ഇഷ്‌ക്ക്: ഭാഗം 2

ishque

രചന: Haya Mehrin

ബസ് ഇറങ്ങി കുറച്ചു നടന്നാൽ നമ്മളെ രാമേട്ടന്റെ പെട്ടിക്കട ഉണ്ട്. പുള്ളിക്കാരന്റെ കണ്ണിന്റേം ചെവിന്റേം ഒക്കെ ഫ്യൂസ് എന്നോ പോയതാ... നാവിനു മാത്രം ഒരു കുഴപ്പവുമില്ല. എന്നെ പ്രാന്ത് പിടിപ്പിക്കലാണ് മെയിൽ പണി. പുള്ളിക്കാരന്റെ സഹധർമിണി ആയി കത്തി വെച്ചോണ്ട് ഇരിക്കുമ്പഴാണ് പുള്ളിക്കാരന്റെ വക ചൊറിച്ചിൽ നിനക് കുറച്ചു കളി കൂടുതലാണ് നിന്നെ കെട്ടിച് വിടാൻ പറയണം ഹസീബ് നോട്‌ എന്ന്. (ഹസീബ് എന്റെ പിതാജി അങ്ങ് ദുഫായിൽ ആണ് ) നെഞ്ചിൽ ഒരമ്പ് കുത്തിയിറക്കി കളിക്കുന്ന പോലെ ആണ് എനിക്ക് തോന്നിയത്. പുള്ളിക്കാരനെ കൊഞ്ഞനം കുത്തി കാണിച്ച് കടല മിട്ടായി ന്റെ ഒരു പായ്ക്കും എടുത്തോണ്ട് ഒരൊട്ടം വെച്ച് കൊടുത്തു ഹല്ല പിന്നെ... ബാക്കിന്ന് രാമേട്ടൻ ന്റെ മുത്തിക്കും മുത്തിടെ മുത്തിക്കും ഒക്കെ പറയുന്നുണ്ട്. ഞാൻ കാര്യാക്കാൻ നിന്നില്ല. ഇതൊക്ക യെന്ത്‌... ഈ തൊട്ടിത്തരം ഒക്കെ ജനിച്ചപ്പോൾ തൊട്ടു കൂടെ ഉള്ളതാ... ************ പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി സിറ്റ് ഔട്ട്‌ ൽ തന്നെ നിക്കുന്നുണ്ട്.

ഇന്നെന്നെ പിഴിഞ്ഞ് എടുത്ത് ആ നീര് വെച്ച് സൂപ്പ് ഉണ്ടാക്കി കുടിക്കും പുള്ളിക്കാരി. ബോബനും മോളിയിലെ പട്ടി നെ പോലെ ആ കുട്ടി പിശാച് ണ്ട് കൂടെ ന്റെ പുന്നാര അനിയൻ ഇൻവെസ്റ്റിഗേറ്റെർ ആണ് എന്നെ കുറിചാണെന്ന് മാത്രം. ഞാൻ എത്തുന്നതിനു മുൻപ് എന്നെ കുറിച്ചുള്ള ന്യൂസ്‌ അവിടെ എത്തും. പോരാളിടെ അടുത്തെതിക്കും പഹയൻ. എന്നിട്ട് എന്നെ വല്ലാണ്ട് അങ്ങ് സ്നേഹിപ്പിക്കും പോരാളിനെ കൊണ്ട്. ഓന്റെ തലക്കൊരു കൊട്ടും കൊട്ത്ത് പോരാളിക്ക് ഒരു ഇളിയും പാസ്സാക്കി നേരെ സ്റ്റെയർ നോക്കി ഓടി റൂമിൽ കേറി . അല്ലേൽ അടി കൊണ്ട് ചാവും. വയസ്സ് 18 ആയി എന്നുള്ളത് ഒന്നും പോരാളിക്ക് ഒരു വിഷയമേ അല്ല. കയ്യിൽ കിട്ടിയാ എന്റെ എല്ലു പുള്ളിക്കാരി ഊരും. ഉപ്പ ഇവടെ ഇല്ലാത്തോണ്ട് കൊറച്ചു സ്നേഹ കൂടുതലാ പുള്ളിക്ക് . അതിന്റെ കൊറവ് ഉമ്മ നികത്തുന്നുണ്ട്... ഒരു വിതം മൂന്നു നേരം വെച്ചാണ് അടി. ************** ഫ്രഷ് ആയി താഴെ ചെന്ന് വയറു നെറയെ ഫുഡ്‌ ഒക്കെ കുത്തിക്കേറ്റി.

ടീവി കണ്ടോണ്ട് ഇരിക്കുന്ന അനിയന്റെന്ന് റിമോട്ട് പിടിച്ചു വാങ്ങി ചാനൽ മാറ്റിയപ്പോ ദേ ചെക്കൻ കെടന്ന് അലറുന്ന് ഇനി നിന്നാ ശെരിയാവുലാ... ഓനെ തള്ളി താഴെ ഇട്ട് ഞാൻ ഓടി മേളിൽ കേറി. അപ്പഴാണ് ഓർമ വന്നത് നാളെ ടെസ്റ്റ്‌ പേപ്പർ ഉണ്ട് എന്ന കാര്യം അതും ആ കാലമാടന്റെ... ഹും... പഠിച്ചേക്കാം അല്ലെ ഇനിയതു മതിയാവും. എങ്ങനെ നടന്ന ഞാനാ... അയാൾ ഒരുത്തനാ ഇതിനൊക്കെ കാരണം... ശവം . കൊല്ലം പത്തു പന്ത്രണ്ട് ആയി ഞാൻ പഠിക്കാൻ പോവാൻ തൊടങ്ങിട്ട് ഇന്നേ വരെ എക്സാം ന്റെ കൊറച്ചു മുൻപല്ലാതെ ഞാൻ ബുക്ക്‌ തൊട്ടു നോക്കൽ ഇല്ല.. ആ ഞാനാണ് ടെസ്റ്റ്‌ പേപ്പർനു പഠിക്കാൻ പോണത്. ഇയാൾക്ക് എന്നോട് എന്താ ഇത്ര ദേഷ്യം.. കണ്ടാ തന്നെ കടിച്ചു കീറാൻ വരും. ക്ലാസ്സിൽ പെൺകുട്ടികളുടെ ഒക്കെ പൊന്നോമന പുത്രൻ ആണ്. കുറ്റം പറയാൻ ഒരൊറ്റെണ്ണം ഇല്ല.

ഞാൻ അല്ലാതെ. തിരിച്ചും അങ്ങനെ തന്നെ. ഞാൻ നന്നായി നിക്കാൻ പോവാറുമില്ല.. അതെങ്ങനാ കാരണം ഉണ്ടാക്കി എന്റെ വയ്യേ ചൊറിയാൻ നടന്നാ പിന്നെ തിരിച്ചും അങ്ങനല്ലേ നിക്കാൻ പറ്റു. ആദ്യം സർ ക്ലാസ്സിൽ വന്നത് ആലോചിക്കുമ്പോ കുളിരു കോരും. അല്ലേലും പുള്ളിക്കാരനെ രണ്ടു കണ്ണോണ്ട് ഒന്നും നോക്കിയാ തീരുലാ. അപ്പൊ ക്ലാസ്സിൽ ഉള്ള അവളുമാരെ പറഞ്ഞിട്ടും കാര്യല്ല. ആദ്യത്തെ ദിവസം കാലമാടനെ കണ്ടപ്പോ തന്നെ ഞാനടക്കം എല്ലാണ്ണവും ഫ്യൂസടിച്ചു നിന്നിട്ടുണ്ട്. വൈറ്റ് മുണ്ടിലും ബ്ലു ഷർട്ട്‌ലും കുഞ്ഞി കണ്ണൊക്കെ ആയി ഒരു മാലാഘൻ വന്നു നിന്ന പോലെ ആയിരുന്നു. അന്നത്തെ ആ ലുക്ക്‌ ഒന്നും പിന്നെ തോന്നിയിട്ടില്ല. സ്വഭാവം അറിഞ്ഞതിനു ശേഷം ആ കണ്ണോണ്ട് നോക്കാറില്ല എന്നതാണ് സത്യം.

ക്ലാസ്സിൽ ആരും ഇല്ലാത്തോണ്ട് വാഴ തോട്ടത്തിൽ കാട്ടു പന്നി ഇറങ്ങിയ പോലെ ആയിരുന്നു ക്ലാസ്സ്‌. ഞാൻ രാഹുലിനെ എറിഞ്ഞ ടെസ്റ്റ്‌ർ ചെന്ന് വീണത് ഒരു ബ്ലു ഷർട്ട്ൽ. നോക്കുമ്പോ ദേ നിക്കുന്നു കാലമാടൻ. ഒന്നാം ക്ലാസ്സിലേക്ക് ഹെഡ് മാഷ് കേറി വന്ന പോലെ ക്ലാസ്സ്‌ ഫുൾ നിശബ്ദമായി. മോങ്ങാനിരുന്ന പട്ടിന്റെ തലേൽ തേങ്ങ വീണ പോലെ അവടെ എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ പ്ലിങ്ങി നിന്നു. (സാധരണ എല്ലാ സ്റ്റോറി പോലെ സംഭവം സ്ഥിരം ക്ളീഷേ ആയോന്ന് സംശയം ഇല്ലാതില്ല.. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് വേണ്ടി വെയ്റ്റിംഗ് ആണ് ) ഇഷ്ട്ടമായിട്ടില്ലങ്കിൽ എല്ലാവരും ആത്മാർത്ഥമായിട്ട് അത് തുറന്നു പറയണം . തെറ്റു തിരുത്തി തരണം... length ന്റെ കാര്യാക്കണ്ട അതൊരു അവസാനം കിട്ടാൻ വേണ്ടി ചെയ്തതാണ് ....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story