ഇഷ്‌ക്ക്: ഭാഗം 5

ishque

രചന: Haya Mehrin

എന്തോന്ന്...? ഒന്ന് തെളിച്ചു പറ പെണ്ണെ... "എടി... തേപ്പെടി"... തേപ്പോ..? അയിന് ഇയാളെ ഒക്കെ ആര് പ്രേമിക്കാൻ ... അതേടി.. ഇയാള് നല്ല കട്ട തേപ്പ് വാങ്ങിച്ചു നിക്കാണ് ... ഹി ഹി.. തേപ്പ് ഒക്കെ ഇപ്പൊ ഒരു ഫാഷൻ ആയി വരുവാണല്ലോ... അതിനും വേണം ഒരു ഭാഗ്യം. ദേ ഇവടെ ഒരുത്തി പുട്ടിയോട് പടപൊരുതിയാണ് വരുന്നത്.. ന്നട്ട് വല്ല കാര്യോം ണ്ടോ. വെറുതെ ആ തന്തപിടിന്റെ പോക്കറ്റിനു ഓട്ട വീഴ്ത്താൻ. പോയി കഴുകി കളയെടി മാക്രി.. ഹും... പോടീ പട്ടി.... നിങ്ങളൊന്നു നിർത്തുവോ... നിന്നോട് ആര് പറഞ്ഞു ഇതൊക്കെ... നിന്നെ ആരോ പറഞ്ഞു പറ്റിച്ചതാവും അല്ലാതെ ഇയാളെ ഒക്കെ ആര് പ്രേമിക്കാനാ.. അല്ലെടി.. എന്റെ കസിൻ ഇല്ലേ ഷാനുത്താ.. പുള്ളിക്കാരിടെ കൂടെ പഠിച്ചത് ആണ് ആഷിക് സാറും ആ പെണ്ണും സംഭവം കഴിഞ്ഞിട്ട് ഇപ്പൊ കുറച്ചായി ഷാനുത്താ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞതാ...

എനിക്ക് പിക് വാട്സ്ആപ്പ് ചെയ്തു തന്നു പുള്ളിക്കാരിടെ കല്യാണം കഴിഞ്ഞു. അവര് ഫാമിലി ആയി അമേരിക്കയിൽ സെറ്റിൽഡാ. കല്യാണം കഴിച്ചവനും അവിടെ തന്നെയാ.. അതിന് ശേഷമാണ് സർ ഇവടെ ജോലിക്ക് വന്നത് അപ്പോ കല്യാണം കഴിക്കാൻ വേണ്ടി തേച്ചതാണോ..? മീരയാണ് ഏയ്... മതി ഐഷു അയാളെ തിന്നത്... തേപ്പ് ഒക്കെ ഇപ്പൊ സാധരണയല്ലേ... അതിലിപ്പോ എന്താ ഇത്ര പറയാൻ ഉള്ളത് ആ പെണ്ണിന്റെ പിക് എന്റെ കയ്യിൽ ഉണ്ട്... എവിടുന്നു കിട്ടി...? ഷാനുത്താ തന്നു.. ഹു ഹു എവിടെ നോക്കട്ടെ.. ആക്രാന്തം കാണിക്കല്ലേ മീരേ... തരാം.. അമേരിക്കയിൽ ഉള്ളതാന്ന് ഒന്നും പറയുല ലെ... നമ്മളെ ഒക്കെ പോലെ തന്നെ... മീരയാണ് അല്ല അമേരിക്കക്കാർക്ക് രണ്ട് കൊമ്പ് എക്സ്ട്രാ ണ്ടാവും ഒന്ന് പോടീ... അതല്ലടാ... കണ്ടിട്ട് ഒരു മലയാള തനിമ... ഇവളെന്തിനാ ഇങ്ങോട്ടു വന്നത്...?

പ്ലസ്ടു തൊട്ടേ ഇവടെയാണ് പുള്ളിക്കാരി..... ഇതൊന്നും അല്ല രസം ഈ മലയാളി മങ്കയുടെ പേരാണ് രസം എന്തേ...? "അശിഖ " ഏഹ്....??? ആ നിന്റെ പേരാണ് ആ അമേരിക്കക്ക്... വെറുതെ അല്ല ഐഷു അയാൾക്ക് ഇവളോട് ഇത്ര കലിപ്പ് ... ഓ പിന്നേ.... അയാള് വല്ലവളോടും തേപ്പും വാങ്ങി ഇരിക്കുന്നതിന് ഞാൻ എന്ത് പിഴച്ചു ... അല്ലെങ്കിൽ ഈ കൂറ സ്വഭാവം വെച്ചോണ്ട് അല്ലേ പ്രേമിക്കാൻ ചെന്നത്.. തേപ്പല്ല എടുത്തിട്ട് അലക്കണം ഈ മുതലിനെ ഒക്കെ... തേച്ചതല്ല അവള് ജീവനും കൊണ്ട് ഓടിയതാവും ഒരു കുട്ടി രക്ഷപെട്ടു എന്ന് കരുതിയാ മതി... ഹല്ല പിന്നെ.. ഹും... വാ നമുക്ക് പോവാം.. ************* ഇനി അവള് പറഞ്ഞ പോലെ വല്ലോം ആവോ... തേപ്പിന്റെ പരിണിത ഫലം ആണോ.. ഈ സ്വഭാവം... ഏയ് ചാൻസ് കൊറവാ.. ഇതിനെ ഒക്കെ വീട്ടിൽ എങ്ങനെ സഹിക്കുന്നോ യെന്തോ...

അല്ലങ്കിൽ തന്നെ ഞാൻ എന്ത് ചെയ്തു പക്ഷെ അന്ന് എന്റെ പേര് കേട്ടപ്പോൾ തൊട്ടാണ് ഈ ഭാവ മാറ്റം എന്ന് അന്ന് തന്നെ തോന്നിയതാണ്. അത് വരെ എന്നോട് ഇഷ്ട്ട കുറവ് ഒന്നും തോന്നിയില്ല... പിന്നെ അങ്ങനെ മോശം സാഹചര്യങ്ങൾ ഒന്നും ഉണ്ടായിട്ടുമില്ല... എന്തോ ആവട്ടെ... നമ്മക്കിപ്പോ എന്താ അയാള് മിണ്ടിയില്ലേൽ. ************* ക്ലാസ്സിൽ ഇരിക്കുമ്പോയും ഫുൾ ഇതിനെ കുറിച്ചായിരുന്ന് ചിന്ത... പിന്നെ ലഞ്ച് ബ്രേക്ക്‌ ആയപ്പായാണ് ബോധം വന്നത്. ഭക്ഷണം ഒക്കെ വലിച്ചു വാരി തിന്ന് ഞാനും മീരയും കൂടെ പ്രൊജക്റ്റ്‌ സബ്മിറ്റ് ചെയ്യാൻ പോയി. ഇന്നലെ കൊടുക്കേണ്ടതാണ് എല്ലാ സബ്ജെക്ട് ന്റേം. എല്ലാം കൊടുത്തു ഇത് ഒഴികെ. ഇത് സമദ് സാറിന്റെ ആണ് അതോണ്ട് സീൻ ഇല്ല. പുള്ളി ഒന്നും പറയുല. മീര പുറത്ത് നിന്നു ഞാൻ അകത്തോട്ടു ചെന്നു. തിരിച്ചു വരുമ്പോൾ ദേ പെണ്ണ് കാലമാടനോട്‌ കൊഞ്ചി കുഴഞ്ഞു കൊണ്ട് നിക്കുന്നു.

ഓ.... തേൻ ഒലിക്കുന്നു... ഇവളെ കൊണ്ടിതൊക്കെ എങ്ങനെ സാധിക്കുന്നോ യെന്തോ... "നീ എന്താ ഇവടെ"ഡ്രാക്കുളയാണ്.... എനിക്കെന്താ ഇവിടെ വന്നൂടെ.. ഹും എന്ന് മനസ്സിലാണ് പറഞ്ഞത്. ഞാൻ പ്രൊജക്റ്റ്‌ സബ്മിറ്റ് ചെയ്യാൻ... "അതൊക്കെ ഇന്നലെ തന്നെ വെക്കണം എന്ന് പറഞ്ഞതല്ലേ " "താൻ പഠിക്കാൻ തന്നെ അല്ലേ ഇങ്ങോട്ടു വരുന്നത്... ഇനി അതിനല്ലാ എന്നുണ്ടെങ്കിൽ താൻ ഇങ്ങോട്ടു കെട്ടി എഴുന്നള്ളണോ"... സാർ എന്തിനാ വെറുതെ എന്നോട് ചൂടാവുന്നത്... സമദ് സാറിനില്ലല്ലോ ഇത്രേം പ്രശ്നം... "question ചോദിക്കുമ്പോൾ ആൻസർ പറയാൻ ഇല്ലല്ലോ തന്റെ നാവിന് ഇത്രേം ശുഷ്‌കാന്തി.. അപ്പോൾ വടി വിഴുങ്ങിയ പോലെ നിക്കുന്നത് കാണാലോ " ഹും ഞാൻ അത് മൈൻഡ് ആക്കാതെ തിരിച്ചു നടന്നു... ഉച്ചക്ക് ശേഷം ക്ലാസ്സിൽ ഇരുന്നു ചടച്ചപ്പോൾ ഞാൻ ക്ലാസ്സിൽന്ന് നൈസ് ആയിട്ട് ഊരി...

ഇനി അവടെ ഇരുന്നാ ശെരിയാവുലാ.. ലൈബ്രറിയിലേക്ക് പോകാം അതാവുമ്പോ ലൈബ്രേറെറിയനോട്‌ കത്തിയും വെക്കാം അതിന്റ അടുത്തുള്ള ഡിപ്പാർട്മെന്റിലെ ചെക്കന്മാരെ വായ നോക്കുകയും ചെയ്യാം. അവളുമാർക്ക് ഒക്കെ പേടി ആയതിനാൽ ഒറ്റക്ക് ആണ് യാത്ര അപ്പോൾ ദേ എന്റെ നേരെ കാലമാടൻ വരുന്നു. ഹും... ഞാൻ മൈൻഡ് ആക്കാൻ പോയില്ല... അങ്ങേര് എന്നെ കഴിഞ്ഞു പോയപ്പോൾ പെട്ടെന്ന് തിരിഞ്ഞു നിന്ന് ഞാൻ പറഞ്ഞു അതേയ് എനിക്ക് പേരിട്ടത് ഞാനല്ല... ഏഹ്...? ആഹ്.. അത് തന്നെ... എനിക്ക് പേരിട്ടത് ഞാൻ അല്ലെന്ന്... എന്ത്... സാറിനിതുവരെ 19- ആം നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടിയില്ലേ... അതും അവള് പോയാ അവള്ടെ അനിയത്തി എന്ന് പറയുന്ന ഈ കാലത്ത്... പിന്നെ ഒന്നും പറയാതെ ഞാൻ പെട്ടെന്ന് എസ്‌കേപ്പടിച്ചു. അല്ലേൽ പഹയൻ നമ്മളെ കാലേ വാരി ഭിത്തിയിൽ അടിക്കും... നൈസ് ആയി ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ സർ പന പോലെ പോസ്റ്റ്‌ അടിച്ചു നിക്കുന്നുണ്ട്.... ആ കണ്ണിപ്പോൾ ഊരി താഴെ പോവോ പടച്ചോനെ... *************

ഇവളിത് എന്തൊക്കെയാ ഇപ്പൊ വിളിച്ചു കൂവിയത്...ഇവളോട് ഇതൊക്കെ ആരാ പറഞ്ഞത്... അശി അങ്ങനെ മറ്റു പെൺപിള്ളേരെ പോലെ എന്നെ തേച്ചു പോയത് ഒന്നും അല്ല. അവളെ കുറ്റം പറയാൻ ഒന്നും പറ്റില്ല ... എന്റെ ഭാഗത്തും തെറ്റ് ഉണ്ട്... പൊതുവെ ഒരു വാശിക്കാരി ആയിരുന്നു അവൾ... ചെറിയ ഒരു പിണക്കം അത്രേ ഉണ്ടായിരുന്നുള്ളൂ... അവള് വാശിക്കാരിയാന്ന് അറിഞ്ഞു വെച്ചിട്ടും ഞാൻ... ഞാനും വാശിക്ക് നിന്നു. അവളെ എനിക്ക് അറിയുന്ന പോലെ വേറെ ആർക്കാ അറിയാ... ഞാൻ അന്ന് വാശി പിടിച്ചു നിന്നില്ലേൽ ....അവളിന്നെന്റെ കൂടെ ഉണ്ടാവുമായിരുന്നു ... ക്ലാസ്സ്‌ കഴിഞ്ഞ് അവള് തിരിച്ചു പോവും എന്നറിഞ്ഞിട്ടും ഞാൻ അവളെ പോയി കാണാനോ പിണക്കം തീർക്കാനോ നിന്നില്ല. പക്ഷെ അവളെന്നെ തോൽപ്പിച്ചത് അവളുടെ കല്യാണം അറിയിച്ചായിരുന്നു അപ്പോഴാണ് അവൾ എനിക്ക് എത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് ഞാൻ അറിയുന്നത്.

പക്ഷെ ചിലത് നഷ്ട്ടപെട്ടാൽ പിന്നെ ഒരിക്കലും അത് തിരിച്ചു കിട്ടില്ല എന്ന് ഞാൻ അറിയാൻ വൈകി പോയി... സ്വന്തം എന്ന് കരുതിയത് നഷ്ട്ടപെടുമ്പോൾ ചങ്ക് പറിച്ചെടുത്ത് കൊണ്ട് പോവുന്നത് പോലെയാണ് ... കല്യാണക്കുറി തന്നു പോവുമ്പോൾ അവളുടെ കണ്ണിൽ കണ്ട നീർതിളക്കം എനിക്ക് നേരെ തറച്ചു നിന്ന ഒരു ചോദ്യമായിരുന്നു... അതെനിക്ക് വിധിചിട്ടില്ല എന്ന് കരുതി സമാധാനിക്കാൻ ശ്രമിക്കുമ്പോഴും ഒരു നഷ്ട ബോധം ഉള്ളിലെവിടയോ നീറ്റലുണ്ടാക്കുന്നു ഒന്നും പറയാതെ തന്നെ എല്ലാം മനസിലായിക്കിയ ഉപ്പയുടെയും ഉമ്മയുടെയും സമ്മാനം.... അതാണ് ഈ ജോലി. എല്ലാം മറക്കാൻ വേണ്ടി തന്നെയാണ് ഈ ജോലിക്ക് കേറിയത്. വന്ന ദിവസം തന്നെ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിച്ച കണ്ണുകൾ തന്നെ കഴിഞ്ഞതെല്ലാം എന്നെ ഓർമിപ്പിച്ചപ്പോൾ... ഒരു നിരാശ എന്നെ വന്നു പൊതിയുന്നത് ഞാൻ അറിഞ്ഞു... *************

ലൈബ്രറിയിൽ പോയിരുന്നപ്പോൾ ആണ് എനിക്ക് ബോധം വന്നത്. പടച്ചോനെ ഞാൻ എന്തൊക്കെ ആണ് ഇപ്പൊ വിളിച്ചു കൂവിയത് സിംഹത്തിന്റെ മടയിൽ ആണല്ലോ കേറി ചെന്ന് മുട്ടി വിളിച്ചത്... ഈ പറഞ്ഞതിന് ഒക്കെ വല്ല തെളിവും ഉണ്ടോ... ഇയാളെന്നെ തൊലി പറിച്ചെടുത്ത് കാന്താരി മുളക് തേച്ചു പൊരിക്കും ഇന്ന്... അങ്ങനെ എന്റെ കാര്യത്തിൽ ഇന്നൊരു തീരുമാനം ആവും. ഇറങ്ങി ഓടിയാലോ..... കൊറേ നേരം കഴിഞ്ഞ് ക്ലാസ്സിൽ പോയി ഇരുന്നു. അടുത്തത് ആ കാലമാടന്റെ ക്ലാസ്സ്‌ ആണ്... എന്താവോ യെന്തോ എന്റെ വിളി പടച്ചോൻ കേട്ടു... പുള്ളിക്കാരൻ വന്നില്ല... ************* രാവിലെ തന്നെ പോരാളിന്റെ റേഡിയോ ഓണക്കിയത് കൊണ്ട് ഇനി കെടന്നാ ശെരിയാവുലാ... വേണേൽ എടുത്തോണ്ട് പോയി കിണറ്റിലിടും പുള്ളിക്കാരി... എനിക്കോ ഉറങ്ങാൻ പറ്റുന്നില്ല അയൽവാസികളെങ്കിലും മര്യാദക്ക് കെടന്ന് ഉറങ്ങട്ടെ എണീറ്റു റെഡിയായി ക്ലാസ്സിൽ ചെന്നപ്പോൾ. കാലമാടൻ വന്നിട്ടില്ല. ഇന്ന് കാക്ക മലർന്നല്ല ചെരിഞ്ഞും മറിഞ്ഞും പറക്കും... വേണേൽ രണ്ട് സ്റ്റെപ് ഡാൻസും കളിക്കും ... ഇന്നിനി വരാതിരുന്നാ മതിയായിരുന്നു......

. ഓ പഹയനെ തല്ലി കൊന്നാലും ചാവുലാ... ദേ കേറി വരുന്നു. അതുവരെ വാടി കൊഴിഞ്ഞു നിന്ന സകല അവളുമാരും ദേ cfl പോലെ കത്തിനിക്കുന്നു... അതും ഹൈ വോൾട്ടേജിൽ... അങ്ങേരെ കണ്ടതും എന്റെ സകല എനർജിയും അടുത്ത കണ്ടം വഴി ഓടി തൊട്ടടുത്ത ട്രെയിൻ ഏതാന്ന് അന്വേഷിക്കാൻ പോയി.... വന്നപാടെ തൊടങ്ങി ക്ലാസ്സ്‌ എടുപ്പും നോട്ട് എഴുതിക്കാലും ഒന്ന് ശ്വാസം വിട് മനുഷ്യാ... ഇളിച്ചോണ്ട് നിക്കാതെ അയിന് കൊറച്ചു വെള്ളം കൊടുക്ക് ആരേലും... അയാളെ നോക്കി ഒളിപ്പിച്ചു ഇരിക്കുന്ന ഐഷു നെ നോക്കി പറഞ്ഞു... ഹും... അവൾക്കതത്ര ഇഷ്ട്ടായില്ല .... ഓ.... "അശിഖ".. .... ഇത് ഞാൻ പ്രതീക്ഷിച്ചു.ഐഷുനോട്‌ സംസാരിച്ചു നേരെ തിരിഞ്ഞത് ഇങ്ങേരുടെ മുഖത്തേക്ക് ആണേ... ഇത് പിന്നെ ഇവടെ സ്ഥിരം ആയോണ്ട് എല്ലാർക്കും ഒരു സ്ഥായി ഭാവം ആയിരുന്നു... ഓ ചോദ്യം ചോദിക്കാൻ ആണ്...ഇത് കോളേജ് തന്നെ ആണോ... ഇയാൾ ഒക്കെ ഇതെവിടെന്ന് എണീറ്റു വരുന്നു ... ഇയാളും കോളേജിൽ ഒക്കെ പോയതല്ലേ ... ഞാൻ ആണേൽ ഉച്ചക്ക് ഉള്ള ശാപ്പാടിനെ കുറിച്ച് ആലോചിച്ഛ് ഇപ്പൊ ഇങ്ങ് എത്തിയതെ ഉള്ളു.

ഇയാളിവടെ എന്തൊക്കെയാണോ യെന്തോ പറഞ്ഞത്... ഞാൻ മനസ്സാ കുംമ്പ കർണനെ സ്മരിച്ചു... അങ്ങേരുടെ കാല് കഴുകി വെള്ളം കുടിക്കണം... ഇതിനെ ഒക്കെ വെച്ച് നോക്കുമ്പോൾ അങ്ങേരു സ്വർഗ്ഗമാണ്... ഏത് മഹാപാപിയാണോ അങ്ങേരോടും എന്നോടും ഈ കൊല ചതി ചെയ്തത്. ചോദ്യവും ഞാനും ആയി ആണേൽ യാതൊരു വിധത്തിലുള്ള പരിചയവും ഇല്ല... ഞാൻ ബ്ലീങ്കസ്സ്യാന്ന് നിക്കുന്നത് കണ്ടതൊണ്ട് ആവണം "അത് പഠിച്ചു പറഞ്ഞു അവിടെ ഇരുന്നോ"... ഹും എന്റെ പട്ടി പറയും... ഇതിപ്പോ കഴിയുമല്ലോന്ന് കരുതി ഞാൻ അവിടെ നിന്ന് സമാധാനപരമായി ഉഴപ്പി... പെട്ടെന്ന് ബെൽ അടിച്ചപ്പോൾ പള്ളി പെരുന്നാളിന് പള്ളി അലങ്കരിച്ച പോലെ ഞാൻ അവിടെ നിന്ന് കത്തി.. "ഈ അവറും ഞാൻ തന്നാ " കത്തിയ തിരിയെല്ലാം അങ്ങേര് ഊതി കെടുത്തി... ഓരോ കുരിശ് ... എല്ലാ അവളുമാരുടെയും മുഖത്ത്‌ പാൽനിലാവ് തത്തി കളിക്കുന്നു ...

ഇതുങ്ങളെ ഒക്കെ പ്രാർത്ഥനയുടെ ഫലമാവും... ഇനി ബലം പിടിച്ചു നിന്നിട്ട് കാര്യമില്ല ... അതുകൊണ്ട് പട്ടിയും ആയി ഒരു ധാരണയിലെത്തി അവസാനം ഞാൻ തന്നെ പഠിച്ചു പറഞ്ഞു കൊടുത്തു . അപ്പോൾ ദേ അടുത്ത ചോദ്യം... ഇതെന്തോന്നിത് ചോദ്യാത്തര(chodyothara) വേളയോ... ഇതിലും ഭേദം പുറത്ത് നിക്കുന്നതായിരുന്നു... നേരത്തെ ഇറങ്ങാൻ തോന്നിയ നിമിഷത്തെ മനസ്സാ ശപിച്ഛ്... ഇന്ന് കണി കണ്ടവന്റെ മുത്തിക്കും മുത്തിടെ മുത്തിക്കും വരെ ആശംസ നേർന്നുകൊണ്ട് ഞാൻ അവടെ നിന്നു. ബെല്ലടിച് ഇറങ്ങി പോവാൻ നേരം തിരിഞ്ഞ് നിന്ന് വൈകുന്നേരം ക്ലാസ്സ്‌ ടെസ്റ്റ്‌ ഉണ്ടെന്ന് പറയാൻ മറന്നില്ല പിശാച്... പഠിക്കേണ്ട സമയത്ത് കെടന്ന് ഫ്ലാഷ് ബാക്ക് അടിച്ചോണ്ട് അതിന്റെ കാര്യം ഹുദാ ഹുവാ... ************* എന്തായാലും എക്സാമിന്റെ കാര്യത്തിൽ ഒരു തീരുമാനമായി... തന്ന ഷീറ്റ് തിരിച്ചു കൊടുക്കണം എന്നുള്ളത് കൊണ്ട് ഞാൻ അവിടിരുന്ന് ആത്മാർത്ഥമായിട്ട് തള്ളി...

######################### പിന്നെ രണ്ടു ദിവസം അവധി ആയിരുന്നു... സ്വസ്ഥം ഗ്രഹവാസം ആരാന്റെ ആണെന്ന് മാത്രം... ഹി ഹി..... വീട്ടിൽ ഇരിക്കാൻ എനിക്ക് വല്യ ഇഷ്ട്ടല്ല... അതോണ്ട് ആണ് എന്നും മുടങ്ങാതെ ക്ലാസ്സിൽ ഹാജർ വെക്കുന്നത്... കസിൻസിന്റെ വീട്ടിൽ പോയി തിരിച്ചു പോരാൻ തോന്നാത്തത് കൊണ്ട് ആ തിങ്കളും ചൊവ്വയും ഞാൻ ക്ലാസ്സിൽ പോയില്ല... അത് കൊണ്ട് തന്നെ ലൈഫ് ജോർ ബാർ ആയിരുന്നു... അടുത്ത ദിവസം മനഃപൂർവം ലേറ്റ് ആയിട്ടാണ് ഞാൻ ക്ലാസ്സിൽ പോയത്... അതിന്റ അകത്തിരുന്ന് ചക്ര ശ്വാസം വലിക്കുന്നതിലും ഭേദം പുറത്ത് നിന്ന് പ്രകൃതി ആസ്വദിക്കുന്നതാണ്.... "എടി "....? ഐഷു ആണ് മം... "നിന്നെ ആഷിക് സർ ചോദിചിരുന്നു" ഏഹ് ...? ...കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story