❤️...ഇഷ്ട്ടം...❤️ : ഭാഗം 18

ishtam

രചന: SHREELEKSHMY SAKSHA

രേഖ ചേച്ചി വന്നെങ്കിലും രാവിലെ ദേവും കൂടെ അടുക്കളയിൽ സഹായിക്കാൻ ചെന്നു. കവിളിലേ പാട് പോയില്ലെങ്കിലും അൽപ്പം മങ്ങിയിരുന്നു. മിത്തുവും രേഖ ചേച്ചിയും എന്ത് പറ്റിയതാണ് എന്ന് ചോദിച്ചപ്പോൾ അലർജി ആണെന്ന് പറഞ്ഞു .തടി തപ്പി മിത്തുവിന് ചെറിയ സംശയം തോന്നിയെങ്കിലും കോളേജിൽ പോകേണ്ടത് കൊണ്ട് അവൻ ഒന്നും ചോദിച്ചില്ല. ദേവിയും മാധവും നേരത്തെ തന്നേ ഒരുങ്ങി ഹോസ്പിറ്റലിലേക്ക് പോയി. അതേ.... ഇനിപ്പോ ആരേലും കണ്ടാലും കുഴപ്പമില്ല നീ ഇങ്ങനെ കള്ളന്മാരെ പോലെ നോക്കാതെ....വെളിയിലേക്ക് ഇറങ്ങാൻ ചുറ്റും നോക്കുന്ന ദേവിയെ നോക്കി മാധവ് പറഞ്ഞു. അയ്യടാ ഇപ്പൊ കണ്ടാലും കുഴപ്പം ഇല്ലാ.. നേരത്തെ എന്താരുന്നു... ദേവി കളിയാക്കിയതും അവൻ അത് ചിരിയോടെ ഏറ്റുവാങ്ങി.. അവൾക്ക് ഡ്യൂട്ടി അന്ന് ദിവ്യയുടെ കൂടെ ആയിരുന്നു.. അവൾക്ക് ഏറ്റവും ഇഷ്ട്ടവും പീഡിയാട്രിക്കിൽ നിക്കാനാണ്. വാർഡിൽ ചെന്നപ്പോൾ കുട്ടിപട്ടാളം എല്ലാം കൂടെ അവളെ വളഞ്ഞു .. ദിവ്യ ചിരിയോടെ അത് നോക്കി നിന്നു. താനെന്ത് ട്രിക്ക് ആടോ ഈ പിള്ളേരെ മയക്കാൻ എടുക്കുന്നെ...തിരികെയുള്ള നടത്തത്തിൽ ദിവ്യ ചിരിയോടെ ചോദിച്ചു.

ട്രിക്ക് ഒന്നൂല്ല ഡോക്ടറെ.... നമ്മളീ കോലത്തിൽ ചെല്ലുന്നത് കാണുമ്പഴേ അവർക്ക് പേടിയാ... നമ്മൾ ആ പേടി അങ്ങ് മാറ്റിയാൽ മതി. ദിവ്യ ചിരിച്ചു. അതൊന്നും അല്ലടോ... താൻ ശരിക്കും ദൈവത്തിന്റെ ഗിഫ്റ്റ് ആണ്.. അവൾ ഒന്ന് ചിരിച്ചു. താൻ ഡിവോഴ്സി ആണല്ലേ... ദേവി ഒന്ന് ഞെട്ടി.. അല്ല.... പെട്ടന്ന് തന്നേ അവൾ പറഞ്ഞു. ഓഹ് സോറി... ഞാൻ അങ്ങനെ കേട്ടു... അത്... ആവാൻ ആയിരുന്നു... ഇപ്പൊ പ്രശ്നം എല്ലാം തീർന്നു.. അപ്പൊ ചരൺ... ദിവ്യ ആത്മഗതം പറഞ്ഞതാണെങ്കിലും അത് അൽപ്പം ഉച്ചത്തിലായി... എന്താ...ദേവി നെറ്റി ചുളിച്ചു ചോദിച്ചു.. ഏയ് ഒന്നൂല്ല... അവൾ ഒന്ന് ചിരിച്ചു.. ദേവിയും. എന്നാ ഞാൻ icu വിലോട്ട് പോട്ടേ ഡോക്ടർ നടന്നോ... Icu വിനു മുന്നിൽ എത്തിയപ്പോൾ ദേവി പറഞ്ഞു. ആഹ് ദേവി... ദിവ്യ ഒരു ചിരിയോടെ മുന്നോട്ട് നടന്നു. എന്തോ ഓർത്ത് താഴേക്ക് നോക്കിയാണ് സ്റ്റെപ് ഇറങ്ങിയത്.അതോണ്ട് ഇടത്ത് തിരിഞ്ഞ് വേഗത്തിൽ വന്ന ആളെ കണ്ടില്ലാ. കൂട്ടി ഇടിച്ചു. ആ............ നടന്നു ഇറങ്ങേണ്ട സ്റ്റെപ് അവർ ഉരുണ്ട് ഇറങ്ങി. ആരുടെയോ മേലയാണ് വീണത് എന്ന് മനസിലായതും പേടിച് അടച്ചു പിടിച്ച കണ്ണ് അവൾ തുറന്നു.. ചരൺ...

പെട്ടന്ന് തന്നേ അവൾ കണ്ണുകൾ ഇറുക്കെ അടച്ചു ഒരുനിമിഷം കണ്ണ് തുറക്കേണ്ടിയിരുന്നില്ല എന്നവൾക്ക് തോന്നി ഇനി കാതുപൊട്ടുന്ന ചീത്ത കേൾക്കാം.. മാറ് അവിടുന്ന്......മുകളിലേക്ക് വീണ അവളെ തള്ളി മാറ്റികൊണ്ട് ചരൺ പറഞ്ഞു. എവിടെ നോക്കിയാടി നടക്കുന്നത്..... നടുവിന് കൈയും കൊടുത്ത് മെല്ലെ എണീറ്റുകൊണ്ട് ചരൺ ചോദിച്ചു. അവൾ ഇപ്പോഴും നിലത്ത് കിടക്കുവാണ്.. അവൻ ചുറ്റും നോക്കി...അവളുടെ നിലവിളി കേട്ട് കേട്ടവരെല്ലാം വന്നിട്ടുണ്ട്. അവൻ മറ്റുള്ളവരെ ഒന്ന് നോക്കി അവളെ പിടിച്ചു എണീപ്പിച്ചു. അപ്പോഴേക്കും രണ്ട് നഴ്സുമ്മാർ കൂടെ അവളെ വന്നു പിടിച്ചു നിർത്തി അമ്മേ...... എണീറ്റ് നിന്നതും നിലവിളിച്ചുകൊണ്ട് അവൾ വീഴാൻ പോയി.. എന്ത് പറ്റി... എല്ലാരും ഒരുപോലെ ചോദിച്ചു.. കാല്..... ആഹ്... അത്രയും പറഞ്ഞു ദിവ്യ വേദന കൊണ്ട് എരിവ് വലിച്ചു. ആൾക്കൂട്ടം കണ്ട് മാധവ് അങ്ങോട്ട് വന്നു.. കാര്യം ചോദിച്ചറിഞ്ഞതും കൂടി നിന്നവരോട് പോകാൻ പറഞ്ഞു. എല്ലാരും പിരിഞ്ഞു പോയി.

ദിവ്യയെ സ്റ്റെപ്പിൽ പിടിച്ചു ഇരുത്തി അവൻ കാല് പിടിച്ചു ചെരുപ്പ് അഴിച് നോക്കി. ഉളുക്ക് വീണതാണ്.. കാൽപത്തിക്ക് മുകളിൽ കുഴയിൽ ഒരു കൈ കൈ പിടിച്ചു മറുകൈ കൊണ്ട് കാല്പത്തി സൈഡിലേക്ക് ചെറുതായി ഒടിച്ചു.. അമ്മേ.....ദിവ്യ വിളിച്ചു പോയി... പെട്ടന്ന് കാലിലെ പെരുപ്പ് എല്ലാം മാറി വേദന മാറുന്നത് അവൾ അറിഞ്ഞു. അവൾ ആശ്വാസത്തോടെ നിശ്വസിച്ചു അവൻ കാലിലെ ഓരോ വിരലിലും പിടിച്ചു ഞൊട്ട പൊട്ടിച്ചു. വേദന പോയോ... അവൻ ചോദിച്ചു.. മാറി... അവൾ തലയാട്ടി കൊണ്ട് പറഞ്ഞു. അവൻ കൈ കൊടുത്ത് അവളെ എണീപ്പിച്ചു നിർത്തി. വേദന ഉണ്ടൊ... അവൾ കാല് നിലത്ത് കുത്തിയപ്പോൾ അവൻ ചോദിച്ചു. ഇല്ലാ... മ്മ് എന്ത് കാണിച്ചതാ രണ്ടും... മാധവ് ചോദിച്ചു. ആ.... നേരെ നോക്കി നടക്കാതെ ബാക്കി ഉള്ളവരെ കൂടെ തള്ളി നിലത്തിട്ട്... അവൻ ദിവ്യയെ നോക്കി മാധവിനോട് പറഞ്ഞു. അവൻ ചിരിച്ചു.. നിനക്കെന്തേലും പറ്റിയോ.. ഇല്ലാ... നടുവിന് നല്ല സുഖമുണ്ട്... ചരൺ നാടുവിനും കൈ കുത്തി പറഞ്ഞു.

എന്താ ദിവ്യ നോക്കി നടക്കണ്ടേ...മാധവ് ചിരിയോടെ ചോദിച്ചു. അത് പെട്ടന്ന് കണ്ടില്ല... അതിനു മുഖത്ത് കണ്ണ് വേണ്ടേ... കാണേണ്ടത് ഒന്നും കാണില്ല... അവൻ ദിവ്യയെ ഒന്ന് നോക്കി മുകളിലേക്ക് സ്റ്റെപ് കേറി പോയി.. ഓഹ്... ഈ സാധനത്തിന് ദേഷ്യം വന്നാൽ ബന്ധോം സൗഹൃദവും ഒന്നും ഇല്ലാന്ന് തോനുന്നു... എല്ലാരും ചിരിച്ചപ്പോഴാണ് ആത്മഗതം അൽപ്പം ഉച്ചത്തിലായെന്ന് ദിവ്യക്ക് മനസിലായത്.. അവൾ മാധവിനെ നോക്കി ഇളിച്ചു കാണിച്ചു.. എന്തോന്നാടി.... കൈ മലർത്തി ചിരിയോടെ ചോദിച്ചുകൊണ്ട് അവൻ തിരിഞ്ഞു നടന്നു. അവൾ സ്വയം തലക്ക് ഒരു കൊട്ട് കൊടുത്തു. പിന്നെ എന്തോ ഓർത്തതും വേഗം അവനു പിന്നാലെ ഓടി ചെന്നു.. അതേ... മാധവ്... അവൻ എന്തെന്ന രീതിയിൽ അവളെ നോക്കി. അഭിഷേക് ചോദിക്കാൻ വന്നില്ലേ... എന്താ..അവൻ കിളി പാറി അവളെ നോക്കി അല്ല ഭാര്യയെ വേറൊരുത്തൻ കെട്ടിയാൽ ഏത് ഭർത്താവും ചോദിക്കാൻ വരും അതാ ചോദിച്ചേ.. അവനു ഇന്നലത്തെ കാര്യം ഓർമ വന്നതും ഒന്ന് ചിരിച്ചു.. ആഹ്.. വന്നല്ലോ... ഞങ്ങൾ സംസാരിച്ചു കോംപ്രമൈസ് ആക്കി..പുള്ളി എനിക്ക് തന്നേ വിട്ടു തന്നു.. ഓഹ്... വലിയ ദാനശീലൻ ആണല്ലേ...

ഭാര്യയെ പോലും വിട്ട് കൊടുക്കാൻ... അവൻ മറുപടി ഒന്നും പറഞ്ഞില്ല ചിരിച്ചു. അല്ല എന്നിട്ട് ഐശ്വര്യ റായ് എന്തെ... ഞങ്ങൾ പാവങ്ങൾ കൂടെ കണ്ടോട്ടെ... അങ്ങനെ എല്ലാരേയും കാണിക്കാൻ ഉള്ളതല്ല എന്റെ ഭാര്യയെ..ഞാൻ മാത്രം കണ്ടോളാം.. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ഓഹ്... അവൾ മുഖം ചെറുതായി കോട്ടി.. ഒരു ഫോട്ടോ അല്ലേ ചോദിച്ചേ... ഇത്ര ജാഡ പാടില്ലാട്ടോ... ഒരിടത്തും കല്യാണ ഫോട്ടോ പോലും ഇട്ടിട്ടില്ല.. എന്തെ ആള് അത്രക്ക് സീക്രെട് ആണോ.. അതേ......സീക്രെട് ആണ്.. വോ... അവൾ മുഖം കോട്ടി തിരിച്ചു നടന്നു... മാധവ് അവളുടെ പോക്ക് കണ്ട് ചിരിയോടെ തിരിഞ്ഞു മുന്നോട്ട് ആഞ്ഞപ്പോൾ തൊട്ട് മുന്നിൽ ദേവി.. എന്താണ്.... ഒരു ചിരി.. അവൾ ഇളിയിൽ കൈ കുത്തി ചോദിച്ചു.. എന്റെ ഭാര്യ അൽപ്പം രഹസ്യം ആണെന്ന് പറഞ്ഞത.... അവളെ നോക്കി ഒന്ന് സൈറ്റ് അടിച് തലക്ക് ഒരു കൊട്ടും കൊടുത്ത് അവൻ റൂമിലേക്ക് കേറി.. ദേവി ചിരിച്ചുകൊണ്ട് നേരെ നടന്നു. ദിവസങ്ങൾ പിന്നെയും കടന്ന് പോയി..

വീട്ടിൽ എല്ലാരും തിരിച്ചെത്തി.. മാധവിന്റെ മാറ്റം എല്ലാർക്കും മനസിലായി തുടങ്ങി. ദേവിയും മാധവും രണ്ടും ഇപ്പോഴും തല്ലും അടിയും കടിയും ഒക്കെയായി നടക്കുന്നു ഹോസ്പിറ്റലിലും കാര്യങ്ങൾ നന്നായി തന്നേ നടക്കുന്നു. ചരണേട്ടാ... എന്നും ഇങ്ങനെ സിംഗിൾ ആയി നടക്കാനാ പ്ലാൻ... മിങ്കിൾ ആവണ്ടേ... ഓപി കഴിഞ്ഞ് ഇറങ്ങിയതും ദേവി ചരണിനോട് ചോദിച്ചു. വേണോ..... അവൻ ഒരു കള്ള ചിരിയോടെ ചോദിച്ചു വേണമെങ്കിൽ മതി തീരെ നിർബന്ധം ഇല്ലാ... ഓഹോ... അവൻ ചിരിച്ചുകൊണ്ട് നടന്നു.. സത്യം പറ.. പണ്ട് ഏതോ ഒരുത്തി തേച്ചത് കൊണ്ടല്ലേ ഇങ്ങനെ സിംഗിൾ പസ്സങ്കെ... അവൻ അൽപ്പം ഉറക്കെ ചിരിച്ചു. പെട്ടന്ന് തന്നേ അവൻ അത് നിയന്ത്രിച്ചു. നീയിപ്പോ നേഴ്സ് പണി വിട്ട് ഡിക്റ്റക്റ്റീവ് ആയോ... ആഹ് ആയെന്ന് കൂട്ടിക്കോ... സത്യം പറ തേപ്പ് കിട്ടിയതല്ലേ....അവൾ ചെറു ചിരിയോടെ ചോദിച്ചു.. പോടീ... തേപ്പൊന്നും കിട്ടിയിട്ടില്ല അങ്ങനെ വരാൻ വഴി ഇല്ലാലോ... പ്രേമിച്ചിട്ടേ ഇല്ലാ.... അങ്ങനെ ചോദിച്ചാൽ ഉണ്ട്... ആരെ...

അവൾ ആകാംഷയോടെ ചോദിച്ചു. തല്ക്കാലം എന്റെ ദേവികുട്ടി അറിയണ്ട... പറ പ്ലീസ്... പ്ലീസ്... ഇല്ലാ... വോ...അവൾ കെറുവിച് തിരിച് നടന്നു.. പിന്നെ വീണ്ടും ഓടി അവന്റെ അടുത്തേക്ക് വന്നു. തേപ്പ് കിട്ടിയിട്ടില്ലാത്ത സ്ഥിതിക്ക് ഇപ്പോഴും പ്രേമം ഉണ്ടന്ന് അല്ലേ...ഞാൻ കണ്ട് പിടിച്ചോളാം... സ്ക്രബ്‌സിന്റെ കോളർ പൊക്കി കൊണ്ട് ദേവി പറഞ്ഞു. ആയിക്കോട്ടെ... അവൻ ചിരിയോടെ നടന്നു നീങ്ങി.. ദിവസങ്ങൾ പിന്നെയും നീങ്ങി...6 മാസങ്ങൾ കടന്നുപോയത് അറിഞ്ഞതെ ഇല്ലാ.. ദേവിയും മാധവും തമ്മിൽ ഒരു പ്രശ്നവും ഇപ്പൊ ഇല്ലാന്ന് അറിയുമെങ്കിലും ഇട്ട് വട്ടം കറക്കിയതിനു പണി കൊടുക്കാൻ തന്നേ എല്ലാരും തീരുമാനിച്ചു. ഒരു ദിവസം വൈകിട്ട് അച്ഛൻ എല്ലാരേയും യോഗം പോലെ വിളിച്ചു കൂട്ടി കാര്യം എന്തെന്ന് അറിയാൻ മാധവിനു ആകാംഷ തോന്നി. എന്താ അച്ഛാ വിളിച്ചേ.. മിത്തു ചോദിച്ചു പറയാം.... മാധവ്.. ഇപ്പൊ 6മാസം കടന്നുപോയി.. ഡിവോഴ്സ് ആവനുള്ള ഫോർമാലിറ്റീസ് നോക്കാം.. മ്യൂച്ചൽ ആയാലും അതിനു അതിന്റെതായ കാലതാമസം എടുക്കും. അതുകൊണ്ട് നാളെ ദേവി നാട്ടിലേക്ക് പോകും... ഇന്നാ നീ ഒപ്പിട്.. അച്ഛൻ ഒരു പേപ്പർ എടുത്ത് അവനു നേരെ നീട്ടി..

മാധവ് ആകെ ഞെട്ടി പോയി..അവൻ ദേവിയെ നോക്കി അവൾ ചിരി ഒളിപ്പിച്ചു അവനെ നോക്കി. അച്ഛാ അത്..അവൻ നിന്നു വിയർത്തു. എന്ത്... അല്ല ഡിവോഴ്സ്.. ഡിവോഴ്സ് ഒക്കെ കിട്ടും ചേട്ടാ പേടിക്കണ്ട.. മിത്തു ചാടിക്കേറി പറഞ്ഞു. മാധവ് പല്ല് കടിച്ചു അവനെ നോക്കി. അതല്ല ഇപ്പൊ... ഇപ്പൊ..ഈ രാത്രി എന്തായാലും ഡിവോഴ്സ് കിട്ടൂല.. നീ ഒപ്പിട് എല്ലാം ശരിയാവും...അച്ഛമ്മ ചിരി ഒളിപ്പിച്ചു പറഞ്ഞു. കൃഷ്ണ ... എന്തിനാ പോണേ... നിങ്ങൾക്ക് ഒക്കെ ഇഷ്ട്ടം അല്ലേ... അവൻ ആരെയും നോക്കാതെ പറഞ്ഞു. ഞങ്ങൾക്ക് ഇഷ്ട്ടമാ പക്ഷെ നിനക്ക് ഇഷ്ട്ടം അല്ലാലോ..അവൾ പൊക്കോട്ടെ...(അച്ചാച്ചൻ..) അത്.... പിന്നെ അവൾക്കിപ്പോ ഇവിടെ ഒരു ജോലി ഉണ്ടല്ലോ... അതിനെന്താ നാട്ടിലും വേറെ ജോലി കിട്ടും (മിത്തു ) എന്നാലും ഇഷ്ട്ടം ആണെന്ന് പറയരുത്.. കേട്ടോ.. ദേവി ചിരിയോടെ പിറുപിറുത്തു... കൃഷ്ണയോട് ചോദിച്ചോ...അവൻ അവളെ നോക്കി.. ആഹ്മ് അവൾക്ക് കുഴപ്പം ഒന്നുമില്ല അല്ലേ മോളെ... അമ്മ അവളെ തലോടി ചോദിച്ചു..

എനിക്ക് പ്രശ്നം ഒന്നുമില്ല...അവൾ അവനെ നോക്കാതെ പറഞ്ഞു. എന്നാ അങ്ങനെ തീരുമാനിക്കട്ടെ...(അച്ഛൻ ) അവൻ ഒന്നും മിണ്ടാത് നിന്നു.. മോള് പോയി ബാഗ് പാക്ക് ചെയ്തോട്ടോ.. അച്ഛൻ അവളെ നോക്കി പറഞ്ഞു. ദേവി തലയാട്ടി മുറിയിലേക്ക് നടന്നു.. പെട്ടന്ന് മാധവ് അവളുടെ കൈയിൽ കേറി പിടിച്ചു. എനിക്ക് കിച്ചൂനെ ഇഷ്ട്ടമാണ്... ഡിവോഴ്സ് ഒന്നും വേണ്ട... അതും പറഞ്ഞു ദേവിയെയും വലിച്ചു മുറിയിലേക്ക് ഓടി... മുറിയിലെത്തിയതും അവൻ അവളെ തറപ്പിച്ചു നോക്കി. നിനക്ക് ഡിവോഴ്സ് വേണോ.. അവൻ പിരികം പൊക്കി ചോദിച്ചു.. ആഹ്... വേണം... ഇപ്പൊ തരാട്ടോ... അവൻ അവളെ പിടിച്ചു പൊക്കി.. അവരുടെ കളിചിരികൾ അവിടെ മുഴങ്ങി.. എല്ലാരും കൂടെ ചിരിയും തുടങ്ങി... കള്ള തെമ്മാടി... അച്ഛമ്മ പറഞ്ഞു.. അന്ന് മുഴുവൻ അവന് ചമ്മൽ ആയിരുന്നു.. കഴിക്കാൻ ഇരുന്നപ്പോഴും എല്ലാരും കൂടെ അവനെ വാരാൻ തുടങ്ങി.. ചമ്മലുണ്ടെങ്കിലും അതൊരു സന്തോഷം തന്നെയായിരുന്നു.. സുഖമുള്ള കളിയാക്കൽ... കൊച്ച് കൊച്ച് സന്തോഷങ്ങൾ... ഇതെല്ലാം ചേരുമ്പോഴല്ലേ ഒരു വീട് വീടാകുന്നത്.. പിറ്റേന്ന് അച്ഛമ്മ രാവിലെ ദേവിയെയും കൂട്ടി അമ്പലത്തിലേക്ക് പോയി.. മാധവും അച്ഛനും ഉമ്മറത്ത് ഇരുന്ന് പത്രം വായിക്കുമ്പോഴായിരുന്നു ഒരു കാർ ഗേറ്റ് കടന്നു വന്നത്.. അതിൽ നിന്ന് ഇറങ്ങിയ ആളെ കണ്ട് അവനൊരു നിമിഷം ഇരുന്ന് പോയി........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story