❤️...ഇഷ്ട്ടം...❤️ : ഭാഗം 12

ishtam

രചന: SHREELEKSHMY SAKSHA

അവളെ ഒന്നുകൂടെ നോക്കി അവൻ മുന്നോട്ട് നടന്നു... നഴ്സിംഗ് റൂം... (For nursing staffs only ) റൂമിനു മുകളിലെ ബോർഡ് ദേവി വായിച്ചു. അവൾ അകത്തേക്ക് കയറി.. അപ്രതീക്ഷിതമായ്‌ ഒരാൾ ആ മുറിയിലേക്ക് കടന്ന് വന്നത് കൊണ്ടാകാം നഴ്സുമ്മാരെല്ലാം അവളെ നോക്കി.. എന്താ... ഒരാൾ പുഞ്ചിരിയോടെ ചോദിച്ചു. ലെന സിസ്റ്റർ... അങ്ങേ അറ്റത് ടേബിളിൽ ഇരുന്ന അല്പം തടിച്ച കണ്ണാടി വെച്ച സ്ത്രീ തലയുയർത്തി നോക്കി.. ദോ അതാണ്.. ഒരാൾ പറഞ്ഞു. അവൾ ചിരിച്ചുകൊണ്ട് അവർക്കടുത്തേക്ക് നടന്നു.. പേപ്പർ അവരുടെ കൈയിൽ കൊടുത്തു. ഓഹ്.. ന്യൂ അപ്പോയിന്മെന്റ് അല്ലേ... മാലിനി മാം പറഞ്ഞിരുന്നു. അവർ പുഞ്ചിരിച്ചു. അവളും. എന്താ പേര്... അപ്പോഴേക്കും ബാക്കി ഉള്ളവർ അവൾക്കൊപ്പം കൂടി... ദേവികൃഷ്ണ... നാടും,വീടും അങ്ങനെ ഒരു പരിചയപ്പെടൽ മുഴുവൻ കഴിഞ്ഞു. ലെന സിസ്റ്റർ കൊടുത്ത രജിസ്റ്ററിൽ ഒപ്പിട്ട് അവൾ ഡ്രസിങ് റൂമിലേക്ക് നടന്നു. ഇന്നലെ തന്നേ അമ്മ യൂണിഫോം കൊണ്ട് തന്നിരുന്നു. പിങ്ക് കളർ സ്ക്രബ്സ്. അതിൽ ഹോസ്പിറ്റൽ എംബ്ലവും പേരും ഉണ്ടായിരുന്നു...

ലെന സിസ്റ്റർ ഐഡി കൊണ്ട് കൊടുത്തപ്പോൾ അത് വാങ്ങി ധരിച്ചു. മുടി വകഞ്ഞു കെട്ടി നെറ്റ് ഇട്ടു.സ്ലൈഡ് വെച്ചു. വീണ്ടും കർമനിരതയായതിൽ അവൾ സന്തോഷിച്ചു. ഒരു ആത്മവിശ്വാസം വന്നു ചേർന്നു.. ബാക്കി സിസ്റ്റർമാരെല്ലാം വന്നു ഓരോന്നായി പരിചയപെടുത്തി. ഓരോ ബ്ലോക്കും വാർഡും... എല്ലാം പറഞ്ഞു കൊടുത്തു.എങ്കിലും എല്ലാം ശീലമാവണം അവൾ ഓർത്തു. 10 മണിയായപ്പോൾ നഴ്സിംഗ് റൂമിലെ ക്ലോക്ക് ശബ്‌ദിച്ചു. Op ടൈം ആണ്.. ഓരോരുത്തരായി ബൈ പറഞ്ഞു പോയി.. അവൾ ലെന സിസ്റ്റർനെ നോക്കി.. തനിക്ക് ഡേ ഡ്യൂട്ടി മാത്രേ വരാവൂ എന്ന് മാം പ്രത്യേകം പറഞ്ഞിട്ടുണ്ട്.. അതോണ്ട് മിക്കപ്പോഴും ഓപിയിൽ ആയിരിക്കും ഡ്യൂട്ടി.. അവൾ പുഞ്ചിരിച്ചു. ഇന്ന് ചരൺ ഡോക്ടറിന്റെ കൂടെയ തനിക് ഇട്ടിരിക്കുന്നത്.. ആദ്യ ദിവസം തന്നേ പണി തന്നു എന്ന് കരുതരുത്... ആള് അൽപ്പം ദേഷ്യക്കാരന... പിന്നെ ബാക്കി op എല്ലാം അവളുമാർ ചോദിച്ചു വാങ്ങിയതാ ചരൺ ഡോക്ടർനെ പേടിച്... അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.

പേടിക്കണ്ട പൊക്കോ.. ഡോക്ടർ പറയുന്നത് കേട്ട് നിന്നാൽ മതി.. പിന്നെ പുതിയ ആൾ ആയോണ്ട് മയത്തിൽ ഒക്കെ ആവും... അവര് ആശ്വസിപ്പിച്ചു. ഇവിടുന്ന് നേരെ പോയി ഇടത്ത് 8 മത്തെ റൂം..സിസ്റ്റർ റൂം പറഞ്ഞു കൊടുത്തു. ആൾ തെ ബെസ്റ്റ്.. അവളെ വിഷ് ചെയ്തു. ഒരു ആത്മവിശ്വാസം വന്ന പോലെ... അവൾ അവിടേക്ക് നടന്നു. റൂമിനു മുകളിലെ ബോർഡ് വായിച്ചു. Dr. Charan. Prakash MBBS, MD,..... (Ortho) ഓർത്തോ ആണോ... ദൈവമേ എന്റെ എല്ലുകൾക്കൊന്നും ഭംഗം വരുത്തല്ലേ... അവൾ പ്രാർത്ഥിച്ചു. അത്യവശ്യം നല്ല പേരുള്ള ഡോക്ടർ ആണെന്ന് മുന്നിലെ ആൾക്കാരെ കണ്ടപ്പോൾ മനസിലായി.. അത്യാവശ്യം നല്ല തിരക്ക് ഉണ്ടായിരുന്നു.. അവൾ ഡോർ തുറന്ന് അകത്തേക്ക് നോക്കി... എന്തോ ഫയലിലേക്ക് നോക്കി ഇരുപ്പുണ്ട്.. May i.... യെസ്.. തല പൊക്കി നോക്കികൊണ്ട് അവൻ പറഞ്ഞു. അയ്യോ.. ഇത് ആ ഡോക്ടർ അല്ലേ ഞാൻ തട്ടി വീണ... അവൾ ഓർത്തു.. ഇയാളെ പറ്റി ആണോ സിസ്റ്റർ അങ്ങനെയൊക്കെ പറഞ്ഞെ എന്ത് പാവം.. ഹലോ.... എന്ത് നോക്കി നിൽകുവാ... അവൻ വിളിച്ചു.. മ്ച്ചും.. അവൾ ചുമൽ അനക്കി പറഞ്ഞു.. അവൻ അവളെ ഒന്ന് നോക്കി വാച്ചിലേക്ക് നോക്കി..

അവൻ നോക്കുന്നത് കണ്ട് അവളും അവളുടെ വാച്ചിൽ നോക്കി.. 10:10 Op ടൈം അറിയില്ലേ...അവൻ ഗൗരവത്തോടെ ചോദിച്ചു. അവൾ ഒന്നും മിണ്ടാതെ താഴോട്ട് നോക്കി നിന്നു. പുതിയ ആളായോണ്ട് ഒന്നും പറയുന്നില്ല.. അടുത്ത ദിവസം നേരത്തെ ഇവിടെ കാണണം.. കേട്ടോ.. അവൾ തലയാട്ടി... മ്മ് വിളിച്ചോ... എന്ത്.. ബെസ്റ്റ്... ആദ്യമായിട്ടാണോ ജോലിക്ക് കേറുന്നേ.. അല്ല... അവൾ ചുമലനക്കി. വെളിയിൽ കത്തിരിക്കുന്നവരെ വിളിക്കാൻ ആണ് പറഞ്ഞത്... അവൻ അവളെ നോക്കി നെറ്റി തിരുമ്മി പറഞ്ഞു. അവൾ അവിടിരുന്ന മഞ്ഞ ഫയൽ എടുത്തു ഡോറിന് അടുത്തേക്ക് നടന്നു. ഡോർ തുറന്ന് വാതുൽക്കൽ നിന്നു ടോക്കൺ നമ്പർ വൺ. അന്നകുട്ടി.. വെളിയിലേക്ക് നോക്കി വിളിച്ചു. ഒരു പ്രായമായ സ്ത്രീയും അവരുടെ കൂടെ മകൾ എന്ന് തോന്നിക്കുന്ന ഒരു ചെറുപ്പകാരിയും കൂടെ അവൾക്ക് അടുത്തേക്ക് വന്നു.. ആ അമ്മക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അവൾക്ക് മനസിലായി.. ചെറുതായി എന്തുകയും മകളുടെ കൈയിൽ മുറുക്കെ പിടിച്ചിട്ടുമുണ്ട്.. വരൂ.... അവൾ കൂടെ അവരെ നടക്കാൻ സഹായിച്ചു ഡോക്ടർക്ക് അടുത്തേക്ക് കൊണ്ട് വന്നു ഇരുത്തി.

അവൻ അവരെ ഇരുവരെയും നോക്കി പുഞ്ചിരിച്ചു.. എന്താണമ്മേ പ്രശ്നം.. അവൻ സ്നേഹത്തോടെ ചോദിച്ചു. ഒട്ടും നടക്കാൻ വയ്യന്റെ മോനെ... വാതം ആണെന്ന തോന്നണേ... എന്റെ അമ്മച്ചിക്കും ഉണ്ടാരുന്നു... ആണോ... ഏത് കാലിനാ വയ്യാത്തെ... വലത്തെ... അവർ വലത്തെ കാലു അൽപ്പം നീട്ടികൊണ്ട് പറഞ്ഞു. അവരുടെ സാരി മുകളിലേക്ക് മാറ്റി അവൻ കാലു പിടിച്ചു നോക്കി.. ഇവിടെ വേദന ഉണ്ടൊ.. മുട്ടിൽ അമർത്തി അവൻ ചോദിച്ചു.. ഹാം.. ആഹാ.. അമ്മച്ചി ഡോക്ടർ ആണല്ലോ.. ഞാൻ പറഞ്ഞില്ലിയോ മോനെ വാതം ആണെന്ന്... അവൻ ചിരിച്ചു. എന്താ ഡോക്ടറെ... പ്രശ്നം കൂടെ വന്ന സ്ത്രീ ചോദിച്ചു. മകളാണോ.. അതേ... വാതമാണ്,റുമാറ്റിക് ആത്രൈറ്റിസ് അമ്മച്ചിക്ക് എത്ര വയസ് ഉണ്ട്... മുന്നിലെ പേപ്പർ നോക്കി കൊണ്ട് അവൻ ചോദിച്ചു. കഴിഞ്ഞ ഇടവത്തിൽ 80 ആയി മോനെ.. വയ്യ... ഇനി അധിക കാലം ഒന്നുമില്ല.. അവർ സ്വന്തം മോനോടെന്ന പോലെ പറഞ്ഞു.. അതൊന്നുമില്ല.. അമ്മച്ചി ഇനിയും കുറെ നാള് ഓടി ചാടി നടക്കും.. ദേവി പറഞ്ഞു.. അവർ പുഞ്ചിരിച്ചു.. ആഗ്രഹങ്ങൾ ഒന്നുമില്ല... ആർക്കും ബുദ്ധിമുട്ടക്കാതെ അങ്ങ് പോണം കർത്താവ് ഈശോ മിശിഹായുടെ അടുത്തേക്ക്...

അവർ ദേവിയുടെ കവിളിൽ തലോടി പറഞ്ഞു.. എന്താ മോളെ പേര്... ദേവി...അവൾ പറഞ്ഞു. അവർ അവളുടെ തലയിൽ ഞരമ്പുകൾ വലിഞ്ഞ ചുളുവുകൾ വീണ കൈ കൊണ്ട് മെല്ലെ തലോടി മോന്റെയോ... ചരൺ.. മരുന്നു എഴുതികൊണ്ട് അവൻ പറഞ്ഞു. അമ്മച്ചി പല്ല് കാട്ടി ചിരിച്ചു.. അത്രമേൽ നിഷ്കളങ്കമായ ചിരി.. ഞാൻ ഇപ്പൊ മരുന്ന് കാര്യമായിട്ട് ഒന്നും എഴുതുന്നില്ല... ഓയിന്മെന്റ് എഴുതിയിട്ടുണ്ട്.. പ്രായം ഉള്ള ആളല്ലേ... വെറുതെ മരുന്നു എല്ലാം കൂടെ കഴിക്കണ്ട... റസ്റ്റ്‌ എടുക്കുക... ബോഡി വീക്ക് ആവുന്നുണ്ട്... ഒരു പക്ഷെ വേദനകൊണ്ട് ആഹാരം കഴിക്കാത്തത് ആവാം. നിർബന്ധിച് കഴിപ്പിക്കണം.. മകൾ തലയാട്ടി... താങ്ക്യൂ ഡോക്ടർ.... മകൾ എണീറ്റ് അമ്മയെ പിടിച്ചു.. പോട്ടേ.. മക്കളെ...അമ്മച്ചി ചോദിച്ചതും പുഞ്ചിരിയോടെ ഇരുവരും തലയാട്ടി. അവൾ കൂടെ ആ അമ്മയെ വാതിൽ വരെ കൊണ്ടാക്കി.. അവൾ അടുത്ത ആളെ വിളിച്ചു.. അവൻ ഒരു മുൻശുണ്ഠിക്കാരൻ ആണെന്ന് അവൾക്ക് മനസിലായി. എങ്കിലും കാണാൻ വരുന്നവരോട് അവൻ പാവമാണ്.. രണ്ട് തവണ അവൻ ദേഷ്യത്തോടെ അവളെ നോക്കിയെങ്കിലും പെട്ടന്ന് തന്നേ കാര്യം ഗ്രഹിച്ച് ദേവി വേണ്ടത് പോലെ ചെയ്തു..

X- ray റൂം അറിയില്ല എന്ന് പറഞ്ഞപ്പോൾ അവൻ കൂടെ കൊണ്ടുപോയി കാണിച് കൊടുത്തു. Op തീർന്നപ്പോഴേക്കും 12 മണി ആയിരുന്നു. ഇനി ഉച്ച കഴിഞ്ഞ് റൗൺസ് ഉണ്ട്... അത് വരെ ഫ്രീ ആണ്.... താൻ ക്യാഷുവാലിറ്റിയിലേക്ക് പൊക്കൊളു... അവൾ തലയാട്ടി.. പോകാനായി തിരിഞ്ഞു.. ദേവി.... അവൻ വിളിച്ചു.. അവൾ എന്തെന്ന രീതിയിൽ അവനെ നോക്കി.. എനിക്ക് അങ്ങനെ വിളിക്കാമല്ലോ അല്ലേ.. അവൾ തലയാട്ടി. നമ്മൾ മുൻപ് കണ്ടിട്ടുണ്ടോ... മ്മ്... രാവിലെ....അവൾ നിഷ്കളങ്കമായി പറഞ്ഞു. ശ്ഹ്.... അവൻ നെറ്റിയിൽ വിരൽ കുത്തി അവളെ നോക്കി... അതല്ലേ... ഇവിടെ വരും മുന്നേ... ദൈവമേ പെട്ടോ... ഇയാൾ എന്നെ ഇതിന് മുന്നേ കണ്ടിറ്റ് ഉണ്ടൊ... ഡോക്ടറുടെ വൈഫ്‌ ആന്ന് അറിയാമോ.... ഇല്ലാ... അവൾ പറഞ്ഞു. ദേവിയുടെ വീട് എവിടെയാ... ഇവിടെ... അമ്പലത്തിനു വടക്ക്. Dr.മാധവിന്റെ വീടിനു അടുത്താണോ.. ഭാഗ്യം അപ്പൊ കണ്ടിറ്റ് ഇല്ല.. ആഹ്.. അവൾ മൂളി. ഇവിടെ തന്നെയാണോ ജനിച്ചു വളർന്നത്.... അവൻ നെറ്റി ചുളിച്ചു ചോദിച്ചു. അത്... അല്ല...തിരുവനന്തപുരം...

അവിടെ എവിടെ... വല്ലാത്തൊരു പരിഭ്രമം ദേവിയെ വന്നു പൊതിഞ്ഞു. വാമനപുരം.. മ്മ്...നേരത്തെ എവിടയിരുന്നു ജോലി.. ക്രിസ്ത്യൻ മിഷൻ വാമനപുരം. ജോലിക്ക് കേറിയിട്ട് ഒരുപാട് നാളായോ.. ഇല്ലാ ഒരു... ഒരു വർഷം ആവുന്നു.. ഇങ്ങോട്ട് വരാൻ കാരണം... അത്... ദേവി നിന്ന് വിയർത്തു... അത്.. വിവാഹം... ഹസ്ബൻഡ് വീട് ഇവിടെയാ... ഓഹ്.. താൻ മാരീഡ് ആണോ.. അവൻ സ്വൽപ്പം അതിശയത്തോടെ ചോദിച്ചു. മ്മ്.. അവൾ മൂളി.. ഹസ്ബൻഡ് എന്ത് ചെയ്യുന്നു... അവൾ ഒന്നും മിണ്ടിയില്ല... ദൈവമേ എന്തോന്ന് ഉത്തരം പറയും... എനിക്കറിയൂല... ഡിവോഴ്സ് ആണെന്ന് പറഞ്ഞാലോ... ഏയ്... ഭർത്താവിനെ മാറ്റാൻ പറ്റൂല അല്ലേൽ ഒന്ന് നോക്കാമായിരുന്നു..അവൾ ഓരോന്ന് ആലോചിച്ചു നിന്നു. അവൻ അവളെ തന്നേ നോക്കി നിൽക്കുകയായിരുന്നു.. പേടിച്ച പോലെ വിരൽ ഇട്ട് തിരിക്കുന്നുണ്ട്. സോറി.. എന്തെങ്കിലും പ്രോബ്ലം..അവളുടെ നിൽപ്പ് കണ്ടിറ്റ് അവൻ ചോദിച്ചു. ഡോക്ടർ.. അതൊന്നും ചോദിക്കരുത് പ്ലീസ്...

ഞാൻ ഡിവോഴ്സ്... ഓഹ് സോറി... എനിക്ക് അറിയില്ലായിരുന്നു.. താൻ പൊക്കോ..അത്രയും പറഞ്ഞപ്പോഴേക്കും അവൻ പറഞ്ഞു. താങ്ക്യൂ ഡോക്ടർ... അവൾ മുറിയിൽ നിന്ന് ഇറങ്ങി നടന്നു... രക്ഷപെട്ടു... എന്റെ പൊന്നെ.... ഇതെന്തോന്ന് സി ബി ഐയ്യോ...അവൾ തലകുടഞ്ഞു... നുണ പറയാൻ മനസ് അനുവദിക്കുന്നില്ല.... ആരും ഒന്നും അധികം ചോദിക്കില്ല എന്ന് അമ്മ പറഞ്ഞിരുന്നു... ഇതിപ്പോ എന്തോന്ന്.. എന്റെ ഹിസ്റ്ററി മുഴുവൻ ചികഞ്ഞു ഇടുവോ... അവൾ നെഞ്ചിൽ കൈ വെച് ശ്വാസം വലിച്ചു ക്യാഷ്വലിറ്റിയിലേക്ക് നടന്നു. കാർഡിയാക് ഡോക്ടറിന്റെ റൂമിന്റെ അടുത്ത് എത്തിയപ്പോൾ അവൾ ബോർഡ് നോക്കി. Dr. മാധവ് മോഹൻ. ന്റെ കെട്ടിയോൻ.. അവൾ ആത്മഗതം പോലെ പറഞ്ഞു. പെട്ടന്നാണ് റൂമിൽ നിന്ന് ഇറങ്ങി വന്ന മാധവ് അവളെ കണ്ടത്..........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story