❤️...ഇഷ്ട്ടം...❤️ : ഭാഗം 16

ishtam

രചന: SHREELEKSHMY SAKSHA

എന്താ മാധവ്... അവന്റെ നിൽപ്പ് കണ്ട് ചരൺ ചോദിച്ചു. ഏയ്... ഒന്നൂല്ല... ഒന്നുമില്ലാതില്ല.... അവൻ കൂർപ്പിച്ചു നോക്കി.. അത് അവര് തമ്മിൽ ഉള്ള പ്രശ്നം തീർന്നല്ലോ എന്ന് ഓർത്ത് നിന്നത... ആര് തമ്മിൽ.. ദേവിയും ഹസ്ബൻഡും തമ്മിൽ.... മാധവ് അവന്റെ നിരാശയോടുള്ള മുഖം പ്രതീക്ഷിച്ചു പറഞ്ഞു. എന്നാൽ അവനെ ഞെട്ടിച്ചുകൊണ്ട് അവന്റെ മുഖത്ത് ചിരി വിരിഞ്ഞു. ആഹ്.. അവര് തമ്മിൽ ഉള്ള പ്രശ്നങ്ങൾ തീർന്നോ... എന്നിട്ട് അവൾ പറഞ്ഞില്ലാലോ.... അത് അങ്ങനെ തീർന്നു എന്ന് പറയാൻ പറ്റൂല... തീർന്നു വരുന്നു... അതോണ്ടാവും പറയാത്തെ.. അല്ല നീയെങ്ങനെ അറിഞ്ഞു... ചരൺ ഇളിയിൽ കൈ കുത്തി ചോദിച്ചു. അത്... അമ്മ പറഞ്ഞു... ഓഹ്.. അവൻ എന്തോ ആലോചനയിൽ നിന്നു. നിനക്കെന്താ വിഷമം തോന്നാഞ്ഞേ.. മാധവ് സംശയത്തോടെ ചോദിച്ചു.. എന്തിന്..... അല്ല നിനക്ക്.... എനിക്ക്... ഓഹ് എന്റെ പൊന്ന് മാധവ് നീയും തുടങ്ങിയോ ആ ദിവ്യയെ പോലെ... ചരൺ ചിരിച്ചുകൊണ്ട് ചോദിച്ചു.. മാധവ് നെറ്റി ചുളിച്ചു അവനെ നോക്കി. എനിക്ക് ദേവിയോട് നിങ്ങൾ കരുതുന്ന ഇഷ്ട്ടം അല്ല.. അത് വേറെ ഒരിഷ്ട്ടം.. എന്തിഷ്ട്ടം.. മാധവ് നെറ്റി ചുളിച്ചു. എടാ.. അവളെ കണ്ടപ്പോൾ മുതൽ മുന്നേപരിചയം ഉള്ളത് പോലെ തോന്നിയിരുന്നു...

ഈ പൂർവ ജന്മം ബന്ധം എന്നൊക്കെ പറയില്ലേ... അതുപോലെ ഒന്ന് ചരൺ ചിരിച്ചു... മാധവ് ഉള്ളിന്റെ ഉള്ളിൽ ഒന്ന് നിശ്വസിച്ചു. ഞാൻ അവളെ എന്റെ അനിയത്തിയെ പോലെയേ കണ്ടിട്ടുള്ളു... ആണോ... ഞാൻ ദിവ്യയോട് പറഞ്ഞതാ.. അപ്പൊ അവള.... അവൻ ബാക്കി പറയാതെ ചിരിച്ചു ചരൺ ഒന്ന് ചിരിച്ചു.. അത് വിട്ടേക്ക്...എന്നാ നീ ചെല്ല്... മാധവ് മുന്നോട്ട് ആഞ്ഞുകൊണ്ട് പറഞ്ഞു. പക്ഷെ ചരൺ കൈയിൽ കേറി പിടിച്ചു. എന്താടാ.. മാധവ് അവനെ നോക്കി.. ചരൺ അവനെ സൂക്ഷിച്ചു നോക്കി.. എന്താ മോനെ ഒരു കള്ള ലക്ഷണം.... ചരൺ അവനെ ഉഴിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു.. എന്ത് കള്ളം.. മാധവ് ചിരിക്കാൻ ശ്രമിച്ചു.. ദേവി... നമ്മുടെ ആരായിട്ടു വരും.. ചരൺ ചിരിയോടെ ചോദിച്ചു.. ആര്... ആരാവാൻ....മാധവ് നിന്ന് വിക്കി.. കെട്ടിയോളെ കൈക്ക് പണിയാവുമോടാ... ചരൺ ചിരിച്ചു.. നിയിത് എന്തൊക്കെയാ പറയുന്നേ... ഒരുപാട് കിടന്ന് ഉരുളണ്ട.... അലോഷിച്ചായൻ പറഞ്ഞപ്പോഴേ എനിക്ക് ഡൌട്ട് അടിച്ചത... ഇപ്പൊ ഉറപ്പായി..

എന്ത്...മാധവ് ഞെട്ടികൊണ്ട് ചോദിച്ചു. അവളെ കാണുമ്പോ നിന്റെ കണ്ണിനു തിളക്കം.. എന്റെ കൂടെ കാണുമ്പോൾ മുഖത്ത് വരുന്ന മാറ്റം... അങ്ങേര് മൈൻഡ് റീഡിങ് ഒക്കെ പഠിച്ചതാണെന് ഓർമ വേണം കേട്ടോ... ഇഹ്... അവൻ ചിരിക്കാൻ ശ്രമിച്ചു. പറയടാ... ആ പെണ്ണിനെ കരയിച്ചാൽ ഉണ്ടല്ലോ... ചരൺ അവന്റെ വൈറ്റിൽ ചെറുതായി ഇടിച്ചുകൊണ്ട് പറഞ്ഞു.. എന്റെ പൊന്നെ.. ഞാൻ എന്റെ കെട്ടിയോളെ തന്നെയാ നോക്കുന്നെ....വയർ പൊത്തി പിടിച്ചു അവൻ പറഞ്ഞു.. എന്താ... ചരൺ വിശ്വാസം ഇല്ലാതെ അവനെ നോക്കി.. മാധവ് നന്നായി ഒന്ന് ചിരിച്ചു കൊടുത്തു.. നിന്റെ ഭാര്യയുടെ പേര് കൃഷ്ണ എന്നല്ലേ പറഞ്ഞത്... അതേ... ദേവികൃഷ്ണ.. എടാ കള്ള തീരുമാലി.. എന്നിട്ടാണ് അവന്റെ ഒരു ഒളിച്ചുകളി....ചരൺ അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു. അവൻ ചിരിച്ചുകൊണ്ട് ഒഴിഞ്ഞു മാറി.. എന്തൊക്കെ ആയിരുന്നെടാ... ശോ... ചരൺ താടിക്ക് കൈ വച് അവനെ നോക്കി പറഞ്ഞു. മാധവ് എല്ലാത്തിനും ചിരിച്ചുകൊടുത്തു. അല്ല അപ്പൊ അവള് പറഞ്ഞത് ഒക്കെ നേരാണോ... ചരൺ അൽപ്പം ഗൗരവത്തിലായി.. ആഹ് ശരിയായിരുന്നു.. എന്നാൽ ഇപ്പൊ അല്ല. അവർ കാര്യം പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു.

നീയായിട്ട് ഇനി ഇത് ഇവിടെ പൊട്ടിക്കാൻ നിക്കണ്ട.. ഏയ് ഇല്ലാ.. നിങ്ങടെ ടോം ആൻഡ് ജെറി പ്ലെ നടക്കട്ടെ... പിന്നെ... ഇപ്പൊ അവൾ നിന്റെ കെട്ടിയോൾ മാത്രം അല്ല... എന്റെ അനിയത്തി കൂടെയ.. ആങ്ങള മാർ ഇല്ലാത്ത കുഴപ്പം ഞാൻ അങ്ങ് തീർക്കും കേട്ടോ... അയ്യോ... വേണ്ടായേ... അവൾക്ക് രണ്ടെണ്ണം ഉണ്ട്.. രണ്ട് ബുൾഡൊസർമാർ. ദേവിക്ക് ആങ്ങളയുണ്ടോ.. ആഹ്മ്... അപ്പച്ചിയുടെ മക്കൾ.. മ്മ്.. നന്നായി നിനക്കിട്ടു കൊട്ടാൻ ആളുണ്ടല്ലോ.. മാധവ് ചിരിച്ചു അല്ല ഞാൻ ചോദിക്കാൻ ഇരിക്കുവായിരുന്നു.. ഈ കണ്ണൂർ തിരുവന്തപുരം എങ്ങനെയാ ലിങ്ക് ആയെ.. അതൊക്കെ വലിയ കഥയ... മാധവ് എല്ലാം ഒന്ന് ചുരുക്കി പറഞ്ഞു.. കൊള്ളാം എന്തായാലും... ഞാൻ കരുതിയത് ഇത് മറ്റേ കണക്ഷൻ ആണെന്ന... ഏത്... മാധവ് സംശയത്തോടെ ചോദിച്ചു. ഞാൻ പറഞ്ഞില്ലേ ദേവിയെ മുൻപ് പരിചയം ഉള്ള പോലെ തോന്നിയെന്ന്... തിരുവനന്തപുരം ആണെന്ന് പറഞ്ഞപ്പോഴേ എനിക്ക് ആ സംഭവമാ ഓർമ വന്നേ.. ഏത്.. മാധവ് വീണ്ടും സംശയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്. ഒരു ആക്‌സിഡന്റ് കേസ്.. നിന്ന നിൽപ്പിൽ അനാട്ടമി ലാബിൽ നിന്ന് നീ വലിച്ചിറക്കി എന്റെ ചോര ഊറ്റി കൊടുത്ത ഒരു പെങ്കൊച്ചില്ലേ...

ഇത്ര പെട്ടന്ന് മറന്നോ... ഒരു 8,9വർഷം എങ്ങാനും അല്ലേ ആയുള്ളൂ... അത് ഓർമ്മയിലേക്ക് വന്നതും മാധവ് ഒന്ന് ഞെട്ടി... ചരൺ വീണ്ടും സംസാരിച്ചുകൊണ്ടിരുന്നു.. ദേവിയെ ആദ്യം കണ്ടപ്പോൾ എവിടെയോ കണ്ട് പരിചയം ആയിരുന്നു.. പിന്നെ തിരുവനന്തപുരം ആണ് വീട് എന്ന് പറഞ്ഞപ്പോ ആദ്യം ഓർത്തത് ഈ സംഭവമാ... ആ കൊച്ചിന്റെ അതേ ചായ ഇല്ലേ ദേവിക്ക്...പക്ഷെ.. അത് ദേവി ആവാൻ ചാൻസ് ഇല്ലാ... എങ്ങനെ നോക്കിയാലും പ്രായം ശരിയാവുന്നില്ല.... ആ കുട്ടിക്ക് ഇപ്പൊ കുറഞ്ഞത് ഒരു 24,25 പ്രായം കാണും.. ദേവി ജോലിക്ക് കേറിയിട്ട് ഒരു വർഷം ആയെ ഉള്ളു എന്നാ പറഞ്ഞെ.. അപ്പൊ ഒരു 22 വയസ് അല്ലേ കാണു... പഠിച്ചിറങ്ങി കിട്ടിയ ജോലിയാ CM ഇൽ എന്നാ പറഞ്ഞെ... ചരൺ പറഞ്ഞത് എല്ലാം മാധവ് ഏതോ ലോകത്ത് എന്ന പോലെയാണ് കേട്ടത്.. ഡാ... നിയെന്ത് ഓർത്ത് നിൽക്കുവാ...അവനെ ഒന്ന് തട്ടി കൊണ്ട് ചരൺ ചോദിച്ചു.. ഏയ് ഞാൻ പെട്ടന്ന് ആ സംഭവം.. ഓർത്തെത... മ്മ്... അല്ല നീയിങ്ങനെ ഒറ്റ തടിയായിട്ട് നടക്കാൻ ആണോ... പ്ലാൻ ഓർമ്മകളിൽ നിന്ന് എണീറ്റ് മാധവ് ചോദിച്ചു. ജീവിച്ചു പൊക്കോട്ടെ..... ചരൺ ചിരിയോടെ പറഞ്ഞു.. മെല്ലെ ആ ചിരിപുഞ്ചിരിയായി... ആരെയോ ഓർത്തുള്ള ചിരി.

എന്താണ് മോനെ ആ ചിരിയിൽ ഒരു നിഗൂഢത... ഏയ്.. ഒന്നുമില്ല... ആഹ്.. നടക്കട്ടെ... നടക്കട്ടെ....ഞാൻ പൊക്കിക്കോളാം..അപ്പൊ പിന്നെ കാണാം..മാധവ് താടി ഉഴിഞ്ഞു റൂമിലേക്ക് കേറി.. ഒന്ന് ചിരിച്ചുകൊണ്ട് ചരൺ മുന്നോട്ട് നടന്നു. വൈകിട്ട് രണ്ടും ഒരുമിച്ചാണ് പോയത്.. പരസ്പരം അധികം ഒന്നും മിണ്ടിയില്ല... വീട്ടിൽ കേറുമ്പോ മിത്തു ഇരുന്ന് ടീവി കാണുന്നുണ്ടായിരുന്നു.. ആഹ് വന്നോ... രണ്ടും ഡോർ തുറന്നുകൊണ്ട് അവൻ ചിരിച്ചു. ആരും ഇല്ലാണ്ട് എന്ത് പോസ്റ്റ്‌ ആണെന്ന് അറിയോ... ആഹ് ഇനി രണ്ട് ദിവസം ഇതന്നെയാ.. മാധവ് അവന്റെ തോളിലൂടെ കൈയിട്ട് പറഞ്ഞു.. ദേവി അവനെ നോക്കി ചിരിച്ചിട്ട് മുറിയിലേക്ക് കേറി പോയി. പിന്നാലെ മാധവും. കുളിച്ചിറങ്ങി ദേവി മിത്തൂന്റെ അടുത്തേക്ക് പോയി. രേഖ ചേച്ചി ഇല്ലാത്തത് കൊണ്ട് വൈകിട്ടത്തെ ആഹാരം വെക്കണമായിരുന്നു... മാധവ് കുളിച്ചിറങ്ങി ബാൽക്കണിയിൽ വന്നിരുന്നു. ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് ചരൺ പറഞ്ഞ കാര്യം അവനു ഓർമ വന്നത്.. മുന്നേയും ദേവിയെ കണ്ടപ്പോൾ എവിടെയോ കണ്ട് പരിചയം ഉണ്ടായിരുന്നു... ഇനി അത് ദേവി ആണോ.. വൈത്തിയരെ.... ഒരു 16 കാരിയുടെ കളിയാക്കിയുള്ള വിളി മാധവിന്റെ മനസിലേക്ക് വന്നു.. എന്തായിരുന്നു അവളുടെ പേര്...

ഓർമകളിൽ അവനാ പേര് തിരഞ്ഞു.. കിച്ചു.... അവനാ കണ്ണടച്ചു ആ ഓർമ്മകൾ ഒന്ന് പുതുക്കി.. തിരുവന്തപുരം മെഡിക്കൽ കോളേജിൽ എംബിബിസ് രണ്ടാം വർഷം പഠിക്കുന്നു.. വല്യപ്പച്ചിയുടെ വീട്ടിൽ നിന്നാണ് പഠിത്തം. ഒരു ദിവസം രാവിലെ സ്കൂൾ യൂണിഫോമിൽ ഒരു പെൺകുട്ടിയെ ഐസി യൂ വിലേക്ക് കയറ്റുന്നത് കണ്ടാണ് അങ്ങോട്ട് പോയത്.. ആക്‌സിഡന്റ് പറ്റിയതാണ്... തലക്ക് നല്ല പരിക്ക് ഉണ്ട്... ഇടിച്ച വണ്ടി നിർത്താതെ പോയത് കൊണ്ടോ ഏറെ നേരം കഴിഞ്ഞാണ് ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നത്. രക്തം ഒരുപാട് നഷ്ട്ടമായി... പേരോ നാളോ ഒന്നും അറിയില്ല ആക്‌സിഡന്റ് കേസ് ആയത് കൊണ്ട് അങ്ങോട്ട് കൊണ്ടുവന്നവർക്കും കുട്ടിയെ അറിയില്ല...പോലീസ് വന്നിട്ടുണ്ട് അന്വേഷണം ആ വഴിക്ക് നടക്കുന്നു. മൂന്ന് കുപ്പി എ നെഗറ്റീവ് ബ്ലഡ്‌ വേണം...

ആരൊക്കെയോ പറയുന്നത് കേട്ടപ്പോൾ മുന്നിലൂടെ ചോരയിൽ കുളിച് പോയ ആ നിഷ്കളങ്ക മുഖമാണ് അവന്റെ മനസ്സിൽ വന്നത്.. ഞാൻ എ നെഗറ്റീവ് ആണ്. പെട്ടന്ന് പറഞ്ഞു മാധവ് എണീറ്റ് ചെന്ന് ബ്ലഡ്‌ കൊടുത്തു. ഇനിയും വേണം എന്ന് പറഞ്ഞപ്പോൾ ഒരു എ നെഗറ്റീവ് ആളെ തപ്പി നടന്നത് മുഴുവൻ മാധവ് ആയിരുന്നു. ചരൺ എ നെഗറ്റീവ് ആണെന്ന് ഓർമ്മ വന്നതും അനാട്ടമി ലാബിൽ ആയിരുന്ന അവനെ നിന്ന നിൽപ്പിൽ വിളിച്ചിറക്കി അവന്റെ ചോര ഊറ്റി കൊടുത്തതും അവനായിരുന്നു... വൈകിട്ടോടെയാണ് കുട്ടിയെ തിരിച് അറിഞ്ഞു ആള് വന്നത്.. ആ അച്ഛന്റെ മുഖം എപ്പോഴോ മറവിക്ക് വിട്ടതായിരുന്നു... ഇപ്പൊ ആ മുഖത്തിന്‌ ദേവിയുടെ അച്ഛന്റെ മുഖം വരുന്നു.. ഒപ്പം ആ മുഖത്തിനും.....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story