❤️...ഇഷ്ട്ടം...❤️ : ഭാഗം 19

ishtam

രചന: SHREELEKSHMY SAKSHA

ദിവ്യ.... ഇവളെന്താ ഇവിടെ.....അവൻ സ്വയം ചോദിച്ചു. കാറിൽ നിന്നിറങ്ങി ചിരിച്ചുകൊണ്ട് അവൾ സിറ്റൗട്ടിലേക്ക് വന്നു. അച്ഛൻ ചിരിച്ചുകൊണ്ട് അവൾക്കടുത്തേക്ക് നടന്നു പിന്നാലെ മാധവും. അവൾ സിറ്റൗട്ടിലേക്ക് കേറി.. വാ.. അകത്തേക്ക് വാ മോളെ... അച്ഛൻ സ്നേഹത്തോടെ വിളിച്ചു. മാധവിനെ ഒന്ന് നോക്കി അവൾ അകത്തേക്ക് നടന്നു. എന്താണ് രാവിലെ ഈ വഴി... മാധവ് ചോദിച്ചു.. അതെന്താ മാധവ് എനിക്ക് രാവിലെ ഇവിടെ വരാൻ പാടില്ലേ... ഇല്ലേ ഡോക്ടർ... അവൾ ചിരിയോടേ മാധവിനെ ഒന്ന് നോക്കി അച്ഛനോട് ചോദിച്ചു.. പറ്റില്ലാന്ന് ആര് പറഞ്ഞു... ദിവ്യക്ക് എപ്പോ വേണേലും വരാലോ.. കേട്ടല്ലോ.... അവൾ മാധവിനെ നോക്കി പറഞ്ഞു. അതിനു നിന്നോട് ഞാൻ വരരുത് എന്നൊന്നും പറഞ്ഞില്ലാലോ...രാവിലെ ഇങ്ങോട്ട് വന്നതിന്റെ കാര്യം അല്ലേ ചോദിച്ചേ...മാധവ് നിസാര മട്ടിൽ ചോദിച്ചു. നിന്റെ കെട്ടിയോളെ കാണാൻ...ദിവ്യ ചിരിയോടെ പറഞ്ഞു. ഏഹ്.. കേട്ടോ ഡോക്ടർ.. ഇവനോട് കൃഷ്ണയുടെ ഫോട്ടോ ഒന്ന് കാണിക്കാൻ പറഞ്ഞപ്പോഴെല്ലാം എന്ത് ജാഡ ആയിരുന്നെന്നോ...അവൾ മോഹനോട്‌ പറഞ്ഞു.. അപ്പൊ ഞാൻ കരുതി നേരിട്ട് കണ്ടേക്കാം എന്ന്...

അച്ഛൻ ചിരിച്ചു.. ദിവ്യ കണ്ടിട്ടുള്ള ആളാണ്.. അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു.. മാധവനും ഒന്ന് ചിരിച്ചു. ആണോ... എന്നിട്ട് ആളെന്തെ.... അവൾ അകത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു. നീ വന്നത് നല്ല ബെസ്റ്റ് ടൈമിൽ ആയോണ്ട് കൃഷ്ണ അമ്പലത്തിൽ പോയേക്കുവാ... പറഞ്ഞിട്ട് മാധവ് അവളെ നോക്കി കളിയാക്കി.. ആണോ സാരമില്ല.. ഞാൻ ഇന്ന് കൃഷ്ണയെ കണ്ടിട്ടേ പോകു.... അച്ഛൻ അവളുടെ ഭാവം കണ്ട് ചിരിച്ചു. ആളെ കാണുമ്പോ ഞെട്ടരുത് അല്ലേ മാലു.... അവിടേക്ക് വന്ന അമ്മയെ നോക്കി അച്ഛൻ ചോദിച്ചു. അത്രക്ക് ഞെട്ടുന്ന ആളാണോ.. മൂവരും പരസ്പരം നോക്കി ചിരിച്ചു. എന്തായാലും കൃഷ്ണയെ കാണാൻ മാത്രം ഇവിടെ വരെ വന്നത് അല്ലേ നേരിട്ട് കണ്ടോ... ആയിക്കോട്ടെ അവൾ ചിരിച്ചു. മിത്തു, രവി സാർ ഒക്കെ എന്തെ... രണ്ട് പേരും അവരുടെ കൂടെ പോയേക്കുവാ... അവരങ്ങനെ സംസാരിച്ചു ഇരിക്കുമ്പോഴാണ് കൃഷ്ണയും എല്ലാരും കയറി വരുന്നത്. ആദ്യം വന്നത് ദേവി ആണ്.. അവൾ അകത്തേക്ക് കേറുമ്പോൾ തന്നേ ദിവ്യ കണ്ടിരുന്നു.. ഹായ് ദേവി താനെന്താ ഇവിടെ... ദിവ്യ ചിരിച്ചുകൊണ്ട് ദേവിക്ക് അടുത്തേക്ക് നടന്നു. ദേവി മാധവിനെയും മറ്റും നോക്കി.

അവർ ചിരിച്ചതും ദിവ്യ കാര്യമറിയാതെ അവരെ നോക്കി. മാധവ് ചിരിയോടെ അവിടേക്ക് വന്നു ദേവിയുടെ കഴുത്തിലൂടെ കൈയിട്ട് അവളുടെ തലയിൽ താടി വെച് നിന്നു. ദിവ്യ ഒരു നിമിഷം നിന്ന് എല്ലാരേം ഒന്ന് നോക്കി. എല്ലാരുടെയും മുഖത്തെ ചിരി കണ്ടതും അവൾ മാധവിനെയും ദേവിയെയും നോക്കി.. എന്റെ ചേച്ചി ആ വാ ഒന്ന് അടക്ക് ഈച്ച കേറും മിത്തു കളിയാക്കി രണ്ടും കൂടെ പറ്റിക്കുവായിരുന്നു അല്ലേ... അവൾ മുഖം വീർപ്പിച്ചു പറഞ്ഞു. അത് കണ്ടതും എല്ലാരിലും ചിരി പൊട്ടി. എന്നാൽ ഇത് വലിയൊരു സസ്പെൻസ് ആയിട്ടോ.. അവൾ ദേവിയുടെ കൈയിൽ അടിച്ചുകൊണ്ട് പറഞ്ഞു. പിന്നെയും അവർ കുറെ നേരം ഇരുന്ന് സംസാരിചിട്ടാണ് ദിവ്യ പോയത്.. മാധവ് ദേവിയുടെയും അവന്റെയും ചിത്രങ്ങൾ fb യിൽ ഇട്ടത്തോടെ ഹോസ്പിറ്റൽ മുഴുവൻ രഹസ്യമായിരുന്ന മാധവിന്റെ ഭാര്യ ദേവി പരസ്യമായി.. എടോ.... എനിക്ക് മാധവിനെ ഇഷ്ട്ടമായിരുന്ന കാര്യം തനിക്ക് അറിയാമോ....

ഹോസ്പിറ്റൽ വരാന്തയിലൂടെ നടക്കുമ്പോൾ ആണ് ദിവ്യ ചോദിച്ചത്. അറിയാലോ..... ആണോ.. ദിവ്യ ചിരിച്ചു... പെട്ടന്ന് തോന്നിയതൊന്നും അല്ലാട്ടോ.. ഒരു ക്രഷ്....ഇഷ്ട്ടമായിരുന്നു....പറഞ്ഞപ്പോ തന്നേ മാധവ് റിജക്റ്റ് ചെയ്തു.... പറഞ്ഞു കഴിഞ്ഞ് അവൾ ചിരിച്ചു.. ആ ചിരിയിൽ ദേവി നഷ്ടബോധം കണ്ടില്ലാ... പഴയ കാല കുറുമ്പ് പോലെയാണ് ദിവ്യ പറയുന്നത്. അവൾ ദിവ്യയെ ഒരു നിമിഷം നോക്കി.. നിരാശ കാമുകി പട്ടം ഒന്ന് ഇല്ലാ... പിന്നെ... നമ്മൾ സ്ത്രീകൾക്ക് മാത്രം ഉള്ള ചില വിചാരങ്ങൾ ഇല്ലേ അതിന്റെ ഭാഗം ആയിട്ടാണുട്ടോ മാധവിന്റെ പുറകെ തന്റെ ഫോട്ടോക്ക് നടന്നത്. ദേവി ചിരിച്ചപ്പോൾ കൂടെ ദിവ്യയും കൂടി. ഡോക്ടർ വിവാഹം ഒന്നും നോക്കുന്നില്ലേ... ആഹ് വീട്ടിൽ തകൃതിയായി നോക്കുന്നുണ്ട്.... ഏതേലും ഒന്ന് സെറ്റ് ആക്കണം... ഒരു തമാശ പോലെ ദിവ്യ സൈറ്റ് അടിച്ചു കാണിച്ചു കൊണ്ട് പറഞ്ഞു.. അപ്പൊ ഒരു കോഴി ആലേ.... ദേവി കളിയാക്കി ചോദിച്ചു.. ഏയ്... ഈ കോഴിയുടെ അറിവിൽ ഒരു പൂവന് വേണ്ടിയെ കൂവിയിട്ടുള്ളു അത് മാധവ് ആണ്..

പക്ഷെ ആ ഗിരിരാജൻ കോഴി അപ്പോഴേക്കും ദേ ഈ പിടക്കോഴിയെ സെറ്റ് ആക്കിലെ. രണ്ടും പേരും ചിരിച്ചു. ഒരുപാട് ആലോചന കൊണ്ട് വരുന്നുണ്ട്.. പെണ്ണുകാണൽ ഒഴിവാക്കാൻ വേണ്ടിയാ ഞാൻ ലീവ് എടുക്കാതെ നടക്കുന്നെ... അതെന്ന... അതൊക്കെ ചീപ്പ് പരിപാടി ആണെന്നെ.. ഒരു ചായ കുടിക്കുന്ന നേരം കൊണ്ട് ഒരാളെ എങ്ങനെയാ മനസിലാക്ക... ഇഷ്ട്ടം പ്രണയം ആവുന്നത് വളരെ സമയം എടുക്കുന്ന ഒന്നല്ലേ... ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറയുന്ന പരിപാടിയെ... തെറ്റാണ് ... അതൊക്കെ പുറമേ കാണുന്ന സൗന്ദര്യം രൂപം ഒക്കെ കൊണ്ട് ഉണ്ടാവുന്ന ഒരു തരം അട്രാക്ഷൻ അല്ലേ.. അതെങ്ങനെയാ പ്രണയം ആവുന്നേ.. ദേവി വെറുതെ ചിരിച്ചു അറേജ്ഡ് മാരിയെജ് ആണേൽ ഒരു വർഷം പ്രണയിച്ചു നടന്നിട്ട് കെട്ടണം... പൊളിയല്ലേ... പിന്നെ... അങ്ങനെ എങ്കിൽ ഒരു പെണ്ണ് കെട്ടുമ്പോഴേക്കും 5,6 പ്രണയം ആവുമല്ലോ....ദേവി ചിരിച്ചു.. ദിവ്യയും ചിരിച്ചു.. അതാവുമ്പോ ലൈസൻസോടെ പ്രണയിക്കാമല്ലോ... രണ്ട് പേരും ചിരിച്ചു. "എടാ ചെറുക്കാ... നിന്നോട് പറഞ്ഞ മനസിലാവില്ലേ.... എന്റെ കാലേ...."

ഒരു റൂമിന്റെ മുന്നിൽ എത്തിയപ്പോൾ അകത്തുനിന്ന് ബഹളം കേട്ട് രണ്ടുപേരും പരസ്പരം നോക്കി. പിന്നെ ഡോറിൽ ഒന്ന് മുട്ടി തുറന്ന് നോക്കി. ചരൺ ഉണ്ട് മുറിയിൽ.കൂടെ ഒരു നഴ്സും.. ഒരു അമ്മച്ചി ആണ് വയ്യാതെ കിടക്കുന്നത് കാലിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. എന്താ ഡോക്ടറെ... ദിവ്യ ചോദിച്ചു. ചരൺ ചമ്മിയ ചിരി ചിരിച്ചു. എന്റെ കൊച്ചേ... ഈ ചെറുക്കനോട് എന്റെ കാല് പിടിച്ചു തിരിക്കാണ്ടിരിക്കാൻ പറ... വേദനിച്ചിട്ട് പാടില്ല.. അമ്മച്ചി കാല് തിരുമ്മികൊണ്ട് പറഞ്ഞു. ദേവിക്കും ദിവ്യക്കും ചിരി വന്നെങ്കിലും ചരനെ ഓർത്ത് അത് പുറത്ത് കാണിച്ചില്ല... അമ്മേ ഉളുക്ക് മാറ്റാതെ എങ്ങനെയാ... കൂടെ നിൽക്കുന്ന ചേച്ചി അവരോട് പറഞ്ഞു.. എന്ന് വെച്ചോ.... വല്ലാണ്ടെങ്ങാനും പിടിച്ചു തിരിച്ചാൽ എന്റെ ജീവൻ പോവും... അമ്മേ ഞാൻ ഡോക്ടർ ആണ്...ചരണിന്റെ വാക്കുകളിൽ ദയനീയത ഉള്ളത് പോലെ.. ദേവി ചിരികടിച്ചു പിടിച്ചു നിൽക്കുവാണ്.. ദിവ്യ അറിയാതെ ചിരിച്ചു.. ചരൺ നോക്കിയപ്പോൾ ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ എന്നാ മട്ടിൽ അവൾമുകളിലേക്ക് നോക്കി. എന്ത് ഡോക്ടർ ആണെന്ന് പറഞ്ഞാലെന്താ കുഞ്ഞേ.. ഇത് ആ സേതുരാമൻ വൈദ്യൻ തിരുമ്മിയാലേ മാറോള്ളൂ...

അതും ഡോക്ടർ ഇതും ഡോക്ടർ... പിന്നെന്താ അമ്മേ... ദേവി അകത്തേക്ക് കയറികൊണ്ട് ചോദിച്ചു. നിനക്ക് അങ്ങനെ പറയാം... അമ്മച്ചി അവളെ നോക്കി കെറുവിച് കാല് തിരുമ്മി ഇരുന്നു.. ചരൺ കൂടെ നിന്ന സ്ത്രീയെ നോക്കി.. ഞാൻ എന്ത് ചെയ്യാനാ ഡോക്ടറേ... ഒരു വക പറഞ്ഞാൽ കേൾക്കില്ല... ഇപ്പൊ തന്നേ മാങ്ങ പൊട്ടിക്കാൻ എന്നും പറഞ്ഞു പോയി നിന്നത... ഞാൻ ആവുന്നത് പറഞ്ഞതാ കേൾക്കണ്ടേ.. എന്നിട്ട് കാലും ഒടിച്ചു വന്നിട്ട് തിരുമ്മാനും സമ്മതിക്കൂല... ചരൺ ഒന്ന് പുഞ്ചിരിച്ചു.. ആരാണ് ഈ വൈദ്യൻ... അയ്യോ അത് വൈദ്യൻ ഒന്നുമല്ല ഡോക്ടറെ.... അയാളൊരു ഉടായിപ്പ് ആയിരുന്നു.. ദാസൻ എന്നോ മറ്റോ ആണ് അയാളുടെ പേര്.. കള്ള മരുന്നും ലേഹ്യോം ഒന്ന് വിക്കലായിരുന്നു പണി.. അമ്മക്ക് വയറ്റ് വേദ വന്നപ്പോ ഞങ്ങളോട് ആരോടും പറയാതെ പോയി അവിടുന്ന് എന്തോ വാങ്ങി കഴിച്ചു.. വയറ്റിൽ വേദന മാറി. പിന്നെ എന്ത് വന്നാലും അങ്ങോട്ടെ പോകു... ഒരിക്കെ അങ്ങേര് തിരുമ്മി കാലിലെ ചെറിയ വേദന മാറ്റി കൊടുത്തു.

അതിപ്പിന്നെ അയാളെ മതി... കഴിഞ്ഞ ദിവസം അയാളെ പോലീസ് പിടിച് എന്ന് പറഞ്ഞപ്പോ പോലീസിനെ കുറെ പ്രാക്കും പ്രാകി.. അയാൾക്ക് വേണ്ടി പ്രാർത്ഥന ആയിരുന്നു... അവരുടെ പറച്ചിൽ കേട്ട് ചരണും ദിവ്യയും മറ്റും ചിരിച്ചുപോയി... നീയൊന്നു പോടീ..... വൈദ്യന്റെ എല്ലാം നല്ല മരുന്നാ... പോലീസുമ്മാർക്ക് എന്താ ആവാത്തെ കയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ... പാവം വൈദ്യൻ... അങ്ങേര് വന്നിട്ട് വേണം കാല് തീരുമിച്ചു മാറ്റാൻ.. എന്റെ അമ്മേ... അയാളിനി വരാൻ ഒന്നും പോണില്ല.. ഡോക്ടറെ ഡോക്ടർ നോക്കിയാട്ടെ... ചരൺ ഒരു ചിരിയോടെ അവരുടെ കാലിൽ പിടിച്ചപ്പോ അമ്മച്ചി നിലവിളിക്കാനും തുടങ്ങി.. അയ്യോ നാട്ടാരെ... എന്റെ കാല് പിടിച്ചു ഒടിക്കുന്നെ..........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story