട്ടിൽ എത്തിയത് അറിഞ്ഞില്ല. എയർപോർട്ടിൽ കയറാൻ നേരം ബാഗ് തുറന്നു പാസ്സ് പോർട്ട്‌ നോക്കിയതും അവൻ ഞെട്ടി പോയി. ഇതിൽ വെച്ചതാണല്ലോ. അവൻ ഡ്രെസ്സ് എല്ലാം വലിച്ചിട്ടു പരതി നോക്കി. പാസ്പോർട്ട്‌ ഇല്ല. ഇന്നലെ എടുത്തു വെച്ചിരുന്നു ഉറപ്പാണ്. പിന്നെവിടെ പോയി. അവൻ നെറ്റിയിൽ കൈ വെച്ച് കുറച്ചു സമയം നിന്നു. ഇനി തോന്നിയതാണോ എടുത്തില്ലേ. ഇനി എവിടേക്ക് പോകാനാണ്. അവൻ തിരിച്ചു കാറിലേക്ക് തന്നെ കയറി.

അവന് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. ഇനി ഏതായാലും ഈ ഫ്ലൈറ്റ് കിട്ടില്ല. പക്ഷേ തിരിച്ചു വരണം. അവളെ മറ്റൊരാളുടെ കൂടേ ജീവിക്കുന്നത് കാണാൻ വയ്യ. എല്ലാവരും സിറ്റൗട്ടിൽ ഇരുന്നു സംസാരിക്കുമ്പോഴാണ് അവൻ കേറി പോയത്. നീ പോവ്വുകയാണ് പറഞ്ഞിട്ട് . പാസ്പോർട്ട്‌ എടുക്കാൻ മറന്നു പോയി. തിരിച്ചു പോകണം. അവന്റെ മിഴികൾ അവനറിയാതെ ഇഷയെ തേടി നടന്നു. അവളും അജാസും സുമിയും സംസാരിക്കുന്നത് കണ്ടു. അജാസ് അവനെ കണ്ടു സലാം പറഞ്ഞു കൈ കൊടുത്തു. അവൻ ഇഷയെ കണ്ടു ഞെട്ടി തരിച്ചു നിന്നു. സലാം മടക്കാൻ തന്നെ മറന്നു. ടാ എന്താ ഇങ്ങനെ നോക്കുന്നെ ഇഷയെ ആദ്യായിട്ട് കാണുവാനോ. അജു അവനെ തട്ടി വിളിച്ചു. ടീ പട്ടീ ഇഷടാണേൽ നേരിട്ട് പറയരുന്നില്ലേ. പത്തമ്പത് കിലോമീറ്റർ എന്നെ ഡ്രൈവ് ചെയ്യിക്കനായിരുന്നോ. നിന്നെ ഇന്ന് ഞാൻ.... അവൻ അടുത്തേക്ക് വന്നതും ഇഷ ഓടി മാറി. നിക്കെടി പിശാചേ അതേ പണ്ടേ കാർണോമാർ പറയാറുണ്ട് ഒരു വഴിക്ക് ഇറങ്ങുമ്പോൾ ഒന്നൂടി ബാഗൊക്കെ നോക്കണോന്ന്.

വിസ ടിക്കറ്റ് പാസ്പോർട്ട്‌ എല്ലാം ഒന്ന് കൂടി നോക്കാൻ പറയും അവരോട്.നീ നോക്കാഞ്ഞത് എന്റെ കുഴപ്പാണോ അല്ലേടി എന്റെ കുഴപ്പം. എന്നാലും ഇങ്ങനെ ഒരു പണി തരുമെന്ന് കരുതിയില്ല. സുമിയും സജിയും ഒന്നും മനസ്സിലാകാതെ ഇതെല്ലാം നോക്കി നിന്നു. അവൾ ഒന്നും പറയാതെ അവന് എങ്ങനെയാ അവൾക്ക് ഇഷ്ടമാണെന്നു മനസ്സിലായെ അജാസ് സുമിയോട് ചോദിച്ചു. ഫോൺ വിളിച്ചു പറഞ്ഞിട്ട് ഉണ്ടാകും. അതില്ല. വന്നപ്പോൾ അവന്റെ മുഖം ഞാൻ ശ്രദ്ധിച്ചതാ ആകെ sad പോലെയായിരുന്നു. വന്ന പാട് പറയുകയും ചെയ്തു തിരിച്ചു പോകണമെന്ന്. പിന്നെ എങ്ങനെയാ സജിക്ക് മനസ്സിലായിട്ട് ഉണ്ടാവുക. ഇഷ ഓടി റൂമിലേക്ക്‌ കയറി. പിറകെ സജിയും. എല്ലാം തമാശ ആണോ നിനക്ക്. ഞാൻ ഹൃദയം നുറുങ്ങിയ ഇവിടുന്ന് ഇറങ്ങിയേ.നോട്ടം കൊണ്ടെങ്കിലും ഇഷ്ടന്ന് തോന്നിച്ചിനെങ്കിൽ.....

മരിച്ചു പോയ മതീന്ന് പോലും തോന്നിപോയിരുന്നു. അവൾ ഒന്നും മിണ്ടാതെ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു. അവൻ അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ ചുമലിൽ തൊട്ടു സോറി. അവൾ തിരിഞ്ഞു നോക്കി. അവളുടെ കണ്ണ് നിറഞ്ഞിരുന്നു. കഴിഞ്ഞതെല്ലാം മറക്കണം. ഇനിയും ഈ കണ്ണ്‌ നിറയരുത്. സഹിക്കാൻ പറ്റുന്നില്ലെടി. നിന്റെ ഈ അവസ്ഥ കാണുമ്പോൾ. പഴയതു പോലെ ആയിക്കൂടെ. ആഗ്രഹമുണ്ട്. പറ്റുന്നില്ല. അവൻ അവളുടെ മുഖം കയ്യിൽ എടുത്തു അവളുടെ കണ്ണുകളിലേക്ക് നോക്കി. പറ്റും ഇനി ഒരു സോറി പറയേണ്ടി വരുന്ന അവസ്ഥ ഞാൻ ഉണ്ടാകില്ല. നീയല്ലാതെ വേറൊരു പെണ്ണ് എന്റെ സ്വപ്നങ്ങളിൽ പോലും ഉണ്ടാവില്ല. സത്യം. അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അവന് മനസ്സിൽ നിന്നും വലിയൊരു ഭാരം ഇറക്കി വെച്ചത് പോലെ തോന്നി. അവൻ അവളുടെ ചുണ്ടിലേക്ക് മുഖം അടുപ്പിക്കാൻ നോക്കിയതും അവളുടെ കണ്ണുകളിലെ ഭാവ മാറ്റം അവൻ കണ്ടു. അവൻ മുഖത്ത് നിന്നും കൈ എടുത്തു.

അവളെ നോക്കി പുഞ്ചിരിച്ചു. അവളുടെ നെറ്റിയിൽ ചുംബിച്ചു. അവൾ അവന്റെ മാറിലേക്ക് ചാഞ്ഞു. നിന്റെ കണ്ണുകളിൽ കണ്ട ഭയം മാറി മനസ്സ് കൊണ്ടും ശരീരം കൊണ്ടും എന്നെ സ്വീകരിക്കാൻ എന്ന് കഴിയുന്നുവോ അത് വരെ കാത്തിരുന്നോളാം ഞാൻ. എന്റെ മനസ്സിൽ ഉള്ളത് പറയാതെ മനസ്സിലാക്കാൻ കഴിഞ്ഞ ഈ മനസ്സ് മതി എനിക്ക്. നീ ആ പഴയ സജിയാകുമോ നിന്നിലെവിടെയോ ആ പഴയ ഞാനും ഉണ്ട്. ബാഗ്ലൂർക്ക് പോകുന്നെന്ന് മുന്നുള്ളതോ അതോ.... അതിന് ശേഷം ഉള്ളതോ അവന്റെ മുഖത്ത് ഒരു കുസൃതി ചിരി വിടർന്നു. ആ സ്വഭാവം എങ്ങാനും പുറത്തെടുത്താൽ കൊല്ലും ഞാൻ. അതേ റൊമാൻസ് ഒക്കെ പിന്നെ മതി. എനിക്ക് ഒരു കാര്യം അറിയാനുണ്ട് സജി ചമ്മലോടെ അവളെ വിട്ടു. സജിക്ക് എങ്ങനയാ ഇവള് പറയാതെ ഇഷ്ടന്ന് മനസ്സിലായെ അവൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു. പറയണോ കുട്ടികൾ തല്ക്കാലം അറിയണ്ട. ടാ സത്യം പറ നീ മനപ്പൂർവ്വം കേറി വന്നതല്ലേ പകരം വീട്ടാൻ. ക്യുരിയോസിറ്റി അടക്കാൻ വയ്യാഞ്ഞിട്ട് വന്നതാ പറയെടി തീപ്പെട്ടികൊള്ളി. പറയാൻ മനസ്സില്ല അളിയാ ഇതിനെ ജീവിതകാലം മൊത്തം സഹിക്കണ്ടേ. നിനക്ക് അങ്ങനെതന്നെ വേണം... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story