❤️...ഇഷ്ട്ടം...❤️ : ഭാഗം 1

ishtam

രചന: SHREELEKSHMY SAKSHA

നല്ല ഐശ്വര്യം ഉള്ള കൊച്ച് അല്ലേടാ... ഹാം.. അമ്മയെ അംഗീകരിച്ചുകൊണ്ട് മൂളുമ്പോൾ ഒരിക്കൽ പോലും കരുതിയിരുന്നില്ല തന്റെ ജീവിതസഖിയായി അവൾ തന്റെ വീട്ടിലേക്ക് കാലെടുത്ത് വെക്കുമെന്ന്.. CMM മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ആൻഡ് ട്രസ്റ്റ്‌ . തന്റെ സ്വർഗം.. അച്ചാച്ചനും അച്ഛമ്മയും അച്ഛനും അമ്മയും അനിയനും ഞാനും അടങ്ങുന്ന ഒരു ചെറിയ കുടുംബം ആണ് ചെത്തിമറ്റം വീട്... അച്ഛന്റെ അച്ഛൻ തുടങ്ങിയ ട്രസ്റ്റും ഹോസ്പിറ്റലും ആണ് ചെത്തിമറ്റത്ത് മാധവിയമ്മ മെമ്മോറിയാൽ മെഡിക്കൽ മിഷൻ ആൻഡ് ട്രസ്റ്റ്‌. മുത്തശ്ശിയുടെ പേരാണ് അച്ചാച്ചൻ ആശുപത്രിക്ക് ഇട്ടത്... ഇന്നിപ്പോൾ അത് നോക്കി നടത്തുന്നത് ഞാനും അച്ഛനും അമ്മയും കൂടെയാണ്...

അച്ചാച്ചൻ എല്ലാത്തിൽ നിന്നും വിട്ട് വിശ്രമ ജീവിതം നയിക്കുന്നു.. എംബിബിഎസ് പഠിക്കുന്ന കാലത്ത് അച്ഛൻ മോഹൻ പ്രണയിച്ചു വിവാഹം കഴിച്ചതാണ് അമ്മ മാലിനിയെ ഉള്ളിന്റെ ഉള്ളിൽ എനിക്കും അങ്ങനെ കുറെ സ്വപ്നങ്ങൾ ഉണ്ടായിരുന്നു... ഒരു ഡോക്ടർ പെണ്ണിനെ തന്നേ പ്രണയിച്ചു വിവാഹം കഴിക്കണം തന്നോടൊപ്പം നിന്ന് ഹോസ്പിറ്റൽ നോക്കി നടത്താൻ കഴിവ് ഉള്ളവൾ ആയിരിക്കണം... എന്തിനും മേലെ.. ഡോക്ടർ എന്നത് ഒരു പ്രൊഫഷൻ മാത്രമായി കാണുന്ന ഒരാൾ ആവരുത്.. ഇങ്ങനെ കുറെ കുറെ സ്വപ്നങ്ങൾ.. അതിനെല്ലാം മേലെയാണ് അച്ഛമ്മയും അമ്മയും കൂടെ കുരുക്ക് ഇട്ടത്.. വാമനപുരത്ത് അച്ചാച്ചന്റെ പെങ്ങളുടെ വീട്ടിൽ ഒരു ചടങ്ങിനു പോയി വരുമ്പോഴാണ് അമ്മയും അച്ചാച്ചനും അച്ഛമ്മയും അച്ഛനും വന്ന കാർ തെറ്റി പോസ്റ്റിൽ ചെന്ന് ഇടിക്കുന്നത്.. അച്ഛനാണ് കാർ ഓടിച്ചിരുന്നത്... ഞാനും മിഥുനും വേറെ കാറിൽ ആയിരുന്നു.ഭാഗ്യം കൊണ്ട് എല്ലാർക്കും നിസാര പരുക്കുകളെ ഉണ്ടായിരുന്നുള്ളു...

പക്ഷെ പേടിച്ചിട്ട് എന്നോണം അച്ഛമ്മക്ക് ഒരു മൈനർ അറ്റാക്ക് വന്നു.. അടുത്തുള്ള ഒരു ഹോസ്പിറ്റലിലേക്ക് ഞങ്ങൾ തന്നെയാണ് കൊണ്ട്പോയത്.. അച്ഛമ്മക്ക് കാര്യമായ കുഴപ്പം ഒന്നുമില്ലായിരുന്നു എങ്കിലും കുറച്ചു ദിവസം ഹോസ്പിറ്റൽ കിടക്കാൻ അവർ നിർദ്ദേശിച്ചു.. കണ്ണൂർക്ക് ഈ അവസ്ഥയിൽ കൊണ്ട് പോകുന്നത് നല്ലതല്ല എന്ന് തോന്നിയത് കൊണ്ട് ഞങ്ങൾ അതിനെ അംഗീകരിച്ചു. അച്ചാച്ചനും അച്ഛനും മിഥുനും കണ്ണൂർക്ക് മടങ്ങി ഞാനും അമ്മയും അവിടെ നിന്നു. അങ്ങനെയാണ് അവിടെ തങ്ങുന്നതും അവളെ കാണുന്നതും.. അവിടുത്തെ നഴ്സാണ് അവൾ. ഒട്ടും പൊക്കമില്ലാതിരുന്ന അവൾക്ക് എന്റെ നെഞ്ചോരം മാത്രമാണ് ഉയരം എന്നത് ഞാൻ ശ്രദ്ധിച്ചു. ഒരു വായാടി ആണെന്നത് ഒരു മിനുട്ട് കൂടെ നിൽക്കുന്ന ആർക്കും മനസിലാകും.. അച്ഛമ്മക്ക് ഒപ്പം icuവിലും റൂമിലും അവൾ ഉണ്ടായിരുന്നു.. അമ്മയ്ക്കും അച്ഛമ്മക്കും അവളെ നന്നായി ബോധിച്ചു എന്നത് അവരുടെ വാക്കുകളിൽ വ്യക്തമായിരുന്നു... മുത്തു......... ഞങ്ങളെല്ലാം അച്ഛമ്മക്കൊപ്പം റൂമിൽ ഇരിക്കുമ്പോഴാണ് ഡോർ തുറന്ന് അവൾ അകത്തേക്ക് കയറിയത്.. മുത്തു എന്നത് അവൾ അച്ഛമ്മയെ വിളിക്കുന്നതാണ്.. ഞങ്ങളെ കണ്ടത് കൊണ്ടാവാം ഒരു ചമ്മലോടെ അവൾ ചിരിച്ചു അച്ഛമ്മക്ക് അരുകിലേക്ക് വന്നു..

മുത്തുവോ... അച്ഛൻ ചിരിയോടെ ചോദിച്ചു. അത് മോള് അമ്മയെ അങ്ങനെയാ വിളിക്കുന്നത്.. അമ്മ മോളെ ദേവൂന്നും..അമ്മ ചിരിയോടെ പറഞ്ഞു... ആഹാ എന്നാ അമ്മേടെ ദേവൂന്റെ പേരെന്താ... അച്ഛൻ ചിരിച്ചുകൊണ്ട് ചോദിച്ചു.. ദേവികൃഷ്ണ.... ചെറിയ ചമ്മലോടെയാണ് അവൾ മറുപടി പറഞ്ഞത്.. മോള് നഴ്സാ.... മ്മ്.. എന്നാ മോൾടെ പണി നടക്കട്ടെ... അച്ഛൻ പറഞ്ഞതും അച്ഛമ്മക്ക് അടുത്തേക്ക് വന്നു അവൾ ഡ്രിപ്പിൽ കൂടെ ഇൻജെക്ഷൻ എടുത്തു.. എനിക്ക് ഈ കൈയിൽ നിന്ന് ഇതൊന്ന് മാറ്റി താ ദേവൂ....അച്ഛമ്മ ഡ്രിപ്പിലേക്ക് നോക്കി പറഞ്ഞു.. അവൾ ഒന്ന് ചിരിച്ചു മെല്ലെ അത് ഊരി. അപ്പോഴാണ് ഡോർ തുറന്ന് മറ്റൊരു നഴ്സ് അകത്തേക്ക് വന്നത്. ദേവി.. അങ്ങോട്ട് വന്നേ ആമി ഒരു ശകലം അനുസരിക്കുന്നില്ല... ഹാം വരാം ഇത് കഴിയട്ടെ... അവൾ അവളുടെ ജോലി തുടർന്നു കൊണ്ട് പറഞ്ഞു.. അല്ല ദേവി........

അവർ കൂടുതൽ പറയാതെ നിർത്തിയപ്പോൾ അവൾ തിരിഞ്ഞു നോക്കി... അവരുടെ മുഖഭാവത്തിൽ നിന്ന് എന്തോ മനസിലാക്കിയ പോലെ അവൾ അച്ഛമ്മയെ ഒന്ന് നോക്കി.. ആര്യ താൻ ഇതൊന്ന് മാറ്റി കൊടുക്ക് ഞാൻ ചെല്ലാം... ആര്യ തലയാട്ടി.. മുത്തു... ഇത് ഇവൾ മാറ്റി തരുമെ... ഞാൻ ഇപ്പൊ വരാം... അച്ഛമ്മയുടെ കവിളിൽ ഒന്ന് പിച്ചി കൊണ്ട് അവൾ പറഞ്ഞു. അച്ഛമ്മ തലയാട്ടിയതും അവൾ ഞങ്ങളെ ഒന്ന് നോക്കി വേഗം ഡോർ തുറന്ന് വേഗം വെളിയിലേക്ക് പോയി ആരാ ആമി... അമ്മ ആര്യയോട് ചോദിച്ചു.. അത് ഒരു കുറുമ്പിയ... പീഡിയാട്രിക് വാർഡിലേ..... ആൾക്ക് CAD ആണ്.. മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തതാ.. സർജറി ചെയ്തിട്ടും കാര്യമില്ല.. ആകെ 5 വയസേ ഉള്ളു...ആര് പറഞ്ഞാലും കേൾക്കില്ല ദേവി അല്ലാതെ... അവളെ വല്യ കാര്യമാ... ഇപ്പൊ ഇവിടെ ആണ്... എല്ലാരുടെയും ഉള്ളം ഒരു നിമിഷം ആ കുരുന്നിനെ ഓർത്ത് വിങ്ങി... വെറും 5 വയസ് മാത്രമുള്ള കുഞ്ഞ്... ദൈവമേ നീയെന്തിനു ഈ കുരുന്നുകളെ പരീക്ഷിക്കുന്നു...അമ്മ പറഞ്ഞു... CAD ഹൃദയത്തിലേക്കുള്ള രക്തധമനികളുടെ വണ്ണം കുറഞ്ഞു വരുന്നു.. സർജറി കൊണ്ട് ഫലമില്ല എന്ന് പറയുമ്പോൾ ഫൈനൽ സ്റ്റേജ് ആയിരിക്കണം... ഞാൻ ഓർത്തു.. ദേവിയെ എല്ലാർക്കും കാര്യമാണ് അല്ലേ.. അച്ഛൻ അന്തരീക്ഷം മാറ്റാൻ എന്നോണം ചോദിച്ചു. ഹാം...

അവളെ എല്ലാർക്കും കാര്യമാ... ഇവിടെ ആര് വന്നാലും ദേവിയെ കുറിച്ച് പറയാതെ പോകില്ല.. ഞങ്ങളൊക്കെ എന്തൊക്കെ അടവെടുത്താണ് ഓരോ കുറുമ്പികളെയും കുറുമ്പന്മാരേം ഒന്ന് വരുതിയിലാക്കുന്നത് എന്നോ.. അതൊക്കെ ദേവി.. വെറുതെ പോയി ഒന്ന് നോക്കിയാൽ മതി.. ഏത് കില്ലാടിയും അവളുടെ ഒക്കത്ത് കേറും..ആര്യ അല്പം ചിരിയോടെ പറഞ്ഞു.. അപ്പോഴേക്കും അവൾ നീഡിൽ മാറ്റി ഇട്ടിരുന്നു.. എന്നാ ഞാൻ ചെല്ലട്ടെ... ഒന്ന് പുഞ്ചിരിച്ചു അവൾ റൂം വിട്ടിറങ്ങി.. ദൈവത്തിന്റെ കൈ തൊട്ട കൊച്ച അതാണ് അങ്ങനെ... അമ്മ പറയുമ്പോൾ എല്ലാവരും അംഗീകരിച്ചുകൊണ്ട് തലയാട്ടി... അന്ന് വൈകുന്നേരം അച്ഛമ്മ ഡിസ്ചാർജ് ആയിരുന്നു... പോകും മുന്നേ അച്ഛമ്മയും അമ്മയും അവളുടെ നെറ്റിയിൽ ഉമ്മ വെക്കുന്നത് കണ്ടപ്പോൾ തെല്ല് അതിശയം തോന്നിയിരുന്നു.. നല്ല ഐശ്വര്യം ഉള്ള കൊച്ച് അല്ലെടാ... എന്ന് അമ്മ ചോദിക്കുമ്പോൾ അതേ എന്ന് മൂളാൻ അൽപ്പം പോലും ആലോചിക്കേണ്ടി വന്നിരുന്നില്ല.. കണ്ണൂർക്ക് വന്നു രണ്ട് ദിവസം കഴിഞ്ഞപ്പോൾ അച്ഛമ്മ കുടുംബയോഗം പോലെ ഞങ്ങളെ എല്ലാവരെയും വിളിച്ചു ചേർത്തു. മാലു പറ.. അച്ഛമ്മഎന്നെ നോക്കി പിന്നെ അമ്മയെ നോക്കി പറഞ്ഞു..

കാര്യം മനസിലാകാതെ ഞാനും മിത്തുവും അവരെ നോക്കി. മിഥുനെ വീട്ടിൽ അങ്ങനെയാണ് വിളിക്കുന്നത്. എന്താ അമ്മേ... മിത്തു ചോദിച്ചു.. അമ്മ അച്ഛനെ ഒന്ന് നോക്കി പറഞ്ഞു തുടങ്ങി. നമ്മുടെ മാധുവിനെ ഒന്ന് കല്യാണം കഴിപ്പിച്ചാലോ എന്നൊരു ആലോചന അമ്മ അല്പം തമാശ എന്ന പോലെ പറഞ്ഞു.. ആഹാ നല്ല കാര്യം മിത്തു കയ്യടിച്ചു.. ആഹാ ഇനി വേണം ഒന്ന് അടിച്ചു പൊളിക്കാൻ.. അവൻ ആവേശത്തോടെ പറഞ്ഞു... കല്യാണമോ.... ഞാൻ ചോദിച്ചു എന്താ.. എന്റെ മോൻ അങ്ങനെ ഒന്ന് കേട്ടിട്ട് ഇല്ലേ... അച്ചാച്ചൻ കളിയാക്കി ചോദിച്ചു.. ഇനി എന്തെങ്കിലും പറഞ്ഞാൽ അവർ കളിയാക്കാൻ തുടങ്ങും എന്ന് തോന്നിയത് കൊണ്ട് ഞാൻ മിണ്ടാതെ ഇരുന്നു... ആരാ അമ്മേ എന്റെ ഏട്ടത്തി... മിത്തു ചോദിച്ചു. അവൻ നല്ല ഉത്സാഹത്തിൽ ആണെന്ന് എനിക്ക് തോന്നി.. ഞാനും അവനും തമ്മിൽ 6 വയസിനോളം ഇളപ്പം ഉണ്ട്.. അവനിപ്പോൾ പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എംബിബിഎസ് രണ്ടാം വർഷ വിദ്യാർത്ഥി ആണ്... അമ്മ ചിരിച്ചുകൊണ്ട് ഒളി കണ്ണിട്ട് എന്നെ നോക്കുന്നത് ഞാൻ കണ്ടിരുന്നു... എന്റെ ഉള്ളിലും അതാരാണ് എന്നറിയാൻ ആകാംഷ ഉണ്ടായിരുന്നു...

എന്തെന്നാൽ പ്രണയിച്ചു വിവാഹം കഴിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എന്നെങ്കിലും ഞാൻ ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ല... ഞങ്ങളുടെ ഹോസ്പിറ്റലിലെ Dr ദിവ്യക്ക് എന്നോട് ഇഷ്ട്ടം ഉള്ളതായി തോന്നിയെങ്കിലും അങ്ങനെ എനിക്ക് അവളോട് തോന്നിയിരുന്നില്ല... അമ്മയുടെ നോട്ടം കണ്ടപ്പോൾ അവളാകും എന്ന് തോന്നി... നിനക്ക് അറിയാമെടാ ആളെ... നമ്മുടെ അച്ഛമ്മേടെ ദേവുകുട്ടി... ദേവികൃഷ്ണ... ഏത് ആ നേഴ്സ് ചേച്ചിയോ... അവന്റെ കണ്ണുകൾ ആകാംഷയോടെ വിടരുമ്പോൾ എന്റെ കണ്ണുകൾ ഞെട്ടലോടെ ചുരുങ്ങുകയായിരുന്നു.. ആടാ ആ കുട്ടി തന്നേ അച്ഛൻ പറഞ്ഞു.. അടിപൊളി എനിക്ക് ഇഷ്ട്ടായി നിനക്ക് ഇഷ്ട്ടായി എന്ന് വെച്ചു... എന്റെ ശബ്ദം ഉയർന്നപ്പോൾ അവനൊന്നു ഞെട്ടി.. അമ്മേ... നിങ്ങളിത് എന്ത് ആലോചിച്ചാ.... എന്താടാ.... ആ കുട്ടി പറ്റില്ല... എനിക്ക് എന്റെ പാർട്ണറിനെ പറ്റി ഒരുപാട് കാഴ്പ്പാടുകൾ ഉണ്ട്... ആഹ് പറ കേൾക്കട്ടെ... അച്ഛമ്മ ചിരിയോടെ ചോദിച്ചു... ആ ചോദ്യം എന്റെ ഉള്ളിലെ ദേഷ്യത്തെ കെടുത്തുന്നതിനൊപ്പം പറയാൻ വന്ന പലതിനെയും വിഴുങ്ങി കളഞ്ഞു എന്നെ പോലെ ഒരു ഡോക്ടർ ആയിരിക്കണം... പിന്നെ നമ്മുടെ ഹോസ്പിറ്റലിലെ ഏത് കാര്യവും തന്റേടത്തോടെ നടത്താൻ കെൽപ് ഉണ്ടായിരിക്കണം....

അങ്ങനെ തന്റെ ഇഷ്ട്ടങ്ങൾ എല്ലാം പറയുമ്പോൾ അവരുടെ മുഖം തെളിയുന്നത് എനിക്ക് കാണാമായിരുന്നു... ഇതിലിപ്പോ ഏത് ആഗ്രഹത്തിനാണ് മുടക്കം... അവൾ ഡോക്ടർ അല്ല എന്നല്ലേ ഉള്ളു... നേഴ്സ് അല്ലേ... അമ്മ.... എന്നാലും.. നീയൊന്നും പറയണ്ട... അവിടെ വെച് ആ കൊച്ചിനെ വെള്ളം വിഴുങ്ങാതെ വായി നോക്കി നിൽക്കുന്നത് ഞങ്ങൾ കണ്ടത... ഇപ്പൊ അവന്റെ ഒരു വെപ്പ്... പോടാ ചെറുക്കാ... അച്ഛമ്മ ചിരിയോടെ എണീച്ചു പോയി... പിന്നാലെ എന്നെ കളിയാക്കി കൊണ്ട് അച്ചാച്ചനും... ചേ... ഞാൻ അവളെ നോക്കിയതൊക്കെ ഇവര് വേറെ അർത്ഥത്തിലാണോ എടുത്തത്... ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ വാ അടച്ചു പോയി.. അമ്മയും അച്ഛനും കൂടെ എണീക്കാൻ തുടങ്ങിയതും ഞാൻ അവരെ നോക്കി.. അച്ഛാ..ഏറ്റവും കുറഞ്ഞത് ഞാൻ കെട്ടുന്ന പെണ്ണിന് അല്പം ഉയരം വേണം എന്നെങ്കിലും ഞാൻ ആഗ്രഹിക്കുന്നത് തെറ്റാണോ... വിഷമത്തോടെ ചോദിക്കുമ്പോൾ അവരുടെ മുഖത്ത് ചിരിയായിരുന്നു.. ഏട്ടൻ ആ പറഞ്ഞത് ശരിയാ...

ചേച്ചിക്ക് ആകെ ചേട്ടന്റെ നെഞ്ച് വരെ നീളം ഉള്ളു.... മിത്തു പറഞ്ഞതും ഇനി അതിൽ കേറി പിടിക്കാം എന്നോർത്തു... പക്ഷെ അടുത്ത നിമിഷം അവൻ അത് തകർത്തു... പക്ഷെ ഏട്ടാ... ഉയരം ഉള്ള ചെക്കനും ഉയരം ഇല്ലാത്ത പെണ്ണും ആണ് നല്ല ജോഡി എന്നാ പറയാ... അവൻ എന്റെ വയറ്റത് ഇടിച്ചുകൊണ്ട് പറഞ്ഞു... ഞാൻ പല്ലുരുമ്മി അവനെ നോക്കി... അല്ലച്ച.... ചേച്ചി തിരുവന്തപുരം നമ്മൾ കണ്ണൂർ... ദൂരം അൽപ്പം കൂടുതൽ അല്ലേ.... മിത്തു ചോദിച്ചപ്പോൾ കുറച്ചു മുന്നേ കെട്ടടങ്ങിയ തിരി വീണ്ടും കത്തിയ പോലെ... ഹാം ഞങ്ങൾ സംസാരിക്കട്ടെ... ആ കുട്ടിയുടെ അഭിപ്രായം തിരക്കട്ടെ... അച്ഛൻ മുകളിലേക്ക് പടി കയറി പോയി.. അപ്പൊ എന്റെ അഭിപ്രായത്തിനു വില ഇല്ലേ... സ്വയം ചോദിച്ചു... കൊച്ച് കള്ളൻ..........വയറ്റിൽ വിരൽ കുത്തി മിത്തു ചോദിച്ചതും ദേഷ്യം കൊണ്ട് അടുത്തിരുന്ന സെറ്റിയുടെ തലയിണ എടുത്ത് അവനെ അടിച്ചു.. അവൻ അതെടുത്ത് എന്നെ എറിഞ്ഞിട്ട് മുകളിലേക്ക് ഓടി കയറി പോയി...അല്ലെങ്കിൽ വീണ്ടും കിട്ടും എന്നവന് അറിയാം. അന്ന് മുഴുവൻ ആലോചിച്ചിട്ടും അവളെ മനസ് അംഗീകരിക്കാത്തതിന്റെ കാരണം മനസിലായില്ല... എങ്ങനെയേലും ഇതൊന്ന് മുടങ്ങി കിട്ടാൻ ആശിച്ചു...

ദൂരം കൂടുതൽ കാരണം അവളുടെ വീട്ടിൽ അംഗീകരിക്കില്ല എന്നൊരു വിശ്വാസം ഉള്ളിന്റെ ഉള്ളിൽ ഉണ്ടായിരുന്നു... ദൂരം ഒരു വിഷയമായി വന്നെങ്കിലും അമ്മയുടെയും അച്ഛന്റെയും സംസാരത്തിനൊടുവിൽ അവർ സമ്മതം അറിയിച്ചു.. എന്നെ അതിശയിപ്പിച്ചത് അവൾ സമ്മതം പറഞ്ഞു എന്നതാണ്.. അവിടെ വെച് അവൾ എന്നെ ഒന്ന് നേരെ ചൊവ്വേ നോക്കുക കൂടെ ചെയ്തോ എന്നത് സംശയമാണ്... അല്ല... ഒരു ഡോക്ടർ ഭർത്താവായി വന്നാൽ നല്ലതല്ലേ.. സ്വന്തമായി ഹോസ്പിറ്റൽ... കുടുംബം മുഴുവൻ ഡോക്ടർസ്... കെട്ടുന്നവൾക്ക് സുഖം ആണെന്ന് അറിയാം........ആ ചിന്ത എന്നിൽ പുച്ഛം നിറച്ചു... പലതും പറഞ്ഞു കല്യാണത്തിൽ നിന്ന് ഒഴിയാൻ നോക്കിയെങ്കിലും നടന്നില്ല... എന്റെ വാക്കിന് അൽപ്പം പോലും വില നൽകാതെ എന്റെ കല്യാണം ഉറച്ചു. അവളെ ഒന്ന് എങ്ങനെങ്കിലും എന്റെ ഇഷ്ടക്കേട് അറിയാക്കാൻ നോക്കിയെങ്കിലും നടന്നില്ല... ഒരാഴ്ച്ച കൊണ്ട് കല്യാണം ആയി.. തമ്മിൽ തമ്മിൽ ഉള്ള ദൂരം കണക്കിലെടുത്ത് രണ്ട് കൂട്ടർക്കും സൗകര്യമായി ഗുരുവായൂർ വെച് കെട്ട് തീരുമാനിച്ചു.. ഫ്രണ്ട്സിനു കൊടുക്കാൻ എന്ന് പറഞ്ഞു അച്ഛൻ ഒരു സെറ്റ് കല്യാണക്കുറി തന്നപ്പോൾ അത്രമേൽ പുച്ഛത്തോടെ അതിൽ അച്ചടിച്ച പേരിൽ എന്റെ വിരൽ പരതി....

Share this story