❤️...ഇഷ്ട്ടം...❤️ : ഭാഗം 14

ishtam

രചന: SHREELEKSHMY SAKSHA

അവർ തമ്മിൽ നല്ല ചേർച്ച ഉണ്ടല്ലേ.... ചരൺ നടന്നു നീങ്ങിയതും ദിവ്യ മാധവിനോട് പറഞ്ഞു.. ദിവ്യ വെറുതെ ഇല്ലാത്തതൊന്നും ചിന്തിക്കാൻ നിൽക്കണ്ട... മാധവ് ഇഷ്ടക്കേടോടെ പറഞ്ഞു.. ഞാൻ പറഞ്ഞതാണോ കുറ്റം.. ഇത് ഇവിടെ മൊത്തം പാട്ടാണ് മാധവ്... ദിവ്യ ചിരിച് കാപ്പി ഒരിറക്ക് കുടിച്ചുകൊണ്ട് പറഞ്ഞു എന്ത്.... മാധവ് നെറ്റി ചുളിച്ചു. ആരോടും പെട്ടന്ന് കമ്പനി ആവാത്ത ചരൺ എന്തുകൊണ്ട് ദേവിയോട് കൂട്ടായി എന്നാണ് ഇവിടുത്തെ സ്റ്റാഫുകളുടെ ചോദ്യം.... ദിവ്യ കപ്പ് ഇട്ട് തിരിച് ടേബിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. ചേ... എന്ത് കാഴ്ചപ്പാടാണ് നിങ്ങളുടെ ഒക്കെ... അവർ ജസ്റ്റ്‌ ഫ്രണ്ട്സ് ആണ്... എന്തിനെയും പ്രണയം എന്ന് തെറ്റിധരിക്കുന്നത് ശരിയല്ല.. അവൻ പറഞ്ഞല്ലോ അങ്ങനെ ഒന്നുമില്ലെന്ന്..മാധവ് തന്റെ ഇഷ്ടക്കേട് അറിയിച്ചുകൊണ്ട് തന്നേ പറഞ്ഞു. വെറുതെയിരിക്ക് മാധവ് അവന്റെ ചിരി കണ്ടാൽ അറിഞ്ഞൂടെ...ഉടനെ തന്നേ ഒരു കല്യാണം കൂടാം നമുക്ക്‌...മാധവിന്റെയോ കിട്ടിയില്ല..ദിവ്യ ചിരിച്ചു. ചേ.... അവൻ ദേഷ്യത്തോടെ എണീറ്റ് പോയി.. മാധവ്.. മാധവ്... ദിവ്യ വിളിച്ചിട്ടും അവൻ നിന്നില്ലാ.. ഇത് നല്ല കൂത്ത്.. ദിവ്യ പിറുപിറുത്തു.

ആകെ അസ്വസ്ഥാനയിട്ടാണ് മാധവ് റൂമിലേക്ക് ചെല്ലുന്നത്. ആകെ ഒരു ദേഷ്യം അവനെത്ര ആലോചിട്ടും ദേഷ്യത്തിന് കാരണം മാത്രം പിടികിട്ടുന്നില്ല... എന്തുകൊണ്ടാണ് ചരണിനൊപ്പം അവളെ കാണുമ്പോൾ എനിക്ക് ഇതേ ഒരു ദേഷ്യം ഉണ്ടാവുന്നത്... അവൻ ഓരോന്ന് ഇരുന്ന് ആലോചിച്ചു. കുറെ നേരം അവിടെയിരുന്നു. അപ്പോഴാണ് ഒരു നേഴ്സ് വന്നു ആക്‌സിഡന്റ് കേസ് ഉണ്ടെന്ന് പറഞ്ഞത്.. വേഗം തന്നേ അപ്രോൺ എടുത്ത് ധരിച്ചു സ്തെതെസും എടുത്ത് നടന്നു. കാറിൽ ലോറി വന്നു ഇടിച്ചതാണ് . രണ്ട് കൂട്ടരെയും അവിടെ തന്നേ കൊണ്ടുവന്നിട്ടുണ്ട്. ((👉ആക്‌സിഡന്റ് കേസ് പറയുന്നുണ്ട്. പേടിയുള്ളവരോ... ഇഷ്ടമില്ലാത്തവരോ ഉണ്ടേൽ ആ ഭാഗങ്ങൾ വരുമ്പോൾ സ്ക്രോൾ ചെയ്യുക )) കാറിൽ നാല് പേരുണ്ടായിരുന്നു ഫാമിലിയായി എങ്ങോട്ടോ പോയതാണ്.... പിന്നാലെ വന്ന കാറിൽ ഉള്ളവർ അക്ഷമാരായി icu വിനു മുന്നിൽ ഉണ്ട്.. ലോറി ഡ്രൈവറും കാർ ഡ്രൈവറും സ്പോട്ടിൽ തന്നേ മരിച്ചിരുന്നു. നാല് പേരുണ്ട് ഇപ്പൊ icu വിൽ.. ന്യൂറോ സർജൻ ആഷിഷ് വേഗം തന്നേ അവിടേക്ക് എത്തിയിരുന്നു. ആഷിഷ് പരിശോധിക്കുന്നതിനിടയിൽ തന്നേ ഒരാൾക്ക് ബ്രെയിൻ ഡെത്ത് സംഭവിച്ചു. ഡോക്ടർ...

ദേവി പെട്ടന്ന് വിളിച്ചപ്പോഴാണ് അവൻ ആ ബെഡിലേക്ക് ചെന്നത്.. ഒരു തവണയേ നോക്കിയുള്ളൂ ഡോക്ടർ ആയിട്ട് പോലും അവനൊന്നു കിടുങ്ങി. മെഡിക്കലുകാർക്ക് പഠിച്ചു തുടങ്ങുമ്പോൾ തന്നേ നാണം, പേടി എന്ന രണ്ട് സാധനവും പോയി കിട്ടും. അനാട്ടമി ലാബിൽ കേറുമ്പോൾ അവിടെയുള്ള ശരീരങ്ങൾ നഗ്നതയോടെ ആണെന്നത് നാണം ജനിപ്പിക്കില്ല...അസ്ഥികൂടങ്ങളും ബോൺ സെറ്റ്സും കൊണ്ട് നടക്കുമ്പോഴും പേടി തോന്നില്ല... അങ്ങനെ.. ഒരു മനുഷ്യൻ ഇത്രയുമാണ് എന്ന് പഠിച്ചു കഴിയുമ്പോൾ അവിടെ നാണത്തിനോ ലജ്ജക്കോ ഭയത്തിനോ സ്ഥാനമില്ല.. മറുമരുന്നുകളും പ്രതിവിധികളും കൂടെ മനപാഠമാകുമ്പോൾ അവിടെ ഒരു ഡോക്ടർ ജനിക്കുന്നു.. പാതി ദൈവം...ആ ദൈവത്തിനു കൂട്ടായി സ്വാന്തനവുമായി ദൈവത്തിന്റെ മാലാഖാമാരും അവൻ വല്ലാതെയായി എന്ന് അവൾക്ക് തോന്നി.അവിടെ ഉള്ളവരെല്ലാം ഒരു നിമിഷം അയാളുടെ അവസ്ഥ കണ്ടപ്പോൾ ഞെട്ടിയതാണ്. ഡോക്ടർ... അവൾ മൃതുവായി ഒന്നുകൂടെ വിളിച്ചു.

അവൻ കണ്ണൊന്നു ചിമ്മി തുറന്ന് വേഗം ബെഡിന് അടുത്തേക്ക് ചെന്നു. കാറിൽ നിന്ന് തെറിച്ചു വീണതാകണം. മൈൽ കുറ്റിയിലോ മറ്റോ ഇടിച്ചു വാരിയെല്ലുകൾ പൊട്ടി ഹൃദയത്തെ തൊട്ടു തൊട്ടില്ല എന്നത് പോലെയായി.. നട്ടെല്ല് പൂർണമായും തകർന്നിരുന്നു.. വെന്റിലേറ്ററിന്റെ സഹായത്തോടെ അയാൾ ശ്വസിക്കുന്നു.. പരിശോധനക്ക് ശേഷം അയാളെ അപ്പോൾ ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റി. ജീവൻ തിരിച്ചു കിട്ടിയാലും ഒരു കോമ സ്റ്റേജ് അയാളെ കാത്തിരിക്കുന്നത് മാധവിനു ബോധ്യമായി. ഹൃദയത്തിലേക്ക് കയറാൻ നിൽക്കുന്ന ഓരോ എല്ലുകളും അത്രമേൽ സൂക്ഷ്മതയോടെ മാധവ് നീക്കി. അസ്സിട് ചെയ്യുന്ന ഡോക്ടർമാരും നേഴ്‌സുമാരും അവരവരുടെ കർത്തവ്യങ്ങൾ ശ്രദ്ധയോടെ നിർവഹിക്കുന്നു... ഒരു നിമിഷം... അയാളുടെ ജീവന്റെ വരകൾ നേർ രേഖയിലായി പേഷ്യന്റ് മോണിറ്ററിൽ നേർ വരകൾ മാത്രം... ഒരു ജീവൻ കൂടെ നഷ്ട്ടമായിരിക്കുന്നു... മാധവ് തല കുടഞ്ഞു... എല്ലാരിലും ഒരു നിരാശ വന്നു ചേർന്നു...

മാധവ് വല്ലാതെ തളർന്നു പോയിരുന്നു.. അവൻ സ്ക്രബ്സ് മാറി ഇറങ്ങി നടന്നു... മാധവ് വല്ലാതെയായി എന്ന് ദേവിക്ക് മനസിലായിരുന്നു അവളും പിന്നാലെ ചെന്നു.. Icu ന് മുന്നിൽ ബഹളം കണ്ടതും അവൻ അങ്ങോട്ട് നടന്നു.. മരിച്ച രണ്ട് പേരുടെ കൂടെയുള്ളവർ ന്യൂറോ സർജനെയും നഴ്സുമ്മാരെയും പിടിച്ചു വച്ചിരിക്കുകയാണ്.. അവർ മരിച്ചതിനുള്ള പ്രതിഷേധം ആണെന്ന് അവനു മനസിലായി.. എത്രയൊക്കെ പരിശ്രമിച്ചാലും.. ചിലരെയൊക്കെ ദൈവം തിരിച്ചു വിളിക്കും. അവരിൽ ചിലരുടെയെങ്കിലും ബന്ധുക്കൾ സങ്കടം തീർക്കുന്നത് ഡോക്ടർമാരെയും നഴ്സുമ്മാരെയും ഉപദ്രവിച്ചാണ്... എന്നാൽ അവരോർക്കുന്നില്ല ഇത്രയും നേരം അവർ ആ ജീവൻ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന്.. അവരുടെ കഷ്ട്ടപാടും പ്രയത്നവും കാണില്ല.. മരിച്ച രണ്ട് പേരുടെയും അവസ്ഥ വളരെ മോശമായിരുന്നു... മരണത്തിനു കീഴടങ്ങും എന്ന് അറിയാമായിരുന്നവർ എന്നിട്ടും അവർ പൊരുതി ആ ജീവനുകൾക്ക് വേണ്ടി Dr.ആഷിഷിനെ തല്ലാൻ കയ്യൊങ്ങുന്നത് കണ്ട് മാധവ് ഇടയിൽ കേറി... നിങ്ങളെന്താണ് കാണിക്കുന്നത്......അവൻ അപ്പോൾ ഡോക്ടറിൽ നിന്ന് ഹോസ്പിറ്റൽ എംഡി ആയി മാറിയിരുന്നു..

അവിടുത്തെ ഓരോ സ്റ്റാഫും അവന്റെ ഉത്തരവാദിത്വം ആയി മാറി. നിങ്ങളെല്ലാം കൂടെ കൊന്നില്ലേ... മാധവിന്റെ കോളറിനു പിടിച്ചുകൊണ്ടു ഒരുവൻ ചോദിച്ചു. മിസ്റ്റർ....ഞങ്ങൾ ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു...അവരെ രക്ഷിക്കാനായില്ല... അയാളുടെ പിടി മാറ്റി കൊണ്ട് അവൻ പറഞ്ഞു. ഇതിനിടയിൽ ഒരുവൻ സംസാരിക്കാൻ ചെന്ന ഒരു മെയിൽ നഴ്സിനെ കേറി തല്ലി. നിങ്ങളെന്ത് അക്രമം ആണ് ഈ കാണിക്കുന്നത്... ഞങ്ങൾക്ക് പോലീസിനെ വിളിക്കേണ്ടി വരും.. അച്ഛനും അമ്മയും ഓപ്പറേഷൻ തിയറ്ററിൽ ആയിരുന്നു ആ സമയം. അവർ പുറത്തേ ബഹളങ്ങൾ ഒന്നും അറിഞ്ഞില്ല. പോലീസ് വന്നാൽ ഈ അവസ്ഥ ആയിരിക്കില്ല... ആഷിഷ് പറഞ്ഞു. നിങ്ങൾക്ക് അവരെ തിരിച് തരാൻ പറ്റോ... കണ്ണീരിനിടയിലും ഒരാൾ ചോദിച്ചു. അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ച ദേവിയെ പിടിച്ചു പുറകോട്ട് തള്ളി. അവൾ ചെന്ന് ഇടിച്ചതു മാധവിനെയാണ്... അവൻ അവളെ വീഴാതെ പിടിച്ചു നിർത്തി. നോക്കു... നിങ്ങളുടെ സങ്കടം ഞങ്ങൾക്ക് അറിയാം..... പക്ഷെ ഇവിടെ ഞങ്ങളുടെ ഭാഗത്ത് നിന്ന് തെറ്റൊന്നുമില്ല... സിറിലിന്റെയും റിയാസിന്റെയും അവസ്ഥ ഇവിടെ കൊണ്ട് വരുമ്പോൾ തന്നേ നിങ്ങൾ കണ്ടതല്ലേ....

ജീവൻ നിലനിർത്താൻ ഞങ്ങൾ മാക്സിമം നോക്കി. ഞങ്ങളും മനുഷ്യരാണ്... ദൈവങ്ങൾ അല്ല മരിച്ചവരെ തിരികെ കൊണ്ടുവരാൻ..... അവരുടെ കൂടെയുള്ള മറ്റ് രണ്ടു രണ്ട് പേർക്കായി ഞങ്ങളുടെ കൂടെയുള്ളവർ അകത്ത് കഷ്ട്ടപെടുകയാണ്.... അവർക്കായി പ്രാത്ഥിക്കാൻ നോക്ക് ഒരു നിമിഷം... ബഹളങ്ങൾക്ക് ഇടയിൽ ദേവിയുടെ ശബ്ദം ഉച്ചത്തിൽ കേട്ടതും എല്ലാരും അവളെ നോക്കി. പെട്ടന്ന് എല്ലാവരും നിശബ്ദരായി.. കയ്യേറ്റം ചെയ്യാൻ വന്ന ബന്ധുക്കൾ കരഞ്ഞുകൊണ്ട് നിലത്തേക്ക് ഊർന്നിരുന്നു.. ബാക്കി ഡോക്ടർമാരും നഴ്സുമ്മാരും അവളെ അതിശയത്തോടെ നോക്കി.. ഇത്രയും നേരം ഇത് പറയുമ്പോൾ ചാടി കടിക്കാൻ വന്നവരെയാണ് കുറച്ചു വാക്കുകൾ കൊണ്ട് അവൾ ശാന്തരാക്കിയത്.. മാധവ് അവളെ തന്നേ നോക്കുകയിരുന്നു... കാര്യങ്ങൾ നേരിടാനുള്ള അവളുടെ കരുത്ത്... ഒരു നിമിഷം താൻ പോലും പതറി പോയി. ആയിടത്താണ് അവൾ പിടിച്ചു നിന്നത്.. എല്ലാരും ഒന്നടങ്ങിയപ്പോൾ മാധവ് സംസാരിച്ചു തുടങ്ങി..

സിറിൽന് ബ്രെയിൻ ഡെത്ത് സംഭവിച്ചതാണ്... അയാൾക്ക് തലക്ക് പിന്നിൽ സാരമായ പരുക്കുകൾ ഉണ്ടായിരുന്നു.. നിങ്ങൾ തല്ലാൻ നോക്കിയ Dr ആഷിഷ് അദ്ദേഹത്തിന്റെ കഴിവിന്റെ പരമാവധി അയാളുടെ ജീവൻ നിലനിർത്താൻ ശ്രമിച്ചതാണ്..റിയാസിന്റെ വാരിയെല്ലുകൾ പൂർണമായും തകർന്നിരുന്നു.. അത് ഹൃദയത്തെ തൊട്ടു തോട്ടില്ല എന്ന അവസ്ഥയിൽ ആയിരുന്നു.സ്‌പൈനൽ കോടിന് ക്ഷതങ്ങൾക്ക് പുറമേ ഒരുപാട് പൊട്ടലുകൾ ഉണ്ടായിരുന്നു.ജീവൻ നിലനിർത്താൻ ഞങ്ങൾ പരമാവധി ശ്രമിച്ചതാണ്... നിങ്ങൾ തല്ലിയ ആസിഫ് അകത്ത് കിടക്കുന്ന രണ്ട് പേർക്കായി കഷ്ട്ടപെട്ടിട്ട് ഇറങ്ങി വന്നതാണ്... നിങ്ങളുടെ വേദന ഞങ്ങൾക്ക് മനസിലാകും.. ഒപ്പം ഞങ്ങളെ കൂടെ മനസിലാക്കു... മാധവ് തൊഴുതു കൊണ്ട് പറഞ്ഞു... അവർ തലകുനിച്ചു നിന്നു.ആസിഫിനെ തല്ലിയ ആൾ എണീറ്റ് വന്നു.. മോൻ ക്ഷമിക്കണം... അറിയാതെ... വേദന കൊണ്ട് ചെയ്ത് പോയതാണ്.ആസിഫിന്റെ കൈകൾ കൂട്ടിപിടിച് അയാൾ പറഞ്ഞു..

അവൻ അയാളെ ആശ്വസിപ്പിച്ചു. അവർ മാധവിനോടും ആഷിഷിനോടും അവിടെ ഉണ്ടായിരുന്നവരോടെല്ലാം അവരുടെ ഭാഗത്ത് നിന്നുണ്ടായതിനു ക്ഷമ ചോദിച്ചു. അപ്പോൾ തന്നേ പോലീസ് കേറി വന്നിരുന്നു... പരാതിയില്ലാ എന്ന് മാധവ് പറഞ്ഞു. മാധവ് ആസിഫിനോട് പ്രശ്നം ഉണ്ടൊ എന്ന് ചോദിച്ചു. സാരമില്ല ഡോക്ടറെ.. അയാൾ സങ്കടം കൊണ്ട് ചെയ്ത്പോയതാണ് .. ഒരു ചിരിയോടെ പറഞ്ഞു അവൻ icu വിലേക്ക് കയറി വീണ്ടും അവന്റെ ജോലികളിൽ മുഴുകി. മറ്റ് രണ്ട് പേരും അപകടനില തരണം ചെയ്തു. അമ്മയും അച്ഛനും വരുമ്പോൾ എല്ലാം ശാന്തമായിരുന്നു... അമ്മ ഗൈനകോളജിസ്റ്റ് ആണ് അച്ഛൻ ജനറൽ സർജനും. ആ നിമിഷം എല്ലാവർക്കും പറയാൻ ദേവിയെയും മാധവിനെയും കുറിച്ചായിരുന്നു... ഇങ്ങനെ ഒരു സംഭവം ആദ്യമായിട്ടാണ്. ആസിഫിനെ കയ്യേറ്റം ചെയ്തത് വലിയ വിഷയമായി. മാധവിന്റെ ശക്തമായ ഭാവം പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ദേവി അത്ഭുതപെടുത്തി.ദേവിയുടെ ഇടപെടൽ ആയിരുന്നു എല്ലാരുടെയും സംസാര വിഷയം.. നിമിഷങ്ങൾ കൊണ്ടല്ലേ അവൾ അവരെ അടക്കി നിർത്തിയത്... മാധവിനു ഉള്ളിന്റെ ഉള്ളിൽ ദേവിയെ ഓർത്ത് ഒരു സന്തോഷം തോന്നി..

താൻ കരുതിയതിനേക്കാൾ സ്മാർട്ട്‌ ആണവൾ അവൻ ഓർത്തു. അന്ന് രാത്രിയായിട്ടാണ് എല്ലാവർക്കും ഡ്യൂട്ടി മാറാൻ പറ്റിയത്.. അതുപോലെ തിരക്ക് ആയിരുന്നു. അമ്മയും അച്ഛനും ആദ്യമേ പോയത് കൊണ്ട് ദേവിക്ക് മാധവിന്റെ കൂടെ പോകേണ്ടി വന്നു.. ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തിയാണ് അവൾ കാറിൽ കയറിത് അവളുടെ ശ്രദ്ധ കണ്ടതും ഭാര്യയും ഭർത്താവും ആണെന്ന് അറിയാതിരിക്കാൻ ആണല്ലോ ഈ ഒളിച്ചുകളി എന്നോർത്തു .. അവനു അവനോട് തന്നേ ദേഷ്യം തോന്നി. ഡ്രൈവ് ചെയ്യുമ്പോഴും മാധവ് അവളെ കുറിച്ചാണ് ആലോചിച്ചത്... അവൻ ഇടം കണ്ണിട്ട് അവളെ നോക്കി വെളിയിലേക്ക് നോക്കി ഇരിക്കുവാണ് സ്ക്രബ്സ് മാറിയിട്ടില്ല സമയം കിട്ടി കാണില്ല അവൻ ഓർത്തു. മുടി അപ്‌ഡേസ് (ചുറ്റിക്കെട്ട് )തന്നേ കെട്ടിയിട്ടുണ്ട് അഴിച്ചിട്ടില്ല മുഖത്തേക്ക് വീഴുന്ന കുറുനിരകൾ കൈ കൊണ്ട് മാടി ചെവിക്ക് പിന്നിലേക്ക് വെക്കുന്നു. ക്ഷീണം ഉണ്ടെന്ന് തോനുന്നു ഒടിഞ്ഞു കുത്തിയാണ് ഇരിക്കുന്നത്. ഒരു താങ്ക്സ് പറഞ്ഞാലോ... അവൻ ആലോചിച്ചു..ഏയ് വേണ്ട ജാഡ കേറും... എന്നാലും... എന്റെ ഭാര്യ അല്ലേ....അപ്പോഴാണ് അവനു ചരണിനെ കുറിച്ച് ഓർമ വന്നത് കൂടെ ദിവ്യ പറഞ്ഞതും.

ഇവളെന്തിനാ ഡിവോഴ്സ് ആണെന്ന് പറഞ്ഞെ... അതല്ലേ അവൻ പിന്നാലെ കൂടിയേ... അല്ലേലും ഡിവോഴ്സ് ആവാൻ ഉള്ളവരല്ലേ... ആണോ... വേണോ... ഞാൻ ആഗ്രഹിച്ചതിൽ എന്ത് ഗുണം ആണ് ഇവളിൽ ഇല്ലാത്തത്... അവൻ വീണ്ടും പഴയത് പോലെ വാദിയും പ്രതിയുമായി... ഡോക്ടർ അല്ല... പക്ഷെ ഒരു ഡോക്ടർ ആയ ഞാൻ പെട്ട് പോയ നിമിഷം അവളല്ലേ കൈകാര്യം ചെയ്തേ... ഹോസ്പിറ്റലിൽ എന്നോടൊപ്പം നിന്ന് പ്രവർത്തിക്കാൻ അവൾക്ക് കഴിയും... നഴ്സിംഗ് അവൾക്ക് ജോലി മാത്രമല്ല.. പലപ്പോഴും അവൾ അതിൽ ആനന്ദം കണ്ടെത്തുന്നുണ്ട്.. ഇതൊക്കെയല്ലേ ഞാനും ആഗ്രഹിച്ചത്... പിന്നെന്തിനാണ് ഈ പരിഭവം... നീളം.. ഒരു പ്രശ്നം ആണോ... അല്ലേലും എന്റെ നീളത്തിന് പെണ്ണ് കിട്ടില്ല എന്ന് അച്ഛമ്മ കളിയാക്കാറുണ്ട്.. കൂടെ അവൾക്കല്പം നീളം കുറഞ്ഞു പോയി. ഇതൊക്കെ ഒരു കാരണം ആണോ.. നി തന്നെയല്ലേ എല്ലാം തുടങ്ങിയത്.. ആദ്യമേ അവളോട് മയത്തിൽ സംസാരിച്ചാൽ പോരായിരുന്നോ.. ഉടനെ ചാടി കേറി ഡിവോഴ്സ് തേങ്ങ മാങ്ങ... അവളെ ചരണിനോടൊപ്പം കാണുമ്പോൾ എന്നിൽ ദേഷ്യം ഉണ്ടാകുന്നത് അവളോട് ഇഷ്ട്ടം ഉള്ളത് കൊണ്ടാണോ... നിനക്ക് പ്രണയം ആണോ...

അവൻ എന്തൊക്കെയോ ആലോചിച്ചു വേറെ ഏതോ ലോകത്ത് എന്ന പോലെയാണ് വണ്ടി ഓടിച്ചത്. എന്തോ ശബ്ദം കേട്ടാണ് അവൻ തിരിഞ്ഞ് അവളെ നോക്കിയത്. ബാഗിൽ നിന്ന് വെള്ളം എടുത്ത് കുടിക്കുവാണ്. വെള്ളം വേണോ... അവൻ ചോദിച്ചു.. അവളൊന്നു ഞെട്ടി.. ഈ ചോദ്യം പ്രതീക്ഷിച്ചില്ല.. വേണ്ട.... വേണം എന്ന് ഉണ്ടായിരുന്നിട്ടും അവൾ പറഞ്ഞു. അവൾ തിരിഞ്ഞ് വീണ്ടും വെളിയിലേക്ക് നോക്കി ഇരുന്നു വിളർച്ച കണ്ടപ്പോൾ അവൾ ഒന്നും കഴിച്ചിട്ടില്ല എന്ന് തോന്നി.. കൃഷ്ണ... അവൾ അവനെ നോക്കി. ഉച്ചക്ക് ഒന്നും കഴിച്ചില്ലേ... ഇല്ലാ... അൽപ്പ നേരം കഴിഞ്ഞ് അവൾ പറഞ്ഞു. എന്തെ.. അവൻ നെറ്റി ചുളിച്ചു. ആ സമയത്താണ് ആസിഡന്റ് കേസ് വന്നത്. പിന്നെ സമയം കിട്ടിയില്ല.. പിന്നെ അവനൊന്നും ചോദിച്ചില്ല. കുറച്ചു മുന്നോട്ട് പോയപ്പോൾ ഒരു ഹോട്ടലിന്റെ മുന്നിൽ നിർത്തി. വേണ്ട ഡോക്ടർ... വീട്ടിൽ പോയി കഴിക്കാം... അവൻ അത് കേട്ടതായി ഭാവിക്കാതെ അകത്തേക്ക് നടന്നു.. ഒന്നിരുന്നു ദേവിയും പിന്നാലെ ചെന്നു. അവൾക്ക് ദിവ്യയോടൊപ്പം അവൻ കാപ്പി കുടിക്കാൻ പോയതിൽ നല്ല പരിഭവം ഉണ്ടായിരുന്നു..

അതാണ് അവൻ ഇങ്ങോട്ട് മിണ്ടിയിട്ടും നല്ല അവസരമായിരുന്നിട്ട് കൂടിയും അവൾ തിരിച് ചൊറിയൻ പോകാഞ്ഞത്. എന്ത് വേണം അവൻ അവളോട് ചോദിച്ചു. എനിക്ക് വേണമെന്നില്ല.. എന്തേലും പറഞ്ഞാൽ മതി.. അവൻ അവളെ ഒന്ന് നോക്കി ചപ്പാത്തിയും വെജിറ്റബിൾ കറിയും പറഞ്ഞു. കഴിക്കുമ്പോഴും അവർ നിശബ്ദരായിരുന്നു.. സാദാരണ ഒരു അവസരം കിട്ടിയാൽ മാധവിനെ വായിനോക്കുന്നത് ദേവിയാണ്.. ഇവിടെ നേരെ തിരിച് മാധവ് ആണ് അവളെ നോക്കി ഇരുന്നത്. ഇടക്ക് പരസ്പരം നോട്ടം എത്തിയപ്പോൾ മാധവ് നോട്ടം മാറ്റി. കഴിച്ചു കഴിഞ്ഞ് വീണ്ടും യാത്ര തുടർന്നു. താങ്ക്സ്.... അവൻ മെല്ലെ പറഞ്ഞു.. അവളെന്തിനു എന്ന പോലെ അവനെ നോക്കി. ഒരു വലിയ പ്രശ്നം ഒഴിവാക്കിയതിനു. അവളുടെ ഉള്ളിൽ മറ്റൊരു ദേവി കിടന്ന് തുള്ളി ചാടി... എങ്കിലും പുറമേ ആറ്റിട്യൂട് വിടാൻ പറ്റാത്തോണ്ട് അങ്ങനെ തന്നേ ഇരുന്നു.. അതൊന്നുമില്ല... ഇല്ലേൽ എനിക്കും കൂടെ തല്ല് കൊള്ളേണ്ടി വന്നേനെ... അവൾ നിസാരമായി പറഞ്ഞു വീണ്ടും വെളിയിലേക്ക് നോട്ടം എറിഞ്ഞു. അവനു ചിരിയാണ് അവളുടെ പറച്ചിൽ കേട്ട് തോന്നിയത്. അവൻ ചിരിക്കുന്നു എന്ന് കണ്ടതും ദേവി ഇടം കണ്ണിട്ട് നോക്കി...

ആ സമയം തന്നേ അവനു നോക്കി.. ദേവി ചമ്മലോടെ നോട്ടം മാറ്റി.. എന്തിനാണ് ചരണിനോട് ഡിവോഴ്സി ആണെന്ന് പറഞ്ഞത്...അവൻ പരിഭവത്തോടെ ചോദിച്ചു. അതിനെന്താണ്.. അതല്ലേ സംഭവിക്കാൻ പോകുന്നത്...അവൾ വെളിയിലേക്ക് നോക്കി കൊണ്ട് തന്നേ പറഞ്ഞു.. എന്നാലും... ഞാൻ പറഞ്ഞതൊന്നും അല്ല.. ഡിവോഴ്സ് ആവാൻ പോവാ എന്ന് പറയും മുന്നേ ചരണേട്ടൻ ഊഹിച്ചെടുത്താണ്... അവൾ പറഞ്ഞതിൽ ചരണേട്ടൻ മാത്രം അവന്റെ ഉള്ളിൽ കിടന്നു... ഒരു ചരണേട്ടൻ... ഞാൻ ഇപ്പോഴും ഡോക്ടർ... അവൻ പിറുപിറുത്തു.. എന്താ... അവൾ കേൾക്കാഞ്ഞത് കൊണ്ട് ചോദിച്ചു. അത് ഒരു ഡോക്ടർ ആണ്... ഡോക്ടർ എന്ന് വിളിച്ചൂടെ.... അങ്ങനെ വിളിച്ചോളാൻ ചരണേട്ടൻ തന്നെയാ പറഞ്ഞത്... വീണ്ടും ചരണേട്ടൻ... അവന് ആകെ കൂടെ പൊസ്സസിവെനസ് അടിച് ദേഷ്യം കേറി... അത്രയും നേരം വളരെ പതുക്കെ പോയ കാർ പിന്നെ മിനിറ്റുകൾ കൊണ്ടാണ് വീട്ടിലെത്തിയത്... ബാധ കേറിയത് പോലെ അവൻ അവളെ കാര്യമാക്കാതെ അകത്തേക്ക് കേറി പോയി......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story