ഇഷ്‌ക്ക്: ഭാഗം 7

ishque

രചന: Haya Mehrin

കുടയുടെ ഉടമസ്ഥനെ കണ്ട് എന്റെ കിളി മാത്രമല്ല അടുത്ത വീട്ടിലെ കിളി വരെ പറന്നു പോയി... നമ്മടെ മാലഘൻ... അല്ല സോറി കാലമാടൻ... എന്നേം ചുഴിഞ്ഞു നോക്കിക്കോണ്ട് നിക്കുന്നു ... ഈശ്വരന്മാരെ... ഇന്ന് എന്നെ ഭിത്തിയേന്ന് വടിച്ചെടുക്കേണ്ടി വരും... ഇങ്ങേരിതെന്നെ നോക്കി കരിച്ചെടുത്ത് ചപ്പാത്തിക്ക് കൂട്ടി കഴിക്കുവല്ലോ... ചിരിക്കണോ കരയണോ... മുഖത്തോട്ടു നോക്കിട്ടാണേൽ അവടെ എന്ത് മാങ്ങാത്തൊലി ആണ് എന്ന് മനസ്സിലാവുന്നും ഇല്ല... ഒരു തൊലിഞ്ഞ ഭാവം... ഇങ്ങേരെ ഒന്നും മനുഷ്യന്റെ കൂട്ടത്തിൽ കൂട്ടാൻ പറ്റത്തില്ലാ... പുറത്താണേൽ നല്ല മഴ... അത് കൊണ്ട് ഇറങ്ങി പോവാനും തോന്നുന്നില്ല. ഒന്ന് ഇളിച്ഛ് കാണിച്ച് കൊടുത്തു... ഏഹെ... വെറുതെ എക്സ്പ്രെഷൻ ഇട്ട് ഞാൻ തളർന്നു... അവസാനം രണ്ടും ഞാൻ ഇറങ്ങി... അപ്പഴാണ് കയ്യിലൊരു പിടുത്തം വീണത്... തിരിഞ്ഞു നോക്കിയ കണ്ണ് പോയി ബ്രെയിനിൽ കേറി നിന്നു. അനങ്ങാനാവാതെ നിന്നപ്പോഴും പുള്ളിക്കാരൻ നടന്നു തുടങ്ങി... ഇങ്ങേരിത് പി റ്റി ഉഷക്ക് പഠിക്കുവാണോ...

ഞാൻ കൂടെ ഇല്ലാന്ന് തോന്നിയത് കൊണ്ടാവാണം തിരിഞ്ഞു നോക്കി നിപ്പാണ് ... "നിന്നെ പട്ടും പുടവയും തന്ന് സ്വീകരിച്ചോണ്ട് പോവാൻ ഇനി ആരേം വരുവോ... വന്ന് കുടയിൽ കയറെടി"... കാല് മണ്ണിലുറച്ചു പോയോ പടച്ചോനെ... ഒരു വിധം അത് വലിച്ചെടുത്ത്‌ ഏന്തി വലിഞ്ഞു ഞാൻ കുടയിൽ കയറി... ഒരു താങ്ങിന് പിടിക്കാൻ ഒരാളുണ്ടെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായിട്ട് ആഗ്രഹിച്ചു... ഒരു കുടയിൽ ഒന്നിച്ചു നടക്കുമ്പോൾ എന്നിലുള്ള വികാരമെന്തെന്ന് അറിയാതെ ഞാൻ വിങ്ങി... അങ്ങേരുടെ മുഖത്തോട്ട് നോക്കാൻ ഒരു ധൈര്യക്കുറവ് ... ഇനി അതെങ്ങാനും പറഞ്ഞ് തള്ളി താഴെ ഇട്ടാലോ... ഒളി കണ്ണിട്ടൊന്ന് നോക്കി...ആ കണ്ണിലൊരു തിളക്കം ഇല്ലേ...? ഇങ്ങേരുടെ വികാരപെട്ടിക്ക് കാര്യമായിട്ടെന്തോ കുഴപ്പം ഉണ്ട്... കൂടെ ഉള്ളത് എന്റെ ശത്രു ആയിരുന്നിട്ട് കൂടി ഒന്നിച്ച് ഒരു കുടയിൽ പോവുമ്പോൾ ഉള്ളിലൊരു കുളിരാണ്... പക്ഷെ ഇവടെ ഈ മഴയത്ത്‌ സ്വന്തം കുടയിൽ ഒരു പെണ്ണിനെ കിട്ടിയിട്ട്...

ഒന്ന് നോക്കാൻ പോലും നിക്കാതെ അകന്ന് മാറി മഴ കൊള്ളുന്ന ഈ മനുഷ്യനോട് എനിക്ക് സഹതാപമാണ്.. ഇയാൾക്ക് ഒന്ന് ചിരിച്ചുടെ... മസിൽ കേറ്റി പിടിച്ച് നടക്കാൻ ഇങ്ങേരാരാ... സൽമാൻ ഖാനോ... ഹും വല്ല അറ്റാക്കും വരും മനുഷ്യാ... വല്ലപ്പോഴും ഒക്കെ ഒന്ന് ചിരിക്ക്... ഇതെങ്ങാനും അങ്ങേരു കേൾക്കണം പപ്പടം പൊടിക്കിണ പോലെ പൊടിക്കും... ക്ലാസ്സിൽ എത്തിയതും ബെഞ്ചിലേക്കങ്ങോട്ട്‌ വീഴുവായിരുന്നു... നോക്കുമ്പോൾ ദേ പുള്ളിക്കാരൻ തിരിച്ചു പോവുന്നു... ക്ലാസ്സിൽ ഉള്ള സകല അവളുമാരുടെയും മോന്ത കണ്ടപ്പോൾ പണ്ടെങ്ങോ കരിഞ്ഞു പോയ എന്റെ രണ്ട് ബൾബങ്ങു ഒന്നിച്ചു കത്തി. സർ പോയതും ഐഷു മീരയും എന്നെ പൊതിഞ്ഞു... ഒരു അത്ഭുത ജീവിയെ നോക്കുന്ന പോലെ നോക്കി... ഞാൻ ഇതൊക്കെ യെന്ത്‌ എന്ന ഭാവത്തിൽ കട്ടക്കങ്ങ് നിന്നു. ക്ലാസ്സിലെ സുന്ദരി കോതകളെ രക്തമയം വാർന്ന മോന്ത കണ്ട് ഞാൻ ആനന്ദ പുളകിതയായി... ഓ ബുക്ക്‌ എടുക്കാൻ പോയതാണ് അപ്പോൾ നേരത്തെ എന്നെ കൊണ്ട് വിടാൻ വേണ്ടി വന്നതാണ്... അതെന്നിൽ കൊറച്ചു അഹങ്കാരം വരുത്തി...

കാരണം എന്തൊക്കെ പറഞ്ഞാലും മൂപ്പര് ഒരു ചെറിയ മമ്മൂട്ടിയാണ് പിന്നെ ഇവടെ ഉള്ള സകല അവളുമാരുടേം ആരാധനാ പാത്രവും... അപ്പൊ പിന്നെ എനിക്ക് കൊറച്ച് അഹങ്കാരിക്കാം... ഇനി ഒരാഴ്ച്ചത്തേക്കിതുമതി... ഹി ഹി അങ്ങനെ ഫുൾ വോൾട്ടേജിൽ നമ്മളങ്ങനെ കത്തി നിന്നു... പക്ഷെ യെവടെ കത്തിയ ബൾബിനെ ഒക്കെ അങ്ങേരു കല്ലെറിഞ്ഞു പൊട്ടിച്ചു... പിന്നേം പണ്ടത്തെ കൂറ സ്വഭാവം തുടങ്ങി... ഇങ്ങേരു നന്നാവില്ലാ... ഇതെന്തിന്റെ കുഞ്ഞാണോ യെന്തോ... ############################## രാവിലെ നടന്ന കാര്യം പൊടിപ്പും തൊങ്ങലും വെച്ച് ഐഷുനും മീരക്കും പറഞ്ഞു കേൾപ്പിക്കുന്നതിന്റെ ഇടയിലാണ് നമ്മളെ മാലാഘൻ നമ്മളെ തന്നെ നോക്കി നിക്കുന്നത് കണ്ടത്... ദൈവമേ തൊലഞ്ഞ്... "കഴിഞ്ഞോ കഥാപ്രസംഗം... ഇല്ലങ്കിൽ താൻ പറഞ്ഞ് കഴിഞ്ഞിട്ട് ഇനി ഞാൻ പറയാം". "താൻ എണീറ്റെ... എന്നിട്ട് ദേ അവടെ പോയി നിന്നോ"... കാലൻ നൈസ് ആയിട്ട് പിടിച്ചു പുറത്താക്കി... ഹും ഇതൊക്കെ എന്ത്... കൊല്ലാം പക്ഷെ തോൽപ്പിക്കാൻ ആവില്ല...

"ഇത് വല്ല വഴിപാടും ആണോടോ... " നമ്മളെ സമദ് സർ ആണ്... ഞാൻ ഇളിച്ചോണ്ട് നിന്നെ ഉള്ളു... താനിതെന്നും പുറത്താണല്ലോ... എന്നാ പിന്നെ ഈ പിരീഡ് കഴിഞ്ഞിങ്ങ് പോന്നാൽ പോരെ ... ഇയാൾക്കിതെന്താ ഇവളോടിത്ര മാത്രം പറയാനുള്ളത്... ഇവളാരാ ഇവന്റെ കുഞ്ഞമ്മേന്റെ മോളോ... തൂണിലും തുരുമ്പിലും ഇയാളാണല്ലോ... അലവലാതി. ഓ പെണ്ണ് ഇളിച്ചോണ്ട് നിക്കുന്നത് കണ്ടാമതി.. ഇയാളോട് കൊഞ്ചാനും തറുതല പറയാനും പെണ്ണിന് കഴുത്തിനു ചുറ്റും നാവാണ് . ഇയാളിപ്പോ ഇവളെ ഉരുക്കി തീർക്കുവല്ലോ...മാങ്ങാത്തൊലി... "നീ ഞാൻ പറഞ്ഞത് പഠിച്ചോ " ഏഹ്...? അപ്പൊ താനിതുവരെ പഠിച്ചില്ലേ...? തന്നെ ഞാൻ എന്തിനാ പിന്നെ ഇവടെ കൊണ്ട് നിർത്തിയത്... ഇയാളിതെന്താണ് പറയുന്നത്... ഇയാൾക്ക് വല്ല അൽഷിമേഴ്സും ആണോ കർത്താവെ... എന്തായാലും കൂടിയാ ഇനമാണ്...

"മം താൻ എന്തായാലും ക്ലാസ്സിൽ കേറി ദോ അവിടെ പോയി നിക്ക് "... സമദ് സർ ചിരിച്ചങ്ങ് പോയി... ഇതിനെ പുറത്ത് നിർത്തിയാൽ ശെരിയാവുലാ... ############################## നാലഞ്ചു ദിവസമായല്ലോ കുരിപ്പിനെ കണ്ടിട്ട്... ഇവളിനി വല്ലവന്റേം കൂടെ പോയോ... ഇനി വല്ലോരും തല്ലി കൊന്നോ... സ്വഭാവം വെച്ച് നോക്കുമ്പോൾ അതിനും ചാൻസ് ഉണ്ട്. ഇതിനെ വയറ്റിലുള്ള സമയത്ത് ഇതിന്റെ തള്ള വല്ല കരിമരുന്നും ആണോ തിന്നത്... ആരോടെങ്കിലും ചോദിച്ചാലോ എന്താ വരാത്തതെന്ന്... ഏയ് വേണ്ട മോശമാണ്... ############################## ദേ അവള്ടെ വാലും തലയും. മൂന്നും എപ്പഴും ഒരുമിച്ചാണ്... താറാവും കുഞ്ഞുങ്ങളും പോലെ "എവടെ പോയി നിങ്ങളെ സന്തത സഹചാരി" "കല്യാണമാണ് " ഭൂമി തല കീഴായി മറിയുന്ന പോലെ... ഞാൻ ഭൂമിയിൽ തന്നെ അല്ലേ ഉള്ളത്... വല്ല അന്യ ഗ്രഹത്തിൽ നിക്കുന്ന പോലെ ഒരു ഫീൽ... ഞാൻ ഇതെവടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഈസ്വരാ അവസ്ഥ... ...കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story