ഇഷ്‌ക്ക്: ഭാഗം 9 || അവസാനിച്ചു

ishque

രചന: Haya Mehrin

പ്രേമം കേറി തലക്ക് പിടിച്ചപ്പോൾ അവള് എന്റെ സ്റ്റുഡന്റ് ആണെന്നുള്ളതോ... അവൾക് പതിനെട്ടു വയസ്സേ ആയിട്ടുള്ളൂ എന്നത് ഒന്നും എനിക്ക് ഒരു വിഷയമായി തോന്നിയില്ല... പൊട്ടിപ്പോയ കളിപ്പാട്ടം നന്നാക്കിയെടുക്കാനുള്ള ഒരു കുട്ടിയുടെ മനസ്സായിരുന്നു എനിക്ക്... ഉമ്മ വന്ന് അടുത്തിരുന്നു എന്ത് പറ്റീന്ന് ചോദിച്ചപ്പോൾ മുങ്ങി മരിക്കാൻ പോവുന്നവന് കേറി രക്ഷപെടാൻ ഒരു കൈ കിട്ടിയ പോലെ ആണ് തോന്നിയത്... ഒന്നും മറച്ചു വെക്കാൻ തോന്നിയില്ല... എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ എല്ലാം മൂളി കേട്ട് ഉമ്മ തിരിഞ്ഞ് നടന്നപ്പോൾ... എല്ലാ പ്രതീക്ഷയും അസ്തമിച്ചു... പക്ഷെ അപ്പോഴും ഉറങ്ങാൻ പറ്റിയില്ല. രാവിലെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഉപ്പ നമുക്ക് ആ കുട്ടീടെ വിട്ടിൽ ഒന്ന് പോയി നോക്കിയാലോന്ന് ചോദിച്ചപ്പോൾ ഉമ്മാക്ക് കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാനാ തോന്നിയത്. ഗള്ളി ഇതങ്ങു നേരത്തെ പറഞ്ഞിരുന്നുവെങ്കിൽ ഞാൻ ഈ കെടന്ന് ഉരുകേണ്ടി വരുമായിരുന്നോ... അവളെ വീട്ടിൽ നിന്ന് ഇറങ്ങി പോരുമ്പോൾ സ്വർഗം കീഴടക്കിയ ത്രിൽ ആയിരുന്നു...

അവർക്ക് അഭിപ്രായ വിത്യാസം ഒന്നുല്ല... അപ്പോൾ ആ കാന്താരി ഇനി എന്റെ പോക്കറ്റിലാണ്... റബ്ബർ പന്തിന് കയ്യും കാലും വെച്ച മുതലാണ്... എങ്ങനെ കൊണ്ട് നടക്കുവോ എന്തോ... എത്രേം പെട്ടെന്ന് ഒന്ന് നാളെ ആയി കിട്ടിയാൽ ആ കുരുപ്പിനെ ഒന്ന് കാണാമായിരുന്നു. ######################### "എടി മോളേ... വൈകുന്നേരം ഇങ്ങോട്ട് തന്നെ പൊന്നേക്കണേ"... പോരാളി വന്നു വന്ന് കളിയാക്കാനും തുടങ്ങിയോ... കിട്ടാനുള്ളത് ഒന്നും കിട്ടാതെ ഞാൻ എങ്ങും പോവുംന്ന് സ്വപനം പോലും കാണണ്ട ട്ടൊ മോളേ... ഹല്ല പിന്നെ... "ഉവ്വ... വൈകുന്നേരം ഇങ്ങെത്തിയാ മതിയാരുന്നു കൊച്ഛ് " ഹും ######################### എവടെ ആശാത്തി ഇന്നും ലേറ്റ് ആണ് ഇങ്ങനെ ഒരു മരക്കഴുത..... പുറത്ത് വന്നു നിക്കുന്നു... നാണവും മാനവും ഇല്ലാത്ത ജന്തു... ഇത് കാണ്ടാ മൃഗത്തിന് ഉണ്ടായതാണോ... എമ്മാ തൊലിക്കട്ടിയാണ് പിശാചിന്... പുറത്ത് നിക്കുന്നതിന്റെ വല്ല അഹങ്കാരവും ഉണ്ടോന്ന് നോക്കിക്കേ ആ മുഖത്തോട്ട് ... ഇതിനെ ഞാൻ എങ്ങനെ മെരുക്കിയെടുക്കുവോ യെന്തോ...?

എന്തായാലും പാട് പെടും. ഓ അടുത്ത കുരിശ്... ഇയാളിതിവളെക്കാളും കഷ്ട്ടം ആണല്ലോ... ഇയാൾക്കിതൊന്ന് നേരത്തെ എഴുന്നള്ളിയാലെന്താ... ഇതിനെ വിശ്വസിച്ചു പുറത്ത് നിർത്താൻ പറ്റാത്ത അവസ്ഥയാണല്ലോ പടച്ചോനെ... മതി കിളവാ ഒലിപ്പിച്ചത് പോയി ആ പിള്ളേർക്ക് വല്ലോം പറഞ്ഞു കൊട്... ######################### ഹാവൂ ബെൽ അടിച്ചു... കാല് കഴക്കുന്നു ഇവിടിങ്ങനെ പന പോലെ നിന്നിട്ട്... ദുഷ്ടൻ ഇയാൾക്ക് എന്നെ ഒന്ന് ക്ലാസ്സിൽ കേറ്റി ഇരുത്തിയാ എന്താ... ഹും കിണിചോണ്ട് വരുന്നുണ്ട് ... ഞാൻ മൈൻഡ് ആക്കാൻ നിന്നില്ല... "ഡി....... ഇന്നാ..." ഇതെന്തോന്നിത് പ്രേമ ലേഖനംവല്ലോം ആണോ... ഇങ്ങേരിതെന്താ നസീറിനു പഠിക്കാണോ... ഈശോയേ... ആൻസർ പേപ്പർ. ഏതോ കാലം എഴുതിയ എക്സാമിന്റെ ആൻസർ പേപ്പർ ആണ്... ഇങ്ങേരിതെന്തോന്നിത്... ഇതിലുള്ള ആന മൊട്ട കാണിച്ച് മാനസികമായി തളർത്താനാവും... പഹയൻ. അങ്ങനെ ഇപ്പൊ ആനന്ദപുളകിതനാവണ്ട... ഞാൻ തുറന്ന് നോക്കുല... പുള്ളിനെ കൂർപ്പിച്ചു ഒന്ന് നോക്കി ഞാൻ തിരിഞ്ഞു നടന്നു.

"ഡീ പോത്തെ അതൊന്ന് തുറന്ന് നോക്ക്"... ഞാൻ പുച്ഛിച്ചു ഒന്ന് നോക്കി. "അതൊന്ന് നോക്കടോ "അതും പറഞ്ഞു പുള്ളിക്കാരൻ തിരിഞ്ഞു നടന്നു... ഉച്ചക്ക് ലൈബ്രറിയിലേക്ക് വാ... അയ്യേ... ഈ മനുഷ്യൻ ആണോ ഇത്രേം നേരം ഒരു ദയയുമില്ലാതെ എന്നെ പുറത്ത് നിർത്തിയത്. ഐഷുനോടും മീരയോടും ഞാൻ ഒന്നും പറഞ്ഞില്ല... ഈ ജന്തു ന്റെ സ്വഭാവം എപ്പഴാ മാറിമറിയാന്ന് പറയാൻ പറ്റൂല... അവസാനം ഞാൻ നാണം കെടും. ഉച്ചക്ക് ഉള്ള ഫ്രീ പിരീഡും സർ തന്നെ ആണ് വന്നത്... ഇങ്ങേരിതിവടെ സ്ഥിര താമസമാക്കാൻ തീരുമാനിചോ... വന്നപ്പോൾ തൊട്ട് പഠിപ്പി ശ്രീഷ്മ കൂടെ ഉണ്ട്... എന്തോ ഡൌട്ട് ക്ലിയർ ചെയ്യാണ്. ഇവൾക്കിതിനും മാത്രം ഡൌട്ട് എവിടുന്നാണോ യെന്തോ... അടുത്ത കൊല്ലത്തേക്ക് ഉള്ളതും ഇപ്പൊ പഠിക്കണോ പെണ്ണ്... പുള്ളി നമ്മളെ നോക്കുന്നുണ്ടെങ്കിലും ഒരു ആക്കിയ ചിരിയുണ്ട് മുഖത്ത്‌. ഹും പിടിച്ച് മടി കേറ്റി ഇരുത്ത്‌... ഹല്ല പിന്നെ... ഇവളെ ഞാനിന്ന് വല്ലോം ചെയ്യും... മതി പെണ്ണെ ഇനി പോയി ഇരുന്ന് ഒറ്റക്ക് പഠിക്ക്...

അങ്ങേർ ഒന്ന് ശ്വാസം വിടട്ടെ... ചിരിയുടെ വോൾട്ടേജ് കൂടി കൂടി വരുന്നു... ഇതിങ്ങനെ വിട്ടാൽ ശെരിയാവുല. ഞാൻ ശ്രദിക്കുന്നൂന്ന് തോന്നിയാ അഹങ്കാരം കൂടും. ഞാൻ അത് മൈൻഡ് ആക്കാതെ ഇരുന്നു... ഹാവൂ ബെൽ അടിച്ചു... ഇവൾക്ക് മതിയായില്ലേ... മനുഷ്യനാണേൽ വിശന്നിട്ടു വയ്യ.വയറു കിടന്ന് തള്ളക്ക് വിളിക്കുന്നു . ഇത് ഈ നൂറ്റാണ്ടിലൊന്നും തീരുല എന്ന് തോന്നിയത് കൊണ്ട് പിന്നെ അമാന്തിചില്ല ഞാൻ ഭക്ഷണം കഴിക്കാൻ തുടങ്ങി. ######################### ഇവളിതെന്തോന്നിത് ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ലല്ലോ... പെണ്ണ് തന്നെയല്ലെ ഇവൾ...? പടച്ചോനെ കുശുമ്പും കുന്നായിമയും ഇല്ലാത്ത പെണ്ണോ...? ഭക്ഷണം കണ്ടാ പിന്നെ ഏഹെ... ഇതൊക്കെ എങ്ങോട്ടാണോ എന്തോ പോണത്... ഈ കൊച്ചു ശരീരത്തിന്റെ ഉള്ളിൽ ഇത്രേം സ്ഥലം ഒക്കെ ഉണ്ടോ... നാവിനു മാത്രേ നീളം വെക്കുന്നുള്ളൂ... ഇനി ചിലപ്പോൾ ഇതൊക്കെ അങ്ങോട്ടാവും പോണത്. പടച്ചോനെ ഒരു മരണത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമോ ... കുറച്ച് വെള്ളം കുടി പെണ്ണെ... തട്ടി പോവും...

ഇത് മനുഷ്യനെ തിന്നോ പടച്ചോനെ ... ഇനി ഇവടെ നിന്നാ ചിലപ്പോൾ ഇവളെന്നെ പിടിച്ച് പച്ചക്ക് തിന്നും... അതോണ്ട് എസ്‌കേപ്പ്... ഈ പെണ്ണാണെൽ ബുക്ക്‌ ആണ് തിന്നുന്നത് എന്ന് തോന്നുന്നു ... ഇതിന് വിശപ്പും ഇല്ലേ... ഇല്ലങ്കി അതും കൂടെ ആ കൊച്ചിന് കൊടുത്താ അവൾക് വല്യ ഉപകാരമാവും. ######################### ഈ പിശാച് ഇതെവിടെ പോയി... കഴിച്ചു കഴിഞ്ഞില്ലേ... മനുഷ്യനാണേൽ വിശന്നിട്ടു വയ്യ... ഇനി ലെവളു വരൂലേ... ആ... കുണുങ്ങി കുണുങ്ങി വരുന്നുണ്ട്... "തമ്പുരാട്ടി നേരത്തെ ആണല്ലോ... എന്തേയ് ബസ് നേരത്തെ കിട്ടിയോ"... ഹും... "മുഖം നാല് കൊട്ടക്ക് ഉണ്ടല്ലോ"... "ഈ വീർപ്പിച്ചു വെച്ചതിനകത്തെ കാറ്റ് വെച്ച് പത്തു നാല്പത് ബലൂൺ കെട്ടാലോ പെണ്ണെ"... തമാശിച്ചതാണോ... ഒന്ന് ചിരിച്ചു തന്നേക്കാം ന്തേയ്‌... ഹല്ല പിന്നെ . "മം ചൂടിലാണല്ലോ"... ഹും "എടി നീ നേരം വൈകി വന്നോണ്ടല്ലേ പുറത്ത് നിർത്തിയത്... നിനക്ക് ഒന്ന് നേരത്തെ വന്നൂടെ പെണ്ണെ"... ഒന്ന് മിണ്ടടോ... എന്ത് തരും...? "ഒരു ഉമ്മ തരാം"... ഈ അവിഞ്ഞ മുഖവും വെച്ചോണ്ടല്ലേ എനിക്കെങ്ങും വേണ്ട... "വേണ്ടാ"..

. വോ വേണ്ടാന്നേ... "വേണ്ടകിൽ വേണ്ട"... "അതേയ് എനിക്ക് ഒരു ഉമ്മ തരുവോ" അയ്യട... അതങ്ങ് പള്ളിയിൽ പോയി ചോദിച്ചാ മതി. "അതെന്താ പള്ളിയിൽ നീ ആരെങ്കിലും പറഞ്ഞ് സെറ്റ് ആക്കി വെച്ചിട്ടുണ്ടോ"... "ഹോ നോക്കി കൊല്ലുമല്ലോ നീ... ഞാൻ ഒരു ഉമ്മയല്ലേ ചോദിച്ചുള്ളൂ... എന്ത് ജാഡയാടി. നിന്നെ ഒരു ദിവസം കയ്യിൽ കിട്ടും". ഓ ശെരി രാജാവേ... ######################### പിന്നെ എല്ലാം പെട്ടന്നായിരുന്നു... ഉപ്പ അങ്ങ് ദുഫായിൽ നിന്ന് വന്നു. ഇന്ന് ഞങ്ങളെ കല്യണവും കഴിഞ്ഞു... ആള് വരാൻ വേണ്ടി വെയ്റ്റിംഗ് ആണ്... ഹി ഹി... മണവാളൻ വെയിറ്റ് ചെയ്യുന്ന ക്ലിശേ സ്റ്റൈൽ നമ്മളങ്ങു മാറ്റി... കാര്യം ഒക്കെ അറിഞ്ഞപ്പോൾ നമ്മളെ രണ്ട് കിഡ്നിസ് ഒരാഴ്ച പിണക്കമായിരുന്നു... പിന്നെ നല്ല അടാർ ട്രീറ്റ്‌ തരാം എന്ന സന്ധിയിൽ നമ്മളതങ്ങു തീർപ്പാക്കി. ക്ലാസ്സിലെ സുന്ദരിക്കോതകളെ ഒക്കെ കല്യാണത്തിനു വിളിച്ചു വരുത്തി നല്ല ചിക്കൻബിരിയാണി കൊടുത്തു ഞാൻ പ്രതികാരം ചെയ്തു.......

. നമ്മളോടാ കളി. ഇനി ഇതിനെ ഞാനെങ്ങനെ വിശ്വസിച്ചു കോളേജിൽ പറഞ്ഞയക്കുംഎന്റെ പടച്ചോനെ... വായ നോട്ടത്തിൽ പിഎച്ടി എടുത്ത മുതലാണ് ... പടച്ചോനെ കാത്തോളണേ... "അയിന് ഞാൻ ഒറ്റക്ക് അല്ലല്ലോ പോണത് " ഏഹ് ഈ കുട്ടിപിശാശ് ഇവടെ ഉണ്ടായിരുന്നോ... പിന്നെ. "നാളെ മുതൽ നമ്മൾ ഒന്നിച്ചാണ് കോളേജിൽ പോണത് ". ഞാനോ...? "അല്ല നമ്മൾ " അപ്പോൾ ഇനിയും പഠിക്കണോ...? "വേണം പണ്ടത്തെ പോലെ അല്ല പാസ്സ് ആവേം വേണം"... വല്ല കൂലിപണിക്കാരനേം കെട്ടിയാ മതിയാർന്ന്... "നിന്റെ സ്വഭാവം വെച്ച് പൊന്നിൽ മുക്കി കൊടുക്കാം എന്ന് പറഞ്ഞാലും പിച്ചക്കാരൻ പോലും വരൂല"... ഹും അപ്പോൾ ഇങ്ങളതിനും താഴെ ആണല്ലേ...

ഞാൻ പ്രതികാരം ചെയ്യാൻ വേണ്ടി കെട്ടിയതല്ലേ... ഏഹ്...? "നിനക്ക് ഒരു ഉമ്മ ചോദിച്ചാ തരാൻ പറ്റൂല അല്ലേടി... ശെരിയാക്കി തരാ ട്ടാാ" അപ്പൊ സൂർത്തുക്കളെ ഞങ്ങൾ നൈസ് ആയിട്ടൊന്ന് പ്രതികാരം ചെയ്ത് വരാം... എന്തും നമുക്ക് വിധിച്ചതാണെങ്കിൽ രണ്ട് പർവ്വതങ്ങൾക്കിടയിൽ ആണെങ്കിലും അത് നമുക്ക് ലഭിക്കുക തന്നെ ചെയ്യും ....... നമുക്ക് വിധിച്ചതല്ലെങ്കിൽ രണ്ട് ചുണ്ടുകൾക്കിടയിലാണെങ്കിൽ പോലും അത് നമുക്ക് നഷ്ട്ടമാവും. അവസാനിച്ചു..

(പലരും ചോദിച്ചു ഇതെന്റെ സ്റ്റോറി ആണോന്ന്... അല്ലാട്ടോ. ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്. ആർക്കെങ്കിലും സ്വന്തം ജീവിത കഥയായിട്ട് തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃച്ഛ്കം മാത്രമാണ്. ) എന്റെ വായനക്കാരണ് എന്റെ വിജയം. തെറ്റുകൾ പറഞ്ഞും സപ്പോർട്ട് ചെയ്തും കൂടെ നിന്ന എല്ലാവർക്കും നന്ദി 💞😍

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story