ഇഷ്‌ക്ക്: ഭാഗം 6

ishque

രചന: Haya Mehrin

ആര് ചോദിച്ചെന്ന്...? "ആഷിക് സർ " എന്താ ചോദിച്ചത്..? " നീ എന്താ രണ്ട് ദിവസായിട്ട് ക്ലാസ്സിൽ വരാത്തതെന്ന്" ... പകച്ചുപോയി എന്നിലെ ബാല്യവും കൗമാരവും... ഞാൻ ചത്തോന്നറിയാൻ ചോദിച്ചതാവും... ആണേൽ പുള്ളിക്ക് ഒരു മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കാനാവും... ഹും... ഹല്ല പിന്നെ... അന്ന് ഫസ്റ്റ് അവർ ആരും വന്നില്ലാ ... ഇനി ഇയാളെങ്ങാനും തട്ടി പോയോ... ഉച്ചക്ക് ശേഷം സമദ് സാർ ന്റെ ക്ലാസ്സിൽ സർ ഒരു ബുക്ക്‌ എടുക്കാൻ പറഞ്ഞയച്ചു. പുള്ളിക്കാരന് പിന്നെ പണ്ടേ നമ്മളോട് ഒരു സ്നേഹം ആണ്... ഇനി പതിയെ കേറിയാ മതി ക്ലാസ്സിൽ. ഹു ഹു ... അപ്പോൾ ദേ ഇരിക്കുന്നു കാലമാടൻ..... ഏഹ്... ഇയാൾ ഇന്ന് വന്നിട്ടുണ്ടോ...ക്ലാസ്സിലേക്ക് ഒന്നും കണ്ടില്ലല്ലോ... "മം എന്താ " ഈ ബുക്ക്‌ എടുക്കാൻ... മം... ".....പി.... പിന്നേ താൻ എന്തെ രണ്ടു ദിവസം ക്ലാസ്സിൽ വരാഞ്ഞത് " ഉള്ളിലെ ഫ്യൂസ് ഒക്കെ കത്തിക്കരിഞ്ഞു പോയെങ്കിലും വയ്യായിരുന്നുന്ന് ഒരു വിധം പറഞൊപ്പിച്ചു. മം... കാലുകൾക്കൊക്കെ ഒടുക്കത്തെ ഭാരം... വലിച്ചിട്ടു കിട്ടുന്നില്ല...

ഇയാൾക്ക് ഇതെന്ത് പറ്റിയോ എന്തോ... ആരോ തലക്കിട്ട് കൊട്ടിയെന്നാ തോന്നുന്നത്... കാരണം ഇതൊന്നും പതിവുള്ളതല്ല... ശോ... എങ്ങനെ നടന്ന മനുഷ്യനാ... എന്ത് നല്ല സ്വഭാവമായിരുന്നു. വൈകുന്നേരം ഫ്രീ പിരീഡ് ആയിരുന്നു...കൂടെ നല്ല ഇടിക്കട്ട മഴയും ....... ആഹഹാ അന്തസ്സ്... ക്ലാസ്സിൽ കൊട്ടും പാട്ടും ഒക്കെ ആയി ഉഷാറായിട്ടങ്ങനെ പോവുമ്പോൾ.... വെറുതെ അവടെ കെടന്ന പേനയെടുത്ത് നൈസ് ആയിട്ടൊന്ന് രാഹുലിനെ എറിഞ്ഞു... അല്ലേലും എനിക്ക് നല്ല ഉന്നം ആയതോണ്ട് ഇതവന് തന്നെ കൊണ്ടു... പിന്നെ അടിയായി ഇടിയായി ആകപ്പാടെ കലപില അവസാനം അവൻ എന്റെ ഷാൾ പിടിച്ചു പറിച് ഓടി പിന്നാലെ ഞാനും ... വരാന്തയിൽ ഞാൻ ആരെയോ തട്ടി ഇട്ട് വെള്ളത്തിലേക്ക് വീഴാൻ പോവുന്നതിന് മുൻപ് തന്നെ എന്നെ ഏതോ കൈകൾ താങ്ങിയിരുന്നു... വീണില്ലല്ലോ എന്നുള്ള ആശ്വാസത്തിൽ നോക്കുമ്പോൾ ദേ എന്നേം താങ്ങി പിടിച്ചോണ്ട് സർ നിക്കുന്നു... എന്നിലേക്ക്‌ ഒരു തരിപ്പ് അരിച്ചു കയറുന്നത് ഞാൻ അറിഞ്ഞു ...

ഞാൻ ഒന്ന് ഇളിച്ചു കാണിച്ച് കൊടുത്തു... "എവിടെ നോക്കിയാടി ഓടുന്നത് "ദേ സിംഹം കെടന്ന് അമറുന്നു... ഓ നശിപ്പിച്ഛ് കാലമാടൻ... ഇയാളിതെന്തോന്നിത് ... ഇയാൾ സിനിമ ഒന്നും കാണാറില്ലേ...ഹും അയിന് സാറിനൊന്നും പറ്റിയില്ലല്ലോ... ഞാൻ അല്ലേ വീഴാൻ പോയത്... ഞാൻ പറഞ്ഞോ എന്നെ പിടിക്കാൻ ഹും ... ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറയുന്ന പോലെ... ആത്മഗതം കുറച്ച് ഉറക്കെ ആയിപ്പോയി ആ.... ദേ കിടക്കുന്നു താഴെ ചക്ക വെട്ടിയിട്ട പോലെ... പേടിക്കണ്ട ഞാൻ തന്നെയാ... കാലമാടൻ പിടി വിട്ടു കളഞ്ഞു... ന്നട്ട് നിന്ന് ഇളിക്കുന്നത് കണ്ടില്ലേ... ഞാൻ ആകെ നനഞ്ഞു... ചെളിയിൽ മുങ്ങി നിക്കാ ... ഞാൻ അങ്ങേരെ കൂർപ്പിച്ചൊന്ന് നോക്കി "നിനക്ക് വീട്ടിൽ നിന്ന് വല്ല അമ്മിക്കല്ലും ആണോ പെണ്ണെ തിന്നാൻ വേണ്ടി ഉരുട്ടി തരുന്നത്"... "മനുഷ്യന്റെ കൈ കെട്ടിക്കേണ്ടി വരുമല്ലോ " ഓഹ് അപ്പോൾ നേരത്തെ ഇങ്ങേരെയാണ് ഞാൻ തട്ടിയിട്ടത്... കൈ ഉഴിഞ്ഞു കൊണ്ട് നിക്കുന്നുണ്ട്..... ഒരു കള്ള ചിരി ഉണ്ട് മുഖത്ത്‌. ഇങ്ങേർക്ക് ചിരിക്കാൻ ഒക്കെ അറിയുവോ...

ഒരു ലോഡ് പുച്ഛം വാരി വിതറി തിരിഞ്ഞപ്പോൾ രാഹുൽ തെണ്ടി തിരിഞ്ഞും മറിഞ്ഞും കെടന്ന് ചിരിക്കുന്നു... നിന്റെ കിഡ്നി ഞാനിന്നടിച്ഛ് ഹാർട്ടിൽ കേറ്റുമെടാ പന്നീ... ഇനി ചിരിച്ചാൽ അടി വീഴും എന്നറിയുന്നോണ്ട് അവൻ ചിരി നിർത്തി. "ബാ മുത്തേ നമുക്കിത് കഴുകി കളയാം... " കഷ്ട്ടകാലം ഓട്ടോ പിടിച്ച് വരുവാണല്ലോ പടച്ചോനെ ... ടാപ്പിൽ വെള്ളം ഇല്ല ... "നീ ഇപ്പൊ കുളിയൊക്കെ ചെളി വെള്ളത്തിൽ ആക്കിയോ "സമദ് സർ ആണ്. ഞാൻ തിരിഞ്ഞു സങ്കടത്തിൽ ഒന്ന് സാറിനെ നോക്കി അത് കണ്ടോണ്ട് ആവണം "എന്ത് പറ്റിയെടോ"... വീണതാ... അവടെ എന്നേം നോക്കി നിക്കുന്ന ആഷിക് സാറിനെ കൂർപ്പിച്ഛ് ഒന്ന് നോക്കി ഞാൻ പറഞ്ഞു... "എന്നാ കഴുകിക്കള " വെള്ളം ഇല്ല... "best...ടീച്ചേർസ് ന്റെ ബാത്‌റൂമിൽ പോയി കഴുകിക്കോ"... അത് ഓപ്പൺ ആയിരിക്കില്ല... "വാ ഞാൻ തുറന്ന് തരാം " ഞാൻ സാറിന്റെ പിന്നാലെ പോയി... അങ്ങേര് അവടെന്ന് ഏന്തി വലിഞ്ഞു നോക്കുന്നുണ്ട്... ഹും... വല്യ ഇഷ്ട്ടായിട്ടില്ല കഴുകാൻ വെള്ളം കിട്ടിയത്. ചെളി ഒക്കെ പോയെങ്കിലും ഞാൻ ആകെ നനഞ്ഞു...

"കഴുകിയോ "സമദ് സർ ആണ് ആഹ്... "ഇനി ഇതും വെച്ചോണ്ട് എങ്ങനെ പോവും... അത് ശെരിയാണല്ലോ... ആകെ നനഞ്ഞു കിടക്കാണ്. അത് ഇവൻ കൊണ്ട് വിടും അല്ലേടാ പിന്നല്ല... ######################## "എടോ... കയറിക്കോ ഞാൻ ഏതായാലും ആ വഴി ആണ് "കാലമാടൻ ആണ്... കാർ നിർത്തിയാണ് ക്ഷണം. മുന്നിൽ സമദ് സാറും ഉണ്ട്... സാർ എന്താണാവോ ഇതിൽ. ഞാൻ രാഹുലിന്റെ കൂടെ പോവാം എന്ന് വിചാരിച്ചതാ... ഇനിയിപ്പോ എന്ത് ചെയ്യും... കേറണോ... "കയറിക്കോ. ഏതായാലും ആ വഴിക്ക് അല്ലേ ഞങ്ങൾ പോണത് "സമദ് സാർ ആണ്. കേറിയാലോ... അശ്വതി എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്നുണ്ട്. എന്റെ കൂടെ വരുന്ന കുട്ടിയാണ് . വേറെ ഡിപ്പാർട്മെന്റ് ആണ് പക്ഷെ ഞങ്ങൾ ഒരുമിച്ചാണ് പോവുന്നത്. രാഹുലും അതേ അവസ്ഥയിലാണ്. ഞാൻ രാഹുലിന്റെ കൂടെ ആണ് പോവുന്നത് എന്നുണ്ടെങ്കിൽ അവൾക് ബസ്സിന് പോണം...

ഞാൻ കാറിൽ ആണ് പോവുന്നത് എങ്കിൽ രാഹുലിന് പോവാം. എന്ത് ചെയ്യും...? "നോക്കി നിക്കാതെ കയറെടോ"... സമദ് സാർ നിർബന്ധിച്ചപ്പോൾ രാഹുലിനോട്‌ യാത്ര പറഞ്ഞ് ഞാനും അശ്വതിയും കാറിൽ കേറി. സമദ് സാർ ന്റെ വണ്ടി കേടായി അതാണ് ഇങ്ങേരുടെ കൂടെ കാറിൽ... സാർ പിന്നേം എന്തൊക്കെ പറയുന്നുണ്ട്... പക്ഷെ ഞാൻ കണ്ണാടിയിലുള്ള കണ്ണ് എന്നെയാണോ നോക്കുന്നത് എന്ന് നോക്കി നിൽക്കുവായിരുന്നു... ഏയ് ... ചാൻസ് കുറവാണ് എന്റെ സ്റ്റോപ്പ്‌ എത്തിയപ്പോൾ ഞാൻ ഇവടെ ഇറങ്ങിക്കോളാം എന്ന് പറഞ്ഞു ഇറങ്ങി.... ഇയാൾക്ക് ഇനി നേരെയാണ് പോവേണ്ടത്... അശ്വതിക്കും അതോണ്ട് അവൾ ഇറങ്ങിയില്ല. ഞാൻ യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു... പക്ഷെ മനസ്സ് മുഴുവൻ കോളേജിൽ ആയിരുന്നു... ഇന്ന് എന്തൊക്കെ ആണ് നടന്നത്. ഇങ്ങേർക്കിത് വല്ല ബാധയും കൂടിയോ... ഇന്ന് അടിയുണ്ടാക്കാൻ പോവാത്തത് കണ്ട് രാമേട്ടൻ അന്തം വിട്ട് നിക്കുന്നുണ്ട്... കാറ്റ് പോവോ എന്തോ... എന്തോ ഇന്നൊന്നിനും ഒരു മൂഡ് ഇല്ല... അടി വയറ്റിൽ മഞ്ഞു വീണു വല്യ എക്സ്പീരിയൻസ് ഒന്നും ഇല്ലേലും എന്തോ അങ്ങനത്തെ ഒരു ഫീൽ...

കിടക്ക കണ്ടാൽ ഉറക്കം വരുന്ന എനിക്ക് അന്ന് ഉറങ്ങാൻ പറ്റിയില്ല... എന്തൊക്കെയോ ആലോചിച്ഛ് എപ്പഴോ ആണ് ഉറങ്ങിയത്... രാവിലെ പോരാളിന്റെ ചവിട്ട് കൊണ്ടപ്പയാണ് പോയ കിളിയൊക്കെ വന്നു കൂട്ടിൽ കേറിയത് . പതിവ് പോലെ തന്നെ നമ്മളിന്നും നേരം വൈകി ആണ് ക്ലാസ്സിൽ എത്തിയത്. അവിടെ എനിക്കല്ലാതെ പതിവിന് വിപരീതമായി ആർക്കും ഒന്നും പറ്റിയിട്ടില്ല... മസിൽ മാൻ പതിവ് പോലെ മസിലു പിടിച്ച് നിൽപ്പുണ്ട്... ക്ലാസ്സ് കഴിഞ്ഞു പോവുമ്പോഴും പതിവ് പോലെ തന്നെ... ക്ലാസ്സിൽ കേറി ഇരുന്ന് കുറച്ച് കഴിഞ്ഞപ്പോൾ മൈൻഡ് ഒക്കെ സെറ്റ് ആയി പക്ഷെ വെറുതെ ഉള്ളിലെവിടയോ ഒരു നീറ്റൽ കൂടെ തകർത്തു പെയ്യുന്ന മഴ പതിവിന് വിപരീതമായി എന്നിലൊരു അസ്വസ്ഥത പടർത്തി. ഞാൻ പരമാവധി അടിച്ചു പൊളിച്ചു നടക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. വീട്ടിൽ എത്തി ഭയങ്കര ക്ഷീണം.

ഫ്രഷ് ആയി ഞാൻ പെട്ടന്ന് കേറി കിടന്നു . നേരത്തെ ഉറങ്ങിയത് കൊണ്ട് രാവിലെ പെട്ടന്ന് എണീറ്റു. ബാൽക്കണിയിൽ പോയി നിന്ന് നോക്കുമ്പോൾ നല്ല കിടുക്കാച്ചി ക്ലൈമറ്റ്. മഴക്കാർ ഉണ്ടെങ്കിലും പെയ്യുന്നില്ല... പക്ഷെ പകരം നല്ല കിണ്ണം കാച്ചിയ കാറ്റടിക്കുന്നുണ്ട് . നല്ല തണുത്ത കാറ്റ് നമ്മളെ ഇങ്ങനെ തൊട്ട് തലോടി പോയപ്പോ.... ആഹഹാ എമ്മാ ഫീലാന്നെ. പോയ ഉത്സാഹം ഒക്കെ പാണ്ടി ലോറി പിടിച്ചു തിരിച്ചു വന്നു. പെട്ടെന്ന് ചെന്ന് ഫ്രഷ് ആയി കോളേജിലേക്ക് വെച്ചു പിടിച്ചു... മഴ ചാറുന്നുണ്ടെങ്കിലും സ്ട്രോങ്ങ്‌ ഇല്ല... എന്നാലും നടത്തത്തിന് സ്പീഡ് കൂട്ടി... പെയ്താൽ പണി പാളും കുടയുണ്ട് എന്നാലും എടുക്കുല... നനഞ്ഞാൽ പണിയാ... നമ്മൾ പിന്നെ പണ്ടേ മടിച്ചിയാണല്ലോ... ഹി ഹി. എവടെ ഇതെന്നേം കൊണ്ടേ പോകു...മഴ തകർത്തു പെയ്യാൻ തുടങ്ങി... ഇത് കൊണ്ടാൽ ശെരിയാവുലാ.... വെള്ളത്തിൽ ചാടിയ പോലെ ണ്ടാവും.... അതോണ്ട് ഓടി നേരെ മുന്നിൽ കണ്ട കുടയിലേക്ക് കയറി.... ...കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story