💘 ഇഷയുടെ സൗഹൃദവും പ്രണയവും 💘: ഭാഗം 6

ishayude sauhrdavum pranayavum

രചന: സഫ്‌ന കണ്ണൂർ

സോറി ആർക്കു വേണം നിന്റെ സോറി. നീ ആരാന്നാ വിചാരം. ഞാൻ പറയുന്നത് അനുസരിക്കാൻ പറ്റുന്നവരെ മതി എനിക്ക്. സോറി പറഞ്ഞില്ലേ ഞാൻ ഒരുപാട് കേട്ടതാ ഈ സോറി പറച്ചിൽ ഇനി വേണ്ട. സുമി റൂമിലേക്ക്‌ പോയി വാതിൽ വലിച്ചടച്ചു. ഇഷ പിറകേ പോയി വാതിൽ മുട്ടുന്നതും മാപ്പ് പറയുന്നതും കണ്ടു. സുമി വാതിൽ തുറന്നില്ല. ഇവർ തമ്മിൽ തെറ്റിയോ നാസി സജിയോട് ചോദിച്ചു. അത് മാത്രം ഈ ജന്മത്തിൽ നടക്കില്ല. അവരെ പോലെ അവരെ ഉണ്ടാവൂ. ഫ്രണ്ട്ഷിപ് എന്ന് വെച്ചാൽ അത് ഇവരെ കണ്ടുപഠിക്കണം. രണ്ടുശരീരവും ഒറ്റ മനസ്സും അതാണ് അവർ. ഇങ്ങനത്തെ ഫ്രണ്ട്ഷിപ് ഒക്കെ കിട്ടണേൽ പുണ്യം ചെയ്യണം ഇപ്പൊ തന്നെ നന്നാവും നീ നോക്കിക്കോ. എന്നിട്ട് നിനക്ക് എന്താ കിട്ടാതിരുന്നേ കിട്ടിയതാ. കയ്യിലിരിപ്പ് കൊണ്ട് നഷ്ടായി. ആ വാക്കുകളിൽ ഒരു കുറ്റബോധം ഉള്ളത് പോലെ നാസിക്ക് തോന്നി ഇനി ഞാൻ നന്നായിക്കോളാം. നീ എന്ത് പറഞ്ഞാലും ഞാൻ അനുസരിച്ചോളം. സത്യം. ഇഷയുടെ കെഞ്ചിക്കൊണ്ടുള്ള സംസാരവും.

മാപ്പ് പറച്ചിലും ഒക്കെ കണ്ടപ്പോൾ സജിക്ക് അത്ഭുതം തോന്നി. പുലികുട്ടി എത്ര പെട്ടന്നാണ് പൂച്ചകുട്ടിയായത്. ഇതിനു മാത്രം എന്താ ഇവൾ ഒപ്പിച്ചത്. സുമി വാതിൽ തുറന്നു. ഇനി പ്രശ്നം ഉണ്ടാക്കിയ പിന്നെ എന്നെ അങ്ങ് മറന്നേക്ക്. ഇഷ ഒന്നും മിണ്ടാതെ തലയാട്ടി. എനിക്ക് പറയാൻ ഉള്ളത് കൂടി കേൾക്ക് എന്താ സംഭവിച്ചെന്ന് അറിയോ സുമി വേണ്ടായേ എന്ന അർത്ഥത്തിൽ കൈ കൂപ്പി. വേണ്ടെങ്കിൽ വേണ്ട ഇഷ മുഖവും വീർപ്പിച്ചു റൂമിലേക്ക്‌ പോയി. എന്താഡി പ്രോബ്ലം. ഇഷ പോയതും സജി സുമിയോട് ചോദിച്ചു. ഇത് ഗേൾസ് തമ്മിലുള്ളതാ മോന് അറിയണ്ട. അതിനു അവൾ ആണല്ലേ. അപ്പൊ പ്രശ്നമില്ല. എന്താ ആ പിശാച് ഒപ്പിച്ചത്. ഒന്നൂല്യ ബ്രോ ദേഷ്യം വന്നപ്പോൾ സീനിയർ ഒരുത്തന് ഒന്ന് പൊട്ടിച്ചു. വളരെ നിസ്സാരമായി അവള് പറഞ്ഞു. ഇവളെന്താടി ഇങ്ങനെ. എവിടെ പോയാലും പ്രോബ്ലം ആണല്ലോ.

എന്റെ പൊന്നാങ്ങള ഒന്ന് സൂക്ഷിച്ചോ അടുത്തത് നിനക്കയിരിക്കും. എനിക്ക് അതിൽ സന്തോഷമേ ഉള്ളൂ സുമി. തല്ലാനാണെലും എന്റെ അടുത്ത് അവൾ വന്നാൽ മതിയാരുന്നു. അത് പറയുമ്പോൾ അവന്റെ വാക്കുകൾ ഇടറിയിരുന്നു. സുമിക്ക് അവനോട് സഹതാപം തോന്നി. പക്ഷേ ഒന്ന് ആശ്വസിപ്പിക്കാൻ പോലും അവൾ മടിച്ചു. അവൾ ഒന്നും മിണ്ടാതെ പോയി. വൈകുന്നേരം മാമയെ ചെക്കപ്പിന് കൂട്ടി പോയി. ഇഷയും കൂടെ പോയിരുന്നു . ഫാമിലി ഡോക്ടർ ആണ്.ചെക്കപ്പിന് ശേഷം ഇഷയെയും സജിയേയും ഡോക്ടർ വിളിപ്പിച്ചു. ബിപി കൂടുതലാണ് പ്രത്യേകം ശ്രദ്ധിക്കണം. ടെൻഷൻ അടിക്കുന്ന ഒന്നും ഉണ്ടാവാൻ പാടില്ല. ഇഷ മോളുടെ കയ്യിലാ ഏൽപിക്കുന്നെ ഈ ചുമതല.അവൾ തലയാട്ടി. വീട്ടിൽ എത്തുന്നത് വരെ ഇഷ ഒന്നും മിണ്ടിയില്ല. എന്തോ ചിന്തയിലാണ് അവളെന്ന് സജിക്ക് മനസ്സിലായി.

വീട്ടിൽ എത്തിയതു മുതൽ ഇതുവരെ കാണാത്ത ഒരു ഇഷയെ ആയിരുന്നു സജി കണ്ടത്. അവനോട് ദേഷ്യപ്പെടാനോ തർക്കുത്തരം മാത്രം പറയാൻ വാ തുറക്കുന്ന അവൾ സ്നേഹത്തോടെ മാത്രം അവനോട് പെരുമാറാൻ തുടങ്ങി. അടക്കവും ഒതുക്കവും ഉള്ള ഒരു ഭാര്യയായി അവൾ മാറി. പ്രത്യേകിച്ച് ഉപ്പയുടെയും ഉമ്മയുടെയും മുന്നിൽ. മകനെ സ്നേഹത്താൽ പൊതിയുന്ന മരുമകളായി അവൾ മാറി. ബെഡ്‌റൂമിൽ കയറുന്നത് വരെയാണ് അതെന്ന് മാത്രം. നാസിലാക്കണേൽ ഇതൊക്കെ കാണുമ്പോൾ കലികയറാനും തുടങ്ങി. ഇതൊക്കെ അവളുടെ ആക്ടിങ് ആണെന്ന് വിശ്വസിപ്പിക്കാൻ അവൻ പെടാപാട് പെട്ടു. ഇഷയുമായി സൗഹൃദസംഭാഷണത്തിന് ഒരു പാട് തവണ സജി ശ്രമിച്ചെങ്കിലും അത് കൂടുതൽ വഴക്കിലേക്ക് പോകാൻ തുടങ്ങിയപ്പോൾ അവനത് ഉപേക്ഷിച്ചു.

കോളേജ് വിട്ട് വന്നാൽ ഇഷ കൂടുതൽ സമയവും മാമയുടെ കൂടെ തന്നെ കൂടി. കോളേജ് ഇല്ലാത്ത ഒരു ദിവസം സുമിയാണ് പറഞ്ഞത് ഇവർ വിവാഹം കഴിഞ്ഞു എവിടേം പോയില്ലല്ലോ ഇന്ന് ടൂർ പോകാമെന്ന്. ഇഷക്ക് അത് ഇഷ്ടമായില്ലെങ്കിലും മാമയെ പേടിച്ചു സമ്മതിക്കേണ്ടി വന്നു. എങ്കിലും ലോങ്ങ്‌ടൂർ അവൾ വൈകുന്നേരത്തെ ബീച്ചിൽ ഒതുക്കി. സജിയേയും ഇഷയെയും എങ്ങനേലും അടുപ്പിക്കാൻ വേണ്ടിയാ സുമി പ്ലാൻ ഇട്ടതെങ്കിലും നാസികൂടെ വരുന്നത് കൊണ്ട് സുമിക്കും കൂടി പോകേണ്ടി വന്നു. സജിയും നാസിലയും ഒരുമിച്ചു നടക്കുന്നത് കണ്ടു സുമിക് കലി കയറിയെങ്കിലും അവൾ ഇഷയെ പേടിച്ചു മിണ്ടാതിരുന്നു.സുമിക് ഐസ്ക്രീം വേണമെന്ന് പറഞ്ഞോണ്ട് അത് വാങ്ങി വരുമ്പോഴാണ് ഇഷയുടെ ദേഹത്ത് ഒരു ആൾ മുട്ടിയത്. എവിടെ നോക്കിയാടോ നടക്കുന്നെ. സോറി മോളേ കണ്ടില്ല

എങ്ങനെ കാണും പെൺപിള്ളേരെ കാണുമ്പോൾ ഇറങ്ങിക്കോളും ഓരോരുത്തർ ഓരോ കാരണവുമുണ്ടാക്കി തട്ടാനും മുട്ടാനും. അയാളും എന്തൊക്കെയോ പറഞ്ഞു. ഇഷ തിരിച്ചും.പോകുന്നവരൊക്കെ നോക്കാൻ തുടങ്ങി.സജി ഇത് കണ്ടു. സീനാകുമെന്ന് മനസ്സിലായതോടെ അവൻ ഇടപെട്ടു. ദേഷ്യം പിടിച്ചു ഭദ്രകാളിയെ പോലെ നിക്കുന്ന ഇഷയെ കണ്ടതും അവൻ ഒന്ന് മടിച്ചു. ഇവളെന്താ അള്ളാ ഇങ്ങനെ. ഒരു ഉറുമ്പിനെപോലും നോവിക്കാത്ത പെണ്ണായിരുന്നു. ഹെലോ ഇഷമെഹറിൻ വിട്ടേക്കേടോ അറിയാതെ പറ്റിയതാ എന്റെ ഫ്രണ്ടാ ഇത്. ആൾക്കൂട്ടത്തിൽ നിന്നും ഒരാൾ അവളുടെ അടുത്തേക്ക് വന്നു. അവൾ അയാളെ കണ്ടതും ഒന്നും മിണ്ടാതെ തല താഴ്ത്തി. അറിയോ എന്നെ. ഇഷ ഒന്നും മിണ്ടാതെ പോയി. ഇഷ ഒന്ന് നിക്ക്. അവൾ തിരിഞ്ഞു പോലും നോക്കാതെ നടന്നകലുന്നത് സജി നോക്കി നിന്നു.

ഇയാൾ ആരായിരിക്കും ഒന്ന് പരിചയപെട്ടു നോക്കാം. ഇഷയെ അറിയോ അറിയാം. എങ്ങനെ അറിയാം നിങ്ങൾ.... എന്റെ വൈഫ്‌ ആണ് ഇഷ. നിങ്ങൾക്ക് എങ്ങനെയാ പരിജയം ഇഷയുടെ വിവാഹം കഴിഞ്ഞോ അയാളിൽ ഒരു ഞെട്ടൽ സജി കണ്ടു. എനിക്ക് ഇഷയെ അല്ല പരിജയം അവളുടെ ഫാദർ മൂസയെ ആണ് പരിജയം. ഇഷയെ കണ്ടിട്ടുണ്ട്. എന്റെ ഫാദർ ആണ് മൂസ. ഇഷ മരുമകൾ ആണ്. സോറി ഞാൻ കരുതി മകളാണെന്ന്. സുമിയുടെ ഫോൺ വന്നത് കണ്ടു സജി അറ്റൻഡ് ചെയ്തു. ഇഷ പോകാൻ തിരക്ക് കൂട്ടുകയാണെന്നും വന്നില്ലെങ്കിൽ ഒറ്റക്ക് പോകുമെന്നും പറഞ്ഞു. സോറി കുറച്ചു തിരക്ക് ഉണ്ട്.

പിന്നെ കാണാട്ടോ. അവൾക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു. ഉപ്പയോട് പറയരുത് ഇതൊന്നും. സജി പോയതും ഇഷയുമായി വഴക്കിട്ട ആൾ പറഞ്ഞു. ഇങ്ങനെയുമുണ്ടോ പെൺകുട്ടികൾ. അഹങ്കാരം തലക്ക് പിടിച്ച ഒന്ന്. അച്ഛന്റെ പ്രായമുള്ള എന്നോട് പെരുമാറിയ രീതി കണ്ടില്ലേ. നല്ല തല്ലുവച്ച കൊടുക്കാത്ത കുറവാ. പാവം ആ ചെറുക്കൻ എങ്ങനെ സഹിക്കുന്നുവോ ആവോ. നിനക്ക് എങ്ങനെയാ പരിജയം അവളെ എന്റെ പേഷ്യന്റ് ആണ് ഇഷ. അയാൾ വിശ്വാസം വരാത്ത പോലെ നോക്കി. നിനക്ക് ആളുമറിയോ അർജുൻ. സൈക്കാട്രിസ്റ് അർജുന്റെ മറക്കാൻ പറ്റാത്ത പേഷ്യന്റിൽ ഒരാളാണ് അവൾ. അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല എനിക്ക് അവളെ എനിക്കെന്നല്ല .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story