❤️...ഇഷ്ട്ടം...❤️ : ഭാഗം 3

ishtam

രചന: SHREELEKSHMY SAKSHA

രാവിലെ നല്ല കാപ്പിയുടെ ഗന്ധം മൂക്കിലേക്ക് കയറിയപ്പോഴാണ് ഉറക്കം വിട്ടത്.. സോഫക്ക് അടുത്തുള്ള ചെറിയ ടേബിളിൽ ഒരു കപ്പിൽ ആവി പറക്കുന്ന കാപ്പി.. ഞാൻ ഫ്രഷ് ആവാതെ വെള്ളം പോലും കുടിക്കില്ല എന്ന് അമ്മക്ക് അറിയാം അപ്പൊ ഇത് അവൾ കൊണ്ട് വെച്ചതാവും.. കണ്ണുകൾ ചുറ്റും അവളെ തിരഞ്ഞു ബാൽക്കണിയിൽ നിന്ന് സംസാരം കേൾക്കുന്നു.. അവിടെ ആവും.. സോഫയിൽ നിന്ന് എണീച്ചു നടുവ് നുവർത്തി . വശം ഇല്ലാതെ കിടന്നിട്ട് ആവണം ദേഹത്തൊക്കെ ഒരു വേദന... കൈ ഒന്ന് വലിച്ചു കുടഞ്ഞു ബാത്‌റൂമിലേക്ക് നടന്നു.. ഫ്രഷ് ആയി വരുമ്പോഴും ബാൽക്കണിയിൽ നിന്ന് അവൾ ആരോടോ സംസാരിക്കുകയാണ്... ഞാനില്ലാന്ന് കരുതി ദയെ കൂടുതൽ കിടന്ന് ഉറങ്ങണ്ടാട്ടോ.... കുളിച് കോളേജിൽ പോകാൻ നോക്ക് കുരങ്ങേ..... ഹാം... ദച്ചു എന്തെ.. മ്മ്... അപ്പ പോയോ... അച്ഛയോട് പറഞ്ഞേക്ക് ഞാൻ വെക്കുവാ. ഓ വീട്ടിൽ വിളിച്ചാണ് സംസാരം... തലതോർത്തി കൊണ്ട് ഓർത്തു.. ഫോൺ വിളിയും കഴിഞ്ഞ് അവൾ അകത്ത് കേറി...

ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല..എങ്കിലും അവൾ അറിയാതെ എന്താണ് അവളുടെ നീക്കം എന്ന് ശ്രദ്ധിച്ചിരുന്നു.. തലയിൽ വട്ടത്തിൽ ചുറ്റി വെച്ച തോർത്ത് അഴിച് സ്റ്റാൻഡിൽ കൊണ്ടുപോയി വിരിച്ചു.. കണ്ണാടിക്ക് മുന്നിൽ നിന്ന് ഞാൻ മുടി ചീകുന്നത് കൊണ്ടാകണം അതിന്റെ മുന്നിൽ നിന്ന് ഞാൻ മാറട്ടെ എന്നപോലെ ടേബിളിൽ ചാരി എന്നെ നോക്കി നിന്നു.. അവൾക്ക് മുടി ഒതുക്കാൻ ആണെന്ന് മനസിലായതും കുറച്ചു നേരം കൂടെ ഒരു കാര്യവും ഇല്ലാതെ ഞാൻ മുടി ചീകി കൊണ്ടിരുന്നു.. ഞാൻ മാറുന്നില്ല എന്ന് കണ്ടതും അവൾ ചീപ്പും എടുത്ത് ഞാൻ നിൽക്കുന്നതിനു മുന്നിൽ കേറി നിന്നു മുടി ചീകി.. എനിക്ക് ചിരിയാണ് വന്നത്.. അവൾ മുന്നിൽ കേറി നിന്നാലും എനിക്ക് പിന്നിൽ നിന്ന് കണ്ണാടി നോക്കി തന്നേ മുടി ഒതുക്കാം...എന്റെ നെഞ്ച് വരെ മാത്രം പൊക്കം. വോ.... നിങ്ങള് വലിയ കുത്തബ് മിനാർ.. നമ്മൾ പാവങ്ങൾ ഇങ്ങനെയൊക്കെ അങ്ങ് ജീവിച്ചു പൊക്കോട്ടെ....... എന്റെ മുഖത്തെ ചിരി കണ്ടിട്ടാകണം അവൾ മുഖം കോട്ടി പറഞ്ഞു.. ആകെ അരചാൺ നീളവും ഒന്നര കിലോമീറ്റർ നീളമുളള നാക്കും.. ഞാൻ പിറു പിറുത്തുകൊണ്ട് ബാൽക്കണിയിലേക്ക് നടന്നു... ഹോ ഭാഗ്യം അപ്പൊ നാക്കും ഉണ്ട്...

ഞാൻ കരുതി എന്നെ കെട്ടിയത് ന്റെ കെട്ടിയോന്റെ നാക്ക് പണയം വെച്ചിട്ടാന്ന്.. പകച്ചു പോയി ബാല്യവും കൗമാരവും എല്ലാം.. അവൾ ഒരു കൂസലും ഇല്ലാണ്ട് നിന്ന് മുടി ചീകുന്നു. ഇത് ഒരു നടക്ക് പോവൂല.... മനസ്സിൽ പറഞ്ഞുകൊണ്ട് ബാൽകണിയിലേക്ക് ഇറങ്ങി. മിണ്ടാതിരുന്നാൽ തലയിൽ കേറി നിരങ്ങേ ഉള്ളു...ഇവിടുന്ന് പോകും മുന്നേ നിനക്ക് അധികം ഉള്ള എല്ല് ഞാൻ ഓടിച്ചു എടുത്തോളാം... അതിനുള്ള പണിയൊക്കെ ഈ മാധവിന് അറിയാം... ഓരോന്ന് ആലോചിച്ചു ഇരുന്നതും മുന്നേ കൊണ്ട് വെച്ച കാപ്പിയുമായി അവൾ അവിടേക്ക് വന്നു. ഡോക്ടർക്ക് കാപ്പി വേണ്ടേ.... മിണ്ടിയില്ലന്ന് മാത്രമല്ല അവളെ നോക്കാൻ കൂടെ പോയില്ല.. ദേ തണുത്തുപോയി.... വേണ്ടെങ്കിൽ നേരത്തെ പറഞ്ഞൂടെ... എനിക്കൊന്നും വേണ്ട നിന്റെ കാപ്പിയും ചായയും... ഒന്ന് എണീച്ചുപോവുമോ.... ഇവിടുത്തെ എല്ലാരേയും എന്റെ അടുത്ത് വന്നാലുണ്ടല്ലോ....മേലാൽ എന്റെ കാര്യത്തിൽ ഇടപെടാൻ നിന്നാൽ... കാപ്പി വേണ്ടെങ്കിൽ അത് പറഞ്ഞ പോരെ..... കൂടുതൽ എന്തെങ്കിലും പറയും മുന്നേ അവൾ ഇടയിൽ കേറി പറഞ്ഞു.. കലിപ്പിൽ നോക്കിയപ്പോൾ ദേ ഒരു കൂസലും ഇല്ലാതെ എനിക്ക് കൊണ്ടുവന്ന കാപ്പി ഇരുന്ന് കുടിക്കുന്നു...

രാവിലെ 5 മണിക്ക് മാധു എണീക്കും ഫ്രഷ് ആയാൽ ഉടനെ അവനു കാപ്പി വേണം... എന്നും പറഞ്ഞു ഡോക്ടറിന്റെ അമ്മ തന്നെയാ കുറെ മുന്നേ കാപ്പി കൊണ്ട് തന്നേ.... 7 മണി കഴിഞ്ഞിട്ടും വെളിവും വെള്ളിയാഴ്ചയും അറിയാതെ മോൻ കിടന്ന് ഉറങ്ങുവായിരുന്നെന്ന് പാവം അമ്മ അറിഞ്ഞില്ലാരിക്കും... ഏഹ്...സമയം എന്തായി... അറിയാതെ തന്നേ പിന്നിലേക്ക് നോക്കി ചോദിച്ചുപോയി.. സമയം എട്ടാവുന്നു... പിന്നെ എനിക്ക് പ്രാന്ത് അല്ലേ കുളിച്ചൊരുങ്ങി കാപ്പി പൊക്കികൊണ്ട് ഇങ്ങോട്ട് വരാൻ... കപ്പിലെ അവസാന തുള്ളി കാപ്പിയും മൊത്തി കുടിച് അവൾ കപ്പുമായി ഇറങ്ങിപ്പോയി... ഇത് ഒരു നടക്ക് ഒതുങ്ങില്ലെന്ന് വ്യക്തമായി. ഇന്ന് ഹോസ്പിറ്റൽ പോകണ്ട എന്ന് നേരത്തെ അച്ഛനും അമ്മയും പറഞ്ഞതാ... ഇനി ഒട്ട് സമ്മതിക്കുകയും ഇല്ലാ... ദൈവമേ ഇന്ന് മൊത്തം ഇവിടെ കുത്തിയിരിക്കണമല്ലോ...ഓരോന്ന് ഓർത്ത് അവിടെ ഇരുന്നു. വിശന്നപ്പോൾ താഴേക്ക് ഇറങ്ങി ചെന്നു.. താഴെ അവിടെ മിത്തുവും അവളും കൂടെ എന്തോ പറഞ്ഞു ഇരിക്കുന്നു.. അയ്യടാ.....

അതങ്ങ് പള്ളിയിൽ പറഞ്ഞ മതി... നിന്നെ മാത്രമല്ല നിന്റെ ആ നീർക്കോലി ഏട്ടനെയും വിറ്റ കാശ് എന്റെ കയ്യിലുണ്ട്...കളിക്കുമ്പോ സൂക്ഷിക്കണേ... ടോപ്പിന്റെ കോളർ പൊക്കി കൊണ്ട് അവൾ പറഞ്ഞു... സ്റ്റെയറിനു എതിരെ ഇരിക്കുന്നത് കൊണ്ട് ഞാൻ ഇറങ്ങി വന്നത് രണ്ടും കണ്ടില്ലന്നു മനസിലായി.. അതേ... ഏട്ടനോട് അധികം കളിക്കണ്ടാട്ടോ... എന്തെ എന്നെ മൂക്കിൽ വലിച്ചു കേറ്റുമോ... ഏയ്... ഏടത്തിയോട് എന്തോ ഒരു അലിവ് ഉള്ളോണ്ട് ആണ് ആള് അധികം ടെറർ ആവണ്ട് നിൽക്കുന്നെ... ശരിക്കും സ്വഭാവത്തിന് ആണേൽ.. ഏടത്തി ഇന്നലെ കാണിച്ചതിനു ഭിത്തിയിൽ നിന്ന് വടിച്ചു എടുക്കേണ്ടി വന്നേനെ... ശരിക്കും... ആന്നെ... ഇനി ചൊറിയുമ്പോൾ ഒരു സേഫ് ഡിസ്റ്റൻസ് ഇട്ടിട്ട് മതി... പരിഗണിക്കാം.... അല്ലടാ.. നിനക്കും നിന്റെ ഏട്ടനും അമ്മയെന്താ കലക്കി തരണേ... രണ്ടിനും കൊന്ത കോല് പോലെ നീളം.. ഒന്നും കലക്കി കുടിച്ചിട്ട് അല്ല.. ഇവിടെ എല്ലാരും നല്ല നീളം ഉള്ളവര അതാ... അവൻ ചിരിയോടെ പറഞ്ഞു..

എന്നാലിപ്പോ എന്ത് ചെയ്ത ഒന്ന് നീളം വെക്കാ... നിന്റെ ഏട്ടന്റെ മുഖത്ത് നോക്കാൻ ഞാൻ ഇനി ഒരു കസേര ഇട്ട് നിക്കേണ്ടി വരും... 'കുറച്ചു കാടി വെള്ളം കലക്കി കുടിക്കാൻ പറയെടാ.... ചിരി മറച്ചു പറഞ്ഞുകൊണ്ട് ടേബിലേക്ക് ഇരിക്കുമ്പോ രണ്ടു ഞെട്ടി എന്നെ നോക്കി.. രണ്ടും കണ്ണും കൊണ്ട് എന്തോ കഥകളി കാണിക്കുന്നുണ്ട്... കാര്യമാക്കിയില്ല. ടേബിളിൽ വെച്ചിരുന്ന ഇഡലി വിളമ്പി കഴിച്ചു. അമ്മയും അച്ഛനും ഹോസ്പിറ്റലിൽ പോയി കാണണം.. അച്ഛമ്മയും രേഖ ചേച്ചിയും അടുക്കളയിൽ ആയിരിക്കും.. അച്ചാച്ചൻ എന്തെ ..ഓരോന്ന് ഓർത്ത് ഇഡലി കഴിച്ചു. ഇപ്പോഴും രണ്ടും കൂടെ കണ്ണുകൊണ്ട് കഥകളി ആണ്. ഇനിക്ക് ഇന്ന് കോളേജിൽ പോണ്ടേ....അൽപ്പം ഗൗരവത്തോടെ ചോദിച്ചു . എനക്ക് ഇന്ന് ലീവാ.. എന്തിന ലീവ്.... ബെറുതെ ... അതും പറഞ്ഞു അവൻ അടുക്കളയിലേക്ക് ഓടി... വെറുതെ ലീവ് എടുത്തത് ആണെന്ന് മനസിലായി.. അവളെ നോക്കുമ്പോ എന്തോ ഓർത്ത് കിളി പോയ പോലെ നിൽക്കുന്നു.. എന്താ...

ദേഷ്യത്തിൽ ചോദിച്ചപ്പോൾ ചുമൽ അനക്കി ഒന്നും ഇല്ലാന്ന് പറഞ്ഞു.. പിന്നെന്ത് വായിനോക്കി നിൽക്കുവാ..... അല്ല കാടി വെള്ളത്തിനു ഇത്രെയും നീളം വെപ്പിക്കാൻ കഴിയുമെന്ന് നേരത്തെ അറിഞ്ഞില്ല... എന്നെ അടിമുടി നോക്കി അവൾ മെല്ലെ അടുക്കളയിലേക്ക് വലിഞ്ഞു. കൊടുക്കുന്നതിനു എല്ലാം തിരിഞ്ഞ് കിട്ടുന്നല്ലോ.. ദൈവമേ..ദേഷ്യം ഇഡലിയിൽ തീർത്തുകൊണ്ട് ഓർത്തു.. കഴിച്ചു കഴിഞ്ഞ് പത്രവും എടുത്ത് സിറ്റ്ഔട്ടിൽ വന്നപ്പോൾ രണ്ടും കൂടെ അവിടെ ഇരുന്ന് കാര്യംപറയുന്നു... ഇപ്പൊ കണ്ടാൽ അവൻ ചേട്ടനും അവൾ അനിയത്തിയുമാണെന്ന് പറയും.. അവന്റെയും നെഞ്ച് വരെയാണ് അവൾക്ക് പൊക്കം... അവൻ കസേരയിലും അവൾ അരമതിലിലും ഇരുന്നാണ് സംസാരം. പത്രം വായിക്കുന്നെങ്കിലും അറിയാതെ തന്നേ ശ്രദ്ധ അവരുടെ സംസാരത്തിലേക്ക് പോയി.. ഏടത്തി സംസാരിക്കുമ്പോ ആ തിരുവനന്തപുരം സ്ലാങ് വരുന്നില്ലലോ അതെന്താ .. നീ പറയുമ്പോൾ കണ്ണൂർ സ്ലാങ്ങും ഇല്ലാലോ... അത് ..

ഏടത്തിക്ക് പെട്ടന്ന് തിരിയാൻ വേണ്ടിയല്ലേ... തിരിയാനോ...എന്തിന്....അവൾ തിരിഞ്ഞ് ചുറ്റും നോക്കി... ചിരിക്കാതിരിക്കാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല... അവൻ അവിടെ കിടന്ന് ചിരിച്ചത് കൊണ്ട് ഞാൻ ചിരിച്ചത് അവൾ ശ്രദ്ധിച്ചില്ല.. ഏടത്തി....തിരിയാൻ എന്ന് വെച്ചാൽ മനസിലാക്കാൻ... ഓഹ്...ഞങ്ങളുടെ അവിടെ തിരിയുകാ എന്നു പറഞ്ഞാൽ തിരിയാൻ തന്നേ ആണ്. അപ്പൊ ഇവിടെ അതിനു എന്താ പറയുന്നേ... തിരിയാൻ... ഏഹ്.... ആഹ്... ഇടത്തോട്ട് തിരിഞ്ഞ് നിക്ക് വലത്തോട്ട് പോവാ അങ്ങനെ അങ്ങനെ.. കൊള്ളാം... ഒരാക്ക് വഴി പറഞ്ഞു കൊടുത്താൽ അയാളുടെ തല തിരിഞ്ഞത് തന്നേ... അവൻ ചിരിച്ചു.. അപ്പൊ ഇനിയും ചിലതൊക്കെ കേട്ടാൽ ഏട്ടത്തിയുടെ കിളി പറക്കുമല്ലോ.. അയ്യോ വേണ്ടായേ... നീ അല്ലാണ്ട് അങ്ങ് പറഞ്ഞ മതി.. തിരുവനന്തപുരം സ്ലാങ് പറഞ്ഞെ... എടാ.. അത് സാദാ മലയാളം തന്നേ ആണ്.. കുറച്ചു സ്പീഡ് ഉണ്ടെന്നേ ഉള്ളു.. പിന്നെ... സുരാജ് വെഞ്ഞാറമൂട് പറയുംപോലെ ഒന്നും അല്ല തിരുവന്തപുരം മുഴുവൻ പറയുന്നത്.. പാറശാല ഒക്കെയാണ് കൂടുതലും അങ്ങനെ പറയുന്നേ...ബാക്കിയുള്ളിടത്ത് സാദാ പോലെയാ..വാക്കുകൾക്ക് ഒന്നും വ്യത്യസം ഇല്ലാ.. വളരെ ചിലതൊക്കെ ഉള്ളു മാറ്റം..

ആണോ.. പിന്നെ നീ എന്തിരാണ് വിചാരിച്ചു വെച്ചേക്കണത് ... എന്തിരോ......അവൻ ചിരിച്ചു.. അയ്യടാ.. നിന്റെ അന്റെയും ഇന്റെയും മൊക്കെക്കാൾ നല്ലതാണ്... വോ... പിന്നെയും രണ്ടും കൂടെ അവിടിരുന്നു ഭാഷാ പഠനം ആയിരുന്നു അപ്പോഴാണ് അച്ചാച്ചനും അച്ഛമ്മയും കൂടെ എവിടെയോ പോയിറ്റ് വന്നത്. ഇവരിവിടെ ഇല്ലാരുന്നോ...എവിടെ പോയി... വന്ന പാടെ അവളോട് ആണ് കാര്യം..ഞാൻ എന്നൊരാൾ അവിടെ ഉള്ള ഭാവമില്ല.. ഞാൻ എണീച്ചു മുറിയിലേക്ക് തന്നേ പോയി.. ഇതെന്ത് കൈവിഷം ആണ്... എല്ലാർക്കും ഇപ്പൊ അവളെ മതി. കണ്ണാടിയിൽ നോക്കി താടി ഉഴിഞ്ഞുകൊണ്ട് ഓരോന്ന് പറഞ്ഞു.. .ഇങ്ങനെ പോയാൽ ശരിയാവില്ല.... അവൾ കൂടുതൽ തലയിൽ കയറെ ഉള്ളു..... കലിപ്പ് തന്നെയാ നല്ലത്... അല്ല മിത്തു പറഞ്ഞ പോലെ എനിക്കെന്താ അവളോട് അങ്ങനെ അങ്ങ് ദേഷ്യപ്പെടാൻ പറ്റാത്തത്... ഇനി നിനക്ക് അവളെ ഇഷ്ട്ടം ആണോ... ഏയ്.. അത് അവളുടെ ആ ജോലിയോടുള്ള ആത്മാർത്ഥത സ്നേഹം ഒക്കെ കണ്ടപ്പോൾ ഉള്ള ബഹുമാനം അല്ലേ...

മനസ് രണ്ടായി തിരിഞ്ഞ് സംസാരിക്കും പോലെ തോന്നി... അതേ....ബഹുമാനം തന്നേ... അതിനിപ്പോ എന്താ ചെയ്യാ...?? അവളിലെ നഴ്സിനെ ഞാൻ ബഹുമാനിക്കുന്നു... അവളെ എന്തിനാണ്..? അതന്നെ... ഇനി മുതൽ അവൾ നിന്റെ ഇഷ്ട്ടമല്ലാത്ത ഭാര്യ മാത്രം ആണ്... എന്റെ ദൈവമേ... അപ്പൊ വട്ടും ഉണ്ടൊ..... തിരിഞ്ഞ് നോക്കിയപ്പോ അവൾ നെറ്റിക്ക് കൈയും കൊടുത്ത് നിൽക്കുന്നു. പെട്ടന്ന് മുറിയിലേക്ക് കേറി വന്നപ്പോൾ എന്റെ കണ്ണാടി നോക്കിയുള്ള പിറു പിറുക്കൽ കണ്ട് പറഞ്ഞതാണ്. ഓഹ് വെറുതെയല്ല നേരിട്ട് കാണാൻ കൂടെ സമ്മതിക്കാതെ നിങ്ങടെ വീട്ടുകാർ നിന്ന നിൽപ്പിൽ ഡോക്ടറെ എന്റെ തലയിൽ കെട്ടി വെച്ചത്. മറുപടി ഒന്നും പറയാതെ ഗൗരവത്തിൽ അവളെ നോക്കി നിന്നപ്പോൾ ആളൊന്നു പേടിച്ചെന്ന് തോനുന്നു... എ.... എന്താ... വിക്കി കൊണ്ട് ചോദിച്ചു. നിന്നോട് ഒരു തവണ പറഞ്ഞു.. എന്റെ കാര്യത്തിൽ ഇടപെടരുതെന്ന്... മേലാൽ എന്നോട് സംസാരിക്കാനോ... എന്നെ ചൊറിയാനോ വന്നാൽ...

ആള് പേടിച് ഭിത്തിയിൽ ചാരി നിൽപ്പുണ്ട്. അത്.. പിന്നെ... ഞങ്ങൾ തിരുവനന്തപുരംകാർക്ക് വായിൽ നാക്ക് ഉണ്ടേൽ മിണ്ടാതിരിക്കാൻ പറ്റൂല... സാരമില്ല ആ നാക്ക് ഞാൻ ഇങ്ങ് പിഴുതു എടുത്തോളാം..അവൾക്ക് അടുത്തേക്ക് നടന്നപ്പോൾ അവൾ ഇറങ്ങി ഓടി.. ഓ.. അപ്പൊ ഈ രീതി മതി... ചിരിച്ചുകൊണ്ട് ഓർത്തു.. അന്ന് പിന്നെ രാത്രി വരെ ആളെ മുറിയിൽ കണ്ടില്ല... അച്ഛമ്മയെയും അച്ചാച്ചനെയും കൈയിൽ എടുത്ത് നടക്കുവാണ്.. അവർ അവളെ തലയിലും.. മിത്തുവിന് വന്ന മാറ്റം ആണ് വിശ്വസിക്കാൻ പറ്റാത്തത്.. അല്ലേൽ ഒരു അവധി ദിവസം വന്നാൽ ഹോസ്പിറ്റലിൽ വന്നു എന്നോട് അടിയും ഉണ്ടാക്കി നടന്ന ചെറുക്കനാ ഇപ്പൊ അവളുടെ കൈയിൽ ഞാലി നടക്കുന്നെ... ഏയ് അങ്ങനെ പറയാൻ പറ്റൂല.. പൊക്കം വെച് ആണേൽ അവന്റെ കൈയിൽ അവളാണ് ഞാലി നടക്കുന്നെ... അടക്കാകുരുവി.. രാത്രി ആഹാരം കഴിച്ചു ഞാൻ നേരെ മുറിയിലേക്ക് വന്നു.. പിന്നെയും ഏറെ വൈകിയാണ് അവൾ മുറിയിലേക്ക് വന്നത്. മ്മ്... അവളെ കണ്ടതും ചോദിച്ചു.. ഞാൻ കട്ടിലിൽ കിടക്കുന്നത് കണ്ടാവും എന്നെ നോക്കി നിൽക്കുന്നു ഡോക്ടർ കട്ടിലിൽ ആണോ ഇന്ന് കിടക്കുന്നെ....

ആഹ്... അത് പറഞ്ഞപ്പോഴാ ഓർത്തെ...ഞാൻ കട്ടിലിൽ നിന്ന് എണീച്ചു ഇരുന്നു.. നീ നല്ല കാഞ്ഞിരത്തിന്റെ കട്ടിലിൽ അല്ലേ കിടന്നോണ്ട് ഇരുന്നേ.. ഈ കട്ടിൽ കാഞ്ഞിരം അല്ല... തേക്കോ പ്ലാവോ എന്തോ ആണ്.. അവൾ കണ്ണും മിഴിച്ചു എന്നെ നോക്കി നിന്നു.. അപ്പൊ പറഞ്ഞു വന്നത് എന്താന്ന് വെച്ചാൽ..നീ കാഞ്ഞിരത്തിന്റെ കട്ടിൽ തപ്പി പിടിച്ചു പോയി കിടന്ന് ഉറങ്ങിക്കോ.. അയ്യോ എനിക്ക് അങ്ങനെ ഒന്നും ഇല്ലാ.. ഏത് തടിയായാലും എനിക്ക് ഉറക്കം വരും.... ആണോ... എന്നാൽ ഈ വീട്ടിൽ ഇഷ്ട്ടം പോലെ കട്ടിൽ ഉണ്ട്.. ഇഷ്ട്ടം ഉള്ളതിൽ ആരും കിടപ്പില്ലങ്കിൽ കേറി കിടന്നോ.. ഇന്നാ ഇനിയൊന്നും തന്നില്ലന്ന് വേണ്ട.... ഒരു തലയിണയും പുതപ്പും എടുത്ത് അവളുടെ കൈയിൽ കൊടുത്തു. ഡോക്ടർ.... അവൾ ദയനീയതയോടെ വിളിച്ചു. അതേ ഡോക്ടർ ആണ്.. എന്തേലും മെഡിക്കൽ ഹെല്പ്... അവൾ നിന്ന് താളം ചവിട്ടി ഇറങ്ങി പോടീ.... ഒച്ചയെടുത്ത് പറഞ്ഞതും ആള് അപ്രത്യക്ഷം ആയി. ഡോർ ലോക്ക് ചെയ്ത് വന്നു കിടക്കുമ്പോൾ എന്തെന്ന് ഇല്ലാത്ത ഒരു സന്തോഷം... ആഹാ... ഇന്ന് സുഖമായി കിടന്ന് ഉറങ്ങണം... കൈയും കാലും വിരിച് തന്നേ കട്ടിലിൽ കിടന്നു........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story