💘 ഇഷയുടെ സൗഹൃദവും പ്രണയവും 💘: ഭാഗം 25

ishayude sauhrdavum pranayavum

രചന: സഫ്‌ന കണ്ണൂർ

അളിയാ ഇതിനെ ജീവിതകാലം മൊത്തം സഹിക്കണ്ടേ. നിനക്ക് അങ്ങനെതന്നെ വേണം. അതന്നെ സുമിയോടും എനിക്ക് പറയാനുള്ളത്. അവൾ എന്ത് കണ്ടനാവോ നിന്നെ പ്രേമിച്ചത്. ഇതിനിടയിൽ അങ്ങനെയൊക്കെ സംഭവിച്ചോ സുമിയുടെ ലവറണോ അജാസ്. അങ്ങനെയൊക്കെ പറ്റി പോയി. അവൻ ചെറിയ ചമ്മലോടെ പറഞ്ഞു. എല്ലാം വിശദമായി ഈ കാന്താരി പറഞ്ഞു തരും. ആദ്യം ഞാൻ ചോദിച്ചതിന് ഉത്തരം പറ .ഇല്ലെങ്കിൽ സ്വർഗ്ഗത്തിലെ കട്ടുറുമ്പായി ഞാൻ ഇടക്കിടക്ക് വരും പറഞ്ഞില്ലെന്നു വേണ്ട. നീ പറഞ്ഞില്ലേ കണ്ണിൽ നോക്കിയാൽ പ്രണയം മനസ്സിലാകുമെന്ന്. അങ്ങനെ കണ്ടുപിടിച്ചതാ. ആക്കല്ലേ.നിന്റെ ഉണ്ടക്കണ്ണിൽ നോക്കിയാൽ എല്ലാരും പേടിച്ചോടും. അപ്പോഴാ പ്രേമം. മര്യാദയ്ക്കു പറയുന്നുണ്ടോ നീ തല്ല് വേണ്ട ഞാൻ പറഞ്ഞു തരാം ഇവൾക്ക് ഞാൻ കൊടുത്ത ബർത്ഡേയ് ഗിഫ്റ്റാ ഈ സാരിയും ഒർണമെന്റ്സും.

കൊടുക്കുമ്പോൾ പറഞ്ഞിരുന്നു എന്നോടുള്ള ഇഷ്ടക്കേട് മാറി ഭർത്താവായി കാണുമ്പോൾ സ്വീകരിച്ചാൽ മതീന്ന്. വല്ലാത്ത ജന്മം തന്നെ. ഇത് നേരത്തെ പറഞ്ഞു തുലച്ചുടായിരുന്നോ പിശാചേ. വന്നപ്പോഴേ ചോദിക്കണംന്ന് വിചാരിച്ചതാ പാടത്തു വെക്കണ കോലം പോലെ നിക്കുന്നത് എന്താന്ന് അത് നിന്റെ കെട്ടിയോൾ അവളെ പറഞ്ഞോ. നോ പ്രോബ്ലം അപ്പൊ ഞാൻ ഇറങ്ങുകയാ. ശല്യവുന്നില്ല. .നിങ്ങളുടെ ദേഷ്യവും പരിഭവവും പിണക്കവും എല്ലാം പറഞ്ഞു തീർക്ക്. All the best. അജാസ് റൂമിൽ നിന്നും ഇറങ്ങി. ഇഷയും പിറകെ ഇറങ്ങാൻ നോക്കിയതും സജി സാരിയിൽ പിടിച്ചു വലിച്ചു അവൾ പിറകോട്ട് അവന്റെ ദേഹത്ത് തട്ടി നിന്നു അവൾ തിരിഞ്ഞു നോക്കിയില്ല. സാരിയിൽ നിന്ന് വിട് സജി. റൊമാൻസ് കളിക്കാൻ ടൈം ഇല്ല. അവൻ അവളെ രണ്ടു കൈ കൊണ്ടും ചുറ്റി പിടിച്ചു. അവളുടെ ചുമലിൽ മുഖം വെച്ചു.

കുറച്ചു കഴിഞ്ഞു പോകാം. പ്ലീസ് അവരെ യാത്ര ആക്കിയിട്ടു വരാം . അജാസ് അഡ്ജസ്റ് ചെയ്തോളും അത്. നീ അഡ്ജസ്റ്റ് ചെയ്താലും മതി. അപ്പൊ എന്നെ യാത്ര ആക്കുന്നില്ലേ. നിന്നെയൊ.നീ എവിടെക്കാ പോകുന്നെ. ഗൾഫിലേക്ക് പോകണം. തമാശ പറയല്ലേ അല്ലെടി കാര്യത്തിലാ പോകണം അവൾ ബലമായി കൈ വിടുവിച്ചു. അവന്ന് നേർക്ക് നേരെ നിന്നു.അവന്റെ മുഖത്തേക്ക് നോക്കി. പകരം വീട്ടുകയാണോ നിന്നെ വിട്ട് പോകാൻ എനിക്ക് കഴിയുന്ന് തോന്നുണ്ടോ. പോകാൻ മനസ്സ് ഉണ്ടായിട്ടല്ല. നാളെ ജോയിൻ ചെയ്യന്നു ഉറപ്പു പറഞ്ഞോണ്ട് ഓഫീസിൽ ഉള്ള വേറൊരുത്തൻ ലീവിന് നാട്ടിലേക്ക് വരും. അതോണ്ട് പോയെ പറ്റു.ഇല്ലേൽ ജോലി പോകുന്ന മാത്രല്ല വേറെയും പ്രോബ്ലം ഉണ്ടാകും. മാത്രല്ല ഞാൻ ലീവിന് വന്നതല്ല. ഉപ്പാക്ക് സുഖമില്ലാത്തോണ്ട് വന്നതുമാ. അവളുടെ മുഖം വാടി.

സാരല്യ നീ പോയിക്കോ. പോയിക്കൊന്നോ. ഞാൻ കരുതി പോകണ്ടാന്നു ഒക്കെ പറഞ്ഞു കരഞ്ഞു സീനാക്കുമെന്ന്. ഞാൻ പോയ രക്ഷപെട്ടു അല്ലേ അവൻ കുറച്ചു പരിഭവത്തോടെ പറഞ്ഞു. പോടാ അവ്ട്ന്ന്. എനിക്ക് കുറച്ചു ടൈം കൂടി വേണം. നിന്നോട് എന്തോ ഡിസ്റ്റൻസ് ഉള്ള പോലെ പഴേ പോലെ പറ്റണില്ലാ. അല്ലേലും എനിക്ക് പ്രേമിച്ചു കേട്ടണോന്ന് വലിയ ആഗ്രഹമായിരുന്നു. അതെങ്കിലും നടക്കട്ടെ. ആരെ പ്രേമിക്കാൻ ആരേലും കിട്ടോന്ന് നോക്കട്ട് അങ്ങനെ ഇപ്പൊ ആരേലും വേണ്ട ഞാൻ പ്രേമിച്ചോളന്നെ. കോഴിക്ക് അത് തന്നല്ലേ പണി കോഴി അന്റെ...... ബാക്കി ഞാൻ പറയാം. കോഴി എന്റെ കെട്ടിയോൻ അവളതും പറഞ്ഞു പോകാൻ നോക്കിയതും അവൻ അവളുടെ കയ്യിൽ പിടിച്ചു. ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ ചെയ്യോ എന്റെ ഒരു മനസ്സമാധാനത്തിന് വേണ്ടിയാ അവൾ കണ്ണ് കൊണ്ട് എന്താന്ന് ചോദിച്ചു.

എന്നെ ഇഷ്ടന്ന് പറയോ പ്ലീസ്. ഇഷ്ടായോണ്ടല്ലേ സാരി ഉടുത്തത്. അങ്ങനെയല്ല നിന്റെ വായിൽ നിന്ന് കേൾക്കാൻ....... പ്ലീസ്. ഒരുപാട് ആഗ്രഹിച്ചത അത്. അവൻ പ്രതീക്ഷയോടെ അവളുടെ കണ്ണിലേക്ക് നോക്കി. അവൾ അവനെ നോക്കി പുഞ്ചിരിച്ചു. അത് വേണോ ഇഷ്ടമാണെങ്കിൽ മതി അല്ലെങ്കിൽ എപ്പോഴും പറയുന്ന പോലെ വെറുപ്പന്ന് പറഞ്ഞു പോയിക്കോ അതല്ലേ എപ്പോഴും ചെയ്യൽ അവളുടെ മുഖം ചുവന്നു തുടുത്തു. അവൾക്ക് ദേഷ്യം വന്നൂന്ന് അവന് മനസ്സിലായി. എനിക്കിഷ്ടല്ല പോരെ. പിന്നെ പാസ്പോർട്ട്‌ എന്റെ കയ്യിലാ അത് മറക്കണ്ട അങ്ങനെ പറയല്ലേ മുത്തേ ഞാൻ ചുമ്മാ പറഞ്ഞതാ. പിണങ്ങല്ലേ. പ്ലീസ് പോകാൻ ടൈമായി. അവൻ അവളെ അടുത്തേക്ക് ചേർത്തു നിർത്തി പറയ്. ഇത് കേൾക്കാൻ എത്ര മാത്രം ആശിച്ചിട്ടുണ്ടെന്ന് അറിയോ. വാതിലിൽ മുട്ടുന്ന കേട്ട് അവൾ അവനെ തള്ളി മാറ്റി.

സജീ ഒന്ന് പെട്ടെന്ന് താഴേക്ക് വാ. ഇഷയെയും കൂട്ടിക്കോ. ഇഷയുടെ ഉപ്പ വന്നിട്ടുണ്ട്. എന്താടി കാര്യം. എനിക്ക് അറിയില്ല . അവർ താഴേക്ക് പോയി. ഉപ്പാന്റെ മുഖം കണ്ടപ്പോൾ തന്നെ അവൾക്ക് പേടി തോന്നി. ദേഷ്യത്തിൽ ആണ്. ഇഷയെ കൊണ്ട് പോകാന വന്നത്. എന്തിന് സജി ചോദിച്ചു. കാര്യങ്ങൾ ഒക്കെ ഞാനറിഞ്ഞു. വിശദീകരണം ഒന്നും ഇനി വേണ്ട. ഒരു കടപ്പാടിന്റെയും സ്നേഹത്തിന്റെയും കാര്യം പറഞ്ഞു നശിപ്പിക്കാനുള്ളതല്ല എന്റെ മകളുടെ ജീവിതം. അവളെ ഞാൻ കൊണ്ട് പോവ്വുകയാ. എന്തൊക്കെയാ പറയുന്നത് താൻ. ആദ്യം നീ ഇരിക്ക് എന്നിട്ട് സമാധാനത്തിൽ പറയ്. സജീടെ ഉപ്പ പറഞ്ഞു നിങ്ങളെ മോൻ കാരണമാണ് എന്റെ മോൾ ഈ അവസ്ഥയിൽ എത്തിയത്. എല്ലാരും അത് മറച്ചു വെച്ചു. നിങ്ങൾക്ക് നിങ്ങളുടെ മോന്റെ ഭാവി നോക്കിയാൽ മതിയല്ലോ. എന്റെ മോൾ ആരാ അല്ലേ. അവൾക്ക് എന്ത്‌ സംഭവിച്ചാലും നിങ്ങൾക്കെന്താ. മതി സ്നേഹം കാട്ടി അഭിനയിച്ചത്. ഇത് കണ്ടോ വിവാഹത്തിന് സമ്മതിക്കാൻ എന്റെ മകൾ ചെയ്ത കരാർ. ഇവളുടെ റൂം വൃത്തിയാക്കുമ്പോൾ കിട്ടിയതാ. .

അന്ന് ഇവൻ എന്തെങ്കിലും പണി തരുമെന്ന് പേടിച്ചിട്ടാ കടലാസ്സിൽ എഴുതി ഒപ്പിട്ട് തരണം എന്ന് പറഞ്ഞത്. കലി തുള്ളി നിക്കുന്ന ഉപ്പാനോട് എന്താ പറയേണ്ടെന്ന് പോലും അറിയാതെ അവൾ ദയനീയമായി സജിയെ നോക്കി അവൻ അവളുടെ ഉപ്പാന്റെ അടുത്തേക്ക് ചെന്നു. മാപ്പ് ചോദിക്കാനുള്ള യോഗ്യത ഇല്ലന്ന് അറിയാം. സംഭവിക്കാൻ പാടില്ലാത്തതാ സംഭവിച്ചതും. കഴിഞ്ഞതൊക്കെ മറന്നു ഞങ്ങൾ ഇപ്പൊ ജീവിക്കാൻ പോവുകയാ. ഇവൾക്ക് ഇപ്പൊ എന്നെ ഇഷ്ടമാണ്. ചെയ്ത തെറ്റിന് മാപ്പ് തരണം ഇഷ്ടം അവളുടെ ഉപ്പ പുച്ഛത്തോടെ അവനെ നോക്കി. അതൊക്കെ പോട്ടെ ഇത് കണ്ടോ ബാംഗ്ലൂർ കോളേജിൽ അഡ്മിഷൻ ശരിയാക്കാൻ ഇവൾ ബാങ്കിൽ നിന്നും പൈസ എടുത്തതിന്റെ കോപ്പി ആണ്.ഇതിൽ നിന്നൊക്കെ എന്താ ഞാൻ മനസ്സിലാക്കേണ്ടത് അവൾക്ക് ഈ വിവാഹത്തിന് ഇഷ്ടമല്ലെന്ന് അല്ലേ.

എല്ലാരുടെയും മുന്നിൽ നാടകം കളിച്ചത് മതി. ഇനി അവളെ ഇവന്റെ കൂടെ ജീവിക്കാൻ ഞാൻ സമ്മതിക്കില്ല. ഇഷ എന്താ എടുക്കേണ്ടത് എന്ന് വെച്ചാൽ എടുത്തോ. നമ്മൾ ഇപ്പൊ ഇവിടുന്ന് ഇറങ്ങുകയാ. ഉപ്പ എനിക്ക് പറയാനുള്ളത് കൂടി കേൾക്ക്. ഞങ്ങൾ തമ്മിൽ ഇപ്പൊ പ്രശ്നമൊന്നും ഇല്ല. മതി ഇനിയും കള്ളത്തരം പറയണ്ട. സുമിയോടുള്ള ഇഷ്ടം ഞങ്ങൾക്ക് അറിയാം. അതിന്റെ പേരും പറഞ്ഞു ഇനിയും ഇവിടെ നിൽക്കണ്ട. നിനക്ക് ഇപ്പൊ തീരുമാനിക്കാം ഞങ്ങളെ വേണോ ഇവരെ വേണോന്ന്. അവൾ ഞെട്ടലോടെ ഉപ്പാനെ നോക്കി. ഇത്രയും നാൾ കുടുംബം പിരിയരുതെന്ന് കരുതിയ ഞാൻ എല്ലാം മറച്ചു വെച്ചത് ആരാ ഇപ്പൊ ഇങ്ങനെ ചെയ്തേ. ഉപ്പ എങ്ങനെയാ എല്ലാം അറിഞ്ഞത്. നീ വരുന്നുണ്ടോ ഉപ്പാന്റെ ശബ്ദം വല്ലാതെ ഉയർന്നിരുന്നു. സുമിയും അവളുടെ ഉമ്മയും ഒന്നും പറയാൻ കഴിയാതെ ഞെട്ടി നിന്നു. അവൾ സജിയെയും മാമയെയും നോക്കി. മാമയുടെ മുഖം വേദന കൊണ്ട് പുളയുന്നത് പോലെ അവൾക്ക് തോന്നി. നിലത്തേക്ക് വീഴാൻ നോക്കുന്നത് കണ്ടതും ഇഷ മാമാന്ന് വിളിച്ചു അടുത്തേക്ക് ഓടി.

സജി അതിനു മുന്പേ ഉപ്പാനെ പിടിച്ചിരുന്നു. പറ്റിക്കുകയാരുന്നു അല്ലേ മോളെ നീ. നീ പൊറുക്കണം എന്നോട് നിന്റെ ജീവിതം വീണ്ടും ഞാനും കാരണം....ബാക്കി പറയാനാവാതെ നെഞ്ചിൽ കൈ വെച്ചു. ഇല്ല മാമ എനിക്ക് സജിയെ ഇഷ്ടാ. ഞാൻ പറ്റിച്ചതല്ല. ഉപ്പയെ ആരോ തെറ്റിദ്ധരിപ്പിച്ചതാ. ഇഷക്ക് കരച്ചിൽ വന്നു ബാക്കി പറയാൻ ആവാതെ നിന്നു. അവൾ ഉപ്പയെ നോക്കി. അവളുടെ ഉപ്പയും എന്താ ചെയ്യേണ്ടെന്ന് അറിയാതെ നിന്നു. സജീ കാറെടുക്ക്. പെട്ടെന്ന് ഹോസ്പിറ്റലിൽ പോവാം. എല്ലാവരും കൂടി മാമയെ കൂട്ടി ഹോസ്പിറ്റലിൽ പോയി. Icu വിൽ കയറ്റി അതിന്റെ പുറത്തു എല്ലാവരും നിന്നു. സജിയുടെ തളർന്നു നിക്കുന്ന അവസ്ഥ കണ്ടപ്പോൾ അവൾക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. എല്ലാം സന്തോഷകരമായി അവസാനിച്ചതായിരുന്നു. അവസാന നിമിഷം ആരാ ഇത് ചെയ്തേ. സജിയുടെ കാര്യം ആരായിരിക്കും ഉപ്പാനോട് പറഞ്ഞിട്ട് ഉണ്ടാവുക. സുമിയും അമ്മായിയും കരഞ്ഞു തളർന്നു ഇരിക്കുന്ന കണ്ടപ്പോൾ അവൾക്ക് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

ഞാനും കൂടി തളർന്നാൽ ഇവർ..... ഉള്ളിൽ സങ്കടം അടക്കി വെച്ചു. അവൾ അവരെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു വിഷമിക്കല്ലേട ഉപ്പാക്ക് ഒന്നും സംഭവിക്കില്ല. ഡോക്ടർ പുറത്തേക്ക് വന്നു. മൂന്നാമത്തെ അറ്റാക്ക് ആണ്. എത്രയും പെട്ടന്ന് ഓപ്പറേഷൻ ചെയ്തേ പറ്റു.നിങ്ങളോട് പറഞ്ഞതല്ലേ ശ്രദ്ധിക്കണംന്ന്.പ്രാർത്ഥിക്കുക അതേ പറയാനുള്ളു. ഇഷയുടെ ഉപ്പാന്റെ തല താണിരുന്നു. പെട്ടെന്ന് ഉള്ള ഷോക്കിൽ മാമയുടെ അവസ്ഥ മറന്നുപോയി. അജാസിനെ ഇഷ വിളിച്ചിരുന്നു. അവനും പെട്ടന്ന് തന്നെ വന്നു. സജിക്ക് അത് വലിയ ആശ്വാസമായി തോന്നി. ഓപ്പറേഷന് വേണ്ട എല്ലാം അജാസ് ആയിരുന്നു ചെയ്തു കൊടുത്തേ. ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ കസേരയിൽ മുഖം പൊത്തി ഇരിക്കുന്ന സജിയുടെ അടുത്തേക്ക് ഇഷ ചെന്നു. അവൾ അവന്റെ കയ്യിൽ പിടിച്ചു. സാരമില്ലെടാ മാമക്ക് ഒന്നും സംഭവിക്കില്ല. അവൻ അവളുടെ ചുമലിലേക്ക് ചാരി ഇരുന്നു.

പ്രാർത്ഥനയോടെ എല്ലാവരും അവിടെ കാത്തിരുന്നു. മണിക്കൂറുകൾ കഴിഞ്ഞു ഡോക്ടർ പുറത്തേക്ക് വന്നു. എല്ലാവരും ഡോക്ടറുടെ അടുത്തേക്ക് ചെന്നു. സജിയുടെ ചുമലിൽ കൈ വെച്ചു പറഞ്ഞു. ഓപ്പറേഷൻ കഴിഞ്ഞു ഉപ്പ പെർഫെക്റ്റാലി aall റൈറ്റ് രാത്രി icu വിലേക്ക് മാറ്റും. അപ്പൊ കാണാം. എല്ലാവരുടെ മുഖത്ത് സന്തോഷം നിറഞ്ഞു. ഇഷയുടെ ഉപ്പാന്റെ മുഖത്ത് മാത്രം പ്രതേകിച്ചു ഭാവമാറ്റം ഒന്നും ഉണ്ടായില്ല. രാത്രി icu വിലേക്ക് മാറ്റുമ്പോൾ എല്ലാവരും കയറി കണ്ടു. കണ്ണ് തുറന്നിരുന്നില്ല. ഡോക്ടർ പ്രശ്നം ഒന്നും ഇല്ല ഒരാഴ്ച കഴിഞ്ഞേ icu വിൽ നിന്ന് മറ്റുവെന്ന് പറഞ്ഞിരുന്നു. ഒരാൾ മാത്രം മതി പുറത്ത്. ബാക്കി എല്ലാരോടും പോയിക്കൊള്ളാൻ പറഞ്ഞു. അജാസിനോട് സുമിയെയും ഉമ്മനെയും വീട്ടിൽ കൊണ്ട് വിടാൻ പറഞ്ഞു. ഇഷ വരുന്നില്ലേ ഇല്ല അവൾ വീട്ടിലേക്കാണ് ഞാൻ കൂട്ടി കൊള്ളാം അവളുടെ ഉപ്പ പറഞ്ഞു. അവൾ സുമിയോട് പറഞ്ഞു ഉമ്മാക്ക് ധൈര്യം കൊടുക്കേണ്ടത് നീയാണ്. തളരല്ലെടാ നീ കൂടി വാ പ്രശ്നം ഉണ്ടാക്കേണ്ട സുമി. ഞാൻ ഉപ്പയോട് സംസാരിക്കട്ടെ.

എന്നിട്ട് വരാം അതാ നല്ലത്. അവൾ തലയാട്ടി. ഇഷ സജിയുടെ അടുത്തേക്ക് പോകാൻ നോക്കിയതും അവളുടെ ഉപ്പ തടഞ്ഞു. അവൻ പോയിക്കൊന്ന് കണ്ണ് കൊണ്ട് കാണിച്ചു. അവൾ തലയാട്ടി. കാറിൽ കയറാൻ നേരം അവൾ പുറത്തേക്ക് നോക്കി സജി ജനലിലൂടെ നോക്കുന്നത് കണ്ടു. അവൾക്ക് നെഞ്ചിലൊരു നീറ്റൽ തോന്നി. ബാഗെടുത്തില്ലെന്നും പറഞ്ഞു അവൾ പുറത്തിറങ്ങി. ഇപ്പൊ വരാം ഉപ്പ പെട്ടെന്ന് വരണം. ഓടിക്കൊതച്ചു വരുന്ന ഇഷയെ അവൻ അമ്പരപ്പോടെ നോക്കി. എന്താടി പോകുന്നില്ലേ. Mm അവൾ അവന്റെ അടുത്തേക്ക് ചെന്നു. അവന്റെ നെറ്റിയിൽ ഒരു കിസ്സ് കൊടുത്തു. I love u അവൻ എന്തെങ്കിലും പറയുന്നതിന് മുന്നേ അവൾ ഓടി പോയിരുന്നു. ആ ചുംബനത്തിൽ ഞാനുണ്ട് കൂടെ എന്ന് പറയാതെ പറഞ്ഞിരുന്നു. അവന് മനസ്സിൽ നിന്നും വലിയൊരു ഭാരം കുറഞ്ഞത് പോലെ തോന്നി.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story