💘 ഇഷയുടെ സൗഹൃദവും പ്രണയവും 💘: ഭാഗം 7

ishayude sauhrdavum pranayavum

രചന: സഫ്‌ന കണ്ണൂർ

അർജുൻ ഇഷയെ കണ്ടതുമുതൽ ഒരേ ആലോചനയിലാണല്ലോ എന്ത് പറ്റി. അവൾക്ക് എന്തായിരുന്നു അസുഖം. ഇപ്പൊ കണ്ടത് തന്നെ എന്ന് വെച്ചാൽ അവളുടെ കണ്ണിൽ എല്ലാ ആണുങ്ങളും മോശക്കാരാണ്. ഒരു ആളെയും അവൾക്ക് വിശ്വാസം ഇല്ല. എല്ലാവരെയും ചതിയന്മാരായും അവളുടെ ജീവിതത്തിലെ വില്ലന്മാരായുമാണ് അവൾ കാണുന്നത്. വെറുപോടെ കൂടിയല്ലാതെ അവൾ ആരെയും കാണില്ല.ചുരുക്കി പറഞ്ഞാൽ ഒരു പുരുഷവിരോധി. പിന്നെങ്ങനെ അവൾ വിവാഹത്തിന് സമ്മതിച്ചു അതാ എനിക്കും മനസ്സിലാവാതെ. അതിനേക്കാൾ രസം എന്താന്ന് വെച്ചാൽ അവന്റെ ഉപ്പാക്ക് ഇത് നന്നായി അറിയാം. മകന്റെ ജീവിതം വെച്ച് ആരേലും റിസ്ക് എടുക്കോ അവളുടെ ഈ കാഴ്ച പാട് മാറില്ലേ. അവൾക്ക് ഇനി നോർമൽ ലൈഫിലേക്ക് വരാൻ കഴിയില്ലേ. കഴിയും. ആ കുട്ടി ഇങ്ങനെ ആയിട്ട് കുറചെ ആയുള്ളൂ. ഇന്ട്രെസ്റ്റിങ് സ്റ്റോറിയാ അവളെ.

അവൾ ഒരു പാട് സ്നേഹിക്കുന്ന വിശ്വസിക്കുന്ന അവളുടെ ഒരു റിലേറ്റിവിൽ നിന്നും അവൾക്ക് നേരിടേണ്ടി വന്ന മോശം പെരുമാറ്റം ആയിരുന്നു അവളെ ഈ നിലയിൽ എത്തിച്ചത്. അവളുടെ മനസ്സിൽ അത്രത്തോളം ആഘാതം ഏൽപ്പിച്ചു അത്. അവളുടെ സമനില തന്നെ തെറ്റിച്ചു കളഞ്ഞു അത്. കാരണം അവൾ ആ വ്യക്തിയെ അത്രമാത്രം സ്നേഹിച്ചിരുന്നു. അവൾ തന്നെയാണ് എന്നെ കാണാൻ വന്നത്. ഒരു ദിവസം വൈകുന്നേരം ഞാൻ op കഴിഞ്ഞു പോകുമ്പോൾ രണ്ടു പെൺകുട്ടികൾ എന്നെ കാണാൻ വന്നു.ആരും തിരിച്ചറിയാതിരിക്കാൻ ഫർദയൊക്കെ ഇട്ട് കണ്ണുകൾ മാത്രേ കാണുന്നുണ്ടായിരുന്നുള്ളു. കയ്യിൽ ഒരു ലെറ്റർ ഉണ്ടായിരുന്നു. എന്റെ ഒരു പഴേ ഫ്രണ്ട് പറഞ്ഞു വിട്ടതായിരുന്നു. അവളെ പഠിപ്പിക്കുന്ന സർ ആയിരുന്നു അവൻ. അവനെ ഇവൾ കോമ്പസ് എടുത്തു കുത്തി. അവന്റെ പ്രിയപ്പെട്ട സ്റ്റുഡന്റ് ആയിരുന്നു ഇഷ. സ്വഭാവത്തിലും പഠിപ്പിലും സൗന്ദര്യത്തിലും എല്ലാത്തിലും ഒന്നാമതാണ് ഇഷ. ആരും പെട്ടെന്ന് ഇഷ്ടപെടുന്ന പ്രകൃതം. കുറച്ചു നാളായി ക്ലാസ്സിൽ ശ്രദ്ധിക്കുന്നില്ല.

ആകെ ഒരു വിഷാദ രോഗി. പ്രാക്ടിക്കൽ ക്ലാസ്സിൽ ഒന്നും ചെയ്യാതെ നോക്കിയിരിക്കുന്ന കണ്ടു കയ്യിൽ പിടിച്ചു അവളെ കൊണ്ട് ചെയ്തു കാണിക്കാൻ ശ്രമിച്ചപ്പോൾ അവൾ പ്രതികരിച്ചത് കോമ്പസ് കൊണ്ട് അവനെ കുത്തിയായിരുന്നു. അവളുടെ പ്രിയസുഹൃത്തിന്റെ കാല് പിടിച്ചുള്ള കരച്ചിലും ഇഷയോടുള്ള സ്നേഹക്കൂടുതൽ ഒക്കെ കൊണ്ട് അവനത് ആരുമറിയാതെ ഒതുക്കി. എന്റെ അടുത്തേക്ക് അയക്കുകയാരുന്നു. സുമയ്യ എന്ന അവളുടെ ഫ്രണ്ട് എന്നോട് റിക്വസ്റ്റ് ചെയ്തത് ഒന്ന് മാത്രമായിരുന്നു.ഇഷയുടെ പേര് എവിടേം വരാൻ പാടില്ല. എല്ലായിടത്തും കൊടുത്തത് സുമയ്യ അഡ്രസ്സും അവളുടേത് . വീട്ടുകാർക്ക് പോലും അറിയില്ല അവർ ട്രീറ്റ് മെന്റിന് വന്നത്. എനിക്ക് ഭാവിയിൽ ഇത് പ്രോബ്ലം ആകുമോ എന്നത് കൊണ്ട് എന്റെ നിർബദ്ധ പ്രകാരം ആണ്. സുമയ്യ അവളുടെ ഫാദർ അതായത് ഈ മൂസഹാജിയെ കൂട്ടി എന്നെ കാണാൻ വന്നത്. അവർക്കും പറയാൻ ഉള്ളത് ഇഷയോട് അയാൾക്ക്‌ അറിയാം എന്ന കാര്യം പറയരുത് എന്നായിരുന്നു. ഇക്കാര്യം ആരും അറിയാതിരിക്കാൻ എനിക്ക് ഓഫർ ചെയ്തത് ബ്ലാങ്ക് ചെക്കുകൾ ആയിരുന്നു.

ഞാൻ അത് സ്വീകരിച്ചില്ല.അവളുടെ പ്രായത്തിൽ എനിക്കും ഉണ്ട് ഒരു മകൾ. അവർക്ക് വാക്ക് കൊടുത്തു ആരും ഒന്നും അറിയില്ലെന്ന്. അവൾ നോർമൽ അവസ്ഥയിൽ ആയെങ്കിലും അവൾ തികച്ചും ഒരു പുരുഷവിരോധിയായി മാറി. പിന്നെ ഇടക്ക് വെച്ച് അവൾ ട്രീറ്റ്മെന്റ് നിർത്തി. പിന്നെ അവളെ കണ്ടത് ഇവിടെ വെച്ചാണ്. അല്ലെങ്കിലും മെഡിസിൻ കൊണ്ട് മാറുന്ന രോഗമല്ല അവളുടേത്. അവളെ ജീവനുതുല്യം സ്നേഹിക്കുന്ന പുരുഷന് മാത്രേ ഇനി അവളെ പഴേപോലെ ആകാൻ പറ്റു.അവനിലൂടെ അവൾ പുരുഷന്മാരെ പറ്റി നല്ലത് മാത്രം അറിയണം. അവൻ അതിനു വേണ്ടി പരിശ്രമിച്ചാൽ മാത്രേ അവൾ മാറുകയുള്ളൂ. അവൾ എന്ത് ചെയ്താലും അത് പോസിറ്റീവ് ആയി എടുക്കാൻ കഴിയണം അവന്. എങ്ങനെ അവൾ ഈ അവസ്ഥയിൽ എത്തിയോ അത് പോലെ തിരിച്ചും സംഭവിക്കണം. . അവൾക്ക് ഇഷ്ടമില്ലാതെ ദേഹത്ത് തൊട്ടാൽ അവൾ എങ്ങനെ റിയാക്ട് ചെയ്യുന്നു എന്ന് പറയാൻ പറ്റില്ല. ചിലപ്പോൾ കൊല്ലാനും മടിക്കില്ല. എന്ത് സ്നേഹത്തിന്റെ പുറത്താണേലും സ്വന്തം മകനെ കൊണ്ട് കെട്ടിക്കോ അതാ എനിക്ക് മനസ്സിലാവാതെ.

എന്തേലും ഉണ്ടാകും ഇതിന്റെ ഒക്കെ പിന്നിൽ വിട്ടേക്ക് അർജുൻ. Mm *** സജിക്ക് എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും നാസിയുടെ മുന്നിൽ വെച്ച് സീൻ ആകണ്ടന്ന് കരുതി മിണ്ടാതിരുന്നു. നാസികാണേൽ പെട്ടെന്ന് തിരിച്ചു വന്നതിന്റെ ദേഷ്യവും ഉണ്ടായിരുന്നു. ഇഷയുടെ മുഖത്ത് പറയാൻ പറ്റാത്ത വല്ലാത്തൊരു ഭാവം കണ്ണുകളിൽ ഒരു തരം നിസ്സഹായാവസ്ഥ . ഇതിന് മാത്രം എന്താ അവിടെ സംഭവിച്ചത്.ആരാണയാൾ. വീട്ടിൽ എത്തിയതും ഇഷ റൂമിലേക്ക്‌ പെട്ടെന്ന് കയറി പോയി. നാസി അവനോട് ഒരു പാട് പരാതികൾ പറയുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ഇഷയുടെ പിറകേ റൂമിലേക്ക്‌ പോയി. അവളുടെ കണ്ണിലെ നിസ്സഹായാവസ്ഥ അവന്റെ നെഞ്ചിൽ എന്തിനെന്നറിയാത ഒരു നീറ്റൽ ഉണ്ടാക്കിയിരുന്നു. അവളെ റൂമിൽ കണ്ടില്ല. ബാത്‌റൂമിൽ ഷവറിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടു. അവളെയും കാത്തു ഒരുപാട് സമയം നിന്നെങ്കിലും അവൾ വന്നില്ല. പൈപ്പ് ഒരിക്കൽ പോലും പൂട്ടിയില്ല എന്നതും അവൻ ശ്രദ്ധിച്ചു. അവൻ സഹികെട്ടു വാതിൽ മുട്ടാൻ തന്നെ തീരുമാനിച്ചു.

വാതിൽ ലോക്ക് ഇട്ടിരുന്നില്ല. മടിച്ചു മടിച്ചാണെലും അവൻ ഉള്ളിലേക്ക് നോക്കി. ഇട്ട ഡ്രെസ്സോടെ ഷവറിന്റെ കീഴിൽ നിക്കുന്ന ഇഷയെ അവൻ കണ്ടു. ടാങ്കിൽ വെള്ളം തീർന്നാലും അവൾ വരില്ലെന്ന് അവന് തോന്നി. അവളുടെ സ്വഭാവം വെച്ച് വിളിച്ചാൽ ഒരു യുദ്ധം തന്നെ ഉണ്ടാവുമെന്ന് കരുതി അവൻ പുറത്തിറങ്ങി. പുറത്തു നിന്ന് ടാപ് പൂട്ടി. ഇവൾക്ക് എന്താ പറ്റിയെ. ഇവളെ ഇങ്ങനെ കാണുമ്പോൾ തന്റെ നെഞ്ച് പിടയുന്നത് എന്താ അല്ലാഹ്. അവൻ സോഫയിൽ പോയി ഇരുന്നു.പിന്നെയും കുറെ കഴിഞ്ഞായിരുന്നു അവൾ വന്നത്.അവന് അവളോട്‌ സംസാരിക്കാൻ തോന്നിയില്ല. ഇതുവരെ ഇല്ലാത്ത വല്ലാത്തൊരു ഫീൽ അവന് അനുഭവപ്പെടാൻ തുടങ്ങി. പക്ഷേ അവളുടെ മൗനം അവന് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.അവളോട്‌ ഉടക്കാൻ തന്നെ അവൻ തീരുമാനിച്ചു. ആരാ ബീച്ചിൽ കണ്ട കക്ഷി എന്തിനാ പെട്ടെന്ന് തിരിച്ചു വന്നത്.

അറിഞ്ഞിട്ടു എന്ത് വേണം. അത് അപ്പൊ തീരുമാനിക്കാം നീ പറ എന്റെ ലവർ. ഞാൻ തേച്ചിട്ട് പോയതാരുന്നു. പിന്നെ ഇന്നാ കണ്ടേ. ആണോ എന്നാ പിന്നെ എനിക്കും കൂടി പരിചയപെടുത്തായിരുന്നില്ലേ. നിനക്ക് സംശയരോഗം വന്നാലൊന്ന് കരുതി. എന്തിനാണാവോ ഇട്ടേച്ചു പോയത്. ചുമ്മാ ഒരു രസം. ഇപ്പോഴത്തെ ഫാഷൻ അല്ലെ തേപ്പ് അതും പറഞ്ഞു അവൾ പോയി. എനിക്ക് സംസാരിക്കാൻ ഉണ്ട് അവൻ പറഞ്ഞെങ്കിലും അവൾ നിന്നില്ല. രാത്രി ഉറങ്ങാൻ നേരത്തായിരുന്നു പിന്നെ അവളെ കണ്ടത്. അവൻ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ കേൾക്കാത്ത പോലെ കിടന്നു. ബെഡിന്റെ നടുക്ക് തലയിണ വെച്ച് അതിര് വെച്ചായിരുന്നു കിടക്കൽ.അവന് നല്ല ഉറക്ക് വന്നത് കൊണ്ട് അവൻ പിന്നെ ശ്രമിച്ചും ഇല്ല. രാത്രി ദേഹത്ത് സജിയുടെ കൈ വെച്ചത് കണ്ടു അവൾ ചാടി എണീറ്റു. തലയിണയൊക്കെ നിലത്തു എത്തിയിരുന്നു. അവൾ അവനെ ഒറ്റച്ചവിട്ട്. അവൻ കട്ടിലിൽ നിന്നും നിലത്തേക്ക് വീണു. ഉറക്ക് ഞെട്ടിയ അവന് ദേഷ്യവും സങ്കടവും ഒക്കെ വരുന്നുണ്ടായിരുന്നു.

നിനക്ക് എന്താടി വട്ടുണ്ടോ. നട്ടപ്പാതിരക്ക് ചവിട്ടി താഴെ ഇടാൻ. എന്റെ ദേഹത്ത് കൈ വെച്ചു ചവിട്ടി. ഉറക്കത്തിൽ അറിയാതെ പറ്റി പോയി. അതിനു ഇങ്ങനാണോ ചെയ്യുക. എന്റെ ദേഹത്ത് തൊട്ടാൽ ഇതല്ല ഇതിലും അപ്പുറവും ചെയ്യും. അവന് നടു നല്ല വേദനയുണ്ടായിരുന്നു. ദേഷ്യവും വന്നു. എന്നാ കാണണല്ലോ അതൊന്നു. അവൻ അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ കയ്യിലെ കത്തി കണ്ടു അവൻ ഒരു നിമിഷം സ്റ്റാക്കായി നിന്നു. എന്താടി ഇത് കത്തി. എന്താ കണ്ടിട്ടില്ലേ. ഇതെന്തിനാ ഇപ്പൊ സ്വയം രക്ഷക്ക് എന്ന് വേണേൽ പറയാം. ഇത് മാത്രേ ഉള്ളോ. അതോ വേറേം ഉണ്ടോ. പിന്നേ തോക്കും ഉണ്ട്. വേണോ എന്തെ കുറച്ചത്. കുറച്ചു ബോംബും കൂടി വെക്കരുന്നില്ലെ. കോമഡി പറയരുത് ചിരിക്കാൻ വയ്യ. അവൾ അവന്റെ അടുത്തേക്ക് ചെന്നു. അവന് ഉള്ളിൽ ചെറിയ പേടി തോന്നി. എന്താണാവോ പുറപ്പാട്. കത്തി അവന് കൊടുത്തു.

ഇത് നീ വെച്ചോ. ഇപ്പൊ നിനക്ക ഇതിന്റെ ആവിശ്യം. ചിലപ്പോൾ എനിക്ക് കൊല്ലണം എന്നൊക്കെ തോന്നിയാൽ സ്വയം രക്ഷക്ക് ഉപയോഗിക്കാം. അപ്പൊ നിനക്ക് വേണ്ടേ ഈ രക്ഷ അവളൊന്ന് ചിരിച്ചു. സുമി നേരത്തെ വെച്ച് മറന്നതാ ഈ കത്തി. ഞാൻ കൊണ്ട് വന്നതല്ല. നിന്നെ പോലെ ഉള്ള രണ്ടുമൂന്നാളെ നേരിടാൻ എനിക്ക് ആയുധം വേണം എന്നില്ല. അതിനുള്ള ധൈര്യവും കഴിവും എനിക്കുണ്ട്. ഒറ്റച്ചവിട്ടിന് നിലത്തു വീണ നിനക്ക് ആണ് ഇതിപ്പോ ആവിശ്യം. ഇതും പറഞ്ഞു അവൾ വീണ്ടും കിടന്നിരുന്നു. ഉറക്കത്തിൽ വീണ്ടും തൊടും എന്നുണ്ടെങ്കിൽ ദയവായി നിലത്തു കിടന്നോ. അല്ലേൽ ഞാൻ ഒറ്റ ചവിട്ടിൽ നിർത്തില്ല. അതിൽ ഒരു വാണിങ്ങും കൂടി ഉണ്ടായിരുന്നു. എന്ത് കൊണ്ടോ അവന് ചിരിയായിരുന്നു വന്നത്. ഇവൾ ആണോ പെണ്ണോ.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story