ഇഷ്‌ക്ക്: ഭാഗം 1

ishque

രചന: Haya Mehrin

 "താൻ അധികം ഓവർ സ്മാർട്ട്‌ ഒന്നും ആവണ്ട... പഠിക്കാൻ ആണേൽ ഇങ്ങോട്ടു എഴുന്നള്ളിയാ മതി. ഇത് ചന്ത ഒന്നും അല്ല ഇവടെ കെടന്ന് ബഹളം വെക്കാൻ. തന്റെ ചട്ടമ്പിത്തരം തന്റെ വീട്ടിൽ വെച്ച് ഇങ്ങു പോന്നാ മതി. " ആഷിക് സർ ഇത്രേം പറഞ്ഞപ്പോഴേക്കും എന്റെ കണ്ണൊക്കെ നിറഞ്ഞു വന്നിരുന്നു. ആരെയും നോക്കാതെ ഞാൻ താഴേക്കു നോക്കി നിന്നു. "ഓരോന്ന് രാവിലെ വീട്ടിൽ നിന്നും ഒരുങ്ങി ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താൻ " എന്ന് പിറു പിറുത്തു കൊണ്ട് സർ ഇറങ്ങി പോവുന്നത് ഞാൻ എന്റെ നിറഞ്ഞ കണ്ണിൽ മങ്ങിയ കാഴ്ച്ചയിൽ കണ്ടു. ഫ്രീ പീരീഡ് ക്ലാസ്സിൽ കെടന്ന് ആർമാദിചതിനു ആണ് ഈ കേട്ടത്.. ഇത് കോളേജ് തന്നെ ആണോ എന്തോ..

കണ്ണൊക്കെ നിറഞ്ഞത് കൊണ്ട് ആവാം ആരും ഒന്നും എന്നോട് അപ്പോ മിണ്ടിയില്ല. ഞാൻ ആരോടും ഒന്നും സംസാരിക്കാനും പോയില്ല. ഡെസ്കിൽ തല വെച്ചവിടെ കിടന്നു.. ലഞ്ച് ബ്രേക്ക്‌ നു മീര വന്നു കൈ കഴുകാൻ വിളിച്ചു. ഭക്ഷണം അല്ലേലും പണ്ടേ നമ്മടെ വീക്ക്‌ നെസ്സ് ആണ്.. ഉമ്മയും ആയിട്ട് അടി ഉണ്ടാക്കി ഇരിക്കുമ്പഴും ഒരിക്കലും ഭക്ഷണത്തിനോട് ഇഷ്ട്ട കൊറവ് കാണിക്കാറില്ല.. പകരം അവർക്ക് ഉള്ളത് കൂടെ കഴിച്ചിട്ടാണ്പ്രതികാരം ചെയ്യാറ് 😜അത് കൊണ്ട് ഞാനും കൂടെ പോയി . തിരിച്ചു വരുമ്പോൾ ആഷിക് സർ ദേഷ്യവും പുച്ഛവും സമം കലർത്തി എന്നെ ദഹിപ്പിച്ചു ഒന്ന് നോക്കി സ്റ്റാഫ് റൂമിലേക്കു കേറി പോയി.

സാർ ന്റെ നോട്ടം കണ്ടിട്ടാവണം അത് വരെ ഒന്നും ചോദിക്കാതെ ഇരുന്ന നമ്മളെ partners (ഐഷു , മീര എന്ത് തല്ലു കൊള്ളി തരത്തിനും കൂടെ കാണും )ചോദിച്ചു "ഈ ആഷിക് സർ നു നിന്നോട് മാത്രം എന്താ ഇത്ര ചൊറിച്ചിൽ എന്ന് അവരുടെ ചോദ്യത്തിനു മുന്നിൽ മിഴിങ്ങസ്സ്യാന്ന് നിൽക്കാൻ മാത്രേ എനിക്ക് പറ്റിയുള്ളൂ............... കാരണം എനിക്കും അറിയില്ലായിരുന്നു സാറിന് എന്നോട് മാത്രം എന്താ ഇത്ര ദേഷ്യം എന്ന്. കഴിഞ്ഞ ജന്മത്തിൽ ഞങ്ങൾ കീരിയും പാമ്പും ആയിരുന്നിരിക്കണം അല്ലാതെ വേറെ ഒരു കാരണവും ഞാൻ കാണുന്നില്ല. ഞാൻ തറ യിൽ പി എച് ഡി എടുത്ത ആളാണെങ്കിലും സർ ന്റെ അടുത്ത് ഞാൻ ഒരു തറ കളിയും കളിച്ചിരുന്നില്ല അതിനുള്ള സമയം കിട്ടിയിരുന്നില്ല എന്നതാണ് സത്യം.

കാര്യം അത്യാവശ്യം ധൈര്യം ഒക്കെ ഉണ്ടെങ്കിലും അത്രേം പേരുടെ മുന്നിൽ വെച്ച് സർ എന്നെ വഴക്ക് പറഞ്ഞപ്പോൾ സങ്കടമൊക്കെ ആയെങ്കിലും കൊണ്ട് വന്ന ബിരിയാണിയുടെ സ്മെൽ മൂക്കിലേക്ക് അടിച്ചു കയറിയപ്പോൾ ഒന്നല്ല ഒരായിരം കപ്പൽ ഓടിക്കാനുള്ള വെള്ളം ഉണ്ടായിരുന്നു വായിൽ. സാടിസ്റ്റ് ഒക്കെ പിന്നേം ആവാം അതിനൊക്കെ എനർജി വേണം അതിന് ഭക്ഷണം കഴിക്കണം അതുകൊണ്ട് സങ്കടം ഒക്കെ മനസിന്റെ ഒരു കോണിലേക്ക് വലിച്ചെറിഞ്ഞു ബാക്കി ഒക്കെ ബിരിയാണി കൊണ്ട് നിറച്ചു ഞാൻ ഭക്ഷണം കഴിക്കാൻ ചെന്നു. ബിരിയാണിന്ന് ശ്രദ്ധ മാറ്റാൻ പറ്റാതൊണ്ട് പിന്നെ ആരും ചോദിക്കുകയും പറയുകയും ചെയ്തില്ല.

ബിരിയാണിയുടെ മണമടിച്ചതും ഗ്രഹണി പിടിച്ച കുട്ടികൾക്ക് ചക്ക കൂട്ടാൻ കിട്ടിയ പോലെ എല്ലാം കൂടെ ഓടി വന്നു ബെഞ്ച് വളഞ്ഞു. തിരക്ക് കണ്ടിട്ട് അടുത്ത ക്ലാസ്സിൽ നിന്നും കുട്ടികൾ വന്നുന്നാണ് തോന്നുന്നതു. ഒരു തൃശ്ശൂർ പൂരത്തിന് ഉള്ള ആളുണ്ട്. അടി ഉണ്ടാക്കിയും കയ്യിട്ടു വാരിയും പാത്രം പെട്ടെന്ന് കാലി ആയി. ബെഞ്ച് ശാന്തമായ ഉത്സവ പറമ്പിൽ മദമിളകിയ ആന കേറിയ പോലെ ആയി. **************** ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞു സാധരണ പോലെ തന്നെ തമാശ പറഞ്ഞും ചിരിച്ചും ക്ലാസ്സിൽ കമന്റ്‌ പറഞ്ഞും ബാലരമ വായിചും ഉറങ്ങിയും ഒക്കെ തീർത്ത്. ക്ലാസ്സ്‌ ഒക്കെ കയിഞ്ഞ് അവടേം ഇവടേം ഒക്കെ നിന്ന് സമയം കൊറേ ആയപ്പോൾ ആണ് ഇനി നേരം വൈകിയാൽ വീട് യുദ്ധക്കളം ആവും എന്നുള്ളത് കൊണ്ട് പിന്നെ ഒന്നും ആലോചിക്കാൻ നിന്നില്ല നേരെ വെച്ച് പിടിച്ചു വീട്ടിലേക്കു. തുടരും...

Share this story