❤️...ഇഷ്ട്ടം...❤️ : ഭാഗം 20

ishtam

രചന: SHREELEKSHMY SAKSHA

അവരുടെ നിലവിളി കേട്ട് ചരൺ പെട്ടന്ന് തന്നേ കയ്യെടുത്തു. എന്റെ അമ്മേ... അമ്മയുടെ നിലവിളി കേട്ടാൽ ഡോക്ടർ കൊല്ലാൻ പിടിച്ചത് പോലെയുണ്ടല്ലോ.. കൂടെയുള്ള മരുമകൾ ചോദിച്ചു. അവർ അത് കാര്യമാക്കാതെ കെറുവിച്ചുകൊണ്ട് കാല് തിരുമ്മാൻ തുടങ്ങി.. ഞാൻ നോക്കട്ടെ... എന്നാലല്ലേ വേദന മാറ്റാൻ പറ്റു.. ചരൺ വീണ്ടും കാലിൽ പിടിക്കാൻ ആഞ്ഞു.. അമ്മച്ചി നിലവിളിക്കാൻ തുടങ്ങിയതും ദേവി അങ്ങോട്ടേക്ക് വന്നു.. ദേ... അമ്മേ ഇപ്പോഴാണേൽ ഒരു തിരുമലിൽ മാറും വെച്ചോണ്ട് ഇരുന്നാൽ വേദന വന്നു വന്നു... വന്നു വന്നു.... ഒരു വക ആവും. അത് വേണോ... ദേവി ചോദിച്ചു.. നി ഒന്ന് പോ കൊച്ചേ... അമ്മച്ചി മുഖം കോട്ടി പറഞ്ഞു. ആഹ് ഡോക്ടർ... ഇനി നമുക്ക്‌ ഓപ്പറേഷൻ ചെയ്യാം അതാണ് നല്ലത്.. ദേവി ചരണിനെ നോക്കി ഒന്ന് കണ്ണടച്ചു കാണിച്ചു. കാര്യം മനസിലായ ചരൺ അമ്മച്ചിയെ ഗൗരവത്തോടെ നോക്കി... ശരിയാ ഓപ്പറേഷൻ ചെയ്യാം...കൂടെ വന്ന നഴ്സും അനുകൂലിച്ചു.. അമ്മച്ചി കാര്യം എന്തെന്ന രീതിയിൽ മരുമകളെ നോക്കി.. അമ്മേ ഇവർ പറയുന്നത് ഇപ്പോൾ കാല് തിരുമ്മിയില്ലെങ്കിൽ പിന്നെ ഓപ്പറേഷൻ ചെയ്യണം എന്നാണ്..

ആഹ് ഓപ്പറേഷൻ എന്ന് പറഞ്ഞാൽ വെറുതെ ഒന്നുമല്ല കത്തി കൊണ്ട് കുത്തി.. ഒരു 58 തുന്നൽ ഒക്കെ വേണ്ടി വരും.... ദേവി പറയുന്നത് കേട്ട് അമ്മച്ചി ഒഴികെ ബാക്കി എല്ലാവർക്കും ചിരി വന്നു. പിന്നെ നടക്കാനും ഒന്നും പറ്റില്ല... വൈദ്യൻ ജയിലിൽ നിന്ന് ഇറങ്ങുമ്പോഴേക്കും കാലിന്റെ ഈ അറ്റം മുതൽ മറ്റേ അറ്റം വരെ പ്ലാസ്റ്റർ ഇടേണ്ടി വരും.. ദേവി വലിയ കാര്യത്തെ പോലെ പറഞ്ഞു... അത് വേണ്ട...അവർ പേടിയോടെ പറഞ്ഞു.. എന്നാൽ കാല് തിരുമ്മാൻ സമ്മതിക്കണം.. ചരൺ പറഞ്ഞു.. അവർ മനസില്ലമനസോടെ കാല് നീട്ടി. ചരൺ ഒരു ചിരിയോടെ കാല് പരിശോദിച്ചു. വേണ്ട കാര്യങ്ങൾ ചെയ്തു. അവർ പിന്നീട് ബഹളം ഒന്നും വെച്ചില്ല തിരിച് ആ മുറിയിൽ നിന്ന് അവർ നാലും ഒരുമിച്ചാണ് ഇറങ്ങിയത്.. ഡി കാന്താരി നീയാള് കൊള്ളാലോ.... ചരൺ അവളുടെ തലയിൽ കോട്ടി കൊണ്ട് പറഞ്ഞു.. പിന്നെ ദേവി എന്ന സമ്മാവാ.. അവൾ സ്ക്രബ്‌സിന്റെ കോളർ പൊക്കിക്കൊണ്ട് ചോദിച്ചു... നീങ്കെ സിങ്കം താ...

ചരൺ കളിയാക്കി പറഞ്ഞു.. അയ്യടാ... പോയാട്ടെ... ഞാൻ കൂട്ടില്ല.. ആളെ ഇതുവരെ പറഞ്ഞില്ലാലോ... ദേവി കെറുവിച് കപട ദേഷ്യം കാണിച് അൽപ്പം മാറി നടന്നു. ആരുടെ കാര്യമാ... ദിവ്യ ചോദിച്ചു. ഒന്നും പറയണ്ട ഡോക്ടറെ...ഒരു പ്രേമഭാജനത്തിനെ അന്വേഷിച്ചോണ്ട് ഇരിക്കുവാ ഞാൻ... ഹ്ഹ... ആരാത്... ദിവ്യക്ക് ഒപ്പം ആ നഴ്സും ചിരിച്ചു. ദേ ഈ ചരൺ ഡോക്ടർടേ.. ദിവ്യക്ക് അവനോട് പ്രണയം ഉണ്ടൊ എന്നൊക്കെ ചോദിക്കണം എന്നുണ്ടെങ്കിലും അവൻ ദേഷ്യപ്പെടുമോ എന്നോർത്ത് മിണ്ടിയില്ല.. ആഹ്... പറയാൻ മനസ് ഇല്ലാത്തവരൊക്കെ ഇവിടെ ഇങ്ങനെ മുരടിച്ചു നിൽക്കട്ടെ... ഡോക്ടർ ആള് വരുമ്പോ വിളിക്കണേ..... നഴ്സിംഗ് റൂമിനു മുന്നിൽ എത്തിയപ്പോൾ ദേവി പറഞ്ഞു. ആര് വരാൻ ചരൺ ചോദിച്ചു.. മറ്റെന്നാൾ ദിവ്യ ഡോക്ടറുടെ പപ്പാ പെണ്ണ് കാണാൻ ഒരാളെ ഇങ്ങോട്ട് വിടുന്നുണ്ടെന്ന്.. ആളെ എനിക്ക് കൂടെ കാണാൻ... ദേവി ഇളിച്ചുകൊണ്ട് പറഞ്ഞു.. പിന്നെ മെല്ലെ അകത്തേക്ക് കയറിപ്പോയി ആഹാ തന്റെ കല്യണം ഒക്കെ സെറ്റ് ആയോ... ചരൺ ദിവ്യയോട് ചോദിച്. ഏയ്.... ആലോചന നടക്കുന്നു... മറ്റെന്നാൾ എന്നെ ഒന്ന് മീറ്റ് ചെയ്യൻ ഒരാൾ വരുന്നു എന്ന്...പപ്പ പറഞ്ഞു..

ആണോ നടക്കട്ടെ... സെറ്റ് ആവുമ്പോൾ പറയണേ... തീർച്ചയായും... ദിവ്യ ചിരിച്ചു. അവർ പിന്നെയും ഓരോന്ന് സംസാരിച്ചു റൂമിലേക്ക് നടന്നു. അന്ന് മുഴുവൻ പീഡിയാട്രിക് വാർഡിൽ ആയിരുന്ന ദേവിക്ക് പനി പിടിച്ചു. ഉച്ച കഴിഞ്ഞ് അവൾ മാധവിനോട് ചോദിച്ചു ലീവ് എടുത്തു.. വൈകിട്ട് മാധവ് വരുമ്പോൾ കട്ടിലിൽ ഉറങ്ങുകയായിരുന്നു ദേവി.. കൂട്ടിന് ആണെന്ന് തോനുന്നു കൊണ്ട് ഇരുത്തിയ മിത്തു ടേബിളിൽ കാലു വെച് കസേരയിൽ ഇരുന്ന് ഉറങ്ങുന്നു. ഇവന് ഇതന്നെ ഏത് നേരവും... ഡാ... മാധവ് ചെന്ന് ഉറക്കെ വിളിച്ചു. അവൻ കണ്ണ് തിരുമ്മി എണീറ്റു പെട്ടന്ന് എന്തോ ഓർത്തതും തിരിഞ്ഞ് കട്ടിലിലേക്ക് നോക്കി. അയ്യോ ഏടത്തി.. അവൻ നെറ്റിക്ക് അടിച് പറഞ്ഞു... ബെസ്റ്റ് നല്ല ആളെയാ കൂട്ട് ഇരുത്തിയെ... ഞാൻ അറിയാതെ മയങ്ങി പോയ്‌.. ഏടത്തിക്ക് നല്ല പനി ഉണ്ടായിരുന്നു.അമ്മ മരുന്നു കൊടുത്ത് മയങ്ങാൻ വിട്ടതാ... കൂട്ടിരിക്കാൻ എന്നെയും ഞാൻ അറിയാതെ ഒന്ന് മയങ്ങി പോയി... അല്ല ഏട്ടൻ എന്താ താമസിച്ചേ...

ആഹ് കുറച്ചു തിരക്ക് ആയുപോയി... നി പോയി കിടന്ന് ഉറങ്ങ്... ദാ കണ്ണും മുഖവും വീങ്ങി ഇരിക്കുന്നു നിനക്ക് ഉറക്കം ഒന്നുമില്ലേ... ആഹ് ശരിയാവുന്നില്ല... എന്താടാ വല്ല ബുദ്ധിമുട്ടും ഉണ്ടൊ.. ഏയ് എക്സാം ഒക്കെ ആയിട്ട് കുറച്ചു സ്‌ട്രെസ് അതാണ്.. ഒരുപാട് ഉറക്കം ഒന്നും കഴിക്കണ്ട കേട്ടോ.. ഹാം..അവൻ ചിരിച്ചുകൊണ്ട് അവന്റെ റൂമിലേക്ക് നടന്നു.. മാധവ് ചെന്ന് ദേവിയുടെ നെറ്റിയിൽ കൈ വെച് ചൂട് നോക്കി.. നോർമൽ ആണ്... എടോ... കിച്ചു.... എണീക്ക്... അവൻ അവളെ തട്ടി വിളിച്ചു.. അവൾ കണ്ണ് ചിമ്മി തുറന്നു വന്നോ.... അവനെ നോക്കി ഒന്ന് ചിരിച്ചു. കഴിച്ചായിരുന്നോ.... മ്മ് കുറച്ചു കഞ്ഞി... ആഹ് മരുന്നു ഒക്കെ അമ്മ തന്നില്ലേ... മ്മ് തന്നു... വെള്ളം കുടിച് കിടന്നോ... ഞാൻ ഫ്രഷ് ആയി കഴിച്ചിട്ട് വരാം... മ്മ് അവൾ തലയാട്ടി..

ടേബിളിൽ ഇരുന്ന ജഗ്ഗിലെ വെള്ളം ഗ്ലാസിൽ ഒഴിച്ച് കൊടുത്തിട്ട് അവൻ കുളിക്കാൻ പോയി.. അവൻ കഴിച്ചിട്ട് വന്നപ്പോഴേക്കും അവൾ ഉറങ്ങിയിരുന്നു.. അവൻ അവളെ ചേർത്ത് പിടിച്ചു ഉറക്കത്തിലേക്ക് വീണു... രാവിലെ ഉണരുമ്പോൾ ദേവിയുടെ പനി വിട്ടകന്നിരുന്നു.. എങ്കിലും അവളോട് ഇന്ന് ലീവ് ആക്കാൻ പറഞ്ഞു എല്ലാരും കൂടെ വീട്ടിൽ പിടിച്ചു ഇരുത്തി.. അച്ഛമ്മയുടെയും അച്ചാച്ചന്റെയും വക സൃസൂക്ഷ ആയിരുന്നു.. അമ്മയില്ലാത്ത വിഷമം അവൾ ആദ്യമായി മറന്നു.. പണ്ടൊക്കെ പനി വന്നാലോ മറ്റോ ഒന്ന് ആശ്വസിപ്പിക്കാൻ കൂട്ടിരിക്കാൻ അമ്മയുണ്ടായിരുന്നെങ്കിൽ എന്നവൾ ആശിക്കുമായിരുന്നു..ഇന്ന് അതിനു പകരം രണ്ട് അമ്മാമാരെ അവൾക്ക് കിട്ടി.. അവരുടെ പരിചരണത്തിൽ അവൾ ഏറെ സന്തോഷിച്ചു... ആ പനി ചൂട് അവൾ ഒരുത്തരത്തിൽ ആസ്വദിക്കുകയിരുന്നു............തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story