ഇഷ്‌ക്ക്: ഭാഗം 3

ishque

രചന: Haya Mehrin

എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് സർ പറഞ്ഞു "താൻ കൊള്ളാലോ എന്റെ എൻട്രി തന്നെ താൻ മാസ്സ് ആക്കി " എന്നോടാണ്. നല്ല സ്വീകരണം എന്നും പറഞ്ഞു ഒന്ന് ചിരിച്ചിട്ട് പറഞ്ഞു "എന്റെ പേര് ആഷിക്. ഞാൻ നിങ്ങടെ പുതിയ ക്ലാസ്സ്‌ സർ ആണ്". ഇത് കേട്ടപ്പോൾ ഒന്നല്ല ഒരായിരം ലഡു തലങ്ങും വിലങ്ങും പൊട്ടി. എനിക്ക് മാത്രം അല്ല എല്ലാർക്കും. എല്ലാരുടെയും മുഖത്ത്‌ ആയിരം വാൾട്ടിന്റെ ബൾബ് കത്തി നിന്നു. ഞങ്ങടെ പഴയ ക്ലാസ്സ്‌ സർ കുമ്പകർണന്റെ തലേൽ തേങ്ങ വീണു കെടപ്പിലാണ് . ആരോ എറിഞ്ഞതാന്നും പറയുന്നുണ്ട് .... എന്തായാലും ആ ഒഴിവിലേക്കാണ് നമ്മളെ മൊഞ്ചൻ വന്നത് എന്ന് ആലോചിച്ചപ്പോ വീണ തേങ്ങയെ പൊന്നും പുടവയും കൊട്ത്ത് ഞാൻ എന്റെ മനസിന്റെ വടക്ക് കിഴക്കേ അറ്റത്ത്‌ അങ്ങ് പ്രതിഷ്ട്ടിച്ചു. എന്നിട്ട് മനസ്സാ സകല തെങ്ങിനേം തേങേനേം അങ്ങ് സ്മരിച്ചു. ഇതൊക്കെ ചിന്തിച്ചു നമ്മളിങ്ങനെ എവടെയോ പറന്നു നടക്കാണ്. "താൻ മിഴിച്ചു നിക്കാതെ പോയി ഇരിക്കടോ. ഞാൻ എല്ലാരേം ഒന്ന് പരിചയപ്പെടട്ടെ "സർ ആണ്. ഞാൻ കിളി പോയി നിക്കുന്നത് കണ്ടോണ്ട് ആവണം.

ഫസ്റ്റ് ഇമ്പ്രെഷെൻ ഈസ്‌ ഗോണ്. വായി നോക്കിയാന്ന് പുള്ളിക്ക് കത്തിണ്ടാവും. ഞാൻ സർ നു ഒരു ഇളിയും പാസ് ആക്കി പോയി അവിടിരുന്നു പുളകം കൊള്ളാൻ തൊടങ്ങി. ഒന്നുല്ലേലും നോക്കി എങ്കിലും ഇരിക്കാലോ. ഒന്നുല്ലേലും കുംമ്പ കർണന്റെ കഷണ്ടി കാണുന്നതിലും എത്രയോ സുന്ദരമാണീ കാഴ്ച. ഒറ്റക്ക് കിട്ടൂലാന്ന് ഉറപ്പാ നമ്മൾ കാണാൻ മോശം അല്ലേലും നമ്മളെക്കാളും എത്രയോ തരുണീമണികൾ ഉള്ള ക്ലാസ്സ്‌ ആണിത് . ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ക്ലാസ്സിലെ സകല പെൺകുട്ടികളും സർ നെ മനസ്സിൽ കുടിയിരുത്തിയിട്ടുണ്ട് എന്ന് എല്ലാണ്ണത്തിന്റേം മോന്ത കണ്ടാ അറിയാം. അതോണ്ട് വെറുതെ ഒരു നയന സുഖം... അത്രേ പ്രതീക്ഷിക്കാവു.... വിശപ്പടക്കാൻ ഇത് തന്നെ ധരാളം.. ഹി ഹി.... എല്ലാരും പോയി ഇരുന്നപ്പോൾ സർ പറഞ്ഞു "ക്ലാസ്സിന്റെ കെടപ്പും കിട്ടിയ സ്വീകരണം ഒക്കെ വെച്ച് നോക്കുമ്പോൾ നിങ്ങളൊക്കെ എങ്ങനെ ആവും എന്ന് ഏകദേശം എനിക്ക് ഊഹിക്കാം". "ഇതൊക്കെ തന്നെയാണ് എനിക്കും ഇഷ്ട്ടം. നമുക്ക് ഇങ്ങനെയൊക്കെ അടിച്ചു പൊളിച്ചങ്ങു പോവാം".

ഇത് കേട്ടപ്പോൾ ഉള്ളിൽ സ്റ്റോക്ക് ചെയ്ത കിളികൾ വരെ പറന്നു പോയി രണ്ടു റൗണ്ടടിച്ചു വന്നിരിന്നു. "അപ്പൊ നമുക്ക് പരിചയപ്പെടാം.പക്ഷെ സ്ഥിരം ക്ലീശേ പരിപാടി വേണ്ട. ഓർഡറിലല്ലാതെ ഓരോരുത്തരങ്ങു പേര് പറഞ്ഞാ മതി എന്നും പറഞ്ഞു ഓരോരുത്തരെ പരിചയപെട്ടു തൊടങ്ങി. എല്ലാരും ഭയങ്കര ഇന്ട്രെസ്റ്റിൽ പേര് പറയാൻ മത്സരമായി.. ഞാൻ മാത്രം സർ നേം നോക്കി ഇരുന്നു...... അവസാനം എന്റെ ഊഴം എത്തി. "ആഹ് തന്റെ പേരെന്താ " "അശിഖ"...ഞാനും കട്ടക്ക് നിന്ന് ഇളിചോണ്ട് പറഞ്ഞു. പക്ഷെ ചോദിച്ച ഉത്സാഹം ഒന്നും കണ്ടില്ല ആ മുഖത്ത്‌. അടുത്ത ആളോട് പേര് ചോദിച്ചങ് പോയി. അപ്പോഴേക്കും ബെൽ അടിച്ചു. സർ ക്ലാസ്സിൽ നിന്ന് പോയി. അടുത്ത സർ വന്നു. ഞങ്ങളെ മുത്ത് സമദ് സർ ഈ ഇരുട്ടറയിൽ ഞങ്ങൾക്ക് കിട്ടുന്ന കൊറച്ചു ശ്വാസമാണ് അങ്ങേരു. പുള്ളി നല്ല കമ്പനി ആണ്. ഒരു ബെസ്റ്റ് ഫ്രണ്ട് നെ പോലെ. സാറും ഗസ്റ്റ് ലക്ക്ചെർ ആണ്. സർ ഇനി നമ്മളെ ഒക്കെ മൈൻഡ് ചെയ്യോ ന്തോ എന്ന് പറഞ്ഞപ്പോ എല്ലാരും കൂടെ ചിരിച്ചു.. സർ നെ ഞങ്ങൾ അങ്ങനങ്ങു മറക്കുവോ എന്ന് ചോദിച്ചപ്പോ

"ഈ പറഞ്ഞതും നീ മറക്കാതിരുന്നാൽ മതി " എന്നാണ് സർ പറഞ്ഞത്. പിറ്റേന്ന് രാവിലെ ജന്മത്ത്‌ അലാറം വെക്കാത്ത ഞാൻ അലാറം വെച്ച് എഴുന്നേറ്റു. അത് കേട്ടാണ് അന്ന് കോഴി വരെ എണീറ്റത്. പോരാളി നെ പോയി തട്ടി വിളിച്ചപ്പോൾ പുള്ളിക്കാരി ഞെട്ടി എണീറ്റു "എന്തെ മോളെ വയ്യേന്ന്" ഭയങ്കര സ്നേഹത്തിൽ ചോയ്ച്ചപ്പോ ന്റെ കണ്ണൊക്കെ നെറഞ്ഞു പോയി. ഒന്നുല്ലാന്ന് പറഞ്ഞപ്പോ ദേ അടുത്ത ചോദ്യം "നീ വല്ല സ്വപ്നം കണ്ടു പേടിച്ചോന്ന് " ഉറങ്ങിയാ ആന കുത്തിയാലും അറിയാത്ത ഞാനാണ് സ്വപ്നം കണ്ടു പേടിക്കുന്നത് . സ്വപ്നം തന്നെ വല്ലപ്പോഴും ആണ് കാണുന്നത്.കാണുന്നതാണേൽ ദുരന്തങ്ങളും. ന്നാലും പോരാളി വന്നു ചവിട്ടി താഴെ ഇട്ടാലെ നമ്മളെണീക്കൂ... ആ എന്നോടാണ് . .. ഉറങ്ങിയാല്ലേ ഉമ്മാ സ്വപ്നം കാണാൻ പറ്റുന്ന് ചോയ്ക്കാനാ തോന്നിയതു. ഇനി അത് കേട്ടാ അതിന്റ മോളിൽ കടിച്ചു തൂങ്ങണ്ടാന്ന് വെച്ച് ഒന്നുല്ലാന്ന് പറഞ്ഞതും ഒരലർച്ചയായിരുന്നു "പോയി കെടന്ന് ഒറങ്ങടി " പുള്ളിക്കാരിടെ സ്നേഹം ഒക്കെ കൊടുങ്കാറ്റടിച്ചു പോയി. റൂമിലേക്കു പോവാൻ നിക്കാതെ പോയി അനിയനെ തോണ്ടി വെറുപ്പിച്ചു എണീപ്പിച്ചു...

ഓൻ ഇരുന്നു ഉറങ്ങുന്നത് കണ്ടപ്പോ റൂമിലേക്ക് പോവാന്ന് വിചാരിച്ചു. ഹോ എന്തൊരു പാവം ഉറങ്ങിണെ കണ്ടാ വിളിച്ചോണ്ട് പോയി ബിരിയാണി വാങ്ങിച്ചു കൊടുക്കാൻ തോന്നും. വെറുതെ അങ്ങ് പോവാൻ തോന്നിലാ ഓനെ ഉരുട്ടി താഴെ ഇട്ട് ഓൻ അലറാൻ വായ തുറക്കു ന്നതിനു മുൻപ് ഞാൻ ഓടി റൂമിൽ കേറി. മുകളിലേക്കു പോരാളി കയറി വരൂല. റൂം മുകളിൽ ആയോണ്ട് അങ്ങനെ ഒരു ഗുണം ഉണ്ട്. താഴെ ന്ന് കയ്യിൽ കിട്ടിയ ഭിത്തിയിൽ ചാരി വെക്കും അത് വേറെ.... കോഴി കൂവാനൊന്നും ഞാൻ നിന്നില്ല.. പെട്ടെന്ന് ഫ്രഷ് ആവാൻ തുടങ്ങി നേരത്തെ ക്ലാസ്സിൽ ചെന്നിരുന്നു. പതിവില്ലാതെ എന്നെ നേരത്തെ കണ്ടോണ്ട് ആവണം ഐഷു പകച്ചു പണ്ടാരടങ്ങി നിക്കുന്നു. അവളുടെ വീട് ദൂരെ ആയോണ്ട് പുള്ളിക്കാരി എന്നും നേരത്തെ വരും. മീരയുടെ വീട് അടുത്താ പക്ഷെ സുന്ദരി മാരെ തോൽപ്പിക്കാൻ വേണ്ടി പുട്ടിയോട് യുദ്ധം ചെയ്തു ഇവടെ എത്തുമ്പോയെക്കും ലേറ്റ് ആവും. പക്ഷെ എന്നെ ക്കാളും നേരത്തെ എത്തും . എന്നെ പോരാളി ചവിട്ടി താഴെ ഇടണം എണീക്കാൻ എണീറ്റാൽ പിന്നെ ഒക്കെ പെട്ടെന്നാണ് വല്ലോം കുത്തി കേറ്റാൻ ഉള്ള സമയം മതി..

വിട്ടിൽ നിന്ന് ബുക്ക്‌ തൊട്ടു നോക്കാത്തതു കൊണ്ട് ടൈം ടേബിൾ നോക്കണ്ട തലേന്ന് കൊണ്ട് വെച്ച ബാഗ് ഇങ്ങ് എടുത്ത് പോന്നാ മതി. പിന്നെ കുളിയും നനയും പോലുള്ള ദുശീലങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് പെട്ടെന്ന് കഴിയും . മീര വന്നപ്പോഴും എന്നെ ചെരിഞൊന്നു നോക്കി ഐഷു നോട്‌ ന്താന്ന് കണ്ണ് കാണിച്ചു. ഞാൻ മുഖമൊന്നു വക്റിച്ചു അതൊന്നും മൈൻഡ് ആക്കാതെ അവിടിരുന്നു. ഇതുങ്ങൾ എന്റെ രണ്ട് സൈഡിൽ വായ തുറന്നു ഒന്നും മനസിലാവാതെ അവിടിരുന്നു. നമ്മളെ മൊഞ്ചൻ വന്നപ്പോൾ ഞാൻ എന്റെ ഡ്യൂട്ടി തുടങ്ങി. പക്ഷെ ഒരു കാര്യോം ഉണ്ടായില്ല. അറിയാതെ പോലും അങ്ങേരുടെ കണ്ണ് എന്റെ നിഴലിൽ പോലും വീണില്ല. വല്യ മൈൻഡ് ഒന്നും ഇല്ലേലും വേറെ എല്ലാരോടും സംസാരിക്കുന്നുണ്ട്. ഞാൻ നല്ല ഭേഷ് ആയി ശ്രദ്ധിക്കുന്നു എന്ന് കഷ്ടപ്പെട്ട് അഭിനയിക്കാൻ തുടങ്ങി. പെട്ടെന്ന് എന്റെ പേര് വിളിച്ചപ്പഴാ സ്വപ്ന ലോകത്ത്ന്ന് ഞാൻ ഉണരുന്നതു. ഇനി ഇയാൾക്കെങ്ങാനും മനസ്സിലായോ ഞാൻ വായ നോക്കാന്ന്. എന്ന് മനസ്സിൽ കരുതി ഞാൻ എണീറ്റു.

എന്തോ ചോദിക്കുന്നുണ്ട് ഇവടെ പഠിപ്പിച്ചതെന്തോ ആണ്. ഇതൊക്കെ പറയുമ്പോ അങ്ങേരുടെ കുഞ്ഞി കണ്ണിലും നീണ്ട മൂക്കിലും ഒക്കെ നോക്കി ഇരുന്ന് അളവ് എടുക്കായോണ്ട് ചോദ്യം പോലും എനിക്ക് കേട്ടു പരിചയം ഇല്ല... അതോണ്ട് ഞാൻ മിഴിച്ചു നിന്നു. അന്ന് മുതൽ തൊടങ്ങുവായിരുന്നു ഞങ്ങൾ തമ്മിലുള്ള ശീത യുദ്ധം. സർ ക്ലാസ്സിൽ നിന്ന് ഇറങ്ങിയപ്പോ തൊട്ട് നമ്മളെ രണ്ട് കിഡ്നികൾ കെടന്നു കാറി കൂവി ചിരിയായിരുന്നു. ഞാൻ മൈൻഡ് ആക്കാൻ പോയില്ല. കയ്യിലെ പട്ടം പറന്നു പോയ കുട്ടിയുടെ നിസ്സഹായവസ്ഥ ആയിരുന്നു എനിക്ക്. എങ്ങാണ്ടോ പോണ പണിയുടെ പിന്നാലെ ഓട്ടോ പിടിച്ചു ചെന്ന് കൂട്ടി കൊണ്ട് വന്ന പോലെ. പിന്നെ ബ്ലു വെയിൽ കളിച്ചു ചാവാൻ നടക്കണ പിള്ളേരുടെ നാട്ടിലാണല്ലോ ഞാൻ ജീവിക്കുന്നത് എന്ന് ചിന്തിച്ചപ്പോ കൊറച്ചു റിലാക്സേഷൻ ഓക്കേ ഉണ്ട്....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story