💘 ഇഷയുടെ സൗഹൃദവും പ്രണയവും 💘: ഭാഗം 9

ishayude sauhrdavum pranayavum

രചന: സഫ്‌ന കണ്ണൂർ

ഇഷ കോളേജിൽ എത്തി.സുമിക്ക് കുറച്ചു ദിവസം ക്ലാസ്സ്‌ ഇല്ല. സുമിയും അവളും ഒന്നിച്ചായിരുന്നു വരൽ. സുമി ഇല്ലാത്തതു കാരണം അവൾക്ക് കോളേജിൽ വരാൻ തന്നെ ഇഷ്ടം ഉണ്ടായിരുന്നില്ല. സജീറിനെ ഒഴിവാക്കാൻ ആയിരുന്നു വന്നത്. ക്ലാസ്സിൽ പോയി ഇരുന്നു. പ്രിൻസിപ്പൽ വന്നത് പെട്ടെന്നായിരുന്നു. പുതിയ സർ ചാർജ്ടുത്തിട്ടുണ്ട്. പരിചയപെടുത്താൻ വന്നതാരുന്നു. വന്ന ആളെ കണ്ടു ഇഷ ഞെട്ടി. രാവിലെ കണ്ട കക്ഷി. ഇത് അജാസ് നിങ്ങളെ പുതിയ സർ ആണ്. ഗസ്റ്റ്‌ ലക്ച്ചർ ആണ്. അവൾ അവനെ സൂക്ഷിച്ചു നോക്കി. കണ്ടാൽ സാർ ആണെന്ന് തോന്നുന്നത് പോലും ഇല്ല. ഒരു ഫ്രീക്കൻ ചെറുക്കൻ അങ്ങനെയാണ് അവൾക്ക് തോന്നിയത്. അവൾക്ക് എന്തോ അവൻ സർ ആണെന്ന് ഉൾകൊള്ളാൻ കഴിഞ്ഞില്ല. പ്രിൻസിപ്പൽ പോയി. അജാസ് ഓരോരുത്തരെയായി പരിചയപ്പെട്ടു. എല്ലാവർക്കും അവനെ നന്നായി ബോധിച്ചു.

ഫ്രണ്ട്‌ലി ടൈപ്പ്.എന്നാ പഞ്ചാരയും അല്ല മൊഞ്ചൻ. എല്ലാരും അജാസിന്റെ ഡീറ്റെയിൽസ് ചോദിക്കാൻ തുടങ്ങി. സാർ മാരീഡ് ആണോ. അല്ല ലവർ ഉണ്ടോ ഒരാളെ കണ്ടുവെച്ചിട്ടുണ്ട്. ആരാ സാർ ആ ഭാഗ്യവതി. കല്യാണത്തിന് വിളിക്കാം. അപ്പൊ കണ്ടോളു. അജാസ് ഇഷയുടെ അടുത്ത് എത്തി. U r name Isha mehrin പേര് പറയുന്ന രീതി കണ്ടപ്പോൾ മനസ്സിലായി ഇഷ്ടമായില്ല ചോദിച്ചതെന്ന്. എന്താടോ ഗൗരവം പേരല്ലേ ചോദിച്ചുള്ളൂ. ഫെമിനിചിയാ. നമ്മുടെ പാറുന്റെ ശിക്ഷയാ. ആൺ കുട്ടികൾ ആരോ കമെന്റ് അടിച്ചു ഇഷ മറുപടി പറയാൻ വാ തുറന്നെങ്കിലും പെട്ടെന്ന് കയ്യിലെ ചരട് നോക്കി. മിണ്ടാതിരുന്നു. അജാസ് ക്ലാസ്സ്‌ തുടങ്ങി. അവൾക്ക് അവന്റെ ക്ലാസ്സ്‌ പഠിപ്പിക്കുന്ന രീതി ഇഷ്ടപ്പെട്ടു. പലപ്പോഴും അവളുടെയും അജാസിന്റെയും കണ്ണുകൾ പരസ്പരം ഉടക്കി. അജാസ് അവളെതന്നെ നോക്കുകയാണോന്ന് അവൾക്ക് തോന്നി.

ക്ലാസ്സ്‌ കഴിഞ്ഞു ബസ് സ്റ്റോപ്പിൽ നിക്കുന്ന സമയത്താരുന്നു കഴിഞ്ഞ ദിവസം ഉടക്ക് ഉണ്ടാക്കിയ സീനിയർസ് വന്നത്. അല്ലാ അങ്ങനങ് പോയാലോ ഇഷകുട്ടി. ചേട്ടന്മാരോട് ഒരു സോറി പറഞ്ഞേ അവൾ ഒന്നും മിണ്ടിയില്ല. അവർ എല്ലാരും കൂടി മോശമായ രീതിയിൽ പല കമെന്റുകളും പറഞ്ഞു. സോറി പറഞ്ഞിട്ടേ മോള് ഇവിടുന്ന് പോകു. അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. ഇല്ലെങ്കിലോ അവൾ അവർക്ക് നേരെ കൈ ചൂണ്ടി. അപ്പോഴാണ് കയ്യിലെ ചരട് കണ്ടത്. അവൾ കൈ താഴ്ത്തി. സോറി അന്ന് അങ്ങനൊക്കെ പറ്റിപ്പോയി. അവളുടെ ഉള്ളിൽ ദേഷ്യവും ഒന്നും പ്രതികരിക്കാൻ കഴിയാത്തതിൽ അമർഷവും ഇരച്ചു കയറുന്നുണ്ടായിരുന്നു. അവൾ പെട്ടെന്ന് തന്നെ ഒഴിഞ്ഞു മാറി. ബസിന് കാത്തു നിൽക്കാതെ ഔട്ടോയിൽ കയറി പോന്നു. *** ഇഷ പോയത് മുതൽ സജിക്ക് അവളെ മിസ്സ്‌ ചെയ്യാൻ തുടങ്ങി. വരാനുള്ള ടൈം കഴിഞ്ഞപ്പോൾ ഒരു വല്ലായ്മ പോലെ തോന്നി അവന്. സുമിയോട് ചോദിച്ചു എന്താടി നിന്റെ വാലിനെ കാണുന്നില്ലല്ലോ. വരാൻ ആയെ ഉള്ളൂ. ഇല്ലെടി

അരമണിക്കൂർ ആയി വരുന്ന ടൈം കഴിഞ്ഞു. സുമി സജിയുടെ മുഖത്തേക്ക് തന്നെ നോക്കി. എന്താ ബ്രോ മിസ്സ്‌ ചെയ്യുന്നുണ്ടോ. ഒന്ന് പോടീ അവളെയോ എന്തിനു. വരാതിരുന്നാൽ അത്രേം നല്ലത്. ഉപ്പ ചോദിച്ചു അതാ. അവളുടെ മുഖത്ത് നോക്കാതെ ആയിരുന്നു അവൻ പറഞ്ഞത്. ഉവ്വ് വിശ്വസിച്ചേ ദാ വന്നല്ലോ കക്ഷി. എന്താ ലേറ്റ് ആയേ ഒന്നൂല്യ. അവൾ പെട്ടെന്ന് റൂമിലേക്ക്‌ പോയി. എങ്കിലും സുമി അവളുടെ മുഖം ശ്രദ്ധിച്ചിരുന്നു. ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരുന്നു. എന്താടി അവൾക്ക് പറ്റിയെ. നിന്നെ ഒന്ന് നോക്കേം കൂടാതെ പോയെ. ഇത്രക്ക് ദേഷ്യം. സുമി പിറകേ പോയെങ്കിലും റൂം ലോക്ക് ചെയ്തത് കണ്ടു തിരിച്ചു വന്നു. എന്തെ നിന്നെയും ഗെറ്റ് ഔട്ട്‌ അടിച്ചോ. സജി മൊബൈൽ തോണ്ടി ഇരിക്കണേലും ഇടക്കിടക്ക് മുകളിലേക്ക് കണ്ണുകൾ പോകുന്നുണ്ടായിരുന്നു. അവൾ എന്താ വരാത്തത്. അരമണിക്കൂർ കഴിഞ്ഞു ഇഷ ഇറങ്ങി വന്നു.അവളുടെ വേഷം അവൻ ശ്രദ്ധിച്ചു. കോളേജിൽ പോകുമ്പോ ഇട്ട ഡ്രസ്സ്‌ തന്നെയാണ്. പക്ഷെ ആകെ നനഞ്ഞു ദേഹത്ത് ഒട്ടി നിന്നിരുന്നു.

നെറ്റിയിലൂടെയും കഴുത്തിലൂടെയും വിയർപ്പു ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. വന്നതും മേശമേൽ കിടന്ന ജഗ്ഗും വെള്ളവും നേരെ വായിലേക്ക് കമഴ്ത്തി . ഇവൾ എന്താ കൈക്കോട്ട് എടുത്തു കിളക്കാനോ ഇത്രേം സമയം ചെയ്തത്. സുമി ഒരു ഗ്ലാസ്‌ ചായയുമായി വന്നു. ഇഷ അത് വാങ്ങി അവിടെ ഒരു കസേരയിൽ ഇരുന്നു. ഓപ്പോസിറ്റ് ആയി സുമിയും. ഞാൻ അറിഞ്ഞു കാര്യം എല്ലാം. നീ സോറി പറഞ്ഞു അല്ലേ. എന്നോടുള്ള ദേഷ്യം ആണോ കരാട്ടെ പ്രാക്റ്റീസിലൂടെ തീർത്തേ. സുമി അവളുടെ കയ്യിലുള്ള ചരട് അഴിക്കാൻ നോക്കി. ഇഷ കൈ വലിച്ചു. വേണ്ട ഇപ്പൊ മനസ്സ് റിലാക്സ് ആയി. ഇത് കയ്യിൽ കിടന്നോട്ടെ. ചെലപ്പോ ഞാൻ നന്നായാലോ. നിന്റെ ഇക്കാക്കാന്റെ ശരീരവും രക്ഷപ്പെടും അത് കുറച്ചു ഉച്ചത്തിൽ ആയിരുന്നു അവൾ പറഞ്ഞത്. സജി എപ്പോഴും ചെയ്യാറുള്ളത് പോലെ കൈ കൂപ്പി കാണിച്ചു.

അല്ല സുമി നിനക്ക് ആരാ കോളേജിൽ നടക്കുന്നുന്നത് മുഴുവൻ പറഞ്ഞു തരുന്നേ. ഒരു ജിന്ന്. നിന്റെ കാര്യം നോക്കാൻ ഞാൻ ഏർപ്പാട് ആകിട്ടുണ്ട്. ഞാൻ കണ്ടു പിടിച്ചോളാം ആ ജിന്നിനെ. ടാ ഞാൻ ഇന്ന് ഒരു കക്ഷിയെ കണ്ടു. ഒരു അജാസ്. ആദ്യമായാണ് അവൾ ഒരാണിനെ പറ്റി പറഞ്ഞത് സുമിക്ക് അത്ഭുതം തോന്നി. ഇഷ്ടായിന്ന് തോന്നുന്നു കക്ഷിയെ. എന്തോ സംതിങ്..... അതും പറഞ്ഞു അവൾ പോയി ഞാൻ കുളിച്ചു ഡ്രസ്സ്‌ മാറ്റി വരാം. സജീറിന് ആ സംതിങ് അത്ര ഇഷ്ടായില്ല.അവന് എന്തോ ദേഷ്യം വന്നു. പിന്നെ ചിന്തിച്ചു എനിക്ക് എന്താ പറ്റിയെ. ഞാൻ എന്താ അവളെ പറ്റി തന്നെ ചിന്തിക്കുന്നേ. അവൻ ഫോണിലേക്ക് വീണ്ടും നോക്കിയെങ്കിലും എന്ത് കൊണ്ടോ ഒരു മടുപ്പ് അനുഭവപ്പെട്ടു. ദേഷ്യപ്പെട്ടുള്ള സംസാരം ആണേലും ചീത്ത വിളിക്കണേലും അത് താൻ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്ന് അവന് മനസ്സിലായി. അവന് അവളോട്‌ സംസാരിക്കണം എന്ന് തോന്നി. സുമി കെട്ടിയ ചരടിന്റെ ഫലവും അറിയാലോ.......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story