ഇഷ്‌ക്ക്: ഭാഗം 8

ishque

രചന: Haya Mehrin

"അശിഖ"... ആഹ്... "ന്റെ മോളേ... നീയെന്താ സുറുമിയെ തോൽപ്പിക്കാൻ ഇറങ്ങിയെക്കുവാണോ"... ശോ... ഇന്ന് പിന്നെ ഒരുങ്ങാതിരിക്കാൻ പറ്റുവോ... എന്തോരം ചെക്കന്മാരു വരുന്നതാ... ഹി ഹി "ഇതിപ്പോ നിന്നെ കണ്ടാൽ നീയാണ് കല്യാണപ്പെണ്ണെന്ന് പറയുവല്ലോ" ഒന്ന് പോ സുക്കൂറണ്ണാ... "ഡി, പെണ്ണെ നിന്നോട് ഞാൻ ഒരായിരം വട്ടം പറഞ്ഞിട്ടുണ്ട് എന്നെ സുക്കൂറണ്ണാന്ന് വിളിക്കരുത് എന്ന്..... എന്റെ പേര് ഷുക്കൂർ എന്ന് ആണ്"... ഓഹ് രണ്ടും കണക്കാന്നെ... ഹി ഹി.... നിന്നെ കാണുമ്പഴാണ് പേരങ്ങ് മാറ്റിയാലോന്ന് ഞാൻ ആലോചിക്കുന്നത്... ഞാനും ഇപ്പൊ അതാലോചിചോണ്ടിരിക്കാ...പേര് മാറ്റിയാലോന്ന്... "യെന്തിന്"...? നിന്റത് നല്ല പേരല്ലേ.....? അത്ര നല്ലതല്ല... പ്രത്യേകിച്ച് ആരോഗ്യത്തിന്... ഏഹ്...? ആ... സുറുമിയും സുക്കൂറണ്ണനും ഒക്കെ എന്റെ കസിൻസ് ആണ്. സുറുമിയുടെ നിക്കാഹ് ആണ് നാളെ. മെഹന്തിയും ഹൽദിയും ഒക്കെയായി നാല് ദിവസമായിട്ട് ഞങ്ങൾ എല്ലാവരും ഇവടെ തന്നെ ആണ് . #########################

"സർ പോവണോ...? അപ്പൊ ലാസ്റ്റ് പിരീഡ് കേറുന്നില്ലേ " ... സമദ് സർ ആണ് ഇല്ല... "എന്തെ വയ്യേ...? സർ ഇതെങ്ങോട്ടാ ഇത്ര ദൃതി പിടിച്ച്... എന്തേലും പ്രശ്നം ഉണ്ടോ"...? എന്റെ വീട്ടിലെ ആന ഇരട്ട പെറ്റു... കാണാൻ പോവാ ... എന്തേയ് സർ പോരുന്നോ... ഹല്ല പിന്നെ...കുശലം ചോദിക്കാൻ വന്നിരിക്കുന്നു... ഇങ്ങേർക്കിതെന്ത്‌ പറ്റി... വട്ടായോ...? അല്ലങ്കിൽ വേണ്ട വീട്ടിൽ പോയാൽ ശെരിയാവുലാ... ഒന്നുടെ പോയി കൺഫോം ചെയ്താലോ...? ഇനി ലെവളുമാർ വേറെ വല്ലോം വിചാരിക്കുവോ... എന്തായാലും ഒന്നുടെ ട്രൈ ചെയ്തു നോക്കാം ... ഇപ്പൊ തൽക്കാലം സ്റ്റാഫ് റൂമിൽ തന്നെ പോയി ഇരിക്കാം. തിരിച്ചു വരുന്നത് കണ്ടിട്ടാവണം സമദ് സർ ചുഴിഞ്ഞ് നോക്കുന്നുണ്ട്. വെറുതെ അങ്ങേരെ ചൊറിയാൻ പോവണ്ടായിരുന്നു... അങ്ങേരെന്ത്‌ പിഴച്ചു... എന്തെങ്കിലും വിചാരിച്ചു കാണുമോ...? ഒന്ന് ചിരിച്ചു നോക്കാം ഏയ്‌... പുള്ളിക്ക് കുഴപ്പൊന്നും ഇല്ല... ഇന്നാണേൽ സമയോം പോണില്ല..... ഇവളുമാരിതെവടെ പോയി... ##############################

ആ തലതെറിച്ചവളുടെ വാല് വരുന്നുണ്ട് ഐഷ ഒന്ന് എറിഞ്ഞു നോക്കാം... അല്ലാ എന്നിട്ട് നിങ്ങള് പോണില്ലേ കല്യാണത്തിന്...? "ഏയ്‌ "... അതെന്തേ... ഞങ്ങൾ വല്യ കമ്പനി ഒന്നും ഇല്ല ആ ഇത്താത്തയായിട്ട്... ഓഹ്... അപ്പൊ അവളുടെ കല്യാണം അല്ല..... ഇതിവൾക്ക് നേരത്തെ അങ്ങ് പറഞ്ഞാപോരെവെറുതെ മനുഷ്യനെ പേടിപ്പിക്കാനയിട്ട്... അല്ലങ്കിൽ തന്നെ ഞാൻ എന്തിനാ പേടിക്കുന്നത്... അവൾ എന്റെ ആരാ...? ഇഷ്ട്ടം ഉണ്ട് പക്ഷെ അത് പ്രേമമാണോ...? ഏയ് സ്റ്റുഡന്റിനെ പ്രേമിക്കാനോ... അയ്യേ മോശമാണ്... തറുതല പറയുമെങ്കിലും ഒരിഷ്ടം ഉണ്ട് അവൾക്ക്... പക്ഷെ അത് പ്രേമമാവോ...? ആദ്യ ദിവസം തന്നെ അവള് അശിഖ എന്ന് പേര് പറഞ്ഞപ്പോൾ അശിയെ ആണ് ഓർമ വന്നത് ... ദേഷ്യമാണ് അപ്പൊ തോന്നിയത്......... എന്ത്‌ മറക്കാൻ ആഗ്രഹിച്ചോ അത് തന്നെ ഓർമിപ്പിച്ചപ്പോൾ തോന്നിയ ദേഷ്യം മാത്രം ആയിരുന്നില്ല... പകരം ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിച്ച കണ്ണുകൾ തന്നെ അത് ഓർമിപ്പിച്ചതിൽ ഉള്ള സങ്കടം... പേരില് മാത്രമേ സാമ്യമുള്ളു എന്ന് തെളിയിച്ച ദിവസങ്ങൾ ആയിരുന്നു പിന്നീട്...

ലൈസൻസ് പോയിട്ട് ബുക്കും പേപ്പറും പോലും ഇല്ലാത്ത നാവും... റബ്ബർ പന്ത് പോലെ തുള്ളി തുള്ളി ഉള്ള നടപ്പും. വേണ്ടാത്തതിനും വേണ്ടതിനും ഉരുളുന്ന ഉണ്ട കണ്ണും. ആകെപ്പാടെ ഒരു പിരി പോയ കളി. പക്ഷെ അശി അവള്ടെ സ്റ്റാൻഡേർഡ് വിട്ട് ഉള്ള കളി ഇല്ല... കൂട്ടിന് ഒരു വാശി ഉണ്ട് എന്നല്ലാതെ... ഇതാണെങ്കിൽ പേരിന് പോലും ഉളുപ്പും നാണവും ഇല്ലാത്ത ഒരു ജന്തു. ഒരു കൂസലില്ലാഴ്മയാണ് പെണ്ണിന്. ഇതിനോട് നോർമൽ ആയി സംസാരിക്കുന്നതിലും രസം അടി ഉണ്ടാക്കാനാണ് അപ്പൊ ഉരുണ്ട് വരുന്ന ആ കണ്ണ് കാണാൻ ഒരു പ്രത്യേക മൊഞ്ചാണ്. എന്തോ അവള് വേറെ ആരോടെങ്കിലും സംസാരിക്കുമ്പോൾ ഉള്ളിൽ ഒരു കുശുമ്പ് വന്നു നിറയുന്നുണ്ട്. അവള് നോക്കുമ്പോൾ ചങ്കിന്ന് എന്തോ കൊളുത്തി വലിക്കുന്ന പോലെ... ഇപ്പൊ കല്യാണം ആണ് എന്ന് കേട്ടപ്പോൾ എന്തോ നഷ്ട്ടപ്പെട്ടു എന്നൊരു തോന്നൽ... ഇതിപ്പോ രണ്ട് ദിവസമായി മര്യാദക്ക് ഒന്ന് ഉറങ്ങിയിട്ട്. തിരിഞ്ഞും മറിഞ്ഞും കെടന്നിട്ടും ഏഹെ... നിദ്ര ദേവി തിരിഞ്ഞു നോക്കുന്നില്ല .....

നാളെയും കൂടെ കഴിഞ്ഞാൽ ക്ലാസ് ഉണ്ട്. അവൾ വരുമായിരിക്കും. ######################## "മോളേ... മോളേ"... ആ "എടി.. എണീക്കെടി"... യെന്താണ്...? "എണീറ്റു താഴെക്ക് വാ പെട്ടെന്ന് " സമയം പതിനൊന്നായി... ഇതിപ്പോ രാവിലെ പതിനൊന്നാണോ അതോ രാത്രിയോ... ഇന്നലെ കല്യാണ ക്ഷീണം കാരണം കേറി കിടന്നതേ ഓർമ ഉള്ളു ഉറങ്ങിപ്പോയി. ഏഹ്... ഇവടെ എന്താണിപ്പോ നടന്നത്... ഇതെന്റെ പോരാളി അല്ലാ എന്റെ പോരാളി ഇങ്ങനെ അല്ല... ഇനി വല്ല സ്വപ്നവും കണ്ടതാണോ...? ഇനി പുള്ളിക്കാരി വല്ലോടുത്തും അലച്ചു തല്ലി വീണോ... ഇതാരാണിപ്പോ താഴെത്ത്‌...? ഒരു പുരുഷ ശബ്ദം... പടച്ചോനെ ബാപ്പയെങ്ങാനും സർപ്രൈസ് ആക്കാൻ പറയാതെ വന്നോ...? ഇപ്പൊ അതാണല്ലോ ട്രെൻഡ്. നല്ല കേട്ടു പരിചയം ഉള്ള അവിഞ്ഞ ശബ്ദം. ഒരൊറ്റ കുതിപ്പിന് താഴെ എത്തി. പടച്ചോനെ ഇങ്ങേരെന്താ ഇവടെ... അതേ സ്പോട്ടിൽ തന്നെ ഓടി മുകളിൽ കേറി... കാരണം ഒരു മരണത്തിന് സാക്ഷ്യം വഹിക്കാൻ വയ്യ... ഈ കോലത്തിൽ അങ്ങേരെന്നെ കണ്ടാൽ പുള്ളിക്ക് അറ്റാക്ക് വരും. പിന്നെ ഹൃദയം ഇല്ലാത്തോണ്ട് വല്യ സീൻ ഇല്ല... ഇതിപ്പോ എങ്ങനെ താഴോട്ട് ഇറങ്ങും. നമ്മടെ മാലാഖൻ ആണ് താഴെ ഉള്ളത് . ഇനി എന്റെ കുറ്റം പറയാൻ എങ്ങാനും വന്നതാണോ...

ഇയാളെന്റെ കഞ്ഞിയിൽ പൊടിയിടോ...? "നീ ഇവടെ എന്ത് ചെയ്യാ പെട്ടെന്ന് താഴെക്ക് വാ " പോരാളിയാണ് അതാരാ...? "നിന്നെ പെണ്ണ് കാണാൻ വന്നതാ" ഏഹ്... "ആ " അയിന് അതാരാന്ന് അറിയുവോ ഉമ്മക്ക് "നിന്റെ സർ അല്ലേ " ഏഹ് ആര് പറഞ്ഞ്...? "അതൊക്ക അവര് പറഞ്ഞു " ഇങ്ങളിതെന്തിനുള്ള പുറപ്പാട് ആണ്... ഉമ്മാ ഇങ്ങൾക്ക് അയാളെ അറിയാൻ പാടില്ലാഞ്ഞിട്ടാണ്... അങ്ങേര് പ്രതികാരം ചെയ്യാൻ വന്നതാണ്. "നിന്നെ ഒക്കെ കെട്ടാം എന്ന് പറഞ്ഞ് വന്നില്ലേ... അപ്പൊ തന്നെ പുള്ളിന്റെ റേഞ്ച് എനിക്ക് ഊഹിക്കാം... നിന്നെ മെരുക്കാൻ ഈ ഹിറ്റ്ലർ ആണ് നല്ലത്... നിന്ന് കൊഞ്ചാതെ താഴെക്ക് വാടി"... താഴെക്ക് ഇറങ്ങി ചെല്ലുമ്പോൾ കാല് വിറക്കുന്നത് ഞാൻ അറിഞ്ഞു... കെട്ടി മറിഞ്ഞു വീണു നാണം കെടും ഇപ്പൊ. എനിക്കും നാണമോ പടച്ചോനെ... ദേ പിശാച് ഇളിച്ചോണ്ട് നിക്കുന്നു...

ഇങ്ങേർക്ക് ചിരിക്കാൻ ഒക്കെ അറിയുവോ... കൂടെ ഉള്ളത് ഇതിന്റെ പ്രൊഡ്യൂസറും ഡയറക്ടറും ആയിരിക്കും. എന്തായാലും ഇളിച്ചോണ്ട് ഇരിക്കുന്നുണ്ട്... ഇങ്ങേർക്കിത് എന്നെ കൊല്ലാനോ അതോ വളർത്താനോ...? "വാ മോളിവടെ ഇരിക്ക്... ഇവൻ പറയാറുണ്ട് മോളേ കുറിച്ച് എപ്പഴും "... ഞാൻ ഇടം കണ്ണിട്ടൊന്ന് നോക്കി ചിരിച്ചോണ്ട് നമ്മളെ നോക്കി ഇരിപ്പാണ്. പോരാളി എന്തൊക്കെയോ പറയുന്നുണ്ട്... പ്രൊഡ്യൂസറും ഡയറക്ടറും ബാക്കോട്ടല്ല... കട്ടക്ക് നിക്കുന്നുണ്ട്... എന്റമ്മോ... ഇത്രേം നല്ല സ്വഭാവമുള്ള ആൾക്കാരുടെ നിർമാണത്തിൽ പിറന്നതാണോ ഈ പിശാച്... മാലാഖൻ നമ്മളേം നോക്കി ഇരിപ്പാണ്... കണ്ണടിച്ചു പോവും പഹയാ... ഇവടെന്താണ് ഇതിനും മാത്രം നോക്കാൻ . ഇയാളിത് എന്നെ ആദ്യായിട്ട് കാണാണോ... "എന്നാ പിന്നെ പോയി സംസാരിച്ചു വാടാ " അങ്ങനെ അവസാനത്തെ കുരിശും തള്ള അടിച്ചു കേറ്റി "ചെല്ലെടി"

പോരാളിയാണ് ഇയാളിതെങ്ങോട്ടാ കേറി പോണത്... ഇതെന്റെ വീടോ അതോ ഇതിയാളു വാങ്ങിയോ...? ഹോ എന്താ ഉത്സാഹം... ഇയാളിതിപ്പോ എന്നെ നോക്കി ദഹിപ്പിക്കുവല്ലോ ... ######################### ഈ പെണ്ണിന് ഇത്രേം നാണമോ...ഇപ്പൊ വടിയാവോ എന്തോ... ആ ഉണ്ട കണ്ണിലിപ്പോ നിറയെ ഭയമാണ് അടുത്ത് ചെന്ന് ആ മുഖം കൈ കുമ്പിളിൽ കോരിയെടുതപ്പോ കവിളിൽ രക്തഛവി പടരുന്നത് ഞാൻ അറിഞ്ഞു. ######################## ഇയാളിതെങ്ങോട്ടാ കേറി വരുന്നത്..... മനുഷ്യാ ഇത് പെണ്ണ് കാണാൽ ആണ് അല്ലാതെ ഫസ്റ്റ് നൈറ്റ്‌ അല്ല. ഇത് കടിക്കുവോ പടച്ചോനെ ... മെല്ലെ കാതോട് ചേർന്ന് പതിയെ... "ഇനിയും നഷ്ട്ടപ്പെടാൻ വയ്യാത്തോണ്ടാണ് പെണ്ണെ"... എന്ന് പറഞ്ഞ് കണ്ണിൽ നിറയെ കുസൃതി ഒളിപ്പിച്ചു ചിരിച്ചു കൊണ്ടകന്ന് പോവുമ്പോൾ എനിക്ക് അതിശയം ആണ് തോന്നിയത്...

. ഇങ്ങേർക്ക് ഇതിനകത്ത്‌ ഒരു ഹൃദയമുണ്ടായിരുന്നോ. ജിസെ ഹോ ഹർ പൽ തേരി ഫികർ... ജിസെ ഹോ ഹർ പൽ തേരി കദർ ... ജിസ്കെ ഹർ ഗുസ്സേ ഓർ മുസ്കാൻ കാ ഹോ തുജ് പേ അസർ . ജോ ദൂർ ഹോക്കർ ന ഭൂലേ ലേന തേരി ഖബർ ഹോത്താ വഹി ഏക് സച്ചാ ഹംസഫർ . ആരെയാണോ അനുനിമിഷം നിന്റെ ചിന്തകൾ അലട്ടുന്നത്. ആരാണോ നിന്റെ മൂല്യം മനസ്സിലാക്കുന്നത് ... ആരുടെ കോപവും മന്ദഹാസവുമാണോ നിന്നിൽ പ്രഭാവം ചെലുത്തുന്നത്... ആരാണോ ദൂരെയായിരുന്നിട്ടും നിന്റെ വിവരങ്ങൾ എല്ലാം അറിയുന്നത്. അയാളാണ് നിന്റെ യഥാർത്ഥ ജീവിത പങ്കാളി. ...കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story