❤️...ഇഷ്ട്ടം...❤️ : ഭാഗം 4

ishtam

രചന: SHREELEKSHMY SAKSHA

പുതപ്പും തലയിണയും എടുത്തുകൊണ്ട് ദേവു അവന്റെ മുറിക്ക് മുന്നിൽ നിന്നു.. ദുഷ്ടൻ... അവൾ പിറുപിറുത്തു... എത്ര പെട്ടന്നാണ് എലി പുലി ആയത്... മോനെ... മാധവമോഹനാ.... ഇതിന് ഉള്ളത് ഞാൻ തന്നില്ലങ്കിൽ ഇത് ദേവികൃഷ്ണയല്ല... അവൾ ഹാളിൽ അവന്റെ റൂമിനു നേരെ കിടന്ന സോഫയിൽ പോയി ചുരുണ്ടു കൂടി.. കൈയും കാലും വിരിച് ഓക്കെ കിടന്നെങ്കിലും.അവനു ഉറക്കം വന്നില്ല.. ദൈവമേ... ഇനി ആ പെണ്ണ് ഈ രാത്രി അമ്മയേം അച്ഛനേം വിളിച്ചു ഉണർത്തുവോ... അവരെങ്ങാനും അറിഞ്ഞ ഉള്ള വില കൂടെ പോകും... അപ്പുറത്തെ മുറി വെറുതെ കിടക്കുവാ.. കട്ടിലും ഉണ്ട്.. കണ്ണിൽ കാഴ്ച ഉണ്ടേൽ അവിടെ തന്നേ പോയി കിടക്കും.. അല്ല പിന്നെ... ഇനി എനിക്കിട്ട് പണി തരാൻ അവളെങ്ങാനും താഴെ പോയി കിടക്കുവോ.... ഏയ്.. ഒന്ന് നോക്കിയേക്കാം... സാദനം എവിടെ പോയി കിടന്നെന്ന്... അവൻ ലൈറ്റ് ഇട്ട് മെല്ലെ ഡോറിന് അടുത്തേക്ക് നടന്നു.. അവന്റെ മുറിയിൽ വെട്ടം വീണതും.. സെറ്റിയിൽ കിടന്ന ദേവു എണീറ്റ് വന്നു അവന്റെ റൂമിന്റെ ഡോറിന്റെ സൈഡിൽ ചാരി നിന്നു... അവൻ റൂം തുറന്ന് മെല്ലെ വെളിയിലേക്ക് ഇറങ്ങിയതും അവനെ പിടിച്ചു മാറ്റി അവൾ അകത്ത് കേറി... നിന്നോടാരാ എന്റെ മുറിയിൽ കേറാൻ പറഞ്ഞെ... ഇതേ നിങ്ങളുടെ മാത്രം മുറി അല്ല..എന്റെയും കൂടെയാ..

അത് നീ പറഞ്ഞ മതിയോ... ഹ്മ്മ് മതി... നിന്ന് വാചകം അടിക്കാതെ ഇറങ്ങി പോടീ.... ഇല്ലാ... അവൾ നേരെ പോയി കട്ടിലിൽ കേറി കിടന്നു... ഓഹ്.. അത് ശരി ഇപ്പൊ ശരിയാക്കി തരാം.... അവൻ മനസിലോർത്ത് കട്ടിലിന്റെ അടുത്തേക്ക് നടന്നു.. അവളുടെ കാലിൽ പിടിച്ചു താഴോട്ട് വലിച്ചു ഒരു പൂച്ച കുട്ടിയെ എടുത്ത് കളയുന്ന ലാഘവത്തോടെ അവളെ അവൻ വലിച്ചു താഴെ ഇട്ടു... ആഹ്... പത്മനാഭ... എന്റെ നടുവ്...അവൾ നടുവിനും കൈ കൊടുത്ത് പറഞ്ഞു.. നിനക്ക് വേണമെങ്കിൽ ഈ മുറിയിൽ കിടക്കാം അത് ഈ കട്ടിലിൽ അല്ല.. നിലത്തോ ദോ ആ സോഫയിലോ കിടക്കാം... എനിക്കൊന്നും വയ്യാ... ഞാൻ ഈ കട്ടിലിൽ തന്നേ കിടക്കും... ചാടി എണീച്ചുകൊണ്ട് അവൾ പറഞ്ഞു ആഹ് ആയിക്കോട്ടെ... അവൻ കട്ടിലിന്റെ നടുവിൽ കേറി കിടന്നു കൊണ്ട് അവളെ നോക്കി ചിരിച്ചു... ഇങ്ങനെ കിടന്നാൽ ഞാൻ എവിടെ കിടക്കും.. എവിടെ വേണേൽ കിടന്നോ... അവൾ ഒതുങ്ങി കൂടി അവന്റെ കൈയുടെ ഇടക്ക് കയറി കിടന്നു . ദൈവമേ.. ഇതിന് നാണവും ഇല്ലേ... അവൾ കിടന്നപ്പോൾ കൈ വലിച്ചുകൊണ്ട് അവൻ ഓർത്തു...

ആഹ്.. ശരി.. അവൾ കിടന്നതും അവൻ അവളെയും കൊണ്ട് മലക്കം മറിഞ്ഞു കിടന്നു.. അയ്യേ... നിങ്ങളെന്ത ഈ കാണിക്കുന്നേ...കട്ടിലിൽ നിന്ന് ചാടി എണീച്ചു അവൾ ചോദിച്ചു.. ആഹ് എന്റെ കൂടെ കിടക്കുമ്പോ ചിലപ്പോ ഇങ്ങനെ ഉണ്ടാവും..കള്ള ചിരിയോടെ അവൻ പറഞ്ഞു... അയ്യേ... വൃത്തികെട്ടവൻ... ആയിക്കോട്ടെ.. അവൻ ചിരിച്ചുകൊണ്ട് വീണ്ടും കൈ വിരിച് കട്ടിലിൽ തിരിഞ്ഞു കിടന്നു . ദൈവമേ പെട്ടല്ലോ... ദേവു നഖം കടിച്ചു കൊണ്ട് ആലോചിച്ചു.. ഇങ്ങനെ നിക്കാനാണോ പ്ലാൻ... ആ ഡോറും അടച്ചു പോയി ദോ ആ സോഫയിൽ കിടന്നോ... അയ്യടാ... ഇത് ദേവികൃഷ്ണ ആണെങ്കിൽ ഇന്ന് ഈ കട്ടിലിൽ തന്നേ ഞാൻ ഉറങ്ങും... അവൻ അവനെ നോക്കികൊണ്ട് പിറുപിറുത്തു... വല്ലതും പറഞ്ഞാരുന്നോ... ഇല്ലാ... പിന്നെ എന്ത് നോക്കി നിക്കുവാടി... പോയി ലൈറ്റ് അണച്ച് കിടക്കെടി... അവൻ അലറിയതും അവളൊന്നു ഞെട്ടി പെട്ടന്ന് പോയി ലൈറ്റ് ഓഫ് ആക്കി. നെഞ്ചിൽ കൂടെ എന്തോ ഇഴയുന്നു എന്ന് തോന്നിയിട്ടാണ് അവൻ കൈയെത്തി ലൈറ്റ് ഇട്ടത്.. അവന്റെയൊപ്പം കട്ടിലിൽ കേറി കിടന്ന് ദേവു അവന്റെ നെഞ്ചിൽ കൂടെ വിരൽ ഓടിച്ചു കളിച്ചതാണ്. അയ്യേ...നീയെന്താ ഈ കാണിക്കുന്നേ...

അവൻ ഞെട്ടി മാറി കൊണ്ട് ചോദിച്ചു.. ഞാൻ ഇപ്പോഴാ ഓർത്തെ.. എ....എന്ത്... അവൻ കണ്ണും മിഴിച്ചു അവളെ നോക്കി.. ഇന്നലെ ആയിരുന്നു ഫസ്റ്റ് നൈറ്റ്‌...സാരമില്ല......കുറച്ചുകൂടെ അവന്റെ അടുത്തേക്ക് നീങ്ങി കിടന്ന് അവന്റെ നെഞ്ചിൽ വിരൽ കൊണ്ട് കുത്തി അവൾ പറഞ്ഞു... അവന്റെ ഹൃദയം ഇപ്പൊ പൊട്ടും എന്നാ പോലെ കിടന്ന് ഇടിക്കാൻ തുടങ്ങി... അവൻ കട്ടിലിൽ നിന്ന് ചാടി എണീച്ചു... നിനക്ക് ഇത് എന്തിന്റെ കേടാ.... ഒരാൾ അവഗണിക്കുന്നത് കണ്ടാൽ മനസിലാക്കണം.. ഒഴിഞ്ഞു പോണം അതാണ് മര്യാദ... അവൻ ദേഷ്യം പിടിച്ചു പറഞ്ഞു.. ആദ്യം അവഗണിക്കുന്നതിന്റെ കാരണം പറ... എന്നിട്ട് ആലോചിക്കാം ഒഴിയണോ വേണോന്ന്... ഓഹ്.. നാശം.. അവൻ നെറ്റിക്കും കൈ കൊടുത്ത് കട്ടിലിന്റെ ഓരത്ത് ഇരുന്നു... ഡോക്ടർ എന്നെ ഇഷ്ട്ടം അല്ലാതെയാ കല്യാണം കഴിച്ചേ എന്ന് അറിഞ്ഞു... മിത്തു പറഞ്ഞു.. ഡോക്ടർക്ക് പ്രേമം ഉള്ളതായി അവനു അറിയില്ല എന്ന് പറഞ്ഞു . അപ്പൊ പിന്നെ എന്താണ് എന്നെ ഇഷ്ട്ടപെട്ടാൽ... അതൊന്നും പറഞ്ഞാൽ നിനക്ക് മനസിലാവില്ല.... അതെന്ന.... ഇനി ഡോക്ടർ ഗേ ആണോ... അവൻ ഞെട്ടി പണ്ടാരമടങ്ങി... എന്റെ പൊന്നെ... നമിച്ചു...

എനിക്ക് നിന്നെ ഇഷ്ട്ടമല്ല അതിനു ഒരുപാട് കാരണങ്ങൾ ഉണ്ട്.. ദയവ് ചെയ്ത് ഉപദ്രവിക്കാതെ ഒന്ന് പോവുമോ.... ആഹാ.. അങ്ങനെ പോവാനൊന്നും പറ്റില്ല... ദേവു കട്ടിലിൽ നിന്ന് എണീറ്റ് അവനു നേരെ നിന്നു. ഡോക്ടർക്ക് എന്നെ ഇഷ്ട്ടമല്ല സമ്മതിച്ചു... അങ്ങനെ എങ്കിൽ എന്നെ കല്യാണം കഴിക്കാൻ നിക്കരുതായിരുന്നു... എനിക്ക് അങ്ങനെ ഒരു അവസ്ഥ അല്ലായിരുന്നു... അങ്ങനെ എങ്കിൽ ഡോക്ടർക്ക് എന്നെ ഇഷ്ട്ടം അല്ല എന്ന് എന്നോട് വിവാഹത്തിന് മുന്നേ പറയണമായിരുന്നു... അതിനും പറ്റിയില്ല... അതെന്ന ഡോക്റ്ററിനെ ഇവിടെ ഉള്ളവർ പൂട്ടി ഇട്ടേക്കുവായിരുന്നോ... ഫോൺ ഇല്ലാരുന്നോ... കൈയിൽ... അതിനൊന്നും പറ്റിയ സാഹചര്യം ഉണ്ടായില്ല... ഓ.. അപ്പൊ എന്നെ കെട്ടിയ സ്ഥിതിക്ക് ഇനി സഹിച്ചേ പറ്റു.... എനിക്ക് നീയുമായി മുന്നോട്ട് ജീവിക്കാൻ പറ്റില്ലാ.. കുറച്ചു നാള് കഴിയുമ്പോ നമുക്ക്‌ ഡിവോഴ്സ് ചെയ്യാം.. അത്രയൊക്കെ പറഞ്ഞെങ്കിലും അത് പറഞ്ഞപ്പോൾ ദേവു ഞെട്ടി പോയി........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story