💘 ഇഷയുടെ സൗഹൃദവും പ്രണയവും 💘: ഭാഗം 8

ishayude sauhrdavum pranayavum

രചന: സഫ്‌ന കണ്ണൂർ

രാവിലെതന്നെ നടുവും പിടിച്ചു ഇറങ്ങി വരുന്ന സജിയെ കണ്ടു സുമി ചോദിച്ചു. എന്ത് പറ്റി ബ്രോ ബെഡിൽ നിന്ന് ഒന്ന് വീണു. അവൻ ഇഷയെ നോക്കി യാതൊരു കൂസലും അവളുടെ മുഖത്ത് ഉണ്ടായിരുന്നില്ല. നീ എന്താടാ കൊച്ചു കുട്ടിയോ കളിയാക്കി കൊണ്ട് സുമി ചോദിച്ചു. ചിലർക്ക് ഉറക്കത്തിൽ ചവിട്ടി താഴെയിടുന്ന സ്വഭാവം ഉണ്ടെന്ന തോന്നുന്നേ. സുമിക് കാര്യം മനസ്സിലായി ഇഷ ചവിട്ടി താഴെ ഇട്ടതാ. എന്താടി ഇത് അവന്റെ കയ്യിലിരിപ്പിന് കൊടുത്തത് ആണ് സോറി മോളു. വേറാരും അറിയണ്ട. അവനാ നാണക്കേട്. തടവി കൊടുക്ക്. ഇതും പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയി എന്ത് ജന്മടി ഇത്. എന്താ വേദന അവൾ കരാട്ടെ പഠിച്ചിട്ടുണ്ട് ഓ അതാണ്‌ രാത്രിയിലത്തെ ഭീഷണി. അല്ലലെ ആണിന്റെസ്വഭാവാണ്. അതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളൂ. യാ അല്ലാഹ് ഇവർ തമ്മിൽ എന്താ ഒരു കെമിസ്ട്രിയും വർക്ക് ആവാതെ. എന്തൊക്കെ നേർച്ച നേരുന്നുണ്ട് ഞാൻ. അവളുടെ ആത്മഗതം കുറച്ചു ഉച്ചത്തിലായി പോയി.

അത് ശരി ഇതാണല്ലേ ഉള്ളിലിരിപ്പ്. ടീ പോത്തേ നീ ഇങ്ങനെ കെമിസ്ട്രി വർക് ഔട്ട്‌ ആവാൻ പ്രാർത്ഥിക്കുന്നോണ്ട കെമിസ്ട്രി ലാബ് പോലെ ആവുന്നത്. എപ്പോഴും പൊട്ടലും ചീറ്റലും. വല്ല ബയോളജിയും വർക്ക്‌ ഔട്ട്‌ ആവാൻ പ്രാർത്ഥിക്ക്. സജി പറയുന്നത് കേട്ടു അവൾക്ക് ചിരി വന്നു. യാ അല്ലാഹ് ഇവളെ ഒന്ന് നന്നാക്കാൻ ആരേലും കൊണ്ട് ആവോ. ഇവൾക്ക് നല്ല ബുദ്ധി കൊടുക്കണേ. *** ആരാടാ ഇഷമെഹറിൻ ചായ തരിപ്പിൽ കയറി പോയി അജാസിന് മോനെ അജാസെ നോക്കി കുടിക്ക്. തലയിൽ ഒരു തട്ടും കൊടുത്തു അവന്റെ ഉമ്മ പറഞ്ഞു. ഉമ്മാക്ക് എങ്ങനെയാ ഇഷയെ അറിയുക നിന്റെ വാല് ഫോൺ വിളിച്ചിരുന്നു. ഞാനാ എടുത്തേ എടുത്തതും ഒരു അലർച്ചയാരുന്നു. കിട്ടിയെടാ മുത്തേ ഇഷമെഹ്‌റിനെ പറ്റി ഫുൾ ഡീറ്റെയിൽസ് എന്നും പറഞ്ഞു. ഇനി പറ ആരാ അവൾ ലവർ ആണോ ഏയ്‌ അങ്ങനൊന്നും ഇല്ല ഉമ്മാ ഫ്രണ്ടാണ്.

എന്റെ മോനോട് ഉമ്മാക്ക് ഒന്നേ പറയാൻ ഉള്ളൂ എന്റെ മോൻ കാരണം ഒരു പെണ്ണും വേദനിക്കാൻ പാടില്ല. അവൻ തലയാട്ടി. കോളേജിൽ പോകാൻ ടൈം ആയി. പോട്ടെ ഉമ്മാ. ബസ്റ്റോപ്പിൽ നിന്നിരുന്ന ജാസിയെ കണ്ടപാടെ രണ്ടു തെറി പറഞ്ഞു. സോറി മുത്തേ നീയാണ് കരുതി പറഞ്ഞു പോയതാ. എന്താ അവളെ പറ്റി അറിഞ്ഞത്. അസ്സലൊരു ഫെമിനിച്ചി. ആണുങ്ങൾ എല്ലാം അവളുടെ അടിമയെന്ന വിചാരം. കേസ് ഹിസ്റ്ററിയോ അതി ഗംഭീരം . പഠിപ്പിച്ചിരുന്ന സാറിനെ ദേഷ്യം വന്നു കോമ്പസ് എടുത്തു കുത്തി. സീനിയേഴ്സിനെ തല്ലി. ബസ്സിലെ കണ്ടക്ടറെ സ്വഭാവം ശരിയല്ലെന്ന് കംപ്ലൈന്റ് കൊടുത്തു ജോലി തെറിപ്പിച്ചു അവനും കിട്ടിയിന് എന്ന് തോന്നുന്നു എന്ന് തുടങ്ങി മൊത്തത്തിൽ പറഞ്ഞാൽ ഒരാൾ പോലും നല്ലത് പറഞ്ഞില്ല. ഇത് വിട്ടേക്ക്. അവളെ നന്നാക്കാൻ ഈ ജന്മത്തിൽ പറ്റില്ല. ആത്മാർത്ഥമായി ശ്രമിച്ചാൽ നടക്കുമെടോ.

നടത്തും ഈ അജാസ്. നീ അവളുടെ ശത്രുക്കളോട് ആയിരിക്കും അവളെ പറ്റി അന്വേഷിച്ചത് അതാ ഇങ്ങനെ റിസൾട്ട് കിട്ടിയത്. ആ മൊഞ്ചത്തി കുട്ടി ആള് പാവാടോ. അവളേം കൂട്ടി ഈ ബൈക്കിൽ നിന്റെ അടുത്ത് വരും ഞാൻ. അപ്പൊ കണ്ടോ നീ. അവൾ എങ്ങനയാ കോളേജിൽ പോകാറുള്ളത് ബസിൽ. ബൈക്കിന്റെ ചാവി ഇനി നീ വെച്ചോ. അവൾ ബസിൽ പോകുമ്പോൾ എനിക്ക് എന്തിനാ ബൈക്ക്. വേണോടാ ഇത്. മറ്റെന്തെങ്കിലും വഴി നോക്കികൂടെ. സ്നേഹിക്കുന്ന പെണ്ണിന് വേണ്ടി ജീവൻ വരെ കൊടുക്കുന്നവനാ ആണ്. പിന്നെയാ ഇത്. All the best അജു താങ്ക്സ് *** കോളേജിൽ പോകാൻ റെഡിയായി വന്ന ഇഷയെ കണ്ടു സജി ചോദിച്ചു. ഞാൻ ഡ്രോപ്പ് ചെയ്യണോ അവൾ ദേഷ്യത്തോടെ നോക്കി. അത് പ്രതീക്ഷിച്ചത് കൊണ്ട് അവൻ കൈ കൂപ്പി കാണിച്ചു. ഇഷ ഒന്ന് നിന്നെ ഒരു കാര്യം പറയാൻ ഉണ്ട് സുമി വിളിച്ചു.കൈ നീട്ടിയെ.

ഇഷ കൈ നീട്ടി. സുമി അവളുടെ കയ്യിൽ ഒരു കറുത്ത ചരട് കെട്ടികൊടുത്തു. ഇത് എന്തിനാന്നു അറിയോ എന്നെ ഓർമ്മിക്കാൻ. ആരോടെങ്കിലും ദേഷ്യം വരുമ്പോൾ ഓർക്കണം എന്നെ. ഇനി എന്തേലും പ്രോബ്ലം ഉണ്ടാക്കിയാൽ പിന്നെ എന്റെ ഫ്രെണ്ട്ഷിപ്പും അവിടെ തീരും. മനസ്സിലായോ. ഇഷ ഒന്നും മിണ്ടാതെ ചിരിച്ചോണ്ട് പോയി. ടീ ആനയെ നൂല് കൊണ്ട് കെട്ടിയിട്ട് എന്താ കാര്യം സജി ചോദിച്ചു. അത് നൂലല്ല ബ്രോ ഡബിൾ ലോക്ക് ചങ്ങലയാ. നമുക്ക് കാണാം കാണാൻ ഒന്നും ഇല്ല. തല പോയാലും എന്റെ വാക്ക് തെറ്റിക്കില്ല.പിന്നെ ഇനി തെറ്റിച്ചാലും ഞാൻ അവളെ വിട്ട് പോകില്ല.ചുമ്മാ പറഞ്ഞതാ. അവളെന്തു ചെയ്താലും അതിൽ കുറച്ചെങ്കിലും ശരിയും ഉണ്ടാവും. *** ടാ അവൾ ആദ്യായി എന്നെ കാണുമ്പോൾ തന്നെ ഇമ്പറെസ്സ് ആയിരിക്കണം. അതിനെന്താ വഴി. ഞാനേ ഒരു പിച്ചക്കാരനായി വരാം. നീ എനിക്ക് അവളുടെ മുന്നിൽ വെച്ച് ഒരു രണ്ടായിരം രൂപ ഭിക്ഷ താ. അവൾ imbress ആയിക്കൊള്ളും ചളി കോമഡി അടിക്കല്ലേ ജാസി ഈൗൗൗ ഇഷ ദൂരെ നിന്നും നടന്നു വരുന്നത് ജാസി കണ്ടു.

അളിയാ എന്താടാ മൊഞ്ജ്. മാലാഖ യാണോ. ഇവളെ കണ്ടാൽ പറയോ ആറ്റം ബോംബ് ആണെന്ന്. മോനെ ജാസി സിസിനെ പറ്റി ഇനി ഇങ്ങനെ പറയരുത്. ആയിക്കോട്ടെ പൊന്നു.... സിസ് എങ്കിൽ സിസ് അവൻ അവൾ കാണകത്ത രീതിയിൽ അവളുടെ മുന്നിൽ തന്നെ നിന്നു. ഒരിക്കൽ പോലും അവൾ നോക്കിയില്ല. ബസ് വന്നു. കയറാൻ നോക്കുമ്പോളാ ഒരു ഗോൾഡൻ ചാൻസ് കിട്ടിയേ. ബസിലെ കിളി. അടുത്ത വീട്ടിലെ കുട്ടി കുറെയായി പറയുന്നു അവന്റെ ശല്യത്തെ കുറിച്ച്. തൊട്ടുരുമ്മിയെ ബസിൽ കേറാൻ പറ്റു.വല്ലാത്ത നോട്ടവും കമെന്റ് അടിയും. അല്ല ചേട്ടാ ഒന്ന് ഇറങ്ങി നിന്നാൽ പെണ്കുട്ടിയോൾക്ക് കയറാൻ സൗകര്യം ആവില്ലേ അജാസ് ചോദിച്ചു. ഈ സൗകര്യത്തിൽ കേറാൻ പറ്റുന്നവർ കേറിയാ മതി പറഞ്ഞു തീരുന്നതിനു മുന്നേ അവന്റെ കരണകുറ്റി നോക്കി ഒന്ന് പൊട്ടിച്ചു. എന്റെ പെങ്ങൾക്ക് അങ്ങനെ കയറാൻ പറ്റില്ലാന്നു. എല്ലാവരും ഒരു മിനുട്ട് സ്റ്റക്കായി നിന്നു. എന്താ പ്രശ്നം ഓരോരുത്തരായി ചോദിക്കാൻ തുടങ്ങി. ഇവനെ എന്റെ പെങ്ങളെ തൊട്ടുരുമ്മാതെ ബസിൽ കയറ്റാൻ പറ്റില്ലെന്ന്.

എന്റെ പെങ്ങൾക്കാനേൽ അത് ഇഷ്ടവും അല്ല. പിന്നെന്താ ചെയ്യാ. ഇത്തരക്കാരെ ഇങ്ങനെ തന്നെ ചെയ്യണം. ഒരുപാട് പേര് അജാസിന് സപ്പോർട്ട് ആയി വന്നു. ഇനി എന്നെ വീണ്ടും വരുത്തിച്ചാൽ പൊന്നുമോനെ നീ പിന്നെ ജീവനോടെ ഉണ്ടാവില്ല. വീട്ടിലും ഇല്ലെടോ അമ്മേം പെങ്ങളും. സ്ത്രീകളെ ബഹുമാനിക്കാൻ പടിക്കെടോ അപ്പോഴേ ഒരാണാവു. ഇതും പറഞ്ഞു അജാസ് ബസിൽ കയറി ഇരുന്നു. അടുത്തിരുന്ന ഒരാൾ അവനോട് ചോദിച്ചു ഏതാ മോന്റെ പെങ്ങൾ. കെട്ടുന്ന പെണ്ണ് ഒഴിച്ചു ബാക്കിയെല്ലാം പെങ്ങളാണ് ചേട്ടാ. ഒളികണ്ണിട്ട് ഇഷയെ നോക്കി. അവൾ അവനെതന്നെ നോക്കുന്നത് അവൻ കണ്ടു. അവൻ കാണാത്ത മട്ടിൽ ഇരുന്നു. ഇഷയുടെ അടുത്ത് ഇരുന്ന പെൺകുട്ടികളെ നോക്കി അജാസ് കണ്ണടിച്ചു. ഇഷ അവനെ തന്നെ പറ്റി ആ പെൺകുട്ടികൾ സംസാരിക്കുന്നത് ശ്രദ്ധിച്ചു. ആ ചേട്ടന് പെങ്ങൾ ഒന്നും ഇല്ല. ഞങ്ങളുടെ ഒക്കെ വിഷമം കണ്ടു ഇടപെട്ടതാ. സ്ത്രീകളെ ബഹുമാനിക്കാൻ അറിയാം. നല്ല ചേട്ടന. എന്റെ വീടിനു അടുത്ത് ഉള്ളതാ. പാവപ്പെട്ടവരെ സഹായിക്കാനും നാട്ടിൽ എന്ത് പരിപാടി ഉണ്ടായാലും എല്ലാത്തിനും മുന്നിൽ ഉണ്ടാവും. നല്ല സ്വഭാവം ആണ്. ഇഷ ഒന്നൂടി അവനെ നോക്കി. അജാസ് അവളെത്തന്നെ നോക്കിയത് കാരണം കണ്ണുകൾ പരസ്പരം ഇടഞ്ഞു. അവൻ പുഞ്ചിരിച്ചു. അവൾ കാണാത്ത പോലെ മുഖം തിരിച്ചു. അവൻ ജാസിക്ക് ഒരു മെസ്സേജ് അയച്ചു. 👍👍.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story