💘 ഇഷയുടെ സൗഹൃദവും പ്രണയവും 💘: ഭാഗം 3

ishayude sauhrdavum pranayavum

രചന: സഫ്‌ന കണ്ണൂർ

 ടെയിസ്റ്റ് നോക്കണ്ട അമ്മായി കറി സൂപ്പർ ഒടുക്കത്തെ സ്മെല്ലാ. ഞാൻ സഹായിക്കണോ നീ എവിടെ പോയതാ മാമയുടെ കൂടെ ഒന്ന് നടന്നിട്ട് വരാമെന്ന് കരുതി. എന്താ ഉണ്ടാകുന്നെ ഞാനും കൂടാം. ഇന്ന് വേണ്ട മരുമോളെകൊണ്ട് ആദ്യ ദിവസം അടുക്കളയിൽ കയറ്റിന്ന് വേണ്ട . എപ്പോ വന്നാലും അടുക്കള പണി ചെയ്യിച്ചിരുന്നതാ ഇപ്പൊ പറയുന്ന കേട്ടില്ലേ എവിടുന്നു വന്നു പെട്ടെന്നൊരു സ്നേഹം. നീ ഇപ്പൊ എന്റെ മോന്റെ ഭാര്യയല്ലേ. അപ്പൊ പേടിക്കണ്ടേ. പീഡിപ്പിച്ചെന്ന് പറഞ്ഞു കേസ് കൊടുത്താലോ ഗുഡ്. അങ്ങനെയൊരു പേടിയുള്ളത് നല്ലതാ. അമ്മായിഅമ്മ പോരുമായി വരില്ലല്ലോ. ഉവ്വുവ്വ് മഹാറാണി പോയി സുമിയെ വിളിച്ചു വാ. Mm സുമിയുടെ റൂം ലോക്ക് ചെയ്തിരുന്നില്ല. അവൾ സുമിടെ അടുത്ത് ചെന്ന് കെട്ടിപിടിച്ചു കിടന്നു. എന്താടി ഉറക്ക് ഒന്നും ഇല്ലേ. ഇക്കാക്ക ചവിട്ടിപ്പുറത്താക്കിയോ ? അതിന് അവൻ ഒന്നൂടി ജനിക്കണം.

അവനെന്നോ. ഇക്കാന്ന് വിളികെടി. ഒന്ന്‌ പോടീ ഇക്കാന്ന് വിളിക്കാൻ പറ്റിയ സാധനം. അപ്പൊ ഒരിക്കലും വിളിക്കില്ലേ. വിളിച്ചിരുന്നതാ ഇക്കാക്കന്ന് എന്നിട്ടോ........ അവളുടെ ശബ്ദം ഇടറിയിരുന്നു. കെട്ടിപ്പിടിത്തത്തിന് മുറുക്കം കൂടുന്നത് സുമി അറിയുന്നുണ്ടാരുന്നു. സുമി പിന്നെ ഒന്നും മിണ്ടിയില്ല. ഇഷയും. കുറച്ചു സമയം ഒന്നും മിണ്ടാതെ രണ്ടു പേരും അങ്ങനെ കിടന്നു. ഇഷയുടെ അടുത്തുനിന്ന് അനക്കമൊന്നും കാണാതിരുന്നപ്പോൾ സുമി തിരിഞ്ഞു നോക്കി. അവൾ ഉറങ്ങുന്നത് കണ്ടു. പാവം നല്ല ക്ഷീണം കാണും. ഉറങ്ങിക്കോട്ടെ. ഇനി നിനക്ക് ഇവിടുന്ന് മടക്കം ഇല്ല ഇച്ചുസേ. അവന്റെ പെണ്ണായി ഇവിടുണ്ടാകും എന്നും. അവൾ ശബ്ദം ഉണ്ടാക്കാതെ എണീറ്റു പോയി. ഇഷ എണീറ്റു വരുമ്പോൾ സജി ഫുഡ് കഴിക്കാൻ ഇരിക്കുകയാരുന്നു. ഇവിടുണ്ടായിരുന്നോ ഇല്ല അമേരിക്ക വരെ പോയി ചായ കുടിക്കാൻ. ഇപ്പൊ വന്നേ ഉള്ളൂ അവൾ പറഞ്ഞു. കോമഡി പറഞ്ഞതായിരുന്നോ എല്ലാരും ഒന്ന് ചിരിച്ചു കൊടുത്തേ. അവൾ മറുപടി പറയാൻ വാ തുറന്നതും മാമ കേറി വന്നു.

അവൾ ഒന്നും മിണ്ടാതെ സജീറിന് ഫുഡ് എടുത്തു കൊടുത്തു. അവൻ മെല്ലെ പറഞ്ഞു എന്താ അനുസരണ. നീയും ഇരുന്നോളു. എല്ലാരും കഴിച്ചു. നാസിലയും നീയും മാത്രേ ഉള്ളൂ കഴിക്കാൻ. അമ്മായി പറഞ്ഞു. അവളും കൂടി ഇരുന്നു. ഓപ്പോസിറ്റായി നാസിലയും വന്ന് ഇരുന്നു . അവൾ ഇടക്കിടക്ക് സജിയെ നോക്കുന്നുണ്ടായിരുന്നു.രാവിലെ കൊടുത്ത ഷോക്ക് കൊണ്ടായിരിക്കണം ഒന്നും മിണ്ടിയില്ല. സജി ഇഷയെ നോക്കി ഒന്നിലും ശ്രദ്ധിക്കാതെ ഫുഡ് കഴിക്കുകയായിരുന്നു അവൾ. അവൻ നാസിലയോട് ഓരോ കാര്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരുന്നു. രാവിലത്തെ ദേഷ്യം നാസിക്ക് ഉണ്ടായിരുന്നു. അതുകൂടി മാറ്റാൻ വേണ്ടിയായിരുന്നു. അവൾക്ക് ഫുഡ് വിളമ്പി നിർബന്ധിച്ചു കഴിപ്പിച്ചു കൊണ്ടിരുന്നു. സജി ഇടക്കിടക്ക് ഇഷയെ നോക്കി. അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. അവൾക്ക് ദേഷ്യം വരുമ്പോൾ മുഖം കാണാൻ പ്രത്യേക ഭംഗിയാണെന്ന് അവനോർത്തു. സജിയുടെ തൊട്ടടുത്താണ് ഇഷ ഇരുന്നത്. സജീ അധികം ഒലിപ്പിക്കല്ലേ പണി കിട്ടും. അവൾ മെല്ലെ അവനോട് പറഞ്ഞു.

എന്നാ അതൊന്ന് കാണണമല്ലോ അവൻ വീണ്ടും നാസിയോട് ഇഷ്കിട്ട് താങ്ങി തമാശയൊക്കെ പറഞ്ഞു ചിരിക്കാൻ തുടങ്ങി. ഇഷ അവന്റെ കാലിൽ ചവിട്ടി. കാല് എടുക്കെടി വേദന എടുക്കുന്നു. എന്നാ അതും പറഞ്ഞു ഉറക്കെ കരയ് കുഞ്ഞുവാവ. അവൻ ബലമായി കാല് വലിച്ചെടുത്തു. അവൾ ചവിട്ടി കൊണ്ടേ ഇരുന്നു. സജിക്ക് ദേഷ്യം വരാൻ തുടങ്ങി. സഹികെട്ട് അവൻ അവളുടെ കാൽ അവൻ തിരിച്ചു ചവിട്ടി പിടിച്ചു. ഇഷ അറിയാത്ത പോലെ നാസിക്ക് ഒരു ചവിട്ട് കൊടുത്തു. പെട്ടെന്ന് ആയതോണ്ട് നാസി ടേബിളിന് അടിയിലേക്ക് നോക്കി. സജി അവളെ കാലിന് മേൽ കാല് വെച്ചത് കണ്ടു. നാസി നോക്കുന്നത് കണ്ട് സജി കാൽ എടുത്തെങ്കിലും അവൾ കണ്ടിരുന്നു. നാസി ഫുഡ് കഴിക്കാതെ എഴുന്നേറ്റ് പോയി. പോകുന്നതിനു മുൻപ് സജിയെ ദേഷ്യത്തോടെ നോക്കാനും മറന്നില്ല. പറഞ്ഞതല്ലേ എന്നോട് കളികണ്ടാന്ന്. എന്ന പണ്ണുവേ ഇനി എന്ന പണ്ണുവെ എന്ന സോങ്ങും അവള് കൊഞ്ഞിപ്പോടെ പാടി അവൻ ഒരു ഗ്ലാസ് വെള്ളം എടുത്ത് അവളുടെ തല വഴി ഒഴിച്ചു. അവൾ ദേഷ്യത്തോടെ ചാടി എണീറ്റു.

ജഗ്ഗും വെള്ളവും എടുത്ത് തിരിച്ചു ഒഴിക്കാൻ നോക്കിതും മാമയെ കണ്ടു. എന്ത സജി ഇത് നോക്കി വെള്ളം കുടിക്കണ്ടേ അവനും ഉപ്പയെ കണ്ടു. സോറി ഞാൻ കണ്ടില്ല. അവളുടെ ഷാൾ എടുത്ത് അവൻ തോർത്തി കൊടുത്തു. കെട്ടു കഴിഞ്ഞു ഇനിയെങ്കിലും കുട്ടിക്കളി മാറ്റാൻ നോക്ക്. മാമ അതും പറഞ്ഞു പോയി. ഇഷക്ക് ഒന്ന് മനസ്സിലായി കക്ഷി സംശയത്തോടെ മാത്രേ ഞങ്ങളെ കാണൂ. ഇത് മാറ്റണം. ഓപ്പറേഷന് മുൻപ് മനസ്സ് സന്തോഷായി ഇരുന്നാലേ ബോഡിയും ഫിറ്റ് ആകൂ. അടുത്ത പണി എന്തു തരുമെന്ന് ആലോചിക്കുകയാണോ ആണെങ്കിൽ....... . അവൾ വെല്ലുവിളി പോലെ അവനോടു പറഞ്ഞു. പിന്നെ ഞാൻ വീടുവരെ പോകുവാ. എങ്ങനേ.... മനസ്സിലായില്ല. ഞാൻ എന്റെ വീട്ടിൽ പോകുമെന്ന്. കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് കെട്ടിയോന്റെ വീട്ടീന്ന് തനിച്ചു നിന്റെ വീട്ടിൽ പോയാൽ നിന്നെ അവിടെ കേറ്റുവോ. പണ്ടത്തെ പോലെയല്ല.

നീ ഇപ്പം എന്റെ ഭാര്യയാ. അതോണ്ടല്ലേ നിന്നോട് പറഞ്ഞേ നീ കൂടെ വരാൻ. അല്ലാതെ എന്റെ വീട്ടിൽ പോകാൻ നിന്റെ സമ്മതം ആവിശ്യമില്ല. എന്തിനാപ്പൊ പോണേ. നീ പോയ സന്തോഷത്തിൽ അവർ അവിടെ ആഘോഷിക്കുകയായിരിക്കും ശല്യം പോയല്ലോന്ന് ഓർത്തു. ഞാനത് സഹിച്ചു. എനിക്ക് ഇന്ന് കോളേജിൽ പോകണം. ഒരു നോട്ട് സബ്മിറ്റ് ചെയ്യാനുണ്ട്. വീട്ടിൽ പോയി എടുത്തിട്ട് വേണം കോളേജിൽ പോകാൻ. അങ്ങനെ. നീ തനിച്ചു പോയാമതി എനിക്ക് വേറെ പോകാനുണ്ട്. സജീ തമാശ വിട്. എനിക്ക് പോയേ പറ്റു. കോളേജ് വിഷയമായൊണ്ട് ഒരു ഇളവ്. നീ സോറി പറ എന്നാ പോകാം. അല്ലാതെ നീ വരില്ലേ I am very സോറി ഞാൻ വരില്ല സോറി പറയാതെ പോകാൻ പറ്റുമോന്ന് ഞാനും ഒന്ന് നോക്കട്ടെ ആയിക്കോട്ടെ നിന്റെ ഇഷ്ടം. നമുക്ക് കാണാം ആര് ജയിക്കുമെന്ന്. കാണാം. ....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story