ഇഷ്‌ക്ക്: ഭാഗം 4

ishque

രചന: Haya Mehrin

ഒരൊറ്റ ദിവസം കൊണ്ട് തന്നെ ഞാനും എന്റെ ഇന്ട്രെസ്റ്റും കാറ്റ് പോയ ബലൂൺ പോലെ ആയി . ആകെ നാണം കെട്ടു എല്ലാരുടെയും മുൻപിൽ. ശോ വേണ്ടായിരുന്നു. വെറുതെ നാണം കെടാൻ. അന്നെനിക്ക് മനസിലായി നമ്മക്ക് ഇതൊന്നും വിധിച്ചിട്ടില്ല. ഈ തല്ലുക്കൊള്ളിത്തരം അല്ലാതെ എന്ന്. അന്നു മുതൽ എന്നും ഒരു അവഗണന ആയിരുന്നു സാറിന് എന്നോട്. തല്ലിപൊളി ആണെന്ന് തോന്നിയത് കൊണ്ടാവാം. ഞാനും കട്ടക്ക് നിക്കും വാശിയും ദേഷ്യവും ആയി. എന്നെ കളിയാക്കാനും കുറ്റം പറയാനും കിട്ടുന്ന ഒരവസരവും പുള്ളി വെറുതെ കളയൂല്ല. അങ്ങേരോടുള്ള വാശിക്കാണ് ക്ലാസ്സിൽ ശ്രദ്ധിക്കാത്തത് . വാശിക്ക് തന്നാ വീട്ടിൽ ഇരുന്നു പഠിക്കാനും തുടങ്ങിയത് . അങ്ങേരു പഠിപ്പിചിട്ടല്ല മാർക്ക്‌ മേടിക്കുന്നതു എന്ന് തെളിയിക്കാൻ വേണ്ടിയാണ് ഈ പെടാപാട് മുഴുവനും പെടുന്നത്. ഇന്നേ വരെ എക്സമിനു വേണ്ടി അല്ലാതെ പഠിക്കാൻ ബുക്ക്‌ തുറക്കാത്ത ഞാൻ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ പഠിക്കാൻ തുടങ്ങിയപ്പോൾ നമ്മളെ പോരാളിന്റേം ഇൻവെസ്റ്റ്റിഗേറ്റർ അനിയന്റേം ഒക്കെ സകല ഫ്യൂസും കത്തി കരിഞ്ഞു മണക്കാൻ തൊടങ്ങി.

കാരണം നമ്മള് പണ്ടേ മടിച്ചിയാണ് എല്ലാ കാര്യത്തിലെ പോലെ തന്നെ പഠിക്കുന്ന കാര്യത്തിലും. അത്യാവശ്യം പഠിക്കാൻ ഉള്ള കഴിവ് ഒക്കെ ഉണ്ടെങ്കിലും മടിയാണ്. ഇത് വരെ ഉള്ള എക്സാം ഒക്കെ പാസ്സ് ആയത് തന്നെ പണ്ട് കാരണവന്മാർ ചെയ്ത പുണ്യം അല്ലാതെ എനിക്ക് വല്യ പങ്ക് ഒന്നും ഇല്ല. അല്ലങ്കിൽ തന്നെ പഠിച്ചു ഡോക്ടർ ആക്കാനൊന്നും പോണില്ല. പ്ലസ്ടു കഴിഞ്ഞപ്പോൾ തന്നെ കെട്ടിച്ചു വിടും എന്ന് നാട്ടുകാരും വീട്ടുകാരും കുടുംബക്കാരും ഒക്കെ പറഞ്ഞതാ... കയ്യിലിരുപ്പ് അതാണേ...... അതുകൊണ്ട് അവരെ കുറ്റം പറയാനും പറ്റില്ല.ഹി ഹി... ഉപ്പാന്റെ കയ്യും കാലും പിടിച്ചാണ് കോളേജിൽ പൊയ്ക്കോളാൻ സമ്മതിപ്പിച്ചത്. അതും പഠിക്കാൻ ഒന്നും അല്ല. അറക്കാൻ കൊണ്ട് പോണതിനു മുൻപ് ഒരു അടിച്ചു പൊളി. അതാണ് ഈ കാലമാടൻ തട്ടി കളിക്കുന്നത്... പ്ലസ്ടു ശരിക്കങ്ങു ആർമാദിക്കാൻ കഴിഞ്ഞില്ല. കാരണം.......

പ്ലസ്ടു പകുതിക്ക് വെച്ച് ഒരു കോന്തനോട്‌ മുടിഞ്ഞ പ്രേമം.. സഹിക്കാൻ പറ്റാണ്ടായപ്പോ കേറി പറഞ്ഞു ഇഷ്ട്ടാന്ന്. പക്ഷേ ചെക്കന്റെ മറുപടി കേട്ട് എന്നിലെ പെണ്ണ് നാണിച്ചു പോയി... അവനു പ്രേമിക്കാൻ ഇന്ട്രെസ്റ്റ് ഇല്ലാന്ന് . ഇങ്ങനേം ചെക്കന്മാരോ.. അതും ഈ കാലത്ത്. ഒരു നിമിഷം കൊണ്ട് എന്റെ പ്രേമം വാടി തളർന്ന് കരിഞ്ഞുണങ്ങി എന്നെ നോക്കി കൊഞ്ഞനം കുത്തി. പ്രേമം മൂത്ത് പണ്ടാരടങ്ങി നിന്നപ്പോൾ ഒന്നും തലേൽ കേറിയില്ല. കൊണ്ടോയി തല വെച്ചതിനു ശേഷം ആണ് അറിയുന്നത് പള്ളിയും പഠിത്തവും ഒക്കെ ആയി നടക്കുന്ന ഒരു ദൈവ പുത്രനാണ് ലവൻ എന്ന്. ചെക്കൻ കൊറേ പെൺപിള്ളേരെ നിരസിച്ചു ക്ഷീണിച്ചിരുപ്പാണ് എന്ന് ഞാൻ അറിയാൻ വൈകിപ്പോയി. എന്തായാലും ആദ്യം പ്രേമം തോന്നിയ ആളു കൊള്ളാം. തുടക്കം തന്നെ ഗംഭീരം ആയി. പിന്നെ ഞാനാ പരുപാടിക്ക് പോയില്ല.

അത് നമ്മളെ കൊണ്ട് നടക്കുല എന്ന് തോന്നി. പ്രേമത്തിനോടൊപ്പം എന്റെ രണ്ട് വർഷമാണ് കരിഞ്ഞു പോയത്. അവൻ കൂടെ ഉള്ളോണ്ട് രണ്ട് വർഷം ഞാൻ മദർ തെരേസക്ക് പഠിക്കുവായിരുന്നു. എന്തൊക്കെ പറഞ്ഞാലും അതൊരു സുഖമുള്ള നോവാണ്. ഇപ്പൊ ആലോചിക്കുമ്പോൾ തോന്നും ഒരു കണക്കിന് പൊട്ടി പൊളിഞ്ഞത് നന്നായി എന്ന് അല്ലേൽ എനിക്ക് ഇപ്പൊ അവന്റെ ഫോട്ടോ ഫ്രെയിം ചെയ്ത് വെക്കേണ്ടി വന്നേനെ... കാലം എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും രണ്ട് മതക്കാര് കല്യാണം കഴിക്കാന്നൊക്കെ പറഞ്ഞാ റിസ്ക് ആണ്. അങ്ങനെ രണ്ട് വർഷത്തിനു ശേഷം എന്നിലെ ഞാൻ സട കുടഞ്ഞു എണീറ്റു. ഇനി പ്രേമവും മണ്ണാങ്കട്ടയും ഒന്നും വേണ്ട അടിച്ചു പൊളിക്കണം എന്ന് വിചാരിച്ചു വന്ന എന്നെ ആണ് ആ കുട്ടി പിശാച് ഒരു പഠിപ്പിസ്റ്റ് ആക്കി മാറ്റി കൊണ്ടിരിക്കുന്നത്. ****************

ഓരോന്ന് ആലോചിച്ചു എപ്പഴോ കെടന്നുറങ്ങി. പോരാളി രാവിലെ തന്നെ വന്ന് ചവിട്ടി താഴെ ഇട്ട് "എണീറ്റ് പോടീ "എന്നലറിയപ്പോ ആണ് നേരം വെളുത്തത് അറിഞ്ഞത്. അപ്പോൾ ഇന്നും നമ്മള് പുറത്താണ്. അല്ലേലും അകത്തിരിക്കുന്നതിലും ഭേദം പുറത്തു നിക്കുന്നതാ. അകത്തിരുന്നാ വെറുതെ അയാളെ വായിലിരിക്കുന്നത് കേൾക്കാൻ. ഒരു ദിവസം ഞാനും മീരയും ഓരോന്ന് പറഞ്ഞു ചിരിച്ചപ്പോൾ... അവളുടെ ചിരി കുറച്ചു ഉച്ചത്തിൽ ആയതിനു ചീത്ത കേട്ടത് എനിക്ക്. അത് ചോദിച്ചപ്പോ പറഞ്ഞത് അവളെ നീ ആണ് വഷളാക്കുന്നത് എന്നാണ്. **************** ഇന്നും ഞാൻ പുറത്തു തന്നെ ആയിരുന്നു. ഐഷു ക്ലാസ്സിന്റെ ഉള്ളിൽന്ന് എന്തോ പറയുന്നുണ്ട്.

ഞാൻ അത് മൈൻഡ് ആക്കാതെ തിരിഞ്ഞു നിന്നു. ഇനി അതെങ്ങാനും അങ്ങേരു കണ്ടാ പഴി എനിക്കാവും. ക്ലാസ്സ്‌ കഴിഞ്ഞ് സർ എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ പോയി . സർ പോയതും ഐഷുവും മീരയും കൂടെ ഓടി വന്നു എന്നേം വലിച്ചോണ്ട് ഓടി. എന്താടി.. മനുഷ്യനെ കൊല്ലാൻ കൊണ്ടോവാണോ... നീയിതു എങ്ങോട്ടാ ksrtc ബസ്സ് പോണ പോലെ പോവുന്നത് "ഒരു കാര്യം പറയാനുണ്ട് മുത്തേ "... ഓട്ടം നിർത്തി ഐഷു പറയാൻ തുടങ്ങി. എന്ത് കാര്യം? "എടി... ആഷിക് സർ ഇപ്പഴത്തെ ഫാഷന്റെ ഇരയാണെടി !!!"... ങേ...? ഇനി ഇയാള് വേറെ വല്ലോം ആണോ?... ഏയ്... ഇനി ആണോ...??? ...കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story