❤️...ഇഷ്ട്ടം...❤️ : ഭാഗം 17

ishtam

രചന: SHREELEKSHMY SAKSHA

കിച്ചു...... അവൾ ആ പേര് ഞെട്ടലോടെ ഒന്നൂടെ ഇരുവിട്ടു. അപ്പോഴും അവൻ അതേ ചിരിയോടെ കിടന്നു. മറന്ന് പോയോ.... മനസിലായോ.... അവൾ ചമ്മിയ ചിരിയോടെ ചോദിച്ചു. മ്മ് മനസിലായി.. അവൻ തലയനക്കി അവൾ നാക്ക് കടിച്ചു കണ്ണ് പൊത്തി തിരിഞ്ഞു കിടന്നു. അവൻ അവളെ ബലമായി തിരിച് കിടത്തി.. എന്തെ... അവൻ ചിരിയോടെ ചോദിച്ചു.. ഒന്നൂല്ല അവൾ കണ്ണ് പൊത്തി.. അവൻ അവളുടെ പണി കണ്ട് ചിരിച്ചു. എങ്ങനെയാ മനസിലായെ... വിരൽ കടിച്ചുകൊണ്ട് ദേവി ചോദിച്ചു. എവിടെയോ കണ്ട് പരിചയം തോന്നിയിരുന്നു ഓർമ കിട്ടിയില്ല.... അത് പറഞ്ഞപ്പോൾ ദേവിയുടെ മുഖം മങ്ങി പിന്നെ ചരൺ പറഞ്ഞപ്പോ ഓർത്തെടുത്തു. തലക്ക് കൈ കൊടുത്ത് കിടന്നുകൊണ്ട് അവൻ പറഞ്ഞു. മ്മ്.. അവൾ മൂളി. മറവിക്ക് വിട്ട് നൽകിയത് ചില നല്ല ഓർമകളെ ആയിരുന്നെന്ന് ഇപ്പോൾ തോനുന്നു.... അവൻ മെല്ലെ പറഞ്ഞു. അതിനു ശേഷം എന്നെ പറ്റി ഓർത്തതെ ഇല്ലേ.....മറന്നു പോയിരുന്നോ.....

ഇല്ലാന്ന് പറഞ്ഞ കള്ളമാകും.. ഓർത്തിരുന്നു.. ആദ്യം ആദ്യം എല്ലാ ദിവസങ്ങളിലും പിന്നെ അത് ആഴ്ചകളിൽ ആയി.. പിന്നെ മാസം.. എപ്പോഴോ ഓർക്കാൻ മറന്നു പോയി... പക്ഷെ ഈ കിച്ചൂനെ മറന്നില്ല.. അവൾ മെല്ലെ ചിരിച്ചു. നീ ഓർത്തിരുന്നോ എന്നെ... അതുപോലെ ഞാനും ഓർത്തിരുന്നു. ഇടക്കെപ്പോഴോ ഓർക്കാനും മറന്നു... പക്ഷെ ഈ വൈത്തിയരെ മറന്നില്ല... ഇരുവരും ഒരുപോലെ ചിരിച്ചു. എന്നെ ആദ്യം കണ്ടപ്പോൾ മനസിലായിരുന്നോ.. പറ്റാത്തൊൻപത്കാരനിൽ നിന്ന് ഇരുപത്തേഴ്കാരന് ഒരുപാട് മാറ്റങ്ങൾ ഉണ്ട്... പക്ഷെ ഓർത്തെടുക്കാൻ ഈ പേരും... ഈ സ്ഥലവും അച്ഛനും അമ്മയും കൂടെ ഈ കുടുംബവും മതിയയിരുന്നു.. അവൻ ചിരിച്ചു... നിന്നെ ഓർക്കാൻ നിന്റെ മുഖവും ചില വാക്കുകളും മാത്രേ നീ തന്നുള്ളൂ... അതൊക്കെ ഇപ്പോഴും ഓർമ ഉണ്ട്... പതിനാറുകാരിക്ക് ഇന്നത്തെ ഇരുപത്തിനാല്കാരിയുമായി ഒരുപാട് മാറ്റം ഉണ്ട്.. അതുകൊണ്ട് ഓർമ്മ കിട്ടാൻ അൽപ്പം താമസിച്ചു... ദേവി പൊട്ടി ചിരിച്ചു...

കൂടെ മാധവും ചേർന്നു.. അന്നൊക്കെ ആരോടും ഒന്നും പറയില്ലായിയുന്നു.... അമ്മ ഇല്ലാത്ത കുട്ടി എന്നാ പരിഗണന ഞാൻ ആഗ്രഹിച്ചിരുന്നില്ല... കൂടെ ആ സഹതാപത്തോടെയുള്ള നോട്ടവും.. ഓർത്തിരിക്കാൻ കൂട്ട് കൂടാൻ എന്റേതായി എന്തെങ്കിലും നൽകും.. അത്ര മാത്രം.. എന്നാലും ഒരു സൂചന നൽകാമായിരുന്നു... അവൻ പരിഭവിച്ചു.. അതിനു എനിക്ക് അവസരം തന്നോ.... വന്നു കേറിയതിന്റെ പിറ്റേന്ന് ഡിവോഴ്സ് ചോദിച്ച മഹാൻ അല്ലേ...അവൾ കെറുവിച് പറഞ്ഞു ഇഹ്ഹ്... അവൻ ഒന്ന് ഇളിച്ചു കാണിച്ചു. ഇളിക്കല്ലേ... അന്ന് അങ്ങനെ ഒക്കെ പറഞ്ഞപ്പോ എടുത്ത് കിണറ്റിൽ ഇടാൻ തോന്നിയതാ... അവൾ ചുണ്ട് കൂർപ്പിച്ചു പറഞ്ഞു.. അവൻ അവളുടെ മൂക്കിൽ പിച്ചി അവളെ ചിരിപ്പിച്ചു. അതുകൊണ്ട് മാത്രം ആണോ നിയെന്നെ കല്യാണം കഴിക്കാൻ സമ്മതിച്ചേ.... അവൾ ചിരിച്ചു... അന്ന് ഡോക്ടറുടെ വാക്കുകളിൽ കൂടെ എന്റെ ഉള്ളിൽ കേറിയ രണ്ട് പേരുണ്ടായിരുന്നു.. ഒന്ന് വളരെ കരുത്തയായ അമ്മ പിന്നെ സ്നേഹം മാത്രം അറിയാവുന്ന അച്ഛമ്മ.. ഒരുപക്ഷെ അന്ന് ഡോക്ടറെക്കൾ എനിക്ക് ഇഷ്ട്ടം അവരെ ആയിരുന്നു.. എന്തോ വിധിപോലെ ആ രണ്ട് പേരും എന്റെ മുന്നിൽ എത്തിയപ്പോൾ..

എപ്പോഴും അവരുടെ സ്നേഹം കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു.. എന്നെ ഓർമ്മ ഉണ്ടൊ എന്ന് ഡോക്ടറോട് ചോദിക്കാൻ ഒരുപാട് തവണ ആഞ്ഞതാ.. അപ്പോഴെല്ലാം ഡോക്ടറുടെ കൗതുകത്തോടെയുള്ള നോട്ടം... സത്യം പറഞ്ഞാൽ അത് ഞാൻ ഇഷ്ട്ടപെട്ടിരുന്നു.. അതുകൊണ്ട് ചോദിച്ചില്ല.. അന്ന് അച്ഛനും അമ്മയും വിവാഹം ആലോചിച് വന്നപ്പോൾ പറഞ്ഞു അറിയിക്കൻ പറ്റാത്ത ഒരു സന്തോഷം..അടിവയറ്റിൽ മഞ്ഞു വീണു എന്നൊക്കെ പറയില്ലേ...പക്ഷെ ഡോക്ടർക്ക് ഞാൻ ചേരൂല എന്നൊരു തോന്നൽ വന്നപ്പോ വേണ്ട എന്ന് പറഞ്ഞതാ..പക്ഷെ അച്ഛമ്മയുടെയും അമ്മയുടെയും സ്നേഹം വേണമെന്ന് തോന്നിയപ്പോ അൽപ്പം സ്വാർത്ഥ ആയി.. അപ്പൊ എന്നെ ഇഷ്ട്ടം അല്ലാരുന്നോ... അവൻ കുറുമ്പോടെ ചോദിച്ചു.. അവൾ കണ്ണടച്ചു അവന്റെ നെഞ്ചിലേക്ക് പതുങ്ങി.. അവൻ അവളെ ഒന്നുകൂടെ കെട്ടി പിടിച്ചു. രണ്ട് പേരുടെയും ചുണ്ടിൽ ഒരു ചെറു ചിരി ഉണ്ടായിരുന്നു.. ഔവ്.... പെട്ടന്ന് നെഞ്ചിൽ ഒരു കടി വീണതും മാധവ് എരിവ് വലിച്ചു നില വിളിച്ചു..

എന്തിനാടി കുരുപ്പേ കടിച്ചേ... അവൻ നെഞ്ച് തടവി ചോദിച്ചു. ഇത് എന്നെ മുറിയിൽ നിന്നിറക്കി കതക് അടച്ചതിനു.... പറഞ്ഞു തീരും മുന്നേ അവൾ ഒന്നൂടെ കടിച്ചു. ശ്... ഇതെന്തിനാ... അവൻ നെഞ്ച് തടവി അവളെ നോക്കി.. ഇതെന്നെ കട്ടിലിൽ നിന്ന് വലിച് നിലത്ത് ഇട്ടതിനു...പറഞ്ഞു തീർന്നതും അവൾ ഒന്നൂടെ കടിച്ചു.. അമ്മേ... ഈ കുരുപ്പ്.. അവൻ നെഞ്ച് പൊത്തി പിടിച്ചു പറഞ്ഞു. ഇത് കെട്ടികൊണ്ട് വന്നു രണ്ടാം ദിവസം ഡിവോഴ്സ് ചോദിച്ചതിന്.. അടുത്ത കടി പ്രതീക്ഷിച്ചു മാധവ് നെഞ്ച് പൊത്തി പിടിച്ചു.. അവൾ കൈയിൽ കേറി കടിച്ചു.. ഔവ്.....എന്റെ കുഞ്ഞേ....അവൻ കൈ കുടഞ്ഞു അവളെ നോക്കി.. ഇത് രാവിലെ ഉറക്കത്തിൽ നിന്ന് എന്നെ തള്ളിയിടുന്നതിനു.. അവൾ വീണ്ടും കടിക്കാൻ ആഞ്ഞതും അവൻ കൈ കൊണ്ട് അവളുടെ വാ കൂട്ടി പിടിച്ചു. അവൾ കൈ ഒന്ന് ചരിച്ചു വീണ്ടും കടിച്ചു.. ഊഹ്.... ഇതെന്തിനാ അവൻ കൈ കുടഞ്ഞു ചോദിച്ചു.. ഇത് ആ ദിവ്യ ഡോക്ടറുടെ പഞ്ചാര കേട്ട് നിന്നതിന്...

പെട്ടന്ന് മാധവിനു ചിരി വന്നു.. എടി കുശുമ്പി.....അവൻ വിളിച്ചതും അവൾ നാണം കൊണ്ട് ചുവന്നു.. അയ്യടാ കൂടുതൽ പറയണ്ട ഇയാടാ കുശുമ്പ് ഞാനും കണ്ടതാ...അവളും വിട്ട് കൊടുത്തില്ല... ഓഹ് ആയിക്കോട്ടെ അവൻ ചിരിച്ചു. അല്ല എനിക്ക് തന്ന് കടം വീട്ടിയ സ്ഥിതിക്ക് ഞാനും കടം വീട്ടണ്ടേ.... മാധവ് കുറുമ്പോടെ ചോദിച്ചതും ദേവി ഒന്ന് ഞെട്ടി.. അവൾ മെല്ലെ അവന്റെ അടുക്കൽ നിന്ന് വലിഞ്ഞു.. അവൻ അവളെ വലിച്ചു നെഞ്ചോട് അടുപ്പിച്ചു.. എന്നെ സോഫയിൽ കിടത്തിയതിനു... അമ്മയുടെ കൈയിൽ നിന്ന് ചീത്ത കേൾപ്പിച്ചതിന്... അതും പോരാഞ്ഞിട്ട് ദിവസോം ഉറക്കത്തിൽ നെഞ്ചിൽ കാലു കേറ്റി വെക്കുന്നതിന്.. പിന്നെ ആ കരടി ചരണിന്റെ കൂടെ നടന്നതിന്....... തരട്ടെ... അവൾ വേണ്ട എന്നാ പോലെ തല ചലിപ്പിച്ചു.. വൈത്തിയരെ വേണ്ട.... പറഞ്ഞുകൊണ്ട് അവൾ അവന്റെ കൈക്കുള്ളിൽ നിന്ന് നുഴഞ്ഞു മാറി.. അവൻ പിടിക്കാൻ ആഞ്ഞതും അവൾ പിന്നോട്ട് മാറി.. ചിരിച്ചുകൊണ്ട് കട്ടിലിൽ നിന്ന് ചാടി എണീറ്റു..

പിന്നാലെ മാധവും. നിക്കടി അവിടെ.... മാധവ് അവളെ പിടിക്കാൻ ആഞ്ഞു.. അവൾ ഒഴിഞ്ഞുമാറികൊണ്ടിരുന്നു.. രണ്ടും കൂടെ കട്ടിലിനു ചുറ്റും ഓടാൻ തുടങ്ങി. കിച്ചൂ.... ഇങ്ങോട്ട് വന്നു മേടിച്ചാൽ ഇളവ് കിട്ടും ഞാനായിട്ട് പിടിച്ചാൽ.... മ്മ്മ്........അവൻ മീശ ഒന്ന് പിരിച്ചുകൊണ്ട് പറഞ്ഞു.. ഇല്ലാ വൈത്തിയരെ.... അവൾ തലയിണ എടുത്ത് അവനെ എറിഞ്ഞു.. അവനത് പിടിച്ചിട്ട് തിരിച്ചെറിഞ്ഞു.. അവൾ അത് തടയുന്ന നേരത്തിനു അവൻ കട്ടിലിൽ കൂടെ കേറി അപ്പുറം ചെന്ന് അവളെ പിടിച്ചു. നെഞ്ചോരം മാത്രം ഉള്ളത് കൊണ്ട് അവൾക്ക് നുഴഞ്ഞു മാറാൻ എളുപ്പം ആണെന്ന് അറിയുന്നോണ്ട് അവൻ അവളെ പിടിച്ചു കട്ടിലിലേക്ക് ഇട്ടു. അവൾ എണീക്കുന്നതിന് മുന്നേ അവൾക്ക് ഇരു വശവും അവൻ കൈ കുത്തി നിന്നു.. വൈത്തിയരെ വേണ്ട...... അവൾ താഴോട്ട് നുഴഞ്ഞുകൊണ്ട് പറഞ്ഞു. നീയെന്താ കുഴിയാനയോ.. അവളെ വലിച്ചു വീണ്ടും മുകളിലോട്ട് കിടത്തി. കൊണ്ട് അവൻ ചോദിച്ചു. അവൾ അവന്റെ കണ്ണിൽ തന്നേ നോക്കിയിരുന്നു... എന്തോ ഉടായിപ്പ് ആണെന്ന് മനസിലായ അടുത്ത നിമിഷം മാധവ് അവളുടെ മുഖം പിടിച്ചു സൈഡിലേക്ക് മാറ്റി കവിളിൽ ഒറ്റക്കടി... ഊഹ് ...

അവൾ കൂവി കൊണ്ട് അവനെ തള്ളി മാറ്റി.. അവൻ ചിരിച്ചുകൊണ്ട് അവൾക്ക് അപ്പുറത്തേക്ക് വീണു... അവൾ എണീറ്റ് പോയി കണ്ണാടിയിൽ നോക്കി... ദുഷ്ട്ട.... കടിച്ചു എടുത്തോ.....ചോര തൊട്ട് എടുക്കാം.... ആ കോന്ത്ര പല്ല് മുഴുവൻ പതിഞ്ഞിട്ടുണ്ട്... അവൾ കവിളിൽ തടവി പറഞ്ഞു... അവൻ കട്ടിലിൽ കിടന്നു ചിരിച്ചു.. നീ ചോദിച്ചു വാങ്ങിയതല്ലേ.... കണക്കിന് ആണേൽ ഇനിയും മൂന്നെണ്ണം കൂടെ ഉണ്ട് തരട്ടെ.... പൊക്കോണം.... അവൾ പൗഡർ ടിൻ എടുത്ത് അവനു നേരെ ഒരേറു കൊടുത്തു.. അവൻ ചിരിയോടെ അത് പിടിച്ചു അവൾക്കടുത്തേക്ക് നടന്നു... എവിടെ നോക്കട്ടെ.... അവൻ അവളുടെ മുഖം പിടിച്ചു നോക്കി.. അയ്യടാ...

വീണ്ടും കടിക്കാൻ അല്ലേ വേണ്ട.. അവൾ പിന്നോട്ട് മാറി.. അല്ല കിച്ചു നോക്കട്ടെ... അവൻ അവളുടെ കവിളിൽ തലോടി... നല്ല പാട് ഉണ്ടല്ലോ... അവൻ നോക്കിയിട്ട് പറഞ്ഞു.. അതല്ലേ ഞാനും പറഞ്ഞെ ദുഷ്ട്ട..... അവൾ അവന്റെ നെഞ്ചിൽ മെല്ലെ തല്ലി. സാരമില്ല ഇപ്പൊ ശരിയാക്കാം... അവൻ മുഖം പിടിച്ചു തിരിച് അപ്പുറത്തെ കവിളിലും കടിച്ചു... ഊഹ്... അവന്റെ നെഞ്ചിൽ തല്ലി കൊണ്ട് അവൾ നിലവിളിച്ചു.. ആഹ് ഇപ്പൊ സമാസമം ആയി.. അവൻ ചിരിച്ചോണ്ട് പറഞ്ഞു.. പോ ദുഷ്ട്ട.... അവൾ അവന്റെ നെഞ്ചിൽ തല്ലി... കുറെ ആയപ്പോൾ അവൻ കൈ രണ്ടും കൂടെ കൂട്ടിപിടിച്ചു.. അവളെ കെട്ടി പിടിച്ചു.. ഈ കണക്കിന് നീ എന്റെ നെഞ്ച് തല്ലി പൊട്ടിക്കുമല്ലോ പെണ്ണെ........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story